സുദീർഘമായ പരിണാമപാതയിലൂടെ ബഹുദൂരം സഞ്ചരിച്ചാണു നാൽക്കാലി വാനരവർഗം ഇരുകാലിയായ നരവർഗമായി ഉരുത്തിരിഞ്ഞത്. നമ്മുടെ ഉറ്റബന്ധുവായ ചിമ്പാൻസിയുമായി നാം 99% ജനിതക ഡിഎൻഎ പങ്കിടുന്നുണ്ടെങ്കിലും അവർ വല്ലപ്പോഴും മാത്രമേ ഇരുകാലിൽ നടക്കുന്നുള്ളൂ. നാമാകട്ടെ പതിവായി, നിത്യശീലമായി ഇരുകാലിൽ നടന്നുകൊണ്ടേയിരിക്കുന്നു. വ്യായാമത്തിന്റെ ഭാഗമായി, ആരോഗ്യപ്രദായിനി മന്ത്രമായി ദിവസേന 10,000 ചുവടുകൾ എന്ന പ്രമാണം ഞാൻ സ്വീകരിച്ചു. ഏതാണ്ട് ഒരു കൊല്ലമായി; വെറുതേ നടന്നാലും അളക്കണം എന്ന നിർബന്ധത്തിൽ ഒരു ഗാലക്സി വാച്ചും കയ്യിൽ കെട്ടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുദീർഘമായ പരിണാമപാതയിലൂടെ ബഹുദൂരം സഞ്ചരിച്ചാണു നാൽക്കാലി വാനരവർഗം ഇരുകാലിയായ നരവർഗമായി ഉരുത്തിരിഞ്ഞത്. നമ്മുടെ ഉറ്റബന്ധുവായ ചിമ്പാൻസിയുമായി നാം 99% ജനിതക ഡിഎൻഎ പങ്കിടുന്നുണ്ടെങ്കിലും അവർ വല്ലപ്പോഴും മാത്രമേ ഇരുകാലിൽ നടക്കുന്നുള്ളൂ. നാമാകട്ടെ പതിവായി, നിത്യശീലമായി ഇരുകാലിൽ നടന്നുകൊണ്ടേയിരിക്കുന്നു. 

വ്യായാമത്തിന്റെ ഭാഗമായി, ആരോഗ്യപ്രദായിനി മന്ത്രമായി ദിവസേന 10,000 ചുവടുകൾ എന്ന പ്രമാണം ഞാൻ സ്വീകരിച്ചു. ഏതാണ്ട് ഒരു കൊല്ലമായി; വെറുതേ നടന്നാലും അളക്കണം എന്ന നിർബന്ധത്തിൽ ഒരു ഗാലക്സി വാച്ചും കയ്യിൽ കെട്ടി. 

ADVERTISEMENT

പതിനായിരം ചുവടുകൾ എന്ന പ്രമാണം എങ്ങനെ വന്നു? 1964ലെ ഒളിംപിക്സ് സമയത്ത് ജപ്പാനിൽ വ്യായാമം ഹരമായി ആളിക്കത്തി. യമാസാ ക്ലോക്ക് എന്ന കമ്പനി പെഡോമീറ്റർ എന്ന ചുവടെണ്ണി കണ്ടുപിടിച്ചു കമ്പോളത്തിലിറക്കി. അവർ അതിനു മാമ്പോ–കെ എന്നു പേരുമിട്ടു. ആ പേരിന്റെ അർഥം 10,000 ചുവടുകൾ എന്നാണ്. അവരുടെ ഭാഷയിൽ എഴുതുമ്പോൾ അതിന് ഓടുന്ന ഒരു മനുഷ്യന്റെ രൂപമാണ്. അങ്ങനെയാണ് ആ പേരും അതു കുറിക്കുന്ന എണ്ണവും ഒട്ടിപ്പോയത്. ഓർക്കാൻ എളുപ്പം; ചിത്രം ഉത്തേജകം.

ചുവടെണ്ണൽ യന്ത്രം വ്യാപകമായി ഉപയോഗത്തിലായപ്പോൾ വൈദ്യശാസ്ത്രത്തിനു പഠിക്കാൻ 10000 ചുവടും ആരോഗ്യവും എന്ന പുതിയ വിഷയം കിട്ടി. അമേരിക്കൻ ആരോഗ്യ വകുപ്പ് 2018ൽ പുറത്തുവിട്ട ശുപാർശ വ്യായാമസമയവുമായി ബന്ധപ്പെട്ടാണ്. ആഴ്ചയിൽ രണ്ടര മുതൽ 5 മണിക്കൂർ വരെയുള്ള ചുറുചുറുക്കൻ നടത്തം, അല്ലെങ്കിൽ ഒന്നേകാൽ മുതൽ രണ്ടര മണിക്കൂർ വരെ ജോഗിങ്ങിനു സമാനമായ ഊർജസ്വല വ്യായാമം; 10 കെ‍ാല്ലം ഇതു പതിവാക്കിയാൽ ആയുസ്സ് ഒന്നരക്കൊല്ലം കൂടുമെന്നാണു കണക്ക്. 2019ൽ ഇതിന്റെ ചുവടുപിടിച്ചു ബിഗ് ഡേറ്റ പഠനങ്ങളും തുടങ്ങി. കൂടുതൽ നടക്കുന്നതു കൂടുതൽ നല്ലതാണെങ്കിലും എണ്ണം കൂടുമ്പോൾ ഗുണം കുറയുന്ന ഒരു വിചിത്ര വ്യവസ്ഥയുണ്ട്. 10,000 ചുവടുകൾ എന്നതു സാർവലൗകികമല്ല എന്നു സാരം.

ചിത്രീകരണം: മനോരമ

ചുവടുകളുടെ എണ്ണവും പ്രായവും തമ്മിൽ ബന്ധമുണ്ടെന്നാണു പുതിയ കണ്ടെത്തൽ. 60 വയസ്സിൽ താഴെയുള്ളവർ 8000–10,000 ചുവടുകൾ നടന്നാൽ മതിയാകും. മുതിർന്ന പൗരന്മാർക്ക് 7000–9000 ചുവടുകൾ എന്നാണു കണക്ക്. ഈ ഗവേഷണ വിവരം അറിഞ്ഞതോടെ ഞാനും എന്റെ ചുവടുവയ്പുകളുടെ എണ്ണം കുറച്ചു. 

പ്രായമേറും തോറും ചുവടുകളുടെ ശേഷി കുറയുന്നു. ഓരോ ചുവടിനും കൂടുതൽ ഊർജം വേണം. അതായത്, നിശ്ചിത ഊർജം ചെലവിടാൻ മുതിർന്നവർ കുറവു ചുവടുകൾ എടുത്താൽ മതി, വേഗത്തെക്കുറിച്ചു വേവലാതിപ്പെടേണ്ടതുമില്ല. രക്താതിസമ്മർദം, പ്രമേഹം, ഹൃദ്രോഗം, പൊണ്ണത്തടി എന്നീ ജീവിതശൈലീ രോഗങ്ങളും ചുവടുകളുടെ എണ്ണവുമായുള്ള ബന്ധത്തിന്റെ രഹസ്യം ഉടൻ പുറത്തുവരുമെന്നു പ്രതീക്ഷയുണ്ട്. 

ADVERTISEMENT

∙ അൻപതും അർബുദവും

ശരീരകോശങ്ങൾ ലക്കും ലഗാനുമില്ലാതെ വിഭജിച്ചു വളരുന്ന ദുരവസ്ഥയാണ് അർബുദം. ഇതു നമ്മുടെ മാത്രം ആശങ്കയല്ല, പശുവിനും പട്ടിക്കും കുതിരയ്ക്കും പിടിപെടാം. രോഗബാധയ്ക്കിരയാകുന്ന എലി അർബുദ ഗവേഷണത്തിനു സഹായിയാകുന്നു. 

ADVERTISEMENT

അർബുദവും വയസ്സും തമ്മിൽ അവിശുദ്ധ ബന്ധം കാണുന്നുണ്ട്. കുട്ടികളെയും യുവാക്കളെയും പ്രായേണ കൂടുതലായി ബാധിക്കുന്ന ചില അർബുദ രോഗങ്ങളുണ്ട്. ഗർഭാശയം, സ്തനം എന്നിവിടങ്ങളിൽ  സ്ത്രീകൾക്കുണ്ടാകുന്ന അർബുദം പ്രായഭേദമെന്യേയാണ്. ഷഷ്ടിപൂർത്തി  കഴിഞ്ഞ പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് അർബുദം അധികമാണ്. സ്തനാർബുദം പുരുഷന്മാരെ ഒഴിവാക്കുന്നില്ല. അമേരിക്കയിൽ 100 സ്തനാർബുദ രോഗികളെ കണ്ടെത്തുമ്പോൾ അതിലെ‍ാന്ന് പുരുഷനാണ്. 

അർബുദത്തിന്റെ പുത്തൻതിരനോട്ടം അൻപതിൽ താഴെയുള്ളവരുടെ നേരെയാണ്. 1990നു ശേഷം, 25–50 വയസ്സുള്ളവരിൽ ഉദരാർബുദം  50% ഉയർന്നിരുന്നു. അമേരിക്കയിലും യൂറോപ്പിലും കാനഡയിലും സ്ഥിതി സമാനമായിരുന്നു. അൻപതിൽ താഴെയുള്ളവരുടെ രോഗം പ്രായമായവരുടേതിനെക്കാൾ ഗുരുതരമാണ്. ഉദരം, സ്തനം, പ്രോസ്റ്റേറ്റ് എന്നിവ പ്രത്യേകം ശ്രദ്ധേയം. പഞ്ചസാരയും കെ‍ാഴുപ്പും വെള്ള റെ‍ാട്ടിയും സംസ്കരിച്ച ഭക്ഷ്യവസ്തുക്കളും ഇവയുടെ ആകെത്തുകയായ പൊണ്ണത്തടിയും ആശങ്കയുണ്ടാക്കുന്ന കാരണങ്ങളാണ്.

English Summary: The Health Benefits of Walking