വിളയാട്ടം ആരാധകരുടെ നെഞ്ചകത്ത്; ധോണിക്കു ചെപ്പോക്കിൽ വിട? ചെന്നൈയുടെ തല തിരിയുമോ?
ഇങ്ങനെയുള്ള ധോണി ഈ സീസണിൽ ഐപിഎൽ മതിയാക്കുമോ? ജാർഖണ്ഡിൽനിന്നു വന്ന് ചെന്നൈയുടെ തലയായി മാറിയ താരത്തിന് ‘ചെപ്പോക്കിൽ’ ഒരു റോയൽ യാത്രയയപ്പ് ഉണ്ടാകുമോ ? സിഎസ്കെ പ്ലേഓഫ് കണ്ടില്ലെങ്കിൽ മേയ് 14ന് ചെപ്പോക്കിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായിട്ടായിരിക്കും ഒരുപക്ഷേ ക്യാപ്റ്റൻ കൂളിന്റെ അവസാന ഐപിഎൽ മത്സരം.ടീം മാനേജ്മെന്റ് മറക്കാനാകാത്തൊരു യാത്രയയപ്പ് ഒരുക്കാൻ തയാറാണ്, എന്നാൽ ധോണി ഇതുവരെ തന്റെ തീരുമാനം വ്യക്തമാക്കിയിട്ടില്ലെന്നു മാത്രം. ചെപ്പോക്കിൽ ചെന്നൈയുടെ സ്വന്തം കാണികൾക്കു മുന്നിൽ കളിച്ച് മതിയാക്കണമെന്ന് മുൻപ് ധോണി പറഞ്ഞിട്ടുണ്ട്. ഇന്ത്യൻ ടീമിൽനിന്നു വിരമിക്കുമ്പോൾ പോലും ഇല്ലാതിരുന്ന ആഗ്രഹം! ഒരുപക്ഷേ കോവിഡ് ഹോം ഗ്രൗണ്ട് നിഷേധിച്ച രണ്ടു സീസണുകൾക്കു ശേഷവും മഞ്ഞ ജഴ്സിയിൽ ധോണിയെക്കാണുന്നതിന്റെ കാരണവും ഇതാകാം.

വിരമിക്കലും യാത്രയയപ്പ് മത്സരവുമൊന്നും അത്ര പ്രാധാന്യത്തോടെ കാണുന്നയാളല്ല മഹേന്ദ്രസിങ് ധോണി. താൻ ഇന്ത്യൻ ക്രിക്കറ്റിനും ലോകക്രിക്കറ്റിന് തന്നെയും എത്ര പ്രധാനപ്പെട്ടവനാണെന്നതൊന്നും വകവയ്ക്കാതെ ‘19:29 ഇതിനു ശേഷം ഞാൻ വിരമിച്ചതായി കണക്കാക്കണം’ എന്ന് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട് രാജ്യാന്തര ക്രിക്കറ്റിനോടു വിടപറഞ്ഞയാളാണ് മഹി. രാജകീയ പ്രൗഢിയിൽ യാത്രയയപ്പ് മത്സരം സംഘടിപ്പിക്കാൻ ബിസിസിഐ ഒരുക്കമായിരുന്നെങ്കിലും ഒരക്ഷരം ധോണി മിണ്ടിയില്ല.
ധോണി ക്യാപ്റ്റനായിരുന്ന കാലത്ത് കളി നിർത്തിയ സീനിയർ ക്രിക്കറ്റർമാരോടും മിസ്റ്റർ കൂളിന്റെ ‘റിട്ടയർമെന്റ് പ്ലാനിനെ’ കുറിച്ച് ചോദിച്ചാൽ മറിച്ചൊരു അഭിപ്രായമുണ്ടാകില്ല. വിരേന്ദർ സേവാഗും വി.വി.എസ്.ലക്ഷ്മണും രാഹുൽ ദ്രാവിഡ് പോലും കൊട്ടിഘോഷിക്കപ്പെട്ട അവസാന മത്സരമില്ലാതെ പാഡഴിച്ചവരാണ്. പലർക്കും വിവരം അറിയിക്കാൻ ധോണിയെ ഫോണിൽ കിട്ടുക പോലുമുണ്ടായില്ല.
ഇങ്ങനെയുള്ള ധോണി ഈ സീസണിൽ ഐപിഎൽ മതിയാക്കുമോ? ജാർഖണ്ഡിൽനിന്നു വന്ന് ചെന്നൈയുടെ തലയായി മാറിയ താരത്തിന് ‘ചെപ്പോക്കിൽ’ ഒരു റോയൽ യാത്രയയപ്പ് ഉണ്ടാകുമോ ? സിഎസ്കെ പ്ലേഓഫ് കണ്ടില്ലെങ്കിൽ മേയ് 14ന് ചെപ്പോക്കിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായിട്ടായിരിക്കും ഒരുപക്ഷേ ക്യാപ്റ്റൻ കൂളിന്റെ അവസാന ഐപിഎൽ മത്സരം.ടീം മാനേജ്മെന്റ് മറക്കാനാകാത്തൊരു യാത്രയയപ്പ് ഒരുക്കാൻ തയാറാണ്, എന്നാൽ ധോണി ഇതുവരെ തന്റെ തീരുമാനം വ്യക്തമാക്കിയിട്ടില്ലെന്നു മാത്രം. ചെപ്പോക്കിൽ ചെന്നൈയുടെ സ്വന്തം കാണികൾക്കു മുന്നിൽ കളിച്ച് മതിയാക്കണമെന്ന് മുൻപ് ധോണി പറഞ്ഞിട്ടുണ്ട്. ഇന്ത്യൻ ടീമിൽനിന്നു വിരമിക്കുമ്പോൾ പോലും ഇല്ലാതിരുന്ന ആഗ്രഹം! ഒരുപക്ഷേ കോവിഡ് ഹോം ഗ്രൗണ്ട് നിഷേധിച്ച രണ്ടു സീസണുകൾക്കു ശേഷവും മഞ്ഞ ജഴ്സിയിൽ ധോണിയെക്കാണുന്നതിന്റെ കാരണവും ഇതാകാം. ധോണിക്കു മാത്രം അറിയുന്ന ഉത്തരത്തിനായി കാത്തിരിക്കാം...
∙ സിഎസ്കെ എന്നാൽ തല
എം.എസ്.ധോണിയോട് ആരാധകർക്കുള്ള ഇഷ്ടത്തിനും ആദരവിനും കയ്യും കണക്കുമില്ല. മണിക്കൂറുകളോളം കാത്തിരുന്ന് അവർ ചെന്നൈയുടെ മത്സരത്തിനായി ടിക്കറ്റെടുക്കുന്നത് തലയുടെ വിളയാട്ടം കാണാനാണ്. പതിനാറാം സീസണിലെ ആദ്യ മത്സരത്തിൽ ധോണി ക്രീസിലെത്തിയപ്പോഴാണ് സ്ട്രീമിങ് ആപ്പിൽ ഏറ്റവും കൂടുതൽ നേരം സിഎസ്കെ – ഗുജറാത്ത് മത്സരം കണ്ടത്. ധോണി ആരാധകരുടെ ശല്യം കാരണം തന്നെ ഇനി തല എന്നു വിളിക്കരുതെന്ന് സൂപ്പർ നടൻ അജിത് കുമാറിനു പോലും മുഷിയേണ്ടി വന്നത്, മഹിക്ക് ചെന്നൈയിലുള്ള ആരാധക ബലത്തിന്റെ തെളിവാണ്. 2008ൽ ഐപിഎൽ തുടങ്ങുമ്പോൾ ഐകൺ താരങ്ങളുണ്ടായിരുന്നു. മുംബൈ ഇന്ത്യൻസിന് സച്ചിൻ തെൻഡുൽക്കർ, കൊൽക്കത്തയ്ക്ക് സൗരവ് ഗാംഗുലി... അങ്ങനെ.
എന്നാൽ ജാർഖണ്ഡുകാരൻ ധോണിയെയാണ് ചെന്നൈ ഉടമകളായ ഇന്ത്യ സിമന്റ്സ് തിരഞ്ഞെടുത്തത്. ആരാധകർക്ക് വേണ്ട ട്രോഫികളും അവരോട് ആത്മാർഥതയോടുള്ള ബഹുമാനവും പുലർത്താനായാൽ ടീമിനെ നയിക്കാൻ നാട്ടുകാരൻ വേണ്ടെന്ന് അടിവരയിടുന്നതാണ് ധോണിയുടെ വിജയം. 2 സീസണിൽ വിലക്കു കാരണം കളിക്കാതിരുന്നിട്ടും ചെന്നൈയുടെ ഷെൽഫിൽ 4 ഐപിഎൽ ട്രോഫികളുണ്ട്. ടീം മാനേജ്മെന്റിനും ധോണിയുടെ പ്രാധാന്യം നന്നായറിയാം. അദ്ദേഹം കളി നിർത്തിയാൽ ആരാധകരിൽ വലിയൊരു പങ്ക് നഷ്ടപ്പെടുമെന്നതിനെക്കുറിച്ചും ധാരണയുണ്ട്. അതിനാൽ ധോണി തന്നെയാണ് ടീമിലെ അവസാന വാക്ക്. ഐപിഎലിൽ ധോണി താരം മാത്രമല്ല, ബ്രാൻഡാണ് എതിരില്ലാത്ത ധോണി ബ്രാൻഡ്.
∙ അടുക്കുന്തോറും അകലും, അകലുന്തോറും അടുക്കും
പുറമേനിന്നു നോക്കുമ്പോൾ സങ്കീർണമാണ് ആരാധകരുമായുള്ള ധോണിയുടെ ഇടപെടൽ. സിഎസ്കെയ്ക്ക് തന്റെ ഹൃദയത്തിലാണ് സ്ഥാനമെന്ന് പ്രഖ്യാപിക്കുമ്പോഴും ആരാധകർക്ക് അദ്ദേഹം അപ്രാപ്യനാണ്. തലയെ എപ്പോൾ കാണാനാകുമെന്നോ, അദ്ദേഹത്തിന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്നോ കടുത്ത ധോണി ആരാധകനു പോലും പ്രവചിക്കാൻ സാധിക്കില്ല. ഈ അപ്രവചനീയ സവിശേഷത അദ്ദേഹത്തിനു മറ്റൊരു പരിവേഷമാണ് ആരാധകർക്കിടയിൽ സൃഷ്ടിക്കുന്നതെന്നു വേണം കാണാൻ. ചുണ്ടിലും മനസ്സിലും ധോണിയെന്നുരുവിട്ട് അവർ തലൈവന്റെ അടുത്ത ഞൊടിക്കായി കാത്തിരിക്കും...
സിഎസ്കെയിൽ ധോണി കഴിഞ്ഞാൽ പിന്നെ ആരാധകരുടെ ഇഷ്ടതാരം സുരേഷ് റെയ്നയായിരുന്നു. ചിന്നത്തലയെ ടീം കഴിഞ്ഞ സീസണിലേ കൈവെടിഞ്ഞു. മഞ്ഞ ജഴ്സിയിൽ മഹിയില്ലെങ്കിൽ പിന്നെ ആര്? ജഡേജയെക്കൊണ്ട് പറ്റില്ലെന്നു മനസ്സിലായി. ഋതുരാജ് ഗെയ്ക്ക്‌വാദാണ് അടുത്ത ആൾ. യുവതാരത്തിന് ധോണി എന്ന ക്രൗഡ് പുള്ളറിലേക്കുള്ള ദൂരം ഏറെയാണ്. അതിനു സമയമെടുക്കും. ഈ സീസണിൽ ധോണി കളി നിർത്തുകയും ടീം പ്രകടനം മോശമാകുകയും ചെയ്താൽ അത് സിഎസ്കെ എന്ന ബ്രാൻഡിനു മുന്നോട്ടുള്ള കുതിപ്പിൽ ഗുണം ചെയ്യില്ല. ഇനി കളിക്കാരനായല്ലെങ്കിൽ പോലും ധോണിയെ ഒപ്പം നിർത്താൻ ചെന്നൈ ശ്രമിക്കുമെന്നതിൽ സംശയമില്ല.
∙ ബാറ്റിങ്ങിൽ ഇനിയും ആശ്രയിക്കണോ?
നാൽപത്തിരണ്ടാം വയസ്സിൽ ധോണി പറത്തുന്ന സിക്സറുകൾ കാഴ്ചക്കാരിൽ ആനന്ദം പകരുന്നെങ്കിൽ അതിൽപരം എന്തുവേണം. ധോണിക്കും അതിലായിരിക്കും സന്തോഷം. ആദ്യ മത്സരത്തിലേ പോലെ എട്ടാമനായി ഇറങ്ങുക, പത്ത് പന്തിലധികം കളിക്കാതെ ആരാധകരെ ഹാപ്പിയാക്കും വിധം ബാറ്റ് ചെയ്യുക, ടീമിനെ വിജയത്തിലെത്തിക്കുക. ധോണിക്ക് ഇനി ഒന്നും തെളിയിക്കാനില്ല, അദ്ദേഹത്തിന്റെ ബാറ്റിങ്ങിനെ ഇനിയും ആശ്രയിക്കാൻ അവസരം നൽകാതിരിക്കേണ്ടത് മറ്റ് ടീം അംഗങ്ങളുടെ ഉത്തരവാദിത്തമാണ്. ഐപിഎൽ അല്ലാതെ വേറെ ക്രിക്കറ്റ് ഇല്ലാത്ത ധോണിക്ക് എന്തായാലും പഴയ പോലെ കളിക്കാനാകില്ലെന്ന് ആരാധകർക്കും അറിയാം.
2022ൽ 14 മത്സരങ്ങളിൽനിന്ന് 232 റൺസാണ് നേടിയത് ശരാശരി 33.14. 123.40 ആയിരുന്നു സ്ട്രൈക് റേറ്റ്. 2021ൽ ആകട്ടെ 16 മത്സരങ്ങളിൽനിന്ന് 114 റൺസേ ലഭിച്ചുള്ളൂ. 16.28 ശരാശരി. സ്ട്രൈക് റേറ്റ് വെറും 106 ആയിരുന്നു. 2019ൽ ആണ് മഹി അവസാനമായി ഐപിഎലിൽ 400 റൺസ് കടന്നത്. 83 റൺസ് ശരാശരിയിലാണ് റൺസടിച്ചത്. 134 സ്ട്രൈക് റേറ്റും ഉണ്ടായിരുന്നു.
18 മത്സരങ്ങളിൽനിന്ന് 461 റൺസെടുത്ത 2013 സീസണിലാണ് ധോണി ഏറ്റവും കൂടുതൽ റൺസ് നേടിയത്. മികച്ച സ്ട്രൈക് റേറ്റും ആ വർഷം തന്നെ– 163. ഐപിഎൽ കരിയറിലാകെ 235 മത്സരം കളിച്ചു. 4992 റൺസ് നേടി. മികച്ച സ്കോർ 84*. ബാറ്റിങ് ശരാശരി 39.31. സ്ട്രൈക് റേറ്റ് 135.32. ധോണി ചരിതം ഇവിടെയെത്തി നിൽക്കുന്നു. ധോണി കളി നിർത്തിയാലും ഇല്ലെങ്കിലും സിഎസ്കെയും ധോണിയും തമ്മിൽ ഉരുവപ്പെട്ടതുപോലൊരു ബന്ധം ഇനി ഐപിഎലിൽ കണ്ടേക്കില്ല.
English Summary: IPL 2023, Is this M.S. Dhoni's Swan Song? What is the Future of Chennai Super Kings