2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട അപ്രതീക്ഷിത തിരിച്ചടിയിൽനിന്ന് പാഠം പഠിച്ച് ബിജെപിയും സഖ്യകക്ഷികളും ആസൂത്രണം ചെയ്തു നടപ്പിൽ വരുത്തിയ വിവിധ ക്ഷേമപദ്ധതികളും രാഷ്ട്രീയ തന്ത്രങ്ങളുമാണ് മഹാരാഷ്ട്ര നിയമസഭയിൽ അവർക്ക് ചരിത്രവിജയം നേടിക്കൊടുത്തത്. പ്രതിവർഷം 2.5 ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള സ്ത്രീകൾക്ക് മാസംതോറും 1500 രൂപ ബാങ്ക് അക്കൗണ്ടുകളിലേക്കു നേരിട്ടു നൽകുന്ന ‘മുഖ്യമന്ത്രി ലാഡ്കി ബഹിൻ യോജന’യും ജനസംഖ്യയിൽ 80 ശതമാനത്തോളം വരുന്ന ഹിന്ദുവിഭാഗത്തെ ഏകീകരിക്കാൻ ആസൂത്രണം ചെയ്ത ‘ഏക് ഹേ തോ സേഫ് ഹെ’ (ഒന്നിച്ചുനിന്നാൽ നാം സുരക്ഷിതരാണ്), ‘ബഠേംഗെ തോ കഠേംഗെ’ (ഭിന്നിച്ചാൽ നശിക്കും) എന്നീ മുദ്രാവാക്യങ്ങളും എല്ലാ തിരഞ്ഞെടുപ്പു പ്രവചനങ്ങളും തെറ്റിച്ചു. ആകെയുള്ള 288 സീറ്റിൽ 235 എണ്ണം ബിജെപിയുടെ മഹായുതി സഖ്യം നേടി. സംഘടനാ മികവും ഘടകകക്ഷികൾക്കിടയിലെ ഏകോപനവും ആർഎസ്എസിന്റെ സജീവമായ ഇടപെടലും അവരുടെ വിജയം അനായാസമാക്കിയതായി കാണാം. ഏഴ് മാസം മുൻപു നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ 400 സീറ്റ് പിടിക്കാൻ കച്ചകെട്ടിയിറങ്ങിയ നരേന്ദ്ര മോദി– അമിത് ഷാ കൂട്ടുകെട്ടിനെ മഹാരാഷ്ട്രയിലെ വോട്ടർമാർ ചെവിക്കു പിടിച്ചിരുത്തുകയായിരുന്നു. സംസ്ഥാനത്തെ നാൽപത്തിയെട്ടിൽ വെറും 18 സീറ്റ് മാത്രം അവർക്കു നൽകിയപ്പോൾ, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യാമുന്നണി 30 സീറ്റിൽ വിജയിച്ച് ശക്തമായ തിരിച്ചുവരവു നടത്തി. നിയമസഭാ മണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ കണക്കാക്കിയാൽ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട അപ്രതീക്ഷിത തിരിച്ചടിയിൽനിന്ന് പാഠം പഠിച്ച് ബിജെപിയും സഖ്യകക്ഷികളും ആസൂത്രണം ചെയ്തു നടപ്പിൽ വരുത്തിയ വിവിധ ക്ഷേമപദ്ധതികളും രാഷ്ട്രീയ തന്ത്രങ്ങളുമാണ് മഹാരാഷ്ട്ര നിയമസഭയിൽ അവർക്ക് ചരിത്രവിജയം നേടിക്കൊടുത്തത്. പ്രതിവർഷം 2.5 ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള സ്ത്രീകൾക്ക് മാസംതോറും 1500 രൂപ ബാങ്ക് അക്കൗണ്ടുകളിലേക്കു നേരിട്ടു നൽകുന്ന ‘മുഖ്യമന്ത്രി ലാഡ്കി ബഹിൻ യോജന’യും ജനസംഖ്യയിൽ 80 ശതമാനത്തോളം വരുന്ന ഹിന്ദുവിഭാഗത്തെ ഏകീകരിക്കാൻ ആസൂത്രണം ചെയ്ത ‘ഏക് ഹേ തോ സേഫ് ഹെ’ (ഒന്നിച്ചുനിന്നാൽ നാം സുരക്ഷിതരാണ്), ‘ബഠേംഗെ തോ കഠേംഗെ’ (ഭിന്നിച്ചാൽ നശിക്കും) എന്നീ മുദ്രാവാക്യങ്ങളും എല്ലാ തിരഞ്ഞെടുപ്പു പ്രവചനങ്ങളും തെറ്റിച്ചു. ആകെയുള്ള 288 സീറ്റിൽ 235 എണ്ണം ബിജെപിയുടെ മഹായുതി സഖ്യം നേടി. സംഘടനാ മികവും ഘടകകക്ഷികൾക്കിടയിലെ ഏകോപനവും ആർഎസ്എസിന്റെ സജീവമായ ഇടപെടലും അവരുടെ വിജയം അനായാസമാക്കിയതായി കാണാം.

ഏഴ് മാസം മുൻപു നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ 400 സീറ്റ് പിടിക്കാൻ കച്ചകെട്ടിയിറങ്ങിയ നരേന്ദ്ര മോദി– അമിത് ഷാ കൂട്ടുകെട്ടിനെ മഹാരാഷ്ട്രയിലെ വോട്ടർമാർ ചെവിക്കു പിടിച്ചിരുത്തുകയായിരുന്നു. സംസ്ഥാനത്തെ നാൽപത്തിയെട്ടിൽ വെറും 18 സീറ്റ് മാത്രം അവർക്കു നൽകിയപ്പോൾ, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യാമുന്നണി 30 സീറ്റിൽ വിജയിച്ച് ശക്തമായ തിരിച്ചുവരവു നടത്തി.

Show more

ADVERTISEMENT

നിയമസഭാ മണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ കണക്കാക്കിയാൽ, 288ൽ നൂറ്റൻപതിലേറെ സീറ്റുകളിൽ ഭൂരിപക്ഷം ഇന്ത്യാമുന്നണിക്കായിരുന്നു. അതോടെ, 10 വർഷമായി തുടരുന്ന കേന്ദ്ര– സംസ്ഥാന ഭരണത്തോട് ജനങ്ങൾക്ക് ഇഷ്ടക്കേടുണ്ടെന്നു തിരിച്ചറിഞ്ഞ ബിജെപിയും ശിവസേനയും (ഷിൻഡെ) എൻസിപിയും (അജിത് പവാർ) ഉൾപ്പെട്ട മഹായുതി സഖ്യം പുതിയ തന്ത്രങ്ങൾ സ്വീകരിക്കാനും സ്വയം നവീകരിക്കാനും പദ്ധതികൾ തയാറാക്കി.

∙ വോട്ടൊഴുക്കിയ ‘ലാഡ്കി ബഹിൻ യോജന’

നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കാനുള്ള അടിയന്തര നടപടിയെന്ന നിലയിലാണ് കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി അജിത് പവാർ ലാഡ്‌കി ബഹിൻ യോജന പ്രഖ്യാപിച്ചത്. പദ്ധതിയിൽ ഇതുവരെ അംഗമായി ചേർന്ന 2.43 കോടി വനിതകളിൽ 2.23 കോടിപ്പേർക്ക് പ്രതിമാസം 1500 രൂപ വീതം 3 തവണ നൽകി. ഇതേനിലയിൽ ധനസഹായം തുടരാൻ പ്രതിമാസം 3700 കോടി രൂപ വേണം. ഇതിനു പുറമേ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പ്രതിവർഷം 3 എൽപിജി സിലിണ്ടർ വീതം സൗജന്യമായി നൽകുന്ന പദ്ധതിയും പട്ടികവിഭാഗത്തിലെയും മറ്റു പിന്നാക്ക വിഭാഗങ്ങളിലെയും വിദ്യാർഥികൾക്ക് സ്കൂൾ– കോളജ് ഫീസ് തിരികെ നൽകുന്ന പദ്ധതിയും നടപ്പാക്കി.

മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്തതിനു ശേഷം മഷിപുരട്ടി വിരലുയർത്തിക്കാട്ടുന്ന വയോധിക (File Photo by Indranil Mukherjee / AFP)

കേന്ദ്രസർക്കാരിന്റെ പൂർണ പിന്തുണയോടെ നടപ്പാക്കിയ ഈ ജനപ്രിയ പദ്ധതികളെല്ലാം സർക്കാർ വിരുദ്ധവികാരം ശമിപ്പിക്കാൻ ധാരാളമായിരുന്നു. അവ തുടരുമെന്ന പ്രഖ്യാപനവും പ്രതിപക്ഷമുന്നണി വിജയിച്ചാൽ നിർത്തിക്കളയുമെന്ന പ്രചാരണവും വനിതാവോട്ടർമാരെ ഇളക്കി. അവർ കൂട്ടത്തോടെ ബൂത്തുകളിലേക്ക് ഒഴുകി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 6 ശതമാനത്തോളം വനിതകൾ ഇത്തവണ കൂടുതലായി വോട്ടു ചെയ്തത് (2019–59.2 ,2024– 65.1) പദ്ധതിയുടെ സ്വീകാര്യത വ്യക്തമാക്കുന്നു. ഇങ്ങനെ അധികമായി ചെയ്ത 32 ലക്ഷത്തിലെറെ സ്ത്രീകളുടെ വോട്ടാണ് അശനിപാതമായി പ്രതിപക്ഷമുന്നണിയുടെ അന്ത്യം കുറിച്ചത്.

ADVERTISEMENT

∙ ഒരു വല കളഞ്ഞ് ബിജെപി വീശുപഠിച്ചു

ഇന്ത്യാസഖ്യം അധികാരത്തിലെത്തിയാൽ രാജ്യവ്യാപകമായി ജാതി സെൻസസ് നടപ്പാക്കുമെന്നും പരമാവധി സംവരണം 50 ശതമാനമെന്ന വ്യവസ്ഥ പുനഃപരിശോധിക്കുമെന്നും ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രകടനപത്രികയിൽ രാഹുൽ ഗാന്ധി വാഗ്ദാനം ചെയ്തിരുന്നു. നൂറുകണക്കിനു ജാതികളും ഉപജാതികളുമുള്ള, മഹാത്മാ ജ്യോതിറാവു ഫൂലെയും ഡോ.ബി.ആർ.അംബേദ്ക്കറും ഉഴുതുമറിച്ച മറാഠാ മണ്ണിൽ ജാതി സംവരണം എല്ലാക്കാലത്തും പൊള്ളുന്ന വിഷയമായിരുന്നു. ഇന്ത്യാമുന്നണിയുടെ വാഗ്ദാനം അന്ന് വിവിധ ഹൈന്ദവ വിഭാഗങ്ങളിൽ ചേരിതിരിവുണ്ടാക്കി. ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ജാതി സംവരണം റദ്ദാക്കുമെന്ന പ്രചാരണം ദലിത് വിഭാഗങ്ങളെ ആശയക്കുഴപ്പത്തിലാക്കാൻ പര്യാപ്തമായിരുന്നു.

മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്തതിനു ശേഷം മഷിപുരട്ടി വിരലുയർത്തിക്കാട്ടുന്ന വനിത (File Photo by Indranil Mukherjee / AFP)

അതോടൊപ്പം, സംസ്ഥാനത്തെ ജനസംഖ്യയിൽ 12 ശതമാനത്തോളം വരുന്ന മുസ്‌ലിം ന്യൂനപക്ഷ വോട്ടുകൾ ഇന്ത്യാമുന്നണിക്ക് അനുകൂലമായി കേന്ദ്രീകരിക്കുകകൂടി ചെയ്തതോടെയാണ് തകർന്നടിയുമെന്നു കരുതിയിരുന്ന കോൺഗ്രസ് 13 സീറ്റുകളിൽ വിജയിച്ചത്. ബിജെപിയുടെയും ആർഎസ്എസിന്റെയും ഉന്നത നേതൃനിരയിലെ കുശുമ്പും കുന്നായ്മയും എൻഡിഎയുടെ പരാജയത്തിന് ആക്കം കൂട്ടി. ആർഎസ്എസിന്റെ സഹായമില്ലാതെ തിരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ കഴിയുന്ന നിലയിലേക്കു ബിജെപി വളർന്നുവെന്ന ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ പ്രസ്താവന പിന്നീടു തിരുത്തിയെങ്കിലും അതുണ്ടാക്കിയ അതൃപ്തി മുറിവായി അവശേഷിച്ചു.

∙ നാഗ്പുർ നഷ്ടപ്പെടുന്ന ആശങ്കയിൽ ആർഎസ്എസ്

ചന്ദ്രബാബു നായിഡുവിന്റെയും നിതീഷ് കുമാറിന്റെയും പിന്തുണയോടെ കേന്ദ്രഭരണം നിലനിർത്താൻ ബിജെപിക്കു കഴിഞ്ഞെങ്കിലും നരേന്ദ്ര മോദിയുടെ പ്രഭ മങ്ങി. മോദി മാത്രം വിചാരിച്ചാൽ തിരഞ്ഞെടുപ്പുകൾ വിജയിക്കില്ലെന്ന തിരിച്ചറിവ് ‘ഞാനെന്ന ഭാവം’ മാറ്റിവച്ച് ആർഎസ്എസ് നേതൃത്വത്തെ അനുനയിപ്പിക്കാൻ ബിജെപിയെ നിർബന്ധിതരാക്കി. ആർഎസ്എസിനും ഒത്തുതീർപ്പ് അനിവാര്യമായിരുന്നു. ഹിന്ദുത്വ ആശയത്തിലൂന്നിയ ദീർഘകാല പദ്ധതികളിൽ അയോധ്യയും കശ്മീരും ഉൾപ്പെടെ ചിലതെല്ലാം നടപ്പാക്കിയെങ്കിലും അവ നിലനിൽക്കേണ്ടത് സംഘത്തിന്റെയും ആവശ്യമായിരുന്നു.

ദേവേന്ദ്ര ഫഡ്നാവിസിന്റെയും നരേന്ദ്ര മോദിയുടെയും ചിത്രങ്ങളുമായി ബിജെപി പ്രവർത്തകർ (Photo by Punit PARANJPE / AFP)
ADVERTISEMENT

കൂടാതെ 2025ൽ ശതാബ്ധി ആഘോഷിക്കാൻ ഒരുങ്ങുന്ന വേളയിൽ, സംഘടനയുടെ ആസ്ഥാനമായ നാഗ്പുർ ഉൾപ്പെടുന്ന മഹാരാഷ്ട്ര കൈവിടുന്നത് അവർക്കു സഹിക്കാവുന്നതായിരുന്നില്ല. രാജ്യത്തെ വൻനഗരങ്ങളുള്ള ഒരൊറ്റ സംസ്ഥാനം പോലും കൈവശമില്ലെന്ന ആധിയും മറ്റെല്ലാ പരിഭവങ്ങളും മാറ്റിവച്ച് ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കുന്നതിനു വേണ്ടി പ്രവർത്തിക്കാൻ ആർഎസ്എസ് നേതൃത്വത്തെ പ്രേരിപ്പിച്ചു.

∙ മോദിയുടെ തുറുപ്പു ഗുലാൻ, യോഗിയുടെയും

ജാതി ഭിന്നത വെടിഞ്ഞ് ഒന്നിക്കാനുള്ള ആഹ്വാനമായിരുന്നു പ്രധാനമന്ത്രിയുടെ ‘ഏക് ഹേ തോ സേഫ് ഹേ’, യോഗി ആദിത്യനാഥിന്റെ ‘ബഠേംഗെ തോ കഠേംഗെ’ എന്നീ മുദ്രാവാക്യങ്ങൾ. ഇരുവരും എല്ലാ പ്രചാരണ റാലികളിലും ഈ മുദ്രാവാക്യം ആവർത്തിച്ചു. പ്രത്യക്ഷത്തിൽ രാജ്യത്തിനു പൊതുവേ ബാധകമായതെന്ന മട്ടിലായിരുന്നു അവതരണമെങ്കിലും ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാവഗത് വിജയദശമി ദിന പ്രഭാഷണത്തിൽ ഇത് പ്രമാണീകരിച്ചത് സ്വയംസേവകർക്കുള്ള ആഹ്വാനമായിരുന്നു. ബംഗ്ലദേശിൽ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന അക്രമങ്ങൾ ചൂണ്ടിക്കാട്ടി ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയും ഹിന്ദു ഐക്യമെന്ന മുദ്രാവാക്യം ആവർത്തിച്ചു.

2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനെത്തുന്ന ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് (Photo by AFP)

ഈ കാലയളവിൽ മഹാരാഷ്ട്രയിൽ ഉടനീളം ആർഎസ്എസ് 60,000 യോഗങ്ങൾ സംഘടിപ്പിച്ച് ഹൈന്ദവ ജനത ഒരുമിക്കേണ്ടതിന്റെ ആവശ്യം ബോധ്യപ്പെടുത്തി. ദലിത്, പിന്നാക്കവിഭാഗങ്ങൾക്കിടയിൽ സംഘടനയ്ക്കുള്ള സ്വാധീനം മുഴുവൻ ഇതിനായി ആർഎസ്എസ് ഉപയോഗപ്പെടുത്തി. 

മുസ്‌ലിം വോട്ടർമാർ ഒരുമിച്ച് മഹാവികാസ് അഘാഡിക്ക് (ഇന്ത്യാസഖ്യം) പിന്നിൽ അണിനിരക്കണമെന്ന നാഷനൽ ഉലമ കൗൺസിലിന്റെയും അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോർഡ് അംഗം സജ്ജാദ് നൊമാനിയുടെയും ആഹ്വാനം പദ്ധതി സുഗമമാക്കി. മുസ്‌ലിംകൾക്ക് പൊലീസ് ഉൾപ്പെടെയുള്ള സേനകളിലും മറ്റ് ഉദ്യോഗങ്ങളിലും സർക്കാർ കരാറുകളിലും മുൻഗണന നൽകണമെന്ന അവരുടെ ആവശ്യവും ഈ പ്രക്രിയയ്ക്ക് ആക്കം കൂട്ടി. 

ചില മുസ്‌ലിം യുവജന സംഘടനകൾ ‘മാതോശ്രീ’ക്കു മുന്നിൽ വന്ന് പ്രതിഷേധസമരം നടത്തിയതിനെത്തുടർന്ന് വഖഫ് ബിൽ വിഷയത്തിൽ നിലപാട് പുനഃപരിശോധിക്കാൻ ഉദ്ധവ് താക്കറെ തീരുമാനിച്ചത് വർഗീയ ചേരിതിരിവിന് കൂടുതൽ ഊർജം പകർന്ന നടപടിയായിരുന്നു.

∙ നാഥനില്ലാതെ ഇന്ത്യാസഖ്യം; ഏകോപനമില്ലാത്ത പ്രവർത്തനം

മറുവശത്ത് നാഥനില്ലാ അവസ്ഥയിലായിരുന്നു മഹാവികാസ് അഘാഡിയെന്ന ഇന്ത്യാസഖ്യം. കൂടുതൽ സീറ്റുകൾ (102) വിലപേശി വാങ്ങിയിട്ടും മുഖ്യമന്ത്രിയായി ആരെയും ഉയർത്തിക്കാട്ടാൻ കോൺഗ്രസ് തയാറായില്ല. ഉദ്ധവിന്റെ ശിവസേനയും ശരദ് പവാറിന്റെ എൻസിപിയുമായി സഖ്യത്തിലായിരുന്നെങ്കിലും ബൂത്ത് തലത്തിൽ ഈ സഖ്യം പ്രാവർത്തികമാക്കാനോ മുന്നണിയുടെ വോട്ടുകൾ മുഴുവൻ പൊതുസ്ഥാനാർഥിക്ക് ചെയ്തുവെന്ന് ഉറപ്പാക്കാനോ സംവിധാനം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഓരോ പാർട്ടിയും അവരവരുടെ ശക്തികേന്ദ്രങ്ങളിൽ മാത്രം പ്രവർത്തിച്ചു.

ജാതി സെൻസസും സംവരണവുമെല്ലാം ഇത്തവണയും രാഹുൽ ആവർത്തിച്ചെങ്കിലും അതു രണ്ടും ഹിന്ദുക്കളെ ഭിന്നിപ്പിക്കാനുള്ള പദ്ധതിയാണെന്ന ബിജെപിയുടെ പ്രചാരണമാണ് ജനം വിശ്വസിച്ചതെന്നു ഫലം വ്യക്തമാക്കുന്നു. 

കോൺഗ്രസ് വിദർഭ മേഖലയിലും ശരദ് പവാർ പടിഞ്ഞാറൻ മഹാരാഷ്ട്രയിലും ഉദ്ധവ് മുംബൈ–പുണെ നഗരമേഖലയിലും സ്വന്തം നിലയിൽ പരമാവധി സീറ്റ് നേടാനാണ് ശ്രമിച്ചത്. എന്നാൽ, മറുഭാഗത്തെ ചിട്ടയാർന്ന പ്രവർത്തനത്തിനും സംഘടനാ ശേഷിക്കും മുന്നിൽ ആർക്കും പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. കോൺഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടിയ 75 മണ്ഡലങ്ങളിൽ 65ലും ബിജെപി വിജയിച്ചു. കോൺഗ്രസിന് 10 സീറ്റ് മാത്രമാണ് ലഭിച്ചത്.

Show more

സംസ്ഥാനത്തെ 6 മേഖലകളിൽ ഒന്നായ കൊങ്കണിൽ (ആകെ 15 സീറ്റ്) പാർട്ടിക്ക് ഒരു സീറ്റ് പോലും ലഭിച്ചില്ല. വടക്കൻ മഹാരാഷ്ട്ര (47 സീറ്റ്), പടിഞ്ഞാറൻ മഹാരാഷ്ട്ര (58 സീറ്റ്), മറാഠ്‌വാഡ (46 സീറ്റ്) എന്നീ മേഖലകളിൽ ഓരോ സീറ്റ് മാത്രമാണ് കോൺഗ്രസിനു കിട്ടിയത്. ഇവയെല്ലാം ഒരുകാലത്ത് പാർട്ടിയുടെ കോട്ടയായിരുന്നുവെന്നോർക്കണം. മുന്നണിയിലെ കക്ഷികൾ തമ്മിലുള്ള സൗഹൃദമത്സരമായിരുന്നു മറ്റൊരു ശാപം. കോൺഗ്രസും ഘടകകക്ഷികളും തമ്മിൽ 21 മണ്ഡലങ്ങളിൽ പരസ്പരം മത്സരിച്ചു. ഫലം വന്നപ്പോൾ അവയിൽ 17 സീറ്റുകൾ ബിജെപി നേടി.

∙ പുതുമയില്ലാത്ത ജാതിസെൻസസ്, സംവരണം

ലോക്സഭാ തിരഞ്ഞെടുപ്പിൽ ആവിഷ്ക്കരിച്ചതും പുതുമ നഷ്ടപ്പെട്ടതുമായ പദ്ധതികളും പ്രചാരണ മുദ്രാവാക്യങ്ങളുമാണ് വോട്ടർമാരെ അകറ്റിയ മറ്റൊരു ഘടകമെന്നും കാണാവുന്നതാണ്. ഭരണഘടന ഭീഷണി നേരിടുന്നുവെന്ന വേവലാതിയും അദാനി, അംബാനിമാരുടെ ചൂഷണവുമൊന്നും ഇത്തവണ ആളുകൾക്കു താൽപര്യമുള്ള വിഷയങ്ങളായിരുന്നില്ല. മുംബൈ നഗരത്തിലെ ധാരാവി പ്രദേശം അദാനി തട്ടിയെടുക്കുമെന്ന രാഹുലിന്റെ മുന്നറിയിപ്പ് അവർ ചിരിച്ചുതള്ളി. നാടകീയമായി ലോക്കർ തുറന്ന് നരേന്ദ്ര മോദിയുടെയും ഗൗതം അദാനിയുടെയും ചിത്രങ്ങൾ പുറത്തെടുത്തുകൊണ്ടുള്ള പ്രകടനവും വെറും തമാശയായേ വോട്ടർമാർ കണിക്കിലെടുത്തുള്ളൂ.

മോദിയുടെയും അദാനിയുടെയും പോസ്റ്റർ വാർത്താസമ്മേളനത്തിൽ ഉയര്‍ത്തിക്കാട്ടുന്ന രാഹുൽ ഗാന്ധി. കെ.സി. വേണുഗോപാൽ സമീപം (Photo by ANI)

ജാതി സെൻസസും സംവരണവുമെല്ലാം ഇത്തവണയും രാഹുൽ ആവർത്തിച്ചെങ്കിലും അതു രണ്ടും ഹിന്ദുക്കളെ ഭിന്നിപ്പിക്കാനുള്ള പദ്ധതിയാണെന്ന ബിജെപിയുടെ പ്രചാരണമാണ് ജനം വിശ്വസിച്ചതെന്നു ഫലം വ്യക്തമാക്കുന്നു. അഥവാ, ഈ മുദ്രാവാക്യങ്ങളെല്ലാം വോട്ടർമാരെ ബോധ്യപ്പെടുത്താൻ തക്ക സ്വാധീനമുള്ള നേതാക്കളാരും താഴേതട്ടിൽ പ്രവർത്തിക്കാനുണ്ടായിരുന്നതുമില്ല. മാതൃസംഘടനകളെ പിളർത്തിയ ഏക്നാഥ് ഷിൻഡെയുടെയും അജിത് പവാറിന്റെയും ചതിയുടെ പേരിലുള്ള വോട്ടുതേടലും ഇത്തവണ ഏശിയില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഈ പ്രചാരണം ഉദ്ധവിനും ശരദ് പവാറിനും അനുകൂലമായ വികാരമായി മാറിയിരുന്നു. സർവത്ര ആശയക്കുഴപ്പം നിറഞ്ഞ അന്തരീക്ഷത്തിൽ, മഹാരാഷ്ട്രയുടെ ചരിത്രത്തിൽ ആദ്യമായി പ്രതിപക്ഷനേതൃസ്ഥാനം ലഭിക്കാൻ വേണ്ടത്ര സീറ്റുകൾ പോലും നേടാൻ കഴിയാതെ പ്രതിപക്ഷ പാർട്ടികൾ നിലംപരിശായി.

English Summary:

Maharashtra Assembly Elections 2024: What Are the Reasons Behind the INDIA Alliance's Failure and the Maha Yuti's Victory?