2023 ജനുവരി 24ന് എന്താണ് പ്രത്യേകത? ശതകോടീശ്വരനായ ഗൗതം അദാനിയെ സംബന്ധിച്ച് ഈ ദിവസം തന്റെ ജീവിതത്തിലെ കറുത്തൊരേടാണ്. അമേരിക്കൻ റിസർച് സ്ഥാപനമായ ഹിൻഡൻബർഗ്, അദാനി കമ്പനികൾക്കു നേരെ കൊടിയ ആരോപണങ്ങൾ ഉന്നയിച്ച ദിവസം. റിപ്പോർട്ട് പ്രസിദ്ധീകരിച്ച് വെറും മൂന്നു ദിവസംകൊണ്ട് അദാനിയുടെ നഷ്ടം 6500 കോടി ഡോളറിലേക്കെത്തി. ഇത്രയും വലിയ നഷ്ടം വരാൻ എന്തായിരുന്നു ആ റിപ്പോർട്ടിലുണ്ടായിരുന്നത്? സംഭവത്തില്‍ സുപ്രീംകോടതിയും കേന്ദ്ര സർക്കാരും വരെ ഇടപെട്ടു. പക്ഷേ നാലു മാസത്തിനിപ്പുറം അദാനി സ്റ്റോക്കുകൾ വിപണി തിരിച്ചുപിടിച്ചിരിക്കുകയാണ്. ഇതെങ്ങനെ സംഭവിച്ചു? ഇന്ത്യയെ ലോകത്തിലെ അഞ്ചാമത്തെ മികച്ച ഓഹരി വിപണിയാക്കി മാറ്റാനുള്ളത്ര സ്വാധീനമുണ്ടോ അദാനി കമ്പനികള്‍ക്ക്? വിശദമായി പരിശോധിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

∙ എന്താണ് ഹിൻഡൻബർഗ്?

നേഥൻ ആൻഡേഴ്സൺ

നേഥൻ നാഥ് ആൻഡേഴ്സൺ എന്ന സാമ്പത്തിക വിദഗ്ധൻ 2017ൽ അമേരിക്കയിൽ സ്ഥാപിച്ച സാമ്പത്തിക ഗവേഷണ കമ്പനിയാണ് ഹിൻഡൻബർഗ്. ലോക വിപണികളിൽ നടക്കുന്ന സാമ്പത്തിക തിരിമറികൾ അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു കമ്പനിയുടെ പ്രധാന ലക്ഷ്യം. പ്രധാനമായും ഷോർട്ട് സെല്ലിങ് വഴി ഒരു മാർക്കറ്റിലുണ്ടാകുന്ന ചലനങ്ങൾ വ്യക്തമായി നിരീക്ഷിച്ച് അത് പ്രസിദ്ധപ്പെടുത്തുകയായിരുന്നു കമ്പനി ചെയ്തിരുന്നത്. ധാരാളം കമ്പനികൾ ഉയർന്ന മൂല്യം കണക്കുകളില്‍ കാണിച്ചും ഓഹരികള്‍ പെരുപ്പിച്ചും സ്റ്റോക് മാർക്കറ്റുകളിൽനിന്ന് കൊള്ളലാഭം നേടിയിരുന്നു. ഇത്തരം കമ്പനികളെ നിരീക്ഷിച്ച് തെളിവുകളടക്കം പരസ്യപ്പെടുത്തുകയാണ് ഹിൻഡന്‍ബർഗ് കമ്പനി ലക്ഷ്യമിട്ടത്.

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (Picture credit:Pranjal Srivastava7/Shutterstock)

ADVERTISEMENT

∙ എന്താണ് വിപണിയിലെ ഷോർട്ട് സെല്ലിങ്?

നിങ്ങളൊരു നിക്ഷേപകൻ ആണെങ്കിൽ ഏതെങ്കിലും കമ്പനിയുടെ ഒരു ഓഹരി വാങ്ങുന്നത് എന്തിനായിരിക്കും? വാങ്ങിയത് 100 രൂപയ്ക്കാണെങ്കിൽ ആ ഓഹരിയുടെ വില ഒരു 500 രൂപയിലെത്തുമ്പോൾ വിൽക്കാം എന്ന ചിന്തയിലാണ്. സ്വാഭാവികമായും ഇവിടെ നിങ്ങളുടെ ലാഭം 400 രൂപയായിരിക്കും. മാർക്കറ്റിനെ സംബന്ധിച്ച് ഷോർട്ട് സെല്ലിങ് എന്നത് കള്ളകളിയാണ്. ഇത്തരം കമ്പനികളുടെ ഓഹരിമൂല്യം എപ്പോൾ വേണമെങ്കിലും താഴേക്കു പോകാം. ചിലപ്പോൾ ലാഭവും നഷ്ടവും പതിന്മടങ്ങു വരെ എത്താം. 

മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തിനു പുറത്ത് അദാനി ഗ്രൂപ്പിന്റെ ലോഗോ. ചിത്രം: Indranil MUKHERJEE / AFP

ചെറിയ സമയത്തെ വലിയ ലാഭമാണ് ആളുകളെ സ്റ്റോക്ക് മാർക്കറ്റിലെ ഇത്തരം പ്രവണതകളോട് അടുപ്പിക്കുന്നത്. 100 രൂപ വിലയുള്ള സ്റ്റോക്കിന്റെ മൂല്യം ഒരു രൂപയിലേക്കും എത്താം. നഷ്ടവും പതിന്മടങ്ങാണ് ഇവിടെയുണ്ടാകുന്നത്. കൈവിട്ടു പോകുമ്പോൾ മാത്രം മനസ്സിലാകുന്ന സത്യമാണിത്. ചുരുക്കത്തിൽ, ‘എക്സ്’ എന്ന ഓഹരിയുടെ വില 500 രൂപ ആണെങ്കിൽ, അതിന്റെ വില 450തിൽ എത്തുമെന്ന പ്രതീക്ഷയിൽ സ്റ്റോക് വിൽക്കുകയും, വില കുറയുന്ന സാഹചര്യത്തിൽ ആ സ്റ്റോക് തന്നെ വാങ്ങുകയും ചെയ്യുന്നു. ഇൻട്രാഡേ ട്രേഡിങ്ങിൽ ഇങ്ങനെയും ഓഹരി കൈമാറ്റം ചെയ്യാം. ഫലത്തിൽ 450 രൂപയ്ക്ക് വാങ്ങിയ സ്റ്റോക് 500 രൂപയിൽ എത്തുമ്പോൾ ലാഭം നിക്ഷേപകനു കിട്ടുന്നു.

ഹിൻഡൻബർഗ് റിപ്പോർട്ട് വന്നു 4 മാസം കഴിയുമ്പോൾ അദാനി സ്റ്റോക്കുകൾ കഴിഞ്ഞയാഴ്ച മാത്രം വിപണിയിലെത്തിച്ചത് 438 കോടി ഡോളറാണ്. ഇതോടെ അദാനിയുടെ സമ്പാദ്യം 642 കോടി ഡോളറിലുമെത്തി.

ADVERTISEMENT

∙ എന്താണ് അദാനി ഗ്രൂപ്പിന്റെ പ്രശ്നം?

പ്രധാനപ്പെട്ട 7 കമ്പനികളാണ് അദാനി ഗ്രൂപ്പിനു കീഴിൽ വിപണിയിൽ ലിസ്റ്റു ചെയ്തിട്ടുള്ളത്. അദാനി ഗ്രീൻ എനർജി, അദാനി എന്റർപ്രൈസസ്(കോള്‍ മൈനിങ് ആൻഡ് ട്രേഡിങ്), അദാനി ട്രാൻസ‍്മിഷൻ (പവർ ട്രാൻസ‍്മിഷൻ), അദാനി ടോട്ടൽ ഗ്യാസ് (ഗ്യാസ് വിതരണം), അദാനി പോർട‍്സ്, അദാനി വിൽമർ (സിംഗപൂരിലെ വിൽമർ ഇന്റർനാഷനലുമായുള്ള സംയുക്ത സംരഭം), അദാനി പവര്‍ എന്നിവയാണ് ഈ ഏഴു കമ്പനികൾ. ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഈ ഭൂരിഭാഗം കമ്പനികളുടെയും വളർച്ച വളരെ പെട്ടെന്നായിരുന്നു. ഇതോടെ 12,000 കോടി ഡോളറിന്റെ ആസ്തിയുമായി ലോക കോടീശ്വരന്മാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് അദാനിയെത്തുകയും ചെയ്തു. 

ഗൗതം അദാനി. ചിത്രം: INDRANIL MUKHERJEE / AFP

വെറും മൂന്നു വര്‍ഷം കൊണ്ട് എങ്ങനെയാണ് അദാനി കമ്പനികൾ ഇത്ര ലാഭമുണ്ടാക്കിയത്? ഇതാണ് ഹിൻഡൻബർഗ് റിപ്പോർട്ടിൽ സൂചിപ്പിച്ച പ്രധാന ആരോപണം. റിപ്പോർട്ടു വന്ന് ഒരാഴ്ചകൊണ്ട് അദാനി സമ്പത്തിൽ എട്ടാം സ്ഥാനത്തേക്കെത്തി. അപ്പോഴേക്കും നഷ്ടം 6500 കോടി ഡോളർ. 106 പേജുള്ള റിപ്പോർട്ടിന്റെ വിലയായിരുന്നു അദാനിക്ക് നഷ്ടപ്പെട്ട കോടികൾ.

രണ്ടു വര്‍ഷത്തെ റിസർച് റിപ്പോർട്ടിൽ അദാനി ഗ്രൂപ്പിനെതിരെ ഹിൻഡൻബർഗ് ഉന്നയിച്ചത് കള്ളപ്പണം വെളുപ്പിക്കൽ, സ്റ്റോക്കുകളിൽ കൃത്രിമത്വം, കണക്കുകളിലെ വൈരുധ്യം, അഴിമതി, നികുതിദായകരുടെ ഫണ്ട് മോഷണം, അനധികൃത കമ്പനി ഇടപാടുകൾ എന്നിവയൊക്കെയായിരുന്നു. മൗറീഷ്യസ് ആസ്ഥാനമായി മാത്രം 38 ഷെൽ കമ്പനികളാണ് റിസർച് റിപ്പോർട്ടിലുള്ളത്. പണമിടപാടുകൾക്കായി, പേരിൽ മാത്രമുള്ള കമ്പനികളെയാണ് ഷെൽ കമ്പനിയെന്നു പറയുന്നത്. ഗൗതം അദാനിയുടെ സഹോദരനായ വിനോദ് അദാനിയാണ് ഈ ഷെൽ കമ്പനികളുടെ പേരിൽ അഴിമതികൾ നടത്തുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. 88 ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായിരുന്നു ഹിൻഡൻബർഗ് അദാനിയോട് പകരമായി ആവശ്യപ്പെട്ടത്. 

മഹേൻ കുമാർ സീറത്തൻ

∙ പകരം നൽകിയ 413 പേജിലെ മറുപടി

88 ചോദ്യങ്ങളിൽ 65 എണ്ണത്തിനും അദാനി ഗ്രൂപ്പിന്റെ മറുപടിയെത്തി. ബാക്കി ചോദ്യങ്ങൾക്കുള്ള മറുപടി പരസ്യമായി വെളിപ്പെടുത്താൻ കമ്പനിയുടെ ഷെയർ ഹോൾഡര്‍മാരുടെയും തേഡ് പാർട്ടികളുടെയും അനുമതി വേണമെന്നും അദാനി ഗ്രൂപ് അറിയിച്ചു. ഇതിൽ അഞ്ചു ചോദ്യങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ലെന്നും മറുപടിയിൽ ചൂണ്ടിക്കാട്ടി. സ്വന്തം കമ്പനിയുടെ ഷെയറുകൾ വാങ്ങി സ്റ്റോക് വില വര്‍ധിപ്പിച്ചതായി ഫോബ്സും അദാനി സ്റ്റോക്കുകൾ സെക്യൂരിറ്റിയായി സ്വീകരിക്കില്ലെന്ന് ക്രെഡിറ്റ് സ്യൂസ് ബാങ്കും പ്രസ്താവനയിറക്കിയതോടെ അദാനി ഗ്രൂപ്പ് വീണ്ടും അവതാളത്തിലായി. സ്റ്റോക്കുകളുടെ മുഖവിലയേക്കാൾ (ഫേസ് വാല്യു) ഏകദേശം 85 അധികമായിരുന്നു അദാനി ഗ്രൂപ്പിന്റെ ഓഹരികളുടെ വിലയെന്നും റിപ്പോർട്ടിൽ പറയുന്നു. 

2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഗൗതം അദാനിയും മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയും. ചിത്രം: AFP PHOTO/Prakash SINGH

∙ ഇടിഞ്ഞ് ഇടിഞ്ഞ്, പക്ഷേ...

വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒന്നായിരുന്നു അദാനി ഗ്രൂപ്പിന്റെ ഫോളോ ഓൺ പബ്ലിക് ഓഫർ അഥവാ എഫ‌്പിഒ. സ്റ്റോക്  മാർക്കറ്റിൽ ലിസ്റ്റ് ചെയ്ത കമ്പനിക്ക് വീണ്ടും ലിസ്റ്റ് ചെയ്ത് പണം കണ്ടെത്തുന്ന രീതിയാണ് എഫ‍്പിഒ. അദാനി ഗ്രൂപ്പ് ഓഹരികൾ കൂപ്പുകുത്തിയതോടെ കമ്പനി എഫ‌്പിഒ പിൻവലിച്ചു. അദാനി എന്റർപ്രൈസ് ഓഹരി 1910 രൂപയിൽനിന്ന്, റിപ്പോർട്ട് വന്നതോടെ, 1017.45 രൂപയിലേക്കെത്തി. അദാനി ഗ്രീൻ എനർജി 869 രൂപയിൽനിന്ന് 439.1 ലേക്കും അദാനി പോർട‍്സ് 693 രൂപയിൽനിന്ന് 395.1ലേക്കും കൂപ്പുകുത്തി. അദാനി പവർ 235.65 രൂപയിൽനിന്ന് വെറും 132.4 രൂപയിലേക്കുമെത്തി. മറ്റു സ്റ്റോക്കുകളും 20–40% വരെ താഴേക്കു പോയി. 

എന്നാൽ റിപ്പോർട്ട് വന്നു നാലു മാസം കഴിയുമ്പോൾ അദാനി സ്റ്റോക്കുകൾ കഴിഞ്ഞയാഴ്ച മാത്രം വിപണിയിലെത്തിച്ചത് 438 കോടി ഡോളറാണ്. ഇതോടെ അദാനിയുടെ സമ്പാദ്യം 642 കോടി ഡോളറിലേക്കെത്തി. 2022 സെപ്റ്റംബറിൽ ബ്ലൂംബെർഗ് ബില്യനർ സൂചികയിൽ ലോക കോടീശ്വരന്മാരുടെ പട്ടികയിൽ 15,400 കോടി ഡോളറിന്റെ ആസ്തിയുമായി രണ്ടാം സ്ഥാനത്തായിരുന്നു അദാനി. നിലവിൽ വീണ്ടും പട്ടികയിൽ ആദ്യ 20നുള്ളിൽ തിരിച്ചെത്താൻ അദാനിക്ക് കഴിഞ്ഞു. 

∙ നാലു മാസത്തിൽ സംഭവിച്ചതെന്ത്?

ഹിൻഡന്‍ബർഗ് റിപ്പോർട്ടിനു പിന്നാലെ അദാനി കൊടുത്ത മറുപടിക്കൊന്നും നിക്ഷേപകരുടെ വിശ്വാസം തിരിച്ചു പിടിക്കാൻ കഴിഞ്ഞില്ല. വിവാദമായതോടെ ഇത്തരം വിഷയങ്ങളിൽ മാർക്കറ്റ് റെഗുലേറ്ററായ സെബിയാണ് തീരുമാനമെടുക്കുകയെന്ന് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. സെബിയും പിന്നീട് സുപ്രീംകോടതിയും അദാനി വിഷയത്തിൽ ഇടപെട്ടു. അന്വേഷണം നടന്നുകൊണ്ടിരിക്കെ മൗറീഷ്യസ് ധനകാര്യ മന്ത്രി മഹേൻ കുമാർ സീറത്തൻ മൗറീഷ്യസ് പാർലമെന്റിൽ ഷെൽ കമ്പനി വിവാദം വ്യാജമാണെന്നു വാദിച്ചു. 

ഓര്‍ഗനെസേഷൻ ഫോർ എക്കണോമിക് കോ–ഓപ്പറേഷൻ ആൻഡ് ഡവലപ്മെന്റ് (OECD) നിയമമനുസരിച്ചാണ് രാജ്യത്ത് ഇത്തരം കാര്യങ്ങൾ നടപ്പിലാക്കുന്നതെന്നും അതുകൊണ്ടുതന്നെ മൗറീഷ്യസിൽ 38 ഷെൽ കമ്പനികൾ അദാനിയുടെ പേരിലുണ്ടെന്ന ഹിൻഡൻബർഗ് വാദം തെറ്റാണെന്നും പ്രസ്താവിച്ചു. മൗറീഷ്യസിൽ കമ്പനി തുടങ്ങുന്നതിന് പ്രധാന അക്കൗണ്ട് രാജ്യത്തായിരിക്കണം. സർക്കാറിന് ഈ അക്കൗണ്ടിൽ എല്ലാവിധ മേൽനോട്ടത്തിനും അധികാരം ഉണ്ടായിരിക്കുകയും ചെയ്യും. ഇതുകൂടാതെ കമ്പനിയുടെ ഡയറക‍്ടർ രാജ്യത്ത് സ്ഥിര താമസക്കാരനായിരിക്കണമെന്നും നിയമത്തിൽ പറയുന്നുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇതോടെ സുപ്രീം കോടതിയിലും ഈ വാദം ശക്തിപ്പെട്ടു. ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ അരോപണങ്ങൾ അന്വേഷിക്കാൻ സെബിയോട് ഉത്തരവിറക്കുകയും ചെയ്യുന്നു. 

∙ സെബിയുടെ നിലപാടെന്ത്?

രാജ്യത്തെ സ്റ്റോക് മാര്‍ക്കറ്റ് നിയന്ത്രിക്കുന്നത് സെക്യൂരിറ്റീസ് ആൻഡ് എക‍്സ‍്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ അഥവാ സെബി ആണ്.  സുപ്രീംകോടതി രണ്ട് മാസത്തെ സമയമാണ് ബോർഡിനു നൽകിയത്. എന്നാൽ അന്വേഷണം നടക്കുകയാണെന്നും ചുരുങ്ങിയത് 6 മാസത്തെ സമയം അനുവദിക്കണമെന്നും സെബി ആവശ്യപ്പെട്ടു. എന്നാല്‍ മൂന്നു മാസത്തിനകം ഈ വിഷയം സംബന്ധിച്ച് റിപ്പോർട്ട് നൽകണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.  

∙ ഇന്ത്യൻ‌ വിപണി വീണ്ടും അഞ്ചാം സ്ഥാനത്തേക്ക് 

ജനുവരിയിൽ വന്ന റിപ്പോർട്ടിനു പിന്നാലെ വെറും ഏഴു സ്റ്റോക്കുകളിലെ നഷ്ടം രാജ്യത്തെ വിപണിയെത്തന്നെ പിന്നോട്ടു വലിച്ചു. ലോകത്തെ മികച്ച അഞ്ചു വിപണികളിൽനിന്നും ഇന്ത്യ പുറത്തായി. കഴിഞ്ഞയാഴ‍്ചത്തെ പുതിയ റിപ്പോര്‍ട്ട് പ്രകാരം വീണ്ടും ഇന്ത്യ ടോപ് അഞ്ചിലേക്കെത്തി. മേയ് 26ന് രാജ്യത്തെ സ്റ്റോക്ക് മാർക്കറ്റ് മൂല്യം 3.3 ലക്ഷം കോടി ഡോളറായിരുന്നു. വിദേശ സ്ഥാപക നിക്ഷേപകർ (ഫോറിന്‍ ഇൻവെസ്റ്റേഴ്സ്) 450 കോടി ഡോളറിന്റെ നിക്ഷേപവും അദാനി സ്റ്റോക്കുകളുടെ വിഹിതം 1500 കോടി ഡോളറുമാണ്. അതായത് ഹിൻഡൻബർഗ് റിപ്പോർട്ട് വരുന്നതിനും മുൻപിലെ നിലയിലേക്ക് അദാനി സ്റ്റോക്കുകൾ തിരിച്ചെത്തിയെന്നു സാരം. യൂറോപ്യൻ രാജ്യത്തെ മാന്ദ്യത്തിനു പിന്നാലെ 10,000 കോടി ഡോളർ വിപണിയിൽ കഴിഞ്ഞയാഴ‍്ച നഷ്ടപ്പെട്ടതോടെ ഫ്രാന്‍സ് ആദ്യ അഞ്ചില്‍നിന്നു പുറത്താകുകയും ചെയ്തു.  

∙ അദാനിയുടെ ഭാവിപരിപാടി

എന്തായാലും അദാനിയെ വിശ്വസിച്ച് സ്റ്റോക്കുകൾ വാങ്ങികൂട്ടിയവർക്ക് ഇതു നല്ലകാലമാണ്. ഇരട്ടിയിലേറെ ഉയർന്ന സ്റ്റോക്കുകൾ നിക്ഷേപകർക്ക് മികച്ച റിട്ടേൺ നൽകിക്കഴിഞ്ഞു. വീണ്ടും ഫണ്ട് ശേഖരണത്തിനായി അദാനി കമ്പനികൾ തയാറെടുക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. അദാനി എന്റെർപ്രൈസസും അദാനി ട്രാൻസ‍്മിഷനും ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്മെന്റ് (QIPs)വഴി യഥാക്രമം 12,500 കോടി രൂപയും 8,500 കോടി രൂപയും സമാഹരിക്കാനുള്ള ഒരുക്കത്തിലാണ്. കമ്പനിയുടെ ഓഹരികളോ ബോണ്ടുകളോ വഴിയാകും ധന സമാഹരണം.  

മേയ‌് മാസം ആദ്യം അദാനി ഗ്രീൻ എനർജിയും ഫണ്ട് സമാഹരണത്തിനൊരുങ്ങുന്നതായി വാർത്തകളുണ്ടായിരുന്നു. കടം കുറച്ചും ബാധ്യതകൾ ഒഴിവാക്കിയും ഓഹരികളുടെ വിശ്യാസ്യത കാത്തുസൂക്ഷിക്കാന്‍ അദാനി കമ്പനികൾക്ക് ഇനി അൽപം വിയർക്കേണ്ടി വരും. സുപ്രീംകോടതി വിധി കൂടി വരുന്നതോടെ നിലവിലെ നേട്ടം കോട്ടമായി വരില്ലെന്ന വിശ്വാസത്തിലാണ് ‘പാവം കോടീശ്വരൻ’.

English Summary: Hindenburg Effect is Ending? Adani Stock is Back | Explained