തിരഞ്ഞെടുപ്പിൽ തോറ്റവർപോലും മന്ത്രിപ്രതീക്ഷയുമായി തലസ്ഥാനത്തു തമ്പടിക്കുമ്പോഴാണു ചരിത്രജയത്തിന്റെ സമ്മാനമായി താലത്തിൽവച്ചു നീട്ടിയ മന്ത്രിസ്ഥാനം തൽക്കാലം വേണ്ടെന്ന നിലപാടുമായി സുരേഷ് ഗോപി ഡൽഹിയിൽനിന്നു കഴിഞ്ഞദിവസം നാട്ടിലേക്കു മടങ്ങിയത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രചരിത്രം പ്രമേയമാകുന്നതടക്കം രണ്ടു വർഷത്തിനുള്ളിൽ ചെയ്യാമെന്നേറ്റ, വൻ മുതൽമുടക്കുള്ള നാലു സിനിമകൾ മുടങ്ങിയാൽ ബന്ധപ്പെട്ടവരെല്ലാം പ്രതിസന്ധിയിലാകും എന്നതായിരുന്നു കാരണം! കേന്ദ്രമന്ത്രി സ്ഥാനമോ സിനിമയോ എന്ന ചോദ്യത്തിനു തൽക്കാലം സിനിമ എന്ന തിരഞ്ഞെടുപ്പ് ‘ചരിത്രപരമായ വിഡ്ഢിത്തം’ ആയി മാറുമായിരുന്നെന്നു കരുതുന്നവരേറെ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പക്ഷേ, സുരേഷ് ഗോപി തിരഞ്ഞെടുപ്പു ജയത്തിനു മുൻപും ശേഷവും ഇതേ നിലപാട് ആവർത്തിച്ചിരുന്നു. ‘ഇനിയും സിനിമയിൽ അഭിനയിച്ചു ഞാൻ കാശുണ്ടാക്കും. അതിൽ കുറച്ച് പാവങ്ങൾക്കു കൊടുക്കുകയും ചെയ്യും’– ഫലം വന്നതിനു ശേഷം അദ്ദേഹം വ്യക്തമാക്കിയതിങ്ങനെ. രാഷ്ട്രീയത്തിലായാലും സിനിമാറ്റിക് ആണ് സുരേഷ് ഗോപി. നടപ്പിലും എടുപ്പിലും വാക്കിലും നോക്കിലുമെല്ലാം വെള്ളിത്തിരയിൽ കണ്ടുമറന്ന കഥാപാത്രങ്ങൾ അറിഞ്ഞും അറിയാതെയും തെളിഞ്ഞുനിൽക്കും. പൊട്ടിച്ചിരിക്കുന്നതുപോലെ മറയില്ലാതെ പൊട്ടിക്കരയാനും പൊട്ടിത്തെറിക്കാനും മടിയില്ലാത്തൊരാൾ. 

കേന്ദ്രമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ സുരേഷ് ഗോപി തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് ഡൽഹിക്കു പുറപ്പെടുന്നു. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
ADVERTISEMENT

സമ്പാദ്യത്തിൽ നല്ലൊരു പങ്ക് കയ്യയച്ചു നൽകാനുംകൂടിയുള്ളതാണെന്നു വിശ്വസിക്കുന്നയാളാണു സുരേഷ്. രാഷ്ട്രീയത്തിൽ സജീവമാകുന്നതിനു മുൻപേ ആ സ്നേഹവും കരുതലും തൊട്ടറിഞ്ഞവരേറെ. കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതർ മുതൽ അട്ടപ്പാടിയിലെയും കോതമംഗലത്തെയും ആദിവാസികളും സിനിമയിലെ സഹപ്രവർത്തകരുടെ കുടുംബങ്ങളും വരെ ആ കൂട്ടത്തിലുണ്ട്. അകാലത്തിൽ വാഹനാപകടത്തിൽ മരിച്ച മകൾ ലക്ഷ്മിയുടെ ഓർമകൾ ചേർത്തുവയ്ക്കാനുള്ള വഴികൂടിയായിരുന്നു സുരേഷിന് ഈ സൽപ്രവൃത്തികൾ. തൃശൂരിൽ രണ്ടു തിരഞ്ഞെടുപ്പുകളിൽ തോറ്റിട്ടും പിൻമാറാതെനിന്നു വെട്ടിയ സ്നേഹവഴികളും ഇടപെടലുകളുമാണ് ഇത്തവണ ചരിത്രജയവും പിന്നാലെ കേന്ദ്രമന്ത്രി സ്ഥാനവും സമ്മാനിച്ചത്.

കൊല്ലത്ത് ലക്ഷ്മി ഫിലിംസ് എന്ന സിനിമാ വിതരണ കമ്പനി നടത്തിയിരുന്ന കെ.ഗോപിനാഥൻ പിള്ളയുടെയും ജ്ഞാനലക്ഷ്മിയുടെയും നാലു മക്കളിൽ മൂത്തയാളായ സുരേഷ്, ആറാം വയസ്സിൽ ‘ഓടയിൽ നിന്ന്’ എന്ന സിനിമയിൽ ബാലതാരമായാണു വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. മുതിർന്ന ശേഷം ‘നിരപരാധികൾ’ എന്ന ചിത്രത്തിൽ ആദ്യമായി അവസരം നൽകിയ സംവിധായകൻ കെ.ബാലാജിയാണ് സുരേഷ് ജി.നായരെ സുരേഷ് ഗോപിയാക്കി മാറ്റിയത്. കൊല്ലം എസ്എൻ കോളജിൽ പ്രീഡിഗ്രി കാലത്ത് സുരേഷ് ഗോപിക്കൊപ്പം ഒരേ ബെഞ്ചിലിരുന്ന് പഠിച്ചയാളാണ് കൊല്ലം എംപി എൻ.കെ.പ്രേമചന്ദ്രൻ.

‘അദ്ദേഹം തീരുമാനിച്ചു, ഞാൻ അനുസരിക്കുന്നു. 11.30ന് വീട്ടിൽ ചെല്ലാനാണു പ്രധാനമന്ത്രി പറഞ്ഞത്’ – ഇത്രയും പറഞ്ഞ് സുരേഷ് ഗോപി തിരുവനന്തപുരം ശാസ്തമംഗലത്തെ വീട്ടിൽനിന്നു കാറിൽ കയറുമ്പോൾ സമയം രാവിലെ 11.10! ഇരുപതു മിനിറ്റിനുള്ളിൽ എങ്ങനെ ഡൽഹിയിലെത്തും!

ADVERTISEMENT

ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ബിരുദ പഠനകാലത്താണ്. സുവോളജി അസോസിയേഷൻ സെക്രട്ടറിയായി ജയിച്ചു. ഇംഗ്ലിഷിൽ ബിരുദാനന്തര ബിരുദം നേടിയശേഷം സിനിമാരംഗത്തു സജീവമായി. പ്രതിനായകനായി തുടങ്ങിയ സുരേഷ് ഗോപി തൊണ്ണൂറുകളിലെ ഷാജി കൈലാസ് സിനിമകളിലെ ആക്‌ഷൻ– പൊലീസ് വേഷങ്ങളിലൂടെ സൂപ്പർതാരമായി. അതിനിടെ ‘കളിയാട്ട’ത്തിലെ ഉജ്വല പ്രകടനത്തിലൂടെ മികച്ച നടനുള്ള ദേശീയ– സംസ്ഥാന പുരസ്കാരങ്ങൾ സ്വന്തമാക്കി. രാജ്യത്ത് ആദ്യമായി മലയാളത്തിൽ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യ്ക്കു തുടക്കം കുറിച്ചവരിലൊരാൾ സുരേഷ് ഗോപിയാണ്. പക്ഷേ, അമ്മയുടെ ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് വേദിവിട്ടിറങ്ങിയ അദ്ദേഹം ദീർഘകാലം യോഗങ്ങളിലോ പരിപാടികളിലോ പങ്കെടുത്തിരുന്നില്ല.

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. (PTI Photo)

സിനിമയിൽ സജീവമായിരിക്കെ, കെ.കരുണാകരൻ മുതൽ എല്ലാ കക്ഷികളിലെയും പ്രമുഖരുമായി രാഷ്ട്രീയത്തിനതീതമായ അടുത്ത ബന്ധങ്ങൾ സൂക്ഷിച്ചിരുന്നു സുരേഷ്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം ലഭിച്ച ഒരു ക്ഷണവുമായി ബന്ധപ്പെട്ടാണ് സുരേഷ് ബിജെപി പക്ഷത്തേക്ക് അടുത്തത്. കേരള ബിജെപിയിലെ ചേരികളോടു കൂട്ടുചേരാത്ത സുരേഷിന് അവരെയും അമ്പരപ്പിച്ച രാഷ്ട്രീയ മുന്നേറ്റം സാധ്യമായതു മോദിയെന്ന ഗോഡ്ഫാദറിന്റെ പിന്തുണയോടെ തന്നെയാണ്. കഴിഞ്ഞ വർഷം ഗുരുവായൂരിൽ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തിനെത്തിയ പ്രധാനമന്ത്രി വരണമാല്യം എടുത്തു നൽകി കാരണവരായി വേദി നിറഞ്ഞത് ആ വ്യക്തിബന്ധത്തിന്റെ നേർസാക്ഷ്യമായി. സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പു പ്രചാരണം നയിക്കാനെത്തിയതും മോദി തന്നെ. ആ വിശ്വാസം കാത്ത പൊളിറ്റിക്കൽ ഹീറോ ആയതോടെയാണ് മന്ത്രിസ്ഥാനത്തേക്കും ക്ഷണമെത്തുന്നത്.

ADVERTISEMENT

∙ ഒരു സുരേഷ് ഗോപി സസ്പെൻസ് ത്രില്ലർ!

‘അദ്ദേഹം തീരുമാനിച്ചു, ഞാൻ അനുസരിക്കുന്നു. 11.30ന് വീട്ടിൽ ചെല്ലാനാണു പ്രധാനമന്ത്രി പറഞ്ഞത്’ – ഇത്രയും പറഞ്ഞ് സുരേഷ് ഗോപി തിരുവനന്തപുരം ശാസ്തമംഗലത്തെ വീട്ടിൽനിന്നു കാറിൽ കയറുമ്പോൾ സമയം രാവിലെ 11.10! ഇരുപതു മിനിറ്റിനുള്ളിൽ എങ്ങനെ ഡൽഹിയിലെത്തും! കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റെടുക്കാനുള്ള സുരേഷ് ഗോപിയുടെ ഡൽഹി യാത്രയിലും സിനിമയെ വെല്ലുന്ന ട്വിസ്റ്റും സസ്പെൻസും. ശനിയാഴ്ച ഡൽഹിയിൽനിന്നു തിരിച്ചെത്തിയ സുരേഷ് ഗോപി കുടുംബത്തിനൊപ്പം ഇന്നലെ രാവിലെ 6.30നു ഡൽഹിയിലേക്കു പോകുമെന്ന സൂചനയാണ് ആദ്യം ലഭിച്ചത്.

മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സുരേഷ് ഗോപിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമോദിക്കുന്നു (PTI Photo)

മന്ത്രിസ്ഥാനം ഉറപ്പിച്ചാണ് സുരേഷ് ഗോപി തിരിച്ചെത്തിയതെന്നായിരുന്നു ബിജെപി കേന്ദ്രങ്ങൾ നൽകിയ വിവരം. എന്നാൽ, രാവിലെ 10 കഴിഞ്ഞിട്ടും ഡൽഹിക്കു പോകാനുള്ള തയാറെടുപ്പു നടത്തുന്നില്ലെന്നു വന്നതോടെയാണ് അനിശ്ചിതത്വങ്ങളുണ്ടെന്ന വാർത്ത പുറത്തുവന്നത്. ഇക്കാര്യത്തിൽ മറ്റു വിവരങ്ങൾ ഒന്നുമില്ലെന്നു ബിജെപി കേന്ദ്രങ്ങളും അറിയിച്ചു. അടുത്ത സുഹൃത്തുക്കളുടെ ഫോൺ പോലും സുരേഷ് ഗോപി എടുക്കുന്നില്ലെന്ന വാർത്തകളും പ്രചരിച്ചതോടെ മന്ത്രിസ്ഥാനത്തിൽ തീരുമാനമായില്ലെന്ന സംശയവും ഉയർന്നു. സിനിമയ്ക്കായി തൽക്കാലം പദവി വേണ്ടെന്ന നിലപാട് ഒരിക്കൽ കൂടി താരം സ്വീകരിച്ചെന്നും അതു ബിജെപി നേതൃത്വം അംഗീകരിച്ചെന്നുമുള്ള അഭ്യൂഹവും പടർന്നു.

സസ്പെൻസ് പൊളിച്ചത് 10.45നു വീടിനു മുന്നിലെത്തിയ പൊലീസ് വാഹനമായിരുന്നു. വിമാനത്താവളത്തിലേക്കു പോകാൻ നിയുക്ത കേന്ദ്രമന്ത്രിക്കുള്ള പൈലറ്റ് വാഹനമാണതെന്നു സൂചന കിട്ടിയതോടെ പ്രവർത്തകർ ആവേശത്തിൽ. ബിജെപി നേതാക്കളെ ബന്ധപ്പെട്ട മാധ്യമപ്രവർത്തകർക്ക്, സുരേഷ് ഗോപിയും മന്ത്രിപ്പട്ടികയിലുണ്ടെന്ന വിവരമാണു ലഭിച്ചത്. ഇതിനിടയിൽ പ്രധാനമന്ത്രി തന്നെ വിളിച്ചെന്ന വിവരം സുരേഷ് ഗോപി ഫോണിൽ സ്ഥിരീകരിച്ചു. ഉടൻ ഡൽഹിയിലേക്കു പോകുമെന്നും വിമാനത്തിന്റെ വിവരങ്ങൾ തേടുകയാണെന്നും സഹായികൾ അറിയിച്ചു.

പിന്നാലെ സുരേഷ് ഗോപിയും ഭാര്യ രാധികയും എത്തി.  മാധ്യമങ്ങളോട് സുരേഷ് ഗോപി പറഞ്ഞു: ‘അദ്ദേഹം തീരുമാനിച്ചു; ഞാൻ അനുസരിക്കുന്നു’. മന്ത്രിസ്ഥാനം ഉറപ്പിച്ചോയെന്ന ചോദ്യത്തിന് അതൊന്നും അറിയില്ലെന്ന മറുപടിയുമായി വിമാനത്താവളത്തിലേക്ക്. അവിടെ ചുറ്റും കൂടിയ മാധ്യമപ്രവർത്തകർ, യാത്രയ്ക്കു കൺഫ്യൂഷൻ ഉണ്ടായിരുന്നോ എന്ന ചോദ്യത്തോടു പ്രതികരിച്ചത് രാധികയാണ്: ‘കൺഫ്യൂഷൻ ഒന്നുമില്ല !’

English Summary:

Why Suresh Gopi Chose Movies Over a Union Minister Post?