അന്ന് മുറിയുടെ സീലിങ്ങ് ഇളകി, ലോക്സഭയിൽ ചോർച്ച; ജനാധിപത്യ ഇന്ത്യക്ക് ഇനി പുതിയ പാർലമെന്റ്
2009 ജൂലൈയിലാണ് പാർലമെന്റ് മന്ദിരത്തിന്റെ താഴത്തെ നിലയിൽ കേന്ദ്ര പെട്രോളിയം മന്ത്രി മുരളി ദിയോറയുടെ ഓഫിസുള്ള 37–ാം നമ്പർ മുറിയുടെ സീലിങ് ഇളകി വീണത്. മുറിയിൽ ആ സമയത്ത് ആരുമില്ലാത്തതിനാൽ സ്ഥിതി ഗുരുതരമായില്ലെങ്കിലും ഓഫിസിലെ വസ്തുവകകൾക്ക് കേടുപാടു പറ്റി. അന്ന് ഒന്നാം നിലയിലുള്ള റെയിൽവേ കന്റീനിൽ ഉപയോഗിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകൾ ഈ സീലിങ്ങിന്റെ നേരെ മുകളില്‍ തുറന്ന സ്ഥലത്തായിരുന്നു വച്ചിരുന്നത്. തുടര്‍ന്ന് അന്നത്തെ രാജ്യസഭാ ഉപാധ്യക്ഷൻ കെ. റഹ്മാൻ ഖാന്റെ നേതൃത്വത്തിൽ നടത്തിയ സുരക്ഷാ വിലയിരുത്തലിൽ ചില കാര്യങ്ങൾ കണ്ടെത്തി. കന്റീനിലെ പാത്രങ്ങൾ കഴുകുകയും മറ്റും ചെയ്യുന്ന പ്രദേശത്ത് വെള്ളം കെട്ടിക്കിടന്നതിനെ തുടർന്നാണ് കുമ്മായവും കട്ടകളും ഇളകി വീണത്. അതിനൊപ്പം, പാർലമെന്റ് കെട്ടിടത്തിൽ പാചകം അവസാനിപ്പിക്കാനും തീരുമാനിച്ചു.
2009 ജൂലൈയിലാണ് പാർലമെന്റ് മന്ദിരത്തിന്റെ താഴത്തെ നിലയിൽ കേന്ദ്ര പെട്രോളിയം മന്ത്രി മുരളി ദിയോറയുടെ ഓഫിസുള്ള 37–ാം നമ്പർ മുറിയുടെ സീലിങ് ഇളകി വീണത്. മുറിയിൽ ആ സമയത്ത് ആരുമില്ലാത്തതിനാൽ സ്ഥിതി ഗുരുതരമായില്ലെങ്കിലും ഓഫിസിലെ വസ്തുവകകൾക്ക് കേടുപാടു പറ്റി. അന്ന് ഒന്നാം നിലയിലുള്ള റെയിൽവേ കന്റീനിൽ ഉപയോഗിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകൾ ഈ സീലിങ്ങിന്റെ നേരെ മുകളില്‍ തുറന്ന സ്ഥലത്തായിരുന്നു വച്ചിരുന്നത്. തുടര്‍ന്ന് അന്നത്തെ രാജ്യസഭാ ഉപാധ്യക്ഷൻ കെ. റഹ്മാൻ ഖാന്റെ നേതൃത്വത്തിൽ നടത്തിയ സുരക്ഷാ വിലയിരുത്തലിൽ ചില കാര്യങ്ങൾ കണ്ടെത്തി. കന്റീനിലെ പാത്രങ്ങൾ കഴുകുകയും മറ്റും ചെയ്യുന്ന പ്രദേശത്ത് വെള്ളം കെട്ടിക്കിടന്നതിനെ തുടർന്നാണ് കുമ്മായവും കട്ടകളും ഇളകി വീണത്. അതിനൊപ്പം, പാർലമെന്റ് കെട്ടിടത്തിൽ പാചകം അവസാനിപ്പിക്കാനും തീരുമാനിച്ചു.
2009 ജൂലൈയിലാണ് പാർലമെന്റ് മന്ദിരത്തിന്റെ താഴത്തെ നിലയിൽ കേന്ദ്ര പെട്രോളിയം മന്ത്രി മുരളി ദിയോറയുടെ ഓഫിസുള്ള 37–ാം നമ്പർ മുറിയുടെ സീലിങ് ഇളകി വീണത്. മുറിയിൽ ആ സമയത്ത് ആരുമില്ലാത്തതിനാൽ സ്ഥിതി ഗുരുതരമായില്ലെങ്കിലും ഓഫിസിലെ വസ്തുവകകൾക്ക് കേടുപാടു പറ്റി. അന്ന് ഒന്നാം നിലയിലുള്ള റെയിൽവേ കന്റീനിൽ ഉപയോഗിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകൾ ഈ സീലിങ്ങിന്റെ നേരെ മുകളില്‍ തുറന്ന സ്ഥലത്തായിരുന്നു വച്ചിരുന്നത്. തുടര്‍ന്ന് അന്നത്തെ രാജ്യസഭാ ഉപാധ്യക്ഷൻ കെ. റഹ്മാൻ ഖാന്റെ നേതൃത്വത്തിൽ നടത്തിയ സുരക്ഷാ വിലയിരുത്തലിൽ ചില കാര്യങ്ങൾ കണ്ടെത്തി. കന്റീനിലെ പാത്രങ്ങൾ കഴുകുകയും മറ്റും ചെയ്യുന്ന പ്രദേശത്ത് വെള്ളം കെട്ടിക്കിടന്നതിനെ തുടർന്നാണ് കുമ്മായവും കട്ടകളും ഇളകി വീണത്. അതിനൊപ്പം, പാർലമെന്റ് കെട്ടിടത്തിൽ പാചകം അവസാനിപ്പിക്കാനും തീരുമാനിച്ചു.
2009 ജൂലൈയിലാണ് പാർലമെന്റ് മന്ദിരത്തിന്റെ താഴത്തെ നിലയിൽ കേന്ദ്ര പെട്രോളിയം മന്ത്രി മുരളി ദിയോറയുടെ ഓഫിസുള്ള 37–ാം നമ്പർ മുറിയുടെ സീലിങ് ഇളകി വീണത്. മുറിയിൽ ആ സമയത്ത് ആരുമില്ലാത്തതിനാൽ സ്ഥിതി ഗുരുതരമായില്ലെങ്കിലും ഓഫിസിലെ വസ്തുവകകൾക്ക് കേടുപാടു പറ്റി. അന്ന് ഒന്നാം നിലയിലുള്ള റെയിൽവേ കന്റീനിൽ ഉപയോഗിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകൾ ഈ സീലിങ്ങിന്റെ നേരെ മുകളില്‍ തുറന്ന സ്ഥലത്തായിരുന്നു വച്ചിരുന്നത്. തുടര്‍ന്ന് അന്നത്തെ രാജ്യസഭാ ഉപാധ്യക്ഷൻ കെ. റഹ്മാൻ ഖാന്റെ നേതൃത്വത്തിൽ നടത്തിയ സുരക്ഷാ വിലയിരുത്തലിൽ ചില കാര്യങ്ങൾ കണ്ടെത്തി. കന്റീനിലെ പാത്രങ്ങൾ കഴുകുകയും മറ്റും ചെയ്യുന്ന പ്രദേശത്ത് വെള്ളം കെട്ടിക്കിടന്നതിനെ തുടർന്നാണ് കുമ്മായവും കട്ടകളും ഇളകി വീണത്. അതിനൊപ്പം, പാർലമെന്റ് കെട്ടിടത്തിൽ പാചകം അവസാനിപ്പിക്കാനും തീരുമാനിച്ചു. ഗ്യാസ് ഉപയോഗിച്ചുള്ള പാചകവും മറ്റും പൈതൃക കെട്ടിടമായ പാർലമെന്റിനെ ദുർബലമാക്കുമെന്ന് അന്ന് കണ്ടെത്തി. ഇത് സുരക്ഷാ പ്രശ്നങ്ങൾക്കും കാരണമാണ്. അതുപോലെ പലയിടത്തും വെള്ളം പൊട്ടിയൊലിക്കുന്ന പ്രശ്നവും അന്ന് ചർച്ചയായിരുന്നു.
∙ ആശങ്കകൾ ഉയരുന്നു, പുതിയ ആവശ്യങ്ങളും
മൂന്നു വർഷത്തിനു ശേഷം ഒന്നാം നിലയിലെ അടുക്കളയിലുണ്ടായ തീപിടുത്തവും പാർലമെന്റ് കെട്ടിടത്തിന്റെ സുരക്ഷ സംബന്ധിച്ച് ഏറെ ആശങ്കയയുർത്തിയതാണ്. 2010–ലാണ് അന്ന് കോൺഗ്രസിലായിരുന്ന ജഗദംബികാ പാൽ ലോക്സഭ ചോരുന്ന കാര്യം സ്പീക്കർ മീരാ കുമാറിനെ ചൂണ്ടിക്കാട്ടുന്നത്. മഴ പെയ്യുന്ന സമയത്ത് പാർലമെന്റ് ചോരുന്നു എന്നത് ഏറെ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു. തുടർന്ന് പാർലമെന്റ് കെട്ടിടത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു സമിതിക്കും സ്പീക്കർ രൂപം നൽകിയിരുന്നു. 2014–ലും ഇത്തരത്തിൽ ചോർച്ചയുള്ള കാര്യം ഉയർന്നു വന്നിരുന്നു. നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റ് വൈകാതെയായിരുന്നു സംഭവം. ബിജെപി നേതാവ് രാജീവ് പ്രതാപ് റൂഡിയാണ് അന്ന് ലോക്സഭയുടെ അകം ചോരുന്ന വിവരം ചൂണ്ടിക്കാട്ടിയത്. 1927ൽ ഉദ്ഘാടനം ചെയ്ത പാർലമെന്റ് മന്ദിരത്തിന്റെ സുരക്ഷയും സൗകര്യങ്ങളും സംബന്ധിച്ച് അന്നു മുതൽ ഒട്ടേറെ ആശങ്കകൾ ഉയർന്നിരുന്നു. നിലവിലുള്ള കാര്യങ്ങളെ ഉൾക്കൊള്ളാൻ സാധിക്കാതെ വന്നതോടെ പാർലമെന്റിന് ഒരു അനക്സ് നിർമിച്ചെങ്കിലും അതിനും ആവശ്യമായ സ്ഥല വിസ്തൃതി ഉറപ്പാക്കാൻ കഴിഞ്ഞില്ല.
ഇതിനിടെ, യുപിഎ സർക്കാരിന്റെ സമയത്ത് സ്പീക്കറായിരുന്ന മീരാ കുമാർ പുതിയ പാർലമെന്റ് മന്ദിരം സംബന്ധിച്ച് അന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഒന്നാം മോദി സർക്കാരിന്റെ സമയത്ത് സ്പീക്കറായ സുമിത്ര മഹാജന്‍ പുതിയ പാർലമെന്റ് മന്ദിരം നിർമിക്കുന്നതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി കത്തയച്ചതോടെയാണ് ചർച്ചകൾ വീണ്ടും സജീവമാകുന്നത്. പൈതൃക പട്ടിക–1ൽ വരുന്നതിനാൽ പാർലമെന്റ് മന്ദിരത്തിൽ അധികം അറ്റകുറ്റപ്പണികൾ സാധ്യമല്ല, ചെറുതും വലുതുമായ എന്തു പ്രവർത്തികൾ ചെയ്യണമെങ്കിലും പാർലമെന്റ് അംഗങ്ങൾ ഉൾപ്പെട്ട ഹെറിറ്റേജ് സമിതിയുടെ അനുമതി വേണം. വെള്ളം ഒഴുകിപ്പോകുന്നതിനുള്ള സൗകര്യങ്ങൾ, വൈദ്യുതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, തീപിടുത്തം തടയുന്നതിന് പാലിക്കേണ്ട കാര്യങ്ങൾ, ഓഫിസ് മുറികൾക്കും മറ്റുമുള്ള ക്ഷാമം, കൂടുതൽ ആളുകളെ ഉൾക്കൊള്ളേണ്ട സാഹചര്യമുണ്ടായിട്ടും സ്ഥലമില്ലാത്ത പ്രശ്നം, സുരക്ഷാ കാര്യങ്ങൾ തുടങ്ങി അനേകം കാര്യങ്ങൾ ഈ വർഷങ്ങളിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. സുമിത്ര മഹാജൻ കത്തയച്ച സമയത്ത് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) ചെയർമാനായിരുന്ന പ്രഫ. കെ.വി.തോമസ് ഉൾപ്പെടെയുള്ളവർ പുതിയ മന്ദിരത്തിന്റെ ആവശ്യത്തെ അനുകൂലിച്ചവരാണ്.
∙ ജനാധിപത്യത്തിന്റെ പ്രതീകം
പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാൻ രാഷ്ട്രപതിയെ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ചെങ്കിലും നാഷനൽ കോൺഫറൻസ് നേതാവും മുൻ എംപിയുമായ ഒമർ അബ്ദുല്ല അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്: ‘പുതിയ പാർലമെന്റിനെ സ്വാഗതം ചെയ്യുന്നു. ഉദ്ഘാടനവുമായി ബന്ധപ്പെട്ട ബഹളം മാറ്റി നിർത്തിയാൽ പുതിയ കെട്ടിടം സ്വാഗതം ചെയ്യപ്പെടേണ്ട ഒന്നാണ്. പഴയ പാർലമെന്റ് മന്ദിരത്തിൽ ഞാനും കുറച്ചുകാലം ചെലവഴിച്ചിട്ടുണ്ട്, ആ സമയത്ത് ആവശ്യമായ രീതിയിൽ തന്നെ ആ കെട്ടിടം ഉപയോഗപ്പെടുകയും ചെയ്തു. എന്നാൽ പുതിയതും മെച്ചപ്പെട്ടതുമായ ഒരു പാർലമെന്റ് മന്ദിരത്തെക്കുറിച്ച് ഞങ്ങളിൽ പലരും ആവശ്യപ്പെട്ടിട്ടുണ്ട്. കുറച്ചു വൈകിയാണെങ്കിലും വന്നത് നന്നായി’.
പ്രതിപക്ഷത്തെ മിക്കവർക്കും പുതിയ പാർലമെന്റ് മന്ദിരം നിർമിക്കുന്നതിനെ കുറിച്ച് എതിരഭിപ്രായമില്ല. എന്നാൽ ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്നതാണ് പ്രശ്നമെന്ന് അവർ പറയുന്നു. 2027 ആയാൽ പാർലമെന്റ് മന്ദിരത്തിന് 100 വയസ്സാകും. ജനാധിപത്യ ഇന്ത്യയുടെ എല്ലാ ഭാഗധേയങ്ങളും നിർണയിച്ചതിൽ സാക്ഷിയാണ് ഈ വമ്പൻ നിർമിതി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് ഇന്ത്യയെ വിശേഷിപ്പിക്കുമ്പോൾ ആളുകളുടെ ഉള്ളിൽ തെളിയുക ഏക്കറുകളിൽ പരന്നു കിടക്കുന്ന രാഷ്ട്രപതി ഭവനോ വമ്പൻ നഗരങ്ങളോ വോട്ടിങിനായി വരി നിൽക്കുന്ന ആളുകൾ പോലുമോ അല്ല. മറിച്ച്, നിത്യസ്നേഹത്തിന്റെ പ്രതീകമായി താജ്‍മഹലിനെ വാഴ്ത്തുന്നതു പോലെ ഇന്ത്യൻ ജനാധിപത്യം എന്ന് പറയുമ്പോൾ മനസിലേക്കോടിയെത്തുക 144 കൂറ്റൻ തൂണുകളിൽ ഉയർന്നു നിൽക്കുന്ന നാലു നിലകളുള്ള പാർലമെന്റ് മന്ദിരമാണ്.
∙ 75 വർഷങ്ങൾ, വിസ്മയിപ്പിച്ച ഇന്ത്യ
1947 ഓഗസ്റ്റ് 15–ന് ഇന്ത്യ സ്വതന്ത്രമായത് സമാധാനപരമായ ഒരന്തരീക്ഷത്തിലായിരുന്നില്ല. വിഭജനത്തെ തുടർന്ന് ആയിരങ്ങൾ കൊല്ലപ്പെട്ടു കൊണ്ടിരിക്കുന്നു. പലയിടത്തും കലാപങ്ങൾ. ഒരു രാജ്യമെന്ന നിലയിൽ മുന്നോട്ടു പോകാനുള്ള ഒന്നും മുന്നിലില്ല. സ്വാതന്ത്ര്യം കിട്ടി അഞ്ചു മാസത്തിനകം രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി കൊല്ലപ്പെടുന്നു. ജനങ്ങളുടെ ആയുർദൈർഘ്യം 32 വയസും സാക്ഷരതാ നിരക്ക് 12 ശതമാനവും. മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളോ ആശുപത്രികളോ നയരൂപീകരണത്തിനുള്ള സ്ഥാപനങ്ങളോ ഇല്ല. റോഡുകളോ മികച്ച ഗതാഗത സംവിധാനങ്ങളോ ഇല്ല. ഇന്ത്യക്ക് സ്വതന്ത്രമായി തിരഞ്ഞെടുപ്പ് നടത്താൻ കഴിയുമോ എന്ന് സംശയിച്ചവരുണ്ട്. എന്നാൽ 1949 നവംബർ 26ന് ഇന്ത്യക്ക് എഴുതപ്പെട്ട ഭരണഘടനയുണ്ടായി. ജാതി, മത, വർഗ, വംശ, ലിംഗ വ്യത്യാസങ്ങളില്ലാതെ എല്ലാ പൗരന്മാർക്കും തുല്യത വാഗ്ദാനം ചെയ്യുന്ന ഭരണഘടന അങ്ങനെ നിലവിൽ വന്നു.
1950 ജനുവരി 26ന് ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് ആയി. 2023ൽ സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികം ആഘോഷിക്കുമ്പോൾ ഇന്ത്യൻ ജനങ്ങളുടെ ആയുർദൈർഘ്യം 70 വയസ്സും സാക്ഷരതാ നിരക്ക് 77 ശതമാനവുമായിരിക്കുന്നു. ഐഐടികളും ഐഐഎമ്മുകളും അടക്കമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ, എയിംസ് പോലുള്ള ലോകോത്തര ആശുപത്രികൾ, ഐഎസ്ആർഒ പോലുള്ള അഭിമാന സ്ഥാപനങ്ങൾ തുടങ്ങി ഇന്ത്യ ഈ 75 വർഷത്തിനിടയിൽ നേടിയെടുത്തത് മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനില്ലാത്തതാണ്. അതിലുപരി, കഴിഞ്ഞ 75 വർഷങ്ങൾ ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നു പോയെങ്കിലും ഇന്ത്യ ഒരിക്കലും ജനാധിപത്യ പാതയിൽ നിന്ന് വ്യതിചലിച്ചില്ല എന്നതാണ് ഏറെ ശ്രദ്ധേയമാകുന്നത്. ലോകത്ത് അനേകം ഉദാഹരണങ്ങൾ ഈ വിധത്തിൽ ചൂണ്ടിക്കാണിക്കാൻ ഇല്ല എന്നു പറയാം. പറഞ്ഞു പഴകിയ കാര്യമാണെങ്കിലും ഈ ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്നാണ് പാർലമെന്റ് മന്ദിരം അറിയപ്പെടുന്നത്. കാരണം, ഇന്ത്യ കഴിഞ്ഞ മുക്കാൽ നൂറ്റാണ്ട് സഞ്ചരിച്ച കാര്യങ്ങൾക്കെല്ലാം ഒരു രാജ്യമെന്ന നിലയിൽ ഉറപ്പ് കൈവന്നത് ഈ കെട്ടിടത്തിനുള്ളിൽ ഇരുന്ന മനുഷ്യർ ഭരണഘടനയുടെ അടിസ്ഥാനത്തിൽ നിയമ നിർമാണം നടത്തിയതു കൊണ്ടാണ്.
∙ വൈവിധ്യങ്ങളുടെ കൂടിച്ചേരൽ
രാജ്യത്തുള്ള 142 കോടി ജനങ്ങൾക്കുമായുള്ള നിയമനിർമാണം നടത്തുകയാണ് പാർലമെന്റിലിരിക്കുന്ന അംഗങ്ങളുടെ ജോലി. ആ നടപടിക്കിടയിൽ പാർലമെന്റ് നടപടികൾ തടസ്സപ്പെടുന്നത് പതിവായി സംഭവിക്കാറുള്ള കാര്യമാണ്. ഈ സാഹചര്യത്തിൽ ഏതു സർക്കാരാണ് അധികാരത്തിലെങ്കിലും കുറച്ചു ദിവസം പ്രതിപക്ഷത്തിനായി വിട്ടുകൊടുക്കുകയും ഏതാനും ദിവസങ്ങൾക്കുള്ളിൽ ചർച്ചകളിലൂടെ ഒരു ഒത്തുതീർപ്പിലെത്തുകയുമാണ് പതിവ്. ശേഷവും പൊട്ടലും ചീറ്റലുമൊക്കെ ഉണ്ടാകുമെങ്കിലും സഭാ നടപടികൾ തുടരുകയും ബില്ലുകൾ അടക്കം പാസാക്കുകയും ചെയ്യും. ഈ ബില്ലുകൾക്ക് അംഗീകാരം നല്‍കി ഇവ നിയമവിധേയമായെങ്കിൽ മാത്രമേ ഭരണചക്രം തിരിയൂ എന്ന് ഭരണ, പ്രതിപക്ഷ പാർട്ടികൾക്ക് അറിയാം.
ജനാധിപത്യത്തിൽ ഭിന്നാഭിപ്രായങ്ങള്‍ക്കും വേദിയുണ്ടാവുക എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഇന്ത്യൻ പാർലമെന്റിൽ നടക്കുന്ന സംഭവവികാസങ്ങൾ. തങ്ങളുടെ ശബ്ദം ഉച്ചത്തിൽ കേൾക്കാൻ ബഹളമുണ്ടാക്കുന്നതും നടുത്തളത്തിൽ ഇറങ്ങുന്നതും സഭ ബഹിഷ്കരിക്കുന്നതും മുദ്രാവാക്യം വിളിക്കുന്നതും മുന്നിലെ ഗാന്ധി പ്രതിമയ്ക്കു കീഴിൽ സമരമിരിക്കുന്നതുമെല്ലാം അതിൽ ഉൾപ്പെടും. ഇന്ത്യ പോലെ ഇത്രയും വിശാലവും വലുതും വൈവിധ്യം നിറഞ്ഞതുമായ ഒരു രാജ്യത്തെ പ്രതിനിധീകരിക്കുന്നവരാണ് അവിടെ ഒത്തുകൂടിയിരിക്കുന്നത്.
അവരിൽ പല സ്വഭാവമുളളവരുണ്ട്, വിദ്യാഭ്യാസം കൂടിയവരും കുറഞ്ഞവരുമുണ്ട്, വിവിധ രാഷ്ട്രീയ വിശ്വാസങ്ങൾ പുലർത്തുന്നവരുണ്ട്, ധനികരും പാവപ്പെട്ടവരുമുണ്ട്, വിചിത്രമെന്ന് ഭൂരിഭാഗത്തിനും തോന്നുന്ന വസ്ത്രധാരണ രീതി പിന്തുടരുന്നവരുണ്ട്, തങ്ങളുടെ സ്വത്വത്തിന് അനുസരിച്ച് വസ്ത്രം ധരിച്ചു വരുന്നവരുണ്ട്. കാവി ധരിക്കുന്നവരും തൊപ്പി ധരിക്കുന്നതും തുടങ്ങി മതചിഹ്നങ്ങൾ പേറുന്നവരുണ്ട്. ഇതെല്ലാം ചേർന്നതാണ് ഇന്ത്യൻ പാർലമെന്റ്. ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാനശിലയായ ഭരണഘടനയെ പ്രതി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട് എന്നതാണ് ഇവരെയെല്ലാം തുല്യരാക്കുന്നതും ഒരേ വേദിയിൽ ഒത്തുചേരാൻ അവസരമൊരുക്കുന്നതും. അങ്ങനെ 1947 ഓഗസ്റ്റ് 14–15 അർധരാത്രി മുതൽ അവർ സമ്മേളിച്ചിരുന്ന ആ കെട്ടിടത്തിൽ നിന്നാണ് മറ്റൊരു കെട്ടിടത്തിലേക്ക് പ്രവർത്തനം മാറുന്നത്.
∙ ജനങ്ങളാണ് നടുവിൽ, പാർലമെന്റ് പ്രതീക്ഷയും
1947 ഓഗസ്റ്റ് 15ന് സ്വതന്ത്ര ഇന്ത്യ പുലർന്നത് 1927ൽ നിർമിച്ച പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ പ്രധാനമന്ത്രി നെഹ്റു നടത്തിയ പ്രസിദ്ധമായ പ്രസംഗം കേട്ടുകൊണ്ടാണ്. അതിനു ശേഷവും ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തെ മാറ്റിമറിച്ച അനേകം അതികായർ ഈ പാർലമെന്റിനുള്ളിലെ ഇരു സഭകളിലും അംഗങ്ങളായിട്ടുണ്ട്. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ വലിയ ചർച്ചകൾ നടത്തിയിട്ടുണ്ട്. കലഹിക്കുകയും പൊട്ടിത്തെറിക്കുകയും വിതുമ്പുകയും പൊട്ടിച്ചിരിക്കുകയും ചെയ്തിട്ടുണ്ട്. കോൺഗ്രസ് സർക്കാരുകൾ തുടർച്ചയായി അധികാരത്തിലിരുന്ന 70–കൾ വരെയും പിന്നീട് ഇടവേളകളിൽ അധികാരം പങ്കുവച്ച സോഷ്യലിസ്റ്റ് പാർട്ടികളുടേയും ഒടുവിൽ ബിജെപിയുടെയുമെല്ലാം കാലത്ത് ഇത്തരത്തിൽ നിയമനിർമാണങ്ങൾ നടന്നു, ചിലത് പിൻവലിക്കപ്പെട്ടു.
ഒന്നാം മോദി സർക്കാർ അധികാരത്തിൽ വന്ന് വൈകാതെ തന്നെ നടപ്പാക്കിയ വിഷയങ്ങളിലൊന്നായിരുന്നു ഭൂമി ഏറ്റെടുക്കൽ, പുനരധിവാസ നിയമം ഭേദഗതി ചെയ്യൽ. വലിയ പ്രതിസന്ധിയുണ്ടാക്കിയ ഭൂമി ഏറ്റെടുക്കൽ വിഷയത്തിൽ ഏറെ നാളത്തെ ശ്രമങ്ങൾക്കൊടുവിലായിരുന്നു യുപിഎ സർക്കാർ ഈ നിയമം കൊണ്ടുവന്നത്. എന്നാൽ വ്യാവസായികാവശ്യങ്ങൾക്ക് കാർഷികഭൂമി ഏറ്റെടുക്കുന്നത് എളുപ്പത്തിലാക്കിക്കൊണ്ട് ഒന്നാം മോദി സർക്കാർ 2015–ൽ കൊണ്ടുവന്ന ഓർഡിനൻസിന് വലിയ എതിര്‍പ്പാണ് നേരിടേണ്ടി വന്നത്. അന്ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ 14 പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ നിന്ന് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തി. വൈകാതെ സർക്കാരിന് ഈ നിയമഭേദഗതി പിൻവലിക്കേണ്ടി വന്നു.
ഏറ്റവുമൊടുവിൽ മോദി സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബ്, ഹരിയാന, യുപി എന്നിവിടങ്ങളിലെ കർഷകർ രംഗത്തു വന്നതോടെ പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിലും ഇത് പ്രതിഫലിപ്പിച്ചു. കർഷക സമരം ഒരു വർഷത്തോളം നീണ്ടു നിന്നു. 2021ൽ രാഷ്ട്രപതി പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തത് 17 പ്രതിപക്ഷ പാർട്ടികൾ ചേർന്ന് ബഹിഷ്കരിച്ചു. ഒടുവിൽ പാർലമെന്റിൽ പാസാക്കിയ നിയമങ്ങൾ പിൻവലിക്കുകയാണെന്ന് പ്രധാനമന്ത്രി അറിയിക്കുകയായിരുന്നു. രണ്ടാം മോദി സർക്കാരിന്റെ കാലത്തെ ഏറ്റവും നിർണായക തീരുമാനങ്ങളിലൊന്നായ ജമ്മു–കശ്മീരിന്റെ പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ 370–ാം അനുച്ഛേദം അസാധുവാക്കിയതും ഇതേ പാർലമെന്റിലാണ്. ഇത്രയും ചരിത്രപ്രാധാന്യം പേറുന്ന ഒരു പാർലമെന്റ് മന്ദിരം മറ്റൊന്നിലേക്ക് മാറുമ്പോൾ ഉണ്ടാവാൻ സാധ്യതയുള്ള രാഷ്ട്രീയ വിവാദങ്ങളുടെ ചെറിയൊരംശം മാത്രമേ ഇപ്പോഴുണ്ടായിട്ടുള്ളൂ എന്ന് നിരീക്ഷിക്കുന്നവരുമുണ്ട്. അതിന്റെ കാരണം, ഇപ്പോൾ രാജ്യത്തിന് പുതിയ പാർലമെന്റ് മന്ദിരം ഉണ്ടായതല്ല, മറിച്ച് വരും നാളുകളിൽ ഇതെങ്ങനെയായിരിക്കും ഇന്ത്യൻ രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും പ്രതിഫലിക്കുക എന്നതായിരിക്കും പ്രധാനം.
∙ കോണ്‍ഗ്രസും ബിജെപിയും ഇനി എന്തു ചെയ്യും?
കഴിഞ്ഞ ഒമ്പതു വർഷത്തെ ഭരണത്തിനിടയിൽ ഒരു പാർട്ടി എന്ന നിലയിൽ ബിജെപി പ്രദർശിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട്. അതിലൊന്നാണ് തങ്ങൾ നേതൃത്വം നൽകുന്ന സർക്കാരിന്റെ പ്രവർത്തനങ്ങൾ, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ പാർട്ടി എന്ന നിലയിൽ എങ്ങനെയെല്ലാം ഉപയോഗപ്പെടുത്താം എന്നുള്ളത്. ഈ വർഷം നടക്കാനിരിക്കുന്ന രാജസ്ഥാൻ, മധ്യ പ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളായാലും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പായാലും പുതിയ പാർലമെന്റ് മന്ദിരവും ചെങ്കോലും ബിജെപിക്ക് രാഷ്ട്രീയമായി കൂടി ഉപയോഗപ്പെടും എന്നതിൽ സംശയമില്ല, അത് ഉപയോഗപ്പെടുത്താൻ ബിജെപിയുടെ തിരഞ്ഞെടുപ്പ് സംവിധാനം മിടുക്കരുമാണ്. രാജ്യത്തിന് തങ്ങൾ നൽകിയത് പുതിയ പാർലമെന്റും 75 വർഷം മുമ്പ് ‘നഷ്ടപ്പെട്ടുപോയ’ ചെങ്കോലുമാണെന്ന് ബിജെപി നേതാക്കൾ പ്രചരണവേദികളിൽ അവകാശപ്പെടും. ഇത് തടയാനാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ശ്രമിച്ചതും ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്നും ആരോപിക്കും. ഈ പ്രചരണങ്ങളെ കാര്യമായി നേരിടാൻ കോൺഗ്രസിനും മറ്റു പ്രതിപക്ഷ കക്ഷികൾക്കും സാധിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്.
ഇന്ത്യ ഇന്ന് കാണുന്ന വിധത്തിൽ നേട്ടങ്ങൾ സ്വന്തമാക്കിയതിനും ജനാധിപത്യ സംവിധാനം ശക്തമായി നിലനിർത്തിയതിലും രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന പോരാട്ടം നയിച്ചവർ എന്ന നിലയിലും ദീർഘകാലം ഭരിച്ച പാർട്ടി എന്ന നിലയിലും കോൺഗ്രസിന് വലിയ പങ്കുണ്ട്. അതേ സമയം, സ്വാതന്ത്ര്യത്തിന്റെ 75–ാം വർഷികത്തിൽ അധികാരത്തിലിരിക്കുന്നത് കോൺഗ്രസിന്റെ എതിരാളികളായ ബിജെപിയാണ് എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. ഇരുട്ടിൽ നിന്ന് സ്വാതന്ത്ര്യപ്പുലരിയിലേക്ക് രാജ്യത്തെ കൈപിടിച്ചു നടത്താൻ പാർലമെന്റിൽ നേതൃത്വം കൊടുത്തത് കോൺഗ്രസ് ആയിരുന്നെങ്കില്‍ രാജ്യത്തിന് പുതിയ പാർലമെന്റ് ഉണ്ടാകുന്ന കാലത്ത് അധികാരത്തിലിരിക്കുന്ന സർക്കാരിന് നേതൃത്വം നൽകുന്നത് ബിജെപിയാണ്. സ്വാതന്ത്ര്യത്തിന് 100 വർഷമാകുമ്പോൾ അന്നുണ്ടാകാൻ സാധ്യതയുള്ള ചൂടേറിയ വാദപ്രതിവാദങ്ങളിൽ ഇപ്പോഴത്തെ ഈ പാർലമെന്റ് മന്ദിരവും ഇടംപിടിച്ചേക്കാം.
English Sumamry: India's 75 years of Struggle to Keep Democracy Alive and the debate over the New Parliament