അന്നു കണ്ട ശാന്തമായ ആ ധോണിച്ചിരി; ഗുജറാത്തിന്റെ ഗർവ് തകർത്ത 'തല'ക്കമ്പനി
കൃത്യം 58 ദിവസങ്ങൾക്ക് മുൻപ്, മാർച്ച് 31-ാം തീയതിയായിരുന്നു അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഐപിഎൽ 16-ാം സീസൺ കൊടിയേറിയത്. ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുന്നത് ചെന്നൈ സൂപ്പർ കിങ്സും ഗുജറാത്ത് ടൈറ്റൻസും. കഴിഞ്ഞ വർഷത്തെ ചാംപ്യൻമാരായ ഗുജറാത്തിനു വേണ്ടി ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണ് ഐപിഎൽ കപ്പ് ഉദ്ഘാടന വേദിയിൽ തിരികെ എത്തിച്ചത്. കപ്പ് പോഡിയത്തിൽ വച്ചു മടങ്ങുമ്പോൾ ഹാർദിക്കിന്റെ മുഖത്ത് ആത്മവിശ്വാസത്തിന്റെ ഒരു ചിരി ഉദിച്ചുനിൽക്കുന്നുണ്ടായിരുന്നു.
കൃത്യം 58 ദിവസങ്ങൾക്ക് മുൻപ്, മാർച്ച് 31-ാം തീയതിയായിരുന്നു അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഐപിഎൽ 16-ാം സീസൺ കൊടിയേറിയത്. ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുന്നത് ചെന്നൈ സൂപ്പർ കിങ്സും ഗുജറാത്ത് ടൈറ്റൻസും. കഴിഞ്ഞ വർഷത്തെ ചാംപ്യൻമാരായ ഗുജറാത്തിനു വേണ്ടി ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണ് ഐപിഎൽ കപ്പ് ഉദ്ഘാടന വേദിയിൽ തിരികെ എത്തിച്ചത്. കപ്പ് പോഡിയത്തിൽ വച്ചു മടങ്ങുമ്പോൾ ഹാർദിക്കിന്റെ മുഖത്ത് ആത്മവിശ്വാസത്തിന്റെ ഒരു ചിരി ഉദിച്ചുനിൽക്കുന്നുണ്ടായിരുന്നു.
കൃത്യം 58 ദിവസങ്ങൾക്ക് മുൻപ്, മാർച്ച് 31-ാം തീയതിയായിരുന്നു അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഐപിഎൽ 16-ാം സീസൺ കൊടിയേറിയത്. ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുന്നത് ചെന്നൈ സൂപ്പർ കിങ്സും ഗുജറാത്ത് ടൈറ്റൻസും. കഴിഞ്ഞ വർഷത്തെ ചാംപ്യൻമാരായ ഗുജറാത്തിനു വേണ്ടി ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണ് ഐപിഎൽ കപ്പ് ഉദ്ഘാടന വേദിയിൽ തിരികെ എത്തിച്ചത്. കപ്പ് പോഡിയത്തിൽ വച്ചു മടങ്ങുമ്പോൾ ഹാർദിക്കിന്റെ മുഖത്ത് ആത്മവിശ്വാസത്തിന്റെ ഒരു ചിരി ഉദിച്ചുനിൽക്കുന്നുണ്ടായിരുന്നു.
കൃത്യം 58 ദിവസങ്ങൾക്ക് മുൻപ്, മാർച്ച് 31-ാം തീയതിയായിരുന്നു അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഐപിഎൽ 16-ാം സീസൺ കൊടിയേറിയത്. ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുന്നത് ചെന്നൈ സൂപ്പർ കിങ്സും ഗുജറാത്ത് ടൈറ്റൻസും. കഴിഞ്ഞ വർഷത്തെ ചാംപ്യൻമാരായ ഗുജറാത്തിനു വേണ്ടി ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണ് ഐപിഎൽ കപ്പ് ഉദ്ഘാടന വേദിയിൽ തിരികെ എത്തിച്ചത്. കപ്പ് പോഡിയത്തിൽ വച്ചു മടങ്ങുമ്പോൾ ഹാർദിക്കിന്റെ മുഖത്ത് ആത്മവിശ്വാസത്തിന്റെ ഒരു ചിരി ഉദിച്ചുനിൽക്കുന്നുണ്ടായിരുന്നു. ഇത്തവണയും കപ്പ് ആർക്കും വിട്ടുകൊടുക്കില്ലെന്ന ഗർവ് പാണ്ഡ്യയുടെ മുഖത്തുനിന്ന് വായിച്ചെടുക്കാമായിരുന്നു
മറുവശത്ത്, ഇതെല്ലാം കണ്ടുകൊണ്ട് ഒരാൾ ശാന്തനായി നിൽപ്പുണ്ടായിരുന്നു. 13 സീസണുകളിൽ നിന്നായി 11 പ്ലേ ഓഫ് കളിച്ച, 9 തവണ ടീമിനെ ഫൈനലിൽ എത്തിച്ച, 4 തവണ കപ്പുയർത്തിയ സാക്ഷാൽ എം.എസ്.ധോണി. കഴിഞ്ഞ സീസണിൽ 9–ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ചെന്നൈ ടീമിനും ധോണിക്കും ഇത്തവണ കാര്യമായ അവകാശവാദങ്ങൾ ഒന്നും ഇല്ലായിരുന്നു. ഉദ്ഘാടന മത്സരത്തിലേറ്റ തോൽവി പോലും അവർ പ്രതീക്ഷിച്ചിരുന്നതാണ്. പക്ഷേ, 58-ാം ദിവസം അഹമ്മദാബാദിൽ മറ്റൊരു ഐപിഎൽ ഫൈനലിന് കൊടിയേറിയപ്പോൾ അതിന്റെ അമരത്ത് ധോണിയുണ്ടായിരുന്നു. അഞ്ചാം ഐപിഎൽ കിരീടവും നേടി ഉദ്ഘാടന മത്സരത്തിൽ കണ്ട അതേ കള്ളച്ചിരിയുമായി ധോണി ഒരിക്കൽ കൂടി ക്രിക്കറ്റ് ലോകത്തോട് പറയാതെ പറഞ്ഞു, ലോകക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻ താൻ തന്നെയാണെന്ന്!
∙ ഡേവിഡും ഗോലിയാത്തും
മഴമൂലം റിസർവ് ഡേയിലേക്ക് മാറിയ ഐപിഎൽ ഫൈനലിൽ കരുത്തിലും കടലാസിലും സാധ്യത കൽപിച്ചിരുന്നതു മുഴുവൻ ഗുജറാത്തിനു തന്നെയായിരുന്നു. സീസണിന്റെ തുടക്കം മുതൽ ഒടുക്കം വരെ സർവ മേഖലകളിലും ആധിപത്യം പുലർത്തിയ, സീസണിലെ ഏറ്റവും കംപ്ലീറ്റ് ടീമായി കൊട്ടിഘോഷിക്കപ്പെട്ട ഗുജറാത്തിനെ അവരുടെ തട്ടകത്തിൽ ഫൈനലിൽ തളയ്ക്കുക എന്നത് ചെന്നൈയ്ക്ക് എളുപ്പമല്ലായിരുന്നു. പ്രത്യേകിച്ച് ഇതുവരെ 4 തവണ ഏറ്റുമുട്ടേണ്ടി വന്നതിൽ മൂന്നുതവണയും ഗുജറാത്തിനു മുൻപിൽ അടിയറവുപറയേണ്ടി വന്ന സാഹചര്യത്തിൽ. അതുകൊണ്ടുതന്നെ ഡേവിഡും ഗോലിയാത്തും തമ്മിലുള്ള പോരാട്ടമായാണ് പലരും ഐപിഎൽ ഫൈനലിനെ കണ്ടത്. പക്ഷേ, അപ്പോഴും ഒരു കാര്യത്തിൽ അവർക്ക് ഉറപ്പുണ്ടായിരുന്നു. തോറ്റാലും അനായാസമായ ഒരു ജയം ഗുജറാത്തിനു നൽകാൻ ചെന്നൈ ക്യാപ്റ്റൻ എം.എസ്.ധോണി തയാറാകില്ല. ആ ധൈര്യമാണ് ചെന്നൈ ആരാധകർക്കു കൈമുതലായി ഉണ്ടായിരുന്നത്.
∙ ഗംഭീരം ഗുജറാത്ത്
ഒരു ഐപിഎൽ ഫൈനലിൽ എത്രകണ്ട് മനോഹരമായി കളിക്കണോ അത്രയും മനോഹരമായിത്തന്നെയാണ് ഗുജറാത്ത് ബാറ്റ് ചെയ്തത്. മഴ വില്ലനായേക്കാമെന്നുറപ്പുള്ളതിനാൽ ഇരു ടീമുകളും ടോസ് ജയിച്ചാൽ ബോളിങ് തിരഞ്ഞെടുക്കാൻ തന്നെയാണ് ആഗ്രഹിച്ചത്. അതുകൊണ്ടുതന്നെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്നപ്പോൾ ഗുജറാത്ത് തെല്ലൊന്ന് ആശങ്കപ്പെട്ടിരിക്കണം. പക്ഷേ, തന്റെ ഫോമിന്റെ പാരമ്യത്തിൽ കളിക്കുന്ന ശുഭ്മൻ ഗില്ലും നോക്കൗട്ട് മത്സരങ്ങളിൽ ഫോമിലേക്ക് ഉയരുന്ന വൃദ്ധിമാൻ സാഹയും ചേർന്ന് 67 റൺസിന്റെ ശക്തമായ അടിത്തറ ഓപ്പണിങ് പാർട്നർഷിപ്പിലൂടെ ഗുജറാത്തിന് സമ്മാനിച്ചു. ഗില്ലിന്റെയും സാഹയുടെയും ക്യാച്ചുകൾ വിട്ടുകളഞ്ഞ ചെന്നൈ ബോളർ ദീപക് ചാഹറും ഗുജറാത്തിനെ സഹായിച്ചു. 39 റൺസെടുത്ത ഗിൽ പുറത്തായതോടെ ക്രീസിലെത്തിയ സായ് സുദർശൻ പതിയെയാണ് തുടങ്ങിയത്. കുതിച്ചു പാഞ്ഞ ഗുജറാത്ത് സ്കോർ ബോർഡ് സായ് സുദരശന്റെ വരവോടെ പമ്മാൻ തുടങ്ങി. മൂന്നാമനായി സായിയെ അയച്ച തീരുമാനം തെറ്റായിപ്പോയോ എന്ന് ഗുജറാത്ത് ടീമും ഒരു നിമിഷം ചിന്തിച്ചിരിക്കണം.
എന്നാൽ പതിയെ പതിയെ സായ് തന്റെ സ്ട്രോക്ക് പ്ലേ പുറത്തെടുക്കാൻ തുടങ്ങിയതോടെ സ്കോർ ബോർഡിന് വേഗം വച്ചു. ആദ്യ 25 പന്തിൽ 30 റൺസാണ് സായ് നേടിയതെങ്കിൽ അടുത്ത 22 പന്തുകളിൽ അടിച്ചുകൂട്ടിയത് 67 റൺസ് ! 6 സിക്സും 8 ഫോറുമടക്കം 47 പന്തിൽ 96 റൺസുമായി തകർത്താടിയ സായ് ഗുജറാത്ത് സ്കോർ 214 ൽ എത്തിച്ചു. ഫൈനലിൽ ഒരു ടീമിന്റെ ഏറ്റവും ഉയർന്ന ടോട്ടലാണ് ഇതുവഴി ഗുജറാത്ത് സ്വന്തമാക്കിയത്. ചെന്നൈ ബോളർമാരെല്ലാം ഇടതടവില്ലാതെ ഗുജറാത്ത് ബാറ്റർമാരുടെ ബാറ്റിന്റെ ചൂടറിഞ്ഞു. ചെന്നൈയുടെ മുൻനിര പേസർ തുഷാർ പാണ്ഡെ 4 ഓവറിൽ വിട്ടുനൽകിയത് 56 റൺസാണ്. ഇത്രയും വലിയ ഒരു സ്കോർ ഫൈനൽ മത്സരത്തിന്റെ സമ്മർദത്തെ മറികടന്ന് നേടാൻ ചെന്നൈയ്ക്ക് സാധിക്കില്ലെന്ന ഉറച്ച വിശ്വാസവുമായാണ് ബാറ്റിങ്ങിനു ശേഷം ഗുജറാത്ത് താരങ്ങൾ ഡ്രസിങ് റൂമിലേക്ക് മടങ്ങിയത്.
∙ മഴയുടെ വരവ്
ചെന്നൈയുടെ മറുപടി ബാറ്റിങ് ആരംഭിച്ച് നാലാം പന്തിൽ തന്നെ മഴയെത്തി. മഴ കനത്താൽ മത്സരം ഉപേക്ഷിക്കുമെന്നും ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമതെത്തിയ ഗുജറാത്തിനെ വിജയികളായി പ്രഖ്യാപിക്കുമെന്നും അഭ്യൂഹങ്ങൾ പരന്നു. എന്നാൽ അധികം വൈകാതെ മഴ പിൻവാങ്ങിയതോടെ മത്സരം 15 ഓവറാക്കി ചുരുക്കി പുനരാരംഭിക്കാൻ തീരുമാനിച്ചു. ചെന്നൈയുടെ വിജയലക്ഷ്യം 15 ഓവറിൽ 171 റൺസായി പുനർനിർണയിച്ചു. അതുവരെ വിദൂര പ്രതീക്ഷ മാത്രമുണ്ടായിരുന്ന ചെന്നൈ മത്സരത്തിലേക്ക് തിരിച്ചുവരുന്നത് അവിടംതൊട്ടാണ്. മഴ കളി മുടക്കിയതിനു പിന്നാലെ ഇന്ത്യൻ താരം ആർ.അശ്വിന്റെ ഒരു ട്വീറ്റ് വന്നു. വഴുതുന്ന പന്ത്, നനഞ്ഞ ഔട്ട് ഫീൽഡ്, 10 വിക്കറ്റുകൾ ബാക്കി, ചെന്നൈയുടെ അഞ്ചാം കിരീടം ഇതാ എന്നായിരുന്നു ആ ട്വീറ്റ്. മഴയുടെ ആനുകൂല്യം ചെന്നൈയ്ക്കായിരിക്കുമെന്ന അശ്വിന്റെ പ്രവചനം തെറ്റിയില്ല.
∙ ചെന്നൈയുടെ ചേസ്
15 ഓവറിൽ 171 റൺസെന്ന ലക്ഷ്യം ചെന്നൈയെ സംബന്ധിച്ചിടത്തോളം പ്രയാസമുള്ളതായിരുന്നില്ല. പ്രത്യേകിച്ച് 10 വിക്കറ്റ് ശേഷിക്കുന്ന സാഹചര്യത്തിൽ. തുടക്കം തൊട്ട് ആക്രമിച്ചു കളിച്ച ചെന്നൈ ഓപ്പണർമാരായ ഡെവിൻ കോൺവെയും ഋതുരാജ് ഗെയ്ക്‌വാദും ചെന്നൈക്ക് ആശിച്ച തുടക്കം തന്നെ നൽകി. ഒന്നാം വിക്കറ്റിൽ 6.2 ഓവറിൽ 74 റൺസാണ് ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത്. മത്സരം ഏകപക്ഷീയമായി ചെന്നൈ ജയിക്കുമെന്ന് തോന്നിച്ച നിമിഷങ്ങൾ. എന്നാൽ ഏഴാം ഓവറിൽ ഇരുവരെയും പുറത്താക്കിയ നൂർ അഹമ്മദ് ഗുജറാത്തിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. പിന്നാലെയെത്തിയ അജിൻക്യ രഹാനെയും ശിവം ദുബെയും ചേർന്ന് റൺ റേറ്റ് താഴാതെ ചെന്നൈയെ മുന്നോട്ടു നയിച്ചു. രഹാനെ പുറത്തായതിനു പിന്നാലെയെത്തിയ അമ്പാട്ടി റായുഡുവും ചില വമ്പൻ അടികളിലൂടെ സ്കോറിങ്ങിന് വേഗം കൂട്ടി.
അവസാന 2 ഓവറിൽ 21 റൺസായിരുന്നു ചെന്നൈയ്ക്ക് ജയിക്കാൻ വേണ്ടത്. എന്നാൽ 14-ാം ഓവറിൽ 8 റൺസ് മാത്രം വിട്ടുനൽകിയ മുഹമ്മദ് ഷമി, വീണ്ടും ഗുജറാത്തിന് മേൽക്കൈ നൽകി. അവസാന ഓവറിൽ വേണ്ടത് 13 റൺസ്. ആദ്യ 4 പന്തുകളിലും എണ്ണം പറഞ്ഞ യോർക്കറുകളുമായി മോഹിത് ശർമ ചെന്നൈയെ വിറപ്പിച്ചു. അവസാന 2 പന്തിൽ വേണ്ടത് 10 റൺസ്. സ്ട്രൈക്കിൽ രവീന്ദ്ര ജഡേജ. മത്സരം ഏറക്കുറെ ഗുജറാത്തിന്റെ വരുതിയിൽ. എന്നാൽ പിന്നീടങ്ങോട്ട് മോഹിത് എറിഞ്ഞ 2 യോർക്കറുകളും തലനാരിഴയ്ക്ക് പിഴച്ചപ്പോൾ അഞ്ചാം പന്തിൽ സിക്സും ആറാം പന്തിൽ ഫോറും നേടി ജഡേജ ചെന്നൈയ്ക്ക് സമ്മാനിച്ചത് അവിശ്വസനീയ വിജയം.
∙ തലക്കമ്പനി
തമിഴ്നാട്ടിൽ തലയെന്നാൽ തലൈവറാണ്, നേതാവാണ്, നായകനാണ്. അതുകൊണ്ടുതന്നെയാണ് ധോണിയെ ചെന്നൈ ആരാധകർ സ്നേഹപൂർവം തല എന്നു വിളിക്കുന്നത്. 14 സീസണുകളിൽ 12 പ്ലേ ഓഫും 10 ഫൈനലും 5 കപ്പും സമ്മാനിച്ച ക്യാപ്റ്റനെ അവർ മറ്റെന്തു വിളിക്കാനാണ്. മത്സരം നടക്കുന്നത് അഹമ്മദാബാദിൽ ആയിരുന്നിട്ടും ഹോം ടീം ഫൈനൽ കളിക്കുന്നുണ്ടായിരുന്നിട്ടും സ്റ്റേഡിയം ഇന്നലെ ഒരു മഞ്ഞക്കടലായിരുന്നു. അതിനു കാരണം എം.എസ്.ധോണിയെന്ന അതികായനോട് ചെന്നൈ ആരാധകർക്കുള്ള വിശ്വാസവും ആത്മാർഥതയുമാണ്. ഒരുപക്ഷേ, ഇത് ധോണിയുടെ അവസാന ഐപിഎൽ സീസൺ ആകാൻ സാധ്യതയുള്ളതിനാൽ അവരുടെ പ്രിയപ്പെട്ട ക്യാപ്റ്റനെ കിരീടത്തോടെ യാത്രയാക്കണമെന്ന ആഗ്രഹമാണ് ഇന്നലെ അഹമ്മദാബാദിൽ അവർ സാധിച്ചെടുത്തത്.
∙ വാൽക്കഷണം
ഫൈനൽ തോറ്റെങ്കിലും ആദ്യ രണ്ടു സീസണിലും ഫൈനലിൽ കടന്ന്, ഒരു തവണ കപ്പും ഉയർത്തി ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും സ്ഥിരതയാർന്ന ടീമുകളിൽ ഒന്നാവാൻ തങ്ങൾക്ക് സാധിക്കുമെന്ന് ഗുജറാത്ത് ടൈറ്റൻസ് ഇതിനോടകം തെളിയിച്ചുകഴിഞ്ഞു. ഈ രീതിയിൽ മുന്നോട്ടുപോയാൽ ചെന്നൈയും മുംബൈയും ചേർന്ന് ഐപിഎലിൽ കെട്ടിപ്പൊക്കിയ എല്ലാ റെക്കോർഡുകളും വൈകാതെ തന്നെ ഗുജറാത്ത് തിരുത്തിയെഴുതും.
English Summery : Dhoni Who steals Chennai Fans' Minds Creates History in IPL Final