പാതിരാവിൽ ഉറങ്ങിക്കിടന്നിരുന്ന കുറേ സാധു മനുഷ്യരുടെ സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകൾക്കും മേലെയായിരുന്നു ആ വൻമല ഹുങ്കാരശബ്ദത്തോടെ വന്നിടിഞ്ഞത്. എന്താണു സംഭവിച്ചതെന്നു പോലും മനസ്സിലാക്കാനാകാതെ മണ്ണിലേക്ക് മരിച്ചു ചേർന്നു അവർ. കണ്ണീരിന്റെ പേരായിരിക്കുന്നു ഇന്ന് വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങള്‍. ഉരുൾപൊട്ടലിന്റെ കാതടപ്പിക്കുന്ന ശബ്ദത്തിന്റെ ഓർമയിൽ ഇപ്പോഴും ഞെട്ടിത്തരിക്കുന്നവരിൽ കുട്ടികളും മുതിർന്നവരുമുണ്ട്. എന്താണ് ഈ ഉരുൾപൊട്ടൽ? എങ്ങനെയാണ് അത് സംഭവിക്കുന്നത്? ഇൻഫോഗ്രാഫിക്സിന്റെ സഹായത്താൽ മനസ്സിലാക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ മണ്ണിനെ മരണക്കുരുക്കാക്കുന്ന മർദം

ADVERTISEMENT

ഓരോ പ്രദേശത്തും മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്ന, അതിനു താങ്ങാനാവുന്ന ജലത്തിന് ഒരു പരിധിയുണ്ട്. പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ, ചെടികളുടെയും മരങ്ങളുടെയും നീർച്ചാലുകളുടെയുമെല്ലാം സാന്നിധ്യം തുടങ്ങിയവയാണ് ആ ‘പരിധി’ നിശ്ചയിക്കുന്നത്. ഒരു പ്രത്യേക സ്ഥലത്ത് നിശ്ചിത സമയത്തിൽ പ്രതീക്ഷിച്ചതിലും അധികം മഴ പെയ്തിറങ്ങുമ്പോൾ പക്ഷേ മണ്ണിന്റെ സംഭരണശേഷിയെല്ലാം തകിടം മറിയും. അതാണ് മുണ്ടക്കൈയിൽ സംഭവിച്ചതെന്നാണ് വിവരം.

കനത്ത മഴ പെയ്യുമ്പോൾ സംഭരണശേഷിയിൽ കൂടുതൽ വെള്ളം മണ്ണിലേക്കിറങ്ങും. അങ്ങനെ ഭൂഗർഭ ജലത്തിന്റെ അളവു കൂടുന്നു. ഇതിനനുസരിച്ചു മണ്ണിനടിയിലെ മർദവും വർധിക്കും. മലഞ്ചെരിവുകളിൽ താരതമ്യേന കനംകുറഞ്ഞ പാറകൾ കാണപ്പെടാറുണ്ട്. ഇവയിൽ സമ്മർദമുണ്ടാകുമ്പോൾ പാറകൾ പിളർന്ന് അതിലേക്കും വെള്ളം ഇരച്ചുകയറും. ഒരു സമയം കഴിഞ്ഞാൽ ഈ മർദത്തിന് മണ്ണിനടിയിൽനിന്ന് പുറത്തേക്കു കടന്നേ മതിയാകൂ എന്ന അവസ്ഥയാകും. 

ADVERTISEMENT

ഇതോടൊപ്പമാണ് ഭൂഗുരുത്വബലത്തിന്റെ സാന്നിധ്യം. അസ്ഥിരമായ മണ്ണിൽ താഴെനിന്ന് ഭൂഗുരുത്വ വലിവു കൂടി വരുന്നതോടെ മണ്ണിനടിയിലെ അവസ്ഥ ‘പരിതാപ’കരമാകും. മർദം ശക്തമാകും. അതിന്റെ ഫലമായി വെള്ളം മണ്ണും ‘തുരന്ന്’ പുറത്തേക്കു കുതിച്ചൊഴുകും. ഭൂസ്ഥിരത നഷ്ടപ്പെടുന്നതിനാലാണ് ഇത്തരത്തിൽ സംഭവിക്കുന്നത്. എന്തായിരിക്കും ഭൂസ്ഥിരത നഷ്ടപ്പെടാനുള്ള കാരണം? പ്രധാനമായും ഇവയാണ്:

∙ മണ്ണിനടിയിലെ ശിലാപാളികൾക്ക് ശക്തിക്ഷയം സംഭവിക്കുന്നത്.

∙ മണ്ണിന്റെ അടരുകളിൽ അഥവാ പാളികളിൽ ഉണ്ടാകുന്ന ഭൗതിക–രാസ മാറ്റങ്ങള്‍.

∙ ചെടികളും മരങ്ങളും ഇല്ലാതാകുന്നത്; മണ്ണൊലിപ്പ് തടയാനുള്ള വേരുകളും മറ്റും നഷ്ടമാകുന്നത്.

∙ അതിശക്തമായ, നാളുകൾ നീണ്ടുനിൽക്കുന്ന മഴയും അതുവഴി മണ്ണിനു സംഭവിക്കുന്ന ദ്രവീകരണവും.

∙ മലമ്പ്രദേശത്തെ ഭൂകമ്പങ്ങൾ.

∙ മേഘവിസ്ഫോടനത്തെത്തുടർന്ന് വൻതോതിൽ മഴ പതിക്കുന്നത്.

∙ നീർച്ചാലുകൾ മൺപാളികളെ അടർത്തിമാറ്റുന്നത്.

∙ നീർച്ചാലുകള്‍ പരിപാലിക്കാത്തത്.

∙ മാനുഷിക ഇടപെടലുകൾ.

∙ ക്രൂരമായ കുതിപ്പ്

ADVERTISEMENT

സ്ഥിരത നഷ്ടപ്പെട്ട് താഴേക്ക് ഇളകിയിറങ്ങുന്ന മണ്ണിനൊപ്പം പാറകളും ചരലും ചെളിയും ജലവുമെല്ലാം ഉണ്ടാകും. വീട്ടിലെ പൈപ്പ് പെട്ടെന്ന് ഫുൾ സ്പീഡിൽ തുറന്നാലെങ്ങനെയുണ്ടാകും, അതുപോലെത്തന്നെയായിരിക്കും ഉരുൾപൊട്ടൽ വഴിയുള്ള ജലത്തിന്റെ കുതിച്ചു വരവ്. മണിക്കൂറിൽ 500 കിലോമീറ്റർ വരെയുണ്ടാകും വേഗം. ഈ വരവിനിടെ വഴിയിൽ കാണുന്ന മരങ്ങളും ചെടികളും പാറകളുമെല്ലാം ഇളകിമറിയും. അവയും ഈ മണ്ണൊഴുക്കിനൊപ്പം ചേരും. അതോടെ ഇരട്ടി ശക്തിയായി. ഒഴുക്കിന്റെ പാതയിലുള്ള സകലതും തച്ചു തകർത്തായിരിക്കും പിന്നീടുളള യാത്ര. ആ യാത്രാവഴിയിൽ വീടുകളും കൃഷിസ്ഥലങ്ങളുമെല്ലാം ഉണ്ടെങ്കിൽ എല്ലാം മണ്ണിൽ പുതയും, നശിച്ച് നാമാവശേഷമാകും. 

വയനാട് മേപ്പാടി മേഖലയിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമെല്ലാം ഒരു പ്രദേശത്തെ ഒന്നാകെ ഇല്ലാതാക്കിയാണ് ഉരുൾപൊട്ടൽ കുതിച്ചു പാഞ്ഞത്. മുണ്ടക്കൈയിൽനിന്ന് കിലോമീറ്ററുകളേറെ അകലെയുള്ള ചാലിയാർ പുഴയിലേക്കു വരെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഒലിച്ചെത്തി എന്നു പറയുമ്പോഴറിയാം എത്രമാത്രം ശക്തിയോടെയാണ് മണ്ണും കല്ലും പാറകളും വെള്ളവും കുതിച്ചെത്തിയതെന്ന്. 

∙ നേരത്തേ അറിയാനാകില്ല; എങ്ങനെ പ്രതിരോധിക്കാം?

ചെരിവുള്ള സ്ഥലങ്ങളിലാണ് ഉരുൾപൊട്ടലിനു സാധ്യത. ഏകദേശം 22 ഡിഗ്രിക്കു മുകളിൽ ചെരിവുള്ള മലമ്പ്രദേശങ്ങളിൽ ഉരുൾപൊട്ടലുണ്ടാവാൻ സാധ്യതയേറെയാണെന്ന് ഭൗമശാസ്ത്ര വിദഗ്ധരും പറയുന്നു. 24 മണിക്കൂറിൽ കൂടുതൽ നിർത്താതെ തുടർച്ചയായി മഴ പെയ്യുകയാണെങ്കിലും ഉരുൾപൊട്ടൽ സാധ്യതയുണ്ട്. മലയടിവാരത്തും മലമുകളിലും കുന്നിൻചെരിവുകളിലും താമസിക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന നിർദേശവും നേരത്തേ മുതൽ നൽകിയിട്ടുണ്ട്. എന്നാല്‍ മഴ പോലെ ഉരുൾപൊട്ടലിനെ ഒരിക്കലും ശാസ്ത്രീയമായി പ്രവചിക്കാൻ സാധിക്കാത്തതിനാൽ മുന്നറിയിപ്പു നൽകുന്നതിനും ഏറെ പരിമിതികളുണ്ട്.  

രണ്ടു കിലോമീറ്റർ ചുറ്റളവിൽ, നേരത്തേ ഉരുൾപൊട്ടൽ ഉണ്ടായ സ്‌ഥലമാണെങ്കിൽ ഏറെ ശ്രദ്ധ വേണം. ഇതോടൊപ്പമാണ് ഇടുക്കി, കണ്ണൂർ, വയനാട് ജില്ലകളിൽ കാണപ്പെടുന്ന, ഭൂമി ഇടിഞ്ഞു താഴുന്ന പ്രതിഭാസമായ ‘സോയിൽ പൈപ്പിങ്’. മണ്ണിനടിയിൽ എലികൾ മാളമുണ്ടാകുന്നതുപോലെത്തന്നെയാണ് ഇതും. മേൽഭാഗത്ത് പ്രശ്നങ്ങളൊന്നും കാണില്ല. പക്ഷേ കുന്നിന്റെ അടിഭാഗത്തു നിന്ന് തുരങ്കംപോലെ മണ്ണും വെള്ളവും കല്ലും വൻതോതിൽ ഒഴുകിപ്പോകും. അതോടെ മേൽഭാഗത്തെ കുന്ന് താഴേക്ക് ഇരിക്കും, വമ്പൻ മൺകൂനയും പാറകളും മരങ്ങളുമെല്ലാം ഒറ്റയടിക്ക് അടിവാരത്തിലേക്ക് ഇടിഞ്ഞുവീഴുകയും ചെയ്യും. 

മഴവെള്ളം പുറത്തേക്കൊഴുകാൻ കഴിയാതെ കിടന്ന് മർദമേറുമ്പോൾ മണ്ണിൽനിന്നു ശക്‌തിയായി പുറന്തള്ളുന്നതാണ് ഉരുൾപൊട്ടലെന്നു നേരത്തേ പറഞ്ഞല്ലോ. വെള്ളം മണ്ണിലേക്ക് താഴാതെ ഒലിച്ചു പോകാനായി നീർച്ചാലുകൾ‌ വൃത്തിയാക്കിയിടേണ്ടത് അത്യാവശ്യമാണ്. മലയടിവാരത്തോടു ചേർന്നുള്ള ചെറിയ കൈത്തോടുകളും നീർച്ചാലുകളുമെല്ലാം ആഴം കൂട്ടി വൃത്തിയാക്കണമെന്നും വിദഗ്ധർ നിർദേശിക്കുന്നു. ഉരുൾപൊട്ടലിനെ പൂർണമായും തടയാനോ മുന്നറിയിപ്പു നൽകാനോ ആവശ്യമായ സാങ്കേതികവിദ്യ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ആഴത്തിൽ വേരിറങ്ങുന്ന തരത്തിലുള്ള മരങ്ങൾ മലഞ്ചെരിവുകളിൽ വച്ചുപിടിപ്പിച്ചും നീർച്ചാലുകൾ വൃത്തിയാക്കിയും വനനശീകരം തടഞ്ഞുമെല്ലാം ഒരു പരിധി വരെ ഉരുൾപൊട്ടലിനെ തടയാനാകും. പക്ഷേ അപ്രതീക്ഷിതമായ കാലാവസ്ഥാ മാറ്റത്താലുണ്ടാകുന്ന കനത്ത മഴ പോലുള്ള അവസ്ഥകൾക്കു മുന്നിൽ വയനാട്ടിലേതു പോലെ മനുഷ്യർ നിസ്സഹായരാവുകയാണു പതിവ്. 

English Summary:

The Anatomy of an Earthflow Landslide: Understanding the Mechanisms Behind this Devastating Natural Disaster in Infographics