മേഗനില്ലാതെ ഹാരി, തർക്കം തീരാതെ കിരീടധാരണം, ബ്രീട്ടീഷ് രാജകുടുംബത്തിന് കല്ലുകടിയായ ‘സ്പെയർ’
ബ്രിട്ടനിൽ ചാൾസ് രാജാവിന്റെ കിരീട ധാരണ ചടങ്ങിൽ മകൻ ഹാരി രാജകുമാരൻ മാത്രം പങ്കെടുത്തു. ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങിൽ ഹാരി രാജകുമാരന്റെ പത്നി മേഗൻ മാർക്കൽ പങ്കെടുത്തില്ല. മേഗൻ യുഎസിൽ രണ്ടു മക്കൾക്കൊപ്പം തുടർന്നു. കിരീട ധാരണ ചടങ്ങിനൊപ്പം ലോകം ഉറ്റു നോക്കിയിരുന്ന ചോദ്യത്തിന് അതോടെ ഉത്തരമായി. എലിസബത്ത് രാജ്ഞിയുടെ മരണാനന്തരച്ചടങ്ങിൽ, കഴിഞ്ഞ സെപ്റ്റംബറിലാണ് ഇതിനു മുൻപ് ഹാരി രാജകുടുംബാംഗങ്ങൾക്കൊപ്പം പ്രത്യക്ഷപ്പെട്ടത്. ബ്രീട്ടീഷ് രാജകുടുംബത്തിന്റെ അരമന രഹസ്യങ്ങൾ ചർച്ച ചെയ്ത ഹാരിയുടെ ‘സ്പെയർ’ (പകരക്കാരൻ) എന്ന ആത്മകഥ പുറത്തു വന്നതാണ് കാരണം.
ബ്രിട്ടനിൽ ചാൾസ് രാജാവിന്റെ കിരീട ധാരണ ചടങ്ങിൽ മകൻ ഹാരി രാജകുമാരൻ മാത്രം പങ്കെടുത്തു. ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങിൽ ഹാരി രാജകുമാരന്റെ പത്നി മേഗൻ മാർക്കൽ പങ്കെടുത്തില്ല. മേഗൻ യുഎസിൽ രണ്ടു മക്കൾക്കൊപ്പം തുടർന്നു. കിരീട ധാരണ ചടങ്ങിനൊപ്പം ലോകം ഉറ്റു നോക്കിയിരുന്ന ചോദ്യത്തിന് അതോടെ ഉത്തരമായി. എലിസബത്ത് രാജ്ഞിയുടെ മരണാനന്തരച്ചടങ്ങിൽ, കഴിഞ്ഞ സെപ്റ്റംബറിലാണ് ഇതിനു മുൻപ് ഹാരി രാജകുടുംബാംഗങ്ങൾക്കൊപ്പം പ്രത്യക്ഷപ്പെട്ടത്. ബ്രീട്ടീഷ് രാജകുടുംബത്തിന്റെ അരമന രഹസ്യങ്ങൾ ചർച്ച ചെയ്ത ഹാരിയുടെ ‘സ്പെയർ’ (പകരക്കാരൻ) എന്ന ആത്മകഥ പുറത്തു വന്നതാണ് കാരണം.
ബ്രിട്ടനിൽ ചാൾസ് രാജാവിന്റെ കിരീട ധാരണ ചടങ്ങിൽ മകൻ ഹാരി രാജകുമാരൻ മാത്രം പങ്കെടുത്തു. ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങിൽ ഹാരി രാജകുമാരന്റെ പത്നി മേഗൻ മാർക്കൽ പങ്കെടുത്തില്ല. മേഗൻ യുഎസിൽ രണ്ടു മക്കൾക്കൊപ്പം തുടർന്നു. കിരീട ധാരണ ചടങ്ങിനൊപ്പം ലോകം ഉറ്റു നോക്കിയിരുന്ന ചോദ്യത്തിന് അതോടെ ഉത്തരമായി. എലിസബത്ത് രാജ്ഞിയുടെ മരണാനന്തരച്ചടങ്ങിൽ, കഴിഞ്ഞ സെപ്റ്റംബറിലാണ് ഇതിനു മുൻപ് ഹാരി രാജകുടുംബാംഗങ്ങൾക്കൊപ്പം പ്രത്യക്ഷപ്പെട്ടത്. ബ്രീട്ടീഷ് രാജകുടുംബത്തിന്റെ അരമന രഹസ്യങ്ങൾ ചർച്ച ചെയ്ത ഹാരിയുടെ ‘സ്പെയർ’ (പകരക്കാരൻ) എന്ന ആത്മകഥ പുറത്തു വന്നതാണ് കാരണം.
ബ്രിട്ടനിൽ ചാൾസ് രാജാവിന്റെ കിരീട ധാരണ ചടങ്ങിൽ മകൻ ഹാരി രാജകുമാരൻ മാത്രം പങ്കെടുത്തു. ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങിൽ ഹാരി രാജകുമാരന്റെ പത്നി മേഗൻ മാർക്കൽ പങ്കെടുത്തില്ല. മേഗൻ യുഎസിൽ രണ്ടു മക്കൾക്കൊപ്പം തുടർന്നു. കിരീട ധാരണ ചടങ്ങിനൊപ്പം ലോകം ഉറ്റു നോക്കിയിരുന്ന ചോദ്യത്തിന് അതോടെ ഉത്തരമായി. എലിസബത്ത് രാജ്ഞിയുടെ മരണാനന്തരച്ചടങ്ങിൽ, കഴിഞ്ഞ സെപ്റ്റംബറിലാണ് ഇതിനു മുൻപ് ഹാരി രാജകുടുംബാംഗങ്ങൾക്കൊപ്പം പ്രത്യക്ഷപ്പെട്ടത്. ബ്രീട്ടീഷ് രാജകുടുംബത്തിന്റെ അരമന രഹസ്യങ്ങൾ ചർച്ച ചെയ്ത ഹാരിയുടെ ‘സ്പെയർ’ (പകരക്കാരൻ) എന്ന ആത്മകഥ പുറത്തു വന്നതാണ് കാരണം. ‘പകരക്കാരൻ’ – തന്റെ ആത്മകഥയ്ക്ക് ഹാരി രാജകുമാരൻ നൽകിയ പേരിങ്ങനെ. എന്തു കൊണ്ടാണ് ഇത്തരമൊരു ആത്മകഥ ഹാരി എഴുതിയത്? കിരീട ധാരണത്തോടെ സ്പെയറിന്റെ അലയൊലികൾ അടങ്ങുമോ?
∙ പിതാവിന്റെ ലാളന പോലും ലഭിച്ചില്ല, ഹാരിയുടെ തുറന്നു പറച്ചിൽ
ജനുവരിയിൽ പുറത്തിറങ്ങിയ സ്പെയർ അത്രമാത്രം ബ്രിട്ടിഷ് രാജകുടുംബത്തെ അസ്വസ്ഥപ്പെടുത്തിയിരുന്നു. കിരീടധാരണ ചടങ്ങിലേക്ക് ഹാരിയെ ചാൾസ് ക്ഷണിക്കില്ല എന്നു വരെ പ്രചാരണം നടന്നു. താനും ജ്യേഷ്ഠൻ വില്യമുമായുള്ള പ്രശ്നങ്ങൾ ഹാരി തുറന്നെഴുതി. വില്യം തന്നെ കയ്യേറ്റം ചെയ്തു. വില്യമിന്റെ ഭാര്യ കാതറിൻ മേഗനെ കുടുംബാംഗമായി സ്വീകരിച്ചില്ല. പിതാവ് ചാൾസിന്റെ സ്നേഹപരിലാളനകൾ സ്വീകരിക്കാൻ തനിക്കു ഭാഗ്യമുണ്ടായില്ല. ഹാരിയുടെ തുറന്നുപറച്ചിലുകൾ രാജകുടുംബത്തെ അലോസരപ്പെടുത്തിയതിൽ അദ്ഭുതമില്ല. 2020 മാർച്ചിൽ രാജകുടുംബ ചുമതലകൾ ഒഴിഞ്ഞ ഹാരിയും മേഗനും ഡ്യൂക്ക് ഓഫ് സസക്സ്, ഡച്ചസ് ഓഫ് സസക്സ് എന്നീ സ്ഥാനപ്പേരുകൾ നിലനിർത്തുന്നുണ്ട്. വെളിപ്പെടുത്തലുകൾക്കു പ്രതികാരമായി ചാൾസ് ഈ പദവികൾ തിരിച്ചെടുത്തേക്കും എന്ന വാർത്ത പരന്നിരുന്നു.
∙ പകരക്കാരൻ വന്നു, ഹാരിയും വില്യമും അകന്നു
കൊട്ടാര രഹസ്യങ്ങൾ വെളിപ്പെടുത്തിയുള്ള ആത്മകഥ വില്യമും ഹാരിയും തമ്മിലുള്ള ബന്ധം അത്യധികം വഷളാക്കി. ഹാരിയുമായി തനിക്കിനിയൊരിക്കലും യോജിച്ചു പോകാനാകില്ലെന്ന് വില്യം അടുപ്പക്കാരോട് പറഞ്ഞുവത്രേ. പിതാവ് ചാൾസ്, ഹാരിയുമായുള്ള ബന്ധം അറ്റുപോകാതിരിക്കാൻ ശ്രമം നടത്തിയെങ്കിലും വില്യം അതിലൊന്നും പങ്കാളിയായില്ലെന്നാണ് കഥകൾ. ഹാരിയുടെയും മേഗന്റെയും മകൻ ആർച്ചിയുടെ പിറന്നാൾ കിരീടധാരണ ദിനത്തിൽ തന്നെയാണ്. ആ ദിനം മകനോടൊപ്പം ചിലവഴിക്കാനാണ് മേഗൻ യുഎസിൽ തങ്ങുന്നതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും യുകെയിലെത്തി വീണ്ടും വെറുപ്പും അധിക്ഷേപവും ഏറ്റുവാങ്ങാൻ മേഗനു താൽപര്യമില്ലാത്തതാണ് കാരണമെന്ന് മേഗനുമായി അടുത്ത ബന്ധമുള്ളവർ പറയുന്നു. മേഗൻ മാത്രമല്ല, ഹാരി പോലും വരേണ്ടെന്നായിരുന്നു വില്യമിന്റെ അഭിപ്രായമെന്ന് രാജഭക്തർ പറയുന്നു. മകനുമായുള്ള ബന്ധം അറുത്തു മാറ്റുന്നില്ലെങ്കിലും വലിയ അടുപ്പത്തിനു താൽപര്യമില്ല എന്ന നിലപാടിലാണത്രേ ചാൾസ്. കണ്ടാൽ അഭിവാദ്യം ചെയ്യുമെന്നല്ലാതെ ഹാരിയുമായി സംഭാഷണത്തിനു താൽപര്യമേയില്ലെന്നു മറ്റു രാജകുടുംബങ്ങൾ പറഞ്ഞുവെന്നും വാർത്തകൾ.
∙ രാജാവിനെ കാണാൻ ഹാരിക്ക് അനുമതിയില്ല
പദവി തിരിച്ചെടുത്തുന്നില്ലെങ്കിലും ചാൾസ് ഹാരിയെ മറ്റൊരുതരത്തിൽ ശിക്ഷിച്ചു. കാലിഫോർണിയയിലേക്കു താമസം മാറുന്നതിനു മുൻപ് യുകെയിൽ ഹാരിയും മേഗനും താമസിച്ചിരുന്ന ഫ്രോഗ്‌മോർ കോട്ടേജിൽ നിന്ന് ഒഴിയാൻ ചാൾസ് ആവശ്യപ്പെട്ടെന്നാണ് വാർത്തകൾ. വിൻഡ്സർ കൊട്ടാരവളപ്പിലാണ് ഫ്രോഗ്‌മോർ കോട്ടേജ്. തന്റെ കിരീടധാരണച്ചടങ്ങിന്റെ ദിനമാണ് വസതിയിൽ നിന്ന് സാധനങ്ങൾ മാറ്റാൻ ഹാരിക്ക് അനുവദിച്ച സമയപരിധി. സ്പെയർ പുറത്തിറങ്ങിയതിനു ശേഷം, മാർച്ചിൽ ഹാരി യുകെയിൽ എത്തിയിരുന്നു. ബ്രിട്ടിഷ് മാധ്യമസ്ഥാപനം സ്വകാര്യതാ ലംഘനം നടത്തിയെന്ന കേസിൽ ഹാജരാകാനായിരുന്നു ഇത്. അന്ന് പിതാവിനെ കാണാൻ ഹാരി ശ്രമിച്ചെങ്കിലും ചാൾസ് അനുവദിച്ചില്ലത്രേ. ഒരു വർഷം മുൻപ്, എലിസബത്ത് രാജ്ഞിയുടെ ഭരണത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിലെ ആദ്യ ചടങ്ങായ, ബ്രിട്ടിഷ് സൈന്യത്തിന്റെ 'ട്രൂപ്പിങ് ദ് കളർ' നടക്കുമ്പോൾ ബാൽക്കണിയിൽ ഹാരിക്കും മേഗനും ഇടമുണ്ടാകില്ലെന്ന് അന്ന് രാജ്ഞി പ്രഖ്യാപിച്ചിരുന്നു.
∙ മഞ്ഞുരുകാതെ ഹാരി–വില്യം ചർച്ച
സ്പെയർ പുറത്തിറങ്ങിയ ശേഷം വില്യമും ഹാരിയും ഫോണിൽ സംസാരിച്ചിരുന്നുവെങ്കിലും ബന്ധത്തിൽ വലിയ പുരോഗതിയുണ്ടായില്ല. തനിക്കും ഭാര്യയ്ക്കും ഏറ്റ അപമാനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ രാജകുടുംബാംഗങ്ങൾ തയാറാകണമെന്നാണ് ഹാരിയുടെ ആവശ്യം. പക്ഷേ പ്രശ്നങ്ങളുണ്ടെന്നു തുറന്നു സമ്മതിക്കാൻ പോലും വില്യം തയാറാകുന്നില്ലത്രേ. ഹാരിയുമായുള്ള മേഗന്റെ വിവാഹത്തിനു മുൻപു തന്നെ, കാതറിനും മേഗനും തമ്മിൽ സ്വരച്ചേർച്ചയില്ലെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. മേഗൻ കാതറിനെ കരയിച്ചു എന്നു വാർത്ത വന്നതോടെ മേഗനെതിരെയുള്ള ആക്രമണം രൂക്ഷമായി. മേഗൻ- കാതറിൻ പോരിനെക്കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽ നിറയുന്നതിനിടെയാണ് മറ്റൊരു വെളിപ്പെടുത്തലുണ്ടായത്. പ്രശ്നം മേഗനും കാതറിനും തമ്മിലല്ല, ഹാരിയും വില്യമും തമ്മിലാണ്. പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ ഇരുവരും പുലർത്തിയിരുന്ന അടുത്ത ബന്ധമല്ല സത്യം.
∙‘എനിക്ക് അവകാശിയെയും പകരക്കാരനെയും ലഭിച്ചു’
വില്യമും താനുമായി പ്രശ്നങ്ങളുണ്ടെന്ന് ഹാരി ഒരു ഇന്റർവ്യൂവിൽ സമ്മതിച്ചതോടെ വില്യം രോഷാകുലനായത്രേ. സ്നേഹവാനായ സഹോദരനും അതേ പോലെ തന്നെ എതിരാളിയുമാണ് തനിക്ക് വില്യമെന്ന് ഹാരി പറഞ്ഞിട്ടുണ്ട്. എന്നു തൊട്ടാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളായത്? താൻ ജനിച്ചതു മുതൽ എന്നു പറയുന്നു ഹാരി ആത്മകഥയിൽ. കിരീടാവകാശിയായ സഹോദരന് എന്തെങ്കിലും സംഭവിച്ചാൽ മാത്രം ഉപകാരപ്പെടുന്ന ഒരുവനായി തന്നെ മറ്റുള്ളവർ കാണുന്നത് ഹാരിയെ വ്രണപ്പെടുത്തി. തന്റെ പിതാവ് തന്നെ വിളിച്ച പേരാണ് ഹാരി തന്റെ ആത്മകഥയ്ക്ക് ഇട്ടതും. സ്പെയർ – പകരക്കാരൻ.
∙ നമ്മൾ തമ്മിൽ അറിയില്ല, ഹാരിയോട് വില്യം
താനും വില്യമും ഒരേ വിമാനത്തിൽ യാത്ര ചെയ്യുന്നത് ഒഴിവാക്കാൻ ചാൾസ് ശ്രമിച്ചിരുന്നു. ഞാനോ? ഹാരി ചോദിക്കുന്നു. ഞാൻ ആരുടെ കൂടെ പോകണമെന്നുള്ള കാര്യത്തിൽ പിതാവ് എന്നെങ്കിലും ആകുലപ്പെട്ടിരുന്നോ? ഡയാനയുടെ മരണശേഷം വില്യമും താനും രണ്ടു വഴിക്കു പോയെന്ന് ഹാരി ആത്മകഥയിൽ പറയുന്നു. ഹൈസ്കൂളിലേക്കെത്തിയ ഹാരിയോട് വില്യം പറഞ്ഞു. എനിക്ക് നിന്നെയും നിനക്കെന്നെയും അറിയില്ല. ഹാരിയുടെ പക്കൽ നിന്നു മാറി, സ്കൂളിൽ ചിലവിട്ട 2 വർഷങ്ങൾ തനിക്കു സമാധാനത്തിന്റേതായിരുന്നെന്ന് വില്യം പറഞ്ഞുവത്രേ. ഏതു നേരവും ചോദ്യങ്ങൾ ചോദിച്ച് ശല്യം ചെയ്യാൻ ഇളയ സഹോദരനില്ല. താൻ മറ്റുള്ളവരുമായി ഇടപെടുമ്പോൾ ഇടയ്ക്കു കയറാൻ ആരുമില്ല. പേടിക്കേണ്ട, എനിക്കു നിന്നെ അറിയില്ല എന്നു താൻ പ്രതികരിച്ചെന്ന് ഹാരി പറയുന്നു.
∙ മേഗനുമായുള്ള ബന്ധം വില്യം എതിർത്തു
മേഗനും ഹാരിയുമായുള്ള ബന്ധം അറിഞ്ഞതു മുതൽ ഹാരിയെ അതിൽ നിന്നു പിന്തിരിപ്പിക്കാൻ വില്യം ശ്രമിച്ചത് ഇരുവരും തമ്മിലുള്ള ബന്ധം മോശമാക്കി. അമേരിക്കൻ നടിയാണ്, എന്താകും എന്നായിരുന്നത്രേ വില്യമിന്റെ പ്രതികരണം. വില്യമിനെ ആദ്യമായി കണ്ടതിനെക്കുറിച്ച് ഒരു ഇന്റർവ്യൂവിൽ മേഗൻ പറഞ്ഞിട്ടുണ്ട്. അത്താഴത്തിനാണ് വില്യം എത്തിയത്. ഒരു റിപ്ഡ് ജീൻസ് ആയിരുന്നു മേഗന്റെ വേഷം. കാലിൽ ചെരിപ്പു ധരിച്ചിരുന്നില്ല. പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ വില്യം പുലർത്തിയിരുന്ന കടുത്ത ആചാര, മര്യാദകൾ സ്വകാര്യ ജീവിതത്തിലും പിന്തുടർന്നിരുന്നുവെന്ന് മേഗന് അറിയുമായിരുന്നില്ല. ആലിംഗനത്തോടെ വില്യമിനെ സ്വീകരിക്കാൻ മേഗൻ തുനിഞ്ഞെങ്കിലും പെട്ടെന്നു വില്യം ഞെട്ടിമാറി. തന്റെ കുടുംബാംഗമായി മേഗനെ വില്യം മനസ്സുകൊണ്ട് സ്വീകരിച്ചില്ലെന്ന് അതോടെ ഹാരിക്കു തോന്നി. മേഗനോട് വിവാഹാഭ്യാർഥന നടത്തുന്നത് വൈകിപ്പിക്കാനും വില്യം ശ്രമിച്ചു. ഹാരിക്ക് മേഗനോടുള്ളത് കാമം മാത്രമാണെന്ന് വില്യമിനു തോന്നിയെന്ന് അദ്ദേഹവുമായി അടുത്ത ബന്ധമുണ്ടെന്ന് അവകാശപ്പെടുന്നവർ പറയുന്നു.
∙ അവഗണിക്കപ്പെട്ട് മേഗൻ
കാതറിനും മേഗനും ഒത്തുപോകാതിരുന്നതോടെ ബന്ധം കൂടുതൽ വഷളായി. ലിപ് ഗ്ലോസ് കടംചോദിച്ച മേഗനെ കാതറിൻ അറപ്പോടെ വീക്ഷിച്ചെന്ന് ഹാരി പറയുന്നു. കാതറിന്റെ ലിപ് ഗ്ലോസ് വാങ്ങി അൽപം കയ്യിലേക്ക് എടുത്ത് ചുണ്ടിൽ തേച്ചത് കാതറിന് ഇഷ്ടമായില്ല. മേഗനും ഹാരിയുമായുള്ള കല്യാണത്തിന് ഫ്ലവർ ഗേൾസ് എന്തു വേഷമണിയണം എന്ന കാര്യത്തിൽ കാതറിനും മേഗനുമായി തർക്കങ്ങളുണ്ടായി. മേഗൻ യുകെയിൽ കഴിഞ്ഞ കാലത്ത് ഒളിഞ്ഞും തെളിഞ്ഞും വംശീയ അധിക്ഷേപങ്ങളുണ്ടായി. മേഗന്റെ സ്വകാര്യജീവിതത്തിലെ തീരെച്ചെറിയ വിശദാംശങ്ങൾ പോലും മാധ്യമങ്ങൾക്കു ചോർന്നു കിട്ടി. മേഗൻ പരസ്യവിചാരണയ്ക്ക് ഇരയായി. തന്റെ ഇളയ സഹോദരനെയും ഭാര്യയേയും സംരക്ഷിക്കാൻ വില്യം ശ്രമിച്ചതേയില്ല. മേഗനെക്കുറിച്ച് മോശമായി സംസാരിച്ച വില്യമുമായുള്ള തർക്കം അവസാനം ജ്യേഷ്ഠൻ തന്നെ കയ്യേറ്റം ചെയ്യുന്നതിലേക്കു വരെയെത്തിയെന്ന് ഹാരി വെളിപ്പെടുത്തി.
English Summary : Why Meghan does not Attend King Charles's Coronation, Disputes in Royal Family