കേന്ദ്ര സർവകലാശാലകളിലും കേരളത്തിനു പുറത്തുള്ള മറ്റു പ്രശസ്ത സർവകലാശാലകളിലും മുൻപു വലിയ തോതിൽ പ്രവേശനം നേടിയിരുന്നതു മലയാളികളാണ്. എന്നാൽ, ഇവിടെയെല്ലാം പ്രവേശനപരീക്ഷ വന്നതോടെ മലയാളികൾ കൂട്ടത്തോടെ പുറത്താകുന്നു. ദേശീയതലത്തിലുള്ള പരീക്ഷയുടെ കടമ്പ കടക്കാൻ നമ്മുടെ കുട്ടികൾക്കു പലപ്പോഴും കഴിയുന്നില്ല.

കേന്ദ്ര സർവകലാശാലകളിലും കേരളത്തിനു പുറത്തുള്ള മറ്റു പ്രശസ്ത സർവകലാശാലകളിലും മുൻപു വലിയ തോതിൽ പ്രവേശനം നേടിയിരുന്നതു മലയാളികളാണ്. എന്നാൽ, ഇവിടെയെല്ലാം പ്രവേശനപരീക്ഷ വന്നതോടെ മലയാളികൾ കൂട്ടത്തോടെ പുറത്താകുന്നു. ദേശീയതലത്തിലുള്ള പരീക്ഷയുടെ കടമ്പ കടക്കാൻ നമ്മുടെ കുട്ടികൾക്കു പലപ്പോഴും കഴിയുന്നില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര സർവകലാശാലകളിലും കേരളത്തിനു പുറത്തുള്ള മറ്റു പ്രശസ്ത സർവകലാശാലകളിലും മുൻപു വലിയ തോതിൽ പ്രവേശനം നേടിയിരുന്നതു മലയാളികളാണ്. എന്നാൽ, ഇവിടെയെല്ലാം പ്രവേശനപരീക്ഷ വന്നതോടെ മലയാളികൾ കൂട്ടത്തോടെ പുറത്താകുന്നു. ദേശീയതലത്തിലുള്ള പരീക്ഷയുടെ കടമ്പ കടക്കാൻ നമ്മുടെ കുട്ടികൾക്കു പലപ്പോഴും കഴിയുന്നില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര സർവകലാശാലകളിലും കേരളത്തിനു പുറത്തുള്ള മറ്റു പ്രശസ്ത സർവകലാശാലകളിലും മുൻപു വലിയ തോതിൽ പ്രവേശനം നേടിയിരുന്നതു മലയാളികളാണ്. എന്നാൽ, ഇവിടെയെല്ലാം പ്രവേശനപരീക്ഷ വന്നതോടെ മലയാളികൾ കൂട്ടത്തോടെ പുറത്താകുന്നു. ദേശീയതലത്തിലുള്ള പരീക്ഷയുടെ കടമ്പ കടക്കാൻ നമ്മുടെ കുട്ടികൾക്കു പലപ്പോഴും കഴിയുന്നില്ല. കേന്ദ്ര സർക്കാർ സർവീസുകളിലേക്കായി യുപിഎസ്‌സിയും സ്റ്റാഫ് സിലക്‌ഷൻ കമ്മിഷനുമെല്ലാം നടത്തുന്ന പരീക്ഷകളിൽനിന്നും മലയാളികൾ പിന്തള്ളപ്പെടുന്നു. സംസ്ഥാന സിലബസ് പഠിച്ചുവന്ന കുട്ടിയെ സംബന്ധിച്ചു പരിചയമില്ലാത്തതാണ് ഈ പരീക്ഷകളുടെ രീതി. ഗണിതം, മെന്റൽ എബിലിറ്റി, റീസണിങ് തുടങ്ങിയവയിൽ മാർക്ക് നേടാൻ അവർ പ്രയാസപ്പെടുന്നു. 

ജീവിതനിലവാരത്തിലും വിദ്യാലയങ്ങളിലെ അടിസ്ഥാനസൗകര്യങ്ങളിലും കേരളത്തെക്കാൾ പിന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിലെ കുട്ടികൾപോലും ഈ പരീക്ഷകളിൽ മുന്നിലെത്തുന്നു. വലിയ തൊഴിൽസാധ്യതകളാണു നമ്മുടെ യുവതലമുറയ്ക്കു നഷ്ടമാകുന്നത്. അടിയന്തര തിരുത്തൽ അർഹിക്കുന്നുണ്ട് പൊതുവിദ്യാഭ്യാസത്തിലെ ‘കേരളാ മോഡൽ’. കേരളത്തിൽനിന്നു നാഷനൽ മെറിറ്റ് കം മീൻസ് സ്കോളർഷിപ് (എൻഎംഎംഎസ്) ലഭിക്കുന്ന കുട്ടികളുടെ എണ്ണവും കുറവാണ്. ഒരു സ്കൂളിൽ നിന്ന് 20 കുട്ടികൾ പരീക്ഷയെഴുതിയാൽ ഒരാൾക്കൊക്കെയാണു കിട്ടുന്നത്. ആർക്കും കിട്ടാത്ത സ്കൂളുകളുമുണ്ട്.

പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിലെത്തിയ വിദ്യാർഥികൾക്ക് അധ്യാപകർ ഒരുക്കിയ തട്ടുകടയിൽ നിന്ന് മിഠായി വിതരണം ചെയ്യുന്നു. (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

∙ നിലവാരം താഴേക്ക്

2017ലെയും 2021ലെയും നാഷനൽ അച്ചീവ്മെന്റ് സർവേയിലെ കണ്ടെത്തലുകൾ കേരളത്തിലെ പഠനനിലവാരം കുറയുന്നെന്നു സൂചിപ്പിക്ക‍ുന്നു. ഭാഷാപഠനത്തിൽ 2017ൽ 500ൽ 349 എന്ന സ്കോറാണു കേരളത്തിനു ലഭിച്ചതെങ്കിൽ 2021ൽ അത് 342 ആയി. ഗണിതത്തിൽ 2017ലെ 340 സ്കോർ 2021ൽ 313 ആയി. പരിസ്ഥിതിപഠനത്തിൽ 2017ലെ 346 എന്ന സ്കോർ 318 ആയി. 2021ലെ സർവേ റിപ്പോർട്ടനുസരിച്ച് അഞ്ചാം ക്ലാസിൽ ഗണിതത്തിൽ ദേശീയതലത്തിലുള്ള ശരാശരി 284 ആണ്. കേരളത്തിലത് 279 ആണ്. പ്രഥം ഫൗണ്ടേഷന്റെ ആന്വൽ സ്റ്റേറ്റസ് ഓഫ് എജ്യുക്കേഷൻ റിപ്പോർട്ടും (എഎസ്ഇആർ) ശ്രദ്ധേയമാണ്. ഈ റിപ്പോർട്ടനുസരിച്ച് മലയാളത്തിലുള്ള പാഠഭാഗം വായിക്കാൻ അറിയാവുന്ന കുട്ടികൾ 2023ൽ 85.8 ശതമാനമാണ്. 2017ൽ 93 ശതമാനമായിരുന്നു. ഹരണം അറിയാവുന്ന കുട്ടികൾ 2017ൽ 67.1% ആയിരുന്നെങ്കിൽ 2021ൽ 56.9% ആയെന്നും റിപ്പോർട്ട് പറയുന്നു. 

∙ ഹാർവഡ് പറഞ്ഞ വിദ്യാഭ്യാസ വിപ്ലവം

കെ.സുരേഷ്കുമാർ (ഡിപിഇപി മുൻ ഡയറക്ടർ)

ADVERTISEMENT

കേരളത്തിലെ പ്രൈമറി വിദ്യാഭ്യാസത്തിനു നിലവാരക്കുറവുണ്ടെന്ന് 1994ൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷനൽ പ്ലാനിങ് ആൻഡ് അഡ്മിനിസ്ട്രേഷൻ കണ്ടെത്തി. ബിഹാർ, ഒഡീഷ, യുപി എന്നിവിടങ്ങളിലെക്കാൾ താഴെയായിരുന്നു നിലവാരം. ശാസ്ത്രീയ പാഠ്യപദ്ധതി ഉണ്ടായിരുന്നില്ല. യാന്ത്രികമായി പഠിക്കാനുള്ള പുസ്തകങ്ങളും ഗുണനിലവാരമില്ലാത്ത അധ്യാപകപരിശീലനവും സ്ഥിതി വഷളാക്കി. കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ നിർദേശപ്രകാരം പ്രശ്നങ്ങൾ പരിഹരിക്കാനായിരുന്നു ഡിപിഇപിയുടെ ശ്രമം. വിദഗ്ധരുടെ മേൽനോട്ടത്തിൽ മിടുക്കരായ അധ്യാപകർ (സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ്) ചേർന്നു പാഠ്യപദ്ധതി തയാറാക്കി. തങ്ങളുടെ ചിന്താശക്തി ഉപയോഗിച്ചു കുട്ടികൾ വിജ്ഞാനം നേടുന്ന പാഠങ്ങളും പ്രവർത്തനങ്ങളുമായിരുന്നു അതിന്റെ കാതൽ. അധ്യാപക പരിശീലനവും നിർദേശിച്ചു. ആദ്യം 6 ജില്ലകളിൽ നടപ്പാക്കി.  1998ൽ എൻസിഇആർടി ഇത് ഇന്ത്യയാകെ വ്യാപിപ്പിക്കണമെന്നു നിർദേശിച്ചു. ഹാർവഡ് സർവകലാശാല ‘വിദ്യാഭ്യാസ വിപ്ലവ’ മെന്നാണു വിശേഷിപ്പിച്ചത്.

ഒന്നാം ക്ലാസിലെത്തിയ കുട്ടികൾക്ക് ആക്‌ഷൻ സോങ് പഠിപ്പിക്കുന്ന അധ്യാപകർ. (ഫയൽ ചിത്രം: മനോരമ)

പക്ഷേ, ലോകത്തു വിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന മാറ്റങ്ങളെക്കുറിച്ചു ബോധ്യമില്ലാത്തവർ പദ്ധതിയെ വിമർശിച്ചിരുന്നു.  1997-98ൽ ദക്ഷിണാഫ്രിക്കയിൽനിന്നും സിംബാബ്‌വെയിൽ നിന്നും പഠിക്കാൻ വിദഗ്ധരെത്തി. അന്നു വിദ്യാഭ്യാസ മന്ത്രിയായിരുന്ന പി.ജെ.ജോസഫ് ബാക്കി 8 ജില്ലകളിലേക്കും വ്യാപിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ, ഒട്ടേറെ ഒരുക്കങ്ങൾ ആവശ്യമായിരുന്നു. മുഴുവൻ അധ്യാപകർക്കും പരിശീലനം, അക്കാദമിക് സംവിധാനങ്ങൾ ഒരുക്കൽ, പാഠപുസ്തകങ്ങൾ, കൈപ്പുസ്തകങ്ങൾ ഒക്കെ വേണ്ടിയിരുന്നു.

എന്നാൽ, പ്രായോഗിക ബുദ്ധിമുട്ടുകളൊന്നും പരിഗണിക്കാതെ മറ്റിടങ്ങളിലും ഒറ്റയടിക്കു നടപ്പാക്കിയതു തിരിച്ചടിച്ചു. അതിനു‍ മുൻപേ ഡയറക്ടർ സ്ഥാനത്തുനിന്ന് എന്നെ നീക്കി. സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് ഇല്ലാതാക്കി. അധ്യാപക സംഘടനകളും ഗൈഡ് ബുക്ക് ലോബിയും ചില ഉദ്യോഗസ്ഥരും ഗൂഢാലോചനയിൽ പങ്കാളികളായിരുന്നു. 6 ജില്ലകളിൽ പദ്ധതി എങ്ങനെ വിജയകരമായി നടന്നു എന്നതിനെക്കുറിച്ച് പിന്നീടുണ്ടായ കമ്മിറ്റികൾ പഠിച്ചില്ല.

Representative Image. (ഫയൽ ചിത്രം: മനോരമ)

∙ ആനന്ദം; ഔട്ട് ഓഫ് സിലബസ്

ADVERTISEMENT

വിദ്യാർഥികളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് എൻസിഇആർടി 2022ൽ നടത്തിയ പഠനത്തിൽ ആശങ്കപ്പെടുത്തുന്ന ചില കണ്ടെത്തലുകളുണ്ട്. പഠനകാലത്തെക്കുറിച്ചു സംതൃപ്തരാണെന്നു പറയുന്നത് 73% പേർ. 6–8 ക്ലാസുകളിലെ 81% പേർ സംതൃപ്തരാണെന്നു പറയുമ്പോൾ 9–12 ക്ലാസുകളിൽ സംതൃപ്തർ 68% മാത്രം. വ്യക്തിജീവിതത്തിൽ സംതൃപ്തരാണെന്നു പറയുന്നതു പാതിയോളംപേർ മാത്രം. പഠനവുമായി ബന്ധപ്പെട്ട് പകുതിപ്പേർക്കും ആശങ്കകളുണ്ട്. പരീക്ഷകളെക്കുറിച്ചു 31% പേർ ആകുലപ്പെടുമ്പോൾ ആശങ്കകളില്ലെന്നു പറഞ്ഞതു 15% പേർ മാത്രം. ദേശീയതലത്തിൽ നടത്തിയ പഠനത്തിലെ കണ്ടെത്തലുകളാണ് ഇതെങ്കിലും കേരളത്തിലെ കാര്യവും വ്യത്യസ്തമല്ലെന്നാണു വിദഗ്ധർ പറയുന്നത്.

∙ എഐ പരിശീലനം നേടി അധ്യാപകർ

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ അധ്യാപകർക്കു നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള പ്രായോഗിക പരിശീലന പരിപാടി നടക്കുകയാണ്. പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ‘കൈറ്റ്’ ആണ് പരിശീലനം സംഘടിപ്പിക്കുന്നത്. 20,000 അധ്യാപകർ പരിശീലനം പൂർത്തിയാക്കിക്കഴിഞ്ഞു. ഈ അധ്യയനവർഷംതന്നെ മുഴുവൻ അധ്യാപകർക്കും പരിശീലനം നൽകാനാണ് ലക്ഷ്യമിടുന്നത്. അരലക്ഷത്തോളം സ്മാർട് ക്ലാസ് റൂമുകളും സംസ്ഥാനത്തെ സ്കൂളുകളിലുണ്ട്.

പക്ഷേ, സ്കൂളുകളിൽ സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കുന്ന പദ്ധതിയിൽനിന്നു സർക്കാർ മെല്ലെ പിൻവലിയുകയാണ്. കൈറ്റ് മുഖേന ലഭ്യമാക്കിയിരുന്ന സൗജന്യ ബിഎസ്എൻഎൽ കണക്‌ഷനുകൾ റദ്ദാക്കാൻ സർക്കാർ നിർദേശിച്ചത് കെ–ഫോൺ കണക്‌ഷനുകൾ നൽകുമെന്ന വാഗ്ദാനവുമായാണ്. എന്നാൽ, പകുതി സ്കൂളുകളിൽപോലും ഇതെത്തിയില്ല. സ്കൂളുകൾ സ്വന്തം നിലയിൽ കണക്‌ഷനുകൾ എടുത്താണ് സ്മാർട് ക്ലാസ് റൂമുകളടക്കം മുന്നോട്ടു കൊണ്ടുപോയത്. സ്കൂളുകൾക്കു വേണമെങ്കിൽ സ്വന്തമായി സമാന്തര കണക്‌ഷൻ നിലനിർത്താമെന്നാണ് പുതിയ നിർദേശം.

കണ്ടുപഠിക്കാം ഈ മാതൃകകൾ

ഡൽഹി

ആംആദ്മി പാർട്ടി അധികാരത്തിലെത്തിയ 2015 മുതൽ സംസ്ഥാന ബജറ്റ് വിഹിതത്തിൽ ഗണ്യമായ വർധനയുണ്ടായി. 2015 മുതൽ 2021 വരെ 1037 സ്കൂളുകൾക്കായി മാറ്റിവച്ചത് 76,900 കോടി രൂപ. 2023–24ൽ മാത്രം വകയിരുത്തിയതു 16,278 കോടി. ബജറ്റിന്റെ 21 ശതമാനമാണിത്. 

സർക്കാർ ഡൽഹിയിൽ നടപ്പാക്കിയവ:

∙ ഡോ. അംബേദ്കർ സ്കൂൾ ഓഫ് സ്പെഷലൈസ്‍ഡ് എജ്യുക്കേഷൻ: സയൻസ്, ഹ്യുമാനിറ്റീസ് തുടങ്ങി വിവിധ മേഖലകളിൽ പ്രത്യേക പരിശീലനം നൽകുന്ന ഇത്തരം സ്ഥാപനങ്ങൾ 20 എണ്ണമുണ്ട്. ഫ്രഞ്ച്, ജർമൻ, ജാപ്പനീസ്, സ്പാനിഷ് ഭാഷകളിലും പരിശീലനം നൽകുന്നു. 

∙ സ്കൂൾ വിദ്യാർഥികളിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ ബിസിനസ് ബ്ലാസ്റ്റേഴ്സ് പദ്ധതി. 11,12 ക്ലാസുകളിൽ ഒൻട്രപ്രനർഷിപ് കരിക്കുലത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കു 2000 രൂപ വീതം സീഡ് മണി. 

∙ സായുധസേനാ പ്രവേശനത്തിനു ഭഗത് സിങ് ആംഡ് ഫോഴ്സസ് പ്രിപ്പറേറ്ററി സ്കൂൾ, ഹയർ സെക്കൻ‍ഡറി വിദ്യാർഥികൾക്കു ജെഇഇ–നീറ്റ് പരിശീലനം. സേനാ പരിശീലന സ്കൂളിലെ 12–ാം ക്ലാസിലെ 76 വിദ്യാർഥികളിൽ 32 പേരാണു കഴിഞ്ഞ എൻഡിഎ പരീക്ഷ വിജയിച്ചത്. 

 ആന്ധ്രപ്രദേശ് 

12 വർഷത്തിനുള്ളിൽ യുഎസ് നിലവാരത്തിലുള്ള പഠനം മുഴുവൻ സ്കൂളിലും. ഐഇഎൽടിഎസ്, ടോഫൽ തുടങ്ങിയ പരീക്ഷകൾ നടത്തുന്ന ഇടിഎസുമായി (എജ്യുക്കേഷൻ ടെസ്റ്റിങ് സർവീസ്) ചേർന്ന് ഇംഗ്ലിഷ് പരിശീലന പദ്ധതി തുടങ്ങി. 3 മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികളുടെ ഇംഗ്ലിഷ് നിലവാരം ടോഫൽ രീതിയിൽ വിലയിരുത്തും.

(പരമ്പര അവസാനിച്ചു)

English Summary:

Urgent Reforms Needed: Kerala's Education Model Fails in National Exams