‘ഒരോവറിൽ 4 സിക്സ്,’ ബോളിങ്ങിലും മന്നൻ: സംഗയുടെ ഉപദേശം കേട്ടു; പരാഗ് ഇനി വേറെ ലെവൽ?
പതിവുപോലെ പരാഗിന്റെ ഈ അവകാശവാദവും അങ്ങനെയങ്ങു പുച്ഛിച്ചു തള്ളാമോ? അതിനു മുൻപു അടുത്തിടെ അവസാനിച്ച ഗുവാഹത്തി പ്രീമിയർ ലീഗിലെയും മറ്റു ചില ആഭ്യന്തര ടൂർണമെന്റുകളിലെയും ചില കണക്കുകളിലേക്കു കൂടി ഒന്നു കണ്ണോടിക്കാം. ജിപിഎല്ലിൽ ഏറ്റവും അധികം റൺസ് നേടിയ താരം റിയാൻ പരാഗാണ്. 12 കളിയിൽ 2 സെഞ്ചറിയടക്കം 683 റൺസ്. ഇതിൽ ഒരു കളിയിൽ വെറും 64 പന്തിൽ പരാഗ് അടിച്ചെടുത്തത് 148 റൺസാണ്. അടിച്ച ഫോറുകൾ 6, സിക്സറുകൾ 17! ഇനി ടൂർണമെന്റിൽ ഏറ്റവും അധികം വിക്കറ്റുകൾ നേടിയ താരം ആരെന്നറിയാമോ? അതും സാക്ഷാൽ പരാഗ്തന്നെ. പരാഗ് ഒറ്റയടിക്കങ്ങു നന്നായോ? മൂന്നാം നമ്പറിൽ ഇറങ്ങി ഐപിഎൽ ചരിത്രത്തിലാദ്യമായി അർധ സെഞ്ചറി കുറിച്ച് ആരാധകരെ ഞെട്ടിച്ച രവിചന്ദ്രൻ അശ്വിന്റെ വഴിയേയാണോ പരാഗ്? 6–ാം നമ്പറിൽ ബാറ്റുചെയ്യാനെത്തി ഏതാനും ചില പന്തുകൾ മാത്രം നേരിട്ട്, ബൗണ്ടറികൾക്കു മാത്രം ശ്രമിച്ച് വിക്കറ്റ് കുരുതികൊടുക്കുന്ന വികൃതിപ്പയ്യൻ ഇമേജിനു വിട നൽകുമോ പരാഗ്? പരാഗിന്റെ എവല്യൂഷൻ രാജസ്ഥാൻ റോയൽസിനു നൽകുന്ന പ്രതീക്ഷകൾ എന്തൊക്കെ? വിശദമായി പരിശോധിക്കാം.

‘എന്റെ ഉള്ളിൽനിന്ന് ആരോ മന്ത്രിക്കുന്നു, ഈ ഐപിഎൽ സീസണിൽ ഒരു ഓവറിൽ ഞാൻ 4 സിക്സറുകൾ അടിക്കും,’– 2023 ഐപിഎൽ ബിൽഡപ്പിനിടെ, വളരെ ഗൗരവത്തിൽ ഇങ്ങനെ ട്വീറ്റ് ചെയ്തത് റിയാൻ പരാഗാണ്. റൺസ് അടിച്ചാലും ഇല്ലെങ്കിലും വാചക കസർത്തിന്റെ കാര്യത്തിൽ പണ്ടുമുതലേ വിട്ടുവീഴ്ചയ്ക്കില്ലാത്തയാളാണ് ഇരുപത്തിയൊന്നുകാരൻ പരാഗ്. ട്വീറ്റ് ടോളൻമാർ ഏറ്റെടുത്തതോടെ പരാഗിന് വേണ്ടുവോളവും അതിലധികവും ബിൾഡപ്പായി. പരാഗ് 4 പന്തുകൾ തികച്ചു ബാറ്റുചെയ്യുമെന്നു തോന്നുന്നില്ലെന്നു ചിലർ. ബോൾ ചെയ്യുമ്പോഴുള്ള കാര്യമാണു പറയുന്നതെങ്കിൽ ഇത് വളരെ ഈസിയായി സംഭവിക്കുവെന്നുമെന്നു മറ്റൊരു കൂട്ടർ. അങ്ങനെ സമൂഹ മാധ്യമങ്ങളിൽ പരാഗിനെ ആരാധകകർ അറഞ്ചം പുറഞ്ചം അടിച്ചു നിരപ്പാക്കി. ഇനി പരാഗിന്റെ ബാറ്റിങ്ങിനായുള്ള കാത്തിരിപ്പാണ്. ബാക്കി അതിനു ശേഷം എന്ന മട്ടിൽ ഹേറ്റേഴ്സ് നിൽക്കുന്നു. ഇനി ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ എന്നപോലെ പരാഗ് ഒന്നടിച്ചു കാണാൻ രാജസ്ഥാൻ ആരാധകരും. അടിച്ചാലും അടിച്ചില്ലെങ്കിലും ഒരു കാര്യം ഉറപ്പ്. ഈ സീസണിലും സോഷ്യൽ മീഡിയയിൽ പരാഗ് കസറും!
ഇനി കളിയിലേക്ക്. പതിവുപോലെ പരാഗിന്റെ ഈ അവകാശവാദവും അങ്ങനെയങ്ങു പുച്ഛിച്ചു തള്ളാമോ? അതിനു മുൻപു അടുത്തിടെ അവസാനിച്ച ഗുവാഹത്തി പ്രീമിയർ ലീഗിലെയും മറ്റു ചില ആഭ്യന്തര ടൂർണമെന്റുകളിലെയും ചില കണക്കുകളിലേക്കു കൂടി ഒന്നു കണ്ണോടിക്കാം. ജിപിഎല്ലിൽ ഏറ്റവും അധികം റൺസ് നേടിയ താരം റിയാൻ പരാഗാണ്. 12 കളിയിൽ 2 സെഞ്ചറിയടക്കം 683 റൺസ്. ഇതിൽ ഒരു കളിയിൽ വെറും 64 പന്തിൽ പരാഗ് അടിച്ചെടുത്തത് 148 റൺസാണ്. അടിച്ച ഫോറുകൾ 6, സിക്സറുകൾ 17! ഇനി ടൂർണമെന്റിൽ ഏറ്റവും അധികം വിക്കറ്റുകൾ നേടിയ താരം ആരെന്നറിയാമോ? അതും സാക്ഷാൽ പരാഗ്തന്നെ. പരാഗ് ഒറ്റയടിക്കങ്ങു നന്നായോ? മൂന്നാം നമ്പറിൽ ഇറങ്ങി ഐപിഎൽ ചരിത്രത്തിലാദ്യമായി അർധ സെഞ്ചറി കുറിച്ച് ആരാധകരെ ഞെട്ടിച്ച രവിചന്ദ്രൻ അശ്വിന്റെ വഴിയേയാണോ പരാഗ്? 6–ാം നമ്പറിൽ ബാറ്റുചെയ്യാനെത്തി ഏതാനും ചില പന്തുകൾ നേരിട്ട്, ബൗണ്ടറികൾക്കു മാത്രം ശ്രമിച്ച് വിക്കറ്റ് കുരുതികൊടുക്കുന്ന വികൃതിപ്പയ്യൻ ഇമേജിനു വിട നൽകുമോ പരാഗ്? പരാഗിന്റെ എവല്യൂഷൻ രാജസ്ഥാൻ റോയൽസിനു നൽകുന്ന പ്രതീക്ഷകൾ എന്തൊക്കെ? വിശദമായി പരിശോധിക്കാം.
∙ പരാഗിന്റെ വസന്തം?
2022 സീസണിൽ രാജസ്ഥാൻ റോയൽസ് കളിച്ച 17 മത്സരങ്ങളിലും പ്ലേയിങ് ഇലവനിൽ ഇടംപിടിച്ച താരമാണു റിയാൻ പരാഗ്. എന്നാൽ കരുൺ നായർക്കുമപ്പുറം ടീം മാനേജ്മെന്റ് തന്നിൽ അർപിച്ച വിശ്വാസം കാക്കുന്നതിൽ അമ്പേ പരാജയപ്പെട്ട പരാഗിനെയാണ് കഴിഞ്ഞ സീസണിലും കണ്ടത്. 16.64 ശരാശരിയിൽ 183 റൺസ് മാത്രമാണു പരാഗിനു നേടാനായത്. ബാംഗ്ലൂരിനെതിരെ 31 പന്തിൽ പുറത്താകാതെ നേടിയ 56 റൺസാണ് എടുത്തു പറയേണ്ട പ്രകടനം. എന്നാൽ അതേ മത്സരത്തിന്റെ അവസാന പന്തിൽ സിക്സറടിച്ചതിനു പിന്നാലെ ഹർഷൽ പട്ടേലുമായി ഉടക്കി വിവാദത്തിലും പെട്ടു. മോശം പ്രകടനത്തിന്റെ പേരിൽ രാജസ്ഥാൻ റോയൽസ് ആരാധകർ ഏറ്റവും അധികം ട്രോളിയ താരവും പരാഗ്തന്നെ.
പക്ഷേ ടൂർണമെന്റിനു ശേഷവും പരാഗിലുള്ള വിശ്വാസം ടീം ഡയറക്ടർ കുമാർ സംഗക്കാര കൈവിട്ടിരുന്നില്ല. ‘പ്രതിഭാസമ്പന്നനായ താരമാണു പരാഗ്. അടുത്ത സീസണിൽ പരാഗിനു ബാറ്റിങ്ങിൽ സ്ഥാനക്കയറ്റം നൽകുന്ന കാര്യം ഞങ്ങൾ ആലോചിക്കുന്നുണ്ട്. ഡെത്ത് ഓവറുകളിൽ ആഞ്ഞടിക്കുന്നതിനപ്പുറം, ഏർലി മിഡിൽ ഓർഡറിൽ കളിപ്പിക്കാൻ അനുയോജ്യനായ താരമായി പരാഗിനെ ഒരുക്കിയെടുക്കാനാണു ഞാൻ ശ്രമിക്കുന്നത്.
കാരണം സ്പിന്നിനും പേസിനുമെതിരെ ഒരേ മികവോടെ കളിക്കാൻ പരാഗിനു സാധിക്കും’– കഴിഞ്ഞ സീസണിൽ ഗുജറാത്തിനെതിരായുള്ള ഫൈനലിലെ തോൽവിക്കു ശേഷം പരാഗിനെക്കുറിച്ച് സംഗക്കാര പറഞ്ഞത് ഇങ്ങനെയാണ്.ഐപിഎൽ സീസണുശേഷം സംഗക്കാര നൽകിയ ഉപദേശം പരാഗ് ഇരു കൈകളും നീട്ടി സ്വീകരിച്ചതായാണ് പിന്നീടുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്.
∙ ഇനി ബാറ്റിങ് ഓൾറൗണ്ടർ?
വെറുമൊരു ബാറ്റർ എന്ന ലേബലിൽനിന്ന് ബാറ്റിങ് ഓൾറൗണ്ടർ എന്ന ലേബലിലേക്കെത്താൻ ഐപിഎൽ സീസണുശേഷം പരാഗിന്റെ ഭാഗത്തുനിന്നു കാര്യമായ ശ്രമമുണ്ടായിട്ടുണ്ട്. അത് എത്രമാത്രം ഫലവത്തായി എന്ന് ഈ ടൂർണമെന്റ് പറഞ്ഞുതരും. ഗുവാഹത്തി പ്രീമിയർ ലീഗിലെ 12 കളിയിൽ 14.11 ശരാശരിയിൽ പരാഗ് വീഴ്ത്തിയത് 27 വിക്കറ്റാണ്. എറിഞ്ഞത് 39.3 ഓവർ. ഇക്കോണമി നിരക്ക് അൽപം ഉയർന്നതാണ് (9.65), പക്ഷേ, ട്വന്റി20 ഫോർമാറ്റിലെ എല്ലാ മത്സരങ്ങളിലും പരാഗ് ശരാശരി 3 ഓവർ വീതം ബോൾ ചെയ്തു എന്നതു ചില്ലറ കാര്യമല്ല. രഞ്ജി ട്രോഫിക്കിടെ, കഴിഞ്ഞ ഡിസംബറിൽ ഹൈദരാബാദും പരാഗിന്റെ ബാറ്റിന്റെ ചൂട് നന്നായി അറിഞ്ഞിരുന്നു.
ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഹൈദരാബാദിനെതിരെ പരാഗ് 28 പന്തിൽ അടിച്ചെടുത്തത് 78 റൺസാണ്. സ്ട്രൈക്ക് റേറ്റ് 278.57. ബാറ്റിങ്ങിൽ മറ്റ് അദ്ഭുതങ്ങൾ കാട്ടാനായില്ലെങ്കിലും രഞ്ജി സീസണിലെ 7 കളിയിൽ വീഴ്ത്തിയത് 25 വിക്കറ്റ്, ബോൾ ചെയ്തത് 235 ഓവറുകൾ. രഞ്ജി ട്രോഫിക്കു തൊട്ടുമുൻപു നടന്ന വിജയ് ഹസാരെ ട്രോഫിയിലും വിഐപി പരിവേഷമായിരുന്നു പരാഗിന്. 9 കളിയിൽ 3 സെഞ്ചറിയടക്കം 69.00 ശരാശരിയിൽ നേടിയത് 552 റൺസ്. ഇതിൽ 30 സിക്സറുകൾ, സ്ട്രൈക്ക് റേറ്റ് 123.21. ടൂർണമെന്റിലെ റൺ കണക്കിൽ പരാഗിനു മുന്നിൽ എൻ. ജഗദീശൻ (830), ഋതുരാജ് ഗെയ്‌ക്‌വാദ് (660), സായ് സുദർശൻ (610), അൻകിത് ബാവ്‌നെ (587) എന്നിവർ മാത്രം.
2019ലെ അരങ്ങേറ്റ സീസൺ മുതൽ പരാഗിനെ അതിരറ്റു പിന്തുണച്ച ഫ്രാഞ്ചൈസിയാണു രാജസ്ഥാൻ. ഈ സീസണിൽക്കൂടി പിഴച്ചാൽ രാജസ്ഥാൻ കൈവിടുമെന്ന തിരിച്ചറിവിലാകണം പരാഗിന്റെ എവല്യൂഷൻ. ബാറ്റിങ്ങിൽ ഷോട്ട് സിലക്‌ഷനിലും റേഞ്ചിലും വരുത്തിയ വ്യത്യാസങ്ങൾ, ഒപ്പം എറിഞ്ഞുപിടിക്കാൻ 2–3 ഓവറുകൾ. ഈ കോംബോ ക്ലിക്കായില്ലെങ്കിൽ പരാഗിനു പ്ലേയിങ് ഇലവനു പുറത്തേക്കുള്ള വഴി തുറക്കാൻ അധികം നാളുകൾ എടുക്കില്ല. ‘ഏതു നമ്പറിൽ ബാറ്റു ചെയ്യാനാണ് ഇഷ്ടം എന്നു രാജസ്ഥാൻ ചോദിച്ചാൽ 4–ാം നമ്പറിലെന്നു ഞാൻ പറയും’– ടൂർണമെന്റിനു മുന്നോടിയായി പരാഗ് പറഞ്ഞു കഴിഞ്ഞു. അപ്പോൾ സഞ്ജു സാംസൺ.. ദേവ്ദത്ത് പടിക്കൽ, ഷിമ്രോൺ ഹെറ്റ്മയർ എന്നിവർ..? തീരുമാനം വീണ്ടും സംഗക്കാരയുടേതാണ്!
∙ പരാഗിന്റെയൊരു കാര്യം
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അർധ സെഞ്ചറി നേട്ടക്കാരൻ എന്ന റെക്കോർഡ് ഇപ്പോഴും റിയാൻ പരാഗിന്റെ പേരിലാണ്. 2019 സീസണിൽ ഡൽഹിക്കെതിരായ മത്സരത്തിൽ കൂട്ടത്തകർച്ചയിലേക്കു കൂപ്പുകുത്തിയ രാജസ്ഥാൻ നിരയിൽ 49 പന്തിൽ 51 റൺസ് നേടുമ്പോൾ പരാഗിനു പ്രായം 17 വയസ്സും 175 ദിവസവുമാണ്. രാജസ്ഥാൻ 116 റൺസിന് ഓൾഔട്ടായ മത്സരം ഡൽഹി അനായാസം ജയിച്ചെങ്കിലും പരാഗ് സ്റ്റാറായി. 2013 സീസണിൽ ബാംഗ്ലൂരിനെതിരെ 41 പന്തിൽ 63 റൺസെടുത്ത സഞ്ജു സാംസണെ (18 വയസ്സ്, 169 ദിവസം) പിന്തള്ളിയാണ് അന്നു പരാഗ് അർധ സെഞ്ചറി തികയ്ക്കുന്ന കുഞ്ഞൻ താരമായത്. പക്ഷേ 2020, 2021 സീസണുകളിൽ വമ്പൻ പരാജയമായി. 2020ൽ 12 കളിയിൽ 12.28 ശരാശരിയിൽ നേടാനായത് 86 റൺസ്. 2021ൽ 11 കളിയിൽ 11.62 ശരാശരിയിൽ 93 റൺസും. 2022ൽ വീണ്ടുമൊരു അർധ സെഞ്ചറി നേട്ടം.
കഴിഞ്ഞ 4 സീസണിടെ 47 മത്സരങ്ങളിലാണ് രാജസ്ഥാൻ പരാഗിന് അവസരം നൽകിയത്. ആകെ നേട്ടം 16.84 ശരാശരിയിൽ 522 റൺസ്. ഫിനിഷറെന്നാണ് സ്വയം അവകാശപ്പെടുന്നതെങ്കിലും സ്ട്രൈക്ക് റേറ്റ് 124.88ൽ ഒതുങ്ങും. ബോൾ ചെയ്ത 19 കളിയിൽനിന്നു വീഴ്ത്തിയത് 4 വിക്കറ്റുകൾ മാത്രം. 10.70 ആണ് ഇക്കോണമി നിരക്ക്. ഇനിയും കളി ഇങ്ങനെയെങ്കിൽ പരാഗിനെ റിസർവ് ബെഞ്ചിലേക്കു മാറ്റാൻ രാജസ്ഥാൻ മാനേജ്മെന്റിനു കാര്യമായ ആലോചനകൾ വേണ്ടിവരില്ല.
ഇംപാക്ട് പ്ലെയർ അടക്കം അടിമുടി മാറി വരുന്ന ഐപിഎല്ലിൽ പ്രതിഭയുടെ മിന്നലാട്ടം മാത്രം കാട്ടുന്ന താരങ്ങൾക്കു സ്ഥാനമില്ലെന്ന് ഡൽഹി ടീം മുഖ്യ പരിശീലകൻ റിക്കി പോണ്ടിങ് പറഞ്ഞു കഴിഞ്ഞു. 3.80 കോടി രൂപയാണ് മെഗാ താരലേലത്തിൽ പരാഗിനായി രാജസ്ഥാൻ വീണ്ടും മുടക്കിയത്. ഫീൽഡിലെ ഊർജസ്വലയ്ക്കും വാചകക്കസർത്തുകൾക്കും നൃത്തച്ചുവടുകൾക്കുമപ്പുറം പക്വതയാർന്ന താരമായി പരിണമിച്ചെന്നു തെളിയിക്കേണ്ടത് ഇനി പരാഗിന്റെ മാത്രം അനിവാര്യതയാണ്. മലയാളി താരം അബ്ദുൽ ബാസിത് അടക്കം പ്രതിഭാസമ്പന്നരുടെ നീണ്ട നിര റോയൽസ് പ്ലേയിങ് ഇലവനിലെ സ്ഥാനം പ്രതീക്ഷിച്ചിരിക്കുന്നു, ടീം ഡഗൗട്ടിനു സമീപം കരുതലോടെ സംഗക്കാരയും!
English Summary: Evolving Riyan Parag and Rajasthan Royals Probable Game Plan; 2023