35 അടി ഉയരം, നിർമിക്കാൻ നൂറുകണക്കിനു പേർ; ബാഹുബലിയല്ല, ‘ഭീമൻ’ ഹനുമാൻ; തൃശൂരിനു സ്വന്തം!
ശിൽപി വി.സുബ്രമണ്യം ആചാര്യലുവാണു ഈ ശിൽപം കൊത്തിയെടുക്കാൻ നേതൃത്വം നൽകിയത്. അദ്ദേഹത്തിന്റെ ഭാരതി ശിൽപകലാ കേന്ദ്രത്തിനായിരുന്നു നിർമാണ ചുമതല. കല്ലു പൊട്ടിച്ചെടുത്തു ശിൽപമുണ്ടാക്കുകയാണു സാധാരണ ചെയ്യുന്നത്. കാരണം ശിൽപം പൊട്ടാതെ കൊണ്ടുപോകുക എളുപ്പമല്ല. എന്നാൽ ഹനുമാൻ ശിൽപത്തിനു 35 അടിയാണ് ഉയരം. 20 അടി ഉയരമുള്ള പീഠത്തിലാണ് അത് ഉറപ്പിക്കേണ്ടത്.അതുകൊണ്ടുതന്നെ കല്ല് എടുത്തു കൊണ്ടുവന്നു കൊത്തിയെടുക്കുന്നതിൽ ഏറെ പ്രയാസങ്ങളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അല്ലഗഡിയിലെ കല്ലുകൾ പരിശോധിച്ചു പ്രത്യേക സ്ഥലം കണ്ടെത്തി. വലിയ ട്രെയ്‌ലർ ലോറി എത്താവുന്നതാകണം സ്ഥലം. കാരണം പ്രതിമ നേരെ ക്രെയിനിലെടുത്തു ലോറിയിൽ വയ്ക്കണം.

ആന്ധ്രയിലെ അല്ലഗഡയിലെ കരിങ്കല്ലിൽനിന്നു 35 അടി ഉയരമുള്ള ഹനുമാനെ അവർ പുഷ്പംപോലെ പതുക്കെ പറിച്ചെടുക്കുകയായിരുന്നു. അല്ലഗഡിയുടെ ശിൽപ വൈവിധ്യത്തിന്റ മറ്റൊരു മനോഹര നിമിഷം. 4 ദിവസം കൊണ്ട് 750 കിലോമീറ്ററുകൾ താണ്ടി ആ ശിൽപം പൂങ്കുന്നം പുഷ്പഗിരി അഗ്രഹാരത്തിലെ സീതാ രാമസ്വാമി ക്ഷേത്രത്തിനു മുന്നിൽ ഉയർന്നു നിൽക്കുന്നു! ഏപ്രിൽ അവസാനത്തോടെയാണു ശിൽപം അനാഛാദനം ചെയ്യുക.
ശിൽപി വി.സുബ്രമണ്യം ആചാര്യലുവാണു ഈ ശിൽപം കൊത്തിയെടുക്കാൻ നേതൃത്വം നൽകിയത്. അദ്ദേഹത്തിന്റെ ഭാരതി ശിൽപകലാ കേന്ദ്രത്തിനായിരുന്നു നിർമാണ ചുമതല. കല്ലു പൊട്ടിച്ചെടുത്തു ശിൽപമുണ്ടാക്കുകയാണു സാധാരണ ചെയ്യുന്നത്. കാരണം ശിൽപം പൊട്ടാതെ കൊണ്ടുപോകുക എളുപ്പമല്ല. എന്നാൽ ഹനുമാൻ ശിൽപത്തിനു 35 അടിയാണ് ഉയരം. 20 അടി ഉയരമുള്ള പീഠത്തിലാണ് അത് ഉറപ്പിക്കേണ്ടത്.അതുകൊണ്ടുതന്നെ കല്ല് എടുത്തു കൊണ്ടുവന്നു കൊത്തിയെടുക്കുന്നതിൽ ഏറെ പ്രയാസങ്ങളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അല്ലഗഡിയിലെ കല്ലുകൾ പരിശോധിച്ചു പ്രത്യേക സ്ഥലം കണ്ടെത്തി. വലിയ ട്രെയ്‌ലർ ലോറി എത്താവുന്നതാകണം സ്ഥലം. കാരണം പ്രതിമ നേരെ ക്രെയിനിലെടുത്തു ലോറിയിൽ വയ്ക്കണം.
∙ പ്രതിമ ഉയർത്തിയത് നൂറു കണക്കിന് ആളുകൾ ചേർന്ന്
ആദ്യം പ്രതിമ നിർമിക്കേണ്ട ഭാഗമൊഴിച്ച് എല്ലായിടത്തേയും കല്ലുകൾ വെട്ടി നീക്കി. പിന്നെ പതുക്കെ പതുക്കെ ഹനുമാനെ കല്ലിൽനിന്നു ഒരു പൂ പറിച്ചെടിക്കുന്ന സൗമ്യതയോടെ എടുത്തു. നൂറു കണക്കിനാളുകളുടെ കഠിനാധ്വാനത്തിലൂടെയാണിതു ചെയ്തത്. തുടർന്നു പ്രാർഥനയോടെ അവിടെനിന്നും ലോറിയിൽ കയറ്റി കൊണ്ടുവന്നു.
വലതുകൈകൊണ്ട് അനുഗ്രഹിച്ചും ഇടതു കൈയിൽ ഗദ കാലിനോടു ചേർത്തുപിടിച്ചും നിൽക്കുന്ന വിധത്തിലാണു പ്രതിമ. 750 കിലോമീറ്റർ യാത്ര ചെയ്താണു നാലു ദിവസംകൊണ്ടു പ്രതിമ ഇവിടെ എത്തിച്ചത്. ചെക്ക് പോസ്റ്റുകളിലും ജനങ്ങൾ തിങ്ങി പാർക്കുന്ന ടൗണുകളിലും ഗ്രാമങ്ങളിലുമെല്ലാം പ്രതിമയെ ജനം സ്വീകരിച്ചു. തൃശൂർ നഗരാതിർത്തിയായ മണ്ണുത്തിയിൽനിന്നു വലിയ ജാഥയായാണു ഹനുമാനെ നഗരത്തിലേക്കു സ്വീകരിച്ചത്. തുടർന്നു പൂങ്കുന്നം സീതാ രാമസ്വാമി ക്ഷേത്രത്തിലെത്തിച്ചു. ഒരൊറ്റ രാത്രി കൊണ്ടുതന്നെ ക്രെയിൻ ഉപയോഗിച്ചു പ്രതിമ ഉയർത്തി. സീതാരാമസ്വാമി ഭരണ സമിതിയാണു പ്രതിമ സ്ഥാപിക്കുന്നത്. ചെലവു മുഴുവൻ ഭക്തർ വഹിക്കും. ക്ഷേത്രത്തിന്റെ കുംഭാഭിഷേകത്തോടനുബന്ധിച്ചാണിത്.
ഏപ്രിൽ അവസാന വാരം മുതൽ പ്രതിമ ഭക്തർക്കു കാണാം. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കൽ ഹനുമാൻ പ്രതിമയാണിത്. തുറന്നിട്ടില്ലെങ്കിൽപോലും നാടിന്റെ നാനാ ഭാഗത്തുനിന്നും ജനം പൂങ്കുന്നം സീതാ രാമസ്വാമി ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിക്കൊണ്ടേയിരിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ സ്വർണ രഥങ്ങളിൽ ഒന്നുള്ള ക്ഷേത്രം കൂടിയാണിത്.
∙ പൂക്കൾ വിതറി വരവേൽപ്
പ്രതിമ അഗ്രഹാരത്തിലെത്തിയ നിമിഷങ്ങൾ അതി മനോഹരമായിരുന്നു. കുട്ടികളും സ്ത്രീകളുമടക്കമുള്ളവർ പൂക്കൾ വാരി വിതറിയാണു പ്രതിമയെ വരവേരറ്റത്. പല സ്ഥലത്തും പുഷ്പമഴ പോലെയായിരുന്നു ഈ ഘോഷയാത്ര കടന്നു പോയത്. പലരും പ്രതിമയെ തൊട്ടു തൊഴുതു. പ്രതിമയുമായി വന്നവർക്കു പൂക്കൾ സമ്മാനിച്ചു. നഗരാതിർത്തിയായ മണ്ണൂത്തി ചെറുകുളങ്ങര ക്ഷേത്രത്തിൽ കലക്ടർ വി.ആർ.കൃഷ്ണ തേജ പ്രതിമയെ മാലചാർത്തി സ്വീകരിച്ചു. വിവിധ ദേവസ്വം ഭാരവാഹികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. സ്വരാജ് റൗണ്ട്, എം.ജി.റോഡ്, പടിഞ്ഞാറെക്കോട്ട വഴിയാണ് പ്രതിമ പൂങ്കുന്നത്തെത്തിയത്.
ഈ പ്രതിമയിൽ പൂജയോ വിളക്കു കൊളുത്തലോ ഉണ്ടാകില്ല.പ്രതിമയിൽ രാത്രി എല്ലാ ദിവസവും ലേസർ ഷോയും ഉണ്ടാകും. രാമായണ കഥ മുഴുവൻ പ്രതിമയിൽ കാണിക്കുന്ന വിധത്തിലാണു ഷോ തയാറാക്കിയിരിക്കുന്നത്. ഇതിന്റെ ട്രയൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനായി പ്രത്യേക സംഗീതവും ചിട്ടപ്പെടുത്തുമെന്നു കുംഭാഭിഷേക കമ്മിറ്റി ഭാരവാഹികളായ ടി.എസ്.രാമകൃഷ്ണൻ,ടി.എസ്.കല്യാണ രാമൻ,ടി.എ.ബലരാമൻ,ടി.എസ്.പട്ടാഭിരാമൻ,ടി.എസ്.അനന്തരാമൻ,ഡി.മൂർത്തി എന്നിവർ പറഞ്ഞു.
∙ ശ്രീരാമനും സീതയും, ഒരേ പീഠത്തിൽ 2 വിഗ്രഹങ്ങൾ
ശ്രീരാമനൊപ്പം സീത നിൽക്കുന്നതാണു സീരാ രാമസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഒരേ പീഠത്തിലാണു രണ്ടു വിഗ്രഹങ്ങളും എന്നതും പ്രത്യേകതയാണ്. രണ്ടു പ്രത്യേക വിഗ്രഹമായാണിതു പ്രതിഷ്ഠിച്ചിരിക്കുന്നത്. സീതയും രാമനും പ്രതിഷ്ഠയുള്ള മിക്ക ക്ഷേത്രങ്ങളിലും സീത രാമന്റെ മടിയിൽ ഇരിക്കുന്നതയാണു വിഗ്രഹങ്ങൾ ഉള്ളത്. ഇവിടെ രണ്ടുപേരും തുല്യരായി നിൽക്കുന്നു. ക്ഷേത്രത്തിന്റെ പേരിലും സീതയുടെ പേരാണ് ആദ്യം പറയുന്നത്. അതുകൊണ്ടുതന്നെ വിവാഹം ആഗ്രഹിക്കുന്ന ഏറെപ്പേർ ഇവിടെയെത്തി വഴിപാടു നടത്താറുണ്ട്.
തമിഴ്നാട്ടിൽനിന്നുപോലും ഇതിനായി ഇവിടെ ഭക്തർ എത്തുന്നു. കൊടിമരത്തിനു മുന്നിൽനിന്നു നോക്കിയാൽ രാമനെ മാത്രമേ കാണാനാകൂ. അതുകൊണ്ടുതന്നെ സീതയെ കാണാനായി അകത്തു കടന്നു ദർശനം നടത്തുന്നു. അതി മനോഹരമായ ഉത്സവ വിഗ്രഹങ്ങളും ഇവിടെ ഭക്തർക്കു ദർശത്തിനായി വച്ചിട്ടുണ്ട്.
∙ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കൽ ഹനുമാൻ പ്രതിമ
പൂങ്കുന്നം സീതാരാമസ്വാമി ക്ഷേത്രത്തിന് അഭിമുഖമായുള്ള ഹനുമാൻ പ്രതിമ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ഒറ്റക്കൽ ഹനുമാൻ പ്രതിമയാണ്. 35 അടിയുള്ള പ്രതിമ 20 അടി ഉയരമുള്ള പീഠത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്.
∙ സ്ഥാപിക്കാൻ രണ്ട് ദിവസം
ആന്ധ്രയിലെ അല്ലഗഡിയിൽ നിന്നും കല്ലിൽ കൊത്തിയെടുത്ത് കൊണ്ടുവന്ന പ്രതിമ പൂങ്കുന്നത്ത് സ്ഥാപിക്കാൻ രണ്ട് ദിവസമാണ് വേണ്ടി വന്നത്. നേരത്തെ കുർണൂൽ ജില്ലയുടെ ഭാഗമായിരുന്നു അല്ലഗഡ. കഴിഞ്ഞ വർഷം നന്ദ്യാൽ എന്ന പുതിയ ജില്ല രൂപീകരിച്ചപ്പോൾ അല്ലഗഡ ഇതിന്റെ ഭാഗമായി.1336 മുതലുള്ള 310 വർഷങ്ങളോളം അല്ലഗഡ വിജയനഗര സാമ്രാജ്യത്തിനു കീഴിലായിരുന്നു. ഈ സമയത്താണ് അല്ലഗഡയിൽ നിരവധി ക്ഷേത്രങ്ങൾ പണികഴിക്കപ്പെട്ടത്. ആന്ധ്രയിൽ നിന്നുള്ള വിദഗ്ധരെത്തിയാണ് പൂങ്കുന്നതു ശിൽപം സ്ഥാപിക്കുന്ന നടപടികൾ പൂർത്തിയാക്കിയത്.
English Summary: Giant Hanuman Statue Installed at Punkunnam