‘വോട്ടോ, അതു വീട്ടിൽ തീരുമാനിക്കും’: കർഷകരുടെ കർണാടകയിൽ കണ്ടത്...
ഒരു സംസ്ഥാനം, പല ലോകങ്ങൾ (One State, Many Worlds)– കർണാടകയിലേക്ക് എത്തുന്നവരെ സ്വീകരിക്കുന്നതാണ് വിനോദ സഞ്ചാര വകുപ്പിന്റെ ഈ പരസ്യവാചകം. ശരിയാണ് കർണാടക എല്ലാവരുടെയും നാടാണ്. അതേസമയം ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ എംഎൽഎമാർ ഇരിപ്പുറപ്പിച്ച നിയമസഭയാണ് കർണാടകയുടേത്. അവിടേക്ക് പുതിയ ഒരു സംഘം ‘സമ്പന്നരെ’ തിരഞ്ഞെടുക്കുന്ന വോട്ടെടുപ്പ് മേയ് 10നാണ്. ഈ പശ്ചാത്തലത്തിലാണ് ഗ്രാമീണ കർണാടകയിൽ എന്തു നടക്കുന്നു എന്നറിയാൻ ഈ യാത്ര നടത്തിയത്. ഒരു മാറ്റവുമില്ല ചില കാര്യങ്ങളിൽ, ചില കാര്യങ്ങൾ പാടേ മാറിയിരിക്കുന്നു. പക്ഷേ അതിനു തിരഞ്ഞെടുപ്പുകളുമായി ഒരു ബന്ധവുമില്ല. നിങ്ങൾക്കും തിരിച്ചറിയാം ആ കാര്യങ്ങൾ, ഗ്രാമീണ കർണാടകയിലേക്കു വരൂ, നമുക്ക് കണ്ടും കേട്ടും അറിയാം അവരുടെ അരികുജീവിതങ്ങളിലെ അഴലാഴങ്ങൾ. എല്ലാവരുടെയും ചോദ്യങ്ങൾ ഒന്നു മാത്രം. കർണാടകയുടെ മനസ്സിലെന്ത്? ഓരോ ദിവസവും മാറി മറിയുകയാണ് കർണാടക രാഷ്ട്രീയം. ജനങ്ങൾ ഇതെല്ലാം കാണുന്നില്ലേ ? വായിക്കാം കർണാടകയുടെ മനസും മനസിലിരിപ്പും...

∙ കർണാടകയുടെ മണ്ണ്, മലയാളിയുടെ കൃഷി
എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായും അതിർത്തി പങ്കുവയ്ക്കുന്ന ഏക ഇന്ത്യൻ സംസ്ഥാനമാണ് കർണ്ണാടക. അതിൽ കേരളവുമായി കൃഷിയുടെ കാര്യത്തിൽ കർണാടകത്തിന് ഇന്ന് സവിശേഷമായ ബന്ധമുണ്ട്. കേരളത്തിൽനിന്ന് നല്ലൊരു വിഭാഗം കർഷകരും ഇന്ന് കൃഷിയിറക്കുന്നത് അവിടെയാണ്. താങ്ങാവുന്ന വിലയ്ക്ക് പാട്ടത്തിനെടുക്കുന്ന ഭൂമിയിൽ താരതമ്യേന കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന വെള്ളവും വൈദ്യുതിയും കൂലിക്കാരെയും പ്രയോജനപ്പെടുത്തി കൃഷി ചെയ്തുപോരുന്ന വലിയൊരു സംഘം മലയാളി കർഷകർ ഇന്നു കർണാടകയുടെ കാർഷികചരിത്രംതന്നെ മാറ്റിയെഴുതിക്കഴിഞ്ഞു.
ഒരു സംസ്ഥാനം, പല ലോകങ്ങൾ എന്ന, നാടിനെയും നാട്ടുകാരെയും അന്വർഥമാക്കിയ കർണാടക ടൂറിസത്തിന്റെ പരസ്യവാചകത്തിലുണ്ട് ആ നാടിന്റെ യഥാർഥ ചിത്രം. പല ലോകങ്ങളാണ് ഒരു നാട്ടിനുള്ളിൽ. കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന വലിയൊരു ജനസഞ്ചയം എന്നും ഒരേ ലോകത്താണ്. അവരുടെ ലോകം മാറുന്നേയില്ല. ദാരിദ്ര്യത്തിന്റെയും കൊടിയ അവഗണനയുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും വിശാലമായ ലോകമാണത്. അവർക്കു പുറത്താണ് ഇന്ത്യയിൽത്തന്നെ ഏറ്റവും സമ്പന്നരായ എംഎൽഎമാർ തഴച്ചുവളരുന്ന മറ്റൊരു ലോകം. അതിസമ്പന്നരായ അവരുടെ ലോകം സൃഷ്ടിക്കാൻ സ്വയം എരിഞ്ഞുതീരാൻ വിധിക്കപ്പെട്ടവരാണ് പാവപ്പെട്ടവരുടെ വലിയ ലോകം.
∙ കള്ളപ്പണം വരുന്നുണ്ടോ, പരിശോധന കർശനം
മാനന്തവാടിയിൽനിന്ന് കർണാടകയിലേക്ക് കടക്കുന്ന അതിരിലാണ് എച്ച്ഡി കോട്ട നിയമസഭാ മണ്ഡലം. കേരളത്തിൽനിന്ന് കർണാടകയിലേക്കും തിരിച്ചും ബസ് സർവീസുകൾ നിർബാധം നടന്നുവരുന്നു. തൊഴിൽ തേടി വരുന്നവരുടെയും പോകുന്നവരുടെയും പ്രധാന സഞ്ചാരം ഈ ബസുകൾതന്നെ. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിർത്തി ചെക്ക് പോസ്റ്റുകളിൽ തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശപ്രകാരം മൈസൂർ ജില്ലാ പൊലീസ് പ്രത്യേക ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ചുകഴിഞ്ഞു.
ബസുകളായാലും സ്വകാര്യവാഹനങ്ങളായാലും തോക്കേന്തിയ പൊലീസിന്റെ പ്രത്യേക പരിശോധന കഴിയാതെ ഇതുവഴി കടന്നുപോകാനാവില്ല. ബാഗുകൾ തുറന്നുനോക്കും. ഈ പരിശോധന പൊലീസ് ക്യാമറകൾ ഒപ്പിയെടുത്തു രേഖയാക്കുന്നുമുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആവശ്യത്തിന് കള്ളപ്പണം ഇതുവഴി കടത്തുമെന്ന മൂഢവിശ്വാസം ആർക്കാണെന്ന സംശയം മാത്രമേ ഇതു കാണുമ്പോൾ അവശേഷിക്കൂ. പരിശോധന കഴിഞ്ഞു ചെക്ക്പോസ്റ്റ് പിന്നിട്ടാൽ വീണ്ടും എതിരേൽക്കുന്നത് വരണ്ട വയലുകൾതന്നെ.
∙ കൂടുവിട്ടും കൂടുമാറിയും എച്ച്ഡി കോട്ട
ദക്ഷിണേന്ത്യയിൽ ആദ്യമായി ബിജെപി അധികാരത്തിൽ വന്ന സംസ്ഥാനമായ കർണാടകയുടെ ഔദ്യോഗിക പുഷ്പവും ബിജെപിയുടെ ചിഹ്നവും താമരയാണ്. ആരൊക്കെ എവിടെയൊക്കെ തുടരുമെന്നോ വന്നുചേരുമെന്നോ എന്നൊന്നും ഉരുറപ്പുമില്ലാത്ത രാഷ്ട്രീയമാണ് കർണാടകയിലേത്. അതിനു കർണാടകയോളം പഴക്കം കാണും. ഷെട്ടർ കൂടുവിട്ട് കോൺഗ്രസിൽ ചേക്കേറിയതു കണ്ടും കേട്ടും കർണാടക ഞെട്ടാത്തത് അതുകൊണ്ടാണ്. എച്ച്ഡി കോട്ട നിയമസഭാ മണ്ഡലത്തിന്റെ ചരിത്രവും മറ്റൊന്നല്ല.
രാജ്യത്തെ അതിസമ്പന്നരായ നിയമസഭാ സമാജികരുടെ പട്ടികയിൽ ഇടം പിടിക്കാൻ കർണാടകക്കാർ കളിക്കുന്നതു ചില്ലറ കളിയൊന്നുമല്ല. അതിനായി അവരൊഴുക്കുന്ന വിയർപ്പിനു വിലയേറെയുണ്ട്. എച്ച്ഡി കോട്ടയിലെ കാര്യം തന്നെയെടുക്കാം. സി.അനിൽ കുമാർ (കോൺഗ്രസ്) ആണ് ഇവിടത്തെ സിറ്റിങ് എംഎൽഎ. പണ്ട് അദ്ദേഹവും ദളിലായിരുന്നു. അദ്ദേഹത്തിന്റെ അച്ഛൻ എസ്. ചിക്കമാതു ആയിരുന്നു മുൻഎംഎൽഎ. 2018ലെ തിരഞ്ഞെടുപ്പിൽ മകൻ അനിലിന് സീറ്റു കൊടുക്കാൻ അദ്ദേഹം നടത്തിയ ശ്രമം വിജയിച്ചില്ല. പകരം സീറ്റ് ചിക്കണ്ണ എന്ന പ്രബലനേതാവിനാണ് കിട്ടിയത്.
ഇതിൽ പ്രതിഷേധിച്ച് അനിൽ ദൾ വിട്ട് കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് അനിലിനെ സ്ഥാനാർഥിയുമാക്കി. തിരഞ്ഞെടുപ്പിനു ഒരു മാസം മുമ്പ് ചിക്കമാതു ഹൃദയസ്തംഭനഞ്ഞെത്തുടർന്ന് നിര്യാതനായി. അതോടെ സഹതാപതരംഗത്തിന്റെ കരുത്തുംചേർന്ന് സീറ്റ് അനിൽവഴി കോൺഗ്രസ് പിടിച്ചെടുത്തു. ദളിന്റെ ശക്തനായ തേരാളിയായ ചിക്കണ്ണയ്ക്ക് അടിയറവു പറയേണ്ടി വന്നു. (76,652–54,559).
∙ കുതിരക്കച്ചവടം നടക്കുമോ ബീച്ചനഹള്ളിയിൽ?
ഇത്തവണത്തെ മത്സരത്തിനും പ്രത്യേകതകൾ ഏറെയാണ്. കോൺഗ്രസ് അനിലിനെത്തന്നെ രംഗത്തിറക്കി പരീക്ഷണം ആവർത്തിക്കുകയാണ്. ചിക്കണ്ണയാവട്ടെ തന്റെ സീറ്റ് മകൻ സി.ജയപ്രകാശിന് വിട്ടുകൊടുത്ത് ജെഡിഎസിൽ പുതിയൊരു പരീക്ഷണത്തിനാണ് തയാറായിരിക്കുന്നത്. നിരാശപ്പെടേണ്ട, ഇത്തവണയുമുണ്ട് കൂടുമാറ്റം. ജെഡിഎസ് വിട്ട കൃഷ്ണ നായിക്ക് ആണ് ബിജെപി സ്ഥാനാർഥി.
2020ൽ നടന്ന തദ്ദേശതിരഞ്ഞെടുപ്പിൽ ജനതാദൾ എസ് ആണ് ബീച്ചനഹള്ളി പഞ്ചായത്തിൽ അധികാരത്തിലെത്തിയത്. പ്രസിഡന്റ് എൻ.സി.പ്രകാശ്. ബീച്ചനഹള്ളി നിയമസഭാമണ്ഡലം വീണ്ടും ജെഡിഎസ് പിടിച്ചെടുക്കുമെന്ന കാര്യത്തിൽ അദ്ദേഹത്തിനു സംശയമൊന്നുമില്ല. ബിജെപിയുടെ കുതിരക്കച്ചവടത്തിൽ ബീച്ചനഹള്ളിയിൽനിന്നു തിരഞ്ഞെടുക്കപ്പെടുന്ന ദൾ എംഎൽഎ വീഴില്ലെന്ന് അദ്ദേഹത്തിനുറപ്പുണ്ട്.
പണ്ട് ചിക്കണ്ണയ്ക്ക് ബിജെപി 60 കോടി രൂപ വിലപറഞ്ഞിട്ടും കൂടെ പോയിട്ടില്ലെന്ന ശക്തമായ പാരമ്പര്യത്തിന്റെ കാര്യവും ഓർമിപ്പിച്ചാണ് അദ്ദേഹം ഇതു വ്യക്തമാക്കിയത്. അതേസമയം തിരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്തൊരു ദൾ-കോൺഗ്രസ് സഖ്യത്തിനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളയുന്നില്ല. ബീച്ചനഹള്ളി പഞ്ചായത്തിന് ആനുകൂല്യങ്ങളും ഫണ്ടും അനുവദിക്കുന്നതിൽ ബിജെപി സർക്കാർ വിവേചനം കാണിക്കുന്നതായും എൻ.സി.പ്രകാശ് കുറ്റപ്പെടുത്തി.
∙ ജയപ്രകാശിന്റെ കൈപിടിച്ച് ചിക്കണ്ണ
മുൻ എംഎൽഎ ചിക്കണ്ണയുടെ വീട്ടിൽ രാവിലെ ആറരയോടെ ചെന്നെത്തുമ്പോൾ അകത്ത് തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്. മകൻ ജയപ്രകാശിന്റെ വിജയത്തിനായി അരയും തലയും മുറുക്കി ചിക്കണ്ണ തന്നെ മുന്നിലുണ്ട്. അകത്തെ രഹസ്യചർച്ചകൾക്കൊടുവിൽ ജയപ്രകാശും ചിക്കണ്ണയും കാണാൻ മുഖം തന്നു. എല്ലാ മേഖലയിലും തകർച്ച നേരിട്ട 5 വർഷത്തെ ചരിത്രം തനിക്കൊരു അവസരം നൽകുമെന്നതാണ് ജയപ്രകാശിന്റെ വലിയ പ്രതീക്ഷ. കഴിഞ്ഞ തവണ അനിലിനെ തുണച്ച പിന്നാക്കവിഭാഗക്കാരുടെ വോട്ടിൽ നല്ലൊരു പങ്ക് ഇത്തവണ തനിക്കു ലഭിക്കുമെന്ന കണക്കും ജയപ്രകാശ് കൂട്ടിവച്ചിട്ടുണ്ട്.
ഭാര്യയ്ക്കും സഹോദരങ്ങൾക്കും മാതാപിതാക്കൾക്കുമൊപ്പം വീടുവീടാന്തരം കയറിയിറങ്ങുന്ന പ്രചരണത്തിന് അടുത്ത ദിവസം ഇറങ്ങുമെന്നും പറഞ്ഞ്, തന്നെ കാത്തിരിക്കുന്ന സാധാരണ പ്രവർത്തകരുടെ ഇടയിലേക്ക് അദ്ദേഹം ഇറങ്ങിച്ചെന്നു. നേരത്തേ അവർക്കിടയിൽ കാരണവർ സ്ഥാനത്തിരുന്ന് നിർദേശങ്ങൾ നൽകിവന്ന ചിക്കണ്ണ വിജയപ്രതീക്ഷ പങ്കുവച്ച പുഞ്ചിരി സമ്മാനിച്ച് യാത്രയും പറഞ്ഞു. അപ്പോഴും ഗേറ്റുതുറന്ന് സാധാരണപ്രവർത്തകർ ‘ഭാവി എംഎൽഎ’യുടെ വീട്ടിലേക്ക് ഒഴുകുന്നുണ്ടായിരുന്നു.
∙ വോട്ടോ, അതു വീട്ടിൽ തീരുമാനിക്കും; ഇതു കെമ്പലമ്മ സ്റ്റൈൽ
60 കഴിഞ്ഞ കെമ്പലമ്മയ്ക്കോ 80 പിന്നിട്ട ലിങ്കനായ്ക്കനോ വോട്ടു ചെയ്യുന്ന കാര്യത്തിലൊരു സംശയവുമില്ല. അതൊക്കെ വീട്ടിൽ തീരുമാനിക്കും. ആർക്കാണ് വോട്ടു ചെയ്യുക എന്നതൊക്കെ വീട്ടിലാണ് തീരുമാനിക്കുക. മൂന്നാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള കെമ്പലമ്മയും ലിങ്കനായ്ക്കനും അന്നത്തെ കൂലിവേല കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴിയാണ് തിരഞ്ഞെടുപ്പിനെക്കുറിച്ചു സംസാരിച്ചത്.
വോട്ടെടുപ്പിനു തലേന്ന് കൂലിവേലക്കാരെ കൂട്ടത്തോടെ ഒരു സ്ഥലത്ത് സംഘടിപ്പിച്ച് അവർക്കാവശ്യമായ ഭക്ഷണവും നൽകി പിറ്റേന്നു രാവിലെ നേരെ പോളിങ് ബൂത്തിലേക്ക് കൊണ്ടുപോകുന്ന രീതി നിലനിൽക്കുന്ന അനേകം ഗ്രാമങ്ങൾ കർണാടകയിലുണ്ടെന്നു പലരും വ്യക്തമാക്കി. എംഎൽഎയുടെ വീട്ടിൽ പോയാലും ഒന്നു കാണാൻ പറ്റില്ലെന്ന പരാതിയാണ് യങ്കിട്ടമ്മയ്ക്ക്. മണിക്കൂറുകളോളം കാത്തിരുന്നു മടങ്ങുകയാണ് പതിവ് അനുഭവമെന്നും അവർ കുറ്റപ്പെടുത്തുന്നു.
∙ തക്കാളിക്കും കാബേജിനും കിലോയ്ക്ക് 3 രൂപ!
വിളവിന് ന്യായവും മാന്യവുമായ വില ലഭിക്കാതെ കർഷകർ അനുഭവിക്കുന്ന തിരിച്ചടികൾക്ക് ഒരവസാനവുമില്ല. ഇടനിലക്കാരായി പ്രവർത്തുന്ന ഏജന്റുമാരുടെ സമാനതകളില്ലാത്ത ക്രൂരത ഇവിടെ കർഷകരെ ആത്മഹത്യയിലേക്ക് തളളിവിടുന്നു. കഴിഞ്ഞ വർഷം മാത്രം എച്ച്ഡി കോട്ട മണ്ഡലത്തിലെ കർഷകർ അനുഭവിച്ച ദുരിതചിത്രങ്ങൾ ഇതാ: രാവിലെ 6 മുതൽ വൈകിട്ട് 6 വരെ 3 മാസത്തോളം അധ്വാനിച്ചുണ്ടാകുന്ന തക്കാളിക്ക് കിലോയ്ക്ക് 3 രൂപ പോലും കിട്ടാതെ വന്നപ്പോൾ ട്രാക്ടറിൽ കൊണ്ടുവന്ന് റോഡരികിൽ തളളി.
കിലോയ്ക്ക് 15 രൂപയെങ്കിലും കിട്ടിയാൽ മാത്രം ലാഭകരമായി കൃഷി ചെയ്യാവുന്ന, കാബേജിന് വെറും 3 രൂപയേ ലഭിക്കൂവെന്ന അവസ്ഥ വന്നപ്പോൾ കൃഷിയിടത്തിൽത്തന്നെയിട്ട് നശിപ്പിച്ച് നിലം അടുത്ത കൃഷിക്കായി ഒരുക്കി. അല്ലെങ്കിൽ അടുത്ത കൃഷിയും മുടങ്ങും. രണ്ടിടത്തും ഏജന്റിന്റെ കമ്മിഷനാണ് കൃഷിക്കാരനെ കൂടുതൽ തകർത്തത്. 20 രൂപയെങ്കിലും കിട്ടിയാൽ മാത്രം ലാഭകരമായി അവസാനിക്കേണ്ട വഴുതനയ്ക്ക് ഏജന്റ് പറഞ്ഞ വില കിലോയ്ക്ക് 4 രൂപ. പറിച്ചെടുക്കാൻ കൊടുക്കേണ്ട കൂലി പോലും നഷ്ടമാകുമെന്ന് വന്നപ്പോൾ കർഷകൻ ആ വഴുതന പറിച്ചില്ല. ഒടുവിൽ മഞ്ഞ നിറമായി മാറി അവ നശിച്ചു. സമാനമായ നിലവാരത്തിൽ കർഷകരെ തകർത്ത വെണ്ടയ്ക്കയും പറിച്ചെടുക്കാതെ ഉപേക്ഷിച്ചു. കരിമ്പ്, വാഴ, കപ്പ എന്നിവയിലെല്ലാം ഇടനിലക്കാരായ ഏജന്റുമാർ സമാനമായ അവസ്ഥ സൃഷ്ടിക്കുന്നു.
∙ കർഷകർക്ക് കൈത്താങ്ങായി മലയാളി പാട്ടകർഷകർ
കേരളത്തിൽനിന്ന് പാട്ടകൃഷിക്കെത്തിയ മലയാളികൾ യഥാർഥത്തിൽ കർണാടകയിലെ കർഷകത്തൊഴിലാളികളുടെ ജീവതനിവാരം ഉയർത്തിയെന്നും പറയാം. നേരത്തേ 30 രൂപ ദിവസക്കൂലിയുണ്ടായിരുന്ന സ്ത്രീത്തൊഴിലാളികൾക്ക് ഇന്ന് 250 രൂപയും, 60 രൂപ മാത്രം ലഭിച്ചിരുന്ന പുരുഷന്മാർക്ക് ഇന്ന് 500 രൂപയും ലഭിക്കുന്നുണ്ട്. ഇതിന്റെ മാറ്റം കർണാടകയിലെ കർഷകത്തൊഴിലാളികളിൽ ഒരു വിഭാഗത്തിന്റെ ജീവിതനിലവാരത്തിലും പ്രകടമാണ്.
എന്നാൽ പാട്ടക്കർഷകർക്ക് കർണാടകയിൽ യാതൊരു നിയമപരിരക്ഷയും ലഭിക്കുന്നില്ലെന്ന് യുണൈറ്റഡ് ഫാർഡമേഴ്സ് ആൻഡ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കുന്നു. കേരളത്തിൽനിന്നൊരു കർഷകനു കർണാടകയിൽ എന്തെങ്കിലും അപകടം സംഭവിച്ചാൽ കർണാടക അധികൃതരിൽനിന്നു നേരിടേണ്ടിവരുന്ന നിസ്സഹകരണം ഇവരെ വല്ലാതെ തളർത്തുന്നുമുണ്ട്.
∙ മരിച്ചാൽ മൃതദേഹം പോലും ‘തടവിൽ’
അയൽസംസ്ഥാനങ്ങളിൽ കൃഷി ചെയ്യാൻ പോകുന്നവർക്ക് അവിടത്തെ താൽക്കാലിക ഷെഡുകളിൽ സംഭവിക്കുന്ന ആകസ്മിക മരണത്തിനൊടുവിൽ നേരിടേണ്ടിവരുന്ന ദുരിതങ്ങൾക്ക് കണക്കില്ല. മൃതദേഹം നാട്ടിലെത്തിക്കാൻ ഭീമമായ തുക കൈക്കൂലി ആവശ്യപ്പെടുന്നതുൾപ്പടെ. സാമ്പത്തിക ബാധ്യതയിൽനിന്നു കരകയറാനാവാതെ ആത്മഹത്യ ചെയ്യുന്ന കർഷകരുടെ ജഡം വിട്ടുകിട്ടാൻ ഏറെ പണം ചെലവഴിക്കേണ്ടിവരുന്നു. കേരളത്തിൽനിന്ന് കർണാടകയിലേക്കോ ആന്ധ്രയിലേക്കോ പോകുന്ന വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ പൊലീസിന്റെ സമീപനം ക്രൂരമായിരിക്കും. ഇതു തിരിച്ചറിഞ്ഞാണ് യുണൈറ്റഡ് ഫാർഡമേഴ്സ് ആൻഡ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനു രൂപം നൽകിയത്.
അസോസിയേഷന്റെ പ്രവർത്തനം 12 സംസ്ഥാനങ്ങളിൽ എത്തിക്കഴിഞ്ഞു. 2000 കർഷകർ അസോസിയേഷനിൽ അംഗങ്ങളാണ്. കേരളത്തിനു പുറത്ത് ഏതു സംസ്ഥാനത്തുമാവട്ടെ, കർഷകൻ നേരിടുന്ന പ്രയാസം ലഘൂകരിക്കാൻ അസോസിയേഷന് സാധിച്ചിട്ടുണ്ടെന്ന് ചെയർമാൻ സാബു കണ്ണക്കാപറമ്പിൽ വ്യക്തമാക്കുന്നു. നിർധനരായ കുടുംബങ്ങൾക്ക് സഹായമെത്തിക്കാനും സംഘടനയ്ക്കു സാധിച്ചിട്ടുണ്ട്.
∙ ഇവര്‍ ‘പ്രവാസി കർഷകർ’, ഇവരെ ആരു സഹായിക്കും
അയൽസംസ്ഥാനങ്ങളിൽനിന്ന് അത്യധ്വാനം ചെയ്തു സമ്പാദിക്കുന്നതത്രയും ഈ കർഷകർ കേരളത്തിലാണു ചെലവഴിക്കുന്നത്. പ്രവാസികളെപ്പോലെ അവർ ഈ പണം ചെലവഴിക്കുന്നത് കേരളത്തിന്റെ സാമ്പത്തികപുരോഗതിക്ക് ഏറെ സഹായം ചെയ്യുന്നു. എന്നാൽ കേരളം മറുനാടൻ കർഷകരെ അവഗണിക്കുന്നു. എൻആർഐക്കാർക്കു നൽകുന്ന സഹായം ഈ കർഷകർക്കും നൽകണം. പിന്നാക്കം നിലക്കുന്ന കർഷകർക്ക് സാമ്പത്തികസഹായം നൽകണം. മറുനാടൻ കർഷകരെ പ്രവാസി കർഷകരായി അംഗീകരിച്ച് പ്രത്യേക സാമ്പത്തികസഹായം അനുവദിക്കാൻ ബജറ്റിൽ പ്രത്യേക തുക അനുവദിക്കണം.
മറുനാടൻ സംസ്ഥാനങ്ങളിൽനിന്നെത്തുന്നവർക്ക് കേരളത്തിൽ നൽകുന്ന സഹായം മറുനാടുകളിൽ പോയി കൃഷി ചെയ്യുന്ന തങ്ങൾക്കും ലഭ്യമാക്കണമെന്നാണ് കരർണാടകയിലേക്കു പോകുന്ന കർഷകരുടെ ആവശ്യം. ‘‘അയൽസംസ്ഥാനങ്ങളിലെ കർഷകത്തൊഴിലാളികളുടെ കോളനികളിലെ ജീവിതനിലവാരം ഉയർത്താൻ ഞങ്ങൾക്കു സാധിച്ചിട്ടുണ്ട്. ഇതു തിരിച്ചറിഞ്ഞ് ഈ കർഷകർക്ക് ആ സംസ്ഥാനസർക്കാരുകൾ സഹായം അനുവദിക്കണം. പലിശരഹിത വായ്പ അനുവദിക്കണം കാർഷികമേഖലയിൽ തകർച്ച നേരിടുന്ന അവസരങ്ങളിൽ പ്രത്യേകിച്ചും’’– കർഷകർ പറയുന്നു.
ആർദ്രം ചാരിറ്റബിൾ ട്രസ്റ്റ്, കൈത്താങ്ങ് തുടങ്ങിയവ അസോസിയേഷന്റെ പദ്ധതികളാണ്. കൃഷിയിൽ തിരിച്ചടി നേരിടുന്നവർക്ക് വിത്ത് സൗജന്യമായി നൽകുന്ന പദ്ധതിയാണ് കൈത്താങ്ങ്. 63 അംഗ ഭരണസമിതിയും, 21 അംഗ നിർവാഹകസമിതിയും അസോസിയേഷനുണ്ട്. പത്തേക്കറിൽ 10,000 വാഴകൾ കൃഷി ചെയ്യുന്ന പ്രവാസി കർഷന് ഇവയൊൊട്ടാകെ നശിച്ചാലും ആ സംസ്ഥാനങ്ങളിൽനിന്ന് ഒരു രൂപ പോലും നഷ്ടപരിഹാരം ലഭിക്കില്ല. മറിച്ച് ഭൂമി നൽകിയവർക്ക് അനുകൂല്യം ലഭിക്കും. നാളിതുവരെ ഒരാനുകൂല്യവും കിട്ടാത്തവരാണ് പ്രവാസി കർഷകർ. അതേസമയം ചൂഷണങ്ങൾ ഏറെയുണ്ടുതാനും– കർഷകരുടെ വാക്കുകൾ.
English Summary: Assembly Election 2023: A Political Travel Through Rural Karnataka