അനുഭവം, വികാരം, സതീർഥ്യർ, സഖി- അവ ചേരുമ്പോൾ ഭക്ഷണവും പാനീയവും വേറെ തലത്തിലേക്ക് ഉയരും. കോഫി മെഷീനുകൾ ഇഷ്ടമല്ല. മാസ് പ്രൊഡക്ഷനേക്കാൾ ഹാൻഡ് ക്രാഫ്റ്റിങ് പ്രിയം. മനുഷ്യ സ്പർശമില്ലാതെ കലയുണ്ടാവില്ല. കാപ്പിയുണ്ടാക്കുന്നത് കലയാണ്, ബാരിസ്റ്റ കലാകാരനാണ്. നീളൻ കപ്പിനോട് പടിഞ്ഞാറൻ യൂറോപ്പിലും അമേരിക്കയിലും ഭ്രമമുണ്ട്. ലാർജ്-എക്സ്ട്രാ ലാർജ് കാപ്പി നടന്നു കുടിക്കുന്നവരെ ഇറ്റലിക്കാർ കളിയാക്കും. എക്സ്പ്രസോ, അമേരിക്കാനോ, കപ്പുച്ചിനോ, മോക്ക, ലാറ്റെ എന്നിങ്ങനെ കാപ്പിയുടെ ആധുനിക വൈജാത്യങ്ങളുടെ ഉടമസ്ഥാവകാശം അസൂറികൾ അവകാശപ്പെടുന്നുണ്ട്. ചെറിയ സ്ട്രോങ് ഷോട്ടുകൾ ഇഷ്ടം, അല്ലാത്തതെന്തും അവർക്ക് പച്ചവെള്ളം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2014 ഏപ്രിൽ 9.

കാനഡയിലേക്ക് ആദ്യ യാത്ര.

ADVERTISEMENT

ദുബായിൽനിന്നുള്ള എമിറേറ്റ്സ് എയർബസ്-380 ഡബിൾ ഡെക്കർ വിമാനം കനേഡിയൻ വൻകരയുടെ മുകളിൽ പ്രവേശിച്ചു. അവസാനമില്ലാത്ത പകൽ.

താഴെയുള്ള പ്രദേശങ്ങളിലെ സമയം അറിയാം. അറിഞ്ഞിട്ടെന്തിന്?

മേഘത്തിനുള്ളിലൂടെ കാണാവുന്ന മഞ്ഞുറഞ്ഞ പ്രദേശങ്ങൾ. ന്യൂഫൗണ്ട് ലാൻഡ്. പുതുതായി കണ്ടെത്തിയ കര. ആയിരം വർഷം മുമ്പ് യൂറോപ്പിലെ സ്കാൻഡിനേവിയയിൽനിന്ന് പായ്ക്കപ്പലിൽ യാത്ര തുടങ്ങിയ സാഹസികരായ വൈക്കിങുകൾ, ഐസ്‌ലൻഡും ഗ്രീൻലാൻഡും പേരറിയാത്ത നൂറുകണക്കിന് ദ്വീപുകളും കടന്ന് ചെന്നെത്തിയ കര. കാനഡയുടെ കിഴക്കൻ തീരം. അമേരിക്കൻ വൻകര കണ്ടുപിടിച്ചത് പേരില്ലാത്ത, മുഖമില്ലാത്ത വൈക്കിങ്ങുകളാണ്. എന്നിട്ടും അഞ്ഞൂറ് വർഷം കഴിഞ്ഞു വന്ന കൊളംബസിന്റെയും അമരിഗോ വെസ്പുചിയുടേയും പേരിലാണ് ഈ ഭൂഖണ്ഡം അറിയപ്പെടുന്നത്. അറ്റം കാണാത്ത വൻകരയായ കാനഡയെ ഞാൻ ആദ്യമായി കണ്ടു. വിമാനം താഴേക്ക് ഇറങ്ങുന്നതിന് മുമ്പ് എയർ ഹോസ്റ്റസ് അവസാന സ്നാക്ക് പീത്‌സ ചൂടാക്കി തന്നു. ഇനി അര മണിക്കൂർ ബാക്കി. കോഫിയുടെ ക്വോട്ട കഴിഞ്ഞു. ചോദിച്ചു വാങ്ങാൻ തോന്നിയില്ല.

Representational Image- iStockPhotos

ടൊറന്റോ പിയേഴ്‌സൺ എയർപോർട്ടിൽ ഇറങ്ങുമ്പോൾ വൈകിട്ട് നാലര. 14 മണിക്കൂർ നീണ്ട യാത്രയിൽ ഉടനീളം സൂര്യൻ ജ്വലിച്ചു നിന്നു, ഇരുളിനെ കണ്ടതേയില്ല. പടിഞ്ഞാറേക്ക് സഞ്ചരിച്ചതിനാൽ രാവ് പകലിന് വഴി മാറി. ഇമിഗ്രേഷൻ കഴിഞ്ഞ് പുറത്തു കടക്കുമ്പോൾ വെയിൽ. വസന്തം തുടങ്ങുന്നു, പകൽ ഇനിയും നീളും. പുറത്ത് കാത്തു നിന്ന സുഹൃത്ത് ഷെറി കോഫി ഷോപ്പിലേക്ക് നയിച്ചു. ടിം ഹോർട്ടൺസ്, ഒരു ചുവന്ന കാപ്പിക്കട. അവൻ സ്മോൾ ഡബിൾ ഡബിൾ കോഫി ഓർഡർ ചെയ്തു. ഹെന്ത്?

ADVERTISEMENT

കോഫി മേക്കറിൽ രണ്ട് ഷോട്ട് പാൽ അല്ലെങ്കിൽ ക്രീം, രണ്ട് ഷോട്ട് പഞ്ചസാര.

∙ ഏറ്റവും വലിയ കോഫി ചെയിൻ

സ്മോൾ, മീഡിയം, ലാർജ് കപ്പുകൾ. കൂടെ ഒരു കൂട് ടിം ബിറ്റ്സ്. എന്ന്വച്ചാൽ മിനി ഉണ്ടൻപൊരി. അന്നുമുതൽ ഞാൻ ടിം ഹോർട്ടൺസ് ഫാൻ. കാനഡയിലെ ഏറ്റവും വിലകുറഞ്ഞ കോഫി, ഇഷ്ടമായിട്ടല്ല, ഏറെക്കുറെ കാടിവെള്ളം. പക്ഷേ കോഫി ഷോപ്പിന്റെ അന്തരീക്ഷവും അതു നൽകുന്ന അനുഭവവും പ്രിയമാണ്. ടിം ഹോർട്ടൺ കാനഡയുടെ പഴയ ഹോക്കി പ്ലെയർ. 1964-ൽ തുടങ്ങിയ സംരംഭം ഇപ്പോൾ രാജ്യത്തെ ഏറ്റവും വലിയ കോഫി ചെയിൻ. സ്ഥാപകൻ ലോകം വിട്ടു, പേര് ഇപ്പോഴും നില നിൽക്കുന്നു.

ആദ്യവാസകേന്ദ്രമായ സ്കാർബറോയിലെ ടൗൺ സെന്ററിലെ ടിം ഹോർട്ടൺ പ്രധാന താവളം, ഏകാന്തത അകറ്റാനുള്ള ഇടം. ബഹളം പ്രിയമായി, മുറിയിലെ നിശബ്ദതയിലേക്ക് മടങ്ങുന്നതിനു മുമ്പ് കോഫി കുടിച്ച്, പുസ്തകം വായിച്ച്, ഫോണിൽ മഷി നോക്കി ഇരിക്കും. അടുത്ത വർഷം ആൽബർട്ടയിലെ കാൽഗരി നഗരത്തിൽ. കൊടും തണുപ്പ്. വിന്ററിൽ മൈനസ് 15 അവിടെ സുഖകരമായ കാലാവസ്ഥയായി പരിഗണിക്കും.

ടിം ഹോർട്ടൺസ് കോഫി.
ADVERTISEMENT

അസ്ഥിക്ക് പിടിക്കുന്ന കാറ്റ്. വീട്ടിൽ നിന്നിറങ്ങി ടിം ഹോർട്ടൺസ് ലക്ഷ്യമാക്കി നടക്കും. കാല് മഞ്ഞിൽ പുതയുന്നു, കൈകൾ മരവിക്കുന്നു. മഞ്ഞിൻ കണങ്ങൾ മുഖത്ത് വന്നു തട്ടി അലിയുന്നു, കോഫി ഷോപ്പ് ഒരാശ്രയമാണ്. അകത്തു കയറി സുഖകരമായ ചൂടിൽ, കാപ്പി കുടിക്കുന്നത് അങ്ങേയറ്റം ഹൃദ്യം. അതിനാണ് ഏറ്റവും രുചി. ടോൾസ്റ്റോയ് കഥകൾ പോലെ- റഷ്യയിലെ അതിശൈത്യ ദിനങ്ങളിലൊന്നിൽ, പുറത്തു മഞ്ഞിൽ മരവിക്കുന്ന അമ്മയ്ക്കും മകനും സ്വന്തം കൂരയിൽ അഭയവും ആവി പറക്കുന്ന സൂപ്പും നൽകുന്ന ചെരുപ്പുകുത്തി.

∙ കോഫിയിൽ തുടങ്ങി ബീയറിൽ അവസാനിക്കും രാത്രി

പിന്നീട് വാൻകൂവറിൽ. ലോവർ മെയിൻലാൻഡിലെ സറി ദേശത്ത് തമ്പടിച്ചു. വീട്ടിൽനിന്ന് നടന്നെത്താവുന്ന അകലത്തിൽ, ഇരുകൈകളും നീട്ടി സ്വാഗതം ചെയ്ത് ടിം ഹോർട്ടൺ. ജോലി കഴിഞ്ഞ് അവിടെയിരിക്കും. ഇതൊരു മേളനസ്ഥലം. ഇരിപ്പിടങ്ങൾ ഒഴിയുന്നത് അപൂർവം. മനുഷ്യരുടെ ചിരിയും സംസാരവും. ബിസിനസ് ചർച്ചകൾ. ഇൻഷുറൻസ് വിൽപന. കക്ഷികളെ കാണുന്ന പഞ്ചാബി വെഡിംഗ് പ്ളാനർ, പഞ്ചാബി ഭാഷ പഠിക്കുന്ന ജർമൻ വൃദ്ധൻ. കൗമാര പ്രണയികളുടെ സല്ലാപം. ഒറ്റയ്ക്കും കൂട്ടായും പഠിക്കുന്ന വിദ്യാർഥികൾ. മേശമേൽ അവരുടെ ചിതറിയ നോട്ട്സ്, ലാപ്ടോപ്. മുതിർന്നവരുടെ സംഘം- പഴയ വീരസ്യങ്ങൾ, കൂട്ടച്ചിരി. ഫ്രൈഡേ ഈവനിങ് വൈബ് ഒന്നു വേറെ. ക്രിയേറ്റീവ് ആകുന്നതപ്പോൾ. കോഫിയിൽ തുടങ്ങി, ബീയറിലും സംഗീതത്തിലും അവസാനിക്കുന്ന രാത്രി. ഉറങ്ങുമ്പോൾ നേരം പുലർന്നിരിക്കും.

കോഫി യാത്രയെ ധന്യമാക്കും. കഫീൻ ഉത്തേജക വസ്തുവുമാണ്. കാപ്പിയുടെ ഗന്ധം വായുവിൽ പടർന്ന ഷോപ്പിന് വശീകരണ ശക്തിയുണ്ട്. ആധുനിക ലോകത്തിന്റെ സ്റ്റൈൽ ഐക്കണാണ് കോഫി. കേരളത്തിലെ പഴയ ചായക്കടകളിൽ, ബ്രൂ കോഫി രുചിരാജാവും വിലകൂടിയ ഇനവുമായിരുന്നു. 2006-ൽ എറണാകുളത്ത് ജോലി ചെയ്യുമ്പോൾ കപ്പുച്ചിനോയിൽ കമ്പം കയറി. മറൈൻ ഡ്രൈവിൽ കായലിനോട് ചേർന്ന കടയിൽ അത് രുചിക്കും. 40 രൂപയുടെ കാപ്പി അന്ന് ആഡംബരമാണ്. അയർലൻഡിലെ ഡബ്ലിനിൽ, ഡോസൺ സ്ട്രീറ്റിലെ കോഫി ഷോപ്പ് സ്ഥിരം താവളമായി- പതഞ്ഞുയരുന്ന കപ്പുച്ചീനോ. പാരിസ് തെരുവിലെ കോഫി ഷോപ്പ് കാൽപനികം. വെനീസിലെ കനാലിനരുകിലെ കാപ്പിയും, റോമിലെ വില്ലാ ബോർഗീസെയിലെ കപ്പുച്ചിനോയും ഇപ്പോഴും സുഖമുള്ള ഓർമയാണ്.

Representational Image- istockPhotos

അനുഭവം, വികാരം, സതീർഥ്യർ, സഖി- അവ ചേരുമ്പോൾ ഭക്ഷണവും പാനീയവും വേറെ തലത്തിലേക്ക് ഉയരും. കോഫി മെഷീനുകൾ ഇഷ്ടമല്ല. മാസ് പ്രൊഡക്ഷനേക്കാൾ ഹാൻഡ് ക്രാഫ്റ്റിങ് പ്രിയം. മനുഷ്യ സ്പർശമില്ലാതെ കലയുണ്ടാവില്ല. കാപ്പിയുണ്ടാക്കുന്നത് കലയാണ്, ബാരിസ്റ്റ കലാകാരനാണ്. നീളൻ കപ്പിനോട് പടിഞ്ഞാറൻ യൂറോപ്പിലും അമേരിക്കയിലും ഭ്രമമുണ്ട്. ലാർജ്-എക്സ്ട്രാ ലാർജ് കാപ്പി നടന്നു കുടിക്കുന്നവരെ ഇറ്റലിക്കാർ കളിയാക്കും. എക്സ്പ്രസോ, അമേരിക്കാനോ, കപ്പുച്ചിനോ, മോക്ക, ലാറ്റെ എന്നിങ്ങനെ കാപ്പിയുടെ ആധുനിക വൈജാത്യങ്ങളുടെ ഉടമസ്ഥാവകാശം അസൂറികൾ അവകാശപ്പെടുന്നുണ്ട്. ചെറിയ സ്ട്രോങ് ഷോട്ടുകൾ ഇഷ്ടം, അല്ലാത്തതെന്തും അവർക്ക് പച്ചവെള്ളം.

∙ സ്റ്റാർബക്സ് കോഫി വേൾഡ്:

1971-ൽ അമേരിക്കയിലെ സിയാറ്റിലിൽ ആദ്യ ഷോപ്പ് തുറന്ന കാലം മുതൽ ജനപ്രിയ ബ്രാൻഡ്. ലോകം മുഴുവൻ സഞ്ചരിച്ച് അറബിക്ക കോഫി ബീൻസ് മിശ്രണം ചെയ്ത്, പുതിയ ബ്ളെൻഡ് രൂപപ്പെടുത്തുന്നു.

ചിത്രം: Paul J. RICHARDS / AFP

കോഫി രുചിക്കുന്നതെങ്ങനെ?

1. അരോമ- കോഫിയുടെ മണം (എർത്ത്ലി, സ്പൈസി, ഫ്ലോറൽ, നട്ടി)

2. അസിഡിറ്റി (കൂടിയാൽ ക്രിസ്പ്, കുറഞ്ഞാൽ സ്മൂത്ത്)

3. ബോഡി- കോഫിയുടെ ഭാരം (ഫുൾ ബോഡീഡ് കോഫിക്ക് പാലും വീഞ്ഞും പോലെ കനം കൂടുതൽ)

4. ഫ്ലേവർ- കോഫിയുടെ രുചി (അതിയായി നേർത്തതോ, പെട്ടെന്ന് അറിയാവുന്നതോ.

ഉദാ: സിട്രസ്, കൊക്കോ, ബെറി, കാരമൽ, ഹേസൽനട്ട്)

കാപ്പിച്ചെടികൾ. Photo: Istockphotos

∙ എങ്ങനെ നല്ല കോഫി ഉണ്ടാക്കാം?

ചേരുവകളുടെ അളവ്, പുതുമ, പൊടിച്ച കാപ്പിക്കുരു,- ഇവ പരമ പ്രധാനം.

കടുപ്പം നിശ്ചയിക്കാൻ ബ്ലോണ്ട്, മീഡിയം, ഡാർക്ക് ഇങ്ങനെ മൂന്നു തരത്തിൽ കാപ്പിക്കുരു വറുക്കാം. പ്രധാന കോഫി മേഖലകൾ: ലാറ്റിൻ അമേരിക്ക, ആഫ്രിക്ക, ഏഷ്യ പസിഫിക് (കൊളംബിയ, കെനിയ, സുമാട്ര). ഉദ്പാദകരേയും തൊഴിലാളികളേയും ബഹുമാനിക്കുന്ന ഫെയർട്രേഡ് ഉറപ്പു വരുത്തുമെന്ന് സ്റ്റാർബക്സ് അവകാശപ്പെടുന്നു. അവരുടെ പ്രധാന കാപ്പി മിശ്രണങ്ങൾ: വില്ലോ ബ്ളെൻഡ്, യുക്കോൺ ബ്ളെൻഡ്, പൈക്ക് പ്ളെയ്സ് റോസ്റ്റ്, കഫേ വെറോണ, ഫ്രഞ്ച് റോസ്റ്റ്, ഇറ്റാലിയൻ റോസ്റ്റ്. അഞ്ചു ഡോളർ കോഫി കുടിക്കാൻ അമേരിക്കയെ പഠിപ്പിച്ചത് സ്റ്റാർബക്സ്. കാപ്പിക്കടയുടെ ഊർജ്ജം പെട്ടെന്ന് തിരിച്ചറിയാം. അകത്തു വരുന്നവരുടെ രൂപസൗകുമാര്യവും ശരീരഭാഷയും ഫാഷനും ഒന്നിനൊന്നു വ്യത്യസ്തം. ഷോപ്പിനെ ഹോം ഓഫിസായി ഉപയോഗിക്കുന്നവരുണ്ട്. ഒരു പകൽ മുഴുവനിരുന്ന് കാപ്പി കുടിച്ച്, ഓൺലൈൻ ബിസിനസ് നടത്തുന്നു.

∙ ഞാൻ, ദ് ബാരിസ്റ്റ

നാലു വർഷം മുമ്പ് കാപ്പി ഊറ്റുന്ന ഉപകരണങ്ങൾ വാങ്ങി വീട്ടിൽ ഉണ്ടാക്കാൻ തുടങ്ങി. കാപ്പി മണം പരക്കുന്ന പ്രഭാതങ്ങൾ. ക്ഷമയുണ്ടെങ്കിൽ കലാപരമായി കാപ്പി ഉണ്ടാകും. പൊടിച്ച രണ്ട് സ്കൂപ് കാപ്പി (കൊളംബിയൻ/കോസ്റ്ററിക്കൻ/ എത്യോപ്യൻ) പോർ ഓവറിലെ ഫണലിൽ വച്ച ഫിൽറ്ററിൽ ഇടുന്നു. മുകളിൽ സ്പൂൺ ഉപയോഗിച്ച് പടിപടിയായി തിളച്ച വെള്ളം ഒഴിക്കുന്നു (Coffee brewing). തിളച്ച പാൽ കപ്പിലൊഴിച്ച് പഞ്ചസാരയിട്ട് മിൽക്ക് ഫ്രോത്തർ മുഖേന പതപ്പിക്കുന്നു. പോർ ഓവറിന്റെ അടിയിൽ ഊറിയ കോഫി ബ്ര്യൂ, കപ്പിലെ പതഞ്ഞ പാലിനു മുകളിലേക്ക് ഒഴിക്കുന്നു. വെളുപ്പിൽ തവിട്ടു രേഖകൾ. ആദ്യം അത് മണക്കുന്നു. ആഹാ! പിന്നെയത് കുടിക്കുന്നു. വായിൽ നിറഞ്ഞ്, നാവിലലിഞ്ഞ് താഴേക്കിറങ്ങുന്നു. ഈ നിമിഷം ധന്യം, ദിനത്തിന് ഉന്മേഷകരമായ തുടക്കം. ഞാൻ ജീവിതത്തിന്റെ ലളിതമായ ആഹ്ളാദങ്ങൾ തേടുന്നു.

Representational Image- iStockphotos

∙ രുചിച്ചതിൽ ഏറ്റവും മികച്ച കാപ്പി?

യൂറോപ്പിലോ, മിഡിൽ ഈസ്റ്റിലോ കാനഡയിലോ അല്ല. 2014-ലെ മഴ ചാറുന്ന ഒരു പ്രഭാതത്തിൽ, ചെന്നൈ സെൻട്രൽ സ്റ്റേഷനിലെ ഫിൽറ്റർ കോഫി. പരമാനന്ദം! അതിനുശേഷം അതെന്തെന്ന് തേടി നടക്കുകയായിരുന്നു. ഉത്തരം കിട്ടാൻ കുറേക്കാലം എടുത്തു. അതുശരി, ഇക്കാലമത്രയും ഞാൻ ഉണ്ടാക്കിയത് ഫിൽറ്റർ കോഫിയായിരുന്നല്ലേ. സത്യം പലപ്പോഴും അങ്ങനെയാണ്, കൺമുമ്പിലുണ്ടായാലും സമയം വരാതെ വെളിപ്പെടില്ല. പക്ഷേ ചെന്നൈ ഫിൽറ്റർ കോഫിയുടെ ക്ലാസ് എനിക്കിനിയും നേടാനായിട്ടില്ല. കോഫി മെഷീൻ വാങ്ങാത്തതിന് കാരണമതാണ്. കരകൗശലവും പരിശീലനവും വഴി ഒരു ദിവസം ഞാൻ ആ നിലവാരത്തിൽ എത്തിയേക്കാം.

English Summary: Evolving Coffee Culture? Where to get the best Coffee?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT