പരിശോധനയ്ക്കെത്തിച്ച പ്രതിയുടെ കുത്തേറ്റു മരിച്ച വന്ദന ദാസിൽ കേരളത്തിലെ സ്ത്രീ തൊഴിലാളികൾ ഭൂരിഭാഗവും കണ്ടത് സ്വന്തം മുഖമാണ്. സുരക്ഷിതമല്ലാത്ത ജോലി സാഹചര്യങ്ങളിൽ ജീവൻ പണയം വച്ചു പണിയെടുക്കുന്നവർ. ഭാഗ്യംകൊണ്ടു മാത്രമാണ് ഇപ്പോഴും ജീവിച്ചിരിക്കുന്നത് എന്നു കരുതുന്നവർ. ആരോഗ്യപ്രവർത്തകർ മാത്രമല്ല, വനിതാ ഗേറ്റ് കീപ്പർമാരും ബസ് കണ്ടക്ടർമാരും പൊലീസുകാരും ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകരും ഉൾപ്പെടും ആ പട്ടികയിൽ. ജോലിസ്ഥലത്ത് സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ പല തവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും സുരക്ഷയുടെ കാര്യത്തിൽ എന്തു നടപടിയാണ് നമ്മുടെ സംവിധാനങ്ങൾ എടുത്തത്? അതിക്രമത്തെപ്പറ്റി പരാതിപ്പെട്ടവർക്ക് എന്തു സംരക്ഷണമാണു നൽകിയത്? എങ്ങനെയാണു തൊഴിലിടങ്ങൾ പ്രവർത്തിക്കേണ്ടത്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

∙ ഗേറ്റ് കീപ്പർമാരുടെ ജീവന് എന്താണു വില?

പാവൂർസത്രം ലവൽ ക്രോസിലെ ഗേറ്റ് കീപ്പറുടെ വിശ്രമ മുറി. ഇവിടെ വച്ചാണ് യുവതി ആക്രമിക്കപ്പെട്ടത്.

തെന്മലയ്ക്കു സമീപം പാവൂർ സത്രത്തിൽ വനിതാ ഗേറ്റ് കീപ്പർ പീഡനശ്രമത്തിനിരയായത് മൂന്നു മാസം മുൻപാണ്. തെങ്കാശി–തിരുനെൽവേലി ദേശീയ പാതയ്ക്ക് അധികം ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന റെയിൽവേ ഗേറ്റിൽ രാത്രി 8.45 ന് ആയിരുന്നു അതിക്രമം. ഗേറ്റ് കീപ്പറുടെ മുറിയിൽ നിന്ന വനിതയെ പിന്നിലൂടെ എത്തിയ അക്രമി കടന്നു പിടിക്കുകയായിരുന്നു. രക്ഷപ്പെടാനായി, സ്വർണം എടുത്തിട്ട് തന്റെ ജീവൻ തിരികെ തരണമെന്ന് യുവതി അപേക്ഷിച്ചിട്ടും ചെവിക്കൊണ്ടില്ല. 

ADVERTISEMENT

അവിടെയുണ്ടായിരുന്ന ഫോണിന്റെ റിസീവര്‍ എടുത്ത് യുവതിയുടെ തലയ്ക്ക് അക്രമി അടിച്ചു. 20 മിനിറ്റോളം നീണ്ടുനിന്ന മൽപിടിത്തത്തിൽ ഇവർക്ക് സാരമായി പരുക്കേറ്റു. ഒടുവിൽ സര്‍വശക്തിയുമെടുത്ത് അക്രമിയെ തള്ളിമാറ്റി പുറത്തേക്കു നിലവിളിച്ചുകൊണ്ട് ഓടുകയായിരുന്നു. റോഡിലേക്ക് ബോധരഹിതയായി വീണ യുവതിയെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ജീവൻ തിരിച്ചുകിട്ടിയെന്ന് അവർക്ക് ബോധ്യമാകാൻതന്നെ ദിവസങ്ങൾ എടുത്തു. അതിക്രമം നടന്ന് മൂന്ന് മാസങ്ങൾക്കു ശേഷവും ജോലിയിലേക്ക് തിരികെയെത്താൻ അവർക്കു കഴിഞ്ഞിട്ടില്ല.. 

സ്ഥിരമായി നമ്മളെത്തുന്നത് നിരീക്ഷിക്കുന്നവരുണ്ട്. ഒരു തവണ തുടർച്ചയായി ഒരാൾ വാതിലിൽ മുട്ടി. അത്യാവശ്യമാണ്, തുറക്കണം എന്നു പറഞ്ഞു. അടച്ചുറപ്പില്ലാത്ത മുറിയാണ്. ശരിക്കും ഭയന്നു.

തെങ്കാശിയിൽ വനിതാ ഗേറ്റ് കീപ്പർക്കു നേരെ ആക്രമണം നടന്ന റെയിൽവേ ഗേറ്റ് (ചിത്രം: മനോരമ)

‘‘തുടർച്ചയായ കൗൺസലിങ് സെഷനുകളിലൂടെ പരമാവധി പിന്തുണ ഉറപ്പു വരുത്താൻ ശ്രമിക്കുകയാണ്. ലോക്ക് അനങ്ങുന്ന ശബ്ദം, കോളിങ് ബെൽ, ഫോണിന്റെ ശബ്ദം ഒക്കെ അവൾക്ക് പേടിയുണ്ടാക്കുന്നുണ്ട്. വലിയ മെന്റൽ ട്രോമയിലേക്കാണ് ആ സംഭവം തള്ളി വിട്ടത്..’’ യുവതിയുടെ ഭർത്താവ് പറയുന്നു. ‘‘വനിതാ ഡോക്ടർ മരിച്ച സംഭവം അച്ഛൻ പറഞ്ഞാണ് അറിഞ്ഞത്. വാർത്ത കാണാൻ തോന്നിയില്ല. കുറച്ചു ദിവസം എല്ലാവരും സങ്കടപ്പെടും. കുടുംബത്തിന് മാത്രമാണ് നഷ്ടം. എനിക്കിപ്പോഴും പഴയ ആളാവാൻ കഴിഞ്ഞിട്ടില്ല. എന്തോ സംഭവിച്ച ഒരാളെപ്പോലെയാണ് എല്ലാവരും കരുതുന്നത് എന്നു തോന്നും. ഏറ്റവും കാരുണ്യം പ്രതീക്ഷിക്കുന്ന ആശുപത്രികളിൽനിന്നു പോലും എനിക്കുണ്ടായ അനുഭവം അതാണ്..’’– അതിക്രമത്തിൽനിന്ന് രക്ഷപ്പെട്ട യുവതി പറയുന്നു..

ADVERTISEMENT

∙ ഇനി എത്ര പേരുടെ ജീവനെടുക്കണം?

സ്ഥിരമായി ബസിൽ യാത്ര ചെയ്തിരുന്ന ഒരു സ്ത്രീയുടെ സൗഹൃദം വഴി പരിചയമുള്ള ഒരാളുടെ വീടാണ് ആവശ്യമുള്ളപ്പോൾ ഞങ്ങൾ വനിതാ കണ്ടക്ടമാർ ഉപയോഗിച്ചിരുന്നത്. ആർത്തവ ദിവസങ്ങളിൽ ആകെ വലയും. പാഡ് എവിടെ ഡിസ്പോസ് ചെയ്യാനാണ്? ആരുടെയോ വീട്ടിലെ ശുചിമുറി ഉപയോഗിക്കുന്നതിൽ എന്ത് സുരക്ഷയാണ് ഉറപ്പു വരുത്താനാവുക..?

കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡ്. (Image is only for representative purpose)

പാവൂർ സത്രത്തിലെ അതിക്രമത്തിനു ശേഷം അതിനടുത്ത കുറച്ചു ദിവസങ്ങളിൽ രാത്രി ഡ്യൂട്ടിയിൽനിന്ന് വനിതാ ഗേറ്റ് കീപ്പർമാരെ ഒഴിവാക്കിയത് മാറ്റിനിർത്തിയാൽ ഇവരുടെ സുരക്ഷയ്ക്ക് ഒരു നടപടിയും റെയിൽവേയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. രാത്രി 8 ന് തുടങ്ങി രാവിലെ 8 ന് അവസാനിക്കുന്ന നൈറ്റ് ഡ്യൂട്ടിയിൽ വിജനമയായ പ്രദേശങ്ങളിൽ നേരം വെളുപ്പിക്കുന്നതെങ്ങനെയെന്ന് ഇവർക്കു മാത്രമറിയാം. അതിക്രമത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട കഥകൾ ഓരോരുത്തർക്കുമുണ്ട് പറയാൻ.

റെയിൽവേ ഗേറ്റുകൾ 90 ശതമാനവും രാത്രിയായാൽ പൂർണമായും ഒറ്റപ്പെടുന്ന മേഖലകളിലാണ്. ശുചിമുറികൾ നിർമിച്ചിരിക്കുന്നത് പുറത്ത് ഇതിനോട് മാറിയാവും. അക്രമം ഉണ്ടായ പാവൂർ സത്രത്തിൽ ഉൾപ്പെടെ റൂമിന് പുറത്തോ ശുചിമുറിയോട് ചേർന്നോ വെളിച്ചം ഉണ്ടായിരുന്നില്ല. മിക്കയിടങ്ങളിലും സമാനമാണ് സ്ഥിതി. അതിനേക്കാളും പരിതാപകരമായ കാര്യം ശുചിമുറികളിലേക്ക് വാട്ടർ കണക്‌ഷൻ നൽകിയിട്ടില്ല എന്നതാണ്. രാത്രി ശുചിമുറി ഉപയോഗിക്കേണ്ടി വന്നാൽ പുറത്ത് സജ്ജീകരിച്ചിരിക്കുന്ന ടാങ്കിൽനിന്ന് വെള്ളം എടുത്ത് വെളിച്ചമില്ലാത്ത ശുചിമുറികളിലേക്ക് പോകേണ്ടി വരും. പല തവണ അതിക്രമത്തിനുള്ള ശ്രമമുണ്ടായത് ഇത്തരം സമയങ്ങളിലാണ്. ശുചിമുറി ഉപയോഗം ഒഴിവാക്കാൻ വെള്ളം കുടി ഒഴിവാക്കിയാണ് പലരും 12 മണിക്കൂർ ജോലി ചെയ്യുന്നത്.

‘‘സ്ഥിരമായി നമ്മളെത്തുന്നത് നിരീക്ഷിക്കുന്നവരുണ്ട്. ഒരു തവണ തുടർച്ചയായി ഒരാൾ വാതിലിൽ മുട്ടി. അത്യാവശ്യമാണ്, തുറക്കണം എന്നു പറഞ്ഞു. അടച്ചുറപ്പില്ലാത്ത മുറിയാണ്. ശരിക്കും ഭയന്നു. ആ സമയത്ത് ഇതുവഴി കടന്നു പോയ രണ്ട് ചെറുപ്പക്കാരാണ് അയാളെ ഇവിടെനിന്ന് കൊണ്ടുപോയത്. ഒരു തവണ വാതിലിൽ മുട്ട് കേട്ടാൽ മരവിച്ചു പോകുന്ന അവസ്ഥയാണ്. ഞങ്ങളുടെ സുരക്ഷയ്ക്ക് ഒരു നടപടിയുമില്ല.’’– കൊല്ലത്തെ ഗേറ്റ് കീപ്പറായ ഹേമമാലിനി പറയുന്നു. പാവൂർ സത്രത്തിലെ സംഭവത്തിനു ശേഷം രാത്രി റെയിൽവേ ഗേറ്റിൽ ഇടയ്ക്കിടെ ആർപിഎഫ് വന്നു പോകും എന്നതൊഴിച്ചാൽ വെളിച്ചത്തിനോ വാട്ടർ കണക്‌ഷനോ മറ്റ് സുരക്ഷാ സംവിധാനങ്ങൾക്കോ ഒരു നടപടിയും ആയിട്ടില്ല. 

∙ ശുചിമുറി കിട്ടാൻ യാത്രക്കാർ കനിയണം

കെഎസ്ആർടിസിയിലെ വനിതാ കണ്ടക്ടർമാർക്ക് ആവശ്യത്തിന് ശുചിമുറികൾ വേണമെന്ന ആവശ്യത്തിന് കെഎസ്ആർടിസിയോളം തന്നെ പഴക്കമുണ്ട്. പ്രാഥമികാവശ്യത്തിന് സൗകര്യം നൽകാതെ എന്ത് തൊഴിൽ സൗഹൃദ അന്തരീക്ഷത്തെക്കുറിച്ചാണ് നമ്മൾ പറഞ്ഞു കൊണ്ടിരിക്കുന്നത്? സംസ്ഥാനത്തെ നല്ലൊരു ശതമാനം ഡിപ്പോകളിലും പകുതിയോളം കണ്ടക്ടർമാർ വനിതകളാണ് എന്നിരിക്കെയാണ് ശുചിമുറി എന്ന ഏറ്റവും പ്രാഥമികമായ ആവശ്യത്തിന് പോലും ഇവർക്ക് വർഷങ്ങളായി പിന്നാലെ നടക്കേണ്ടി വരുന്നത്.

‘‘കൊട്ടിയം–അഞ്ചൽ റൂട്ടിലെ സർവീസിന് വനിതകളാണ് പോയിരുന്നത്. ഞങ്ങൾ അത് വിജയകരമായി ഏറ്റെടുത്തു നടത്തുകയായിരുന്നു. പക്ഷേ, പ്രശ്നം എന്താണെന്നു വച്ചാൽ, സർവീസ് ആരംഭിക്കുന്ന കൊട്ടിയത്തും സർവീസ് അവസാനിക്കുന്ന അഞ്ചലിലും ശുചിമുറികൾ ഉണ്ടായിരുന്നില്ല. ഒരു വഴിയും ഇല്ലാതായതോടെ, സ്ഥിരമായി ബസിൽ യാത്ര ചെയ്തിരുന്ന ഒരു സ്ത്രീയുടെ സൗഹൃദം വഴി പരിചയമുള്ള ഒരാളുടെ വീടാണ് ആവശ്യമുള്ളപ്പോൾ ഞങ്ങൾ വനിത കണ്ടക്ടമാർ ഉപയോഗിച്ചിരുന്നത്. ആർത്തവ ദിവസങ്ങളിൽ ആകെ വലയും. പാഡ് എവിടെ ഡിസ്പോസ് ചെയ്യാനാണ്? ആരുടെയോ വീട്ടിലെ ശുചിമുറി ഉപയോഗിക്കുന്നതിൽ എന്ത് സുരക്ഷയാണ് ഉറപ്പു വരുത്താനാവുക..?’’ കൊല്ലം ഡിപ്പോയിലെ ഒരു വനിതാ കണ്ടക്ടർ ചോദിക്കുന്നു. 

12 മണിക്കൂർ നീണ്ട ഡ്യൂട്ടികൾ ചെയ്യേണ്ടി വരുമ്പോൾ വിശ്രമിക്കാനായി പുരുഷന്മാരായ കണ്ടക്ടർമാർക്ക് മുറികളും കിടക്കകളും മിക്ക ഡിപ്പോകളിലുമുണ്ട്. പക്ഷേ, 12 മണിക്കൂർ സമാനമായ സാഹചര്യത്തിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്കാവട്ടെ അത്തരം ഒരു സൗകര്യവുമില്ല. ഇരിക്കാനായി നൽകിയിരിക്കുന്ന ബെഞ്ചുകൾ മാത്രമാണ് ആശ്രയം. ‘‘ബജറ്റ് ടൂറിസം യാത്രകൾക്ക് പോയി വരുമ്പോൾ പലപ്പോഴും വൈകും. ഡ്യൂട്ടി കഴിഞ്ഞാലും ടിക്കറ്റ് മുഴുവൻ പഞ്ച് ചെയ്തു കഴിയുമ്പോൾ പിന്നെയും 2 മണിക്കൂറെങ്കിലും എടുക്കും. ഇരുചക്ര വാഹനത്തിൽ പേടിച്ചാണ് ആ സമയം യാത്ര ചെയ്തു പോകുന്നത്. പലരും പിന്തുടർന്ന അനുഭവങ്ങളുണ്ടായിട്ടുണ്ട്. എന്തെങ്കിലും സൗകര്യങ്ങൾ ഉണ്ടെങ്കിൽ ഡിപ്പോയിലിരുന്ന് നേരം വെളുപ്പിക്കാനേ നോക്കൂ.’’ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മറ്റൊരു വനിതാ കണ്ടക്ടർ പറയുന്നു..

∙ കയ്യേറ്റത്തിന് എന്ത് മാലാഖ!

പൊതുജനങ്ങളിൽനിന്ന് ഏറ്റവുമധികം അതിക്രമം നിരന്തരം നേരിടേണ്ടി വരുന്ന കേരളത്തിലെ തൊഴിൽ വിഭാഗം ഏതെന്ന് ചോദിച്ചാൽ ഒരുത്തരമേ ഉണ്ടാവൂ, ആരോഗ്യപ്രവർത്തകർ. അതിൽത്തന്നെ വനിതാ നഴ്സുമാരോളം അധിക്ഷേപവും കയ്യേറ്റവും നേരിടേണ്ടി വരുന്ന മറ്റാരും ഉണ്ടാവില്ല. ഡോ.വന്ദന ദാസിന്റെ മരണം കേരളം ചർച്ചചെയ്യുമ്പോൾ തന്നെയാണ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സാ പിഴവ് ആരോപിച്ച് വനിതാ നഴ്സിനു നേരെ രോഗി കയ്യേറ്റത്തിന് മുതിർന്നത്.

മുകളിലെ ചിത്രം കാണുക. പരിശോധനയിൽ കൈക്ക് പൊട്ടലുണ്ടെന്നു കണ്ടെത്തി പ്ലാസ്റ്റർ ഇട്ടിരിക്കുന്നത് ഒരു രോഗിയുടെ കൈകളിലല്ല. പരിചരണത്തിനിടയ്ക്ക് രോഗിയുടെ ആക്രമണത്തിന് ഇരയായ കോട്ടയം മെഡിക്കൽ കോളജിലെ നഴ്സായ നേഖ ജോണിന്റെ കൈകളാണിത്. ശസ്ത്രക്രിയയ്ക്കു ശേഷം ന്യൂറോ സർജറി വിഭാഗത്തിലേയ്ക്ക് മാറ്റിയ രോഗിയെ, ഈ വാർഡിൽ നൈറ്റ് ഡ്യൂട്ടി ആയിരുന്ന നഴ്സ് നേഖയാണ് പരിചരിച്ചിരുന്നത്. മരുന്നു നൽകാനായി രോഗിയെ വിളിച്ചുണർത്തിയപ്പോഴാണ് അയാൾ ബഹളം വച്ചു തുടങ്ങിയത്. സമാധാനിപ്പിക്കാനായി ശ്രമിക്കുന്നതിനിടെ നേഖയുടെ വലതു കൈ ഇടത്തേക്ക് പിടിച്ച് തിരിച്ച് ഒടിച്ചു. ഒന്നര മാസത്തെ വിശ്രമവും, അതിനുശേഷവും ഭേദമായില്ലെങ്കിൽ ശസ്ത്രക്രിയയ്ക്കും നിർദേശിച്ചിട്ടുണ്ട്. 

ഒരു മാസം 5 തവണയെങ്കിലും കേരളത്തിൽ ആരോഗ്യപ്രവർത്തകർ ആക്രമിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. അതിൽ ഭൂരിഭാഗവും വനിതാ നഴ്സുമാരാണ്. രാജ്യാന്തര തലത്തിൽ മലയാളി നഴ്സുമാർ വലിയ ശ്രദ്ധ പിടിച്ചുപറ്റുമ്പോൾതന്നെയാണ് ഇവിടെ തൊഴിലിടങ്ങളുടെ സുരക്ഷയുടെ അപര്യാപ്തത കടുത്ത അരക്ഷിതാവസ്ഥയിലേക്ക് നമ്മുടെ നഴ്സുമാരെ തള്ളിയിടുന്നത്.

‘‘മെഡിക്കൽ കോളജിലെ ഓർത്തോ വാർഡിന്റെതന്നെ കാര്യമെടുക്കുക. ചികിത്സയിൽ കഴിയുന്നവരിൽ പകുതിയോളം പേരെങ്കിലും, പൊലീസിനെ കണ്ട് ഓടിയപ്പോൾ പരുക്ക് പറ്റിയവരോ അല്ലെങ്കിൽ സംഘട്ടനങ്ങളിൽ ഒടിവും ചതവും പറ്റിയവരോ ഒക്കെയായിരിക്കും. സാമൂഹിക വിരുദ്ധർ എന്നുറപ്പിച്ച് പറയാവുന്ന ഒരു കൂട്ടം എപ്പോഴും ഉണ്ടാവും. രാവിലെ വാർഡ് വൃത്തിയാക്കുമ്പോൾ മദ്യക്കുപ്പികളും മറ്റ് ലഹരിവസ്തുക്കളുടെ പായ്ക്കറ്റുകളും കിട്ടിയിട്ടുണ്ട്. രാത്രിയിൽ സുരക്ഷയുടെ കാര്യം പറയേണ്ട. പകലത്തെ അത്ര സംവിധാനങ്ങൾ ഉണ്ടാവില്ല. ഈ സാഹചര്യത്തിലാണ് നൈറ്റ് ഡ്യൂട്ടി ചെയ്യേണ്ടത്. 130 രോഗികൾക്ക് മൂന്നോ നാലോ നഴ്സുമാരാണ് ഉണ്ടാവുക. പെട്ടെന്നുള്ള പ്രകോപനത്തിൽ ആരെങ്കിലും ആക്രമിച്ചാൽ എന്താവും ഗതിയെന്ന് ഓർത്താൽ പേടിയാവും. രണ്ട് മാസം മുൻപും ഒരു നഴ്സ് ആക്രമിക്കപ്പെട്ടു. ഒരു നടപടിയുമില്ല. ശക്തമായ ശിക്ഷ ഒരാൾക്ക് കിട്ടിയാൽ ഇതിൽ മാറ്റമുണ്ടാവും.’’ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഒരു കൂട്ടം നഴ്സുമാർ പറയുന്നു. 

ആരോഗ്യപ്രവർത്തകർക്ക് എതിരെയുള്ള അതിക്രമങ്ങൾ രൂക്ഷമായതിനെത്തുടർന്ന്, ആശുപത്രികളിൽ പൊലീസ് എയിഡ് പോസ്റ്റ് സ്ഥാപിക്കണമെന്നും സിസിടിവി ക്യാമറകൾ ഉണ്ടാവണമെന്നും നിർദേശം വന്നിരുന്നു. എന്നാൽ മിക്ക ജില്ലകളിലും ഇപ്പോഴും നടപടികൾ എങ്ങുമെത്തിയിട്ടില്ല. സിസിടിവികൾ ഉണ്ടോ എന്ന ചോദ്യത്തോട് പോലും ആരോഗ്യവകുപ്പ് പ്രതികരിക്കുന്നില്ല എന്നതാണ് വാസ്തവം. ആശുപത്രി അടിച്ചു തകർക്കുകയും ആരോഗ്യപ്രവർത്തകരെ ആക്രമിക്കുകയും ചെയ്യുന്നതിനെതിരെ ശക്തമായ നിയമം നിലവിലുണ്ടെങ്കിലും കർക്കശമായ ഒരു നടപടികളും ഇത്തരം കേസുകളിൽ കേരളത്തിലുണ്ടായിട്ടില്ലെന്നു ചുരുക്കം. പുതിയ സാഹചര്യത്തിൽ, ഇത്തരം നിരുത്തരവാദപരമായ നടപടികളിൽ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയും വലിയൊരു വിഭാഗം ആരോഗ്യ പ്രവർത്തകർ പങ്കുവയ്ക്കുന്നുണ്ട്.

English Summary: How Safe Are Women Workers in Their Working Places in Kerala? An Investigation

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT