ഇന്ത്യയിലേക്ക് അയച്ച പണം വീണത് ഡീപ് സ്റ്റേറ്റ് അക്കൗണ്ടിൽ? ലോകത്തെ നിയന്ത്രിക്കാന് ട്രംപിന്റെ രഹസ്യ സംഘടന, തലപ്പത്ത് മസ്ക്?

ഡീപ് സ്റ്റേറ്റ് എന്താണെന്നത് എളുപ്പത്തിൽ മനസ്സിലാക്കാൻ പാക്കിസ്ഥാനിലേക്കു നോക്കിയാൽ മതി. ‘മിക്ക രാജ്യങ്ങൾക്കും ഒരു സൈന്യമുണ്ട്, എന്നാൽ പാക്കിസ്ഥാൻ സൈന്യത്തിന് ഒരു രാജ്യമുണ്ട്’ എന്നു നയതന്ത്രജ്ഞർക്കിടയിൽ ഒരു ഫലിതമുണ്ട്. സൈന്യവും രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്ഐയുമാണു പാക്കിസ്ഥാനിലെ ഡീപ് സ്റ്റേറ്റ് ആയി പ്രവർത്തിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. പാക്കിസ്ഥാനിലെ ഏതു സർക്കാരിന്റെയും തീരുമാനത്തെ സ്വാധീനിക്കുന്ന, നിശ്ചയിക്കുന്ന സൂപ്പർ സർക്കാരായി സൈന്യം മാറിയിരിക്കുന്നു. ആഗ്രയിൽ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിക്കൊപ്പം സമാധാന ഉടമ്പടികൾ ഒപ്പിട്ടു പിരിഞ്ഞതായിരുന്നു പാക്ക് പ്രധാനമന്ത്രി നവാസ് ഷെരിഫ്. അദ്ദേഹം അറിയാതെയാണു പിന്നീട് ജനറൽ പർവേശ് മുഷ്റഫിന്റെ ആജ്ഞപ്രകാരം പാക്ക് സൈന്യം കാർഗിൽ മലനിരകളിൽ നുഴഞ്ഞു കയറിയതും ഇരു രാജ്യങ്ങളും യുദ്ധം ചെയ്തതും. ഇതേ മുഷറഫ് ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഇറങ്ങിയതോടെ

ഡീപ് സ്റ്റേറ്റ് എന്താണെന്നത് എളുപ്പത്തിൽ മനസ്സിലാക്കാൻ പാക്കിസ്ഥാനിലേക്കു നോക്കിയാൽ മതി. ‘മിക്ക രാജ്യങ്ങൾക്കും ഒരു സൈന്യമുണ്ട്, എന്നാൽ പാക്കിസ്ഥാൻ സൈന്യത്തിന് ഒരു രാജ്യമുണ്ട്’ എന്നു നയതന്ത്രജ്ഞർക്കിടയിൽ ഒരു ഫലിതമുണ്ട്. സൈന്യവും രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്ഐയുമാണു പാക്കിസ്ഥാനിലെ ഡീപ് സ്റ്റേറ്റ് ആയി പ്രവർത്തിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. പാക്കിസ്ഥാനിലെ ഏതു സർക്കാരിന്റെയും തീരുമാനത്തെ സ്വാധീനിക്കുന്ന, നിശ്ചയിക്കുന്ന സൂപ്പർ സർക്കാരായി സൈന്യം മാറിയിരിക്കുന്നു.
ആഗ്രയിൽ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിക്കൊപ്പം സമാധാന ഉടമ്പടികൾ ഒപ്പിട്ടു പിരിഞ്ഞതായിരുന്നു പാക്ക് പ്രധാനമന്ത്രി നവാസ് ഷെരിഫ്. അദ്ദേഹം അറിയാതെയാണു പിന്നീട് ജനറൽ പർവേശ് മുഷ്റഫിന്റെ ആജ്ഞപ്രകാരം പാക്ക് സൈന്യം കാർഗിൽ മലനിരകളിൽ നുഴഞ്ഞു കയറിയതും ഇരു രാജ്യങ്ങളും യുദ്ധം ചെയ്തതും. ഇതേ മുഷറഫ് ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഇറങ്ങിയതോടെ കസേര നഷ്ടപ്പെട്ടതും ലോകം കണ്ടു. ഇപ്പോഴും പാക്കിസ്ഥാനിൽ പ്രധാനമന്ത്രിമാരെ വാഴിക്കുന്നതും വീഴ്‌ത്തുന്നതും സൈന്യമാണ്.
∙ കരിനിഴലിൽ ഇറാൻ
ഡീപ് സ്റ്റേറ്റ് സ്വാധീനം വളരെ പ്രത്യക്ഷമായി കാണാവുന്ന മറ്റൊരു പ്രബല രാജ്യം ഇറാനാണ്. മതപണ്ഡിതനായ പരമോന്നത നേതാവാണ് അവിടെ എല്ലാത്തിന്റെയും അന്തിമ വാക്ക്. തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റും മന്ത്രിസഭയും ഉണ്ടെങ്കിലും സുപ്രീം ലീഡർ നിയമിക്കുന്ന 12 ഗാർഡിയൻ കൗൺസിലാണ് എല്ലാറ്റിനും അംഗീകാരം നൽകേണ്ടത്. സൈന്യത്തിലും സുപ്രീം ലീഡറുടെ ഉത്തരവ് അന്തിമ വാക്കായ വിഭാഗമുണ്ട്. അതാണു റെവല്യൂഷനറി ഗാർഡ്‌സ്. സൈന്യത്തിലെ ഏറ്റവും സുസജ്ജമായ വിഭാഗം. സർക്കാർ, പ്രസിഡന്റ് എന്നതൊക്കെ ഒരു വഴിയേ പോകും. പക്ഷേ എല്ലാത്തിന്റെയും പിന്നിൽ ഈ പറയുന്ന മതനിയന്ത്രിത വിഭാഗത്തിന്റെ നിഴൽ ഉറപ്പായിരിക്കും. ഇറാന്റെ ആണവ പദ്ധതികൾപോലും പൂർണമായും സിവിലിയൻ ഭരണകൂടത്തിന്റെ കീഴിലല്ലെന്നും ഡീപ് സ്റ്റേറ്റിനാണു നിയന്ത്രണമെന്നുമാണു യുഎസ് ഉൾപ്പെടെ പറയുന്നത്.
∙ റഷ്യ, ഉത്തര കൊറിയ, ഇസ്രയേൽ
പ്രബലമായ ജനാധിപത്യ രാജ്യങ്ങളിലെല്ലാം ഡീപ് സ്റ്റേറ്റ് ഏതെങ്കിലും വിധത്തിൽ സ്വാധീനം ചെലുത്തുന്നു. ജനാധിപത്യം എന്നേ ഒരു ചടങ്ങായി മാറിയ രാജ്യമാണ് റഷ്യ. അവിടെയും ചൈനയിലേതുപോലെ സ്റ്റേറ്റും ഡീപ് സ്റ്റേറ്റും തമ്മിലുള്ള അതിരുകൾ നേർത്ത് ഇല്ലാതായിട്ടുണ്ട്. കിം ജോങ് ഉൻ ഭരിക്കുന്ന ഉത്തര കൊറിയയുടെ പേര് ഡമോക്രാറ്റിക് പീപ്പിൾസ് റിപബ്ലിക് ഓഫ് കൊറിയ എന്നാണെന്നതും ഓർക്കാം. ഡീപ് സ്റ്റേറ്റ് സ്വാധീനം ഏറിയ രാജ്യങ്ങളുടെ പട്ടിക തയാറാക്കിയാൽ ഇസ്രയേൽ, ഈജിപ്ത്, വെനസ്വേല, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങൾ മുന്നിലുണ്ടാകും.
∙ ആധുനിക ഡീപ് സ്റ്റേറ്റ്
വിവിധ കാലങ്ങളിൽ മതങ്ങൾ, സൈന്യങ്ങൾ, രഹസ്യാന്വേഷണ ഏജൻസികൾ, മറ്റ് സർക്കാർ ഏജൻസികൾ എന്നിവ ആയിരുന്നു ഡീപ് സ്റ്റേറ്റിനു നേതൃത്വം കൊടുത്തിരുന്നത്. ഇപ്പോൾ പ്രധാനമായും സാമ്പത്തികമായി വൻശക്തികളായി മാറിയ കോർപറേറ്റുകളാണ് ഈ നിഴൽ സർക്കാരുകളെ നയിക്കുന്നത്. പണത്തിനായുള്ള വലിയ കളികളുടെ ലോകമായി ഡീപ് സ്റ്റേറ്റ് താൽപര്യങ്ങൾ മാറിയിരിക്കുന്നു. അമേരിക്കയിലെ ഡീപ് സ്റ്റേറ്റിനെ പൊളിക്കുമെന്നു പറയുന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കാര്യത്തിൽ, ഇലോൺ മസ്ക് ഈ റോൾ ആണോ വഹിക്കുക എന്നതിനു വരുംനാളുകൾ കൂടുതൽ വ്യക്തത വരുത്തും.
∙ ഇന്ത്യയിലില്ലേ...?
ഇന്ത്യയിലും ഡീപ് സ്റ്റേറ്റ് പ്രവർത്തിക്കുന്നതായാണു ജനാധിപത്യത്തെ നിരീക്ഷിക്കുന്ന വിദഗ്ധർ നൽകുന്ന സൂചന. ഇവിടെ സൈന്യം കളത്തിനു പുറത്താണെങ്കിലും എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി), ഇൻകം ടാക്സ്, സിബിഐ തുടങ്ങിയ ഏജൻസികളെ ഉപയോഗിച്ചു രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലാതാക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. മാത്രവുമല്ല, രാഷ്ട്രീയ കക്ഷി പോലുമല്ലാത്ത ചില സംഘടനകളുടെ തിട്ടൂരമാണ് സർക്കാർ നടപ്പാക്കുന്നതെന്നും ഇതും നിഴൽ സർക്കാരുകളുടെ മറ്റൊരു രൂപമാണെന്നുമാണു വിമർശനം.
സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ഭരണഘടനാ സ്ഥാപനങ്ങളുടെ മേലുള്ള ഭരണകൂടത്തിന്റെ അധീശത്വവും ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതാണ്. ചില സാമ്പത്തിക ശക്തികൾക്കു സർക്കാരിന്റെമേലുള്ള നീരാളിപ്പിടിത്തം, അവർക്കായി വിദേശകാര്യത്തിലടക്കമുള്ള നയരൂപീകരണങ്ങൾ, ഏറ്റുമുട്ടൽ കൊലപാതകങ്ങൾ, സർക്കാരിനോ ഭരിക്കുന്നവർക്കോ എതിരായ ചില കേസുകളിലെ കോടതി നിലപാടുകൾ തുടങ്ങി ഈ വാദത്തെ സാധൂകരിക്കുന്ന വേറെയും ഒട്ടേറെ സൂചകങ്ങൾ ഇതിന് അനുകൂലമായി ഇവർ നിരത്തുന്നു.
∙ അമേരിക്കൻ ഡീപ് സ്റ്റേറ്റ്
ട്രംപ് അല്ല അമേരിക്കൻ ഡീപ് സ്റ്റേറ്റിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച ആദ്യ യുഎസ് പ്രസിഡന്റ്. 1953 മുതൽ 1961 വരെ പ്രസിഡന്റ് ആയിരുന്ന ഡ്വൈറ്റ് ഡി.ഐസനോവർ ആണത്. 1961 ജനുവരി 17ലെ വിടവാങ്ങൽ പ്രസംഗത്തിൽ, രാജ്യത്തെ സൈന്യവും ആയുധക്കമ്പനികളും തമ്മിലുള്ള ഗൂഢബന്ധത്തെ അമേരിക്കൻ ജനാധിപത്യം ഭയപ്പെടേണ്ട ഏറ്റവും പ്രധാനപ്പെട്ട ഭീഷണികളിലൊന്നായി അദ്ദേഹം ചൂണ്ടിക്കാട്ടി. മിലിട്ടറി – ഇൻഡസ്ട്രിയൽ കോംപ്ലക്സ് (എംഐസി) എന്ന പദമാണ് അന്ന് അദ്ദേഹം ഉപയോഗിച്ചത്. രണ്ടാം ലോകയുദ്ധ കാലത്തു യൂറോപ്പിൽ സഖ്യകക്ഷികളുടെ സംയുക്ത സേനയെ നയിച്ച സൈന്യാധിപൻ കൂടിയായിരുന്നു ജനറൽ ഐസനോവർ.
പിന്നീടുണ്ടായ പല സംഭവ വികാസങ്ങളിലും ഡീപ് സ്റ്റേറ്റിന്റെ കരങ്ങൾ ഇന്നും സംശയിക്കപ്പെടുന്നുണ്ട്. പ്രസിഡന്റായിരുന്ന ജോൺ എഫ്.കെന്നഡി കൊല്ലപ്പെട്ടത്, ലീ ഓസ്വാൾഡ് അതിൽ പ്രതിയാക്കപ്പെട്ടത്, ഓസ്വാൾഡിനു വിചാരണ നിഷേധിക്കപ്പെട്ടതും കോടതി മുറിയിൽ കൊല്ലപ്പെട്ടത് ഇവയെല്ലാം ഈ അതീത സർക്കാരിന്റെ പ്രവർത്തനങ്ങളുടെ ഫലമായിരുന്നു എന്നാണ് കരുതുന്നത്. ‘ദി ഇൻവിസിബിൾ ഗവൺമെന്റ്’ എന്ന പേരിൽ 1964ൽ ഡേവിഡ് വൈസ്, തോമസ് ബി.റോസ് എന്നിവർ ചേർന്നെഴുതിയ പുസ്തകം പുറത്തുവന്നതോടെയാണ് അമേരിക്കയിൽ ഡീപ് സ്റ്റേറ്റ് ആഴത്തിൽ പ്രവർത്തിക്കുന്നതായ വിവരം കൂടുതൽ ജനങ്ങളിലേക്കു വ്യാപിച്ചത്. പ്രധാനമായും അമേരിക്കൻ രഹസ്യാന്വേഷണ സംഘടനയായ സിഐഎയുടെ പ്രവർത്തനങ്ങളാണു പുസ്തകത്തിൽ വിവരിച്ചിരുന്നത്.
ഇപ്പോൾ അമേരിക്കൻ ഡീപ് സ്റ്റേറ്റ് എന്നതു രഹസ്യാന്വേഷണ വിഭാഗങ്ങളായ സിഐഎയിലോ (സെൻട്രൽ ഇന്റലിജൻസ് ഏജൻസി) എഫ്ബിഐയിലോ (ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ) അവസാനിക്കുന്നതല്ല. സൈന്യം, നീതിന്യായ വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥർ അതിസമ്പന്നരും കോർപറേറ്റ് ഭീമന്മാരുമായി ചേർന്ന് അമേരിക്കൻ നയങ്ങളെ തങ്ങളുടെ ഇഷ്ടത്തിനു ഉപയോഗിക്കുന്ന വിപുലമായ ഒന്നായിരിക്കുന്നു. യുദ്ധങ്ങൾ സൃഷ്ടിക്കപ്പെടുന്നതു പലപ്പോഴും അമേരിക്കൻ ആയുധങ്ങളുടെ വിപണി സൃഷ്ടിക്കുന്നതിനായി മാറുന്നു എന്നും ആരോപണമുണ്ട്.
ഭീതിദമാണ് ട്രംപിന്റെ നയങ്ങളിൽ അടിത്തറയുള്ള മറ്റൊരു ഡീപ് സ്റ്റേറ്റ് ഉണ്ടായി വരുന്നത്. ഇലോൺ മസ്കിനു ട്രംപ് ഭരണകൂടത്തിലുള്ള സ്വാധീനം അമേരിക്കൻ നയങ്ങളിൽ ഇതിനോടകം പ്രതിഫലിച്ചും തുടങ്ങിയിട്ടുണ്ട്. ലോക വിപണികളെയാകെ ഇതു പല രീതിയിൽ ബാധിച്ചു കഴിഞ്ഞു.
ലോക ഒന്നാം നമ്പർ ശക്തി എന്ന നിലയിൽ അമേരിക്കയെ നിലനിർത്തുന്നതിൽ ഡീപ് സ്റ്റേറ്റിന്റെ പങ്ക് നിർണായകമാണ്. അമേരിക്കൻ ഡീപ് സ്റ്റേറ്റിന്റെ പ്രവർത്തനങ്ങൾ യുഎസിൽ മാത്രമായി ഒതുങ്ങി നിന്നില്ല. മറ്റു രാജ്യങ്ങളിലെ ഭരണമാറ്റം തുടങ്ങി സാമ്പത്തിക, പ്രതിരോധ നയപരിപാടികളിൽ വരെ അമേരിക്ക ഇടപെട്ടുകൊണ്ടിരുന്നു. ഇതിന് അവരെ സഹായിക്കുന്നത് രഹസ്യാന്വേഷണ വിഭാഗം പോലെ സർക്കാരിന്റെ ഭാഗമായ ഉദ്യോഗസ്ഥർ മാത്രമല്ല. മറിച്ച്, അമേരിക്കൽ സഹായത്തോടെ പ്രവർത്തിക്കുന്ന സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ, മാധ്യമങ്ങൾ, സ്വാധീനിക്കാൻ ശേഷിയുള്ള വ്യക്തികൾ തുടങ്ങി അവരുടെ കൂലിപ്പട്ടികയിലുള്ളവരുടെ വിപുലമായ ശൃംഖലയാണ്.
∙ ട്രംപും മസ്കും കൈ കോർക്കുമ്പോൾ
ഇന്ത്യയിൽ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതിനു യുഎസ് പണം മുടക്കിയിരുന്നതായി ട്രംപ് വെളിപ്പെടുത്തിയിട്ട് അധികമായില്ല. ആരിലേക്കാണ്, എങ്ങനെയാണ് ഈ പണം എത്തിയത് എന്നതെല്ലാം രഹസ്യമായി തുടരുന്നു. അമേരിക്ക നൽകുന്ന സാമ്പത്തിക സഹായങ്ങളിൽ മാത്രമല്ല, അവർ നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളിൽപോലും ഡീപ് സ്റ്റേറ്റ് സ്വാധീനമുണ്ട്. ഈ ആക്ഷേപങ്ങൾ തീർത്തും കെട്ടുകഥയെന്നു പറഞ്ഞ് എഴുതിത്തള്ളാവുന്നവയുമല്ല. രണ്ടാംവട്ടം അധികാരത്തിൽ എത്തുന്നതിനു മുൻപേതന്നെ അമേരിക്കൻ ഭരണകൂടത്തിൽ (ഫെഡറൽ ഗവൺമെന്റ്) ജോലി ചെയ്യുന്നവരുടെ എണ്ണം ആവശ്യത്തിലേറെയാണെന്നു ട്രംപ് ശക്തിയുക്തം വാദിച്ചു. അധികാരമേറ്റയുടൻ അദ്ദേഹം സ്വീകരിച്ച നടപടികളിലൊന്ന് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു എന്നതാണ്.
ലോകശക്തിയെന്ന പട്ടം നിലനിർത്താൻ അമേരിക്കൻ ഭരണകൂടത്തിന്റെ അസ്ഥിയും മജ്ജയും മാംസവുമെല്ലാമായിരുന്ന സർക്കാർ ജീവനക്കാരെയാണ് ഇത്തരത്തിൽ പിരിച്ചുവിടുന്നത്. ഏതാണ്ട് സമാനമായ കാര്യമാണ് തുർക്കിയിൽ പ്രസിഡന്റ് എർദൊഗാനും ചെയ്തത്. ഇത് അമേരിക്കയെ എങ്ങനെ ബാധിക്കും എന്നു തുടങ്ങിയ കാര്യങ്ങൾ കണ്ടറിയേണ്ടതാണ്. ഇതിനേക്കാൾ ഭീതിദമാണ് ട്രംപിന്റെ നയങ്ങളിൽ അടിത്തറയുള്ള മറ്റൊരു ഡീപ് സ്റ്റേറ്റ് ഉണ്ടായി വരുന്നത്. ഇലോൺ മസ്കിനു ട്രംപ് ഭരണകൂടത്തിലുള്ള സ്വാധീനം അമേരിക്കൻ നയങ്ങളിൽ ഇതിനോടകം പ്രതിഫലിച്ചു തുടങ്ങി. ലോക വിപണികളെയാകെ ഇതു പല രീതിയിൽ ബാധിച്ചു കഴിഞ്ഞു.
വർണ–വർഗ വംശീയതയിൽ ഊന്നിയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പുതിയ ഡീപ് സ്റ്റേറ്റിന്റെ മുഖമുദ്രയാകുന്നതിന്റെ തിരിച്ചടികൾ അമേരിക്കയിൽ മാത്രം ഒതുങ്ങി നിൽക്കും എന്നു കരുതാനാകില്ല. ലോകമാകെ ഇത്തരത്തിലുള്ള അതിക്രമങ്ങൾ വ്യാപകമാകുന്നതിന് ഈ ചുവടുമാറ്റം കാരണമായേക്കാം. ലോകം പല കാര്യത്തിലും കുറ്റപ്പെടുത്തുമ്പോഴും അമേരിക്കൻ സോഫ്റ്റ് പവർ എന്ന നയതന്ത്ര വഴികൾ ലോകത്തെ പുരോഗമനപരമായ രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നതിൽ ഏറെ സഹായിച്ചിട്ടുണ്ട്; മറിച്ചുള്ള അനുഭവങ്ങളും പറയാനുണ്ടെങ്കിലും.
യുഎസ് ഏജൻസി ഫോർ ഇന്റർനാഷനൽ ഡവലപ്മെന്റ് (യുഎസ്എയ്‌ഡ്) ഡീപ് സ്റ്റേറ്റിന്റെ ഭാഗമായിരുന്നു എന്നും ആക്ഷേപമുണ്ട്. എന്നാൽ ദരിദ്രരായ പല രാജ്യങ്ങൾക്കും ഇതു വലിയ ആശ്വാസമായിരുന്നു. ഭരണമേറ്റ് ആദ്യ ദിനങ്ങളിൽത്തന്നെ ട്രംപ് ഇതിന്റെ പ്രവർത്തനങ്ങൾ ഏതാണ്ട് അവസാനിപ്പിച്ചു. അതുകൊണ്ടുതന്നെ ഡീപ് സ്റ്റേറ്റിനെതിരായി ട്രംപ് എടുക്കുന്ന പല നടപടികളും അമേരിക്കയെ സംബന്ധിച്ചും ലോകത്തിനും ‘എലിയെ തോൽപിക്കാൻ ഇല്ലം ചുടുന്ന’ നടപടിയല്ലേ എന്നും ആശങ്ക ഉയർന്നിട്ടുണ്ട്.