‘‘ഇന്ത്യൻ മാമ്പഴം കഴിക്കാൻ അമേരിക്ക ആഗ്രഹിക്കുന്നു’’– 2006ൽ ഇന്ത്യ സന്ദർശിച്ചപ്പോഴുള്ള അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷിന്റെ ഈ വാക്കുകൾ കേവലം ഒരു ‘മാമ്പഴക്കൊതി’യിൽ നിന്നുണ്ടായതല്ല. അതിനൊരു പ്രത്യേക കാരണമുണ്ടായിരുന്നു. അതായത്, ബുഷ് ഇന്ത്യയിലെത്തിയ സമയത്ത് ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്കുള്ള മാമ്പഴ കയറ്റുമതി നിർത്തിവച്ചിട്ട് രണ്ടു ദശകം പിന്നിട്ടിരുന്നു. അങ്ങനെയിരിക്കെയായിരുന്നു ബുഷിന് പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ വക മാമ്പഴ വാഗ്ദാനം. ഇതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. മാമ്പഴ കയറ്റുമതിക്കുണ്ടായിരുന്ന നിരോധനം നീങ്ങി. വിലക്ക് മാറിയതിനു പിന്നാലെ, അൽഫോൻസ, കേസരി മാമ്പഴങ്ങൾ അമേരിക്കൻ മണ്ണിലെത്തി. ഇത് ‘മാമ്പഴ നയതന്ത്ര’ത്തിന്റെ കാര്യം. ഇന്ത്യയിലിപ്പോൾ‌ മാങ്ങയുടെ സീസണാണ്. ലോകത്തെ ഏറ്റവും വലിയ മാങ്ങാ ഉത്പാദക രാജ്യമാണ് ഇന്ത്യ. ലോകത്ത് ആകെ ഉത്പാദിപ്പിക്കുന്ന മാങ്ങയുടെ 40 ശതമാനവും ഇവിടെ നിന്നാണ്. മാങ്ങയുടെ ഡസൻ കണക്കിന് ഇനങ്ങളുമുണ്ട് ഈ രാജ്യത്ത്, പാലക്കാട് മുതലമടയിൽ മാത്രം 40–ഓളം ഇനങ്ങളുണ്ടെന്നാണ് കരുതുന്നത്. എന്നാൽ അതിവിശിഷ്ടമായ ചില ഇനങ്ങൾ രാജ്യത്ത് ഇല്ലാതായിക്കൊണ്ടിരിക്കുകയാണോ? അതെ എന്നു വേണം കരുതാൻ. അത്തരമൊരവസ്ഥയാണ് ‘നൂർജഹാന്’ സംഭവിക്കുന്നത്. എന്താണ് ഈ നൂര്‍ജഹാന്റെ പ്രത്യേകത? അതിന്റെ ‘ഭാവി’യോർത്ത് എന്തുകൊണ്ടാണ് ഇന്ത്യയിപ്പോൾ ആശങ്കപ്പെടുന്നത്? മാമ്പഴ നയതന്ത്രത്തോടു ചേർന്നുനിന്ന് ഒരന്വേഷണം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ വില 1000–2000, വലിപ്പം അഞ്ചു കിലോ വരെ

ADVERTISEMENT

ഒരു മാങ്ങയ്ക്ക് ശരാശരി എന്തു വലിപ്പമുണ്ടാകും എന്ന് നമുക്കറിയാം. എന്നാൽ മൂന്നും നാലും കിലോ ഭാരമുള്ള മാങ്ങകൾ ഉണ്ടെന്ന് കേട്ടാലോ? അവയുടെ വില ആയിരവും രണ്ടായിരവുമൊക്കെയാണ് എന്നു കേട്ടാലോ? സംഗതി ശരിയാണ്. മധ്യപ്രദേശിൽ ഇൻഡോറിൽ നിന്ന് 250 കി.മീ അകലെ ഗുജറാത്ത് അതിർത്തിയിലുള്ള അലിരാജപ്പുർ ജില്ലയിലെ കത്തിവാഡയിലാണ് സംഭവം. ആദിവാസി മേഖലയാണിത്. ഇവിടെയാണ് ഇന്ത്യയിലെ ഏറ്റവും വലുപ്പമേറിയ മാമ്പഴങ്ങൾ ഉണ്ടാകുന്നത് – നൂർജഹാൻ.

നൂർജഹാൻ മാമ്പഴം (Video Screengrab)

അഫ്ഗാനിസ്ഥാനിലാണ് ഇതിന്റെ പിറവി എന്നും ഗുജറാത്ത് വഴി മധ്യപ്രദേശിലെത്തി എന്നുമാണ് കണക്കാക്കുന്നത്. എന്നാൽ ഇതിന് തെളിവുകളൊന്നുമില്ല. കൃഷിക്കാർ‌ പരമ്പരാഗതമായി പറഞ്ഞു പോരുന്ന കാര്യമാണത്. എന്തായാലും ഈ 12 അടി മുതൽ പരമാവധി 50 അടി വരെ ഉയരം വയ്ക്കുന്നവയാണ് ഈ മാവുകൾ. ഓരോ മരത്തിൽ നിന്നും ശരാശരി 75 മുതൽ 100 മാങ്ങകൾ വരെ ലഭിക്കും. ഏതാനും ദശകങ്ങൾ മുമ്പ് വരെ നാലര കിലോ വരെയായിരുന്നു ഇതിന്റെ തൂക്കം. ഇപ്പോഴുള്ള തൂക്കം ശരാശരി മൂന്നര കിലോ. ഈ അടുത്ത കാലത്ത് ഏറ്റവും വലുപ്പമേറിയ മാങ്ങ ലഭിച്ചത് 2021–ൽ ആയിരുന്നു – 3.8 കിലോ ആയിരുന്നു തൂക്കം. ഡിസംബർ–ജനുവരി മാസങ്ങളിൽ പൂവിട്ട്. ജൂണിൽ വിളവെടുപ്പ് എന്നതാണ് ഇതിന്റെ സീസൺ. അഞ്ച് വർഷമെങ്കിലുമെടുക്കും ഫലം തന്നു തുടങ്ങാൻ.

ഓരോ സീസണും വിളവെടുപ്പ് ആരംഭിക്കുന്നതിനു മുമ്പു തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നു പോലും കൃഷിക്കാർക്ക് ‘ബുക്കിങ്’ ലഭിച്ചു തുടങ്ങും. 1000 മുതൽ 2000 രൂപ വരെയാണ് ഇതുവരെ വിലയീടാക്കാറുള്ളത്. വലുപ്പത്തിന് അനുസരിച്ച് വിലയിൽ മാറ്റമുണ്ടാകും. എന്നാൽ ഒരു പ്രശ്നമുള്ളത് മറ്റു മാമ്പഴങ്ങൾക്കുള്ളത്ര രുചി ഇവയ്ക്ക് ഇല്ല എന്നതാണ്. അതേ സമയം, മാംസളമാണ് ഉൾഭാഗം.

Photo by NOAH SEELAM/AFP

∙ നൂർജഹാൻ ഇല്ലാതാകുമോ?

ADVERTISEMENT

നൂർജഹാൻ മാമ്പഴങ്ങൾ വൈകാതെ ഇല്ലാതാകുമോ എന്നതാണ് ഇപ്പോഴത്തെ ഭയം. കാരണം കത്തിവാഡയിൽ ഇപ്പോൾ കേവലം എട്ടു മാവുകൾ മാത്രമാണുള്ളത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇവ തന്നെ ദശകങ്ങൾ പഴക്കമുള്ളവയാണ്. ഇവിടത്തെ ഒരു സ്വകാര്യ ഫാമിൽ എട്ടു മരങ്ങൾ മാത്രം ശേഷിക്കുന്നു എന്നാണ് അലിരാജ്പൂരിലെ കൃഷി വിജ്ഞാൻ കേന്ദ്രത്തിന്റെ തലവൻ ഡോ. ആർ.കെ യാദവ് കഴിഞ്ഞ ദിവസം വാർത്താ ഏജൻസിയോട് പറഞ്ഞത്.

മാമ്പഴ നയതന്ത്രം മികച്ച രീതിയിൽ ഉപയോഗിക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും പാക്കിസ്ഥാനും ബംഗ്ലദേശും. മാമ്പഴ നയതന്ത്രത്തിന് മുഗൾ ഭരണകാലത്തോളം പഴക്കമുണ്ട് എന്നാണ് കരുതുന്നത്.

എട്ടു മരങ്ങൾ മാത്രം ബാക്കിയായ സാഹചര്യത്തിൽ ഇത് അന്യം നിന്നു പോകാതിരിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ഇതിന്റെ ഭാഗമായി രണ്ടു തൈകൾ മുളപ്പിച്ച് നട്ടിട്ടുണ്ടെന്നും മൂന്നു നാലു വർഷത്തിനുള്ളിൽ അവ ഫലം തന്നു തുടങ്ങുമെന്നുമാണ് കരുതുന്നത് എന്നും അധികൃതർ പറയുന്നു. ഈ രീതിയിൽ കൂടുതൽ വൃക്ഷങ്ങൾ വയ്ക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്. മറ്റ് മാങ്ങകളുടെയത്ര രുചിയില്ല എന്നതിനാൽ രുചി വർ‌ധിപ്പിക്കുന്ന കാര്യങ്ങൾ‌ ഗവേഷണത്തിലൂടെ നടപ്പാക്കുമെന്നും അധികൃതർ പറയുന്നു.

നൂർജഹാൻ മാമ്പഴം (video screengrab)

ഈർ‌പ്പമുള്ള കാലാവസ്ഥയും ചെളിയുടെ സ്വഭാവമുള്ള മണ്ണും നൂർജഹാൻ മാങ്ങയ്ക്ക് പറ്റിയതാണെന്ന് വിദഗ്ധർ പറയുന്നു. ഇവിടെ വളരുന്ന മറ്റ് മാങ്ങകൾക്ക് പോലും മറ്റു പ്രദേശങ്ങളിലുണ്ടാകുന്നതിനേക്കാൾ വലുപ്പക്കൂടുതലും ഉണ്ട്. എന്നാൽ ഓരോ വർഷവും ലഭിച്ചു കൊണ്ടിരിക്കുന്ന മാങ്ങകൾ കുറഞ്ഞു വരികയാണ് എന്നാണ് കർഷകർ പറയുന്നത്. ഇത്തവണ കാലംതെറ്റി പെയ്ത മഴയും ആലിപ്പഴം വീഴ്ചയും മൂലം നൂർജഹാൻ മാവിലെ പൂക്കൾ നശിച്ചു പോയെന്നും ഇത് വിളവിനെ ബാധിക്കുമെന്നും കർഷകർ പറയുന്നുണ്ട്.

∙ ഇല്ലാതായത് അനേകം വിശിഷ്ട ഇനങ്ങൾ

ADVERTISEMENT

നൂർജഹാൻ പോലെ വിഷേശപ്പെട്ട അനേകം മാമ്പഴ ഇനങ്ങൾ ഇന്ത്യയിൽ നിന്നും ഇല്ലാതായിപ്പോയിട്ടുണ്ട്. ഹൈദരാബാദിലെ അവസാന നിസാമായിരുന്ന മിർ ഉസ്മാൻ അലി ഖാന്റെ മൂത്ത മകൻ അസം അലി ഖാന്റെ കൊട്ടാരത്തിലെ തോട്ടത്തിൽ ഉണ്ടായ മാമ്പഴമാണ് ‘അസം –ഉസ്– സമർ’. ലോകത്തിലെ തന്നെ ഏറ്റവും സ്വാദിഷ്ടമായ മാമ്പഴങ്ങളിൽ ഒന്നായാണ് ഇത് കരുതപ്പെടുന്നത്. ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മാമ്പഴം എന്നും ഇതറിയപ്പെട്ടിരുന്നു. നവാബ് അസം അലി ഖാൻ അന്തരിക്കുന്നതു വരെ ഇത്തരത്തിൽ ബ്രിട്ടനിലേക്ക് മാങ്ങകൾ അയച്ചിരുന്നു. 400 ഗ്രാം മുതൽ ഒരു കിലോ വരെയാണ് ഇതിന്റെ തൂക്കം.

പ്രതീകാത്മക ചിത്രം

എന്നാൽ കാലക്രമേണ ഈ മാവ് ഇനം ഇല്ലാതാകുന്ന അവസ്ഥയുണ്ടായി. ഏതാനും വർഷം മുമ്പ് ഹൈദരാബാദിലെ ചില സ്വകാര്യ തോട്ടമുടമകൾ ഇവ വീണ്ടും വികസിപ്പിച്ചെടുത്തതായി റിപ്പോർട്ടുകൾ പറയുന്നു. അവ മാമ്പഴ മേളകളിൽ വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. അതുപോലെ ഹൈദരാബാദ് ഉൾപ്പെടുന്ന ഡക്കാൻ മേഖലയിൽ ഷാജഹാൻ ചക്രവർത്തിക്ക് പ്രിയപ്പെട്ടതായിരുന്നു എന്നു കരുതുന്ന ജഹാംഗിർ എന്ന ഇനവും ഇത്തരത്തിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒന്നാണ്.

ബംഗാളിലെ നവാബുമാരുടെ ആസ്ഥാനമായിരുന്നു മുർഷിദാബാദ്. ഇവിടെ വളർന്നിരുന്ന വിശേഷപ്പെട്ട അനേകം മാവിനങ്ങളിൽ ഒന്നായിരുന്നു കോഹിതുർ. ഇല്ലാതായിപ്പോയ കാലോപഹാർ എന്ന ഇനവും പേരറിയാത്ത മറ്റൊരിനവും ചേർത്തുണ്ടാക്കിയ സങ്കര ഇനമാണ് ഇതെന്നാണ് അനുമാനം. 18–ാം നൂറ്റാണ്ടിൽ നവാബ് സിറാജ്–ഉദ്–ദൗലയ്ക്ക് വേണ്ടിയാണ് ഇത് വികസിപ്പിച്ചത്. അങ്ങേയരറ്റം മധുരമുള്ള ഈ മാമ്പഴം ഒരെണ്ണത്തിന് 1500 രൂപ വരെ ഈടാക്കാറുണ്ട്. ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഇനം എന്നതിനാൽ ഇതിന്റെ കാര്യത്തിലും ഇപ്പോൾ അധികൃതർ സവിശേഷ ശ്രദ്ധ കൊടുക്കുന്നുണ്ട്. ഇന്ന് ഏറെ പ്രചാരവും വിലയുമുള്ള അൽഫോൻസ, മിയാസാക്കി പോലെ ഇന്ത്യയുടെ തനത് മാമ്പഴ ഇനങ്ങളിലൊന്നായി കോഹിതുറിനെ വ്യാപകമാക്കാനും ആലോചന നടന്നിരുന്നു.

ഹൈദരാബാദിലെ മാമ്പഴ പ്രദർശനശാലയിൽനിന്നുള്ള കാഴ്ച (Photo by NOAH SEELAM / AFP)

∙ മുതലമട; കേരളത്തിന്റെ ‘മാംഗോസിറ്റി’

കേരളത്തിന്റെ മാംഗോ സിറ്റി എന്നാണ് പാലക്കാട് ജില്ലയിലെ മുതലമട അറിയപ്പെടുന്നത്. പേര് ഇതാണെങ്കിലും നിലവിൽ ഇവിടത്തെ കാര്യങ്ങൾ അത്ര മെച്ചപ്പെട്ടതല്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇലപ്പേനും തേനടിയുമാണ് മുതലമടയിലെ മാവ് കർഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്നങ്ങൾ. ഇതുമൂലം മാമ്പൂവും കണ്ണിമാങ്ങയും മുഴുവൻ കൊഴിഞ്ഞു പോകുന്നതിനാൽ 80 ശതമാനത്തിലധികം നഷ്ടമാണ് കർഷകർക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

മുതലമടയിൽ 4000–5000 ഹെക്ടറിൽ മാവ് കൃഷി നടക്കുന്നുണ്ട്. 5000–ത്തോളം കർഷകരും ഇവിടെ ജോലി ചെയ്യുന്നു. ഓരോ വർഷവും 500 കോടിയിലേറെ വിറ്റുവരവുമുണ്ട്. രാജ്യത്ത് മാങ്ങയുടെ സീസൺ ആരംഭിക്കുന്നത് മുതലമടയിലെ മാങ്ങകളോടു കൂടിയാണ്. അതിനാൽ വിദേശ രാജ്യങ്ങളിലേയും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലുമുള്ള വിപണികളിൽ ആദ്യമെത്തുന്ന മാങ്ങകളും മുതലമടയിൽ നിന്നുള്ളതാണ്.

ഉത്തരേന്ത്യൻ വിപണികളിലേക്കു കയറ്റി അയക്കുന്നതിനു തരം തിരിക്കാനായി കൂട്ടിയിട്ടിരിക്കുന്ന മുതലമട മാങ്ങ.

കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങൾ തങ്ങളെ കാര്യമായി തന്നെ ബാധിക്കുന്നുണ്ടെന്ന് കർഷകർ പറയുന്നു. വളത്തിനും കീടനാശിനിക്കും മുടക്കിയ കിട്ടിയ കാശ് കിട്ടിയാൽ മതി എന്നാണ് ചിലർ പറയുന്നു.

ഇലപ്പേന് പറ്റുന്ന കീടനാശിനികളൊന്നും തന്നെ ലഭ്യമല്ല എന്ന് കർഷകർ പറയുന്നു. തമിഴ്നാട്ടിൽ കിട്ടുന്ന നിരവധി ഇനം കീടനാശിനികൾ കൂട്ടിക്കലർത്തിയൊക്കെ കർഷകർ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇവിടെ അമിത കീടനാശിനി എന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. ഇതിനുള്ള ശാസ്ത്രീയമായ മാർഗങ്ങൾ കണ്ടെത്തണമെന്ന് കർഷകർ ഏറെയായി ആവശ്യപ്പെടുന്ന കാര്യമാണ്.

ഡിസംബറിൽ ആരംഭിച്ച് മാർച്ച്–ഏപ്രിൽ മാസത്തോടെ പൂർത്തിയാവുന്നതാണ് ഇവിടത്തെ വിളവെടുപ്പ്. എങ്കിലും ജൂൺ വരെ മാങ്ങകൾ ലഭിക്കാറുണ്ടെന്ന് കർഷകർ പറയുന്നു. നീലം, അൽഫോൻസ, സിന്ദൂരം, തോത്താപ്പുരി, ബങ്കപ്പള്ളി, നടശാല, കിളിച്ചുണ്ടൻ, ചക്കരക്കട്ടി, മല്ലിക തുടങ്ങി 40–ഓളം ഇനങ്ങൾ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. അതേ സമയം, വിപണിയിൽ ആദ്യമെത്തുന്നു എങ്കിലും കർഷകർക്ക് ഇതിന്റെ ഗുണം ലഭിക്കുന്നില്ല, പകരം, വടക്കേ ഇന്ത്യൻ വ്യാപാരികളുടെ കൈയിലാണ് ഇതിലെ ലാഭത്തിന്റെ വലിയ വിഹിതം എത്തുന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു.

ജോർജ് ബുഷ്, ഡോ. മൻമോഹൻ സിങ് (ഫയൽ ചിത്രം)

∙ മാമ്പഴ നയതന്ത്രം

മാമ്പഴ നയതന്ത്രം മികച്ച രീതിയിൽ ഉപയോഗിക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും പാക്കിസ്ഥാനും ബംഗ്ലദേശും. മാമ്പഴ നയതന്ത്രത്തിന് മുഗൾ ഭരണകാലത്തോളം പഴക്കമുണ്ട് എന്നാണ് കരുതുന്നത്. 17–ാം നൂറ്റാണ്ടിൽ ഔറംഗസേബ് നയതന്ത്രത്തിനായും പണമായും വരെ മാമ്പഴം ഉപയോഗിച്ചിരുന്നു. 1950–കളിൽ ഇന്ത്യ സന്ദർശിക്കുന്ന ഏത് വിദേശരാജ്യ തലവനും മാമ്പഴം സമ്മാനമായി നൽകുന്ന പതിവുണ്ടായിരുന്നു ജവഹർലാൽ നെഹ്റുവിന്. അതുപോലെ വിദേശരാജ്യങ്ങൾ സന്ദർശിക്കുമ്പോഴും അദ്ദേഹം മാമ്പഴം കൊണ്ടുപോയിരുന്നു.

1981–ൽ അന്ന് പാക്കിസ്ഥാൻ പ്രസിഡന്റായിരുന്ന സിയാ ഉൾ ഹഖ് ഇന്ദിരാ ഗാന്ധിക്ക് സമ്മാനമായി മാമ്പഴം കൊടുത്തയച്ചിരുന്നു. രട്ടോൾ എന്ന് ഇന്ത്യയിലും അൻവർ രത്തോൾ‌ എന്ന് പാക്കിസ്ഥാനിലും അറിയപ്പെടുന്ന മാമ്പഴം ആയിരുന്നു ഇത്. ഉത്തർ പ്രദേശിലെ രത്തോൾ എന്ന സ്ഥലപ്പേരിൽ നിന്നാണ് മാങ്ങയ്ക്കും ഈ പേര് ലഭിക്കുന്നത്. 2015–ലെ ഈദ് സമയത്ത് പാക്ക് പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫ് 10 കിലോ മാമ്പഴം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ചു കൊടുത്തിരുന്നു. അതോടൊപ്പം 15 കിലോ രാഷ്ട്രപതി പ്രണബ് മുഖർജി, 10 കിലോ വീതം മുൻ പ്രധാനമന്ത്രിമാരായ അടൽ ബിഹാരി വാജ്പേയി, ഡോ. മൻമോഹൻ സിങ് എന്നിവർക്കും ഷെരീഫ് അയച്ചുകൊടുത്തു.

മമത, മോദി (ചിത്രം. twitter.com/ANI)

മാമ്പഴ നയതന്ത്രം നന്നായി പയറ്റുന്ന മറ്റൊരാൾ ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയാണ്. 2021 മാർച്ചിൽ പ്രസിഡന്റ് റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി മോദി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബ് എന്നിവർക്കായി 2600 കിലോ മാമ്പഴമാണ് ഷെയ്ക്ക് ഹസീന അയച്ചുകൊടുത്തത്. മോദിയും മമതയും തങ്ങളുടെ നന്ദി കത്തെഴുതി ബംഗ്ലദേശ് പ്രധാനമന്ത്രിയെ അറിയിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ജൂലൈയിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്ക്ക് ബംഗ്ലദേശിലെ പ്രശസ്തമായ അമ്രപാലി മാമ്പഴം ഷെയ്ഖ് ഹസീന സമ്മാനിച്ചിരുന്നു.മുഖ്യമന്ത്രിയായപ്പോൾ മുതൽ മാമ്പഴം സമ്മാനമായി അയച്ചു നൽകുന്ന ആളുകളിലൊരാളാണ് മമത ബാനർജി. 2021 ജൂണിൽ അവർ ബംഗാളിലെ മാമ്പഴ ഇനങ്ങളായ ഹിമസാഗർ, മാൾഡ, ലക്ഷ്മൺ‌ഭോഗ് തുടങ്ങിയവ മോദിക്ക് സമ്മാനിച്ചിരുന്നു. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും തൃണമൂൽ കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുകയും മമത വിജയിക്കുകയും ചെയ്തതിനു പിന്നാലെയായിരുന്നു ഇത്.

English Sumamry: As only 8 trees remain in Madhya Pradesh's Alirajpur, what will happen to the giant mango noor jahan?