കർണാടകയുടെ 22–ാമത്തെ മുഖ്യമന്ത്രിയായി 2013ൽ അധികാരമേറ്റ സിദ്ധരാമയ്യ സംസ്ഥാനത്തിന്റെ ഇതുവരെയുള്ള ചരിത്രത്തിൽ അഞ്ച് വർഷം കാലാവധി പൂർത്തിയാക്കിയ രണ്ടാമത്തെ മുഖ്യമന്ത്രിയാണ്. കഴിഞ്ഞ 45 വർഷമെടുത്ത് പരിശോധിച്ചാൽ സിദ്ധരാമയ്യ മാത്രമാവും ഈ പട്ടികയിലുണ്ടാവുക. ദേശീയ രാഷ്ട്രീയത്തിലടക്കം തിളങ്ങിയ നിരവധി നേതാക്കൾ കർണാടകയില്‍ ഉണ്ടായിട്ടും മുഖ്യമന്ത്രിയായി അഞ്ച് വർഷം പൂർത്തീകരിക്കാൻ അവർക്ക് സാധിക്കാതിരുന്ന എന്ത് പ്രത്യേകതയാണ് സിദ്ധരാമയ്യയ്ക്കുള്ളത്‌? അധികാര മോഹികൾ ഏറെയുള്ള കർണാടകയിലെ കോൺഗ്രസ് കൂടാരത്തിലേക്ക് പാതിവഴിയിൽ കയറിവന്ന സിദ്ധരാമയ്യ പത്ത് വർഷത്തിനകം മുഖ്യമന്ത്രിക്കസേരയിൽ ഇരിപ്പുറപ്പിച്ചത് എങ്ങനെയാണ്? രണ്ടാം വട്ടവും മുഖ്യമന്ത്രിയാവുന്നതു സംബന്ധിച്ച ചർച്ചകൾ കൊടുമ്പിരി കൊള്ളുമ്പോൾ സിദ്ധരാമയ്യയുടെ വ്യക്തിജീവിതവും രാഷ്ട്രീയ ജീവിതത്തിലുണ്ടായ ഉയർച്ച താഴ്ചകളും അറിയാം.

കർണാടകയുടെ 22–ാമത്തെ മുഖ്യമന്ത്രിയായി 2013ൽ അധികാരമേറ്റ സിദ്ധരാമയ്യ സംസ്ഥാനത്തിന്റെ ഇതുവരെയുള്ള ചരിത്രത്തിൽ അഞ്ച് വർഷം കാലാവധി പൂർത്തിയാക്കിയ രണ്ടാമത്തെ മുഖ്യമന്ത്രിയാണ്. കഴിഞ്ഞ 45 വർഷമെടുത്ത് പരിശോധിച്ചാൽ സിദ്ധരാമയ്യ മാത്രമാവും ഈ പട്ടികയിലുണ്ടാവുക. ദേശീയ രാഷ്ട്രീയത്തിലടക്കം തിളങ്ങിയ നിരവധി നേതാക്കൾ കർണാടകയില്‍ ഉണ്ടായിട്ടും മുഖ്യമന്ത്രിയായി അഞ്ച് വർഷം പൂർത്തീകരിക്കാൻ അവർക്ക് സാധിക്കാതിരുന്ന എന്ത് പ്രത്യേകതയാണ് സിദ്ധരാമയ്യയ്ക്കുള്ളത്‌? അധികാര മോഹികൾ ഏറെയുള്ള കർണാടകയിലെ കോൺഗ്രസ് കൂടാരത്തിലേക്ക് പാതിവഴിയിൽ കയറിവന്ന സിദ്ധരാമയ്യ പത്ത് വർഷത്തിനകം മുഖ്യമന്ത്രിക്കസേരയിൽ ഇരിപ്പുറപ്പിച്ചത് എങ്ങനെയാണ്? രണ്ടാം വട്ടവും മുഖ്യമന്ത്രിയാവുന്നതു സംബന്ധിച്ച ചർച്ചകൾ കൊടുമ്പിരി കൊള്ളുമ്പോൾ സിദ്ധരാമയ്യയുടെ വ്യക്തിജീവിതവും രാഷ്ട്രീയ ജീവിതത്തിലുണ്ടായ ഉയർച്ച താഴ്ചകളും അറിയാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കർണാടകയുടെ 22–ാമത്തെ മുഖ്യമന്ത്രിയായി 2013ൽ അധികാരമേറ്റ സിദ്ധരാമയ്യ സംസ്ഥാനത്തിന്റെ ഇതുവരെയുള്ള ചരിത്രത്തിൽ അഞ്ച് വർഷം കാലാവധി പൂർത്തിയാക്കിയ രണ്ടാമത്തെ മുഖ്യമന്ത്രിയാണ്. കഴിഞ്ഞ 45 വർഷമെടുത്ത് പരിശോധിച്ചാൽ സിദ്ധരാമയ്യ മാത്രമാവും ഈ പട്ടികയിലുണ്ടാവുക. ദേശീയ രാഷ്ട്രീയത്തിലടക്കം തിളങ്ങിയ നിരവധി നേതാക്കൾ കർണാടകയില്‍ ഉണ്ടായിട്ടും മുഖ്യമന്ത്രിയായി അഞ്ച് വർഷം പൂർത്തീകരിക്കാൻ അവർക്ക് സാധിക്കാതിരുന്ന എന്ത് പ്രത്യേകതയാണ് സിദ്ധരാമയ്യയ്ക്കുള്ളത്‌? അധികാര മോഹികൾ ഏറെയുള്ള കർണാടകയിലെ കോൺഗ്രസ് കൂടാരത്തിലേക്ക് പാതിവഴിയിൽ കയറിവന്ന സിദ്ധരാമയ്യ പത്ത് വർഷത്തിനകം മുഖ്യമന്ത്രിക്കസേരയിൽ ഇരിപ്പുറപ്പിച്ചത് എങ്ങനെയാണ്? രണ്ടാം വട്ടവും മുഖ്യമന്ത്രിയാവുന്നതു സംബന്ധിച്ച ചർച്ചകൾ കൊടുമ്പിരി കൊള്ളുമ്പോൾ സിദ്ധരാമയ്യയുടെ വ്യക്തിജീവിതവും രാഷ്ട്രീയ ജീവിതത്തിലുണ്ടായ ഉയർച്ച താഴ്ചകളും അറിയാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വതന്ത്ര ഇന്ത്യയുടെ വയസ്സാണ് സിദ്ധു എന്ന് ഇഷ്ടക്കാർ വിളിക്കുന്ന സിദ്ധരാമയ്യയ്ക്കും. ഇതിൽ ഒരു തിരുത്തുണ്ട്; ഇന്ത്യയുടെ ജന്മദിനം കോടിക്കണക്കിന് ഇന്ത്യക്കാർക്ക് മനഃപാഠമാണെങ്കിൽ സിദ്ധരാമയ്യയുടെ ഉറ്റവർക്ക് പോലും അദ്ദേഹത്തിന്റെ ജന്മദിനത്തെ കുറിച്ച് വലിയ ഉറപ്പൊന്നുമില്ല. 1947 ഓഗസ്റ്റ് മൂന്നാം തീയതിയാണ് സിദ്ധരാമയ്യയുടെ ജനനത്തീയതിയായി രേഖകളിലുള്ളത്. മൈസൂരു ജില്ലയിലെ  സിദ്ധരാമനഹുണ്ടി എന്ന ഗ്രാമത്തിലെ കർഷക കുടുംബത്തിൽ ജനിച്ച സിദ്ധരാമയ്യയ്ക്ക് പ്രാഥമിക വിദ്യാഭ്യാസം സമയത്ത് നൽകാൻ മാതാപിതാക്കൾക്കായില്ല. കാലിമേയ്ക്കൽ മുഖ്യ തൊഴിലായ കുറുബ സമുദായത്തിലാണ് അദ്ദേഹം ജനിക്കുന്നത്. കർണാടകത്തിലെ ഏറ്റവും വലിയ ഒബിസി സമുദായം കൂടിയാണിത്. സിദ്ധരാമയ്യയുടെ സ്കൂൾ ജീവിതം ആരംഭിക്കുന്നത് പത്താം വയസ്സിലാണ്. എന്നാൽ ഒന്നാം ക്ളാസിലേക്കായിരുന്നില്ല, നേരിട്ട് അഞ്ചാം ക്ളാസിലേക്കായിരുന്നു സ്കൂൾ പ്രവേശനം. സിദ്ധരാമയ്യയുടെ രാഷ്ട്രീയ ജീവിതത്തിലും ഇത്തരത്തിലുള്ള ചില അപ്രതീക്ഷിത സ്ഥാനക്കയറ്റങ്ങൾ കാണാം.

 

കോൺഗ്രസ് പരിപാടിയിൽ പങ്കെടുക്കുന്ന സിദ്ധരാമയ്യ ( File Photo : MANJUNATH KIRAN / AFP )
ADVERTISEMENT

കർണാടകയുടെ 22–ാമത്തെ മുഖ്യമന്ത്രിയായി 2013ൽ അധികാരമേറ്റ സിദ്ധരാമയ്യ സംസ്ഥാനത്തിന്റെ ഇതുവരെയുള്ള ചരിത്രത്തിൽ അഞ്ച് വർഷം കാലാവധി പൂർത്തിയാക്കിയ രണ്ടാമത്തെ മുഖ്യമന്ത്രിയാണ്. കഴിഞ്ഞ 45 വർഷമെടുത്ത് പരിശോധിച്ചാൽ സിദ്ധരാമയ്യ മാത്രമാവും ഈ പട്ടികയിലുണ്ടാവുക. ദേശീയ രാഷ്ട്രീയത്തിലടക്കം തിളങ്ങിയ നിരവധി നേതാക്കൾ കർണാടകയില്‍ ഉണ്ടായിട്ടും മുഖ്യമന്ത്രിയായി അഞ്ച് വർഷം പൂർത്തീകരിക്കാൻ അവർക്ക് സാധിക്കാതിരുന്ന എന്ത് പ്രത്യേകതയാണ് സിദ്ധരാമയ്യയ്ക്കുള്ളത്‌? അധികാര മോഹികൾ ഏറെയുള്ള കർണാടകയിലെ കോൺഗ്രസ് കൂടാരത്തിലേക്ക് പാതിവഴിയിൽ കയറിവന്ന സിദ്ധരാമയ്യ പത്ത് വർഷത്തിനകം മുഖ്യമന്ത്രിക്കസേരയിൽ ഇരിപ്പുറപ്പിച്ചത് എങ്ങനെയാണ്? രണ്ടാം വട്ടവും മുഖ്യമന്ത്രിയാവുന്നതു സംബന്ധിച്ച ചർച്ചകൾ കൊടുമ്പിരി കൊള്ളുമ്പോൾ സിദ്ധരാമയ്യയുടെ വ്യക്തിജീവിതവും രാഷ്ട്രീയ ജീവിതത്തിലുണ്ടായ ഉയർച്ച താഴ്ചകളും അറിയാം.

 

വിദ്യാഭ്യാസം  ഉയർച്ചയിലേക്കുള്ള വഴികാട്ടിയായി

 

സിദ്ധരാമയ്യ ( File Photo : MANJUNATH KIRAN / AFP )
ADVERTISEMENT

ഡിഗ്രി സമ്പാദിച്ചവർ സർക്കാർ ഉദ്യോഗസ്ഥരും പഠിക്കാത്തവൻ മന്ത്രിയുമാവുന്ന നാടാണിതെന്ന് പരിഹസിക്കുന്നവരുണ്ട്. എന്നാല്‍ കർണാടക മുഖ്യമന്ത്രിപദത്തിലെത്തിയ സിദ്ധരാമയ്യയുടെ ജീവിതത്തിലെ ഉയർച്ചയ്ക്ക് കാരണം അദ്ദേഹം നേടിയെടുത്ത ഉന്നത വിദ്യാഭ്യാസത്തിന്റെ തിളക്കമാണ്. ചുറ്റുപാടുകളോടു പൊരുതിയാണ് മൈസൂരു സർവകലാശാലയിൽ നിന്നും ബി.എസ്‍.സിയും പിന്നാലെ എൽ.എൽ.ബിയും സിദ്ധരാമയ്യ പാസായത്. നിയമബിരുദം കഴിഞ്ഞതോടെ ‌അദ്ദേഹം ജനസേവനത്തിനിറങ്ങി. ലോക് ദൾ സ്ഥാനാർഥിയായി തിരഞ്ഞെടുപ്പിൽ മത്സരിച്ചതാണ് അദ്ദേഹത്തിന്റെ തലവര മാറ്റിക്കുറിച്ചത്.

 

അപ്രതീക്ഷിത ജയത്തിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക്

 

ADVERTISEMENT

കാര്യങ്ങൾ നന്നായി പഠിച്ച് അവതരിപ്പിക്കാനുള്ള കഴിവുണ്ടായിരുന്ന സിദ്ധരാമയ്യ വിദ്യാർഥിയായിരിക്കുമ്പോൾ മികച്ച പ്രാസംഗികനെന്ന പേര് സ്വന്തമാക്കിയിട്ടുണ്ട്. ഡോ. റാം മനോഹർ ലോഹ്യയുടെ സോഷ്യലിസ്റ്റ് ആശയങ്ങളിൽ സ്വാധീനിക്കപ്പെട്ടാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. നിയമ ബിരുദപഠനം പൂർത്തിയാക്കിയതിനു പിന്നാലെ 1983ൽ ഭാരതീയ ലോക് ദൾ ടിക്കറ്റിൽ ചാമുണ്ടേശ്വരി മണ്ഡലത്തിൽ നിന്നും സിദ്ധരാമയ്യ കർണാടക നിയമസഭയിലേക്ക് ആദ്യമായി ജനവിധി തേടി. തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത വിജയം തേടിയെത്തിയതോടെ സിദ്ധരാമയ്യ എന്ന പേര് കർണാടകയിലെ മൈസൂരു മേഖലയിൽ പ്രശസ്തമായി. ജനപ്രതിനിധിയായ സിദ്ധരാമയ്യ പിന്നീട് പാർട്ടി വിട്ട് കർണാടക ഭരിച്ചിരുന്ന ജനത പാർട്ടിയില്‍ അംഗമായി.

സിദ്ധരാമയ്യ എച്ച്.ഡി. ദേവഗൗഡയ്ക്കൊപ്പം ( File Photo : MANJUNATH KIRAN / AFP )

 

ആദ്യ ജയത്തിന് ശേഷം ജനതാ പാർട്ടിയിൽ ചേർന്ന സിദ്ധരാമയ്യ, ‌1985ലെ ഇടക്കാല തിരഞ്ഞെടുപ്പിൽ വീണ്ടും ചാമുണ്ടേശ്വരി മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണ ജയിച്ചപ്പോഴേക്കും സംസ്ഥാനത്തെ മന്ത്രിസ്ഥാനവും അദ്ദേഹത്തെ തേടിയെത്തി. മൃഗസംരക്ഷണ വകുപ്പ് സഹമന്ത്രിയായിട്ടായിരുന്നു തുടക്കം. രാമകൃഷ്ണ ഹെഗ്‌ഡെ മന്ത്രിസഭയിൽ വിവിധ സമയങ്ങളിലായി ഗതാഗതം, സെറികൾച്ചർ ഉൾപ്പടെയുള്ള വകുപ്പുകളും അദ്ദേഹം കൈകാര്യം ചെയ്തു. ഹെഗ്‌ഡെയുടെ മുഖ്യമന്ത്രിയായിരുന്നപ്പോൾ കന്നഡ ഔദ്യോഗിക ഭാഷയാക്കുന്നതിനായി രൂപീകരിച്ച 'കന്നഡ കാവലു സമിതി'യുടെ ആദ്യ ചെയർമാനായും സിദ്ധരാമയ്യ പ്രവർത്തിച്ചു.  

 

മൂന്നാമത്തെ തിരഞ്ഞെടുപ്പിൽ തോൽവി

 

സിദ്ധരാമയ്യ നിയമസഭയിൽ ( File Photo : MANJUNATH KIRAN / AFP )

തുടർച്ചയായി രണ്ടു വട്ടം ജയിച്ച സിദ്ധരാമയ്യയ്ക്ക് പക്ഷേ 1989ലെ തിരഞ്ഞെടുപ്പിൽ അടിയറവ് പറയേണ്ടി വന്നു. കോൺഗ്രസ് നേതാവായ എം. രാജശേഖര മൂര്‍ത്തിയാണ് അദ്ദേഹത്തെ തോൽപ്പിച്ചത്. എന്നാൽ ഈ തോൽവി അദ്ദേഹത്തിന് മറ്റൊരു നിയോഗത്തിലേക്കുള്ള ചവിട്ടുപടിയായി. 1992ൽ ജനതാദൾ പാർട്ടിയുടെ സെക്രട്ടറി ജനറലായി സിദ്ധരാമയ്യ നിയമിക്കപ്പെട്ടു. ഇതോടെ പാർട്ടിയിൽ പ്രധാന സ്ഥാനത്തേക്ക് അതിവേഗം അദ്ദേഹം എത്തപ്പെട്ടു.  

 

ധനമന്ത്രിയായി, സംസ്ഥാന ഖജനാവ് നിറച്ചു  

 

മുഖ്യമന്ത്രിയായി 2013ൽ സത്യപ്രതിജ്ഞ ചെയ്യുന്ന സിദ്ധരാമയ്യ ( File Photo : MANJUNATH KIRAN / AFP )

1994ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ചതിന് പിന്നാലെ എച്ച്.ഡി ദേവഗൗഡ മന്ത്രിസഭയിൽ സിദ്ധരാമയ്യ ധനകാര്യ മന്ത്രിയായി ചുമതലയേറ്റു. ഇക്കാലത്ത് സംസ്ഥാനത്തെ സാമ്പത്തിക നിലയിൽ അദ്ഭുതകരമായ മാറ്റമാണുണ്ടായത്. മുൻ സർക്കാരിന്റെ കാലത്തെ കടങ്ങൾ തിരിച്ചടച്ചും ഖജനാവ് നിറച്ചും സിദ്ധരാമയ്യ കഴിവ് തെളിയിച്ചു. ഈ കാലയളവിൽ സംസ്ഥാനം ഒരിക്കൽ പോലും ഓവർഡ്രാഫ്റ്റിലേക്ക് നീങ്ങിയില്ല. കർണാടക രാജ്യത്തെ  മികച്ച സാമ്പത്തിക സ്ഥിതിയുള്ള സംസ്ഥാനമായി വിശേഷണം നേടുകയും ചെയ്തു. എന്നാൽ 1996ല്‍ ദേവഗൗഡ മാറി ജെ.എച്ച് പട്ടേൽ മുഖ്യമന്ത്രിയാവുകയും സിദ്ധരാമയ്യയെ ഉപുമുഖ്യമന്ത്രിയാക്കുകയും ചെയ്തു. എന്നാല്‍ പാര്‍ട്ടിയിൽ ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമാവുകയും ചെയ്തു. 1999ൽ മന്ത്രിസഭയിൽ നിന്നും സിദ്ധരാമയ്യയെ നീക്കം ചെയ്തു.

 

ജനതാദൾ രണ്ടായി, ദേവഗൗഡയുടെ വലംകൈയായി  

 

ജനതാ പാർട്ടിയിലെ ഭിന്നതകൾ പാർട്ടിയുടെ പിളർപ്പിലേക്കാണ് കൊണ്ടെത്തിച്ചത്. ജനതാദൾ രണ്ടായി പിളരുകയും ദേവഗൗഡയ്ക്കൊപ്പം നിലയുറപ്പിച്ച സിദ്ധരാമയ്യ ജനതാദൾ (സെക്കുലർ)ന്റെ സംസ്ഥാന പ്രസിഡൻറായി മാറുകയും ചെയ്തു. എന്നാല്‍ 1999ൽ നടന്ന തിരഞ്ഞെടുപ്പിൽ സിദ്ധരാമയ്യ ഒരിക്കൽ കൂടി പരാജയപ്പെട്ടു.  

സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ( Photo Credit : ANI/ Twitter)

 

ദേവഗൗഡയുമായി തെറ്റി, താമരയെ തൊടാതെ 'കൈ' പിടിച്ചു

 

2004ൽ ജെ‍ഡി(എസ്)–കോൺഗ്രസ് നിലവിൽ വന്നു. എൻ. ധരംസിങ് മന്ത്രിസഭയിൽ സിദ്ധരാമയ്യ ഉപമുഖ്യമന്ത്രിയായി. എന്നാൽ ഈ സമയത്ത് ദേവഗൗഡയുമായുള്ള സിദ്ധരാമയ്യയുടെ ബന്ധം അനുദിനം വഷളാവുകയായിരുന്നു. ഇതേതുടർന്ന് 2005ൽ സിദ്ധരാമയ്യയെ ദേവഗൗഡ പാർട്ടിയിൽ നിന്നും പുറത്താക്കി. മകൻ എച്ച്.ഡി കുമാരസ്വാമിയുടെ രാഷ്ട്രീയ ഭാവിക്കുള്ള തടസ്സമായിട്ടാണ് ദേവഗൗഡ സിദ്ധരാമയ്യയെ കണ്ടിരുന്നത്. പുറത്താക്കപ്പെട്ട സിദ്ധരാമയ്യ സ്വന്തമായ പാർട്ടി രൂപീകരിക്കാൻ ആലോചിച്ചെങ്കിലും ചെറുകിട പാർട്ടികളുടെ നിലനിൽപ്പിന് സാധ്യത കുറവായതിനാൽ അത് വേണ്ടെന്നു വച്ചു. അതു‌വരെ കടുത്ത കോൺഗ്രസ് വിരുദ്ധനായിരുന്ന സിദ്ധരാമയ്യ, ജെഡി(എസ്) അധികാരത്തിനായി കോൺഗ്രസുമായി കൂട്ട് ചേരുന്നതിനെ പാർട്ടിക്കുള്ളിൽ ശക്തമായി എതിർത്ത നേതാവ് കൂടിയാണ്. എന്നാൽ സിദ്ധരാമയ്യ തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ അട‌ുത്ത ഇന്നിങ്സ് തുറന്നത് കോൺഗ്രസിലാണ്.

 

സിദ്ധരാമയ്യ ( File Photo : MANJUNATH KIRAN / AFP )

സംസ്ഥാനത്തെ പിന്നാക്ക വിഭാഗക്കാരുടെ ഇടയിൽ മികച്ച ജനപിന്തുണയുള്ള സിദ്ധരാമയ്യയെ കൂടെക്കൂട്ടാൻ കോൺഗ്രസിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. 2016ൽ സിദ്ധരാമയ്യ കോൺഗ്രസില്‍ ചേർന്ന ബെംഗളൂരുവിലെ പരിപാടിയിൽ പതിനായിരങ്ങൾ അണിനിരന്നു. അന്ന് സോണിയാ ഗാന്ധി നേരിട്ടെത്തിയാണ് സിദ്ധരാമയ്യയെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തത്. സിദ്ധരാമയ്യയെ തങ്ങളുടെ കൂടാരത്തിലെത്തിക്കാൻ ബിജെപി കരുക്കൾ നീക്കിയെങ്കിലും വിജയിച്ചില്ല.

 

കോൺഗ്രസുമായി കൂട്ടുചേർന്നതോടെ സിദ്ധരാമയ്യയുടെ ശക്തി തെളിയിക്കലായി 2006ലെ ചാമുണ്ഡേശ്വരി ഇടക്കാല തിരഞ്ഞെടുപ്പ്. അദ്ദേഹത്തെ പരാജയപ്പെടുത്താൻ മുഖ്യമന്ത്രിയായിരുന്ന കുമാരസ്വാമിയുടെയും ഉപമുഖ്യമന്ത്രിയായിരുന്ന ബി.എസ് യെ‍ഡിയൂരപ്പയുടേയും നേതൃത്വത്തിൽ ജെഡി(എസ്)ഉം ബിജെപിയും എല്ലാ ആയുധങ്ങളും പുറത്തെടുത്തു. എന്നാല്‍ 257 വോട്ടിന്റെ ചെറിയ ഭൂരിപക്ഷത്തില്‍ ജെഡി(എസ്) നേതാവ് എം. ശിവഭാസപ്പയെ സിദ്ധരാമയ്യ പരാജയപ്പെടുത്തി.

തലയെച്ചൊല്ലി: ബെംഗളൂരുവിൽ കോൺഗ്രസ് എംഎൽഎമാരുടെ യോഗം നടക്കുന്ന ഹോട്ടലിനു മുന്നിൽ ഡി.കെ.ശിവകുമാറിന്റെയും സിദ്ധരാമയ്യയുടെയും അനുയായികൾ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിക്കുന്നു. ചിത്രം: വിഷ്ണു വി. നായർ ∙ മനോരമ

 

2008ലെ തിരഞ്ഞെടുപ്പിൽ സിദ്ധരാമയ്യ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്നും കൂടുതൽ സുരക്ഷിതമായ വരുണ മണ്ഡലത്തിലേക്ക് മാറി. കോണ്‍ഗ്രസിൻറെ ശക്തികേന്ദ്രമായാണ് വരുണ അറിയപ്പെട്ടിരുന്നത്. ഇവിടെ നിന്നും അദ്ദേഹം വിജയിച്ചു.

 

കർണാടക തിരഞ്ഞെടുപ്പിൽ വിജയിച്ചതിനു പിന്നാലെ കോൺഗ്രസ് പാർട്ടി ആസ്ഥാനത്ത് സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽനിന്ന്. ചിത്രം : വിഷ്ണു വി. നായർ ∙ മനോരമ

മുഖ്യമന്ത്രിയായി, കാലാവധി പൂർത്തിയാക്കി റെക്കോഡുമിട്ടു

 

2013ലും വരുണയില്‍ നിന്നുമാണ് സിദ്ധരാമയ്യ തിരഞ്ഞെടുക്കപ്പെട്ടത്. ഈ തിരഞ്ഞെടുപ്പിൽ 224 സീറ്റുകളിൽ 122 എണ്ണം നേടിയായിരുന്നു കോൺഗ്രസിന്റെ വിജയം. മുഖ്യമന്ത്രിപദ മോഹികളുടെ എണ്ണം കൂടുതലുള്ളതിനാല്‍ രഹസ്യ വോട്ടെടുപ്പിലൂടെയാണ് അന്ന് കോൺഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിച്ചത്. മുഖ്യമന്ത്രി സ്ഥാനം മോഹിച്ചവരില്‍ ഇപ്പോഴത്തെ എഐസിസി പ്രസിഡന്റും അന്നത്തെ കേന്ദ്രമന്ത്രിയുമായിരുന്ന മല്ലികാർജുൻ ഖാർഗെയും ഉൾപ്പെട്ടിരുന്നു എന്നതാണ് കൗതുകകരം. തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംഎൽഎമാരുടെ മനസ് സ്വന്തമാക്കി സിദ്ധരാമയ്യ മുഖ്യമന്ത്രിയായി. അഞ്ചു വർഷം തുടർച്ചയായി ഭരിച്ച സിദ്ധരാമയ്യ കഴിഞ്ഞ 45 വർഷത്തെ ചരിത്രത്തിനിടെ കാലാവധി പൂർത്തിയാക്കിയ ഏക മുഖ്യമന്ത്രി എന്ന റെക്കോർഡും സ്വന്തമാക്കി. ഇനി കർണാടയുടെ പിറവി തൊട്ടുളള കാര്യം നോക്കിയാൽ സിദ്ധരാമയ്യയ്ക്കൊപ്പം ഈ പട്ടികയിൽ ഡി. ദേവരാജ് അർസ് കൂടിയേ കാണുകയുള്ളു എന്നതാണ് ഏറെ വിചിത്രകരം. കർണാടകയുടെ ചരിത്രത്തിൽ കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ചതിന്റെ റെക്കോർഡും സിദ്ധരാമയ്യയ്ക്ക് സ്വന്തമാണ്.  

 

മക്കള്‍ രാഷ്ട്രീയം, തോൽവി, എതിർപ്പുകൾ

 

2018ലെ തിരഞ്ഞെടുപ്പിൽ തന്റെ സുരക്ഷിത മണ്ഡലമായ വരുണ മകന് നൽകിയ ശേഷം സിദ്ധരാമയ്യ മറ്റ് രണ്ട് മണ്ഡലത്തിൽ നിന്നും ജനവിധി നേരിട്ടു. ചാമുണ്ഡേശ്വരി, ബദാമി എന്നിവയായിരുന്നു അത്. ഇതിൽ ചാമുണ്ഡേശ്വരിയിൽ അദ്ദേഹം പരാജയവും ബദാമിയിൽ വിജയവും നേടി. ബിജെപിയിലെ പ്രമുഖനായ ശ്രീരാമുലുവിനെയാണ് പൊരിഞ്ഞ പോരാട്ടത്തില്‍ 1,696 വോട്ടുകൾക്ക് സിദ്ധരാമയ്യ പരാജയപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ബിജെപിയായിരുന്നു ഏറ്റവും വലിയ പാർട്ടി. യെ‍ഡിയൂരപ്പ സർക്കാർ രൂപീകരിച്ചെങ്കിലും വിശ്വാസ വോട്ടെടുപ്പ് നേരിടുന്നതിനു മുമ്പ് തന്നെ രാജിവച്ചു. ‌രണ്ടും മൂന്നും സ്ഥാനത്തുള്ള കോൺഗ്രസ്, ജെഡി(എസ്) സർക്കാര്‍ കുമാരസ്വാമിയുടെ നേതൃത്വത്തിൽ രൂപമെടുത്തെങ്കിലും 2018ലെ ഈ കൂട്ടുകക്ഷി സർക്കാരിന് അല്പായുസായിരുന്നു. ഭരണകക്ഷിയിൽപ്പെട്ട എംഎൽഎമാർ ബിജെപിയിലേക്ക് പോയതാണ് കാരണം. ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനെ തുടർന്ന് പ്രതിപക്ഷ നേതാവായി സിദ്ധരാമയ്യ മാറി.

 

പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് ചുമതല ഏറ്റെടുത്ത സിദ്ധരാമയ്യയ്ക്ക് പക്ഷേ വൻ തിരിച്ചടിയാണുണ്ടായത്. 15 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ രണ്ടിടത്ത് മാത്രമാണ് കോൺഗ്രസിന് ജയിക്കാനായത്. പന്ത്രണ്ടെണ്ണത്തിലും ജയിക്കാനാവും എന്ന അവകാശവാദമായിരുന്നു സിദ്ധരാമയ്യ ഉയർത്തിയത്. ഈ പരാജയം പാർട്ടിക്കുള്ളിലും സിദ്ധരാമയ്യയ്ക്കെതിരെ എതിർ ശബ്ദങ്ങള്‍ ഉയരാൻ കാരണമായി.

 

കോൺഗ്രസ് കൊതിച്ച ജയം  

 

ഡി.കെ. ശിവകുമാറോ സിദ്ധരാമയ്യയോ? കർണാടകത്തിലെ കോൺഗ്രസിന്റെ മിന്നുന്ന തിരഞ്ഞെടുപ്പു വിജയത്തിന് പിന്നാലെ  ഉയർന്ന ചോദ്യമിതായിരുന്നു. മുഖ്യമന്ത്രിയാവാൻ താൻ യോഗ്യനാണെന്നും അതിനുള്ള ആഗ്രഹമുണ്ടെന്നും മറച്ചുവയ്ക്കാതെ നേരത്തെ തന്നെ സിദ്ധരാമയ്യ സൂചിപ്പിച്ചിട്ടുണ്ട്. കർണാടക രാഷ്ട്രീയത്തിൽ ഹൈക്കമാന്റിനോട് പൂർണവിധേയത്വം കാണിക്കാൻ തയ്യാറാവാത്ത നേതാവാണ് സിദ്ധരാമയ്യ. അതേസമയം ഡി.കെ ശിവകുമാർ ഹൈക്കമാന്റിന് പൂർ‍ണവിധേയനുമാണ്. എന്നിട്ടും സിദ്ധരാമയ്യയെ പിണക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വം തയ്യാറാവാത്തത് അദ്ദേഹത്തിനുള്ള ജനപിന്തുണ അറിയാവുന്നതു കൊണ്ടാണ്.

 

സിദ്ധരാമയ്യ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് ബിജെപി സർക്കാരിലെ അഴിമതികള്‍ കൃത്യമായി ജനത്തിന് മുന്നില്‍ തുറന്നു കാട്ടാൻ കോൺഗ്രസിന് കഴിഞ്ഞു, പ്രത്യേകിച്ച് ‘40% കമ്മിഷൻ സർക്കാരെ’ന്ന കോൺഗ്രസ് പ്രചരണ തന്ത്രം ബിജെപിയെ വെട്ടിലാക്കിയിരുന്നു. ബിജെപിയിലെ അസംതൃപ്തരെ കൂടെക്കൂട്ടിയുള്ള തന്ത്രങ്ങളും ഫലം കണ്ടു. അമുലിന്റെ കർണാടക പ്രവേശനത്തെ, കർണാടകയുെട സ്വന്തം ബ്രാന്‍ഡായ നന്ദിനിയെ തകർക്കാനുള്ള നീക്കമെന്ന പ്രചരണത്തിന് മുന്നിൽ അന്തം വിട്ടുനിൽക്കാനേ ബിജെപിക്കായുള്ളൂ. കിട്ടിയ വടികളെല്ലാം ബിജെപിക്കെതിരെ നന്നായി ഉപയോഗിക്കാൻ കോൺഗ്രസിന് സിദ്ധരാമയ്യയുടെ അനുഭവജ്ഞാനവും ജനപിന്തുണയും സഹായകരമായി.

 

‌∙ ഇപ്പോഴും പറഞ്ഞു ഇതോടെ മതിയാക്കുമെന്ന്!  ആര് വിശ്വസിക്കാൻ!

 

ലാസ്റ്റ് ബസ് ഇനിയും വരും എന്ന ചൊല്ലു പോലെ സിദ്ധരാമയ്യയ്ക്ക് ഒരു സ്വഭാവമുണ്ട്’ താൻ രാഷ്ട്രീയ പ്രവർത്തനം ഉപേക്ഷിക്കുന്നു എന്ന മട്ടിൽ അദ്ദേഹം ഇടയ്ക്ക് പ്രസ്താവന നടത്തും. ഇക്കുറിയും പ്രചരണത്തിനിടെ ഇത് തന്റെ അവസാന മത്സരമാണെന്നും ഇനി തിരഞ്ഞെടുപ്പിൽ നിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. 2018ലും സമാനമായ പ്രസ്താവന അദ്ദേഹം നടത്തിയിരുന്നു. മുന്‍പ് ജെഡി(എസ്)ൽ നിന്നും പുറത്തായതിന് പിന്നാലെ സ്വന്തം പാർട്ടി രൂപീകരണ ശ്രമങ്ങൾ വിജയം കാണാതെ വന്നപ്പോൾ, തിരിച്ച് വക്കീൽ പണിക്ക് പോകുന്നു എന്നാണ് സിദ്ധരാമയ്യ പ്രചരിപ്പിച്ചത്. ജനങ്ങളുടെ പിന്തുണ സ്വന്തമാക്കാനും എതിരാളികളെ തെറ്റിദ്ധരിപ്പിക്കാനുമുള്ള ഒരു 'സിദ്ധ സ്റ്റൈൽ' രാഷ്ട്രീയ നമ്പരാകാം ഇത്.  

 

ജനനത്തീയതി മാറാം, പക്ഷേ ജനിച്ച വർഷം മാറുമോ?

 

1948 ഓഗസ്റ്റ് 12 ന് മൈസൂർ ജില്ലയിലെ സിദ്ധരാമനഹുണ്ടി എന്ന ഗ്രാമത്തിലാണ് സിദ്ധരാമയ്യ ജനിച്ചത്. എന്നാൽ 03-08-1947 എന്നാണ് സ്കൂളിൽ രേഖപ്പെടുത്തിയത്. ഇതെങ്ങനെ സംഭവിച്ചുവെന്ന് നിയമസഭയിൽ അദ്ദേഹം വിവരിച്ചിട്ടുണ്ട്. പത്താം വയസില്‍ സിദ്ധരാമയ്യയെ നേരിട്ട് അഞ്ചാം ക്ളാസിലാണ് ചേർത്തത്. അന്ന് സ്കൂൾ ഹെഡ്മാസ്റ്റർ രാജപ്പ കണക്കുകൂട്ടി പ്രായം രേഖയിൽ 03-08-1947 എന്നെഴുതുകയായിരുന്നു. പിതാവ് തന്നെ സ്കൂളിൽ ചേർക്കാതെ നാടോടി നൃത്തരൂപമായ വീരമക്കള കുനിത പഠിക്കാനാണ് അയച്ചതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാൽ പിന്നീട് പത്താം വയസിൽ നേരെ അഞ്ചാം ക്ളാസിൽ ചേരുകയായിരുന്നു. നാടോടി നൃത്തം പഠിക്കാൻ പോയ സമയത്തെ ചുവടുകൾ സിദ്ധരാമയ്യ ഇപ്പോഴും മറന്നിട്ടില്ല. തിരഞ്ഞെടുപ്പ് പ്രചരണ സമയത്തും ജയത്തിന് പിന്നാലെയും പ്രവർത്തകരോടൊപ്പമുള്ള നൃത്തത്തിന്റെ വീഡിയോ വൈറലാണ്.

 

കഴിഞ്ഞ വര്‍ഷം 75–ാമത്തെ ജന്മദിനം കഴിഞ്ഞ വർഷം ഓഗസ്റ്റ് മൂന്നിന് 'സിദ്ധരാമോത്സവ' എന്ന പേരിൽ അനുയായികൾ  ആഘോഷിച്ചിരുന്നു. ആറു ലക്ഷത്തിന് മേൽ പാർട്ടി പ്രവർത്തകരാണ്‌ ആ പരിപാടിയില്‍ ഒത്തുകൂടിയത്. കർണാടകയിലെ മൂന്നാമത്തെ വലിയ ജാതിയായ കുറുബ സമുദായത്തിലെ അനിഷേധ്യനായ നേതാവായ സിദ്ധരാമയ്യയെ സംബന്ധിച്ചിടത്തോളം ഇതൊരു ശക്തിപരീക്ഷണം കൂടിയായി. ഡി.കെ ശിവകുമാറുമായുള്ള അധികാരവടംവലി പ്രശ്നം അതിന്റെ മൂർധന്യത്തിൽ നിൽക്കുമ്പോഴായിരുന്നു ഈ പരിപാടി.

 

∙ ‌പാര്‍വതീ പരിണയം, വീട്ടുവിശേഷങ്ങൾ

 

അതിദരിദ്രമായ കർഷക കുടുംബത്തില്‍ ജനിച്ച സിദ്ധരാമയ്യയ്ക്ക് അഞ്ച് സഹോദരങ്ങളാണ്. പാർവതിയെ ജീവിതസഖിയാക്കി. രണ്ട് മക്കളാണ് പാർവതി–സിദ്ധരാമയ്യ ദമ്പതികൾക്കുള്ളത്. രാകേഷ്, ഡ‍ോ. യതീന്ദ്ര എന്നിവരാണവർ. ഇരുവരും കന്നഡ സിനിമാ മേഖലയിൽ പ്രവർത്തിച്ചിരുന്നു. എന്നാൽ 2016ൽ അസുഖബാധയെ തുടർന്ന് രാകേഷ് മരിച്ചു. 2013ൽ അധികാരത്തിൽ വന്നെങ്കിലും മകന്റെ മരണം വരെയുള്ള സമയം അദ്ദേഹം കാര്യമായി ശോഭിച്ചിരുന്നില്ല. പൊതുവേദികളിലും മറ്റുമിരുന്ന് ഉറക്കം തൂങ്ങുന്ന മുഖ്യമന്ത്രിയുടെ ചിത്രം പലപ്പോഴും പ്രചരിച്ചു. എന്നാൽ മകന്റെ മരണം അദ്ദേഹത്തെ മാറ്റിമറിച്ചു എന്നാണ് അടുപ്പമുള്ളവർ പറയുന്നത്. അദ്ദേഹം രാഷ്ട്രീയമായി കൂടുതൽ സജീവമാകുന്നത് ഈ സമയത്താണ്. മകന്റെ മരണമേൽപ്പിച്ച ആഘാതം മറികടക്കാനുള്ള വഴിയായിക്കൂടിയാണ് പൊതുപ്രവർത്തനം കൂടുതൽ തിരക്കുള്ളതാക്കിയത് എന്നും അടുപ്പക്കാർ പറയുന്നു.

 

ഡോ. യതീന്ദ്ര പിതാവിന്റെ പാത പിന്തുടർന്ന് കോൺഗ്രസിലൂടെ രാഷ്ട്രീയരംഗത്തും ശോഭിക്കുന്നു. 2018 വരുണ മണ്ഡലത്തിൽ വിജയിച്ചാണ് അദ്ദേഹം രാഷ്ട്രീയ പ്രവേശനം നടത്തിയത്. ഇക്കുറി തിരഞ്ഞെടുപ്പ് ഫലം വന്ന് ആദ്യ മണിക്കൂറുകളിൽ തന്നെ പിതാവിനെ മുഖ്യമന്ത്രിയാക്കണമെന്ന് പരസ്യമായി യതീന്ദ്ര ആവശ്യപ്പെട്ടിരുന്നു.  

 

കർണാടകയെ മാറ്റിമറിച്ച ‘അഹിന്ദ’

 

ജെഡി(എസ്)ൽ നിന്ന് പുറത്തുവന്ന് കോൺഗ്രസിൽ ചേർന്നെങ്കിലും രാഷ്ട്രീയ താപ്പാനകൾ ഏറെ നിറഞ്ഞ സംസ്ഥാന രാഷ്ട്രീയത്തിൽ നിലനിൽക്കുക അത്ര എളുപ്പമായിരുന്നില്ല സിദ്ധരാമയ്യയ്ക്ക്. അതുകൊണ്ടു തന്നെ അദ്ദേഹം പുതിയൊരു രാഷ്ട്രീയം പൊടിതട്ടിയെടുത്തു. മുൻ മുഖ്യമന്ത്രിയായിരുന്ന ദേവരാജ് അർസ് രൂപം നൽകിയതാണ് ‘അഹിന്ദ’ ഫോർമുല. ന്യൂനപക്ഷങ്ങൾ–പിന്നോക്കക്കാർ–ദളിതർ  എന്നിവരെ കുറിക്കുന്ന കന്നഡ പദങ്ങളുടെ ആദ്യാക്ഷരങ്ങൾ ചേർന്നതാണ് അഹിന്ദ. അങ്ങനെ പ്രബല സമുദായങ്ങളായ ലിംഗായത്ത്, വൊക്കലിഗ എന്നിവയിൽ മാത്രം കേന്ദ്രീകരിച്ചിരുന്ന സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വലിയ മാറ്റവുമായാണ് അഹിന്ദ സമുദായങ്ങൾ അണിനിരന്നത്. ഇന്നും കോൺഗ്രസിന്റെ വലിയൊരു വോട്ട് ശതമാനം കേന്ദ്രീകരിച്ചിരിക്കുന്നത് ഈ വിഭാഗത്തിലാണ്. ഇവരുടെ പിന്തുണയാകട്ടെ, സിദ്ധരാമയ്യയ്ക്കും. ഇത്, രാഷ്ട്രീയ എതിരാളികൾക്കും സ്വന്തം പാർട്ടിയിലുള്ളവർക്കും ഒരുതരത്തിലും അവഗണിക്കാൻ കഴിയാത്ത നേതാവായി സിദ്ധരാമയ്യയെ മാറ്റുകയും ചെയ്യുന്നു.

 

ടിപ്പു സുൽത്താനുമായി ബന്ധപ്പെട്ട് കർണാടകയിൽ നിലനിൽക്കുന്ന വിവാദങ്ങളിൽ ഒരു ഭാഗത്ത് സിദ്ധരാമയ്യ ഉണ്ടെങ്കിലും ഒരുസമയത്തും തന്റെ നിലപാടില്‍ അദ്ദേഹം വെള്ളം ചേർത്തിട്ടില്ല. 2015–ൽ സിദ്ധരാമയ്യ സർക്കാരാണ് ടിപ്പു സുൽത്താൻ ജയന്തിക്ക് തുടക്കം കുറിക്കുന്നത്. ഇത് ബിജെപിയുടെയും മറ്റും രൂക്ഷമായ എതിർപ്പിന് ഇടയാക്കിയെങ്കിലും സിദ്ധരാമയ്യ വഴങ്ങിയില്ല. ടിപ്പു ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ആളാണെന്നും ബാക്കിയുള്ളതൊക്കെ രാഷ്ട്രീയ ആരോപണങ്ങൾ മാത്രമാണെന്നുമുള്ള നിലപാടാണ് അദ്ദേഹം എന്നും സ്വീകരിച്ചിട്ടുള്ളത്. 2019ൽ ബി.എസ് െയഡിയൂരപ്പ സർക്കാർ അധികാരത്തിൽ വന്നതോടെയാണ് ടിപ്പു ജയന്തി ആഘോഷങ്ങൾ അവസാനിപ്പിച്ചത്.

 

സംസ്ഥാന കോൺഗ്രസിലെ മാത്രമല്ല കർണാടക രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും ശക്തനായ നേതാവാണ് സിദ്ധരാമയ്യ. ലീഡർ എന്ന വിശേഷണമുള്ള അദ്ദേഹത്തെ കേരള രാഷ്ട്രീയത്തിലെ നേതാക്കളോട് ഉപമിച്ചാൽ മൂന്നു പേരെങ്കിലും പറയേണ്ടി വരും. കെ. കരുണാകരൻ, വി. എസ്. അച്യുതാനന്ദൻ, ഉമ്മന്‍ചാണ്ടി എന്നീ മൂന്ന് മുഖ്യമന്ത്രിമാരുടെ ഗുണഗണങ്ങളും തന്ത്രങ്ങളും സാമൂഹിക ബോധവും ജനപിന്തുണയുമെല്ലാം ഒരളവോളം സമ്മേളിച്ച നേതാവാണ് സിദ്ധരാമയ്യ എന്നു പറയാം. ഒറ്റവാക്യത്തിൽ പറഞ്ഞാല്‍ ആശ്രിതവത്സലനാണ്, ജനകീയനാണ്, എതിരാളികൾക്ക് കനത്ത പ്രഹരം ഏൽപ്പിക്കാൻ യാതൊരു മടിയുമില്ലാത്ത നേതാവുമാണ്.

 

English Summary : Why Is Siddaramaiah So Powerful In Karnataka Politics – Profile