സർട്ടിഫിക്കറ്റിന്റെ ഫോട്ടോകോപ്പി വാങ്ങിയിട്ട്, കടയിൽനിന്നു സർട്ടിഫിക്കറ്റെടുക്കാൻ നിങ്ങൾ മറന്നുപോയിട്ടുണ്ടോ? പലർക്കും ഇത്തരം തെറ്റു വരാറുണ്ട്. ഫ്ലാറ്റിൽ താമസിക്കുന്നവർ പൂട്ടുതുറന്ന് അകത്തുകയറിപ്പോകുമ്പോൾ പൂട്ടിൽനിന്നു താക്കോലെടുക്കാൻ മറക്കുന്നതു സാധാരണം. വീടു പൂട്ടിയിറങ്ങി കുറെ ദൂരം പോയിട്ട്, പൂട്ടിയോയെന്നു തീർച്ചയില്ലാെത തിരികെപ്പോയി നോക്കേണ്ടിവരുന്നതും ചുരുക്കമല്ല. എവിടെയെങ്കിലും പോയിരുന്നു സംസാരിച്ചിട്ട്, മൊബൈൽ ഫോൺ എടുക്കാൻ മറക്കുന്നതും പലപ്പോഴും സംഭവിക്കുന്നു. ഇതിലെല്ലാം മനസ്സിന്റെ വിശേഷ പ്രവർത്തനരീതി അന്തർഭവിച്ചിട്ടുണ്ട്. ഏതെങ്കിലും ജോലി ചെയ്തുതീരുംവരെ അതിനെപ്പറ്റിയുള്ളതെല്ലാം ഓർമയിൽ തളിർത്തുനിൽക്കും. തീർന്നുകഴിഞ്ഞാൽ, ‘ഓ, അതു കഴിഞ്ഞല്ലോ’ എന്ന ചിന്ത മനസ്സിൽ നിറയും. ജോലി ചെയ്തതിന്റെ വിശദാംശങ്ങൾ മറന്നുപോകാം. ഇതിനെ സൈഗാർണിക് ഇഫക്ട് (Zeigarnik Effect) എന്നു പറയും. ഇതിന്റെ പിന്നിലൊരു കഥയുണ്ട്. ബി.എസ്.വാരിയർ എഴുതുന്നു...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സർട്ടിഫിക്കറ്റിന്റെ ഫോട്ടോകോപ്പി വാങ്ങിയിട്ട്, കടയിൽനിന്നു സർട്ടിഫിക്കറ്റെടുക്കാൻ നിങ്ങൾ മറന്നുപോയിട്ടുണ്ടോ? പലർക്കും ഇത്തരം തെറ്റു വരാറുണ്ട്. ഫ്ലാറ്റിൽ താമസിക്കുന്നവർ പൂട്ടുതുറന്ന് അകത്തുകയറിപ്പോകുമ്പോൾ പൂട്ടിൽനിന്നു താക്കോലെടുക്കാൻ മറക്കുന്നതു സാധാരണം. 

ADVERTISEMENT

വീടു പൂട്ടിയിറങ്ങി കുറെ ദൂരം പോയിട്ട്, പൂട്ടിയോയെന്നു തീർച്ചയില്ലാെത തിരികെപ്പോയി നോക്കേണ്ടിവരുന്നതും ചുരുക്കമല്ല. എവിടെയെങ്കിലും പോയിരുന്നു സംസാരിച്ചിട്ട്, മൊബൈൽ ഫോൺ എടുക്കാൻ മറക്കുന്നതും പലപ്പോഴും സംഭവിക്കുന്നു. ഇതിലെല്ലാം മനസ്സിന്റെ വിശേഷ പ്രവർത്തനരീതി അന്തർഭവിച്ചിട്ടുണ്ട്. ഏതെങ്കിലും ജോലി ചെയ്തുതീരുംവരെ അതിനെപ്പറ്റിയുള്ളതെല്ലാം ഓർമയിൽ തളിർത്തുനിൽക്കും. തീർന്നുകഴിഞ്ഞാൽ, ‘ഓ, അതു കഴിഞ്ഞല്ലോ’ എന്ന ചിന്ത മനസ്സിൽ നിറയും. ജോലി ചെയ്തതിന്റെ വിശദാംശങ്ങൾ മറന്നുപോകാം. ഇതിനെ സൈഗാർണിക് ഇഫക്ട് (Zeigarnik Effect)  എന്നു പറയും. ഇതിന്റെ പിന്നിലൊരു കഥയുണ്ട്.   

Representative Image. Photo Credit : Radachynskyi / iStockphoto.com

റഷ്യൻ മനഃശാസ്ത്രജ്ഞയായിരുന്ന ബ്ലൂമാ സൈഗാർണിക് (1900-1988) സുഹൃത്തുക്കളുമൊത്ത് ഒരുനാൾ റസ്റ്ററന്റിൽ പോയി. ‌ധാരാളം അതിഥികളുണ്ടായിരുന്നെങ്കിലും ശ്രദ്ധേയനായൊരു വെയിറ്റർ ഓരോരുത്തർക്കും വേണ്ട ഇനങ്ങളുടെ വലിയ ലിസ്റ്റ് കുറിപ്പൊന്നും കൂടാതെ കേട്ടുമനസ്സിലാക്കി, തെറ്റില്ലാതെ വിളമ്പിക്കൊടുത്തു. വിസ്മയകരമായ ഓർമശക്തി സൈഗാർണിക് ശ്രദ്ധിച്ചു. സുഹൃത്തുക്കളെല്ലാം മടങ്ങി. പാതിവഴിയിലെത്തിയപ്പോഴാണ് സൈഗാർണിക് മനസ്സിലാക്കിയത്, അവർ ജാക്കറ്റ് റസ്റ്ററന്റ്സീറ്റിൽ വച്ചു മറന്നുപോയിരുന്നെന്ന്. തിരികെയെത്തി ആ അസാധാരണ വെയിറ്ററെക്കണ്ട് കാര്യം പറഞ്ഞു. അവരെ തിരിച്ചറിയാൻ പോലും അയാൾക്കു കഴിഞ്ഞില്ലെന്നത് അദ്ഭുതമായി. 

ADVERTISEMENT

അതിഥികൾ ബില്ലിന്റെ പണമടച്ചുകഴിയുന്നതോടെ അവരുടെ കാര്യം മുഴുവൻ മറക്കുമെന്ന് വെയിറ്റർ പറഞ്ഞു. ഈ പ്രതിഭാസത്തെക്കുറിച്ച് മനഃശാസ്ത്രജ്ഞ ആഴത്തിൽ പഠിച്ചു. അതിലെ കണ്ടെത്തലാണ് സൈഗാർണിക് ഇഫക്ട്. ജോലി ചെയ്തുതീരുന്നതോടെ തലച്ചോറിലെ ഡിലീറ്റ് ബട്ടൺ എവിടെയൊക്കെയോ കയറിപ്പെരുമാറിക്കളയും. 

Representative Image. Photo Credit : Aldomurillo / iStockphoto.com

ഇക്കാര്യംകൂടി മനസ്സിൽ വച്ചാണ് നല്ല എടിഎമ്മുകൾ കാർ‍ഡ് തിരികെയെടുത്തിട്ടുമാത്രം പണം പുറത്തേക്കു തരുന്നത്. അതല്ലെങ്കിൽ, ചിലരെങ്കിലും നോട്ടെണ്ണി ബോധ്യപ്പെടുന്ന തിരക്കിൽ കാർഡ് തിരികെയെടുക്കാൻ മറക്കും.

ADVERTISEMENT

നീണ്ട പൈങ്കിളിക്കഥകൾ പരമ്പരയായി പ്രസിദ്ധപ്പെടുന്ന വാരികകളിൽ ഓരോ ഭാഗവും നിർത്തുന്നത്, അടുത്തതെന്ത് എന്ന ജി‍ജ്ഞാസ നിലനിർത്തുംവിധമായിരിക്കും. ‘ഭയപ്പെടുത്തുംവിധം വെട്ടുകത്തി ചുഴറ്റിക്കൊണ്ട് അവറാച്ചൻ ചീട്ടുകളിക്കാരുടെ ഇടയിലേക്ക് ചാടി’ എന്ന രീതിയിലായിരിക്കും കഥാഭാഗം അവസാനിപ്പിക്കുന്നത്. ഇനിയെന്ത് എന്ന് വായനക്കാരൻ ഉദ്വേഗത്തോടെ അടുത്ത ലക്കത്തിനുവേണ്ടി കാത്തിരിക്കും. സൈഗാർണിക് എന്ന പദമറിയില്ലെങ്കിലും കഥാകൃത്തുകൾ ഇക്കാര്യം ശ്രദ്ധിക്കാറുണ്ട്. ടെലിവിഷൻ സീരിയലുകളിലും രീതി ഏതാണ്ട് ഇതുപോലെ തന്നെ. പ്രേക്ഷകർ ആകാംക്ഷാഭരിതരായി കാത്തിരിക്കണം. കഥാഭാഗം പറഞ്ഞു തീർത്തുകളയരുത്.

സംഭാഷണത്തില്‍ എല്ലാക്കാര്യങ്ങളും ഒറ്റയടിക്കു പറഞ്ഞുതീർക്കാതെ സസ്പെൻസ് ഉളവാക്കുന്നത് ശ്രോതാക്കളുടെ ശ്രദ്ധ നിലനിർത്താൻ സഹായിക്കും. നീണ്ട പാഠം പഠിക്കുന്നവർ ഒറ്റയിരുപ്പിന് മുഴുവൻ പഠിച്ചുതീർക്കാൻ ശ്രമിക്കാതെ ഇടവേളകളിട്ട്, ആ സമയം മറ്റു പാഠങ്ങളിലോ കളികളിലോ ഏർപ്പെടുന്നത് പഠനക്ഷമത മെച്ചപ്പെടുത്തും.

വർഷാന്തപരീക്ഷയിലൂന്നിയുള്ള നമ്മുടെ പഠനരീതിയെ വിമർശിക്കാൻ പ്രശസ്ത പ്രഭാഷകൻ ഉപമ കണ്ടെത്തിയത് ഓർക്കുന്നു. സരസനായ അദ്ദേഹം കോളജ് വിദ്യാർഥികളുടെ വലിയ സദസ്സിനെ നോക്കി, നിലവിലുള്ള പഠനസമ്പ്രദായത്തെ പുട്ടുകുറ്റിയോടാണ് ഉപമിച്ചത്. ക്ലാസ്പഠനവും ഗൃഹപഠനവും അരിപ്പൊടിയും ചിരകിയ തേങ്ങയും പോലെ ഇടവിട്ട് ഇടവിട്ടു വച്ച് കുറ്റി നിറയ്ക്കുന്നു. വർഷാന്തപരീക്ഷയ്ക്കുള്ള തയാറെടുപ്പിന്റെ കൊടിയ ചൂടിൽ ഇതു വേവിച്ചു പാകപ്പെടുത്തി, പരീക്ഷാഹാളിലെത്തുന്നു. പിന്നീട് പുട്ടുകുറ്റിയുടെ പിന്നിലൊരു കുത്താണ്. അതോടെ പഠിച്ചതെല്ലാം ഒരു തരിപോലും കുഴലിൽ ശേഷിക്കാതെ പരീക്ഷക്കടലാസിൽ വീഴുന്നു. മനസ്സിന്റെ കാലിക്കുറ്റിയുമായി വീട്ടിലേക്കു മടങ്ങുന്നു. പഠിച്ചെന്നു വരുത്തിയത് യാതൊന്നും മനസ്സിൽ ബാക്കി വയ്ക്കാത്ത കാലിക്കുറ്റികളാണ് പിന്നീടു നാം കാണുന്ന ബിരുദധാരികൾ എന്ന മട്ടിൽപ്പോയി അദ്ദേഹത്തിന്റെ നർമം കലർന്ന അതിശയോക്തി.

ഇവിടെ നമുക്ക് സൈഗാർണിക്കിനെ കാണാം. പരീക്ഷയെഴ‌ുതിക്കഴിഞ്ഞതോടെ തന്റെ ജോലി തീർന്നെന്നും ആർജ്ജിച്ച അറിവുകൊണ്ട് പിന്നീട് പറയത്തക്ക പ്രയോജനമില്ലെന്നും ഉള്ളിന്റെയുളളിലെ ചിന്ത പല വിദ്യാർഥികൾക്കുമുണ്ടല്ലോ. അങ്ങനെ ചിന്തിക്കാതെ, ജീവിതായോധനത്തിനുള്ള കരുക്കളാണ് കഷ്ടപ്പെട്ട് പഠിച്ചുറച്ചത് എന്നു കരുതിയാൽ, പഠിച്ചതെല്ലാം ഞാൻ മറന്നുപോയി എന്ന പതിവു പരാതിയുണ്ടാവില്ല. പാഠങ്ങളെല്ലാം അതേപടി ജീവിതത്തിൽ പ്രയോഗിക്കാൻ പ്രഫഷനൽ / വൊക്കേഷനൽ കോഴ്സുകളിൽപോലും സാധ്യമല്ല. പക്ഷേ വിദ്യാഭ്യാസമെന്ന വിശാലപ്രതിഭാസത്തിനു വ്യക്തിത്വവികസനത്തിൽ അനന്യമായ സ്ഥാനമുണ്ട്.

‘ഏതെങ്കിലും വിഷയത്തിൽ സർവകലാശാലാ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം’ എന്ന് എത്രയോ ജോലിപ്പരസ്യങ്ങളിൽ കണ്ടുവരുന്നു. സർവകലാശാലാ ബിരുദം നേടുന്നവർക്ക് പൊതുവായ ചില സവിശേഷതകളുണ്ട് എന്നു തന്നെയാണ് ഇതു സൂചിപ്പിക്കുന്നത്. കുടം കമഴ്ത്തി വെള്ളമൊഴിക്കുംപോലെയുള്ള പഠനത്തിൽ നമുക്ക് ഏർപ്പെടാതിരിക്കാം. പരീക്ഷയ്ക്കു തൊട്ടുമുൻപ് എല്ലാം ഒറ്റയടിക്കു വലിച്ചുവാരിത്തിന്നുന്ന രീതി (cramming) വേണ്ട. ആശയങ്ങളൊന്നും മനസ്സിൽ പതിയില്ല. പരീക്ഷക്കടലാസിൽ കെട്ടഴിച്ചിട്ടു കഴിയുന്നതോടെ ഒഴിഞ്ഞ മനസ്സുമായി നടക്കേണ്ടിവരും. ഓരോ ദിവസവും പാഠങ്ങൾ ക്രമേണ പഠിച്ച് മനസ്സിലുറപ്പിച്ച് മുന്നേറുന്ന ശീലം വളർത്തുകതന്നെ വേണം. പഠിച്ചുമനസ്സിലാക്കിയ കാര്യങ്ങൾ ഭാവിയിൽ പ്രയോജനപ്പെടുമെന്ന ചിന്തയും.

‘Purpose is but the slave to memory’ – ഷേക്സ്പിയർ (ഹാംലറ്റ്– 3:2)

English Summary: Ulkazhcha Column – The Zeigarnik Effect and How it affects productivity

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT