‘ലഹരിക്കേസിൽ പ്രതികൾ വേഗത്തിൽ പുറത്തിറങ്ങുന്നു; പരിഹാരം കുട്ടികളെ ടി.സി കൊടുത്തുവിടുകയല്ല; കേരളം സൂക്ഷിക്കണം’
ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ കഞ്ചാവ് എത്തുന്നു. രാസലഹരി സംസ്ഥാനത്തേക്കു വരുന്ന പ്രധാനകേന്ദ്രമായി ബംഗ്ലൂരുവിനെയാണ് കണക്കാക്കുന്നത്. പല കേസുകളുമായി ബന്ധപ്പെട്ട് ബെംഗളൂരുവിൽ എക്സൈസ് ഉദ്യോഗസ്ഥർ പോകാറുണ്ട്. ഇടപാടുകൾക്ക് നേതൃത്വം നൽകുന്ന ആഫ്രിക്കൻ വംശജരെ പിടികൂടുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ, ആവശ്യക്കാർ കൂടുതൽ നിങ്ങളുടെ ആളുകളെന്നാണ് അവിടുത്ത ലഹരിവിരുദ്ധ സ്ക്വാഡിന്റെ മറുപടി. അത് നിയന്ത്രിക്കാൻ ആദ്യം നടപടിയെടുക്കൂ എന്നും അവർ ആവശ്യപ്പെടുന്നു.
ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ കഞ്ചാവ് എത്തുന്നു. രാസലഹരി സംസ്ഥാനത്തേക്കു വരുന്ന പ്രധാനകേന്ദ്രമായി ബംഗ്ലൂരുവിനെയാണ് കണക്കാക്കുന്നത്. പല കേസുകളുമായി ബന്ധപ്പെട്ട് ബെംഗളൂരുവിൽ എക്സൈസ് ഉദ്യോഗസ്ഥർ പോകാറുണ്ട്. ഇടപാടുകൾക്ക് നേതൃത്വം നൽകുന്ന ആഫ്രിക്കൻ വംശജരെ പിടികൂടുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ, ആവശ്യക്കാർ കൂടുതൽ നിങ്ങളുടെ ആളുകളെന്നാണ് അവിടുത്ത ലഹരിവിരുദ്ധ സ്ക്വാഡിന്റെ മറുപടി. അത് നിയന്ത്രിക്കാൻ ആദ്യം നടപടിയെടുക്കൂ എന്നും അവർ ആവശ്യപ്പെടുന്നു.
ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ കഞ്ചാവ് എത്തുന്നു. രാസലഹരി സംസ്ഥാനത്തേക്കു വരുന്ന പ്രധാനകേന്ദ്രമായി ബംഗ്ലൂരുവിനെയാണ് കണക്കാക്കുന്നത്. പല കേസുകളുമായി ബന്ധപ്പെട്ട് ബെംഗളൂരുവിൽ എക്സൈസ് ഉദ്യോഗസ്ഥർ പോകാറുണ്ട്. ഇടപാടുകൾക്ക് നേതൃത്വം നൽകുന്ന ആഫ്രിക്കൻ വംശജരെ പിടികൂടുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ, ആവശ്യക്കാർ കൂടുതൽ നിങ്ങളുടെ ആളുകളെന്നാണ് അവിടുത്ത ലഹരിവിരുദ്ധ സ്ക്വാഡിന്റെ മറുപടി. അത് നിയന്ത്രിക്കാൻ ആദ്യം നടപടിയെടുക്കൂ എന്നും അവർ ആവശ്യപ്പെടുന്നു.
സത്യസന്ധമായ നിലപാടുകളിലൂടെയും പ്രവർത്തന മികവിലൂടെയും സംസ്ഥാനത്തെ മുൻനിര ഒാഫിസർമാരിൽ ഒരാളായ ഡിജിപി എസ്. ആനന്ദകൃഷ്ണൻ 32 വർഷത്തെ സർവീസിനുശേഷം വിരമിക്കുകയാണ്. 1989 ൽ കണ്ണൂരിൽ എഎസ്പിയായിട്ടാണ് ഔദ്യോഗിക ജീവിതത്തിന് തുടക്കം. കൊല്ലം, തൃശൂർ തുടങ്ങിയ ജില്ലകളിൽ എസ്പിയായി. ട്രാസ്പോർട്ട് കമ്മിഷണർ, വിജിലൻസ് ഡയറക്ടർ, ക്രൈംബ്രാഞ്ച്, ഹൈഡ്ക്വാട്ടേഴ്സ് എഡിജിപി എന്നീ സ്ഥാനങ്ങളിലെത്തിയ ശേഷമാണ് എക്സൈസ് കമ്മിഷണറായത്. വകുപ്പിന്റെ മുഖച്ഛായ മാറ്റിയ നടപടികളാണ് അകത്തും പുറത്തും തിരുവനന്തപുരം സ്വദേശിയായ ആനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ സ്വീകരിച്ചത്. സംസ്ഥാനം അതിഭീകരമായ ലഹരി വിപത്തിനെ നേരിടുമ്പോൾ, അത് എങ്ങനെ നേരിടണമെന്നും, വിദ്യാർഥികളിലെ ലഹരി ഉപയോഗം തുടക്കത്തിൽ കണ്ടറിഞ്ഞ് തടയുന്നതിനുള്ള മാർഗങ്ങളെ കുറിച്ചും എസ്.ആനന്ദകൃഷ്ണൻ ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിനോട് സംസാരിക്കുന്നു.
∙ താമസമില്ലാതെ ചികിത്സ ലഭിക്കണം
ലഹരിയുടെ ഭീകരതയ്ക്കെതിരെ പോരാടാൻ ഒരു ഏകജാലക സംവിധാനം തന്നെ വേണം. വൻകിട പദ്ധതികൾക്ക് ആവശ്യമായ എല്ലാ നടപടികളും ഒരു കേന്ദ്രത്തിൽ നിന്നു താമസമില്ലാതെ പൂർത്തിയാക്കി കൊടുക്കുന്നതു പോലെ, ഒരു തലമുറയെ രക്ഷിക്കാനുള്ള നീക്കവും ഒരു വൻകിട പദ്ധതിയായി പരിഗണിച്ച് ഏറ്റെടുക്കണം. ലഹരി വിഷയത്തിൽ ഇതുവരെ നടത്തിയ ഇടപെടലുകളുടെയും അനുഭവത്തിന്റെയും കേസുകളുടെയും അടിസ്ഥാനത്തില്‍ പറയുകയാണെങ്കിൽ, താമസമില്ലാതെ ചികിത്സ ലഭിക്കണമെന്നതാണ് പ്രധാനം.
ലഹരിക്കടിമപ്പെട്ട വിദ്യാർഥിയുടെ കേസുണ്ടായാൽ അധ്യാപകരും രക്ഷിതാക്കളും പൊലീസും എക്സൈസും അനുബന്ധ ഏജൻസികളും ചികിത്സാ കേന്ദ്രങ്ങളും ഒരുമിച്ചു നിരീക്ഷിക്കുന്ന സംവിധാനം വേണം. കേസ് കണ്ടെത്തിയ സ്ഥലത്തുതന്നെ ഇരയ്ക്കു നൽകാൻ കഴിയുന്ന ചികിത്സയും അതിനുവേണ്ട സാഹചര്യങ്ങളും എന്തൊക്കെയെന്ന് തീരുമാനിക്കാനും തുടർ നീക്കങ്ങൾക്കും ആവശ്യമായ ഏകോപനമാണ് ഏകജാലകം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കേസിൽ ഒരോ വകുപ്പിനും ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ, അതതുസമയത്ത് ആവശ്യനുസരണം ഒരു കേന്ദ്രത്തിലൂടെ ലഭ്യമാക്കണം. ഇരയുടെ സ്ഥിതി തുടർച്ചയായി ഫോളോഅപ്പ് ചെയ്യാൻ കഴിയണം.
∙ ആശങ്കപ്പെടുത്തുന്ന ലഹരി വ്യാപനം, ഡേറ്റാബേസ് അനിവാര്യം
എക്സൈസിന്റെ 112 നമ്പറിൽ വിളിച്ചാൽ എല്ലാതലത്തിൽ നിന്നുള്ള ഇടപെടലും ലഭ്യമാകണം. ഇപ്പോഴത്തെ സാഹചര്യത്തിൽ പല കാരണങ്ങളാൽ അതു നടക്കുന്നില്ലെന്നതിനാൽ ലഹരിക്ക് കീഴടങ്ങിയ വ്യക്തിയേയും കുടുംബത്തെയും സംബന്ധിച്ച് ബുദ്ധിമുട്ടുകൾ പലതാണ്. ഫലമോ, നടപടികളും ചികിത്സയും കേസും നീണ്ടുപോകുന്നു. പലപ്പോഴും അന്വേഷണവും ഏങ്ങുമെത്താത്ത സ്ഥിതിയായി മാറും. കാസർകോട് മുതൽ തിരുവനന്തപുരം വരെ മുക്കിനും മൂലയ്ക്കും എന്നപോലെ ലഹരിമരുന്നിന്റെ വ്യാപനവും കച്ചവടവും അത് ഉപയോഗിക്കുന്നവരുടെ വർധനവും ആശങ്കപ്പെടുത്തുന്നതാണ്.
∙ കുട്ടിയെ ടിസി കൊടുത്തു പറഞ്ഞുവിടുകയല്ല വേണ്ടത്
തുടർച്ചയായ ലഹരിമരുന്ന് ഉപയോഗം ഒരു രോഗമായി ലോകാരോഗ്യസംഘടന അംഗീകരിച്ചു കഴിഞ്ഞു. ആ രീതിയിലുള്ള പരിഗണനയാണ് നമ്മളും നൽകേണ്ടത്. ബാഗിൽ നിന്നു മദ്യവും കഞ്ചാവും ലഹരി സ്റ്റാമ്പും കണ്ടെടുത്തതിന്റെ പേരിൽ കുട്ടിയെ സമ്മർദ്ദം ചെലുത്തിയും അവഹേളിച്ചും സ്കൂളിൽ നിന്നു പുറത്താക്കുകയല്ല വേണ്ടത്. ആവശ്യമെങ്കിൽ ചികിത്സ നൽകണം. അല്ലെങ്കിൽ തുടർച്ചയായ കൗൺസിലിങ് കൊടുക്കാം. ചെറിയ കേസുകളിൽ പോലും ഉടൻ കുട്ടിക്ക് ടി.സി. നൽകുന്ന വിദ്യാലയങ്ങളാണു പലതും. അത് വിപരീത ഫലം ഉണ്ടാക്കാനേ സഹായിക്കൂ. ലഹരി ഉപയോഗത്തിൽ ഭയാനകമായൊരു സ്ഥിതി ഇപ്പോഴില്ല.
എന്നാൽ, ഒന്നിച്ചുള്ള ശക്തവും തുടർച്ചയുമായുള്ള നീക്കം ഉണ്ടായില്ലെങ്കിൽ അങ്ങനെയൊരു സാഹചര്യത്തിന് അധികം കാലം വേണ്ടിവരില്ല. പിന്നീട് പരിതപിച്ചിട്ടും നെഞ്ചത്തു കൈവച്ചു സങ്കടപ്പെട്ടിട്ടും കാര്യമുണ്ടാകില്ല. കാര്യങ്ങൾ കൈവിട്ടുപോകും. സർക്കാരിന്റെ ക്യാംപെയിനുകളും നടപടികളും ലഹരിയുടെ അപകടത്തെക്കുറിച്ച് ഒരു ബോധമുണ്ടായിട്ടുണ്ടെന്ന സൂചനകളാണ് ലഭിച്ചത്. കേസുകൾ കൂടുതൽ റിപ്പോർട്ടു ചെയ്യപ്പെടുന്നുണ്ട്. ഈ സ്ഥിതിയിൽ പ്രധാന അന്വേഷണ ഏജൻസിയായ എക്സൈസിനെ കൂടുതൽ ശക്തിപ്പെടുത്തണം. താമസിയാതെ സർക്കാർ അതുചെയ്യുമെന്നാണ് പ്രതീക്ഷ. സഹപ്രവർത്തകരും ഇതരവകുപ്പുകളുമായി ചേർന്ന് കുറച്ചൊക്കെ ആരംഭിച്ചിട്ടുണ്ട്. ഹൈക്കോടതി മുഖേനയും വിഷയത്തിൽ ഗൗരവമായ ഇടപെടലുകൾ നടന്നുവരുന്നു.
∙ ആകാംക്ഷ, സമ്മർദ്ദം പിന്നെ അടിമത്തം
കഞ്ചാവും രാസലഹരിമരുന്നുകളും സംസ്ഥാനത്ത് ദിവസവും പലയിടത്തു നിന്നും പിടികൂടുന്നുണ്ട്. അറസ്റ്റും നടക്കുന്നു. ആവശ്യക്കാരും അതനുസരിച്ച് വിതരണവും വർധിക്കുകയാണ്. വൻ റാക്കറ്റാണ് ഇതിനു പിന്നിൽ. വൻ ലാഭമാണ് പലരുടെയും ലക്ഷ്യം. ലഹരി വാങ്ങി ഉപയോഗിക്കാനായി പണം കണ്ടെത്താൻ അതിന്റെ കച്ചവടക്കാരാകുന്നവർ ഏറിവരുന്നു. ഇതിൽ വനിതകളുടെ എണ്ണം വർധിക്കുന്നുണ്ട്. ഉപയോഗിക്കാതെ, ലഹരിക്കച്ചവടം മാത്രം നടത്തുന്നവരും ഇതിനിടയിലുണ്ട്. മെഡിക്കൽ വിദ്യാർഥികൾക്കിടയിൽ ആനുപാതികമായി ലഹരി ഉപയോഗം കൂടുന്നതായാണ് കണക്കുകൾ നൽകുന്ന സൂചന.
വകുപ്പിന്റെ സർവേയനുസരിച്ച്, ഒരു ആകാംക്ഷയുടെ പുറത്ത് ഉപയോഗിച്ചു തുടങ്ങിയവരും പലതലത്തിൽ നിന്നുള്ള സമ്മർദ്ദം കുറയ്ക്കാനായി കഴിക്കുന്നവരുമാണ് പ്രധാനമായി ലഹരിക്ക് കീഴ്പ്പെടുന്നത്. മിക്ക വിദ്യാർഥികളുടെയും കാര്യത്തിൽ കുടുംബത്തിന് നിയന്ത്രണമില്ലാത്ത സ്ഥിതിയുണ്ട്. അതിനാൽ വീടിന് പുറത്ത് എന്തുമാകാം എന്ന മനോഭാവം സ്വഭാവികമായി ഉണ്ടാകും. എത്രയോ വിദ്യാർഥികളുടെ കേസുകൾ നേരിട്ടുകണ്ടു. മിക്കതും സങ്കടകരമാണ്. ലഹരിക്കേസുകളിൽ സ്വന്തം മക്കളുടെ കാര്യം വരുമ്പോൾ അതു പുറത്തുപറയാത്തവരും കുറവല്ല.
∙ കൈവിട്ടാൽ തിരിച്ചുപിടിക്കൽ പ്രയാസകരം
ലഹരി കേസുകളുടെ നടത്തിപ്പിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ലഹരിവിരുദ്ധനിയമം വ്യവസ്ഥ ചെയ്യുന്ന കടുത്ത ശിക്ഷ ലഭിക്കുന്നുവന്ന് ഉറപ്പുവരുത്തേണ്ടതും ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമാണ്. 20 കിലോ കഞ്ചാവ് പിടിച്ചാൽ 90 ദിവസം റിമാൻഡ് ചെയ്യപ്പെടും. അതിൽ കൂടുതൽ അളവുണ്ടായാൽ വാണിജ്യ ആവശ്യത്തിലാണ് അതുൾപ്പെടുക. എന്നാൽ 90 ദിവസം ജയിലിൽ കഴിയുന്നതിന് മുൻപ് കുറ്റാരോപിതർ പുറത്തിറങ്ങാനുള്ള സാഹചര്യമുണ്ടാകുന്നത് ആശങ്കയുണ്ടാകുന്നതാണ്.
ലഹരിമരുന്ന് കേസുകളിൽ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് ശക്തമായ നിലപാട് വേണം. വീഴ്ചകൾ ഒഴിവാക്കണം. മേലധികാരികൾ അത് ഉറപ്പുവരുത്തേണ്ടതുണ്ട്. ലഹരി ഉപയോഗത്തിൽ ഒരിക്കൽ കൈവിട്ടാൽ പിന്നീടൊരു തിരിച്ചു പിടിക്കൽ സങ്കീർണവും വിഷമകരവുമാണെന്നാണ് പല കേസുകളും പഠിപ്പിച്ചത്. എത്രയോ കുടുംബങ്ങൾ തീ തിന്നുകയാണ്. കുറ്റത്തിന് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന രീതിയിൽതന്നെ അന്വേഷണവും ബന്ധപ്പെട്ട നടപടികളും ഉറപ്പാക്കണം. പിഴ ശിക്ഷ വർധിപ്പിക്കുന്നതും പരിഗണിക്കേണ്ടതുണ്ട്.
∙ എംഡിഎംഎ നിർമാണത്തിനു കിച്ചനുകൾ
ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ കഞ്ചാവ് എത്തുന്നു. രാസലഹരി സംസ്ഥാനത്തേക്കു വരുന്ന പ്രധാനകേന്ദ്രമായി ബംഗ്ലൂരുവിനെയാണ് കണക്കാക്കുന്നത്. പല കേസുകളുമായി ബന്ധപ്പെട്ട് ബെംഗളൂരുവിൽ എക്സൈസ് ഉദ്യോഗസ്ഥർ പോകാറുണ്ട്. ഇടപാടുകൾക്ക് നേതൃത്വം നൽകുന്ന ആഫ്രിക്കൻ വംശജരെ പിടികൂടുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ, ആവശ്യക്കാർ കൂടുതൽ നിങ്ങളുടെ ആളുകളെന്നാണ് അവിടുത്ത ലഹരിവിരുദ്ധ സ്ക്വാഡിന്റെ മറുപടി. അത് നിയന്ത്രിക്കാൻ ആദ്യം നടപടിയെടുക്കൂ എന്നും അവർ ആവശ്യപ്പെടുന്നു.
ഡാർക്ക് നെറ്റിലൂടെ രാസലഹരി വാങ്ങി ഉപയോഗിക്കുന്ന കേസുകൾ വരെ സംസ്ഥാനത്ത് റിപ്പോർട്ടു ചെയ്തു. ഏതു വിധേനയും ലഹരി സ്വന്തമാക്കുകയെന്ന പ്രവണതയാണിത് കാണിക്കുന്നത്. 36 ടൺ നിരോധിത പുകയില ഉൽപന്നങ്ങളാണ് കഴിഞ്ഞവർഷം സംസ്ഥാനത്തു നിന്ന് പിടികൂടിയത്. എംഡിഎംഎയുടെ വിതരണവും ഉപയോഗവും വലിയ തോതിൽ വ്യാപിക്കുന്നു. വ്യാപകമായ പരിശോധനയും അറസ്റ്റും ആരംഭിച്ചപ്പോൾ, പുറത്തുനിന്ന് സാധനം എത്തിക്കുന്നത് ഇപ്പോൾ തടസപ്പെടുന്നുണ്ട്. അതിനാൽ ആവശ്യക്കാർക്ക് അത് എത്തിക്കാൻ സംസ്ഥാനത്ത് തന്നെ എംഡിഎംഎയുടെ നിർമാണം (കിച്ചൻ) തുടങ്ങിയെന്ന സൂചനകളുമുണ്ട്. അതിനുളള സാധ്യത ഏറെയാണ്. എന്നാൽ ആധികാരിക വിവരം ലഭിച്ചിച്ചു വരുന്നതേയുള്ളൂ. ഗുളികകളുടെ കവറിൽ എംഡിഎംഎ നിറച്ച്, മരുന്ന് എന്ന പേരിൽ വിൽക്കുന്ന രീതിയുമുണ്ട്.
∙ ജയിലുകൾ നിറയുന്നു, സിഡിആർ കിട്ടാൻ നെട്ടോട്ടം
ലഹരിക്കേസുകൾ പരിഗണിക്കാൻ സംസ്ഥാനത്ത് രണ്ട് സ്പെഷൽ കോടതികളാണുളളത്. ഇപ്പോഴത്തെ സാഹചര്യത്തിൽ കൂടുതൽ കോടതികൾ വേണം. കേസുകളിൽ കെമിക്കൽ പരിശോധനാഫലവും നീണ്ടുപോകുന്നു. മൂന്നു ലാബുകളാണ് സംസ്ഥാനത്തുള്ളത്. പൊലീസ്, എക്സൈസ് വകുപ്പുകളിൽ നിന്നായി ആയിരക്കണക്കിന് സാമ്പിളുകൾ ഇവിടെ പരിശോധനക്ക് എത്തുന്നു. ഫലം നീളുന്നതനുസരിച്ച് പലപ്പോഴും കേസുകൾ ദുർബലമാകും. മിക്കപ്പോഴും ഒരു വർഷം കഴിഞ്ഞാണ് ഫലം ലഭിക്കുക. ജയിലുകളിലെ സ്ഥിതിയും ഇതോടനുബന്ധിച്ച് പറയണം. ലഹരി കേസുകൾ വലിയതോതിൽ വർധിച്ചതോടെ മിക്ക ജയിലുകളും നിറഞ്ഞു. റിമാൻഡ് തടവുകാരിൽ നല്ലൊരു ഭാഗം ലഹരിക്കേസുകളിലുളളവരാണ്.
എക്സൈസും പല വെല്ലുവിളികൾ നേരിടുന്നു. എല്ലാ ഇടപാടുകളും മൊബൈലും നെറ്റും കേന്ദ്രീകരിച്ചാണ് നടക്കുന്നത്. അതിനാൽ കേസുകളിൽ സിഡിആർ ഫയൽ പ്രധാനമാണ്. അതു കിട്ടേണ്ടത് പൊലീസിൽ നിന്നുമാണ്. കേസ് റിപ്പോർട്ടുചെയ്യപ്പെടുന്ന ദിവസം തന്നെ മൊബൈൽ രേഖകൾ ലഭിച്ചാലേ അന്വേഷണത്തിന്റെ തുടക്കം മുതൽ കൃത്യമായി മുന്നോട്ടു പോകാനാകൂ. ഇപ്പോഴത്തെ സാഹചര്യത്തിൽ ആ ഫയൽ ലഭിക്കാൻ പൊലീസിന്റെ ഒാഫിസുകൾ കയറിയിറങ്ങണം. അതിനുവേണ്ടിയുള്ള അധ്വാനവും സമയവും കുറച്ചല്ല. അതിവേഗം പായുന്ന ലഹരിക്കാർക്ക് പിന്നാലെയെത്താൻ ആനുപാതികമായി വാഹനങ്ങൾ അത്യാവശ്യമാണ്. ലഹരിവിരുദ്ധ പദ്ധതിയായ വിമുക്തിക്കായി പ്രത്യേക വാഹനം അനുവദിക്കേണ്ടതുണ്ട്.
∙ വിദ്യാലയങ്ങളിൽ വേണം കണ്ണിമ ചിമ്മാത്ത ജാഗ്രത
ആവർത്തിച്ചുപറയട്ടെ, വിദ്യാലയങ്ങളിൽ രക്ഷിതാക്കളും അധ്യാപകരും വകുപ്പും ഒരുമിച്ചു നിന്നല്ലാതെ ലഹരിയെ പ്രതിരോധിക്കുക വിഷമകരമാണ്. കുട്ടികളുടെ കാര്യത്തിൽ കണ്ണിമ ചിമ്മാത്ത പോലുള്ള ജാഗ്രതയാണ് ആവശ്യപ്പെടുന്നത്. അവർ വരുന്ന വഴിയിലും പോകുന്ന വഴിയിലും ലഹരിയുണ്ടാകാം. ക്ലാസിൽ ബാഗുകൾ അധ്യാപകർ തന്നെ പരിശോധിക്കണം. വീട്ടിലെത്തിയാൽ രക്ഷിതാക്കളും അതിനു തായാറാകണം. വിദ്യാലയങ്ങളിൽ ലഹരി ഉപയോഗിക്കുന്ന കുട്ടികൾ പലപ്പോഴും ഈ പരിശോധന സമ്മതിക്കാറില്ല. പരിശോധിക്കാൻ ശ്രമിച്ചാൽ അക്രമാസക്തരാകുന്നവരുമുണ്ട്. ചിലയിടങ്ങളിൽ അധ്യാപകർക്ക് പരിശോധന ഭയപ്പെടുന്ന സ്ഥിതിയുണ്ട്. ലഹരിയുടെ ലോകത്ത് പുറത്ത് ശാന്തതയാണ്. എന്നാൽ, അകത്ത് പല ജീവിതങ്ങളും ഒടുങ്ങിക്കൊണ്ടിരിക്കുന്നു.
∙ പടിയിറക്കം സന്തോഷത്തോടെ, സംതൃപ്തിയോടെ
ഏന്നും അഴിമതി ആരോപണങ്ങൾ നേരിട്ടിരുന്ന വകുപ്പിൽ നടപടികൾ സുതാര്യമാക്കാൻ ഡിജിറ്റൈസേഷൻ നടപ്പാക്കി. ഏതു തസ്തികയിൽ ഇരുന്നപ്പോഴും വസ്തുതയുടെയും നിയമത്തിന്റെയും അടിസ്ഥാനത്തിൽ ശരിയെന്നു ബോധ്യമായത് ചെയ്തു. അതിലൊരു വിട്ടുവീഴ്ചക്കും തയാറായില്ല. ടി.പി.രാമകൃഷ്ണൻ, എം.വി.ഗോവിന്ദൻ, എംബി.രാജേഷ് എന്നീ മന്ത്രിമാർക്കൊപ്പം കമ്മിഷണറായിരിക്കേ ശക്തമായി പ്രവർത്തിക്കാൻ കഴിഞ്ഞു. എല്ലായിടത്തും സഹപ്രവർത്തകരെ വിശ്വാസത്തിലെടുത്തായിരുന്നു പ്രവർത്തനം. എക്സൈസിൽ നടപ്പാക്കിയ കാര്യങ്ങൾക്ക് സിവിൽ, എക്സൈസ് ഒാഫിസർമാർ മുതലുളള ഉദ്യോഗസ്ഥരുടെ പിൻതുണ ലഭിച്ചു. സർവീസിൽ എല്ലായിടത്തും ചെറിയ ചെറിയ കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചുവന്നേ പറയാൻ കഴിയൂ.100% ജോലിയിൽ ശ്രദ്ധിച്ചു. സന്തോഷത്തോടെയും സംതൃപ്തിയോടെയുമാണ് ഔദ്യോഗിക ജീവിതത്തിന്റെ പടിയിറങ്ങുന്നത്.
English Summary: Excise Commissioner S Ananthakrishnan IPS Exclusive Interview on His Retirement Day