ചുറ്റുമുള്ള ശബ്ദകോലാഹലം അലോസരപ്പെടുത്തുമ്പോൾ തെല്ലു നിശ്ശബ്ദത നമുക്ക് ആശ്വാസമേകും. നഗരങ്ങളിലെ ഒടുങ്ങാത്ത ശബ്ദപ്രളയത്തിൽ നിത്യവും വിഷമിക്കുന്നവർ, ശാന്തമായ അവധിക്കാലകേന്ദ്രങ്ങളിലെത്തുമ്പോൾ അനുഭവിക്കുന്ന മനഃസുഖം അനന്യമെന്ന് നമുക്കറിയാം. നിശ്ശബ്ദതയെന്നത് ശൂന്യതയല്ല. അതിൽ പലതും അടങ്ങിയിരിക്കുന്നു, അതിനു പ്രയോജനങ്ങളേറെ. പക്ഷേ നമുക്കു പൊതുവേ ക്ഷമയില്ല. ഒരാൾ അഭിപ്രായം പറഞ്ഞാൽ, അതു ക്ഷമയോടെ കേട്ട് അതെപ്പറ്റി ചിന്തിക്കുന്നതിനെക്കാൾ തിടുക്കം, മറുവാക്കു പറഞ്ഞ് മേനി നടിക്കാനാണ്. ഒന്നും എനിക്കു പുതിയതല്ല, അതിലും വലുത് എനിക്കറിയാമെന്നു ബോധ്യപ്പെടുത്താനുള്ള ആവേശം. ശ്രദ്ധയോടെ കേട്ട് ചിന്തിക്കുന്നയാൾക്ക് പുതിയ ആശയങ്ങൾ കൈവരുന്നു. കൈയിലുള്ള വിവരങ്ങൾ അന്യരിൽ അടിച്ചേൽപിക്കാൻ അനിയന്ത്രിതമായ ത്വരയുള്ളവർ പുതുതായി ഒന്നും പഠിക്കുന്നില്ല. പുതിയ അറിവുകളുടെ ഗുണം അവർക്കു കിട്ടുന്നുമില്ല. പറയുന്നതു കൂടുമ്പോൾ കേൾക്കുന്നതു കുറയും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചുറ്റുമുള്ള ശബ്ദകോലാഹലം അലോസരപ്പെടുത്തുമ്പോൾ തെല്ലു നിശ്ശബ്ദത നമുക്ക് ആശ്വാസമേകും. നഗരങ്ങളിലെ ഒടുങ്ങാത്ത ശബ്ദപ്രളയത്തിൽ നിത്യവും വിഷമിക്കുന്നവർ, ശാന്തമായ അവധിക്കാലകേന്ദ്രങ്ങളിലെത്തുമ്പോൾ അനുഭവിക്കുന്ന മനഃസുഖം അനന്യമെന്ന് നമുക്കറിയാം. നിശ്ശബ്ദതയെന്നത് ശൂന്യതയല്ല. അതിൽ പലതും അടങ്ങിയിരിക്കുന്നു, അതിനു പ്രയോജനങ്ങളേറെ.

ADVERTISEMENT

പക്ഷേ നമുക്കു പൊതുവേ ക്ഷമയില്ല. ഒരാൾ അഭിപ്രായം പറഞ്ഞാൽ, അതു ക്ഷമയോടെ കേട്ട് അതെപ്പറ്റി ചിന്തിക്കുന്നതിനെക്കാൾ തിടുക്കം, മറുവാക്കു പറഞ്ഞ് മേനി നടിക്കാനാണ്. ഒന്നും എനിക്കു പുതിയതല്ല, അതിലും വലുത് എനിക്കറിയാമെന്നു ബോധ്യപ്പെടുത്താനുള്ള ആവേശം. ശ്രദ്ധയോടെ കേട്ട് ചിന്തിക്കുന്നയാൾക്ക് പുതിയ ആശയങ്ങൾ കൈവരുന്നു. കൈയിലുള്ള വിവരങ്ങൾ അന്യരിൽ അടിച്ചേൽപിക്കാൻ അനിയന്ത്രിതമായ ത്വരയുള്ളവർ പുതുതായി ഒന്നും പഠിക്കുന്നില്ല. പുതിയ അറിവുകളുടെ ഗുണം അവർക്കു കിട്ടുന്നുമില്ല. പറയുന്നതു കൂടുമ്പോൾ കേൾക്കുന്നതു കുറയും.

Representative Image. Photo Credit : Mango StarStudio / iStockphoto.com

മരണവീട്ടിൽപോലും ചിലര്‍ക്കു നിശ്ശബ്ദരാകാൻ കഴിയില്ല. അമിതഭാഷണം ശീലിച്ചവർ പലപ്പോഴും ശല്യക്കാരാകാറുണ്ട്. ഭാഷണം വെള്ളിയെങ്കിൽ, നിശ്ശബ്ദത തനിത്തങ്കമെന്നത് ഓർക്കാത്തവർ. നാഗസ്വരം പിടിച്ചുവാങ്ങിയെങ്കിലും നാഗസ്വരക്കാരനെ നിശ്ശബ്ദരാക്കാമെന്ന നർമം ഇവരുടെ മുന്നിൽ പരാജയപ്പെടും.

ADVERTISEMENT

കൊടിയ ദുഃഖത്തിൽ പെടുന്നവരെ സമാധാനിപ്പിക്കാനെത്തുന്ന പലരും വാക്കുകളുടെ കുത്തൊഴുക്കുകൊണ്ട് ആശ്വസിപ്പിക്കാൻ ശ്രമിക്കാറുണ്ട്. പക്ഷേ വിഷമിക്കുന്നർക്കു സമാധാനമേകുന്നതു മിക്കപ്പോഴും സാമീപ്യവും സാന്ത്വനത്തിന്റെ നിശ്ശബ്ദതയുമാവാം. വാക്കുകളുടെ പ്രവാഹത്തെക്കാൾ നന്ന് ചുരുങ്ങിയ വാക്കുകൾ. ഹൃദയമില്ലാത്ത വാക്കുകളാണോ, വാക്കുകളേറെയില്ലാത്ത ഹൃദയമാണോ ഇത്തരം സന്ദർഭങ്ങളിൽ അഭികാമ്യം എന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളല്ലോ. 

ഏതെങ്കിലും കാര്യത്തെക്കുറിച്ച് ഗൗരവത്തോടെ ചിന്തിക്കാൻ ശാന്തമായ അന്തരീക്ഷം വേണം. മനസ്സിനെ പല ദിശകളിലേക്കു തിരിച്ചുവിടുന്ന ശബ്ദകോലാഹലം ഏകാഗ്രതയെ ഹനിക്കും. നിശ്ശബ്ദയാമങ്ങളിലാകാം മികച്ച കവിതകൾ രൂപപ്പെടുന്നത്. ഒരിക്കലും ചതിക്കാത്ത യഥാർഥ സുഹ‍ൃത്താണ് നിശ്ശബ്ദതയെന്നു കൺഫ്യൂഷ്യസ്.

Representative Image. Photo Credit : Fizkes / iStockphoto.com
ADVERTISEMENT

ഋഷിമാർ തപസ്സുചെയ്ത് പല സിദ്ധികളും കൈവരിക്കാറുണ്ടെന്നു നാം കേൾക്കാറുണ്ട്. അതു കണ്ണടച്ചു വിശ്വസിച്ചാലും ഇല്ലെങ്കിലും ഒന്നു തീർച്ച. ശാന്തമായ അന്തരീക്ഷത്തിലിരുന്നു മനനം ചെയ്ത് അവർ പല കണ്ടെത്തലുകളും നടത്തിയിട്ടുണ്ട്. ചാറ്റ്ജിപിടിയോ ഇന്റർനെറ്റോ റഫറൻസ് ലൈബ്രറി പോലുമോ ഇല്ലാതിരുന്ന കാലത്ത് അവിശ്വസനീയമായ വൈവിധ്യത്തോടെ, കഥാപാത്രങ്ങളുടെ ബന്ധങ്ങൾ തമ്മിലും മറ്റും ഒരു പിശകും വരാതെ, മഹാഭാരതം രചിച്ചത് എങ്ങനെയായിരിക്കും? ശാന്തവും നിശ്ശബ്ദവും ആയ അന്തരീക്ഷത്തിലല്ലാതെ, യുദ്ധരംഗത്തിരുന്ന് അത്തരം ര‌ചനകൾ സാധിക്കുമോ? അത്ര വലിയ നേട്ടങ്ങളുടെ പിന്നിലുള്ള അന്തരീക്ഷത്തിന്റെ പ്രാധാന്യം വിസ്മരിച്ചുകൂടാ. നിശ്ശബ്ദതയിൽ ദൈവികശക്തി കാതിൽ രഹസ്യം പറയുന്നതു കേൾക്കാമെന്ന് പേർഷ്യൻ ചിന്തകൻ റൂമി (1207–1273). 

അനന്തതയിലേക്കുളള വാതിലാണ് നിശ്ശബ്തയെന്നു കരുതുന്നവരുമുണ്ട്.

Representative Image. Photo Credit : Jay Yuno / iStockphoto.com

വാചാലമാകും മൗനം

വാക്യങ്ങൾ കേൾക്കും നയനം

എന്ന സ‌ിനിമാഗാനത്തിലെ സൂചന മൗനത്തിന് വാചാലമാകാൻ കഴിയുമെന്ന്. ഒരു വാക്കുപോലും ഉരിയാടാതെ, കേവലം നോട്ടംകൊണ്ടു മാത്രം ആശയക്കടൽ തന്നെ പകർന്നു നൽകാൻ കഴിയുന്ന സന്ദർഭങ്ങളുമുണ്ടല്ലോ. കാരുണ്യം, ദൈന്യം, യാചന, ക്രോധം, അഹങ്കാരം, സ്നേഹം ഇവയിലേതിലെയും ആശയങ്ങൾ.

നിശ്ശബ്ദത ചിലപ്പോൾ വലിയ പിരിമുറുക്കം സൃഷ്ടിക്കും. ദാമ്പത്യകലഹങ്ങളിൽ പലപ്പോഴും ‘ഞാനിനി നിങ്ങളോട് ഈ ആയുഷ്കാലത്തു മിണ്ടില്ല’ എന്നുപറഞ്ഞ് ഒരു പങ്കാളി നിശ്ശബ്ദതയെ പുൽകും. നടപ്പില്ലാത്ത കാര്യമാണെന്ന് പറയുന്നയാൾക്കും കേൾക്കുന്നയാൾക്കും അറിയാം. പക്ഷേ നിശ്ശബ്ദത തളംകെട്ടി നിൽക്കുന്ന അന്തരീക്ഷത്തിൽ പിരിമുറുക്കം ഏറിയേറി വരും. പെട്ടെന്നായിരിക്കും ‘മിണ്ടാപ്രാണി’ ചിരിച്ചുകൊണ്ട് മൗനം ഭഞ്ജിച്ച് സംഭാഷണം തുടങ്ങുന്നത്. 

ഇപ്പറഞ്ഞതു സൗന്ദര്യപ്പിണക്കത്തിന്റെ കാര്യം. പക്ഷേ രാഷ്ട്രീയപ്രവർത്തനത്തിൽ വലിയ പിഴവു കാരണം എതിർകക്ഷിയുടെ കുറ്റപ്പെടുത്തലിനു വിധേയരാകുന്ന നേതാക്കൾ മറ്റു വഴിയില്ലാതെ മൗനവ്രതത്തിലേർപ്പെടാറുണ്ട്. എന്തു പറഞ്ഞാലും എതിരാളി അതു ദുർവ്യാഖ്യാനം ചെയ്തു കൂടുതൽ കുഴപ്പം സൃഷ്ടിക്കുമെന്നു ഭയന്ന്, നിശ്ശബ്ദത വരിക്കുന്നത് രാഷ്ട്രീയപ്രവർത്തനത്തിലെ അടവെന്നു കരുതിയാൽ മതി. അതു നേർവഴിയല്ലെന്നു മാത്രം. നമുക്കു ചേർന്ന വഴിയുമല്ല. കാതടപ്പിക്കുന്ന നിശ്ശബ്ദതയെന്ന് ഇംഗ്ലിഷ് ശൈലിയുണ്ട് (deafening silence). തെറ്റു പറ്റിപ്പോയാൽ ഉള്ള കാര്യം സമ്മതിച്ച് തിരുത്തുന്നതാവും മാന്യതയുടെ വഴി.

പല സന്ദർഭങ്ങളിലും വിവേകശാലികൾ മനഃപൂർവം നിശ്ശബ്ദരായിരിക്കും. വിവേകത്തിനു പോഷകാഹാരമാകുന്ന നിദ്രയാണ് നിശ്ശബ്ദതയെന്നു ഫ്രാൻസിസ് ബേക്കൺ. വിവേകത്തിന്റെ മതിലാണ് നിശ്ശബ്ദതയെന്നു ജർമൻ പഴമൊഴി. കാലിപ്പാത്രങ്ങളാണ് കൂടുതൽ ശബ്ദമുണ്ടാക്കുക. ചില്ലറ ശബ്ദമുണ്ടാക്കുമ്പോൾ കറൻസി നോട്ട് നിശ്ശബ്ദം. കോപിച്ചുവരുന്നയാൾക്കുള്ള ശക്തമായ മറുപടിയാകാം നിശ്ശബ്ദത. നിന്ദിക്കാനുള്ള മികച്ച മാർഗമാണ് നിശ്ശബ്ദതയെന്നു ബർണാഡ് ഷാ. മിണ്ടാതിരിക്കുന്നതു ചിലപ്പോൾ തെറ്റിദ്ധാരണയ്ക്കു വഴിവയ്ക്കാമെന്നതും ഓർക്കണം.

മൗനം വിദ്വാനു ഭൂഷണം എന്നു നമ്മൾ പണ്ടേ പറയുന്നു പക്ഷേ, കൂട്ടത്തിൽ ഒന്നുകൂടി ഓർക്കണം. മലയാളത്തിൽ വേറെയുമുണ്ട് മൊഴികൾ. മൗനം മന്ദന് ഭൂഷണം. മൗനം മലയ്ക്ക് സമം. മൗനം സമ്മതലക്ഷണം.

നിശ്ശബ്ദതയെയും മൗനത്തെയും കുറിച്ച് പല ചിന്തകളും നാം കേട്ടു. നമുക്കെന്തു ചെയ്യാമെന്ന ചോദ്യം സ്വാഭാവികം. വെറുതേ നാക്കിട്ടടിക്കാതിരിക്കുക. വേണ്ടപ്പോൾ വേണ്ടതു വേണ്ടത്ര പറയുക. മൗനം വേണ്ടപ്പോൾ, പറഞ്ഞുമിടുക്കരാകാനുള്ള ആവേശത്തെ നിയന്ത്രിക്കുക. പഠിക്കാനും ചിന്തിക്കാനും ഉതകുന്ന നിശ്ശബ്ദ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ മനസ്സു വയ്ക്കുക. ഒന്നു നാം മറക്കരുത് – നിശ്ശബ്ദത ശൂന്യതയല്ല, നിഷ്ക്രിയത്വമല്ല, പല മാനങ്ങളുമുണ്ടതിന്.

ആഹ്ലാദത്തിന്റെ ‘ഏറ്റവും പരിപൂർണമായ’ മുന്നോടിയാണ് നിശ്ശബ്ദത (Silence is the perfectest herald of joy) എന്നു ഷേക്സ്പിയർ – ‘മച്ച് എഡോ എബൗട് നതിങ് 2:2’.

Content Summary: Ulkazhcha Column – Speech is silver, silence is golden