കൊൽക്കത്ത പീഡന വിഡിയോ വിൽപനയ്ക്ക് വച്ച ‘അജ്ഞാതൻ’: ആയുധം മുതൽ അശ്ലീലം വരെ: രഹസ്യങ്ങളുടെ ‘ടെറർഗ്രാം’
കൊൽക്കത്തയിൽ വനിതാ ഡോക്ടർ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടതിൽ രാജ്യമെങ്ങും പ്രതിഷേധമുയർന്നപ്പോൾ, ആ നീച കൃത്യത്തിന്റെ വിഡിയോ പണം കൊടുത്തു വാങ്ങാൻ ഓൺലൈനിൽ വരി നിൽക്കുകയായിരുന്നു ചിലർ. രാജ്യത്തിന്റെ പല ഭാഗത്തും, സമൂഹത്തിന്റെ പല തുറകളിലുള്ള ജനങ്ങൾ മെഴുകുതിരി തെളിച്ചും പ്രതിഷേധമാർച്ച് നടത്തിയും ആ പെൺകുട്ടിക്കു നീതി ലഭിക്കാനായി പ്രാർഥിക്കുകയും പൊരുതുകയും ചെയ്തപ്പോൾ സമൂഹമാധ്യമമായ ടെലഗ്രാമിലെ ചില ഗ്രൂപ്പുകളിൽ വന്ന പോസ്റ്റുകൾ ഇങ്ങനെയായിരുന്നു – ‘ബലാത്സംഗ വിഡിയോകൾ കുറഞ്ഞ നിരക്കിൽ’, ‘820 ൽ അധികം വിഡിയോകൾ 99 രൂപയ്ക്ക്’... കുട്ടികളുടെ അശ്ലീല വിഡിയോകൾ, ബലാത്സംഗ വിഡിയോകൾ തുടങ്ങിയവയായിരുന്നു ഈ ‘പാക്കേജി’ൽ. ഒരു ക്ലിപ്പിന് 12 പൈസ വച്ചാണ് ബലാത്സംഗ വിഡിയോകൾ ഓൺലൈനിൽ വിറ്റുപോകുന്നതെന്ന ഞെട്ടിപ്പിക്കുന്ന വാർത്തയും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നു. ഒരു ബലാത്സംഗ വാർത്ത പുറത്തുവന്നാൽ ഗൂഗിൾ സേർച്ചിലും മറ്റും ഇതുമായി ബന്ധപ്പെട്ട വിഡിയോകൾ കിട്ടുമോ എന്നു തിരയുന്നവരുടെ എണ്ണം വളരെക്കൂടുതലാണെന്നും അതിൽ പറയുന്നു. നേരത്തേ ഇത്തരം വിഡിയോകൾ ഡാർക്ക് വെബിൽ മാത്രമാണ് ലഭ്യമായിരുന്നത്. പ്രത്യേക ബ്രൗസർ ഉപയോഗിച്ചും ക്രിപ്റ്റോ കറൻസി പോലുള്ള ബദൽ മാർഗങ്ങളിലൂടെ പണമിടപാടുകൾ നടത്തിയുമാണ് ഇത് പ്രചരിച്ചിരുന്നത്. ഇന്ന് അത്തരം വിഡിയോകളും നിരോധിത ഉള്ളടക്കങ്ങളും ടെലഗ്രാം പോലുള്ള ആപ്ലിക്കേഷനുകൾ വഴി വ്യാപകമായി പ്രചരിക്കുന്നു. കർണാടകയിൽ പ്രജ്വൽ രേവണ്ണയുടെ ലൈംഗിക വിഡിയോകൾ പുറത്തുവന്നപ്പോഴും മണിപ്പുരിൽ വനിതകളെ നഗ്നരാക്കി നടത്തി വിഡിയോ പകർത്തിയെന്ന വാർത്ത വന്നപ്പോഴും ടെലഗ്രാം ഉൾപ്പെടെയുള്ള ആപ്ലിക്കേഷനുകളിൽ ഒരുകൂട്ടമാളുകൾ തിരഞ്ഞത് ഈ വിഡിയോകൾ എങ്ങനെ കാണാമെന്നായിരുന്നു. ലഹരിമരുന്നു മാഫിയകളുടെയും ക്രിമിനലുകളുടെയും ഭീകരരുടെയും ഇടപാടുകളും ആശയവിനിമയവും മുതൽ ഡേറ്റാ മോഷണവും സിനിമകളുടെ

കൊൽക്കത്തയിൽ വനിതാ ഡോക്ടർ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടതിൽ രാജ്യമെങ്ങും പ്രതിഷേധമുയർന്നപ്പോൾ, ആ നീച കൃത്യത്തിന്റെ വിഡിയോ പണം കൊടുത്തു വാങ്ങാൻ ഓൺലൈനിൽ വരി നിൽക്കുകയായിരുന്നു ചിലർ. രാജ്യത്തിന്റെ പല ഭാഗത്തും, സമൂഹത്തിന്റെ പല തുറകളിലുള്ള ജനങ്ങൾ മെഴുകുതിരി തെളിച്ചും പ്രതിഷേധമാർച്ച് നടത്തിയും ആ പെൺകുട്ടിക്കു നീതി ലഭിക്കാനായി പ്രാർഥിക്കുകയും പൊരുതുകയും ചെയ്തപ്പോൾ സമൂഹമാധ്യമമായ ടെലഗ്രാമിലെ ചില ഗ്രൂപ്പുകളിൽ വന്ന പോസ്റ്റുകൾ ഇങ്ങനെയായിരുന്നു – ‘ബലാത്സംഗ വിഡിയോകൾ കുറഞ്ഞ നിരക്കിൽ’, ‘820 ൽ അധികം വിഡിയോകൾ 99 രൂപയ്ക്ക്’... കുട്ടികളുടെ അശ്ലീല വിഡിയോകൾ, ബലാത്സംഗ വിഡിയോകൾ തുടങ്ങിയവയായിരുന്നു ഈ ‘പാക്കേജി’ൽ. ഒരു ക്ലിപ്പിന് 12 പൈസ വച്ചാണ് ബലാത്സംഗ വിഡിയോകൾ ഓൺലൈനിൽ വിറ്റുപോകുന്നതെന്ന ഞെട്ടിപ്പിക്കുന്ന വാർത്തയും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നു. ഒരു ബലാത്സംഗ വാർത്ത പുറത്തുവന്നാൽ ഗൂഗിൾ സേർച്ചിലും മറ്റും ഇതുമായി ബന്ധപ്പെട്ട വിഡിയോകൾ കിട്ടുമോ എന്നു തിരയുന്നവരുടെ എണ്ണം വളരെക്കൂടുതലാണെന്നും അതിൽ പറയുന്നു.
നേരത്തേ ഇത്തരം വിഡിയോകൾ ഡാർക്ക് വെബിൽ മാത്രമാണ് ലഭ്യമായിരുന്നത്. പ്രത്യേക ബ്രൗസർ ഉപയോഗിച്ചും ക്രിപ്റ്റോ കറൻസി പോലുള്ള ബദൽ മാർഗങ്ങളിലൂടെ പണമിടപാടുകൾ നടത്തിയുമാണ് ഇത് പ്രചരിച്ചിരുന്നത്. ഇന്ന് അത്തരം വിഡിയോകളും നിരോധിത ഉള്ളടക്കങ്ങളും ടെലഗ്രാം പോലുള്ള ആപ്ലിക്കേഷനുകൾ വഴി വ്യാപകമായി പ്രചരിക്കുന്നു. കർണാടകയിൽ പ്രജ്വൽ രേവണ്ണയുടെ ലൈംഗിക വിഡിയോകൾ പുറത്തുവന്നപ്പോഴും മണിപ്പുരിൽ വനിതകളെ നഗ്നരാക്കി നടത്തി വിഡിയോ പകർത്തിയെന്ന വാർത്ത വന്നപ്പോഴും ടെലഗ്രാം ഉൾപ്പെടെയുള്ള ആപ്ലിക്കേഷനുകളിൽ ഒരുകൂട്ടമാളുകൾ തിരഞ്ഞത് ഈ വിഡിയോകൾ എങ്ങനെ കാണാമെന്നായിരുന്നു. ലഹരിമരുന്നു മാഫിയകളുടെയും ക്രിമിനലുകളുടെയും ഭീകരരുടെയും ഇടപാടുകളും ആശയവിനിമയവും മുതൽ ഡേറ്റാ മോഷണവും സിനിമകളുടെ പകർപ്പ് കൈമാറ്റവും വരെ എന്തും ടെലഗ്രാമിലൂടെ സാധ്യമാണ്.
ഇന്ത്യയിൽ ഡാർക്ക് വെബിന്റെ ലൈറ്റ് വേർഷൻ എന്ന നിലയിലേക്ക് ടെലഗ്രാം മാറിയിരിക്കുകയാണ്. ഭീകരസംഘടനകൾ അവരുടെ ശൃംഖല വിപുലപ്പെടുത്താനുപയോഗിക്കുന്നതിനാൽ ‘ടെറർഗ്രാം’ എന്നും ഈ ആപ്പിനെ വിശേഷിപ്പിക്കുന്നവരുണ്ട്. ടെലഗ്രാം വഴിയുള്ള കുറ്റകൃത്യങ്ങൾ, കമ്പനിയുടെ സിഇഒ പാവെൽ ദുറോവിനെ ഫ്രാൻസിൽ അറസ്റ്റ് ചെയ്യുന്നതിലേക്കു വരെയെത്തി. മെസേജിങ് പ്ലാറ്റ്ഫോമായെത്തി വിപ്ലവം സൃഷ്ടിച്ച ടെലഗ്രാം എങ്ങനെയാണ് കുറ്റകൃത്യം നടത്തുന്നവരുടെ ഇഷ്ടകേന്ദ്രമായി മാറിയത്? ടെലഗ്രാം വഴി എന്തുചെയ്താലും പിടിക്കപ്പെടാത്തതിനു കാരണമെന്താണ്? ഇത്രയും വലിയ മെസേജിങ് പ്ലാറ്റ്‌ഫോമായിട്ടും അത് നിയമങ്ങൾക്ക് അതീതമായി പ്രവർത്തിച്ചതെങ്ങനെയാണ്? ദുറോവിനും ടെലഗ്രാമിനുമെതിരെ ചുമത്തിയ കുറ്റങ്ങൾ കോടതിയിൽ എങ്ങനെ തെളിയിക്കപ്പെടും? ടെലഗ്രാം എങ്ങനെയാണ് ഇത്തരത്തിൽ പടർന്നു പന്തലിച്ചത്?
സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കുന്നതിന് സർക്കാർ നടപടി നേരത്തേ വന്നിരുന്നെങ്കിലും, പാവെൽ ദുറോവിന്റെ അറസ്റ്റോടെ വലിയ മാറ്റമാണ് ഉണ്ടായത്. കുറ്റകൃത്യങ്ങളിൽ ടെലഗ്രാമിന്റെ പങ്ക് കഴിഞ്ഞ ഏതാനും വർഷങ്ങളായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിൽ മറ്റു പ്ലാറ്റ്‌ഫോമുകളെക്കാളധികം ‘ഹാനികരമായ പ്രവർത്തനങ്ങൾക്കുള്ള അനുകൂല ഘടകങ്ങൾ’ ഉള്ളതായി വിശേഷിപ്പിക്കപ്പെടുന്നു. സമൂഹമാധ്യമങ്ങളോടു സർക്കാരുകൾ ‘കടുത്ത ഭാഷയിൽ’ സംസാരിച്ചിട്ടുണ്ടെങ്കിലും അറസ്റ്റുകൾ വളരെ വിരളമായിരുന്നു, അതിനാൽ ദുറോവിന്റെ അറസ്റ്റ് വലിയ വ്യത്യാസം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.
∙ സ്വകാര്യതയുടെ താക്കോൽ
ലളിതമായി പറഞ്ഞാൽ, വാട്സാപ് പോലെ ഒരു മെസേജിങ് പ്ലാറ്റ്‌ഫോമാണ് ടെലഗ്രാം. നിരവധിപ്പേരിലേക്ക് എത്താനാകുന്ന ബ്രോഡ്കാസ്റ്റ് ചാനലുകളും വ്യക്തിഗത ചാറ്റുകളും ഇതിൽ സാധ്യമാണ്. ‘സീക്രട്ട് ചാറ്റ്’ എന്ന, എൻഡ് ടു എൻഡ് എൻസ്ക്രിപ്ഷൻ ഫീച്ചറിലൂടെ അയയ്ക്കുന്ന സന്ദേശങ്ങൾ ആ ചാറ്റിൽ പങ്കാളികളായവർക്കു മാത്രമേ വായിക്കാനാകൂ എന്ന പ്രത്യേകതയുമുണ്ട്. ടെലഗ്രാം ഉൾപ്പെടെ ആർക്കും ഈ ചാറ്റുകളുടെ ഉള്ളടക്കം കാണാനോ ഡീകോഡ് ചെയ്യാനോ സാധിക്കില്ല. ഈ ‘സീക്രട്ട് ചാറ്റ്’ ഫീച്ചറും സ്വയം മായുന്ന സന്ദേശങ്ങളുമാണ് കുറ്റവാളികൾക്ക് ഉൾപ്പെടെ സഹായമാകുന്നത്. പല രാജ്യങ്ങളിലും ഭരണകൂടവിരുദ്ധ നീക്കം നടത്തുന്നവരും പ്രക്ഷോഭകരും മുതൽ മാധ്യമ പ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും വരെ ടെലഗ്രാം ഉപയോഗിക്കാനുള്ള കാരണവും ഇത്തരം പ്രത്യേകതകളാണ്.
യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി അടക്കമുള്ള രാജ്യാന്തര നേതാക്കൾക്കും ഇസ്‌ലാമിക് സ്റ്റേറ്റ് പോലുള്ള തീവ്രവാദ ഗ്രൂപ്പുകൾക്കും ഒരുപോലെ സ്വീകാര്യമാണ് ടെലഗ്രാം. പാരിസ്, ബെർലിൻ എന്നിവിടങ്ങളിലെ ഐഎസ് ആക്രമണങ്ങൾ ഏകോപിപ്പിക്കാൻ ഭീകരസംഘടനകൾ ഇത് ഉപയോഗിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. മറ്റു പ്രമുഖ സമൂഹമാധ്യമങ്ങളായ ഫെയ്സ്ബുക്, യൂട്യൂബ് തുടങ്ങിയവയിൽ ഇത്തരം ഉള്ളടക്കങ്ങൾക്ക് കർശന നിയന്ത്രണമുള്ളതിനാൽ നിയമവിരുദ്ധരുടെയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവരുടെയും ഗൂഢാലോചനാ സിദ്ധാന്തക്കാരുടെയും തീവ്രവാദികളുടെയുമൊക്കെ ശ്രദ്ധ ടെലഗ്രാമിലേക്കെത്തുകയായിരുന്നു.
∙ മേൽനോട്ടമില്ല, നടപടികളും!
ടെലഗ്രാമെന്നാൽ രഹസ്യാത്മകതയുടെ പാരമ്യമാണ്. അയയ്ക്കുന്നവർക്കും സ്വീകരിക്കുന്നവർക്കുമല്ലാതെ മറ്റാർക്കും സന്ദേശങ്ങൾ അറിയാനാവില്ല. അതാണ് ഈ ആപ്പിനെ കുറ്റവാളികളുടെ പറുദീസയാക്കുന്നത്. ടെലഗ്രാം ഉപയോഗിക്കുന്നവരുടെ പേരു മാത്രമാണ് ആകെ ലഭിക്കുക. ഈ പേര് വ്യാജമാണോ എന്നുപോലും തിരിച്ചറിയുക പ്രയാസം. അക്കൗണ്ട് എടുക്കാൻ ഉപയോഗിക്കുന്ന നമ്പർ ലഭിക്കുന്നതും പ്രയാസം. യുഎസ് മാധ്യമമായ ന്യൂയോർക്ക് ടൈംസ് നടത്തിയ നാലു മാസത്തെ അന്വേഷണത്തിൽ, വലിയ തോതിലുള്ള കുറ്റകൃത്യങ്ങൾ, തെറ്റായ വിവരങ്ങൾ, കുട്ടികളുടെ ലൈംഗിക ചൂഷണം, തീവ്രവാദ പ്രവർത്തനങ്ങൾ, വംശീയവെറി പ്രോത്സാഹിപ്പിക്കൽ തുടങ്ങിയവയുടെ കേന്ദ്രമായി ടെലഗ്രാം ആപ് മാറിയതായി കണ്ടെത്തിയിരുന്നു.
ടെലഗ്രാമിന്റെ ഫീച്ചറുകൾ ഉപയോഗിച്ച് ക്രിമിനൽ സംഘങ്ങളും ഭീകരരും നിയമസംവിധാനങ്ങളെ മറികടക്കാനും അവർക്കാവശ്യമായ കാര്യങ്ങൾ സംഘടിപ്പിക്കാനും സാധ്യത വളരെയധികമാണെന്നും കൃത്യമായ മേൽനോട്ടം ഇല്ലാതെയാണ് ഇവിടെ കാര്യങ്ങളുടെ പോക്കെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതിനെതിരെ ടെലഗ്രാമിന്റെ ഭാഗത്തുനിന്ന് കൃത്യമായ നടപടികളുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. 16,000 ൽ അധികം ചാനലുകളിലെ 32 ലക്ഷം ടെലഗ്രാം സന്ദേശങ്ങൾ വിശകലനം ചെയ്തതിൽനിന്നാണ് ന്യൂയോർക്ക് ടൈംസിന്റെ അന്വേഷണസംഘം ഈ നിഗമനത്തിലേക്ക് എത്തിയത്. 1500ൽ അധികം ചാനലുകൾ വൈറ്റ് സുപ്രീമിസ്റ്റുകൾ (വെള്ളക്കാർ മറ്റുള്ളവരേക്കാൾ ഉയർന്നവരാണെന്നു വിശ്വസിക്കുന്ന സംഘം) നിയന്ത്രിക്കുന്നതായും ഇവയിൽ ഏകദേശം പത്തു ലക്ഷത്തിലധികം പേർ അംഗങ്ങളാണെന്നും കണ്ടെത്തിയിട്ടുണ്ട്. കുറഞ്ഞത് രണ്ട് ഡസൻ ചാനലുകൾ ആയുധങ്ങൾ വിൽക്കുന്നവയായിരുന്നു.
16,000 ൽ അധികം ചാനലുകളിലെ 32 ലക്ഷം ടെലഗ്രാം സന്ദേശങ്ങൾ വിശകലനം ചെയ്തതിൽനിന്നാണ് ന്യൂയോർക്ക് ടൈംസിന്റെ അന്വേഷണസംഘം ഈ നിഗമനത്തിലേക്ക് എത്തിയത്. 1500ൽ അധികം ചാനലുകൾ വൈറ്റ് സുപ്രീമിസ്റ്റുകൾ (വെള്ളക്കാർ മറ്റുള്ളവരേക്കാൾ ഉയർന്നവരാണെന്നു വിശ്വസിക്കുന്ന സംഘം) നിയന്ത്രിക്കുന്നതായും ഇവയിൽ ഏകദേശം പത്തു ലക്ഷത്തിലധികം പേർ അംഗങ്ങളാണെന്നും കണ്ടെത്തിയിട്ടുണ്ട്. കുറഞ്ഞത് രണ്ട് ഡസൻ ചാനലുകൾ ആയുധങ്ങൾ വിൽക്കുന്നവയായിരുന്നു.
70,000ൽ അധികം ഫോളോവർമാരുള്ള 22 ൽ അധികം ചാനലുകളിൽ എംഡിഎംഎ, കൊക്കെയ്ൻ, ഹെറോയിൻ തുടങ്ങിയ ലഹരിമരുന്നുകൾ 20ൽ അധികം രാജ്യങ്ങളിലേക്ക് ഡെലിവറി ചെയ്യുമെന്നു പരസ്യം ചെയ്തിട്ടുണ്ടെന്നു കണ്ടെത്തി. ഇസ്‌ലാമിക് സ്റ്റേറ്റ് അടക്കമുള്ള ഭീകരസംഘടനകളും ടെലഗ്രാമിൽ സജീവമാണ്. വലിയ അനുയായിവൃന്ദം ഇത്തരം സംഘങ്ങൾക്കുണ്ട്. നിയന്ത്രണമോ മേൽനോട്ടമോ ഇല്ലാതെ നടത്തുന്ന പ്രവർത്തനങ്ങൾ ലഹരികടത്ത്, തട്ടിപ്പ്, ക്രിമിനൽ കുറ്റകൃത്യങ്ങൾ തുടങ്ങിയവയുടെ കേന്ദ്രമാക്കി ടെലഗ്രാമിനെ മാറ്റിയിട്ടുണ്ടെന്നാണ് ദുറോവിന്റെ അറസ്റ്റിനു പിന്നാലെ ഫ്രഞ്ച് അധികൃതർ വ്യക്തമാക്കിയത്. അതേസമയം, മറ്റുള്ളവർ ആപ്പിനെ ദുരുപയോഗിക്കുന്നതിന്റെ ഉത്തരവാദിത്തം അതിന്റെ ഉടമകൾക്കു മേൽ വരുമോ എന്ന വാദവും ശക്തമായിക്കഴിഞ്ഞു.
∙ ആശയവിനിമയം സ്വതന്ത്രം; പ്രശ്നവും അതുതന്നെ!
പല ജനാധിപത്യ രാജ്യങ്ങളിലും ടെലഗ്രാമിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ഇന്ത്യയിൽ ഉൾപ്പെടെ ടെലഗ്രാം നിരോധിച്ചേക്കാമെന്ന തരത്തിലുള്ള വാർത്തകളും വരുന്നു. ഡിജിറ്റൽ സർവീസസ് ആക്ട് പ്രകാരം ടെലഗ്രാമിനുമേൽ ശക്തമായ നിരീക്ഷണം നടത്താനുള്ള ശ്രമങ്ങൾ യൂറോപ്യൻ യൂണിയന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് വിവരം. ഈ നിയമങ്ങളും ചട്ടക്കൂടുകളും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ സേവനങ്ങളെ കൂടുതൽ കടുത്ത രീതിയിൽ നിയന്ത്രിക്കാൻ നിർബന്ധിതമാക്കുമെന്നാണ് കരുതുന്നത്. ആളുകൾ ഓൺലൈനിൽ എന്തു പറയുന്നു, എന്തു ചെയ്യുന്നു എന്നതിൽ സർക്കാരുകൾ ഇടപെടരുതെന്ന ഉറച്ച നിലപാടുള്ളയാളാണ് മുപ്പത്തിയൊൻപതുകാരനായ പാവെൽ ദുറോവ്. 2024 ഏപ്രിൽ 24ന്, അദ്ദേഹം തന്റെ ടെലഗ്രാം ചാനലിൽ ഇങ്ങനെ എഴുതി: ‘‘ഇത് മുഴുവനായും ഞങ്ങളുടെ ചുമതലയിൽ ആയിരുന്നെങ്കിൽ, ഉപയോക്താക്കൾ ആവശ്യപ്പെടുന്നത് ഞങ്ങൾ നൽകിയേനെ. സെൻസർ ചെയ്യാത്ത വിവരങ്ങളും അഭിപ്രായങ്ങളും നൽകുന്നതിലൂടെ ഉപയോക്താക്കൾക്ക് സ്വയം തീരുമാനങ്ങൾ എടുക്കാൻ കഴിയും.’’
അതേസമയം, സ്വേച്ഛാധിപത്യ രാജ്യങ്ങളിൽ ജനങ്ങൾക്ക് സ്വതന്ത്രമായി ആശയവിനിമയം നടത്താനുള്ള മാർഗമാണ് ടെലഗ്രാം. പക്ഷേ, അടുത്തിടെ ബ്രിട്ടനിലുണ്ടായ കുടിയേറ്റവിരുദ്ധ പ്രക്ഷോഭം ആളിക്കത്തിച്ചതിനു പിന്നിൽ ഈ പ്ലാറ്റ്‌ഫോമിലൂടെ പ്രചരിച്ച വിദ്വേഷ പ്രചാരണങ്ങൾക്കും പങ്കുണ്ടായിരുന്നു. നിയോഫാഷിസ്റ്റുകൾ ഹിംസയ്ക്കു പ്രേരണയേകുന്ന സന്ദേശങ്ങളും വിഡിയോകളും പങ്കുവയ്ക്കുന്ന ഇടവും കൂടിയായി ടെലഗ്രാം മാറി. 2023 ഒക്ടോബറിൽ, ഹമാസിന്റെ ടെലഗ്രാം ഉപയോഗത്തെ പ്രതിരോധിക്കുന്നതിനുള്ള ഒരു പോസ്റ്റിൽ, കമ്പനി ദിവസേന ‘ഹാനികരമെന്നു ബോധ്യമാകുന്ന ലക്ഷക്കണക്കിന് ഉള്ളടക്കം’ നീക്കം ചെയ്യുന്നുവെന്ന് ദുറോവ് പറഞ്ഞിരുന്നു. ഹമാസ് ടെലഗ്രാം ദുരുപയോഗിക്കുന്നതു സംബന്ധിച്ചുള്ള വിമർശനങ്ങൾക്കുള്ള മറുപടിയായിരുന്നു അത്.
∙ എപ്പോഴും ‘അജ്ഞാതൻ’
ഇന്ത്യയിൽ ഭീകരസംഘടനകളായ ജയ്ഷെ മുഹമ്മദ്, ലഷ്കറെ തയിബ തുടങ്ങിയവ ടെലഗ്രാമിനെ ആശ്രയിക്കുന്നെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇന്ത്യൻ സൈനികരെയും മറ്റും ആക്രമിക്കുന്നതിനെ മഹത്വവൽക്കരിച്ചും പ്രൊപ്പഗാൻഡ വിഡിയോകൾ പങ്കുവച്ചും സ്ഥിരമായി ഇത്തരം ചാനലുകളിലൂടെ അനുയായിവൃന്ദത്തെ നിലനിർത്താൻ സംഘടനകൾ ശ്രമിക്കുന്നുണ്ട്. ടെലഗ്രാം വഴിയുള്ള കുട്ടികളുടെ അശ്ലീല വിഡിയോകളുടെ പ്രചാരണത്തെത്തുടർന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം 2023ൽ ആപ്പിന് നോട്ടിസ് നൽകിയിട്ടുണ്ട്. ഇസ്‌ലാമിക് സ്റ്റേറ്റും അൽ ഖായിദയും റിക്രൂട്ടിങ്ങിനും ഫണ്ട് ശേഖരണത്തിനും മറ്റുമായി ടെലഗ്രാമിനെ ഉപയോഗിക്കുന്നു.
എത്ര ഇടപെടലുകൾ നടത്തിയാലും അജ്ഞാതരായിരിക്കാം എന്നതാണ് സൈബർ ക്രിമിനലുകൾ ടെലഗ്രാമിനെ ‘പ്രിയപ്പെട്ട ഇട’മായി കാണുന്നതിനു കാരണം. ആപ് ഉപയോഗിക്കാൻ നിയമാനുസൃതം എടുത്ത സിംകാർഡുകൾ വേണമെന്നു നിർബന്ധമില്ല. ഫ്രാഗ്‍മെന്റ് എന്ന പ്ലാറ്റ്‌ഫോമിൽനിന്ന് ബ്ലോക്ക് ചെയിൻ അധിഷ്ഠിതമായ അജ്ഞാത നമ്പർ ഉപയോഗിച്ച് അക്കൗണ്ട് തുറക്കാം. സീക്രട്ട് ചാറ്റ് സംവിധാനം തുറന്നാൽ രണ്ട് ഉപയോക്താക്കൾ തമ്മിലുള്ള ഇടപാടുകൾ ടെലഗ്രാം പോലും സൂക്ഷിച്ചുവയ്ക്കാറില്ല. ഇത് അന്വേഷണ ഏജൻസികൾക്കു വെല്ലുവിളിയാണ്. സംശയിക്കപ്പെടുന്ന ആളുകൾ നടത്തുന്ന ഇടപെടലുകൾ എന്താണെന്നത് ഒരു തരത്തിലും പുറത്തുവരികയില്ല.
എൻക്രിപ്ഷൻ കീ പങ്കുവയ്ക്കാത്തതിന്റെ പേരിൽ രണ്ടു വർഷത്തോളം റഷ്യയിൽ ടെലഗ്രാം നിരോധിക്കപ്പെട്ടിരുന്നു. എന്നാൽ ഭീകരതയെ നേരിടാൻ സഹായിക്കാമെന്ന് ഉറപ്പുകൊടുത്തതിന്റെ പേരിൽ 2020ൽ പ്രവർത്തനം പുനരാരംഭിക്കാൻ സർക്കാർ അനുവദിച്ചു. ടെലഗ്രാമിൽ വെറുതെയൊന്നു തിരഞ്ഞാൽ മതി, ഹാക്ക് ചെയ്തെടുത്ത ഡേറ്റ, ഹാക്ക് ചെയ്യാൻ ഉപയോഗിച്ച മാൽവെയറുകൾ, ഫിഷിങ് കോഡ് തുടങ്ങിയവ ലഭിക്കും. ചൂതാട്ടവും സാമ്പത്തിക തട്ടിപ്പുകളും നടത്തുന്നവർക്കും ഈ ആപ് സുരക്ഷിത താവളമാണ്. നെറ്റ്‌ഫ്ലിക്സ്, ആമസോൺ പ്രൈം, പേയ്പാൽ, വിവിധ ബാങ്കുകളുടെ ലോഗിൻ തുടങ്ങിയവയിലേക്ക് അനധികൃതമായി കടന്നുകയറാനുള്ള വിവരങ്ങളും സുലഭം.
∙ സർക്കാരുകളെ ‘മൈൻഡ്’ ചെയ്യാത്ത ആപ്
ടെലഗ്രാമിനിപ്പോൾ നൂറു കോടിയോളം ഉപയോക്താക്കളുണ്ടെങ്കിലും മറ്റു ടെക്ക് സ്ഥാപനങ്ങളിൽനിന്നു വ്യത്യസ്തമായാണ് കമ്പനിയുടെ പ്രവർത്തനം. ഈ നൂറു കോടിയിൽ 70 കോടിയോളം പേർ സ്ഥിരമായി ടെലഗ്രാം ഉപയോഗിക്കുന്നവരാണ്. ഇത്രയും പേരിലേക്കാണ് യാതൊരു നിയന്ത്രണവുമില്ലാതെ തട്ടിപ്പുകളും വിധ്വംസക പ്രവർത്തനങ്ങളും വളരെയെളുപ്പം ചെന്നെത്തുന്നതെന്ന് സൈബർ സെക്യൂരിറ്റ് സ്റ്റാർട്ടപ്പായ ഗാർഡിയോയുടെ റിപ്പോർട്ടിൽ പറയുന്നു. ‘‘പരിചയസമ്പന്നരായ സൈബർ കുറ്റവാളികൾ മാത്രമല്ല, ആ രംഗത്തെ പുതുമുഖങ്ങളും അനധികൃത ഉപകരണങ്ങളും വിവരങ്ങളും കൈമാറുന്ന സജീവ കേന്ദ്രമായി മാറിയിരിക്കുകയാണ് ഈ മെസേജിങ് ആപ്. ഇങ്ങനെ തട്ടിപ്പിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ വിൽക്കാനുള്ള ഒരു വിതരണ ശൃംഖലയായിക്കൂടി ടെലഗ്രാം മാറി’’ – ഗാർഡിയോ ലാബ്സിന്റെ തലവൻ നാറ്റി താൽ, ഗാർഡിയോ സെക്യൂരിറ്റി റിസർച്ചർ ഒലെഗ് സായ്ത്സെവ് എന്നിവർ ഒരു റിപ്പോർട്ടിൽ എഴുതി.
സൈബർ കുറ്റവാളികളുടെ പ്രിയപ്പെട്ട പ്ലാറ്റ്ഫോമായിരിക്കുകയാണ് ടെലഗ്രാം. ഹാക്ക് ചെയ്തെടുത്ത വിവരങ്ങളും മറ്റും വിൽക്കുക മാത്രമല്ല, വർഷങ്ങളായി ടെലഗ്രാമിൽത്തന്നെ അനേകം തട്ടിപ്പുകൾ നടക്കുകയും ചെയ്യുന്നുണ്ട്. വ്യാജ പരസ്യങ്ങൾ വഴി 2022 മുതൽ 2023 വരെയുള്ള കാലത്ത് 65 ലക്ഷം യുഎസ് ഡോളർ തട്ടിയെടുത്തതായി കണ്ടെത്തി. ടെലഗ്രാമിൽ ആൾമാറാട്ടം വഴി ഉപഭോക്താക്കളെ വഞ്ചിക്കുന്നെന്ന വാർത്ത പുറത്തുവന്നതിനെ തുടർന്ന് സിംഗപ്പൂർ പൊലീസും ഈ പ്ലാറ്റ്‌ഫോമിൽ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ചു മുന്നറിയിപ്പു നൽകിയിരുന്നു.
ടെലഗ്രാമിന്റെ ടേംസ് ഓഫ് സർവീസിൽ, ‘ഈ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഉപയോക്താക്കൾ സ്പാം മെസേജുകൾ അയയ്ക്കുകയോ തട്ടിപ്പു നടത്തുകയോ ചെയ്യരുത്’ എന്നു പറഞ്ഞിട്ടുണ്ട്. പക്ഷേ, ഈ നിയമങ്ങൾ എങ്ങനെ, എത്രത്തോളം ടെലഗ്രാം നടപ്പാക്കുന്നു എന്നത് വ്യക്തമല്ല. അനധികൃത പ്രവർത്തനങ്ങളുടെ ഒരു ‘അധോലോക’മായിത്തന്നെ പലപ്പോഴും ടെലഗ്രാം മാറുന്നത് ഈ പ്ലാറ്റ്‌ഫോമിന്റെ കാര്യക്ഷമതയെപ്പറ്റി സംശയങ്ങൾ ഉയർത്തുന്നു.
ദുബായ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ടെലഗ്രാമിൽ ഏകദേശം 60 മുഴുവൻ സമയ ജീവനക്കാരാണുള്ളത്. യുഎസിൽ 2021 ജനുവരി ആറിലെ ക്യാപിറ്റൽ ഹിൽ ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടെ 15 ഇന്റർനെറ്റ് പ്ലാറ്റ്‌ഫോമുകളിൽനിന്നു വിവരങ്ങൾ തേടിയപ്പോൾ ടെലഗ്രാം മാത്രം മറുപടി നൽകാൻ തയാറായിരുന്നില്ല. ഇൻസ്റ്റഗ്രാം, യൂട്യൂബ്, ടിക്‌ടോക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ യുഎസ് സർക്കാർ ആവശ്യപ്പെട്ട വിവരങ്ങൾ മുഴുവൻ നൽകിയപ്പോൾ ടെലഗ്രാം ആ അഭ്യർഥന ‘മൈൻഡ്’ ചെയ്തുപോലുമില്ല. ടെലഗ്രാമിനെക്കൊണ്ടു നടപടിയെടുപ്പിക്കാൻ സർക്കാരുകൾക്ക് പലപ്പോഴും ആപ്പിൾ, ഗൂഗിൾ കമ്പനികളെ ആശ്രയിക്കേണ്ടിയും വന്നിട്ടുണ്ട്. ഇവരുടെ ആപ് സ്റ്റോറുകളിൽനിന്ന് നീക്കം ചെയ്യപ്പെടുമെന്ന ഭീഷണിക്കു വഴങ്ങിയാണ് ടെലഗ്രാം പലപ്പോഴും ഇത്തരം അന്വേഷണങ്ങളോടു സഹകരിക്കുന്നത് എന്നാണു റിപ്പോർട്ടുകൾ.
∙ എങ്ങനെ തെളിയിക്കും?
പാവെൽ ദുറോവിന്റെ അറസ്റ്റിനു പിന്നിൽ പാരിസ് പ്രോസിക്യൂട്ടറുടെ ഓഫിസിലെ ചെറിയ സൈബർ ക്രൈം യൂണിറ്റ് ആണ്. മുപ്പത്തിയെട്ടുകാരി ജൊഹാന്ന ബ്രൗസ്സെയാണ് ‘ജെ3 സൈബർക്രൈം യൂണിറ്റ്’ എന്ന ഈ അഞ്ചംഗ സംഘത്തിന്റെ തലപ്പത്ത്. ടെലഗ്രാം വഴി കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുക, ലഹരിമരുന്ന് കടത്ത്, തട്ടിപ്പുകൾ തുടങ്ങിയവയിൽ ദുറോവിന്റെ ഇടപെടൽ ഉണ്ടെന്നാണ് ജൊഹാന്നയുടെയും സംഘത്തിന്റെയും കണ്ടെത്തൽ. ഇത്രയും വലിയൊരു ഓൺലൈൻ പ്ലാറ്റ്‌ഫോമിന്റെ തലവനെ അറസ്റ്റ് ചെയ്യുന്നതിലേക്കു നയിച്ച അന്വേഷണത്തിന്റെ പേരിൽ ജെ3 സൈബർക്രൈം യൂണിറ്റിന് അഭിനന്ദനപ്രവാഹമാണ്. പക്ഷേ, ഇത്രയും ശക്തനായ ഒരാൾക്കു മേലുള്ള കുറ്റം കോടതിയിൽ തെളിയിക്കപ്പെടുകയെന്ന കടമ്പ ബാക്കിനിൽക്കുന്നു.
‘നിരവധി കുറ്റകൃത്യങ്ങളിൽ ടെലഗ്രാം ഭാഗമാകുന്നതും അവ കുറയ്ക്കുന്നതിന് കമ്പനിയുടെ ഭാഗത്തുനിന്നു കാര്യമായ യാതൊരു നീക്കവും ഉണ്ടാവാത്തതുമാണ് പ്രശ്നം’. ജെ3 സൈബർക്രൈം യൂണിറ്റ് പറയുന്നു. കുറ്റകൃത്യങ്ങൾക്ക് സൗകര്യപ്രദമായ ഒരു പ്ലാറ്റ്‌ഫോം ആണ് ടെലഗ്രാമെങ്കിലും ഇത് പരിപൂർണമായും കുറ്റവാളികൾക്ക് അനുകൂലമല്ലെന്നും വിദഗ്ധർ പറയുന്നു. ലഹരിമരുന്നു കടത്ത്, ആയുധവിൽപന പോലുള്ള നിയമവിരുദ്ധ ഇടപാടുകളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പലപ്പോഴും ബാങ്കുകൾ വഴി നടക്കുന്നതിനാൽ, എന്തെങ്കിലും തെളിവുകൾ അവശേഷിക്കാൻ സാധ്യതയുണ്ട്. ഇതുവഴി, അന്വേഷണ ഏജൻസികൾക്കു കുറ്റവാളികളെ തിരിച്ചറിയാനും പിടികൂടാനും കഴിയുമെന്ന കച്ചിത്തുരുമ്പും പലപ്പോഴും ടെലഗ്രാം ബാക്കിവയ്ക്കാറുണ്ട്.