മലയാളിയുടെ ഐശ്വര്യ വിഷുക്കണിക്കായി മലപ്പുറം മക്കരപ്പറമ്പ് കരിഞ്ചാപ്പാടി പാടശേഖരത്തിൽ നിന്ന് ഇത്തവണ വിദേശത്തേക്കും ഇതര സംസ്ഥാനങ്ങളിലേക്കുമടക്കം പോയത് 120 ടൺ കണിവെള്ളരി. പച്ചക്കറിയൊക്കെ പുറത്തു നിന്നല്ലേ കേരളത്തിലേക്ക് വരുന്നതെന്ന് ചോദിക്കുന്നവർക്കു മുന്നിലാണ് ഈ തനിനാടൻ വെള്ളരി വിപ്ലവം. സ്വർണത്തിളക്കവും മുഴുപ്പുമുള്ള കരിഞ്ചാപ്പാടി വെള്ളരിക്ക് മറുനാടൻ മലയാളികൾക്കിടയിൽ പ്രിയമേറെയാണ്. കോഴിക്കോട് ഭാഗത്ത് ഉരുണ്ട സ്വർണവെള്ളരിയ്ക്കാണ് പ്രിയമെന്നതൊഴിച്ചാൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും കരിഞ്ചാപ്പാടി വെള്ളരിക്ക് ആവശ്യക്കാരേറെയുണ്ട്. മലപ്പുറം ജില്ലയിലെ മക്കരപ്പറമ്പ്, കുറുവ പഞ്ചായത്തുകളിലായി 2 കിലോമീറ്ററോളം ഭാഗത്ത് പരന്നു കിടക്കുന്ന കരിഞ്ചാപ്പാടി പാടശേഖരത്തിലെ 40 ഏക്കറോളം സ്ഥലത്താണ് ഇത്തവണ വെള്ളരി കൃഷി ചെയ്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളിയുടെ ഐശ്വര്യ വിഷുക്കണിക്കായി മലപ്പുറം മക്കരപ്പറമ്പ് കരിഞ്ചാപ്പാടി പാടശേഖരത്തിൽ നിന്ന് ഇത്തവണ വിദേശത്തേക്കും ഇതര സംസ്ഥാനങ്ങളിലേക്കുമടക്കം പോയത് 120 ടൺ കണിവെള്ളരി. പച്ചക്കറിയൊക്കെ പുറത്തു നിന്നല്ലേ കേരളത്തിലേക്ക് വരുന്നതെന്ന് ചോദിക്കുന്നവർക്കു മുന്നിലാണ് ഈ തനിനാടൻ വെള്ളരി വിപ്ലവം. സ്വർണത്തിളക്കവും മുഴുപ്പുമുള്ള കരിഞ്ചാപ്പാടി വെള്ളരിക്ക് മറുനാടൻ മലയാളികൾക്കിടയിൽ പ്രിയമേറെയാണ്. കോഴിക്കോട് ഭാഗത്ത് ഉരുണ്ട സ്വർണവെള്ളരിയ്ക്കാണ് പ്രിയമെന്നതൊഴിച്ചാൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും കരിഞ്ചാപ്പാടി വെള്ളരിക്ക് ആവശ്യക്കാരേറെയുണ്ട്.

മലപ്പുറം ജില്ലയിലെ മക്കരപ്പറമ്പ്, കുറുവ പഞ്ചായത്തുകളിലായി 2 കിലോമീറ്ററോളം ഭാഗത്ത് പരന്നു കിടക്കുന്ന കരിഞ്ചാപ്പാടി പാടശേഖരത്തിലെ 40 ഏക്കറോളം സ്ഥലത്താണ് ഇത്തവണ വെള്ളരി കൃഷി ചെയ്തത്.

കരിഞ്ചാപ്പാടി പാടശേഖരത്തിൽ നിന്നുള്ള കാഴ്ച.
ADVERTISEMENT

20 കർഷകരാണ് പ്രധാനമായും വെള്ളരിക്കൃഷിയ്ക്കായി മുന്നോട്ടുവന്നത്. തൊട്ടടുത്ത പുഴക്കാട്ടിരി, അങ്ങാടിപ്പുറം പഞ്ചായത്തുകളിലും സമാന കൃഷിയുണ്ട്. അരിപ്ര വെള്ളരി എന്നാണ് ഇവ അറിയപ്പെടുന്നത്. 2 പാടശേഖരങ്ങളിലെയും വിളകളെ ഒരുമിച്ച് കരിഞ്ചാപ്പാടി–അരിപ്ര വെള്ളരി എന്നും വിളിക്കാറുണ്ട്. അരിപ്ര വെള്ളരിയും ഇത്തവണ 100 ലോഡിലേറെ കയറ്റിപ്പോയിട്ടുണ്ട്. കണിവെള്ളരി വിളവെടുപ്പ് വിഷുത്തലേന്നോടെ പൂർണമായും അവസാനിച്ചതായാണ് കർഷകർ പറയുന്നത്. സമീപകാലത്ത് വിദേശത്തേക്ക് നടന്ന ഏറ്റവും വലിയ വെള്ളരി കയറ്റുമതിയായിരുന്നു ഇത്തവണത്തേതെന്നും കർഷകർ പറയുന്നു.

∙ മഞ്ചേരി വെള്ളരി കരിഞ്ചാപ്പാടി വെള്ളരി ആയ കഥ

കരിഞ്ചാപ്പാടിയിലെ കർഷകർ തലമുറകളായി വെള്ളരി കൃഷി ചെയ്തു വരുന്നുണ്ടെങ്കിലും അവർ മഞ്ചേരി ചന്തയിലാണ് വിൽക്കാറുണ്ടായിരുന്നത്. പിന്നീട് മഞ്ചേരി ചന്തയിലെ മൊത്ത വിതരണക്കാർ വാങ്ങുന്ന സ്ഥിതിയായി. അവർ തന്നെയാണ് വിദേശത്തേക്കും മറുനാടുകളിലേക്കും ഇവിടത്തെ കണിവെള്ളരി എത്തിച്ചു കൊണ്ടിരുന്നത്. അതുകൊണ്ടു തന്നെ പുറംനാടുകളിൽ ‘മഞ്ചേരി വെള്ളരി’ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്.

കരിഞ്ചാപ്പാടി പാടശേഖരത്തിൽ നിന്നുള്ള കാഴ്ച.

പക്ഷേ, ഇടനിലക്കാർക്ക് വിള നൽകുമ്പോൾ വില കുറച്ചാണ് കിട്ടുന്നതെന്ന് മനസ്സിലാക്കിയ കരിഞ്ചാപ്പാടിയിലെ കർഷകർ പിന്നീട് കയറ്റുമതി ഏജൻസികൾക്കും മറുനാടൻ കച്ചവടക്കാർക്കും നേരിട്ട് വെള്ളരി നൽകാൻ തുടങ്ങി. ഇതോടെയാണ് ‘കരിഞ്ചാപ്പാടി വെള്ളരി’ എന്ന പേരിൽ തന്നെ സ്വന്തം വിള അറിയപ്പെടാൻ തുടങ്ങിയത്. ‌

ADVERTISEMENT

നാട്ടിലെ മൊത്തക്കച്ചവടക്കാരന് വെള്ളരി നൽകുമ്പോൾ കർഷകന് കിലോയ്ക്ക് 14 രൂപ മുതൽ 18 രൂപ വരെയാണ് കിട്ടുന്നത്. എന്നാൽ കയറ്റുമതി വെള്ളരിക്ക് 22 രൂപ മുതൽ 23 രൂപ വരെ കിട്ടും. ഇതോടെ കൂടുതൽ പേർ കയറ്റുമതിക്ക് വെള്ളരി നൽകിത്തുടങ്ങി. 5 വർഷമായി കരിഞ്ചാപ്പാടിയിൽ നിന്ന് വെള്ളരി നേരിട്ട് കയറ്റുമതി ഏജൻസികൾക്ക് നൽകി വരുന്നു. ആദ്യം കയറ്റുമതിക്ക്, രണ്ടാമത് മറുനാട്ടിലേക്ക്, ബാക്കി സംസ്ഥാന വിപണികളിലേക്ക് എന്ന നിലയിലാണ് ഇപ്പോൾ വെള്ളരി വിൽപനയുടെ മുൻഗണന.

∙ ഗൾഫിലേക്ക് കടന്നത് 15 ടൺ

കരിഞ്ചാപ്പാടി പാടശേഖരത്തിൽ നിന്നുള്ള കാഴ്ച.

കരിഞ്ചാപ്പാടിയിൽ നിന്ന് ഇത്തവണ ഗൾഫ് നാടുകളിലേക്ക് പോയത് 15 ടൺ കണിവെള്ളരിയാണ്. 5 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ കയറ്റുമതിയാണിതെന്ന് കർഷകനായ കരിഞ്ചാപ്പാടി ബാബു പറയുന്നു. പ്രധാനമായും സൗദി, ബഹ്റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളിലേക്കാണ് ഇത്തവണ കൂടുതൽ പോയത്.

വിളവെടുപ്പിന് ഒരു മാസം മുൻപു തന്നെ കയറ്റുമതി ഏജൻസിക്കാർ കരിഞ്ചാപ്പാടിയിലെത്തി വിള പരിശോധിച്ചിരുന്നു. ആലുവ, പെരുമ്പാവൂർ ഭാഗങ്ങളിൽ നിന്നുള്ളവരാണ് ഇവിടെയെത്തിയത്. തുടർന്ന് ബുക്ക് ചെയ്തു പോയിരുന്നു.

കരിഞ്ചാപ്പാടി പാടശേഖരത്തിൽ നിന്നുള്ള കാഴ്ച.
ADVERTISEMENT

കയറ്റുമതി യോഗ്യത കിട്ടണമെങ്കിൽ വെള്ളരിക്ക് ചില നിശ്ചിത ഗുണങ്ങൾ വേണം. പോറലുകളോ പൊട്ടലോ പാടില്ല, ഒരെണ്ണം ഒന്നേകാൽ കിലോയിൽ അധികം പാടില്ല. കുത്ത്, പുള്ളി തുടങ്ങിയവയൊന്നും പാടില്ല, കാണാൻ അഴകുള്ളവയാകണം... അങ്ങനെയുള്ള നിർദിഷ്ട യോഗ്യതയില്ലെങ്കിൽ അത്തരം വെള്ളരിക്ക് ‘വീസ’ കിട്ടില്ല.

കയറ്റുമതി ആവശ്യത്തിനുള്ള വെള്ളരി പ്രത്യേക പരിചരണം നൽകിയാണ് ഇവിടെ വളർത്തുന്നത്. പ്ലാസ്റ്റിക് പുതയും തുള്ളിനനയും ചേർന്ന ആധുനിക രീതിയിലാണ് കൃഷി. വളത്തിനൊപ്പം സൂക്ഷ്മ മൂലകങ്ങളും നൽകണം. വെള്ളരി വലുപ്പം കൂടാതിരിക്കാൻ ചിലപ്പോൾ നന തന്നെ വേണ്ടെന്നും വയ്ക്കേണ്ടി വരും. കൃത്യമായ ശ്രദ്ധ ഇക്കാര്യത്തിലുണ്ടായില്ലെങ്കിൽ വെള്ളരി പണി തരുമെന്ന് കർഷകർക്കറിയാം. ഇത്തവണ ഫെബ്രുവരി പകുതിയോടെത്തന്നെ വിളവെടുപ്പ് തുടങ്ങിയിരുന്നു.

∙ ചെന്നൈയിലേക്ക് മാത്രം പോയത് 25 ടൺ

കരിഞ്ചാപ്പാടി പാടശേഖരത്തിൽ നിന്നുള്ള കാഴ്ച.

മരുഭൂമിയിലേക്ക് മണലു കയറ്റുന്നോയെന്ന പഴമൊഴിയൊക്ക കരിഞ്ചാപ്പാടി വെള്ളരി മാറ്റിയെഴുതും. സാധാരണ കേരളത്തിലേക്ക് പച്ചക്കറി വരുന്ന തമിഴ്നാട്ടിലേക്ക് ഇവിടെ നിന്നും പലതവണയാണ് വെള്ളരി ലോഡ് പോയത്. ചെന്നൈയിലേക്കു മാത്രം 25 ടൺ വെള്ളരി കയറ്റി അയച്ചതായി കർഷകർ പറയുന്നു. തമിഴ്നാട്ടിലെയും പാലക്കാട്ടെയും മൊത്ത വിതരണക്കാർക്കാണ് ഇവ വിറ്റത്.

ഇതിനു പുറമേ മുംബൈയിലേക്കും 15 ടൺ വെള്ളരി കയറ്റി അയച്ചിട്ടുണ്ടെന്ന് കർഷകർ പറയുന്നു. മറ്റു സംസ്ഥാനങ്ങളിലേക്കും ലോഡുകൾ പോയിട്ടുണ്ട്.

∙ ഐശ്വര്യക്കാഴ്ചയിലും കണ്ണീരുപ്പുണ്ട്

കഴിഞ്ഞ വർഷം വേനൽ മഴയാണ് വെള്ളരിക്കർഷകർക്ക് ദുരിതമായതെങ്കിൽ ഇത്തവണ കനത്ത ചൂടാണ് വില്ലനായത്. കയറ്റുമതിയ്ക്കായി കൃഷി ചെയ്ത വെള്ളരിയിൽ നല്ലൊരു ഭാഗം ചൂടേറ്റ് പൊട്ടിപ്പോയി. അതുകണ്ട് കർഷകന്റെ നെഞ്ചാണ് പൊട്ടിയത്. കരിഞ്ചാപ്പാടിയിൽ ഇത്തരത്തിൽ 10 മുതൽ 20 ലക്ഷം രൂപയുടെ വരെ വെള്ളരി നശിച്ചുപോയിട്ടുണ്ടെന്ന് കർഷകർ പറയുന്നു.

നഷ്ടങ്ങളുണ്ടെങ്കിലും കൃഷി വിടാനൊന്നും ഇവിടത്തെ കർഷകർ ഒരുക്കമല്ല. കണി കാണാൻ നാടൻ വെള്ളരിക്കായി കാത്തിരിക്കുന്ന മലയാളി മനസ്സുള്ള കാലത്തോളം അവരുടെ മുന്നിലേക്ക് കണിവെള്ളരി നൽകാൻ ഇവർ തയാറാണ്. അടുത്ത വിള എങ്ങനെ മെച്ചപ്പെടുത്താമെന്നതിനെക്കുറിച്ചാണ് അവർ ഇപ്പോഴേ ആലോചിക്കുന്നത്. പുതിയ വിപണി സാധ്യതകളും തേടുന്നു. കാലത്തിന്റെ ആവശ്യങ്ങൾ കൃത്യമായി തിരിച്ചറിയുന്ന ഈ കർഷകരാണ് ‘കരിഞ്ചാപ്പാടി’ എന്ന ബ്രാൻഡിന്റെ പ്രധാന മൂല്യം.

English Summary: Kanivellari Cultivation at Karinchappadi Malappuram a Super Hit in Foreign