‘ഭയം വേണ്ട, അതേസമയം ജാഗ്രത തുടരണം’– കോവിഡ് വ്യാപനത്തിന്റെ തുടക്കം മുതൽ ആവർത്തിച്ചു പറയുന്നതാണിത്. പല കോവിഡ് തരംഗങ്ങൾ തരണം ചെയ്യാൻ നമ്മെ സഹായിച്ച പ്രതിരോധ തന്ത്രം വീണ്ടും പ്രസക്തമാകുകയാണ്. കോവിഡ് വ്യാപനത്തിൽ അടുത്തിടെ വർധന കണ്ടതാണ് കാരണം. കോവിഡ് പ്രതിരോധം സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന ആരോഗ്യ വകുപ്പുകൾ നിർദേശങ്ങളും പുറപ്പെടുവിപ്പിച്ചു. ഈ സമയം എല്ലാവരുടെയും മനസ്സിൽ എത്തുന്ന ഏതാനും ചോദ്യങ്ങളുണ്ട്. കോവിഡ് വീണ്ടും വ്യാപിക്കുകയാണോ?. എന്തു കൊണ്ടാണ് കോവിഡ് വീണ്ടും പെട്ടെന്നു വ്യാപിക്കുന്നത്? ഒമിക്രോണിന്റെ പുതിയ വകഭേദമായ XBB 1.16 എന്താണ്? ഒമിക്രോണിന്റെ ഇതു വരെയുള്ള വകഭേദങ്ങളിൽനിന്ന് എന്താണ് ഇതിനുള്ള വ്യത്യാസം? വിശദമാക്കുകയാണ് ദേശീയ ഐഎംഎ കോവിഡ് ടാസ്ക് ഫോഴ്സ് കോ–ചെയർമാൻ ഡോ. രാജീവ് ജയദേവൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡോ. രാജീവ് ജയദേവൻ

ADVERTISEMENT

? കോവിഡ് വ്യാപന സാധ്യത എത്രത്തോളമുണ്ട്. പുതിയ വകഭേദത്തിന്റെ തീവ്രത എത്രത്തോളമാണ്.

∙ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഒരേ മാനദണ്ഡം പാലിച്ചു സ്ഥിരമായി നടത്തി വരുന്ന കോവിഡ് പരിശോധനയുടെ ഫലം ഞെട്ടിക്കുന്നതായിരുന്നു. ദിവസങ്ങൾക്കു മുൻപു വരെ കോവിഡ‍് പോസിറ്റീവ് ആകുന്നവരുടെ എണ്ണം 0.6 % മാത്രം. ഏതാനും ദിവസങ്ങൾകൊണ്ട് ഇത് 35% ആയി ഉയർന്നു. അതായത് നൂറു ടെസ്റ്റ് ചെയ്‌താൽ അതിൽ മുപ്പത്തിയഞ്ചും പോസിറ്റിവ്.  ചിലയിടങ്ങളിൽ 25%. മറ്റിടങ്ങളിൽ കുറവും. ഒമിക്രോണിന്റെ പുതിയ വകഭേദമായ XBB.1.16 നു വ്യാപന ശേഷി കൂടുതലാണെന്ന് ഇപ്പോഴത്തെ കേസുകളുടെ വർധന വ്യക്തമാക്കുന്നു. ‍ഒമിക്രോണിന്റെ ഇതുവരെയുണ്ടായ വകഭേദങ്ങളsക്കാൾ വേഗത്തിൽ പടരുന്നു. കൂടുതൽ കോവിഡ് കേസുകൾ ഉണ്ടാക്കാനുള്ള കഴിവ് പുതിയ വകഭേദമായ XBB.1.16ന് ഉണ്ട് എന്നതാണു ഗൗരവമായി കാണേണ്ടത്. 

ADVERTISEMENT

? ഒമിക്രോൺ എത്രമാത്രം അപകടകാരിയാണ്

∙ ‍ഡെൽറ്റ വകഭേദത്തിന്റെ അത്ര അപകടകാരിയായി ഒമിക്രോണിലെ ഒരു വകഭേദങ്ങളും ഇതു വരെ മാറിയിട്ടില്ല. ഡെൽറ്റയെപ്പോലെ നേരിട്ട് ശ്വാസകോശത്തെ ആക്രമിക്കുന്ന സ്വഭാവം ഒമിക്രോൺ മിക്കവാറും  കാണിക്കുന്നില്ല. XBB.1.16 ഒമിക്രോണിലെ മുൻ വകഭേദങ്ങളെക്കാൾ വേഗത്തിൽ വ്യാപിക്കുന്നു എന്നതാണു വ്യത്യാസം. നേരിട്ട് ശ്വാസകോശത്തിൽ പറ്റിപ്പിടിച്ച് അപകടമുണ്ടാക്കുന്ന അവസ്ഥയിലേക്ക് നീങ്ങിയിട്ടുമില്ല. എന്നാൽ വാക്സീൻ എടുക്കാത്തവരിൽ ഒമിക്രോണിലും ചിലപ്പോൾ ഗുരുതരാവസ്ഥ കണ്ടു വരുന്നു എന്ന് നമ്മുടെ രാജ്യത്തെയും അതുപോലെ ഹോങ്കോങ്, ചൈന മുതലായ രാജ്യങ്ങളുടെയും അനുഭവം സാക്ഷ്യപ്പെടുത്തുന്നു. വാർധക്യത്തിൽ ഉള്ളവരിലും ഗുരുതര രോഗസാധ്യത കൂടുതലാണ്. 

ADVERTISEMENT

? കേരളത്തിൽ സാഹചര്യം എന്താണ്. 

∙ ശ്രദ്ധ തന്നെയാണ് എറ്റവും വലിയ മരുന്ന്. കോവിഡിന്റെ ഒരു തരംഗമുണ്ടായാൽ സാധാരണ ഗതിയിൽ രണ്ടോ മൂന്നോ മാസംകൊണ്ടാണു വ്യാപനം കുറയുന്നത്. അതിനാൽ ശ്രദ്ധ വേണമെന്നു സാരം. കൊതുകു കൂടുന്ന സമയത്ത് നമ്മൾ‍ കൊതുകുവലയും പുകയിടലുമായി പ്രതിരോധം നടത്തില്ലേ, അതുപോലെത്തന്നെ കോവിഡ് കൂടുന്ന സമയത്ത് കൂടുതൽ പ്രതിരോധം സൃഷ്ടിക്കണം. അതാണു നമ്മുടെ സമൂഹത്തിനു വേണ്ടത്. ആരോഗ്യ പ്രശ്നങ്ങൾക്കൊപ്പംതന്നെ വേഗത്തിൽ പടരുന്ന കോവിഡ് മനുഷ്യ വിഭവ ശേഷിയെ ബാധിക്കുന്നതു പ്രതിസന്ധിയാണ്. ആരോഗ്യ പ്രവർത്തകർക്കിടയിൽ കോവിഡ് വ്യാപിച്ചാൽ ചികിത്സാ സംവിധാനത്തെ ബാധിക്കും. അത് എല്ലാ മേഖലയിലെയും മനുഷ്യ വിഭവ ശേഷിയെ പ്രതികൂലമായി ബാധിക്കും. മനുഷ്യ വിഭവ ശേഷിയിൽ വരുന്ന ശോഷണം, അതിന്റെ നേരിട്ടും പരോക്ഷവുമായ പ്രത്യാഘാതങ്ങൾ നമ്മൾ ഇപ്പോഴും കാര്യമായി എടുക്കുന്നുണ്ടോ എന്നു സംശയമാണ്.

ഒരിക്കൽ വരുന്നതു പോലെയല്ല, മൂന്നാമതോ നാലാമതോ കോവിഡ് വരുന്നത്. പല തവണ വരുന്നവരിൽ വിവിധ അനുബന്ധ രോഗങ്ങൾക്കും സാധ്യത ഏറെയാണ്.

? വാക്സീൻ എടുത്തവർക്കും കോവിഡ്  വരുന്നുണ്ടല്ലോ. ഇനിയും വാക്സീൻ എടുക്കണോ. 

∙  എന്താണു വാക്സീന്റെ ധർമം, എങ്ങനെയാണു പ്രവർത്തനം എന്നു മനസ്സിലാക്കാം. വാക്സീൻ രണ്ടു തലത്തിലുള്ള പ്രതിരോധമാണ്. ഒന്ന് അണുബാധ (infection) വരാതെ നോക്കുക, രണ്ട് അണുബാധ വരുന്നവരെ തീവ്ര രോഗാവസ്ഥയിലേക്കു പോകാതെ നോക്കുക. വാക്സീൻ എടുത്ത് ആറു മാസമൊക്കെ എത്തുമ്പോഴേക്കും അണുബാധ വരാതെ നോക്കുന്ന ആന്റിബോഡികൾ ശരീരത്തിൽ തീരെ ഇല്ലാതാകുന്ന അവസ്ഥയുണ്ട്. ഇത്തരം immune contraction  സ്വാഭാവികമാണ്. എന്നാൽ തീവ്ര രോഗാവസ്ഥയ്ക്ക് എതിരായ സംരക്ഷണത്തിൽ കുറവൊന്നും സംഭവിക്കുന്നില്ല. ദീർഘായുസ്സുള്ള ഓർമ കോശങ്ങൾ (immune memory cells) മജ്ജയിൽ അടക്കം ശരീരത്തിനുള്ളിൽ ഉള്ളതാണ് ഇവിടെ നമുക്കു രക്ഷയാകുന്നത്. അപ്പോൾ അണുബാധയുണ്ടായാൽ ഉടനടി പ്രതിരോധം ശരീരത്തിനുള്ളിലുണ്ടാകും. ഇതു രോഗം തീവ്രമാകാതെയും ആന്തരാവയവങ്ങൾക്കു കേടുപാടുകൾ സംഭവിക്കാതെയും കാക്കുന്നു. 

? വാക്സീൻകൊണ്ട് പ്രയോജനമില്ലെന്ന പ്രചാരണം നടക്കുന്നുണ്ടോ. 

∙ ഉണ്ട്. വാക്സീൻ എടുത്തവർക്കും കോവിഡ് വരുന്നുണ്ട്. ഇത് വാക്സീൻ വിരുദ്ധ പ്രചാരണത്തിന് ഉപയോഗപ്പെടുത്തുന്നവരുമുണ്ട്. ഈ ചിന്ത തെറ്റാണ്. എന്നാൽ നമുക്ക് പ്രത്യക്ഷത്തിൽ ദൃശ്യമാകുന്നത് ഇൻഫെക്‌ഷൻ വരുന്നത് ആണെന്നതിനാൽ പലരും ‘വാക്സീൻ കൊണ്ടു പ്രയോജനമില്ല’ എന്ന പ്രചാരണത്തിലേക്ക് എത്തുന്നു. കോവിഡ് ബാധിച്ച സമപ്രായക്കാരായ രണ്ടു പേരെ എടുക്കുകയാണെങ്കിൽ വാക്സീൻ എടുത്തയാളേക്കാൾ വളരെയധികം അപകടം എടുക്കാത്തയാൾക്കുണ്ടാകുന്നെന്ന് ആശുപത്രി അനുഭവങ്ങൾ വ്യക്തമാക്കുന്നു. പുകവലിക്കുന്ന എല്ലാവർക്കും കാൻസർ വരുന്നില്ല, എന്നാൽ അവരിൽ കാൻസർ സാധ്യത കൂടുതലാണ് എന്നു പറയുന്നതു പോലെയാണിത്. വാക്സീൻ എടുക്കാത്ത എല്ലാവരിലും ഗുരുതര രോഗം വരുമെന്ന് പറയുന്നില്ല, എന്നാൽ സാധ്യത കൂടുതലാണ് എന്നു മാത്രം. 

? പുതിയ കോവിഡ് സംബന്ധിച്ച് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്. 

∙ പ്രായമായവർ, മറ്റു ഗുരുതര രോഗ ബാധിതർ എന്നിവരുടെ കാര്യത്തിൽ കുടുതൽ ശ്രദ്ധ വേണം. ഇവർക്കു കോവിഡ് വന്നാൽ ഗുരുതരമാകാനുള്ള സാധ്യത നിലനിൽക്കുന്നു. ഒമിക്രോൺ അപകടമുണ്ടാക്കില്ല, അതുകൊണ്ടു ശ്രദ്ധ വേണ്ട എന്നു കരുതരുത്. അണുബാധ ഒന്നിലേറെ വന്നവരും കൂടുതൽ ശ്രദ്ധ പുലർത്തണം. വീണ്ടും അണുബാധ വരുന്നത് എങ്ങനെ സ്വാധീനിക്കുന്നു (impact of repeated infection) എന്നതു സംബന്ധിച്ചു വിഖ്യാതമായ പ്രബന്ധം ‘നേച്ചർ’ ജേർണലിൽ പ്രസിദ്ധീകരിച്ചത് വാഷിങ്ടൺ യൂണിവേഴ്സിറ്റിയിലെ സിയാദ് അൽ അലിയാണ്. 

യുഎസ് സേനയിൽനിന്നു വിരമിച്ചവരുടെ ക്ഷേമം നോക്കുന്ന വെറ്ററൻസ് അഫയേഴ്സിന്റെ ഡേറ്റ ഉപയോഗിച്ചാണ് ഇവർ പഠനം നടത്തിയത്. കോവിഡ് ഒന്നിലധികം തവണ വരുന്നവരിൽ കൂടുതൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഇതിൽ പ്രായം ഒരു ഘടകമല്ല. ചെറുപ്പക്കാർക്ക് അടക്കം ഈ ‘റിസ്ക് ഫാക്ടർ’ ഉണ്ട്. ഒരിക്കൽ വരുന്നതു പോലെയല്ല, മൂന്നാമതോ നാലാമതോ കോവിഡ് വരുന്നത്. പല തവണ വരുന്നവരിൽ വിവിധ അനുബന്ധ രോഗങ്ങൾക്കും സാധ്യത ഏറെയാണ്. 

? അടുത്ത കാലത്തായി മാസ്ക് ഉപയോഗം കുറഞ്ഞിട്ടുണ്ടോ. 

∙ മാസ്ക് ഉപയോഗിക്കുന്നത് അടക്കമുള്ള പ്രതിരോധ മാർഗങ്ങൾ കൈവിടാതിരിക്കുക, പ്രത്യേകിച്ചും ആശുപത്രികളിൽ ചെല്ലുന്നവർ. പനിയും ജലദോഷവും ഉള്ളവർ മറ്റുള്ളവരുമായി തൽക്കാലം സമ്പർക്കം ഒഴിവാക്കുക. പുതിയ വകഭേദത്തിന്റെ വ്യാപനം കെട്ടടങ്ങുന്നതു വരെ ശ്രദ്ധ പുലർത്തുന്നതു സമൂഹത്തിനു ഗുണം ചെയ്യും. സാഹസികത കാട്ടി അണുബാധ വീണ്ടും വീണ്ടും ഏറ്റുവാങ്ങാതെ സ്വയം നിയന്ത്രണവും ശ്രദ്ധയും മുൻകരുതലും വേണം. ഭയമല്ല ജാഗ്രതയാണു വേണ്ടതെന്ന് കോവിഡ് വ്യാപനം തുടങ്ങിയ കാലം മുതൽ കേൾക്കുന്നതാണ്. അതുതന്നെയാണ് ശരിയും. 

? ഏപ്പോഴും പറയുന്നു; കൊറോണ വൈറസ് വെറുമൊരു ജലദോഷ വൈറസ് അല്ല.

∙ കോവിഡ് വ്യാപിച്ച കാലം മുതൽ പറയുന്ന കാര്യമാണ് കൊറോണ വൈറസ് (SARS- CoV-2) വെറുമൊരു ജലദോഷ വൈറസ് അല്ല എന്ന കാര്യം. പലരും ഇപ്പോഴും വെറുമൊരു ജലദോഷം പോലെയാണു കോവിഡിനെ കാണുന്നത്. നമ്മുടെ ശ്വാസകോശത്തിൽ രക്തക്കുഴലുകളിൽ അടക്കം നേരിട്ടു വ്യാപിക്കാൻ ശേഷിയുള്ള വൈറസാണിത്. ആ മുൻകരുതൽ എപ്പോഴും വേണം. കോവിഡ് വരാതെ നോക്കുക എന്നതു തന്നെയാണ് ഏറ്റവും വലിയ പ്രതിരോധം.

English Summary: Covid Surge Again in India: What We Know So Far? Interview with Dr. Rajeev Jayadevan