ഫോർട്ട് കൊച്ചി ബീച്ച്. സായാഹ്നം. തിരകളുടെ ഇരമ്പം. തീരത്തു യുവാക്കളുടെ സംഘം. യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിന്റെ ആ വേദിയിൽ തിരകളേക്കാൾ ഇരമ്പുന്ന ഹൃദയത്തോടെ എ.ജി. പേരറിവാളൻ (51) ഇരുന്നു; ഒപ്പം, അമ്മ അർപുതം അമ്മാളും. ‘വൈകിയ നീതി, നീതി നിഷേധം’ എന്ന വിഷയത്തെക്കുറിച്ചായിരുന്നു ആ അമ്മയും മകനും പറഞ്ഞത്; അല്ല, ഹൃദയം തുറന്നു വച്ചത്.

ഫോർട്ട് കൊച്ചി ബീച്ച്. സായാഹ്നം. തിരകളുടെ ഇരമ്പം. തീരത്തു യുവാക്കളുടെ സംഘം. യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിന്റെ ആ വേദിയിൽ തിരകളേക്കാൾ ഇരമ്പുന്ന ഹൃദയത്തോടെ എ.ജി. പേരറിവാളൻ (51) ഇരുന്നു; ഒപ്പം, അമ്മ അർപുതം അമ്മാളും. ‘വൈകിയ നീതി, നീതി നിഷേധം’ എന്ന വിഷയത്തെക്കുറിച്ചായിരുന്നു ആ അമ്മയും മകനും പറഞ്ഞത്; അല്ല, ഹൃദയം തുറന്നു വച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫോർട്ട് കൊച്ചി ബീച്ച്. സായാഹ്നം. തിരകളുടെ ഇരമ്പം. തീരത്തു യുവാക്കളുടെ സംഘം. യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിന്റെ ആ വേദിയിൽ തിരകളേക്കാൾ ഇരമ്പുന്ന ഹൃദയത്തോടെ എ.ജി. പേരറിവാളൻ (51) ഇരുന്നു; ഒപ്പം, അമ്മ അർപുതം അമ്മാളും. ‘വൈകിയ നീതി, നീതി നിഷേധം’ എന്ന വിഷയത്തെക്കുറിച്ചായിരുന്നു ആ അമ്മയും മകനും പറഞ്ഞത്; അല്ല, ഹൃദയം തുറന്നു വച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫോർട്ട് കൊച്ചി ബീച്ച്. സായാഹ്നം. തിരകളുടെ ഇരമ്പം. തീരത്തു യുവാക്കളുടെ സംഘം. യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിന്റെ ആ വേദിയിൽ തിരകളേക്കാൾ ഇരമ്പുന്ന ഹൃദയത്തോടെ എ.ജി. പേരറിവാളൻ (51) ഇരുന്നു; ഒപ്പം, അമ്മ അർപുതം അമ്മാളും. ‘വൈകിയ നീതി, നീതി നിഷേധം’ എന്ന വിഷയത്തെക്കുറിച്ചായിരുന്നു ആ അമ്മയും മകനും പറഞ്ഞത്; അല്ല, ഹൃദയം തുറന്നു വച്ചത്.

 

എ.ജി. പേരറിവാളൻ (Photo by Arun SANKAR / AFP)
ADVERTISEMENT

ഇനി അൽപം ഫ്ലാഷ് ബാക്ക്: 1991 മേയ് 21. മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് അധ്യക്ഷനുമായിരുന്ന രാജീവ് ഗാന്ധി തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരിൽ എൽടിടിഇ നടത്തിയ ചാവേർ ബോംബ് സ്ഫോടനത്തിൽ ചിന്നിച്ചിതറിയ ദാരുണ ദിനം. ലോകം നടുങ്ങിയ ആ ദിനത്തിനു ശേഷം കുറ്റവാളികളെ തേടി അന്വേഷണ ഏജൻസികളുടെ വേട്ട. ഒട്ടേറെപ്പേർ പിടിയിലായി. 1991 ജൂൺ 11. ബോംബ് സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരൻ ഒറ്റക്കണ്ണൻ ശിവരശനു ബോംബ് സ്ഫോടനത്തിന് ആവശ്യമായ 9 വോൾട്ടിന്റെ രണ്ടു ബാറ്ററികൾ വാങ്ങി നൽകിയെന്ന് ആരോപിച്ചാണു പേരറിവാളൻ (അറിവ്) എന്ന 19 വയസ്സുകാരനെ അറസ്റ്റ് ചെയ്തത്. അന്നു തുടങ്ങി, പേരറിവാളന്റെ പോരാട്ടം; നീതിക്കു വേണ്ടി.

 

‘ടാഡ’ കോടതി 1998 ൽ പേരറിവാളൻ ഉൾപ്പെടെ 26 പേർക്കു വധശിക്ഷ വിധിച്ചു. സുപ്രീം കോടതി വധശിക്ഷ ശരിവച്ചത് 1999 ൽ. പിന്നീട്, 19 പേരെ സുപ്രീം കോടതി കുറ്റവിമുക്തരാക്കി. പേരറിവാളൻ ഉൾപ്പെടെ 4 പേരുടെ വധശിക്ഷ ശരിവച്ച കോടതി മറ്റു 3 പേർക്കു ജീവപര്യന്തം തടവും വിധിച്ചു. എന്നാൽ, 2000 ൽ നളിനിയുടെ വധശിക്ഷ ജീവപര്യന്തമാക്കി ഇളവു ചെയ്തു. 2014 ലാണു പേരറിവാളൻ ഉൾപ്പെടെ 3 പേരുടെ വധശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്തത്. അതിനകം തന്നെ ജീവപര്യന്ത തടവു കാലാവധി പൂർത്തിയാക്കിയിരുന്ന പേരറിവാളൻ മോചനത്തിനായി വീണ്ടും നിയമ പോരാട്ടത്തിന്റെ വഴിയിൽ. 

 

വി.ആർ. കൃഷ്ണയ്യർക്കൊപ്പം അർപുതം അമ്മാൾ. 2011ലെ ചിത്രം.
ADVERTISEMENT

തമിഴ്നാട് ഗവർണർക്കു ദയാഹർജി നൽകിയെങ്കിലും നടപടിയുണ്ടായില്ല. പേരറിവാളൻ ഉൾപ്പെടെ രാജീവ് വധക്കേസിൽ ജീവപര്യന്ത ശിക്ഷ അനുഭവിക്കുന്ന 7 പേരെയും മോചിപ്പിക്കണമെന്നു സംസ്ഥാന സർക്കാർ 2018 ൽ ഗവർണർക്കു ശുപാർശ നൽകിയിട്ടും ഫലമുണ്ടായില്ല. ഗവർണർ തീരുമാനം രാഷ്ട്രപതിക്കു വിട്ടു. പേരറിവാളൻ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. അനുകൂല വിധി. പേരറിവാളനു മുന്നിൽ ജയിൽ കവാടങ്ങൾ എന്നന്നേക്കുമായി തുറന്നു; 2022 മേയ് 18 ന്.  തടവറയ്ക്കുള്ളിൽ പേരറിവാളനും പുറത്ത് അർപുതം അമ്മാളും നടത്തിയ അപൂർവ നിയമപോരാട്ടത്തിന്റെ വിജയം. എങ്കിലും, അതിനകം വിലമതിക്കാനാകാത്ത 31 വർഷങ്ങൾ അദ്ദേഹത്തിനു നഷ്ടമായിരുന്നു.

 

∙ നന്ദി, ജസ്റ്റിസ് കൃഷ്ണയ്യർ!

എ.ജി.പേരറിവാളന്റെ ആത്മകഥയുടെ കവർച്ചിത്രം

 

ADVERTISEMENT

കടൽത്തിരകൾക്ക് ഇപ്പുറം ഹൃദയം നിറഞ്ഞൊഴുകിയ വികാരത്തിരകളിൽ ഇടയ്ക്കൊക്കെ മിഴി നനഞ്ഞു പേരറിവാളൻ പറഞ്ഞു തുടങ്ങി: ‘‘വണക്കം. ആദ്യം നന്ദി പറയേണ്ടതു ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർക്കാണ്. അദ്ദേഹത്തിന്റെ മണ്ണിൽ നിന്നാണു ഞാൻ സംസാരിക്കുന്നത്. 2014 ൽ ഞാൻ അദ്ദേഹവുമായി ഫോണിൽ സംസാരിച്ചിരുന്നു, അദ്ദേഹത്തിന്റെ 100 –ാം പിറന്നാൾ ആഘോഷ വേളയിൽ. എനിക്കു നീതി കിട്ടാനായി അദ്ദേഹം രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മറ്റു നേതാക്കൾക്കുമൊക്കെ കത്തുകളെഴുതി. ‘ഡിലേയ്ഡ് ജസ്റ്റിസ് എന്നാൽ ജസ്റ്റിസ് ഡിനൈഡ്’ ആണെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. ഒടുവിൽ 31 വർഷത്തെ ജയിൽവാസത്തിനു ശേഷം കഴിഞ്ഞ വർഷം ഞാൻ മോചിതനായി. ഇപ്പോൾ, കേരളത്തിൽ വന്നു. പക്ഷേ, അതു കാണാൻ ജസ്റ്റിസ് കൃഷ്ണയ്യർ ഇല്ല. അതെനിക്കു വലിയ ദുഃഖമാണ്.

 

പേരറിവാളൻ

നിയമവിരുദ്ധമായി കസ്റ്റഡിയിൽ പോകേണ്ടി വന്നില്ലായിരുന്നുവെങ്കിൽ ഞാൻ 91 ൽ തന്നെ മോചിതനാകുമായിരുന്നു. പക്ഷേ, നിയമ വശങ്ങളൊന്നും അറിയാത്തതിനാൽ കടുത്ത അനീതി നേരിടേണ്ടിവന്നു. പൊലീസ് പല കടലാസുകളിലും ഒപ്പിട്ടു വാങ്ങി. ഞാൻ എഴുതിയതും അല്ലാത്തതുമൊക്കെ എന്റെ പേരിലായി. തമിഴ്നാട്ടിലെ ആദ്യ ‘ടാഡ’ കേസായിരുന്നു ഞങ്ങളുടേത്. മറ്റു നിയമങ്ങളും ടാഡയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് അഭിഭാഷകർക്കു പോലും വലിയ പിടിയുണ്ടായിരുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥനു നൽകുന്ന മൊഴി കോടതിയിൽ പ്രധാന തെളിവാകില്ലെന്നായിരുന്നു എന്റെ അഭിഭാഷകൻ പറഞ്ഞത്. പക്ഷേ, ടാഡ നിയമപ്രകാരം അതു പ്രധാന തെളിവായി പരിഗണിക്കപ്പെട്ടു. അതു വലിയ തിരിച്ചടിയായി.

പേരറിവാളന്റെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയതിന്റെ ആഹ്ലാദം പങ്കിടുന്ന അർപുതം അമ്മാൾ. 2014ലെ ചിത്രം: PTI

 

∙ ടാഡയുടെ ഊരാക്കുടുക്കിൽ

 

പേരറിവാളനും അമ്മ അർപുരം അമ്മാളും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ സന്ദർശിച്ചപ്പോൾ (Photo by PTI)

അന്നെനിക്ക് 19 വയസ്സു മാത്രം. 8 – 9 ദിവസം എന്നെ കസ്റ്റഡിയിൽ വച്ചു. പിന്നെ, ‘ടാഡ’ വകുപ്പു ചേർത്ത് പ്രതിയാക്കി. ടാഡ കേസുകളിൽ അന്തിമ വിധി കൽപിക്കാൻ സുപ്രീം കോടതിക്കു മാത്രമേ അധികാരമുള്ളൂ. രഹസ്യ വിചാരണയാണു (ഇൻ ക്യാമറ) നടന്നത്. പുറത്ത് ആരും ഒന്നും അറിയില്ല. ടാഡ പ്രതികൾ നേരിടുന്ന വലിയൊരു പ്രതിസന്ധിയുണ്ട്. മറ്റു നിയമങ്ങളിൽനിന്നു വ്യത്യസ്തമായി ടാഡ പ്രകാരം കുറ്റം ചുമത്തപ്പെട്ടയാളുടെ നിരപരാധിത്വം തെളിയിക്കാനുള്ള ബാധ്യത അയാൾക്കു തന്നെയാണ്! പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ ജയിലിൽ കിടക്കുന്ന പ്രതി എങ്ങനെ നിരപരാധിത്വം തെളിയിക്കും? ക്രൂരമായ നിയമമായിരുന്നു ടാഡ. ആരെയും പ്രതിയാക്കാൻ കഴിയുന്ന നിയമം! ഏറ്റവും അധികം ദുരുപയോഗിക്കപ്പെട്ട നിയമം!

 

പൊലീസിനു നൽകിയ മൊഴി പ്രധാന തെളിവായി പരിഗണിക്കണമെന്നാണു ടാഡ ചട്ടം. പൊലീസ് രേഖപ്പെടുത്തുന്നത് എന്തു തന്നെയായാലും അതു തെളിവായി മാറും! പിന്നെ, എന്തു ചെയ്യാൻ? വൈകിയാണെങ്കിലും എനിക്കു ഭാഗ്യമായി വന്നതു അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി വി.ത്യാഗരാജൻ 2013 ൽ വെളിപ്പെടുത്തൽ നടത്തിയതാണ്. അദ്ദേഹം പറഞ്ഞു: ‘‘ഞാൻ പേരറിവാളന്റെ മൊഴി തെറ്റായി രേഖപ്പെടുത്തിയതാണ്. ബാറ്ററി വാങ്ങിക്കൊടുത്തെങ്കിലും അത് എന്തിനു വേണ്ടിയാണെന്ന് അറിയില്ലെന്നായിരുന്നു പേരറിവാളന്റെ മൊഴി. ഞാൻ ആ ഭാഗം ഒഴിവാക്കുകയും എന്റെ വ്യാഖ്യാനം ഉൾപ്പെടുത്തുകയും ചെയ്തു.’’ വെളിപ്പെടുത്തുക മാത്രമല്ല, അദ്ദേഹം 2017 ൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലവും നൽകി. ‘യെസ്, ഐ മെയ്ഡ് എ മിസ്റ്റേക്’ എന്ന് അദ്ദേഹം തുറന്നു സമ്മതിച്ചതാണു നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിൽ വഴിത്തിരിവായത്. ഇനിയൊരിക്കലും, വ്യാജ തെളിവുകളുടെ പേരിൽ ആരും കുറ്റവാളിയായി വിധിക്കപ്പെടുന്ന അവസ്ഥയുണ്ടാകരുത്. അതാണ് എന്റെ പ്രാർഥന. എന്നെപ്പോലെ മറ്റൊരു നിരപരാധി കൂടി ശിക്ഷിക്കപ്പെടരുത്.

 

ജയിൽമോചിതനായ പേരറിവാളനെ മധുരം നൽകി സ്വീകരിക്കുന്നു. 2022ലെ ചിത്രം: PTI

∙ മരണ വാറന്റ്, ഒന്നല്ല മൂന്നു വട്ടം

അർപ്പുതം അമ്മാൾ (Photo by ARUN SANKAR / AFP

 

മൂന്നു വട്ടം എനിക്കു ബ്ലാക്ക് വാറന്റുമായി (മരണ വാറന്റ്) ജയിൽ അധികൃതർ വന്നു. ആദ്യ തവണ അതു കണ്ടപ്പോൾ എന്റെ നെഞ്ചു പൊട്ടിപ്പോയി. എല്ലാം തല്ലിത്തകർക്കാനുള്ള ദേഷ്യം തോന്നി. അളവില്ലാതെ സങ്കടം വന്നു. ഒരു തെറ്റും ചെയ്യാത്ത എന്നെ തൂക്കിക്കൊല്ലാൻ പോകുന്നു! എനിക്ക് എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു, എന്തു പറയണമെന്ന് അറിയില്ലായിരുന്നു! പറഞ്ഞറിയിക്കാൻ വയ്യാത്ത അവസ്ഥ. ആരും മാനസികമായി തകർന്നു പോകും, അത്തരമൊരു അവസ്ഥയിൽ. എങ്കിലും, 3 വട്ടവും ഞാൻ രക്ഷപ്പെട്ടു. ഒടുവിൽ, നീതി ലഭിച്ചു, മോചിതനായി. പക്ഷേ, നെഞ്ചു നീറിയ അന്നാളുകൾ മറക്കുക വയ്യ, ഒരിക്കലും. 

 

ഞാനിപ്പോഴും കരിനിയമങ്ങൾക്കെതിരെ പ്രതികരിക്കുന്നുണ്ട്, സമ്മേളനങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ടാഡ പിൻവലിച്ചെങ്കിലും മറ്റൊരു രൂപത്തിൽ യുഎപിഎ പോലുള്ള നിയമങ്ങൾ വന്നു. അവയെല്ലാം അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കുന്നു. നിരപരാധികൾ തുറുങ്കിൽ അടയ്ക്കപ്പെടുന്നു. ആ സ്ഥിതി മാറണം. യുഎപിഎ പോലുള്ള നിയമങ്ങൾക്കെതിരെ വ്യാപകമായ ബോധവൽക്കരണം ആവശ്യമാണ്. ഇനിയൊരിക്കലും എന്നെപ്പോലെ ഒരു നിരപരാധി കുറ്റവാളിയായി വിധിക്കപ്പെടുന്ന സ്ഥിതി ഉണ്ടാകരുത്. അതിനാണ് ഇനി എന്റെ പോരാട്ടം.

 

എനിക്കു ശ്രീലങ്കൻ തമിഴ് ജനതയുടെ ദുരിതങ്ങളിൽ സങ്കടം തോന്നിയിരുന്നു. അല്ലാതെ,  ഒരുവിധ ഭീകര പ്രവർത്തനത്തിലും ഞാൻ ഒരു വിധത്തിലും പങ്കാളി ആയിരുന്നില്ല. രാജീവ് ഗാന്ധി വധം രാഷ്ട്രീയമായി വലിയ പ്രത്യാഘാതമുണ്ടാക്കിയ സംഭവമായിരുന്നു. അങ്ങേയറ്റം സെൻസിറ്റീവ് ആയ കേസ്. ഞാൻ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിദ്യാർഥിയായിരുന്നു. അന്വേഷണ സംഘം എന്നെ ‘ബോംബ് വിദഗ്ധൻ’ ആയി ചിത്രീകരിച്ചു. ആ തരത്തിൽ മാധ്യമ വാർത്തകൾ നൽകി. അങ്ങനെ, എന്നെ കുറ്റവാളിയാക്കി. അന്നത്തെ മാധ്യമ വിചാരണയും എനിക്കെതിരായി. അന്വേഷണ സംഘത്തിലുണ്ടായിരുന്ന എസ്പി ഒരു പതിറ്റാണ്ടിനു ശേഷം 2004 ൽ ഒരു ഇന്റർവ്യൂവിൽ പറഞ്ഞു: ‘‘രാജീവ് ഗാന്ധിയെ വധിച്ച സ്ഫോടനത്തിന് ഉപയോഗിച്ച ബോംബ് നിർമിച്ചത് ആരെന്നു കണ്ടെത്താൻ കഴിഞ്ഞില്ല.’’ അപ്പോൾ പിന്നെ, ബോംബ് വിദഗ്ധൻ എന്നു പറഞ്ഞ് എന്നെ ജയിലിൽ അടച്ചത് എന്തിനാണ്?

 

∙ എന്റെ അമ്മ, സ്പെഷൽ അമ്മ!

 

എല്ലാവർക്കും അവരുടെ അമ്മ സ്പെഷലാണ്. എന്റെ അമ്മ വെറും സ്പെഷൽ അല്ല; എക്സ്ട്രാ സ്പെഷൽ! അമ്മ ഇല്ലായിരുന്നെങ്കിൽ, അമ്മയുടെ പോരാട്ടം ഇല്ലായിരുന്നെങ്കിൽ ഞാൻ ഇപ്പോൾ ജീവനോടെ നിങ്ങൾക്കു മുന്നിൽ ഉണ്ടാകുമായിരുന്നില്ല. അമ്മയുടെ ത്യാഗമാണ് എന്റെ ജീവിതം. മാക്സിം ഗോർക്കിയുടെ ‘അമ്മ’ എന്ന നോവൽ എനിക്കിഷ്ടമായിരുന്നു. അതു പോലെ എന്റെ ജീവിതത്തിലും സംഭവിക്കുമെന്ന് അന്നൊന്നും കരുതിയിരുന്നില്ല. അതിലെ പവേലും അമ്മയും ഇഷ്ട കഥാപാത്രങ്ങളായിരുന്നു. എന്റെ അമ്മയുടെ പോരാട്ടം എന്നെ രക്ഷിച്ചു. എന്നെ ജീവനോടെ ജയിലിനു പുറത്തു കൊണ്ടുവന്നത് അമ്മയുടെ പോരാട്ടമാണ്.

 

കേസിന്റെ തുടക്കത്തിൽ, എനിക്കു സ്വന്തം നിലയ്ക്ക് അഭിഭാഷകനെ വയ്ക്കാൻ പോലും ശേഷിയുണ്ടായിരുന്നില്ല. സൗജന്യ നിയമ സഹായത്തിന്റെ ആനുകൂല്യം ഉപയോഗിച്ചാണു തുടക്കത്തിൽ പോരാട്ടം. പിന്നെ, എന്റെ സഹോദരി പഠിച്ചു നല്ല നിലയിൽ എത്തി ജോലി ലഭിച്ചതോടെ അവരുടെ സാമ്പത്തിക സഹായം എനിക്കു കിട്ടി. കൂടുതൽ അഭിഭാഷകരുടെ സഹായം നേടാനും കഴിഞ്ഞു. കുറേക്കാലം കഴിഞ്ഞു ‘ടാഡ’ നിയമം റദ്ദാക്കി. ജസ്റ്റിസ് കെ.ടി.തോമസ് പറഞ്ഞതു രാജീവ് വധം ഭീകരാക്രമണമായി കാണാൻ ആകില്ലെന്നും രാജീവിനോട് എൽടിടിഇ നേതൃത്വത്തിന് ഉണ്ടായിരുന്ന വ്യക്തിപരമായ ശത്രുത മൂലമാണെന്നുമാണ്. രാജ്യത്തിന് എതിരായ കുറ്റമായി കാണാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. 

 

ടാഡ പ്രതികളെയെല്ലാം കുറ്റവിമുക്തരാക്കുന്നതിനായി അന്നത്തെ ജയലളിത സർക്കാർ നിയമം കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും കേന്ദ്ര, സംസ്ഥാന അധികാര തർക്കം മൂലം അതു തടസ്സപ്പെട്ടു. അതോടെ, എന്റെ മോചനം വീണ്ടും വൈകി. (പേരറിവാളന്റെ വാക്കുകൾ കേട്ടിരിക്കെ, പലപ്പോഴും അർപുതം അമ്മാളിന്റെ കണ്ണുകൾ നനഞ്ഞു. 31 വർഷത്തിനിപ്പുറവും, അവർക്കു മറക്കാൻ കഴിയില്ലല്ലോ, അനുഭവിച്ചതൊന്നും! )

 

∙ ‘എനക്കു തേവൈ എൻ മകൻ’

 

ജസ്റ്റിസ് കൃഷ്ണയ്യരുടെ നീതിബോധത്തെക്കുറിച്ചു തന്നെയാണ് അർപുതം അമ്മാളും പറഞ്ഞത്. ‘‘ കേരളത്തിൽ പലവട്ടം വന്നിട്ടുണ്ട്. അതെല്ലാം എന്റെ അറിവിന്റെ (പേരറിവാളൻ) മോചനത്തിനു വഴികൾ തേടിയായിരുന്നു. ജസ്റ്റിസ് കൃഷ്ണയ്യരെ പല തവണ കണ്ടു. അദ്ദേഹം എല്ലാ ഭരണാധികാരികൾക്കും കത്തുകളെഴുതി, എന്റെ മകന്റെ മോചനത്തിനു വേണ്ടി. ടൈപ്പിസ്റ്റ് കത്തുകൾ തയാറാക്കാൻ അൽപം വൈകിയാൽ അദ്ദേഹം ഇടപെടും. ‘‘വേഗം ടൈപ്പ് ചെയ്യൂ, വലിയ ഗൗരവമുള്ള കാര്യമാണ്’’ എന്നു പറയും. ഇപ്പോൾ, ഞാനും അറിവും ഒരുമിച്ച് അദ്ദേഹത്തിന്റെ മണ്ണിൽ വന്നു. പക്ഷേ, അതു കാണാൻ അദ്ദേഹം ജീവനോടെയില്ല എന്നതു സങ്കടമാണ്.

 

കേരളത്തിൽ മുകുന്ദൻ സി.മേനോൻ ഉൾപ്പെടെ ഒരുപാടു പേർ സഹായിച്ചു. എല്ലാവർക്കും നന്ദി. ഇനിയൊരിക്കലും ഒരമ്മയ്ക്കും എന്റെ അനുഭവമുണ്ടാകരുത്. ഞാനൊരു നിരീശ്വരവാദിയാണ്. പെരിയാറിസ്റ്റ്. ഇ.വി.രാമസ്വാമി പെരിയാറിന്റെ ആദർശങ്ങൾ കേട്ടാണു വളർന്നത്. എന്റെ മകൻ നിരപരാധിയാണെന്ന് എനിക്കുറപ്പായിരുന്നു. പിന്നെ, ഞാനെന്തിനു ഭയക്കണം? ആരെ ഭയക്കണം? ആരാണെങ്കിലും ഒരു നാൾ മരിക്കും; ഞാനും. പക്ഷേ, നീതിക്കു വേണ്ടി പോരാടാതെ മരിക്കാൻ ഞാൻ ഒരുക്കമായിരുന്നില്ല.

 

ആ സംഭാഷണം ഒരു മണിക്കൂറിൽ അവസാനിച്ചെങ്കിലും പ്രായമേറെയുള്ള ആ അമ്മയുടെ തമിഴ് മൊഴി കേൾവിക്കാരുടെ നെഞ്ചിൽ പിന്നെയും ഏറെ നേരം മുഴങ്ങിക്കാണണം. ‘‘എനക്കു തേവൈ എൻ മകൻ, എനക്കു തേവൈ നീതി. അവനെ കാപ്പാക്ക വേണ്ടിയത് എന്നുടെ കടമൈ. നിറയെ വേദനകളിരിക്ക്. അതെല്ലാം അനുഭവിക്കുമ്പോൾ താൻ തെരിയും.’’ 

എന്തൊരു കരുത്തുറ്റ അമ്മ!
 

English Summary: Perarivalan and Mother Arputham Ammal Speaks about the Justice Denied in Rajiv Gandhi Murder Case