സ്വാതന്ത്ര്യാനന്തരകാലത്തെ ആന്ധ്രയിലെ കിഴക്കൻ ഗോദാവരി ജില്ലയിലെ യച്ചൂരി ഗ്രാമം. വേദമന്ത്രങ്ങൾ ഉരുക്കഴിച്ചും ബ്രാഹ്മണ്യത്തിന്റെ ശീലുകൾ കടുകിട തെറ്റാതെ പാലിച്ചും ജീവിക്കുന്ന തെലുങ്ക് ബ്രാഹ്മണ ജനത. തത്വജ്ഞരായ വേദവേദാംഗ ബ്രാഹ്മണരുടേതടക്കം സമൂഹത്തിന്റെ ഉന്നതശ്രേണിയിലുള്ള എല്ലാവരുടെയും പേരിനൊപ്പം യച്ചൂരി എന്ന ദേശപ്പേരും കൂട്ടിക്കെട്ടിയിരുന്നു. രാഷ്ട്രീയ, സമകാലിക വിഷയങ്ങളോട് അകലം പാലിച്ച് ഉന്നത ഉദ്യോഗങ്ങളിലേക്ക് ആൺ, പെൺ വ്യത്യാസമില്ലാതെ പഠിച്ചു കയറുക എന്നതായിരുന്നു നാട്ടുകാർ കാലങ്ങളായി തുടരുന്ന ശീലം. വികസന കാര്യത്തിലെ അസമത്വങ്ങൾക്കെതിരെ ആന്ധ്രയാകെ തീപിടിപ്പിച്ചുകൊണ്ട് 1968– 69ൽ തെലങ്കാന പ്രക്ഷോഭം പടർന്നപ്പോഴും യച്ചൂരിക്കാർ പതിവു നിസ്സംഗത തുടർന്നു. പ്രക്ഷോഭത്തിൽ വിദ്യാർഥികളടക്കം മുന്നൂറോളം പേർ കൊല്ലപ്പെട്ടതോടെ നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചു. മക്കളുടെ പഠനത്തിനു മറ്റെന്തിനേക്കാളും പ്രാധാന്യം നൽകിയിരുന്ന യച്ചൂരിയിലെ ബ്രാഹ്മണ സമൂഹം അതോടെ കുട്ടികളുടെ തുടർപഠനത്തിനുള്ള വഴികൾ തിരഞ്ഞിറങ്ങി. സംസ്ഥാന ട്രാൻസ്പോർട്ട് കോർപറേഷനിൽ എൻജീനിയറായിരുന്ന സർവേശ്വര സോമയാജലു യച്ചൂരിയും സർക്കാരുദ്യോഗസ്ഥയായിരുന്ന ഭാര്യ കൽപകവും നിലവിലെ പരിതസ്ഥിതിയിൽ മകൾ സീതാറാമിന്റെയും ഭീംശങ്കറിന്റെയും തുടർപഠനം ഇനി നാട്ടിൽ വേണ്ട എന്നു തീരുമാനിച്ചത് അപ്പോഴാണ്. കേന്ദ്ര സർവീസിലേക്കു സോമയാജലു യച്ചൂരിക്കു ഡപ്യൂട്ടേഷൻ ലഭിച്ചതോടെ കാര്യങ്ങൾ എളുപ്പമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വാതന്ത്ര്യാനന്തരകാലത്തെ ആന്ധ്രയിലെ കിഴക്കൻ ഗോദാവരി ജില്ലയിലെ യച്ചൂരി ഗ്രാമം. വേദമന്ത്രങ്ങൾ ഉരുക്കഴിച്ചും ബ്രാഹ്മണ്യത്തിന്റെ ശീലുകൾ കടുകിട തെറ്റാതെ പാലിച്ചും ജീവിക്കുന്ന തെലുങ്ക് ബ്രാഹ്മണ ജനത. തത്വജ്ഞരായ വേദവേദാംഗ ബ്രാഹ്മണരുടേതടക്കം സമൂഹത്തിന്റെ ഉന്നതശ്രേണിയിലുള്ള എല്ലാവരുടെയും പേരിനൊപ്പം യച്ചൂരി എന്ന ദേശപ്പേരും കൂട്ടിക്കെട്ടിയിരുന്നു. രാഷ്ട്രീയ, സമകാലിക വിഷയങ്ങളോട് അകലം പാലിച്ച് ഉന്നത ഉദ്യോഗങ്ങളിലേക്ക് ആൺ, പെൺ വ്യത്യാസമില്ലാതെ പഠിച്ചു കയറുക എന്നതായിരുന്നു നാട്ടുകാർ കാലങ്ങളായി തുടരുന്ന ശീലം. വികസന കാര്യത്തിലെ അസമത്വങ്ങൾക്കെതിരെ ആന്ധ്രയാകെ തീപിടിപ്പിച്ചുകൊണ്ട് 1968– 69ൽ തെലങ്കാന പ്രക്ഷോഭം പടർന്നപ്പോഴും യച്ചൂരിക്കാർ പതിവു നിസ്സംഗത തുടർന്നു. 

പ്രക്ഷോഭത്തിൽ വിദ്യാർഥികളടക്കം മുന്നൂറോളം പേർ കൊല്ലപ്പെട്ടതോടെ നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചു. മക്കളുടെ പഠനത്തിനു മറ്റെന്തിനേക്കാളും പ്രാധാന്യം നൽകിയിരുന്ന യച്ചൂരിയിലെ ബ്രാഹ്മണ സമൂഹം അതോടെ കുട്ടികളുടെ തുടർപഠനത്തിനുള്ള വഴികൾ തിരഞ്ഞിറങ്ങി. സംസ്ഥാന ട്രാൻസ്പോർട്ട് കോർപറേഷനിൽ എൻജീനിയറായിരുന്ന സർവേശ്വര സോമയാജലു യച്ചൂരിയും സർക്കാരുദ്യോഗസ്ഥയായിരുന്ന ഭാര്യ കൽപകവും നിലവിലെ പരിതസ്ഥിതിയിൽ മകൾ സീതാറാമിന്റെയും ഭീംശങ്കറിന്റെയും തുടർപഠനം ഇനി നാട്ടിൽ വേണ്ട എന്നു തീരുമാനിച്ചത് അപ്പോഴാണ്. കേന്ദ്ര സർവീസിലേക്കു സോമയാജലു യച്ചൂരിക്കു ഡപ്യൂട്ടേഷൻ ലഭിച്ചതോടെ കാര്യങ്ങൾ എളുപ്പമായി. 

സീതാറാം യച്ചൂരി (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

ഡൽഹിയിലേക്കു കുടുംബസമേതം താമസം മാറ്റിയ അദ്ദേഹം ഹൈദരാബാദിലെ ഓൾ സെയ്ന്റ്സ് എച്ച്എസിൽ നിന്നു മക്കളുടെ വിടുതൽ വാങ്ങി ഡൽഹിയിലെ പ്രസിഡന്റ്സ് എസ്റ്റേറ്റ് സ്കൂളിൽ ചേർത്തു. പതിനൊന്നാം ക്ലാസ് ബോർഡ് പരീക്ഷ രാജ്യത്ത് ഒന്നാമനായി വിജയിച്ച സീതാറാം ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽ സാമ്പത്തിക ശാസ്ത്രം മുഖ്യവിഷയമായി ബിരുദപഠനത്തിനു ചേർന്നു. കോളജിലെ ധനതത്വശാസ്ത്ര അധ്യാപകനായിരുന്ന പങ്കജ് ഗാംഗുലി ക്ലാസ് മുറിയിൽ പറഞ്ഞ മൈക്രോ, മാക്രോ പാഠങ്ങളേക്കാൾ സീതാറാമിന്റെ മനസ്സിൽ ഇടം പിടിച്ചതു രാഷ്ട്രീയത്തിലെ വർണവ്യത്യാസങ്ങളെക്കുറിച്ച് ഒഴിവു സമയങ്ങളിൽ പറഞ്ഞ കാര്യങ്ങളായിരുന്നു. 

ഒന്നാം റാങ്കോടെ ബിരുദം നേടിയ സീതാറാം ബിരുദാനന്തരബിരുദ പഠനത്തിനു തിരഞ്ഞെടുത്തതു ഡൽഹിയിലെ സ്കൂൾ ഓഫ് ഇക്കണോമിക്സ്. അമർത്യസെന്നിനെയും ഡോ.കെ.എൻ.രാജിനെ പോലെയും ഉള്ള അധ്യാപകർ അവിടെ ഉണ്ടെന്നത് ഈ തിരഞ്ഞെടുപ്പിനു കാരണമായി. എന്നാൽ വിദ്യാർഥികളുടെ ബാഹുല്യം അടക്കം പലവിധ കാര്യങ്ങളോടു പൊരുത്തപ്പെടാനാവാതെ അവിടം വിട്ടു ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ (ജെഎൻയു) ചേർന്നു. ആന്ധ്രയ്ക്കു പുറത്തു ലോകം അറിയുന്ന നാടായി യച്ചൂരിയെന്ന ഗ്രാമം സീതാറാമിനൊപ്പം അവിടെ നിന്നങ്ങോട്ടു ജനങ്ങളുടെ ഇടയിലേക്കു വേരുപട‍ർത്തിയതു പിന്നീടുള്ള ചരിത്രം. 

1978ൽ എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായ യച്ചൂരി രാഷ്ട്രീയ പ്രവർത്തനത്തിലേക്കു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ഗവേഷണ പഠനം വിട്ടു.1980ൽ എസ്എഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായി. കേരളത്തിൽ നിന്നും ബംഗാളിൽ നിന്നുമല്ലാതെ ഈ പദവിയിൽ എത്തുന്ന ആദ്യ ആളായി അദ്ദേഹം

∙ ഇന്ദിരയ്ക്കെതിരെ വായിച്ച കുറ്റപത്രം

1973ൽ ജെഎൻയുവിൽ എത്തിയ യച്ചൂരിയുടെ വീക്ഷണങ്ങളെ അധ്യാപകൻ കൃഷ്ണ ഭരദ്വാജുമായുള്ള അടുപ്പമാണു കൂടുതൽ പാകപ്പെടുത്തിയത്. 74ൽ സർവകലാശാല വിദ്യാർഥി യൂണിയൻ പ്രസിഡന്റായ യച്ചൂരി ഇതേ വർഷം എസ്എഫ്ഐയിലും അംഗത്വം എടുത്തു. വിദ്യാർഥിയായിരിക്കെ 1975ൽ സിപിഎമ്മിൽ ചേർന്നു പഠനത്തിനൊപ്പം മുഖ്യധാരാ രാഷ്ട്രീയ പ്രവർത്തനത്തിലും സജീവമായി. അടിയന്തരാവസ്ഥയ്ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങളിൽ പങ്കാളിയായതിനെ തുടർന്നു ജയിലിലായെങ്കിലും ഇറാനിലെ ഷായിക്കെതിരായ പ്രകടനം പോലെ താരതമ്യേന ദുർബലമായ കുറ്റങ്ങൾ‍ മാത്രം ചുമത്തിയിരുന്നതിനാൽ വേഗം ജയിൽമോചിതനായി. ക്യാംപസിൽ തിരിച്ചെത്തിയതോടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കെതിരായ വിമർശനങ്ങൾക്കു മൂർച്ച കൂട്ടി. 

സമരത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്കെതിരെ കുറ്റപത്രം വായിക്കുന്ന വിദ്യാർഥി നേതാവ് സീതാറാം യച്ചൂരി (Photo from File)
ADVERTISEMENT

സർവകലാശാലയുടെ ചാൻസലർ പദവി ഇന്ദിരാഗാന്ധി ഒഴിയണമെന്ന് ആവശ്യപ്പെട്ടു പ്രക്ഷോഭങ്ങൾ ആരംഭിച്ചു. 1977 സെപ്റ്റംബർ 5ന് 500 ഓളം വിദ്യാർഥികളെ നയിച്ചു കൊണ്ട് യച്ചൂരി ഇന്ദിരയുടെ വസതിയിലെത്തി പ്രധാനമന്ത്രിയെ കാണണമെന്ന് ആവശ്യപ്പെട്ടു. സുരക്ഷാ ജീവനക്കാരിൽനിന്നു വിവരം അറിഞ്ഞ ഇന്ദിര നാലോ, അഞ്ചോ പേരെ ഉള്ളിലേക്ക് കടത്തിവിടാൻ അനുമതി നൽകിയെങ്കിലും തങ്ങളെ എല്ലാവരെയും കേൾക്കണമെന്ന വാദം ഉയർത്തി പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിലെ പുൽത്തകിടിയിൽ നിരന്നു. വൈകാതെ ഇന്ദിരാഗാന്ധി പ്രതിഷേധക്കാർക്കരികിലെത്തി. ഈ സമയം ഇന്ദിരയ്ക്കെതിരായി വിദ്യാർഥികൾ തയാറാക്കി കൊണ്ടുവന്ന കുറ്റപത്രം യച്ചൂരി വായിച്ചു. ഇന്ദിരാഗാന്ധി ഏറെ വൈകാതെ സർവകലാശാലയുടെ ചാൻസലർ പദവി ഒഴിഞ്ഞെങ്കിലും ‘കുറ്റവാളികളെ ശിക്ഷിക്കുക ’ എന്ന മുദ്രാവാക്യം ഉയർത്തി ജെഎൻയു വൈസ് ചാൻസലർ ബി.ഡി. നാഗചൗധരിക്കെതിരെയുള്ള പ്രക്ഷോഭം വിദ്യാർഥികൾ തുടർന്നു. 

സർവകലാശാല കവാടത്തിൽ കാർ തടഞ്ഞതിൽ പ്രതിഷേധിച്ചു മടങ്ങിയ ചൗധരി സ്ഥാപനം അടച്ചതായി പ്രഖ്യാപിച്ചു സ്ഥാപനത്തിനുള്ള സാമ്പത്തിക പിന്തുണ മരവിപ്പിച്ചു. എന്നാൽ സർവകലാശാലയിൽ അധ്യയനം മുടക്കമില്ലാതെ തുടരുന്നതായും ലൈബ്രറിയും കന്റീനും അടക്കം പ്രവർത്തിക്കുന്നുണ്ടെന്നും വിശദീകരിച്ചു വിദ്യാർഥികളും അധ്യാപകരും മുന്നോട്ടു പോയെങ്കിലും സാമ്പത്തിക ബാധ്യത പ്രതിസന്ധി സൃഷ്ടിച്ചു. ഈ സമയത്ത് സരോജിനി നഗർ മാർക്കറ്റിലും കൊണാട്ട് പ്ലെയ്സിലും, തങ്ങളുടെ സ്ഥാപനത്തെ സാമ്പത്തികമായി സഹായിക്കണമെന്ന പ്ലക്കാർഡുമായി യച്ചൂരിയടക്കമുള്ള നേതാക്കൾ രംഗത്തെത്തി. സമാനതകളില്ലാത്ത സമരപരിപാടികൾ ആസൂത്രണം ചെയ്തു മുന്നേറിയ യച്ചൂരി വിദ്യാർഥി സമൂഹത്തിനിടയിൽ താരത്തിളക്കമുള്ള നേതാവായി വൈകാതെ വളർന്നു. 

സീതാറാം യച്ചൂരി (ഫയൽ ചിത്രം: മനോരമ)

1978ൽ എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായ യച്ചൂരി രാഷ്ട്രീയ പ്രവർത്തനത്തിലേക്കു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ഗവേഷണ പഠനം വിട്ടു.1980ൽ എസ്എഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായി. കേരളത്തിൽ നിന്നും ബംഗാളിൽ നിന്നുമല്ലാതെ ഈ പദവിയിൽ എത്തുന്ന ആദ്യ ആളായി അദ്ദേഹം. ചെത്തിമിനുക്കിയ ഇംഗ്ലിഷിലും പതിഞ്ഞ താളത്തിലുള്ള ഹിന്ദിയിലും പാർട്ടിയുടെ സൈദ്ധാന്തിക നിലപാടുകൾ തൊട്ട് സാധാരണക്കാരുടെ ജീവൽപ്രശ്നങ്ങൾ വരെ യച്ചൂരി വിശദീകരിക്കുന്ന അവസരത്തിൽ പാർട്ടിയിലെ മുതിർന്ന തലമുറയടക്കമുള്ളവർ അതിനായി കാതുകൊടുത്തു. 

∙ രാഷ്ട്രീയഗ്രാഫ് വളരുന്നു...

ADVERTISEMENT

1984ലെ സിഖ് വിരുദ്ധ കലാപത്തിൽ ഡൽഹിയിൽ ദുരിതമനുഭവിച്ചവരുടെ ഇടയിൽ നടത്തിയ പ്രവർത്തനങ്ങൾ യച്ചൂരിയുടെ രാഷ്ട്രീയ വളർച്ചാഗ്രാഫ് ഉയർത്തി. പാർട്ടിയുടെ ജില്ലാ, സംസ്ഥാന ഭാരവാഹിത്വങ്ങൾ ഒന്നും വഹിക്കാതിരുന്ന യച്ചൂരി, 1988ൽ തിരുവനന്തപുരത്ത് നടന്ന സിപിഎം പതിമൂന്നാം പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റിയംഗമായി. 1992ൽ 33ാം വയസ്സിൽ പൊളിറ്റ്ബ്യൂറോയിൽ എത്തുമ്പോൾ ഈ സ്ഥാനത്ത് എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി യച്ചൂരി. 1996ലെ ഐക്യമുന്നണി സർക്കാരിന്റെ നയപരിപാടികൾ തയാറാക്കുന്നതിൽ പങ്കാളിയായ യച്ചൂരി പിന്നീട് വിദേശകാര്യങ്ങളും വിദേശ കമ്യൂണിസ്റ്റ് പാർട്ടികളുമായുള്ള ബന്ധങ്ങളും കൈകാര്യം ചെയ്തിരുന്ന ചുമതലയിലേക്ക് പാർട്ടി നിയോഗിച്ചു. 

സീതാറാം യച്ചൂരി (Photo by ARUN SANKAR / AFP)

2004ൽ ഇന്ത്യയിലെ ഇതര പാർട്ടികളുമായി മെച്ചപ്പെട്ട സൗഹൃദാന്തരീക്ഷം ഒരുക്കുക എന്ന ചുമതലയിലേക്ക് നിലവിൽ ഇതേ ചുമതല വഹിച്ചിരുന്ന അന്നത്തെ ജനറൽ സെക്രട്ടറി ഹർകിഷൻ സിങ് സുർജിത്ത് നിയോഗിച്ചതോടെ പുതിയൊരു തലത്തിലേക്കു കൂടി യച്ചൂരി പ്രവേശിച്ചു. ആന്ധ്രയിൽനിന്ന് രാജ്യസഭയിലേക്ക് വന്ന ഒഴിവിൽ യച്ചൂരിയെ കോൺഗ്രസ് പരിഗണിച്ചെങ്കിലും പാർട്ടി സ്ഥാനാർഥിയാക്കാൻ അനുമതി നൽകിയില്ല. തൊട്ടടുത്ത വർഷം ബംഗാളിൽ നിന്ന് രാജ്യസഭയിലേക്ക് വന്ന ഒഴിവിൽ മത്സരിപ്പിച്ച് യച്ചൂരിയെ സിപിഎം രാജ്യസഭയിൽ എത്തിച്ചു. രണ്ടു തവണയായി (2005–17) രാജ്യസഭാംഗമായി തുടർന്ന യച്ചൂരി 2015ൽ വിശാഖപട്ടണത്ത് നടന്ന 19ാം പാർട്ടി കോൺഗ്രസിൽ സിപിഎമ്മിന്റെ അഞ്ചാമത്തെ ജനറൽ സെക്രട്ടറിയായി. സംഘടനയുടെ തലപ്പത്തേക്ക് എത്തി.

രണ്ടു വർഷം കൂടി കഴിഞ്ഞ് 2017ൽ രാജ്യസഭാ കാലാവധി പൂർത്തിയാക്കിയ യച്ചൂരി 12 വർഷക്കാലം സഭാംഗമായി നടത്തിയ ഇടപെടലുകളെ ജനാധിപത്യ ഇന്ത്യയുടെ ചരിത്രപരമായ ഏടായാണ് സഭാധ്യക്ഷനായിരുന്ന ഡോ. ഹമീദ് അൻസാരി വിശേഷിപ്പിക്കുന്നത്. രാജ്യസഭയ്ക്കുള്ളിൽ വിവിധ വിഷയങ്ങളെ അധികരിച്ച് 1689 തവണ ഇടപെട്ട് യച്ചൂരി നടത്തിയ പ്രസംഗങ്ങളിൽ 97 എണ്ണം സമാഹരിച്ച് അഡ്വാൻസിങ് പീപ്പിൾസ് സ്ട്രഗ്ൾസ് ഇൻ ഡിഫൻസ് ഓഫ് സെക്കുലർ ഡമോക്രസി എന്ന പേരിൽ രണ്ടു വാല്യങ്ങളായി ഹൈദരാബാദിലെ നവതെലങ്കാന പബ്ലിഷിങ് ഹൗസ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ മുഖക്കുറുപ്പിലാണു ഹമീദ് അൻസാരി ഇക്കാര്യം വിശദമാക്കുന്നത്. രാജ്യസഭാധ്യക്ഷനായി നിയമിതനായ അവസരത്തിൽ നൽകിയ വരവേൽപ്പിൽ സഭയിലെ തുറന്ന ചർച്ചകളോട് അധ്യക്ഷൻ പുലർത്തേണ്ട സമീപനം എങ്ങനെയെന്നു തന്നോടു വിശദമാക്കിയതും മുഖക്കുറിപ്പിൽ ഹമീദ് അൻസാരി വിവരിക്കുന്നുണ്ട്. 

∙ ദശാബ്ദം കടന്ന നിലപാടെഴുത്ത് 

അഞ്ചു ഭാഗങ്ങളായി വിഭജിച്ചിട്ടുള്ള പുസ്തകത്തിന്റെ ആദ്യഭാഗം സ്റ്റേറ്റ് ഓഫ് ദ് നേഷൻ എന്ന വിഭാഗം ആണ്. ജനതയുടെ സർവതോൻമുഖ വികസനത്തിനായുള്ള സാമ്പത്തിക നയം ആണു രണ്ടാം ഭാഗത്തിലുള്ളത്. നവ ഉദാരീകരണ നയങ്ങളെ വിമർശനബുദ്ധ്യാ സമീപിക്കുന്നതിനൊപ്പം ബദൽ വഴികളെക്കുറിച്ചുള്ള നിർദേശങ്ങളും യച്ചൂരി തന്റെ പ്രസംഗങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. രണ്ടാമത്തെ വാല്യത്തിൽ ഇടതുപക്ഷ വീക്ഷണത്തിലുള്ള സാമൂഹിക കൂടിച്ചേരലുകളെക്കുറിച്ച് വിശദമാക്കുന്നു, ഈ വാല്യത്തിലെ മൂന്നാം ഭാഗത്തു മതനിരപേക്ഷ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാൻ ആർഎസ്എസ് സംഘങ്ങൾ നടത്തുന്ന പ്രവർത്തനങ്ങളാണ് വിശദീകരിക്കുന്നത് . 

സീതാറാം യച്ചൂരി പാർട്ടി യോഗത്തിൽ സംസാരിക്കുന്നു. (ഫയൽ ചിത്രം: മനോരമ)

ഈ വാല്യത്തിലെ അവസാന ഭാഗത്ത് പൊതുജീവിതത്തിലെ ധാർമികതയെക്കുറിച്ചും ജനസഭകൾ അഴിമതി, ധാർമികത, പൊതുജീവിതം തുടങ്ങിയ കാര്യങ്ങളിൽ സ്വീകരിക്കേണ്ട നൈതികതയെക്കുറിച്ചും വിശദീകരിക്കുന്നു. ഏഴു വർഷക്കാലവും യച്ചൂരിയുടെ പാർലമെന്ററി സെക്രട്ടറിയായിരുന്ന വീരയ്യ കോണ്ടൂരിയുടെ സഹായം പുസ്തകത്തിലെ വിഷയങ്ങളുടെ തിരഞ്ഞെടുപ്പിനു പലവിധേന സഹായകമായി എന്നു നവതെലങ്കാന പബ്ലിഷിങ് ഹൗസിന്റെ എഡിറ്റർ വിജയറാവു ഗൂഡിപുഡി പ്രസാധകക്കുറിപ്പിൽ വിശദമാക്കുന്നു. ഒരേ വിഷയത്തെക്കുറിച്ചുള്ള പ്രസംഗത്തിൽ ഇംഗ്ലിഷും ഹിന്ദിയും കൂട്ടിക്കലർത്തി യച്ചൂരി നടത്തുന്ന പ്രയോഗങ്ങളും മറ്റും സംഭാഷണത്തിന്റെ ആത്മാവ് ചോരാതിരിക്കാനായി അതേ പടി തന്നെ ഉപയോഗിച്ചിരിക്കുകയാണ്.

പത്രമാധ്യമങ്ങളിലെ പതിവ് കോളം എഴുത്ത് തങ്ങളുടെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായാണു നേതാക്കൾ, വിശേഷിച്ചും ഇടത് നേതാക്കൾ എക്കാലവും കാണുന്നത്. ആദ്യ ജനറൽ സെക്രട്ടറി പി. സുന്ദരയ്യ മുതൽ ഇഎംഎസും ഹർകിഷൻ സിങ് സുർജിത്തും പ്രകാശ് കാരാട്ടും ജനറൽ സെക്രട്ടറിമാരാകും മുൻ‌പും ശേഷവും പാർട്ടി മുഖപത്രമായ പീപ്പിൾസ് ഡെമോക്രസിയിലടക്കം എഴുത്തു തുടർന്നു. എന്നാൽ ഇവരിൽ നിന്നു തികച്ചും വ്യത്യസ്തമായി ഒരു മുഖ്യധാര മാധ്യമത്തിൽ 10 വർഷക്കാലമാണ് യച്ചൂരി കോളമെഴുത്തു തുടർന്നത്– കെ.െക.ബിർള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ ടൈംസിൽ. ദ് ലെഫ്റ്റ് ഹാൻഡ് ഡ്രൈവ്’ എന്ന പേരിൽ 2005 ഓഗസ്റ്റ് 11ന് ആരംഭിച്ച് 2015 ഡിസംബർ 29 വരെയായിരുന്നു രണ്ടാഴ്ചയിലൊരിക്കൽ വീതം മുടങ്ങാതെ കോളം പ്രസിദ്ധീകരിച്ചിരുന്നത്. 

2011 അവസാനം വരെ ആറു വർഷക്കാലം തുടർന്ന കോളം പ്രജാശക്തി പബ്ലിക്കേഷൻ 2012 ജനുവരിയിൽ പുസ്തകമാക്കി. തുടർന്നുള്ള മൂന്നു വർഷക്കാലത്തെ 94 രചനകൾ ‘റിക്ലൈമിങ് ഐഡിയ ഓഫ് ഇന്ത്യ’ എന്ന പേരിൽ നവതെലങ്കാന പബ്ലിഷിങ് ഹൗസ് പ്രസിദ്ധീകരിച്ചത്. പുസ്തകത്തിന്റെ ആമുഖത്തിൽ ഹിന്ദുസ്ഥാൻ ടൈംസിന്റെ എഡിറ്റോറിയൽ വിഭാഗം തലവയായിരുന്ന ശോഭന ഭാരതിയെയും എല്ലാ രണ്ടാഴ്ച കൂടുമ്പോഴും ലേഖനം മുടങ്ങാതെ നൽകാൻ നിരന്തരം ഓർമിപ്പിച്ചിരുന്ന എഡിറ്റോറിയൽ വിഭാഗത്തിലെ ലളിതാ പണിക്കരെയും കുറിച്ചു യെച്ചൂരി വിശദമാക്കുന്നുണ്ട്. 2015 ഏപ്രിൽ 19നു പാർട്ടി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത ശേഷവും 8 മാസക്കാലം യെച്ചൂരി കോളമെഴുത്തു തുടർന്നു. കോളത്തിൽ അവതരിപ്പിക്കുന്ന നിലപാട് പാർട്ടിനയമായി വ്യാഖ്യാനിക്കപ്പെടാം എന്ന വാദം ചില കോണുകളിൽ കേട്ടു തുടങ്ങിയതോടെ പീപ്പിൾസ് ഡെമോക്രസിയിലേക്കു പ്രതിവാര കോളം എഴുത്ത് യച്ചൂരി ചുരുക്കി.

അമ്മയുടെ തറവാടുമായി അടുപ്പമുണ്ടായിരുന്ന പി. സുന്ദരയ്യയും ഇഎംഎസും ബസവ പുന്നയ്യയും എല്ലാം യച്ചൂരിയുടെ വളർച്ചയെ നോക്കി കണ്ടിരുന്നെങ്കിലും യച്ചൂരിയുടെ മെന്റർ ഹർകിഷൻസിങ് സുർജിത്തായിരുന്നു. പ്രായോഗിക രാഷ്ട്രീയം കാലഘട്ടത്തിന് അനുസൃതമായി പൊതുനന്മ ലക്ഷ്യമിട്ടാവണം മുന്നോട്ടു പോകേണ്ടതെന്ന വലിയ പാഠം യച്ചൂരി പഠിച്ചതേറെയും സുർജിത്തിൽ‌ നിന്നായിരുന്നു. ഒന്നാം യുപിഎ സർക്കാരിന്റെ രൂപീകരണ സമയത്തും തുടർന്നും എകെജി സെന്ററും യുപിഎ ചെയർപഴ്സൻ കൂടിയായ കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ ജൻപഥ് പത്തിലെ വീടും തമ്മിലുള്ള അകലം നന്നേ കുറഞ്ഞു. ഈ സമയത്തു സിപിഐ ജനറൽ സെക്രട്ടറിയായിരുന്ന എ.ബി.ബർദനൊപ്പം യുപിഎ നയരൂപീകരണ യോഗങ്ങളിൽ സിപിഎമ്മിനെ പ്രതിനിധീകരിച്ചു പതിവായി പങ്കെടുക്കാറുള്ളതു യച്ചൂരിയായിരുന്നു. കോൺഗ്രസ് അടക്കമുള്ള മതനിരപേക്ഷ കക്ഷികളുമായി തുറന്ന ഇടപെടൽ വേണമെന്ന സുർജിത്ത് ലൈൻ‌ സ്വീകരിച്ച യച്ചുരി ഇക്കഴിഞ്ഞ പാർ‌ലമെന്റ് തിരഞ്ഞെടുപ്പിൽ ബംഗാളിൽ ഈ ലൈൻ നടപ്പാക്കുകയും ചെയ്തു. 

English Summary:

The Making of a Comrade: Sitaram Yechury's Journey to CPI(M) Leadership