ട്രെയിൻ സുരക്ഷ ഇന്നും കീമാന്റെ ചുറ്റികയിൽ, 2021ൽ മരണം 16,431; ശുഭയാത്ര എന്ന് സുരക്ഷിത യാത്രയാകും?
‘ചുരുളി’ എന്നു പേരുള്ള ‘നാങ്ക്’. ഈർച്ച വാൾകൊണ്ട് അറക്കാൻ പോലും പ്രയാസം. ഭൂമിയിലെതന്നെ ഏറ്റവും കാഠിന്യമുള്ള ഈ മരം സൈലന്റ് വാലി കാടുകളിൽ ധാരാളമുണ്ട്. ബ്രിട്ടിഷുകാർ കേരളത്തിൽ റെയിൽവേ ലൈൻ നിർമിക്കുന്ന കാലത്ത് സ്ലീപ്പറുകൾക്കായി ചുരുളിയുടെ തടിയാണ് ഉപയോഗിച്ചിരുന്നത്. പാളങ്ങളിൽ കുതിച്ചു പായുന്ന ട്രെയിനുകളെ താങ്ങി നിർത്താൻ അന്ന് ബ്രിട്ടിഷ് എൻജിനീയർമാർ കണ്ടെത്തിയത് ഭൂമിയിലെ ഏറ്റവും കരുത്തനെ ആയിരുന്നു. റെയിൽവേ ചരിത്രം മുതൽതന്നെ സുരക്ഷയ്ക്ക് നൽകിയിരുന്ന പ്രാധാന്യവും നാങ്കിന്റെ അകക്കാമ്പിലുണ്ട്. ട്രെയിൻ അപകടത്തെ തുടർന്ന് രണ്ട് കേന്ദ്ര മന്ത്രിമാർ രാജി വച്ച രാജ്യമാണ് ഇന്ത്യ. കേന്ദ്ര ബജറ്റിനൊപ്പംതന്നെ നേരത്തേ റെയിൽവേയ്ക്കു പ്രത്യേകം ബജറ്റ് ഇന്ത്യയിലുണ്ടായിരുന്നു.

‘ചുരുളി’ എന്നു പേരുള്ള ‘നാങ്ക്’. ഈർച്ച വാൾകൊണ്ട് അറക്കാൻ പോലും പ്രയാസം. ഭൂമിയിലെതന്നെ ഏറ്റവും കാഠിന്യമുള്ള ഈ മരം സൈലന്റ് വാലി കാടുകളിൽ ധാരാളമുണ്ട്. ബ്രിട്ടിഷുകാർ കേരളത്തിൽ റെയിൽവേ ലൈൻ നിർമിക്കുന്ന കാലത്ത് സ്ലീപ്പറുകൾക്കായി ചുരുളിയുടെ തടിയാണ് ഉപയോഗിച്ചിരുന്നത്. പാളങ്ങളിൽ കുതിച്ചു പായുന്ന ട്രെയിനുകളെ താങ്ങി നിർത്താൻ അന്ന് ബ്രിട്ടിഷ് എൻജിനീയർമാർ കണ്ടെത്തിയത് ഭൂമിയിലെ ഏറ്റവും കരുത്തനെ ആയിരുന്നു.
റെയിൽവേ ചരിത്രം മുതൽതന്നെ സുരക്ഷയ്ക്ക് നൽകിയിരുന്ന പ്രാധാന്യവും നാങ്കിന്റെ അകക്കാമ്പിലുണ്ട്. ട്രെയിൻ അപകടത്തെ തുടർന്ന് രണ്ട് കേന്ദ്ര മന്ത്രിമാർ രാജി വച്ച രാജ്യമാണ് ഇന്ത്യ. കേന്ദ്ര ബജറ്റിനൊപ്പംതന്നെ നേരത്തേ റെയിൽവേയ്ക്കു പ്രത്യേകം ബജറ്റ് ഇന്ത്യയിലുണ്ടായിരുന്നു. ‘വന്ദേ ഭാരത്’ അടക്കം റെയിൽ ഗതാഗത രംഗത്ത് കുതിക്കുമ്പോഴും യാത്രക്കാരുടെ സുരക്ഷ പാളം തെറ്റുന്നതെങ്ങിനെ? ബാലസോർ അപകടം റെയിൽവേയ്ക്ക് എന്തു മുന്നറിയിപ്പാണ് നൽകുന്നത്? ബാലസോർ അപകടത്തിന്റെ കാരണങ്ങൾ റെയിൽവേ അന്വേഷിക്കും. അതിനൊപ്പം അപകടം ബാലസോറിലേക്ക് എങ്ങനെ എത്തിയെന്നും അന്വേഷണം വരാം.
∙ റെയിൽവേയ്ക്ക് ബാലസോർ നൽകുന്ന സിഗ്നൽ?
പച്ച, ചുവപ്പ്, മഞ്ഞ. അല്ലെങ്കിൽ പച്ചക്കൊടിയും ചുവന്ന കൊടിയും. ട്രെയിനുകൾക്ക് ഇവ നിറം മാത്രമല്ല, നിർദേശങ്ങളാണ്. റെയിൽവേ ഭാഷയിൽ പറഞ്ഞാൽ സിഗ്നലുകൾ. അതിനാൽതന്നെ ബാലസോർ സംഭവം സർക്കാരിനും യാത്രക്കാർക്കും നൽകുന്ന സിഗ്നലുകൾ എന്തെന്ന ചോദ്യം ഉയർന്നു കഴിഞ്ഞു. ഇന്ത്യൻ റെയിൽവേയിലെ ഏറ്റവും പ്രധാനപ്പെട്ട റൂട്ടുകളിലൊന്നാണ് അപകടം നടന്ന മേഖല. തെക്കേ ഇന്ത്യയെയും വടക്കു കിഴക്കൻ മേഖലയെയും ബന്ധിപ്പിക്കുന്ന പാതയാണിത്. ഈ പാതയിൽ പോലും സുരക്ഷ ഉറപ്പാക്കാൻ കഴിയുന്നില്ലേ എന്ന ചോദ്യവും ഉയരുന്നു.
അപകടങ്ങൾ തടയാൻ സ്ഥാപിച്ച ‘കവച്’ സുരക്ഷാ ക്രമീകരണം പ്രവർത്തിക്കാതിരുന്നതിന്റെ കാരണവും ചോദ്യംചെയ്യപ്പെട്ടു തുടങ്ങി. വന്ദേ ഭാരത് പോലുള്ള ആഡംബര ട്രെയിനുകളിലേക്ക് റെയിൽവേ വികസനം ഒതുങ്ങുന്നുവെന്നും വിമർശനം ഉയരുന്നു. സ്വാതന്ത്ര്യം ലഭിച്ച കാലം മുതൽ രാഷ്ട്ര നിര്‍മാണത്തിൽ റെയിൽവേയ്ക്ക് നൽകിയ സ്ഥാനവും തമസ്കരിക്കുന്നുവെന്ന വിമർശനവും ഉയരുന്നു. പ്രത്യേക റെയിൽവേ ബജറ്റ് റദ്ദാക്കിയത് റെയിൽവേ വികസനത്തെ ബാധിച്ചിട്ടുണ്ടോ എന്ന അന്വേഷണവും ഇതൊടൊപ്പം ഉയരുന്നു.
ഇന്തയ്ക്ക് ട്രെയിനുകൾ വെറും യാത്രാ വാഹനം മാത്രമായിരുന്നില്ല. തേഡ് ക്ലാസിൽ മഹാത്മാ ഗാന്ധി യാത്ര ചെയ്തതോടെ സാധാരണക്കാരന്റെ വാഹനമായി ട്രെയിൻ മാറി. വിവിധ സംസ്ഥാനങ്ങളിലെ പട്ടണങ്ങളെ ബന്ധിപ്പിച്ചാണ് പണ്ടു മുതൽ ട്രെയിനുകൾ ഓടിയിരുന്നുത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങളെ പരസ്പരം ബന്ധപ്പെടുത്തിയാണ് സംസ്ഥാനാന്തര സർവീസുകൾ ശുഭയാത്ര നടത്തിയത്. ട്രെയിനുകൾക്കൊപ്പം നാനാത്വത്തിൽ ഏകത്വം എന്ന ഇന്ത്യയുടെ സംസ്കാരവും യാത്ര ചെയ്തു. അതിനാൽതന്നെ ട്രെയിനുകളുടെ സുരക്ഷാ വീഴ്ചയ്ക്ക് ആഴം കൂടുതലാണ്.
∙ ട്രെയിനുകൾ മാറി, യാത്രയും യാത്രക്കാരും; പക്ഷേ സുരക്ഷയോ!
വികസനരംഗത്ത് വൻ കുതിപ്പാണ് അടുത്ത കാലത്ത് ഇന്ത്യൻ റെയിൽവേ നടത്തിയത്. തദ്ദേശീയമായി വികസിപ്പിച്ച ആഡംബര ട്രെയിനുകൾ വിമാന സർവീസുകൾക്കു പോലും ഭീഷണിയായി. വിമാനങ്ങളിൽ ലഭിക്കുന്ന സേവനങ്ങൾ ട്രെയിനുകളില്‍ ലഭിച്ചു തുടങ്ങി. വേഗതയും കൂടിയതോടെ യാത്രക്കാർ വിമാനം വിട്ട് ട്രെയിനുകളെ ആശ്രയിച്ചു തുടങ്ങി. 16 റൂട്ടുകൾ വന്ദേ ഭാരത് സർവീസുകള്‍ ഫലത്തിൽ കീഴടക്കി. മണിക്കൂറിൽ 110 കിലോമീറ്റർ വേഗത എന്നതിൽ നിന്ന് 130 കിലോമീറ്റർ വേഗത എന്ന ലക്ഷ്യത്തിലേക്കാണ് ഇന്ത്യൻ റെയിൽവേ കുതിക്കുന്നത്.
ചില മേഖലകളിൽ 160 കിലോമീറ്റർ വേഗതയും റെയിൽവേ ലക്ഷ്യമിടുന്നു. സിഗ്നലിങ് സാങ്കേതിക വിദ്യ പുരോഗതമിച്ചതോടെ ട്രെയിനുകളുടെ എണ്ണം കൂടി. കഴിഞ്ഞ സാമ്പത്തിക വർഷം (2022–23) യാത്രക്കാരിൽനിന്നുള്ള വരുമാനത്തിൽ 61% വർധനയാണ് റെയിൽവേയ്ക്ക് ലഭിച്ചത്. ചരക്കു ഗതാഗത വരുമാനം 16% വർധിച്ചു. ട്രെയിനുകളുടെ എണ്ണം കൂടിയതിനൊപ്പം ട്രെയിനുകളുടെ നീളവും കൂടി. 22 മുതൽ 26 വരെ ബോഗികളുള്ള ട്രെയിനുകളും രണ്ടും മൂന്നും എൻജിനുകളുള്ള പൈതൺ പോലുള്ള ചരക്കു ട്രെയിനുകളും സ്ഥിരമായി. ഈ മാറ്റംകൊണ്ടുണ്ടായ മറ്റൊരു മാറ്റം വേറൊരു ട്രാക്കിലാണ്. അപകടങ്ങളുടെ ആഴവും വ്യാപ്തിയും കൂടി.
∙ ലക്ഷ്യം ശുഭയാത്ര, നിഴലായി അപകടയാത്ര
റെയിൽവേയുടെ ചരിത്രം മുതൽ നിഴലാണ് അപകടങ്ങൾ. പല അപകടങ്ങളിലും യാത്രക്കാരുടെ കൂട്ടക്കുരുതിയും സംഭവിക്കുന്നു. ഓരോ അപകടങ്ങൾ കഴിയുമ്പോഴും അന്വേഷണവും കമ്മിഷനുകളും പിന്നാലെ ഓടും. അപകടം ഒഴിവാക്കാനുള്ള നിർദേശങ്ങൾ തയാറാക്കപ്പെടും. എന്നാൽ അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നിർദേശങ്ങൾ ഫലവത്താകുന്നില്ല. അപകടങ്ങളെ തുടർന്നാണ് ‘കവച്’ എന്ന സുരക്ഷാ ക്രമീകരണം സജ്ജമായത്. കവച് ഫലപ്രദമായി പ്രവർത്തിച്ചില്ലെന്ന് ബാലേസോർ ഓർമിപ്പിക്കുന്നു.
യൂറോപ്യൻ ട്രെയിന്‍ മാനേജ്മെന്റ് സിസ്റ്റം (യുടിഎംഎസ്) മാതൃകയിലാണ് കവച് തയാറാക്കിയത്. കഴിഞ്ഞ വർഷത്തെ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ ട്രെയിൻ അപകടങ്ങളിൽ 70% ട്രെയിൻ ഡീറെയിൽമെന്റ് (പാളം തെറ്റൽ) വഴിയാണ് ഉണ്ടായത്. 2021 ൽ തീവണ്ടി അപകടങ്ങളിൽ 38.2% വർധനയുണ്ടായതായി ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 2021 ൽ 16,431 പേർ വിവിധ അപകടങ്ങളിൽ മരിച്ചു. ഇതിൽ 11,036 പേർ മരിച്ചത് ട്രെയിനുകളിൽനിന്ന് വീണും മറ്റുമാണ്.
∙ വന്ദേ ഭാരത് വന്നാലും രാജധാനി വന്നാലും സുരക്ഷ ഈ കീ മാന്റെ കൈയിൽ
കൈയിൽ ചുറ്റികയുമായി നടക്കുന്ന ഈ ജീവനക്കാരനെ നിങ്ങൾ കണ്ടിരിക്കാം. ഓരോ പാളത്തിന്റെയും ഉറപ്പ് പരിശോധിക്കും കീ മാൻ. ദിവസം നടക്കുന്നത് എട്ടു കിലോമീറ്റർ. കൈവശമുള്ള ആയുധങ്ങളുടെ ഭാരം 14 കിലോ. രാത്രിയായാലും കൊടുംവെയിലായാലും ഈ പതിവ് മാറില്ല. അതു മഴ ആയാലും. അടുത്ത കാലത്ത് നാഷനൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ റെയിൽവേ മെൻ (എൻഎഫ്ഇആർ) റെയിൽവേ ബോർഡിനെ സമീപിച്ചു. പാളങ്ങളിൽ ദിവസേന നടത്തുന്ന പരിശോധന 3.2 കിലോമീറ്ററായി കുറയ്ക്കണം. എങ്കിൽ സുരക്ഷ കൂടുതൽ ഉറപ്പാക്കാം.
ഈ 2.2 ലക്ഷം റെയിൽവേ മെന്നിന്റെ കൈവശമാണ് ഇപ്പോഴും സുരക്ഷ. ഇതു വെറുതെ പറയുന്നതല്ല. നിരവധി അപകടങ്ങളുടെ കാരണം അന്വേഷിച്ച കമ്മിഷനുകളുടെ കണ്ടെത്തലും അതു തന്നെയാണ്. പാളം തെറ്റലാണ് കൂടുതൽ അപകടങ്ങളുടെ കാരണങ്ങൾ. അതു കഴിഞ്ഞാൽ സിഗ്നൽ തകരാറുകളും അറ്റകുറ്റപ്പണികളിലെ വീഴ്ചയും അപകടങ്ങൾക്ക് വഴി തുറക്കുന്നു. സാങ്കേതിക തകരാറുകളും മാനുഷികമായ പിഴവുകളും സിഗ്നൽ തകരാറുകൾക്ക് കാരണമാകുന്നു.
പാളങ്ങൾ തമ്മിലുള്ള വെൽഡിങ് തകരുന്നത് പതിവാണ്. 60 മീറ്റർ നീളമുള്ള പാളങ്ങളുടെ ഭാഗങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്നത് വെൽഡിങ് വഴിയാണ്. ഇവയിലെ ചെറിയ തകരാർ പോലും വലിയ അപകടങ്ങളിലേക്ക് വഴി തുറക്കാം. ബാലേസോറിലും പാളം തെറ്റലാണ് അപകടത്തിന്റെ തുടക്ക കാരണമെന്നാണ് പ്രാഥമിക കണ്ടെത്തൽ. ട്രെയിനുകളുടെ എണ്ണവും സർവീസുകളും കൂടിയതോടെ അറ്റകുറ്റപ്പണികളും വെട്ടിക്കുറയ്ക്കേണ്ടി വന്നു. ഇന്ത്യയിലെ പഴയ പാളങ്ങൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്കാണ് ഇപ്പോൾ റെയിൽവേ മുൻ തൂക്കം നൽകുന്നത്.
സാങ്കേതിക വിദ്യ എത്ര പുരോഗമിച്ചാലും കീമാന്റെ നേരിട്ടുള്ള പരിശോധന റെയിൽവേയ്ക്ക് ഒഴിവാക്കാൻ കഴിയില്ല. ഇതു റെയിൽവേ തിരിച്ചറിഞ്ഞ സത്യമാണ്. അതിനാൽ കീമാൻ താക്കോൽ സ്ഥാനങ്ങളിൽ തുടരുന്നു. അതുപോലെ മറ്റൊരു യാഥാർഥ്യം കൂടിയുണ്ട്. ആഡംബര സൗകര്യങ്ങൾ എത്ര കൂടിയാലും യാത്രക്കാരനു പ്രധാനം സുരക്ഷ തന്നെയാണെന്നത്. റെയിൽവേ യാത്രക്കാരന് നേരുന്നതും അതു തന്നെ– ശുഭയാത്ര.
English Summary: Balasore Derailment Raises Serious Questions about Indian Railway's Train Security