നിലവിലെ ജനസംഖ്യാ കണക്കുകൾ നോക്കിയൽ 2025 ആകുമ്പോൾ – അതായത് രണ്ടു വർഷത്തിനകം – കേരളത്തിലെ ജനസംഖ്യയിൽ അഞ്ചിലൊരാളുടെ പ്രായം 60 വയസ്സിനു മുകളിലായിരിക്കും. അതേസമയം, രാജ്യത്തെ ശരാശരി പ്രായം 29 വയസ്സാണ്. അടുത്ത രണ്ടോ മൂന്നോ ദശകങ്ങളിലും ഇതു തന്നെയായിരിക്കും ശരാശരി പ്രായം. ലോകത്തെ മിക്ക രാജ്യങ്ങളിലും ജനസംഖ്യ കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. യൂറോപ്പാണ് ഇതിന്റെ മുൻപന്തിയിൽ. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. എന്നാല്‍ 1750 മുതൽ ജനസംഖ്യയിൽ മുന്നിലായിരുന്ന ചൈനയെ ഇന്ത്യ 2023 ഏപ്രിലിൽ മറികടന്നു. ഇതിന്റെ മെച്ചം ഇന്ത്യയ്ക്കുണ്ടാകും, ചൈനയ്ക്ക് പ്രതിസന്ധിയും. 2011 ലാണ് ഇന്ത്യയിൽ അവസാന സെൻസസ് നടന്നത് എന്നതുകൊണ്ടുതന്നെ യുഎൻ കണക്കാണ് ഇപ്പോൾ ആശ്രയം. അടുത്ത സെൻസസ് 2021 ൽ നടക്കേണ്ടിയിരുന്നെങ്കിലും കോവിഡ് പ്രതിസന്ധിയുടെ പേരിൽ മാറ്റി വയ്ക്കുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിലവിലെ ജനസംഖ്യാ കണക്കുകൾ നോക്കിയൽ 2025 ആകുമ്പോൾ – അതായത് രണ്ടു വർഷത്തിനകം – കേരളത്തിലെ ജനസംഖ്യയിൽ അഞ്ചിലൊരാളുടെ പ്രായം 60 വയസ്സിനു മുകളിലായിരിക്കും. അതേസമയം, രാജ്യത്തെ ശരാശരി പ്രായം 29 വയസ്സാണ്. അടുത്ത രണ്ടോ മൂന്നോ ദശകങ്ങളിലും ഇതു തന്നെയായിരിക്കും ശരാശരി പ്രായം. ലോകത്തെ മിക്ക രാജ്യങ്ങളിലും ജനസംഖ്യ കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. യൂറോപ്പാണ് ഇതിന്റെ മുൻപന്തിയിൽ. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. 

ADVERTISEMENT

എന്നാല്‍ 1750 മുതൽ ജനസംഖ്യയിൽ മുന്നിലായിരുന്ന ചൈനയെ ഇന്ത്യ 2023 ഏപ്രിലിൽ മറികടന്നു. ഇതിന്റെ മെച്ചം ഇന്ത്യയ്ക്കുണ്ടാകും, ചൈനയ്ക്ക് പ്രതിസന്ധിയും. 2011 ലാണ് ഇന്ത്യയിൽ അവസാന സെൻസസ് നടന്നത് എന്നതുകൊണ്ടുതന്നെ യുഎൻ കണക്കാണ് ഇപ്പോൾ ആശ്രയം. അടുത്ത സെൻസസ് 2021 ൽ നടക്കേണ്ടിയിരുന്നെങ്കിലും കോവിഡ് പ്രതിസന്ധിയുടെ പേരിൽ മാറ്റി വയ്ക്കുകയായിരുന്നു. ജനസംഖ്യ കൂടുന്നതും കുറയുന്നതും വളരെ പ്രധാനമാണ്. കുറഞ്ഞ ജനസംഖ്യയുടെ പേരിലുണ്ടാകാൻ പോകുന്ന ഭീഷണികളെ നേരിടാൻ ചൈന തേടുന്ന പുതുവഴികൾ പരിശോധിക്കേണ്ടതു തന്നെയാണ്. അതോടൊപ്പം ജനസംഖ്യ കൂടുന്നതിന്റെ പ്രശ്നം ഇന്ത്യയ്ക്കു മുന്നിലുമുണ്ട്.

ബെയ്‌ജിങ്ങിലെ വാട്ടർ ഫൗണ്ടനില്‍ കളിക്കുന്ന കുട്ടി (Photo by AFP / Noel CELIS)

∙ പ്രസവിക്കാൻ ഇനി വിവാഹം വേണ്ട; ചൈനയില്‍ സംഭവിക്കുന്നത്...

ADVERTISEMENT

ജനസംഖ്യ കുറയുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളെ നേരിടാൻ ചൈന നേരത്തേത്തന്നെ ഒരുക്കം തുടങ്ങിയിരുന്നു. അതിൽ ഏറ്റവും പ്രധാനമാണ് വിവാഹം കഴിക്കാത്ത സ്ത്രീകൾക്കും കുട്ടികൾ ആകാം എന്ന തീരുമാനം. ഇപ്പോൾ ചൈനയുടെ സിച്ചുവാൻ പ്രവിശ്യയിൽ നിയമവിധേയമായ ഇക്കാര്യം മുഴുവൻ രാജ്യത്തേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് ചൈന എന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തത്. ഇതുണ്ടാക്കുന്ന മാറ്റങ്ങൾ വലുതായിരിക്കും. വിവാഹം കഴിക്കാത്ത സ്ത്രീകൾക്കും ഇനി ശമ്പളത്തോടു കൂടി പ്രസവാവധി എടുക്കാൻ സാധിക്കും. നേരത്തേ, വിവാഹം കഴിഞ്ഞ സ്ത്രീകൾക്കായിരുന്നു കുട്ടികളുടെ പേരിൽ ആനുകൂല്യങ്ങൾ ലഭിച്ചിരുന്നത്. ഇനി അത് വിവാഹം കഴിക്കാത്തവർക്കും ലഭ്യമാകും. കൂടുതൽ കുട്ടികൾ ഉണ്ടാവുന്നത് ലക്ഷ്യമിട്ട് വലിയ ആനുകൂല്യങ്ങളാണ് ചൈന നൽകുന്നത്.

ചൈനയിൽ ഉണ്ടാകാൻ പോകുന്ന ഈ മാറ്റത്തിന് മറ്റൊരു വശംകൂടിയുണ്ട്. വിവാഹം കഴിക്കാത്ത സ്ത്രീകൾക്ക് കൃത്രിമബീജസങ്കലനം അഥവാ ഐവിഎഫ് (In Vitro Fertilization) വഴി കുട്ടികളുണ്ടാകുന്നത് നിയമപരമാക്കാനൊരുങ്ങുകയാണ് ചൈന. ഇപ്പോൾ സിച്ചുവാൻ പ്രവിശ്യയിൾ ഇത് നിയമവിധേയമാണ്. പങ്കാളിയില്ലാതെ കുട്ടികളെ വളർത്തൽ ബുദ്ധിമുട്ടാണെന്ന് പറയുമ്പോഴും ഐവിഎഫ് വഴി കുട്ടികളുണ്ടാകുന്ന ‘സിംഗിൾ’ മദർമാരുടെ എണ്ണം വർധിച്ചു വരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ചൈനയിൽനിന്നുള്ള കാഴ്ച. photo by AFP
ADVERTISEMENT

ജനസംഖ്യയിലുണ്ടാകുന്ന കുറവ് വലിയതോതിൽ തിരിച്ചടിക്കും എന്നു മനസ്സിസിലാക്കിയതോടെയാണ് 1980 ൽ നടപ്പാക്കിയ നയം ചൈന പിന്‍വലിച്ചതും ജനസംഖ്യ വർധിപ്പിക്കാനുള്ള പുതിയ മാർഗങ്ങൾ തേടുന്നതും. ജനസംഖ്യയിൽ യുവാക്കളുടെ എണ്ണം കുറയുന്നതോടെ ഉത്പാദന മേഖലയിൽ ഉള്ളവരുടെ എണ്ണവും കുറയും. ഇത് രാജ്യത്തിന്റെ സമ്പദ്‍വളർച്ചയെ തന്നെ ബാധിക്കുന്ന വിധത്തിലുള്ള പ്രശ്നമാണ്. തൊഴിലെടുക്കുന്ന കൂടുതൽ ചെറുപ്പക്കാരുള്ളപ്പോൾ ഉണ്ടാകുന്ന വരുമാനവും സർക്കാരുകൾക്ക് ലഭിക്കുന്ന നികുതിയും പതുക്കെ ഇല്ലാതാവും. നിക്ഷേപങ്ങൾ കുറഞ്ഞു തുടങ്ങും. നിലവിൽ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‍ശക്തിയായ ചൈനയിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ ആഗോള സമ്പദ്‍വ്യവസ്ഥയിലും പ്രതിഫലിക്കും എന്നതാണു പ്രശ്നം. 

ബെയ്ജിങ്ങിലെ ഷോപ്പിങ് മാളുകളിലൊന്നിൽനിന്നുള്ള കാഴ്ച (Photo by Jade Gao / AFP)

∙ ജനസംഖ്യ: ഇന്ത്യയില്‍ സംഭവിക്കുന്നതെന്ത്?

ചൈനയിൽനിന്നുള്ള ദൃശ്യം (Photo by WANG Zhao / AFP)

ചൈനയിൽ ജനസംഖ്യ കുറയുന്നതാണു പ്രശ്നമെങ്കിൽ ഇന്ത്യയിൽ നേർവിപരീതമാണു കാര്യങ്ങൾ. എന്നാൽ, കൃത്യമായ നയരൂപീകരണങ്ങളിലൂടെ ഉത്പാദന മേഖലകൾ വികസിപ്പിക്കുകയും തൊഴിലില്ലായ്മ കുറയ്ക്കാൻ സാധിക്കുകയും ചെയ്താൽ അടുത്ത രണ്ടോ മൂന്നോ ദശകങ്ങളിൽ വലിയ കുതിപ്പ് നടത്താൻ ഇന്ത്യയ്ക്ക് സാധിക്കും. നിലവിൽ തൊഴിലില്ലായ്മ വളരെ രൂക്ഷമാണ്. രാജ്യത്ത് തൊഴിൽ ചെയ്യാൻ സാധിക്കുന്ന പ്രായപരിധിയിലുള്ള 50 ശതമാനം പേരും തൊഴിൽമേഖലയ്ക്കു പുറത്താണ്. തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം വെറും 20 ശതമാനമാണ്. ഈ സാഹചര്യങ്ങൾ മാറിയാൽ മാത്രമേ തങ്ങൾക്കുണ്ടായ ജനസംഖ്യാ ആനുകൂല്യം മുതലെടുത്ത് 1980 കൾ മുതൽ 2015 വരെ ചൈന നടത്തിയ കുതിപ്പ് 2040–2050 വരെയെങ്കിലും നടത്താൻ ഇന്ത്യയ്ക്കും സാധിക്കൂ.

അങ്ങനെ പറയാൻ കാരണവുമുണ്ട്. പല ഘടകങ്ങളും ചേർന്നതാണ് ജനസംഖ്യാ വർധനവ്, അല്ലെങ്കിൽ അതിന്റെ കുറവ്. കുടുംബാസൂത്രണ പദ്ധതികൾ ഫലപ്രദമായി നടത്തിയും വിദ്യാഭ്യാസ മേഖലയിൽ നടത്തിയ മുന്നേറ്റം കൊണ്ടുണ്ടായ ബോധവത്ക്കരണത്തിലൂടെയും ജനസംഖ്യാ വളർച്ചയിൽ കൃത്യമായ നിയന്ത്രണം കൊണ്ടുവരാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കു കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് ഇന്ന് ചൈന നേരിടുന്നതു പോലെ, പ്രായമായ ഒരു സമൂഹമായി കേരളവും തമിഴ്നാടുമൊക്കെ മാറിക്കൊണ്ടിരിക്കുന്നത്. അടുത്ത മൂന്നു ദശകത്തിനുള്ളിൽ ഇതിൽ മാറ്റം വരികയും ചെയ്യും എന്നതാണ് ഇതിന്റെ ക്രമം. 

അതായത്, ഇപ്പോൾ ഇന്ത്യയിലെ ജനന നിരക്ക് – ഒരു സ്ത്രീക്ക് തന്റെ ജീവിതസമയത്തുണ്ടാകുന്ന ശരാശരി കുട്ടികൾ – രണ്ട് ആണ്. 1950 കളിൽ ചൈനയിൽ ഇത് 5.8–ഉം ഇന്ത്യയിൽ 5.7 ഉം ആയിരുന്നു. കഴി‍ഞ്ഞ മൂന്നു ദശകത്തിനിടയിൽ ഇന്ത്യയിൽ ജനന നിരക്ക് വലിയ അളവിൽ കുറഞ്ഞു. ഗ്രാമീണ മേഖലയിലാണ് ഈ മാറ്റം വലിയ അളവിൽ ദൃശ്യമായത്. 1990 കളുടെ തുടക്കം മുതൽ 2015–16 വരെയുള്ള സമയത്ത് ഇത് 3.4 ൽ നിന്ന് 2 ആയി കുറഞ്ഞു. ഒരു സ്ത്രീയും അവരുടെ പങ്കാളിയും ചേർന്ന് തങ്ങൾക്ക് പകരമായി രണ്ടു പേരെ ജനിപ്പിക്കുന്നു എന്നർഥം. ഇതിനൊപ്പം, ആരോഗ്യ, വിദ്യാഭ്യാസ സാഹചര്യങ്ങൾ മെച്ചപ്പെടുകയും എല്ലാവർക്കും ഭക്ഷണവും മരുന്നും കുടിവെള്ളവും വൃത്തിയുള്ള അന്തരീക്ഷം ലഭ്യമാകുകയും ചെയ്യുതോടെ മനുഷ്യരുടെ ആയുസ്സ് വർധിക്കും. ഇതാണ് ജനസംഖ്യ വർധിക്കാനുള്ള സാഹചര്യം. 

നമ്മുടെ മരണനിരക്കുകളിലുണ്ടാകുന്ന മാറ്റം പരിശോധിച്ചാൽ ഇത് വ്യക്തമാവും. 1950–കളിൽ ഇന്ത്യയിലും ചൈനയിലും 1000 പേരിൽ 22–23 പേരാണ് ഒരു വർഷം മരിക്കുന്നത് എങ്കിൽ ചൈന ഇത് 1974–ൽ 9.5 ശതമാനമാക്കി കുറച്ചു, ഇന്ത്യ 1998 ൽ 9.8 ശതമാനമാക്കി. ഇപ്പോഴത് 7.3–7.4 ആണെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, ചൈനയുടെ ജനനനിരക്കാകട്ടെ, 1.3 മാത്രമാണ് എന്നതുെകാണ്ടാണ് ചൈനയുടെ ജനസംഖ്യയിൽ ഇടിവു സംഭവിക്കുന്നത്. മരിച്ചു പോകുന്ന ആളുകൾക്ക് പകരം അത്രയും ആളുകൾ ഉണ്ടാവുന്നില്ല. ഈ ജനന നിരക്ക് വർധിക്കുകയും ആ കുട്ടികൾ മുതിർന്ന് പ്രത്യുത്പാദനം നടത്തുകയും ചെയ്തെങ്കിൽ മാത്രമേ ജനസംഖ്യയിൽ വീണ്ടും വർധനവ് ഉണ്ടാവൂ. അതുകൊണ്ട് അടുത്ത രണ്ട്–മൂന്ന് ദശകങ്ങളാണ് ജനസംഖ്യാ പ്രശ്നം നേരിടാൻ ചൈനയ്ക്ക് വേണ്ടി വരിക. 2040 കൾ കഴിയുമ്പോഴേക്ക് ചൈനയിൽ തൊഴിലെടുക്കാൻ ശേഷിയുള്ളവരെ എണ്ണം 50 ശതമാനത്തിന് താഴെയാവുകയും ചെയ്യും. 

∙ ജനസംഖ്യാ കണക്കിൽ കുരുങ്ങി ചൈന

142.9 കോടിയാണ് ഇപ്പോൾ ഇന്ത്യയിലെ ജനസംഖ്യ. 2064 ആകുമ്പോഴേക്കും ഇന്ത്യയിൽ 170 കോടി ആളുകൾ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇന്ന് ഇന്ത്യയിൽ ദിവസവും 86,000 കുട്ടികൾ ജനിക്കുമ്പോൾ ചൈനയിൽ ഇത് 49,400 മാത്രമാണ്. ചൈന നേരിടുന്ന മറ്റൊരു പ്രശ്നമാണ് സ്ത്രീകളുടെ എണ്ണത്തിലുള്ള കുറവ്. പുരുഷന്മാരേക്കാൾ 3.2 കോടി സ്ത്രീകൾ ചൈനയിൽ കുറവാണ് എന്നതും പ്രധാനപ്പെട്ട വിഷയമാണ്. 

ഇക്കഴി‍ഞ്ഞ ജനുവരിയിൽ ചൈനയിലെ ജനസംഖ്യയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ആറു പതിറ്റാണ്ടിനിടെ ആദ്യമായിട്ടായിരുന്നു ഇത്. പരമോന്നത നേതാവായിരുന്ന മാവോ സെതുങ്ങിന്റെ ‘മഹത്തായ കുതിപ്പ്’ (ദ് ഗ്രേറ്റ് ലീപ് ഫോർവേഡ്) നയത്തിന്റെ ഭാഗമായി 1960 കളിൽ കാർഷിക ചൈനയെ വ്യവസായവൽക്കരിക്കാൻ തീരുമാനിച്ചത് രാജ്യത്ത് വലിയ ക്ഷാമത്തിനിടയാക്കിയിരുന്നു. ഈ സമയത്തു മാത്രമാണ് ഇതിനു മുൻപ് ജനസംഖ്യയിൽ വലിയ ഇടിവു രേഖപ്പെടുത്തിയത്. 2021 ലേതിനേക്കാൾ 8.50 ലക്ഷം പേർ 2022 ൽ കുറഞ്ഞ് ജനസംഖ്യ 141.18 കോടിയായിരുന്നു. 

ചൈനയിൽ 2022 ൽ 95.6 ലക്ഷം കുട്ടികൾ ജനിച്ചപ്പോൾ മരിച്ചതാകട്ടെ 1.41 കോടിപ്പേരാണ് എന്നാണ് നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പറയുന്നത്. 1980 ലാണ് ചൈന ജനസംഖ്യാ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഒറ്റക്കുട്ടി എന്നതായിരുന്നു നയം. എന്നാൽ ജനസംഖ്യ കുറഞ്ഞു തുടങ്ങിയത് ഉത്പാദന മേഖലകളെയും അതുവഴി സമ്പദ്‍വ്യവസ്ഥയെയും ബാധിക്കും എന്നു വന്നതോടെ 2016 ൽ രണ്ടു കുട്ടികളും 2021 ൽ മൂന്നു കുട്ടികൾ വരെയാകാമെന്നും നിയമം ഭേദഗതി ചെയ്തു. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകൾ പ്രകാരം ചൈന, ജപ്പാന്‍, സിംഗപ്പുര്‍, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ തുടങ്ങി 61 രാജ്യങ്ങളിൽ ജനസംഖ്യ കുറഞ്ഞു വരുന്നുണ്ട്. ഈ വിഷയത്തിൽ കടുത്ത പ്രതിസന്ധി നേരിടുന്ന ജപ്പാൻ അടുത്തിടെ ജനസംഖ്യാ വർധനവ് ലക്ഷ്യമിട്ട് വലിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരുന്നു.

English Summary: How India and China Can Tackle the Population Issue