‘പിന്നാലെ അറിയിക്കാം’ എന്ന മറുപടി; നിലയ്ക്കാത്ത കാത്തിരിപ്പ്: ഗോസ്റ്റ് ജോബ് എങ്ങനെ തിരിച്ചറിയും?
എൻജിനീയറിങ് പഠനം പൂർത്തിയാക്കിവരുടെ ജോലി തേടൽ ഹബ്ബുകളിലൊന്നാണ് ഒട്ടേറെ നിർമാണശാലകൾ പ്രവർത്തിക്കുന്ന ചെന്നൈ ശ്രീപെരുംപുത്തൂരും സമീപ പ്രദേശങ്ങളും. പൊള്ളുന്ന വെയിൽ വകവയ്ക്കാതെ ചെറുതും വലുതുമായ പ്ലാന്റുകളുടെ മുന്നിൽ നിലയുറപ്പിക്കുന്ന ബിരുദധാരികളെ ദിവസേന ഇവിടെ കാണാം. കേരളത്തിൽ നിന്നുള്ളവരും ഈ കൂട്ടത്തിലുണ്ട്. ഈ കമ്പനികളിലെ തൊഴിലവസരങ്ങൾ ഓൺലൈൻ ആപ്ലിക്കേഷനുകളിൽ മാസങ്ങളോളം സജീവമായി തന്നെ നിൽക്കും. അപേക്ഷ അയച്ചവരും അഭിമുഖം നേരിട്ടവരും പിന്നീട് ഫലത്തിനായി ചോദിച്ചാൽ മറുപടി ഇത്രമാത്രം; ‘പിന്നാലെ അറിയിക്കാം’. ഈ മറുപടിയും മാസങ്ങളോളം തുടരും. ഒരു ഉദാഹരണം മാത്രമാണിത്. മാസങ്ങളോളം ഓൺലൈൻ സൈറ്റുകളിൽ ആക്‌ടീവായി നിൽക്കുന്ന ഇത്തരം വ്യാജ ജോലി അറിയിപ്പുകൾ യുഎസിൽ നിന്ന് കടൽ കടന്ന് ഇന്ത്യയിലുമെത്തിയിട്ടുണ്ട്. ഇതിൽ കുടുങ്ങുന്ന ഉദ്യോഗാർഥികളും ഒട്ടേറെ. എന്താണ് ഗോസ്റ്റ് ജോബ്? വ്യാജ ജോലി അറിയിപ്പു നൽകിയാൽ മെച്ചമുണ്ടോ? ഉണ്ടെങ്കിൽ എന്തൊക്കെ? വിശദമായി പരിശോധിക്കാം.

∙ എന്താണ് ഗോസ്റ്റ് ജോബ് ?
നിയമനം നടത്താൻ ഉദേശമില്ലാതെ കമ്പനികൾ പുറപ്പെടുവിക്കുന്ന തൊഴിലറിയിപ്പുകൾക്കാണ് ഗോസ്റ്റ് ജോബ് എന്ന് പറയുന്നത്. ഇവ മാസങ്ങളോളം ഓൺലൈൻ സൈറ്റുകളിൽ സജീവമായി തന്നെ ഉണ്ടാവും. ജോലി അറിയിപ്പിന്റെ നോട്ടിഫിക്കേഷനും പിന്നീട് നിങ്ങൾക്ക് ലഭിച്ചേക്കാം. കോവിഡ് മഹാമാരിക്ക് ശേഷം ജോലി ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വർധന ഉണ്ടായതും അതു മൂലമുണ്ടായ കമ്പനികളുടെ സാമ്പത്തിക അനിശ്ചിതത്വവും ഗോസ്റ്റ് ജോബുകൾ കൂടാൻ കാരണമായെന്ന് യുഎസിൽ നടത്തിയ സർവേയിൽ പറയുന്നു. കമ്പനികളുടെ ഭാവി തന്നെ അനിശ്ചിതത്തിൽ നിൽക്കുന്ന സാഹചര്യത്തിൽ പുതിയ ജീവനക്കാരെ എങ്ങനെ നിയമിക്കുമെന്നാണ് ഹയറിങ് മാനേജരുമാരുടെ ചോദ്യം. എങ്കിൽ പിന്നെ എന്തിന് വ്യാജ ജോലി അറിയിപ്പ് എന്ന ചോദ്യത്തിനും ഇവർക്ക് ഉത്തരമുണ്ട്.
∙ എന്തിന് ഈ പ്രഹസനം !
യുഎസ് സാമ്പത്തിക ഇടപാട് കമ്പനിയായ ക്ലാരിഫൈ ക്യാപിറ്റൽ ഗോസ്റ്റ് ജോബുമായി ബന്ധപ്പെട്ട് 1000 ഹയറിങ് മാനേജരുമാർക്കിടയിൽ സർവേ നടത്തി. ഇതിൽ 50 ശതമാനം പേരും പറയുന്നത് ഇവർ പുതിയ ഉദ്യോഗാർഥികളെ കണ്ടെത്താൻ തന്നെയാണ് പരസ്യങ്ങൾ നൽകുന്നതെന്നാണ്. എന്നാൽ മികച്ച ഉദ്യോഗാർഥികളെ കണ്ടെത്തുന്നതുവരെ ഇവർ പരസ്യം പിൻവലിക്കാറില്ല. ഇത് മാസങ്ങളോളം നീളാമെന്നാണ് ഇവരുടെ വാദം. കമ്പനി വളർച്ചയുടെ പാതയിലാണെന്ന് കാണിക്കാനാണ് ഇത്തരം പരസ്യങ്ങൾ നൽകുന്നതെന്ന് 42 ശതമാനം പേർ പറയുന്നു. ഇവരിൽ ഭൂരിഭാഗം പേരും മുൻകരുതലിന്റെ ഭാഗമായാണ് ഇത്തരം ജോലി അറിയിപ്പുകൾ നൽകുന്നത്. ആരെങ്കിലും മുന്നറിയിപ്പ് കൂടാതെ ജോലി ഉപേക്ഷിച്ചാൽ പകരക്കാരെ എളുപ്പത്തിൽ കണ്ടെത്താൻ ഉപകരിക്കുമെന്ന് ഇവർ പറയുന്നു. കോവിഡിനു ശേഷം മുന്നറിയിപ്പ് ഇല്ലാതെ ജോലി ഉപേക്ഷിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണെന്നും സർവേയിൽ പങ്കെടുത്തവർ പറയുന്നു.
സർവേയിൽ പങ്കെടുത്ത ഒരു വിഭാഗം മാനേജർമാർ പറയുന്ന ന്യായീകരണം അതിലും രസകരമാണ്. ഓവർലോഡ് ജോലി ചെയ്യുന്ന നിലവിലെ തൊഴിലാളികൾക്ക് ആശ്വാസം നൽകുന്നതിനാണ് ഈ പ്രഹസനം എന്നാണ് അവർ പറയുന്നത്. കാര്യം ഇതൊക്കെ ആണെങ്കിലും മികച്ച ബയോഡേറ്റ ഒരെണ്ണം കിട്ടിയാൽ ഉടൻ തന്നെ ജോലിയിൽ പ്രവേശിപ്പിക്കാനും മടിക്കില്ലെന്ന് ഇവർ സമ്മതിക്കുന്നു.
∙ ഇന്ത്യയിൽ ഫേക്ക് ഇന്റർവ്യൂ വരെ !
യുഎസിൽ തുടങ്ങിയ ഗോസ്റ്റ് ജോബ് ഇന്ത്യയിലെത്താൻ അധികം നാൾ വേണ്ടിയിരുന്നില്ല. 5 വർഷമായ തൊഴിൽ പരസ്യങ്ങൾ ഇപ്പോഴും ആക്ടീവ് സ്റ്റാറ്റസിൽ ഇന്ത്യൻ സൈറ്റുകളിലുണ്ട്. ഇതിനിടെ ആ ഒഴിവിലേക്ക് എത്ര ബയോഡേറ്റകൾ വന്നിട്ടുണ്ടാവും. വിദേശ രാജ്യങ്ങളിൽ ഇത്തരം സംഭവങ്ങൾ വെബ്സൈറ്റിൽ മാത്രമായി ഒതുക്കുമ്പോൾ ഇന്ത്യൻ കമ്പനികൾ വ്യാജ ഇന്റർവ്യൂ പോലും നടത്താറുണ്ട്. എതിരാളികളുടെ മുന്നിൽ തങ്ങളുടെ കമ്പനികളുടെ വളർച്ചയിലാണെന്ന് കാട്ടാനാണ് ഇത്തരം ഇന്റർവ്യൂകൾ എന്ന് ഇന്ത്യൻ മാനേജർമാർ സമ്മതിക്കുന്നു.
∙ എങ്ങനെ രക്ഷപ്പെടാം !
റിക്രൂട്ടിങ് മാനേജർമാർ എന്ത് ന്യായീകരണം ഉന്നയിച്ചാലും ഇത് നിരാശരാക്കുന്നത് ഉദ്യോഗാർഥികളെയാണ്. പ്രതികരണം ഒന്നും ലഭിക്കാതിരിക്കാൻ വേണ്ടി ആരും ജോലിക്ക് അപേക്ഷ സമർപ്പിക്കാറില്ല. ഗോസ്റ്റ് ജോബ് എന്നതിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്ന് നോക്കാം;
∙ ജോലിക്ക് അപേക്ഷ അയയ്ക്കുമ്പോൾ അതിനൊപ്പം വിശദമായ ജോലി വിവരണങ്ങൾ നൽകിയിട്ടുണ്ടോ എന്ന് നോക്കാം. ഉണ്ടെങ്കിൽ ഇത് പൂർണമായും വായിക്കണം. ഷെഡ്യൂളുകളും ജോലിയുടെ ഉത്തരവാദിത്തങ്ങളും ഉൾപ്പടെ വ്യക്തമായ വിവരങ്ങൾ അതിൽ നൽകിയിട്ടുണ്ടെങ്കിൽ കമ്പനി ഗൗരവത്തോടെ നൽകിയിരിക്കുന്ന പരസ്യമാണെന്ന് കരുതാം. ഇത് ഗോസ്റ്റ് ജോബ് ആകാനുള്ള സാധ്യത വിരളമാണ്.
∙ ഓൺലൈൻ സൈറ്റുകളിൽ തൊഴിൽ വാർത്ത ആദ്യമായി പ്രസിദ്ധീകരിച്ച ദിവസം ലഭ്യമാണ്. അത് പരിശോധിക്കാം. അവ എത്രനാൾ പഴക്കമുള്ളതാണെന്ന് കണ്ടെത്താം. ഒരു വർഷത്തിനു മുൻപ് പ്രസിദ്ധീകരിച്ചവ ഗോസ്റ്റ് ജോബ് ആയിരിക്കും.
∙ ഓൺലൈൻ സൈറ്റുകളിൽ മാത്രമായി ഇത് ഒതുക്കരുത്. കമ്പനിയുടെ പേര് സെർച്ച് ചെയ്ത് അവരുടെ ഔദ്യോഗിക വെബ്സൈറ്റിൽ കയറുക. അതിൽ ഇത്തരത്തിലുള്ള തോഴിൽ വാർത്ത ഉണ്ടോ എന്ന് നോക്കാം. ഔദ്യോഗിക വെബ്സൈറ്റിൽ ഉള്ള വാർത്തകൾ ശരിയാണ്. അവ ധൈര്യമായി അപേക്ഷിക്കാവുന്നതാണ്.
∙ കമ്പനിയുടെ ലിങ്ക്ഡ്ഇൻ പ്രൊഫൈൽ പരിശോധിക്കാം. എത്രത്തോളം ശരിയാണ് പരസ്യം എന്ന് കണ്ടെത്താനുള്ള മറ്റൊരു വഴിയാണിത്. കമ്പനിയിൽ ജോലി ചെയ്യുന്നവരെ ആരെയെങ്കിലും പരിചയമുണ്ടെങ്കിൽ ഒഴിവ് നികത്താൻ തന്നെയാണോ പരസ്യം നൽകിയിരിക്കുന്നതെന്നും അന്വേഷിക്കാവുന്നതാണ്.
∙ കമ്പനിയെ എങ്ങനെ ബാധിക്കും ?
ഗോസ്റ്റ് ജോബ് ഉദ്യോഗാർഥികളെ മാത്രമല്ല, കമ്പനികളെയും ബാധിക്കാറുണ്ട്. ഒട്ടേറെ പഴയ പോസ്റ്റിങ്ങുകൾ ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവ ഒരു ബ്രാൻഡിനെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം.
∙ ഉദ്യോഗാർഥികൾക്ക് കമ്പനിയെപ്പറ്റിയുള്ള മതിപ്പ് പൂർണമായും നഷ്ടമാകും. പിന്നീട് വരുന്ന പരസ്യങ്ങളിൽ ഇവർ അപേക്ഷ സമർപ്പിക്കില്ല. മികച്ച ഉദ്യോഗാർഥികളെ ഇത്തരത്തിൽ കമ്പനിക്ക് ലഭിക്കാതെ വരും. ഇത് പ്രവർത്തനങ്ങളെ വരെ ബാധിക്കാം
∙ കമ്പനിയുടെ ഈ മോശം വശം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടരാൻ ഇത് കാരണമാകും.
∙ കമ്പനിയിൽ നിന്ന് പ്രതികരണങ്ങൾ നൽകാത്തതിനാൽ നിലവിൽ ജോലി ചെയ്യുന്നവർ നൽകുന്ന റെഫറലുകളുടെ എണ്ണവും കുറയും.
English Summary: Is that a real or a ghost job? How You Know