അൽപമൊന്നു നോവുന്ന കാര്യങ്ങൾക്കു പോലും അതിവൈകാരികമായി പ്രതികരിക്കുന്നവരാണു തമിഴ്നാട്ടിലെ സാധാരണക്കാർ എന്നു തെളി‍ഞ്ഞിട്ടുണ്ട് പല തവണ. മുല്ലപ്പെരിയാറിൽ തുടങ്ങി ജല്ലിക്കെട്ടിലും ഹിന്ദി വിരുദ്ധ വികാരത്തിലുമെല്ലാം അതിനൊരു മാറ്റവുമില്ല. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ ഉയിരുക്കും ഉയിരായി തമിഴ് മക്കൾ കരുതുന്ന സാക്ഷാൽ തലൈവിയെ തൊട്ടുകളിച്ചാൽ സുമ്മാ വിടുമോ..? അത്തരമൊരു പുലിവാൽ വീണ്ടും പിടിച്ചിരിക്കുകയാണു തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ. ∙ അമ്മ ‘ഹിന്ദു തലൈവി’ ജയലളിത ഹൈന്ദവർക്കു വേണ്ടി പ്രവർത്തിച്ച ഹിന്ദു നേതാവായിരുന്നു എന്ന അണ്ണാമലൈയുടെ പ്രസ്താവനയാണു പുതിയ വിവാദങ്ങൾക്കു തുടക്കമിട്ടത്. ജയലളിതയുണ്ടായിരുന്നപ്പോൾ തമിഴ്നാട്ടിൽ ഹിന്ദുക്കളിൽ നിന്ന് അവർക്ക് ഏറെ പിന്തുണ ലഭിച്ചിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അൽപമൊന്നു നോവുന്ന കാര്യങ്ങൾക്കു പോലും അതിവൈകാരികമായി പ്രതികരിക്കുന്നവരാണു തമിഴ്നാട്ടിലെ സാധാരണക്കാർ എന്നു തെളി‍ഞ്ഞിട്ടുണ്ട് പല തവണ. മുല്ലപ്പെരിയാറിൽ തുടങ്ങി ജല്ലിക്കെട്ടിലും ഹിന്ദി വിരുദ്ധ വികാരത്തിലുമെല്ലാം അതിനൊരു മാറ്റവുമില്ല. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ ഉയിരുക്കും ഉയിരായി തമിഴ് മക്കൾ കരുതുന്ന സാക്ഷാൽ തലൈവിയെ തൊട്ടുകളിച്ചാൽ സുമ്മാ വിടുമോ..? അത്തരമൊരു പുലിവാൽ വീണ്ടും പിടിച്ചിരിക്കുകയാണു തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ.  

∙ അമ്മ ‘ഹിന്ദു തലൈവി’ 

ADVERTISEMENT

ജയലളിത ഹൈന്ദവർക്കു വേണ്ടി പ്രവർത്തിച്ച ഹിന്ദു നേതാവായിരുന്നു എന്ന അണ്ണാമലൈയുടെ പ്രസ്താവനയാണു പുതിയ വിവാദങ്ങൾക്കു തുടക്കമിട്ടത്. ജയലളിതയുണ്ടായിരുന്നപ്പോൾ തമിഴ്നാട്ടിൽ ഹിന്ദുക്കളിൽ നിന്ന് അവർക്ക് ഏറെ പിന്തുണ ലഭിച്ചിരുന്നു. അവർ ഹിന്ദുമതത്തിനായി ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്തതാണ് അതിനു കാരണം. ജയലളിത ഒരു പരമോന്നത ഹൈന്ദവ നേതാവായിരുന്നെന്നു തെളിയിക്കുന്നതായിരുന്നു അവരുടെ പ്രവർത്തനങ്ങൾ. എന്നാൽ അവരുടെ മരണ ശേഷം അവരുടെ പാർട്ടിയായ അണ്ണാഡിഎംകെ ഈ നയത്തിൽനിന്നു മാറി. ഇതുമൂലം തമിഴ്നാട്ടിലുണ്ടായ വലിയ ശൂന്യത നികത്തുകയാണു ബിജെപി ഇപ്പോഴെന്നും അണ്ണാമലൈ വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇതോടെ കളം ആകെ കലുഷിതമായി. അണ്ണാഡിഎംകെ നേതൃത്വം രംഗത്തെത്തി പ്രതിഷേധം തുടങ്ങി. 

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ.ജയലളിതയുടെ ചിത്രം പതിച്ച മതിലിന് മുൻപിലൂടെ പോകുന്ന സൈക്കിൾ യാത്രക്കാരൻ (Photo by Arun SANKAR / AFP)

∙ രാഷ്ട്രീയ അപവാദമെന്ന് അണ്ണാഡിഎംകെ

ജയലളിതയെ ഏകമത നേതാവായി ചിത്രീകരിച്ച് അണ്ണാമലൈ അപവാദം പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച് അണ്ണാഡിഎംകെ സംഘടനാ സെക്രട്ടറി ഡി.ജയകുമാർ രംഗത്തെത്തി. ജയലളിത ഹിന്ദു, ഇസ്‌ലാം, ക്രിസ്ത്യൻ എന്നിവയുൾപ്പെടെ എല്ലാ മതങ്ങളോടും തുറന്ന സമീപനമാണു കാണിച്ചിരുന്നത്. അവർ എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിച്ചിരുന്നു. ബാബറി മസ്ജിദ് തകർത്തപ്പോൾ അവിടെ അക്രമസംഭവങ്ങളുണ്ടായി. എന്നാൽ, തമിഴ്‌നാട്ടിൽ ഒരുതരത്തിലുള്ള അക്രമവും ഉണ്ടാകാതെ അവർ തമിഴ്നാടിനെ കാത്തു. 

ജയയ്ക്കു ദൈവത്തിൽ വിശ്വാസമുണ്ടെന്ന് എല്ലാവർക്കും അറിയാം. എന്നാൽ, മതവിശ്വാസം ഇല്ല. തമിഴ്‌നാടിനെ സമാധാനയിടമായി മാറ്റിയതും ജയയാണ്

വി.കെ.ശശികല

ദ്രാവിഡ തത്വത്തിൽ അധിഷ്ഠിതമായ സുവർണ്ണ കാലഘട്ടത്തിലെ ഭരണാധികാരിയായിരുന്നു ജയലളിത. ഭരണകാലത്ത് അവർ ആദ്യമായി ക്ഷേത്രങ്ങളിൽ അന്നദാന പദ്ധതി ആരംഭിച്ചു. വിശുദ്ധ റംസാൻ മാസത്തിൽ, നോമ്പ് കഞ്ഞി തയാറാക്കാൻ പള്ളികളിൽ അരി നൽകുന്ന പദ്ധതി 2001ൽ ജയലളിതയുടെ ഭരണകാലത്താണ് ആരംഭിച്ചത്. ക്രിസ്ത്യാനികൾക്ക് ജറുസലം സന്ദർശിക്കാൻ സർക്കാർ ധനസഹായം നൽകിയതും ജയയുടെ കാലത്തായിരുന്നെന്നും അണ്ണാമലൈയുടെ പ്രസ്താവന വെറും രാഷ്ട്രീയ ലാഭത്തിനുള്ളതെന്നും ജയകുമാർ തുറന്നടിച്ചു. 

ADVERTISEMENT

∙ ശശികലയും രംഗത്ത്

ജയലളിതയുടെ നിഴലായി ഉണ്ടായിരുന്ന തോഴി വി.കെ.ശശികലയും അണ്ണാമലൈയുടെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തി. യഥാർഥ ദ്രാവിഡ നേതാവായാണ് അവസാന ശ്വാസം വരെ ജയലളിത ജീവിച്ചിരുന്നതെന്ന് ശശികല പറഞ്ഞു. ജാതിയും മതവും ജാതിയും കടന്ന് ദരിദ്രരും ലളിതരുമായ സാധാരണക്കാരുടെ ജീവിത നിലവാരം ഉയർത്താൻ സ്വയം സമർപ്പിച്ച മഹദ് നേതാവാണ് ജയലളിത. ജയയ്ക്കു ദൈവത്തിൽ വിശ്വാസമുണ്ടെന്ന് എല്ലാവർക്കും അറിയാം. എന്നാൽ, മതവിശ്വാസം ഇല്ല. തമിഴ്‌നാടിനെ സമാധാനയിടമായി മാറ്റിയതും ജയയാണ്. ‘സാമൂഹിക നീതിയുടെ നായിക’ എന്ന് വാഴ്ത്തപ്പെട്ട നേതാവും മറ്റാരുമല്ലെന്ന് ശശികലയുടെ വാക്കുകൾ.

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ ജെ.ജയലളിത. ശശികല സമീപം. (ചിത്രം∙മനോരമ)

∙ മുൻപേ പുകഞ്ഞ പ്രശ്നം

അണ്ണാഡിഎംകെയും ബിജെപിയും മുൻപു സഖ്യകക്ഷികളായി തുടരുന്നതിനിടെ കെ.അണ്ണാമലൈ നടത്തിയ പ്രസംഗത്തിൽ ജയലളിതയെ അഴിമതിക്കാരിയെന്ന തരത്തിൽ ചിത്രീകരിച്ചു സംസാരിച്ചതു വൻ വിവാദങ്ങൾക്കു തുടക്കമിട്ടിരുന്നു. പ്രസംഗത്തിനെതിരെ അണ്ണാഡിഎംകെ വ്യാപക പ്രതിഷേധം നടത്തി. എന്നാൽ, അണ്ണാമലൈ വാക്കുകൾ പിൻവലിച്ചില്ല. ഇതോടെ സഖ്യത്തിൽ വിള്ളൽ വീണു. തമിഴ്‌നാട് ഭരിക്കുന്ന പാർട്ടികളുടെ അഴിമതിയെക്കുറിച്ചുള്ള അണ്ണാമലൈയുടെ പരാമർശമാണു വിവാദമായത്. 

അഴിമതിക്കേസിൽ മുൻ മുഖ്യമന്ത്രിയെ തന്നെ കോടതി ശിക്ഷിച്ചിട്ടുണ്ടെന്നും ഇന്ത്യയിൽ അഴിമതിയിൽ തമിഴ്‌നാട് ഒന്നാമതാണെന്നുമായിരുന്നു ജയയെ ഉന്നം വച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം. ഇതിനു പിന്നാലെ, ‘പക്വതയില്ലാത്ത’ അണ്ണാമലൈയെ ബിജെപി കേന്ദ്ര നേതൃത്വം തടഞ്ഞില്ലെങ്കിൽ സഖ്യം സംബന്ധിച്ചു പുനരാലോചന നടത്തുമെന്ന് അണ്ണാഡിഎംകെ മുന്നറിയിപ്പു നൽകി. വൈകാതെ സഖ്യം വിട്ട് ഇരുകൂട്ടരും ഇരുവഴിക്കു പിരിഞ്ഞു. 

ADVERTISEMENT

∙ പ്രകോപനവുമായി ഗവർണറും

ഇതിനിടെ, തമിഴ്നാട് ഗവർണർ നടത്തുന്ന ചില പരിപാടികളും ദ്രാവിഡ കക്ഷികളെ ഉൾപ്പെടെ പ്രകോപിപ്പിക്കുന്നതും തുടരുകയാണ്. ഏറ്റവും ഒടുവിൽ, തമിഴ് ജനത ആരാധനയോടെ വാഴ്ത്തുന്ന തിരുവള്ളുവരെ കാവിയുടുപ്പിച്ചതാണു പുതിയ വിവാദം. തമിഴ്നാട് ഗവർണർ ആർ.എൻ.രവി സംഘടിപ്പിച്ച തിരുവള്ളുവർ ദിനാഘോഷത്തിന്റെ ക്ഷണക്കത്തിലും രാജ്ഭവനിൽ പുഷ്പവൃഷ്ടിക്കായി ഒരുക്കിയ ചിത്രത്തിലും കാവി വസ്ത്രങ്ങളണിഞ്ഞ തിരുവള്ളുവരെ ഉപയോഗിച്ചതാണു വിവാദമായത്. വെള്ള വസ്ത്രമുടുത്ത തിരുവള്ളുവരുടെ ചിത്രമാണ് തമിഴ്നാട് സർക്കാർ ഔദ്യോഗികമായി ഉപയോഗിക്കുന്നത്. ജനുവരിയിൽ തിരുവള്ളുവർ ദിനത്തോട് അനുബന്ധിച്ച് ഗവർണറുടെ സമൂഹമാധ്യമ പോസ്റ്റിലും കാവി വസ്ത്രം ധരിച്ച ചിത്രം ഉൾപ്പെടുത്തിയത് വിവാദമായിരുന്നു.

ആർ.എൻ.രവി (പിടിഐ ചിത്രം)

∙ ഇതാണോ തമിഴ് രാഷ്ട്രീയം...?

തമിഴ്നാടിന് യോജിച്ച രാഷ്ട്രീയമോ സ്വഭാവമോ അല്ല മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ കൂടിയായ കെ.അണ്ണാമലൈയുടേതെന്ന പരാതിയാണു സംസ്ഥാന നേതൃത്വത്തിലെ മറ്റ് അംഗങ്ങൾക്കുള്ളത്. ഇടയ്ക്കു തമിഴ്നാട് ബിജെപിയിൽ നിന്ന് കൂട്ടരാജിയുണ്ടായി. ഐടി, സമൂഹമാധ്യമ വിഭാഗം പ്രസിഡന്റ് സി.ടി.ആർ.നിർമൽ കുമാർ പാർട്ടിയിൽനിന്നു രാജിവച്ച് അണ്ണാഡിഎംകെയിൽ ചേർന്നു. അണ്ണാമലൈയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണു പാർട്ടി വിടാനുള്ള കാരണമായി പറഞ്ഞത്. പാർട്ടി പ്രവർത്തകരെ അണ്ണാമലൈ മോശമായ രീതിയിലാണു കൈകാര്യം ചെയ്തതെന്നും സ്വകാര്യ നേട്ടങ്ങൾക്കു വേണ്ടി തങ്ങളെ വഞ്ചിച്ചതായും രാജിവിവരം പ്രഖ്യാപിക്കുന്ന സമൂഹമാധ്യമ പോസ്റ്റിൽ നിർമൽ കുമാർ ആരോപിച്ചിരുന്നു. 

തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ (Photo crdit: Facebook/k.annamalai.ips)

പ്രവർത്തകരുടെ ക്ഷേമമോ വളർച്ചയോ കണക്കാക്കാതെയുള്ള അണ്ണാമലൈയുടെ വൺമാൻ ഷോ കാരണം ദുരന്തത്തിലേക്കാണു പാർട്ടി നീങ്ങുന്നതെന്നും 2019നെ അപേക്ഷിച്ച് പാർട്ടിയുടെ സംഘടനാ സംവിധാനം വളരെ മോശം നിലയിലാണെന്നും തുറന്നടിച്ചു. അണ്ണാമലൈയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്നു പാർട്ടി വിടുകയാണെന്നു തൊട്ടടുത്ത ദിവസം പാർട്ടി സംസ്ഥാന സെക്രട്ടറി ദിലീപ് കണ്ണനും പ്രഖ്യാപിച്ചു. തമിഴ്നാട്ടിൽ വേരുപിടിക്കണമെങ്കിൽ ഒരു ദ്രാവിഡ കക്ഷിയുടെ കൂട്ട് വേണമെന്ന കാര്യത്തിൽ സംശയമില്ലായിരുന്നു ബിജെപിക്ക്. അങ്ങനെ അണ്ണാഡിഎംകെയുമായി സഖ്യം ചേർന്നു. എന്നാൽ, അണ്ണാഡിഎംകെ ഇല്ലാതെ ഒറ്റയ്ക്കു തമിഴ്നാട്ടിൽ ജയിക്കാനാകുമെന്ന ‘അധിക’ ആത്മവിശ്വാസത്തിലാണ് അണ്ണാമലൈ ജയലളിതയെ അടക്കം വിമർശിച്ചത്. പിന്നാലെ, സഖ്യം പൊളിഞ്ഞു. സഖ്യമില്ലാതെ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി മൽസരിച്ചെങ്കിലും പലയിടത്തും നിലംതൊടാനായിരുന്നില്ല. ഇതേ അനുഭവം ലോക്സഭാ തിരഞ്ഞെടുപ്പു ഫലത്തിലുമുണ്ടാകുമോ എന്ന ആശങ്കയും ബിജെപി പ്രവർത്തകർക്കുണ്ട്.

English Summary:

Controversy Surrounds BJP Tamilnadu Leader Annamalai's Characterization of Jayalalithaa as a 'Far Superior Hindutva Leader'