‘മരം ഒരു വരം’ മുദ്രാവാക്യം നിലവിൽ വരുന്നതിനു മുൻപുള്ള കാര്യമാണ്. തിരുവനന്തപുരത്ത് എംസി റോഡും എൻഎച്ചും വേർതിരിയുന്ന തിരക്കുപിടിച്ച കേശവദാസപുരം ജംക്‌ഷനിൽ വലിയൊരു ആൽമരം നിൽപ്പുണ്ട്. റോഡ് വീതികൂട്ടുന്നതിന് മരം വെട്ടുക എന്നത് സർക്കാർ നയത്തിന്റെ ആദ്യചടങ്ങാണ്. വർഷങ്ങൾക്ക് മുൻപാണ്, ആ തണൽ മുറിച്ചുമാറ്റാൻ തീരുമാനമായി. പരിസ്ഥിതി പ്രവർത്തകനായ ജെ. രാധാകൃഷ്ണൻ ഈ വിഷയവുമായി നേരെ സുഗതകുമാരിയുടെ അടുത്തെത്തി. മരത്തെ രക്ഷിക്കാൻ എന്തു ചെയ്യാൻ കഴിയുമെന്ന് സുഗതകുമാരി ചോദിച്ചു. കേന്ദ്ര ഗതാഗത മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്റെ നമ്പർ നൽകിയ രാധാകൃഷ്ണൻ പറഞ്ഞു- തകഴിച്ചേട്ടന്റെ മരുമകനാണ്. പിന്നെ വൈകിയില്ല, സുഗതകുമാരി ആളെ വിളിച്ചു. മരത്തിന്റെ കടയ്ക്കൽ കോടാലി വീഴാൻ പോകുന്ന കാര്യം പറഞ്ഞു. സ്വതസിദ്ധമായ ശൈലിയിൽ ഒരു വാചകം കൂടി പറഞ്ഞു- തകഴിച്ചേട്ടന്റെ പേര് ചീത്തയാക്കരുത്. ആ തണൽ ഇന്നും തുടരുന്നു.

‘മരം ഒരു വരം’ മുദ്രാവാക്യം നിലവിൽ വരുന്നതിനു മുൻപുള്ള കാര്യമാണ്. തിരുവനന്തപുരത്ത് എംസി റോഡും എൻഎച്ചും വേർതിരിയുന്ന തിരക്കുപിടിച്ച കേശവദാസപുരം ജംക്‌ഷനിൽ വലിയൊരു ആൽമരം നിൽപ്പുണ്ട്. റോഡ് വീതികൂട്ടുന്നതിന് മരം വെട്ടുക എന്നത് സർക്കാർ നയത്തിന്റെ ആദ്യചടങ്ങാണ്. വർഷങ്ങൾക്ക് മുൻപാണ്, ആ തണൽ മുറിച്ചുമാറ്റാൻ തീരുമാനമായി. പരിസ്ഥിതി പ്രവർത്തകനായ ജെ. രാധാകൃഷ്ണൻ ഈ വിഷയവുമായി നേരെ സുഗതകുമാരിയുടെ അടുത്തെത്തി. മരത്തെ രക്ഷിക്കാൻ എന്തു ചെയ്യാൻ കഴിയുമെന്ന് സുഗതകുമാരി ചോദിച്ചു. കേന്ദ്ര ഗതാഗത മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്റെ നമ്പർ നൽകിയ രാധാകൃഷ്ണൻ പറഞ്ഞു- തകഴിച്ചേട്ടന്റെ മരുമകനാണ്. പിന്നെ വൈകിയില്ല, സുഗതകുമാരി ആളെ വിളിച്ചു. മരത്തിന്റെ കടയ്ക്കൽ കോടാലി വീഴാൻ പോകുന്ന കാര്യം പറഞ്ഞു. സ്വതസിദ്ധമായ ശൈലിയിൽ ഒരു വാചകം കൂടി പറഞ്ഞു- തകഴിച്ചേട്ടന്റെ പേര് ചീത്തയാക്കരുത്. ആ തണൽ ഇന്നും തുടരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘മരം ഒരു വരം’ മുദ്രാവാക്യം നിലവിൽ വരുന്നതിനു മുൻപുള്ള കാര്യമാണ്. തിരുവനന്തപുരത്ത് എംസി റോഡും എൻഎച്ചും വേർതിരിയുന്ന തിരക്കുപിടിച്ച കേശവദാസപുരം ജംക്‌ഷനിൽ വലിയൊരു ആൽമരം നിൽപ്പുണ്ട്. റോഡ് വീതികൂട്ടുന്നതിന് മരം വെട്ടുക എന്നത് സർക്കാർ നയത്തിന്റെ ആദ്യചടങ്ങാണ്. വർഷങ്ങൾക്ക് മുൻപാണ്, ആ തണൽ മുറിച്ചുമാറ്റാൻ തീരുമാനമായി. പരിസ്ഥിതി പ്രവർത്തകനായ ജെ. രാധാകൃഷ്ണൻ ഈ വിഷയവുമായി നേരെ സുഗതകുമാരിയുടെ അടുത്തെത്തി. മരത്തെ രക്ഷിക്കാൻ എന്തു ചെയ്യാൻ കഴിയുമെന്ന് സുഗതകുമാരി ചോദിച്ചു. കേന്ദ്ര ഗതാഗത മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്റെ നമ്പർ നൽകിയ രാധാകൃഷ്ണൻ പറഞ്ഞു- തകഴിച്ചേട്ടന്റെ മരുമകനാണ്. പിന്നെ വൈകിയില്ല, സുഗതകുമാരി ആളെ വിളിച്ചു. മരത്തിന്റെ കടയ്ക്കൽ കോടാലി വീഴാൻ പോകുന്ന കാര്യം പറഞ്ഞു. സ്വതസിദ്ധമായ ശൈലിയിൽ ഒരു വാചകം കൂടി പറഞ്ഞു- തകഴിച്ചേട്ടന്റെ പേര് ചീത്തയാക്കരുത്. ആ തണൽ ഇന്നും തുടരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘മരം ഒരു വരം’ മുദ്രാവാക്യം നിലവിൽ വരുന്നതിനു മുൻപുള്ള കാര്യമാണ്. തിരുവനന്തപുരത്ത് എംസി റോഡും എൻഎച്ചും വേർതിരിയുന്ന തിരക്കുപിടിച്ച കേശവദാസപുരം ജംക്‌ഷനിൽ വലിയൊരു ആൽമരം നിൽപ്പുണ്ട്. റോഡ് വീതികൂട്ടുന്നതിന് മരം വെട്ടുക എന്നത് സർക്കാർ നയത്തിന്റെ ആദ്യചടങ്ങാണ്. വർഷങ്ങൾക്ക് മുൻപാണ്, ആ തണൽ മുറിച്ചുമാറ്റാൻ തീരുമാനമായി.

പരിസ്ഥിതി പ്രവർത്തകനായ ജെ. രാധാകൃഷ്ണൻ ഈ വിഷയവുമായി നേരെ സുഗതകുമാരിയുടെ അടുത്തെത്തി. മരത്തെ രക്ഷിക്കാൻ എന്തു ചെയ്യാൻ കഴിയുമെന്ന് സുഗതകുമാരി ചോദിച്ചു. കേന്ദ്ര ഗതാഗത മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്റെ നമ്പർ നൽകിയ രാധാകൃഷ്ണൻ പറഞ്ഞു- ‘‘തകഴിച്ചേട്ടന്റെ മരുമകനാണ്’’.

ADVERTISEMENT

പിന്നെ വൈകിയില്ല, സുഗതകുമാരി ആളെ വിളിച്ചു. മരത്തിന്റെ കടയ്ക്കൽ കോടാലി വീഴാൻ പോകുന്ന കാര്യം പറഞ്ഞു. സ്വതസിദ്ധമായ ശൈലിയിൽ ഒരു വാചകം കൂടി പറഞ്ഞു- തകഴിച്ചേട്ടന്റെ പേര് ചീത്തയാക്കരുത്. ആ തണൽ ഇന്നും തുടരുന്നു.

എൺപതുകൾ മുതൽ തിരുവനന്തപുരത്ത് പരിസ്ഥിതി സംരക്ഷണ സമിതിയുണ്ട്. മരങ്ങളുടെ കാര്യം ചോദിക്കാനും പറയാനും ആളുണ്ടായിരുന്നു. സുഗതകുമാരിയും കെ.വി. സുരേന്ദ്രനാഥും ആയിരുന്നു പരിസ്ഥിതി സംരക്ഷണ സമിതിയെ നയിച്ചത്. സിപിഐയുടെ എംപിയും എംഎൽഎയും പാർട്ടിയുടെ ആദ്യകാല ജില്ലാ സെക്രട്ടറിയും ഒക്കെ ആയിരുന്നു സുരേന്ദ്രനാഥ്.

സുഗതകുമാരി (ഫയൽ ചിത്രം)

പരിസ്ഥിതി സംരക്ഷണം വലിയ ചർച്ചാ വിഷയമാകുന്നതിനു മുൻപേ ഇക്കാര്യം അദ്ദേഹം ആഴത്തിൽ പഠിച്ചിരുന്നു. യൂണിവേഴ്സിറ്റി കോളജിൽ നിന്ന് ബിഎ ഓണേഴ്സ് സ്വർണമെഡലോടെ പാസായ വ്യക്തിയാണ് അദ്ദേഹം. അതുകൊണ്ടുതന്നെ പുതിയ കാലത്തെ മനസ്സിലാക്കാനുള്ള മനസ്സും കഴിവും അദ്ദേഹത്തിനുണ്ടായിരുന്നു.

സൈലന്റ്‌വാലി പ്രക്ഷോഭത്തെ ഒരു വിഭാഗം നേതാക്കൾ എതിർക്കുന്ന സമയത്തും സമരത്തെ തുറന്ന് അനുകൂലിക്കാൻ തന്റേടം കാണിച്ചയാളാണ് സുരേന്ദ്രനാഥ്. ചൂടുപിടിച്ച രാഷ്ട്രീയചർച്ച നടക്കുമ്പോഴും പാർട്ടി ഓഫിസായ എംഎൻ സ്മാരകത്തിലിരുന്ന് പൊന്നാനിയിലെ കണ്ടൽക്കാടുകൾ നശിപ്പിക്കാനുള്ള നീക്കത്തെയോർത്താണ് അദ്ദേഹം വേവലാതികൊണ്ടിരുന്നത്. അതേ എംഎൻ സ്മാരകത്തിലെ മരങ്ങൾ തുണ്ടുതുണ്ടായി കിടക്കുന്ന ചിത്രങ്ങളാണ് കഴിഞ്ഞദിവസം പാർട്ടി പ്രവർത്തകർ തന്നെ പങ്കുവച്ചത്. 

ADVERTISEMENT

 

∙ അച്യുതമേനോന്റെ മനോവേദന

 

സി. അച്യുതമേനോൻ (ഫയൽ ചിത്രം)

അവസാന കാലത്ത് ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിച്ച കാലത്ത് മനസ്സിന് സമ്മർദം ഉണ്ടാക്കുന്ന കാര്യങ്ങൾ എന്തെങ്കിലും ഉണ്ടായോ എന്ന് ഡോക്ടർമാർ സി. അച്യുതമേനോനോട് ചോദിച്ചതായി കേട്ടിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിലെ മരങ്ങൾ വെട്ടിക്കളയുന്ന കാഴ്ച തന്നെ വേദനിപ്പിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നും പരിസ്ഥിതി സംരക്ഷണത്തിന് ഒപ്പമായിരുന്നു അദ്ദേഹം.

ADVERTISEMENT

പുത്തരിക്കണ്ടം മൈതാനം അടച്ചുകെട്ടാൻ നീക്കം നടന്നപ്പോഴും അച്യുതമേനോൻ എതിർത്തു. ചുറ്റും മരങ്ങൾ വച്ചാൽ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ നി‍ർദേശം. കോഴിക്കോട്ടെ ശിൽപചാതുരിയുള്ള കലക്ടറേറ്റ് മന്ദിരം പൊളിക്കുന്ന കാലത്ത് അത്തരമൊരു നിർമിതി നശിപ്പിച്ചതിൽ ഭാവി തലമുറ ഖേദിക്കും എന്നാണ് അച്യുതമേനോൻ പറഞ്ഞത്. പരിസ്ഥിതിക്ക് ഇണങ്ങുന്നതും ചെലവുകുറഞ്ഞതുമായ കെട്ടിടനിർമാണം പ്രോത്സാഹിപ്പിക്കാൻ വേണ്ടി തന്റെ ഭരണകാലത്ത് ലാറി ബേക്കറെ കൊണ്ടുവന്ന് ഉദ്യോഗസ്ഥർക്കു പരിശീലനം നൽകി. 

ഇതൊന്നും നടപ്പുള്ള കാര്യമല്ല എന്ന് പരിശീലനത്തിനു ശേഷം ഉദ്യോഗസ്ഥർ പറഞ്ഞു എന്നത് മറ്റൊരു കാര്യം. എം.എൻ. ഗോവിന്ദൻ നായർക്ക് തോന്നിയത് മറ്റൊരു ബുദ്ധിയായിരുന്നു. റോഡരികിൽ വീടുവയ്ക്കാൻ ഉദ്ദേശിക്കുന്ന പാർട്ടി പ്രവർത്തകരോട് ലാറി ബേക്കർ ശൈലി സ്വീകരിക്കാനാണ് അദ്ദേഹം പറഞ്ഞത്.

ചെലവു കുറഞ്ഞ വീടു നിർമിച്ചാൽ മാത്രം പോരാ അതു ജനങ്ങളറിയുകയും വേണം. റോഡരികിലുള്ള ഇത്തരം വീടുകൾ ഒരു പരസ്യത്തിന്റെ ഗുണം ചെയ്യുമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. ഇത്തരം വ്യത്യസ്ത കാഴ്ചപ്പാടുള്ളവരായിരുന്നു സിപിഐയുടെ നേതാക്കൾ.

∙ പരിസ്ഥിതിയും പാർട്ടിയും

പി.കെ. വാസുദേവൻ നായർ (ഫയൽ ചിത്രം)

പി.കെ. വാസുദേവൻനായർ ഒരിക്കൽ ‘മനോരമ’യിലെ തന്റെ കോളത്തിൽ എഴുതി: അന്ന് പരിസ്ഥിതിയുടെ പ്രാധാന്യം മനസ്സിലാക്കാൻ എനിക്കു കഴിഞ്ഞില്ല. ഞാൻ ഖേദിക്കുന്നു. സൈലന്റ്‌വാലി വിഷയമാണ് പികെവി ഉദ്ദേശിച്ചത്. സൈലന്റ്‌വാലി സമരകാലത്ത് വികസനത്തിന് അനുകൂല നയമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ‘ഇക്കോളജി ഈസ് ലക്ഷ്വറി’ എന്നായിരുന്നു പികെവി അക്കാലത്ത് വാദിച്ചത്.

പിൽക്കാലത്ത് കൂടുതൽ പഠിച്ചപ്പോഴാണ് തെറ്റ് മനസ്സിലായതെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. സിപിഎമ്മിൽ നിന്ന് സിപിഐയെ വേർതിരിച്ചുനിർത്തിയ പലതിൽ ഒന്ന് പരിസ്ഥിതിയെ അതീവ ഗൗരവത്തിലെടുത്ത നേതാക്കളുടെ സാന്നിധ്യമായിരുന്നു. സൈലന്റ്‌വാലി പ്രക്ഷോഭ സമയത്ത് സിഐടിയുവിന്റെ നയമാണ് പൊതുവെ സിപിഎം നേതാക്കൾ സ്വീകരിച്ചത്. വികസനമാണ് പ്രധാനമെന്ന് അവർ കരുതി.

ഇ.ബാലാനന്ദൻ എന്ന പൊളിറ്റ്ബ്യൂറോ അംഗമായിരുന്നു സിഐടിയുവിന്റെയും നേതാവ്. അക്കാലത്തും പി.ഗോവിന്ദപ്പിള്ള മാത്രം മാറി നിന്നു. ‘ബാലാനന്ദൻ അല്ല സാക്ഷാൽ മാർക്സ് വന്നു പറഞ്ഞാലും അരുത് എന്ന് ഞാൻ പറയും’ എന്ന് പിജി പറഞ്ഞു. 

എംഗൽസിന്റെ ‘പ്രകൃതിയുടെ വൈരുദ്ധ്യാത്മകത’ ആഴത്തിൽ പഠിച്ചതാണ് ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കളെ പ്രകൃതിക്ക് അനുകൂലമായ നയം സ്വീകരിക്കാനും പരിസ്ഥിതിയെ ആഴത്തിൽ മനസ്സിലാക്കാനും പ്രേരിപ്പിച്ചത്. കമ്യൂണിസ്റ്റുകാരുടെ പരിസ്ഥിതി ബോധത്തിന്റെ അടിത്തറ ഈ പുസ്തകം ആയിരുന്നു.

മറ്റൊന്ന് ഏംഗൽസ് എഴുതിയ ‘വാനരനിൽ നിന്ന് നരനിലേക്കുള്ള പരിവർത്തനത്തിൽ അധ്വാനത്തിനുള്ള പങ്ക്’ എന്ന ഒരു ചെറിയ ലഘുലേഖയും. ഇതെല്ലാം പഠിക്കുക മാത്രമല്ല, ഒട്ടേറെ സ്ഥലങ്ങളിൽ ക്ലാസ് എടുക്കാനും ഇവർ തയാറായി. 

കെ. ചന്ദ്രശേഖരൻ (ഫയൽ ചിത്രം)

 

∙ ബാലറാമിന്റെ ലഘുലേഖ

 

അറുപതുകളുടെ തുടക്കത്തിലാണ് പാലക്കാട്ടെ അകമലവാരം പതിച്ചുകൊടുക്കാൻ നീക്കം നടന്നത്. കെ. ചന്ദ്രശേഖരൻ ആയിരുന്നു റവന്യൂ മന്ത്രി. അക്കാലത്ത് സിപിഐയുടെ കർഷകസംഘം ലഘുലേഖ പുറത്തിറക്കി. കാടു പതിച്ചുകൊടുക്കുന്നത് മലമ്പുഴ ഡാമിന്റെ വൃഷ്ടി പ്രദേശത്തെ തകർക്കുമെന്നും മണ്ണൊലിപ്പുണ്ടാകുമെന്നുമായിരുന്നു അതിൽ വാദിച്ചത്.

സിപിഐ നേതാവായ എൻ.ഇ. ബാലറാം ആയിരുന്നു അന്ന് ഈ മുന്നറിയിപ്പ് നൽകിയത്. പരിസ്ഥിതിയുടെ പ്രാധാന്യം ഇത്രയധികം ചർച്ചയാവുന്നതിന് എത്രയോ മുൻപാണ് ബാലറാം ഈ നിലപാടെടുത്തത്. പരിസ്ഥിതി തകർച്ച മൂലം ഹൈറേഞ്ച് ഉപേക്ഷിച്ച് ജനങ്ങൾ താഴേയ്ക്ക് ഇറങ്ങുന്ന പ്രവണതയെപ്പറ്റിയാണ് സി. ഉണ്ണിരാജ ജനയുഗം വാർഷികപ്പതിപ്പിലെഴുതിയത്.

കേശവദാസപുരത്തെ ആൽമരം. ചിത്രം: ശ്രീലക്ഷ്മി ശിവദാസ് ∙ മനോരമ

എംഎൻ സ്മാരകത്തിൽ മാവും പ്ലാവുമൊക്കെ വയ്ക്കാൻ മുൻകൈയെടുത്തത് താത്വികാചാര്യനായ കെ. ദാമോദരനായിരുന്നു. സൈലന്റ്‌വാലി സമരത്തിന്റെ തുടക്കകാലം മുതലേ ഉണ്ടായിരുന്ന മറ്റൊരു പ്രമുഖ നേതാവാണ് ശർമാജി. സൈലന്റ്‌വാലി സമരം വിജയിച്ചപ്പോൾ നന്ദി പറഞ്ഞുകൊണ്ട് അദ്ദേഹം ഒരു ലേഖനവും എഴുതി. കെ.പി. നൂറുദ്ദീൻ വനംമന്ത്രി ആയിരിക്കെ അദ്ദേഹത്തെ വിളിച്ചുകൊണ്ടുപോയി യൂക്കാലിപ്റ്റസ് മരങ്ങൾ ചെയ്യുന്ന ദ്രോഹം കാണിച്ചുകൊടുത്ത വ്യക്തിയാണ് കെ.വി. സുരേന്ദ്രനാഥ്.

ഈ പരിസ്ഥിതി സ്നേഹം അടുത്ത തലമുറയിലേക്കും നീണ്ടു. ബിനോയ് വിശ്വം വനംമന്ത്രിയായിരുന്ന കാലത്താണ് ‘മരം ഒരു വരം’ നടപ്പാക്കിയത്. ശാസ്തമംഗലത്ത് മരം വെട്ടുന്നതറിഞ്ഞ് എത്തിയ ബിനോയ് വിശ്വം മരത്തെ കെട്ടിപ്പിടിച്ച് നിന്ന സംഭവം വാർത്തയായി. ഇപ്പോഴത്തെ കൃഷിമന്ത്രി പി. പ്രസാദും പരിസ്ഥിതി വിഷയങ്ങളിൽ വിട്ടുവീഴ്ച ചെയ്യാത്തയാളാണ്. അവരുടെ സ്വന്തം ഓഫിസിലാണ് മരങ്ങൾക്ക് ചരമഗീതമുണ്ടായത്. 

∙ മരം വെട്ടാനും കാരണങ്ങൾ

എം.എൻ. സ്മാരക വളപ്പിൽ പല പ്രമുഖ നേതാക്കളുടെയും പേരിൽ പരിസ്ഥിതി ദിനമായ ജൂൺ 5ന് നട്ട ‘ഓർമമരങ്ങളും’ വെട്ടിമാറ്റപ്പെട്ടു. കെട്ടിടം നിർമിക്കാൻ വന്ന കോൺട്രാക്ടർ ആണ് മരം വെട്ടിമാറ്റിയതെന്നാണ് വിശദീകരണം. പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫിസിൽ ആരോടും ചർച്ച ചെയ്യാതെ കോൺട്രാക്ടർ മരംവെട്ടണമെങ്കിൽ എന്തൊരു അനാഥത്വം ആയിരിക്കും എന്ന് അതിശയിക്കുകയാണ് പലരും.

പാർട്ടിയിൽ മുൻപൊന്നും ഇല്ലാത്ത രീതികൾ കടന്നുവരുന്നതിന്റെ ലക്ഷണങ്ങളാവാം എന്നും എന്തിനാണ് ഇത്രയും വലിയ കെട്ടിടങ്ങൾ എന്നും വിമർശകർ ചോദിക്കുന്നു. അടുത്തിടെയാണ് കൊട്ടാരക്കര കുളക്കടയിൽ 12 കോടി രൂപ ചെലവിൽ സി.കെ. ചന്ദ്രപ്പന് സ്മാരകം നിർമിച്ചത്. ഇത്രയും വലിയ കെട്ടിടം എന്തിനെന്ന് പലരും അന്നും അതിശയിച്ചു.

ഇ. ചന്ദ്രശേഖരൻനായർ (ഫയൽ ചിത്രം)

ജനങ്ങളുടെ ഹൃദയത്തിലാണ് പാർട്ടി വേണ്ടതെന്നത് എല്ലാ സംഘടനകൾക്കും ബാധകമാണ്. കെട്ടിടങ്ങളുടെ വലിപ്പമല്ല പാർട്ടിയെ നിശ്ചയിക്കുന്നത്. എംഎൻ സ്മാരകം ഒട്ടും ചെറുതല്ലാത്ത കെട്ടിടമാണ്. അതിന് ഉൾക്കൊള്ളാൻ പറ്റാത്തത്രയും പാർട്ടി വളർന്നതായി വിവരമില്ലെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ദേശീയപാർട്ടി പദവി നഷ്ടമായതാണ് ഒടുവിൽ കേട്ട വാർത്ത.

പികെവി മുഖ്യമന്ത്രി ആയിരിക്കുന്ന കാലത്ത് പരിസ്ഥിതി വിഷയത്തിൽ അദ്ദേഹത്തെ മറ്റു നേതാക്കൾ വിമർശിച്ചിരുന്നു. ഇപ്പോൾ അത്തരം വിമർശനങ്ങൾക്ക് ആളില്ലാതായതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് വിമർശകർ പറയുന്നു. 

∙ പുതിയ കെട്ടിടവും ശിലാഫലകവും

സിപിഐയുടെ പ്രമുഖ നേതാവായിരുന്നു ഇ. ചന്ദ്രശേഖരൻനായർ. വലിയൊരു സംസ്കൃത പണ്ഡിതനായിരുന്ന അദ്ദേഹം ‘ഹിന്ദുമതം ഹിന്ദുത്വം’ എന്ന പുസ്തകമെഴുതിയത് തന്നെ യഥാർഥ ഹിന്ദു ആശയങ്ങൾ ഉപയോഗിച്ച് ബിജെപിയെ ചെറുക്കാൻ വേണ്ടിയാണ്. ഉപനിഷത്തുകളുടെ ആരാധകനായിരുന്നു അദ്ദേഹം.

തത്വചിന്തയുടെ ബലത്തിൽ അദ്ദേഹം ഒരിക്കൽ പറഞ്ഞു- നമ്മുടെ രാഷ്ട്രീയക്കാർ ശിലാഫലകത്തിൽ പേരെഴുതാൻ മത്സരിക്കുന്നതു കണ്ടിട്ടില്ലേ? അമരത്വം നേടാനാണത്. കമ്യൂണിസ്റ്റ്‌ പാർട്ടി പിളരുന്നതിന് തൊട്ടു മുൻപ്, 1962 സെപ്റ്റംബറിലാണ് ഈ കെട്ടിടം പാർട്ടിയുടെ ആസ്ഥാനമാകുന്നത്.

കെ.വി. സുരേന്ദ്രനാഥ് (ഫയൽ ചിത്രം)

എം.എൻ. ഗോവിന്ദൻനായരുടെ മരണശേഷം 1985ലാണ് കെട്ടിടം എംഎൻ സ്മാരകം ആയത്. എംഎൻ സ്മാരകം ആകുന്നതിനു മുൻപ് കെട്ടിടത്തിന് ശിലയിട്ടത് സി. രാജേശ്വരറാവു ആയിരുന്നു. അന്ന് ശിലാഫലകം ഉണ്ടായില്ല. എന്നാൽ പുതുക്കിപ്പണിയുന്ന കെട്ടിടത്തിൽ ശിലാഫലകവും പേരുകളുമുണ്ട്. 

∙ പാർട്ടികളുടെ സ്ഥാപനവൽക്കരണം

എകെജി സെന്റർ വരുന്നതിനു മുൻപ് പാളയം മാർക്കറ്റിലായിരുന്നു സിപിഎം ഓഫിസ്. എകെജി സെന്ററിന്റെ ചിട്ടവട്ടങ്ങളിലേക്ക് കടന്നപ്പോൾ സാധാരണക്കാരന് പ്രവേശനം നഷ്ടമായി. വലിയ തോതിൽ പിരിവുനടത്തി കെട്ടിടങ്ങൾ നിർമിക്കുന്നതിൽ ആദ്യകാലം മുതലേ നിഷ്ഠയുള്ളവരായിരുന്നു സിപിഎം നേതാക്കൾ. ബംഗാളിൽ അങ്ങനെ നിർമിച്ച സിപിഎം ഓഫിസുകളാണ് ബോർഡുമാറി തൃണമൂൽ കോൺഗ്രസിന്റെ ഓഫിസ് ആയത്. ഇതിൽ 80% ഓഫിസുകളും തിരിച്ചുപിടിച്ചതായാണ് അടുത്തിടെ സിപിഎം വ്യക്തമാക്കിയത്. 

തൃണമൂലിന്റെ ഗുണ്ടാരാജ് അവസാനിപ്പിക്കാൻ സിപിഎം അണികൾ ബിജെപിക്ക് വോട്ട് ചെയ്യാൻ തുടങ്ങിയതോടെയാണ് തൃണമൂൽ അയഞ്ഞുകൊടുത്തത്. അതോടെ ഓഫിസുകൾ തുറക്കാനും അനുവദിച്ചെന്നാണ് വാർത്തകൾ വന്നത്. പിരിവു നടത്താനുള്ള അവസരമായി ഇത്തരം കെട്ടിട നിർമാണങ്ങളെ രാഷ്ട്രീയപാർട്ടികൾ ഉപയോഗിക്കുന്നുണ്ട്. എംഎൻ സ്മാരക നവീകരണ ഫണ്ട് നൽകാൻ വിസമ്മതിച്ച കടയുടമയെ  സിപിഐ പ്രാദേശിക നേതാവിന്റെ നേതൃത്വത്തിൽ നാംലഗസംഘം മർദിച്ചെന്ന് പരാതി വന്നത് കുറച്ചുനാൾ മുൻപാണ്. 

പോത്തൻകോട് എംഡി തിയറ്ററിനു സമീപം പലഹാരക്കട നടത്തുന്ന തമിഴ്നാട് സ്വദേശി മാരിയപ്പന് ആണ് മർദനമേറ്റത്. സിപിഐക്കാർക്ക് എതിരെ പോത്തൻകോട് പൊലീസ് കേസ് എടുക്കുകയും ചെയ്തു. പിരിവ് ചോദിച്ചു കടയിൽ എത്തിയവർക്ക് 50 രൂപയാണ് മാരിയപ്പൻ നൽകിയത്. തുക കുറഞ്ഞു പോയെന്ന് പറഞ്ഞ് നേതാവ് ബഹളം വച്ചു. ഇതു ചോദ്യം ചെയ്തപ്പോഴാണ് മാരിയപ്പനെ നാലംഗസംഘം വളഞ്ഞിട്ട് മർദിച്ചതെന്നാണ് പരാതി. 

പിരിക്കുന്നത് രാഷ്ട്രീയ പ്രവർത്തനം കൂടിയായാണ് പണ്ട് കമ്യൂണിസ്റ്റുകാർ ചിന്തിച്ചിരുന്നത്. മുൻപ് കെ.വി. സുരേന്ദ്രനാഥിന്റെ നേതൃത്വത്തിൽ കടകളിൽ പിരിവിനു പോയ കാര്യം ഒരു പ്രവർത്തകനാണ് അനുസ്മരിച്ചത്. ഒരു ഹോട്ടലിൽ ചെന്നപ്പോൾ കടയുടമ 100 രൂപ നൽകി. 50 രൂപ തിരിച്ചുകൊടുക്കുകയാണ് അദ്ദേഹം ചെയ്തത്. സംശയിച്ചു നിന്ന അണികളോട് അദ്ദേഹം പറഞ്ഞു: ‘കൂടുതൽ പണം കിട്ടിയാൽ പിരിവ് നേരത്തെ നിർത്തും. ഇല്ലെങ്കിൽ നമ്മൾ കൂടുതൽ സ്ഥലങ്ങളിൽ പോകും. അപ്പോൾ നമ്മുടെ ആശയം കൂടുതൽ പേരിലേക്ക് എത്തും’. കാലം മാറിയത് മാരിയപ്പനെപ്പോലുള്ളവർ ഇനിയും അറിഞ്ഞിട്ടില്ല. 

 

English Summary:  Trees at M.N memorial state committee office of CPI are cut down; Does CPI to reverse it's ecological propaganda?