2019–20 കാലം, കോവിഡ് ഭീതിയെ തുടർന്ന് ലോകത്തെ മിക്ക രാജ്യങ്ങളും ലോക്‌ഡൗൺ പ്രഖ്യാപിച്ചു. ഇന്ത്യയിലും മാസങ്ങൾ നീണ്ട ലോക്‌ഡൗൺ ഏർപ്പെടുത്തിയിരുന്നു. ഇന്ത്യയിലും അപ്രതീക്ഷിതമായിട്ടായിരുന്നു രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌ഡൗൺ പ്രഖ്യാപനം. പിന്നീടുള്ള ദിവസങ്ങളിൽ ഒഴിഞ്ഞ നിരത്തുകളും, പൊലീസ് സംവിധാനങ്ങളെ ഉപയോഗിച്ച് ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുമായിരുന്നു നമ്മെ കാത്തിരുന്നത്. പുതിയ തലമുറയ്ക്ക് ലോക്‌ഡൗൺ ഒരു പുതിയ അനുഭവമായിരുന്നു. ഒരുപക്ഷേ വരുന്ന തലമുറയ്ക്ക്, അവർ അദ്ഭുതത്തോടെ കേട്ടിരിക്കുന്ന, വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള ഒരു കഥയാവും കോവിഡ് കാലത്തെ അടച്ചുപൂട്ടൽ. ഇതിന് സമാനമായ മറ്റൊരു കഥ ഇന്നത്തെ യുവാക്കൾക്കു പറഞ്ഞു കൊടുക്കാൻ മുതിർന്ന തലമുറയും കാത്തുവച്ചിട്ടുണ്ട്. പുതുതലമുറയ്ക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത കാലത്തെ കഥ. അതാണ് 1975ലെ അടിയന്തരാവസ്ഥ.

2019–20 കാലം, കോവിഡ് ഭീതിയെ തുടർന്ന് ലോകത്തെ മിക്ക രാജ്യങ്ങളും ലോക്‌ഡൗൺ പ്രഖ്യാപിച്ചു. ഇന്ത്യയിലും മാസങ്ങൾ നീണ്ട ലോക്‌ഡൗൺ ഏർപ്പെടുത്തിയിരുന്നു. ഇന്ത്യയിലും അപ്രതീക്ഷിതമായിട്ടായിരുന്നു രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌ഡൗൺ പ്രഖ്യാപനം. പിന്നീടുള്ള ദിവസങ്ങളിൽ ഒഴിഞ്ഞ നിരത്തുകളും, പൊലീസ് സംവിധാനങ്ങളെ ഉപയോഗിച്ച് ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുമായിരുന്നു നമ്മെ കാത്തിരുന്നത്. പുതിയ തലമുറയ്ക്ക് ലോക്‌ഡൗൺ ഒരു പുതിയ അനുഭവമായിരുന്നു. ഒരുപക്ഷേ വരുന്ന തലമുറയ്ക്ക്, അവർ അദ്ഭുതത്തോടെ കേട്ടിരിക്കുന്ന, വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള ഒരു കഥയാവും കോവിഡ് കാലത്തെ അടച്ചുപൂട്ടൽ. ഇതിന് സമാനമായ മറ്റൊരു കഥ ഇന്നത്തെ യുവാക്കൾക്കു പറഞ്ഞു കൊടുക്കാൻ മുതിർന്ന തലമുറയും കാത്തുവച്ചിട്ടുണ്ട്. പുതുതലമുറയ്ക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത കാലത്തെ കഥ. അതാണ് 1975ലെ അടിയന്തരാവസ്ഥ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2019–20 കാലം, കോവിഡ് ഭീതിയെ തുടർന്ന് ലോകത്തെ മിക്ക രാജ്യങ്ങളും ലോക്‌ഡൗൺ പ്രഖ്യാപിച്ചു. ഇന്ത്യയിലും മാസങ്ങൾ നീണ്ട ലോക്‌ഡൗൺ ഏർപ്പെടുത്തിയിരുന്നു. ഇന്ത്യയിലും അപ്രതീക്ഷിതമായിട്ടായിരുന്നു രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌ഡൗൺ പ്രഖ്യാപനം. പിന്നീടുള്ള ദിവസങ്ങളിൽ ഒഴിഞ്ഞ നിരത്തുകളും, പൊലീസ് സംവിധാനങ്ങളെ ഉപയോഗിച്ച് ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുമായിരുന്നു നമ്മെ കാത്തിരുന്നത്. പുതിയ തലമുറയ്ക്ക് ലോക്‌ഡൗൺ ഒരു പുതിയ അനുഭവമായിരുന്നു. ഒരുപക്ഷേ വരുന്ന തലമുറയ്ക്ക്, അവർ അദ്ഭുതത്തോടെ കേട്ടിരിക്കുന്ന, വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള ഒരു കഥയാവും കോവിഡ് കാലത്തെ അടച്ചുപൂട്ടൽ. ഇതിന് സമാനമായ മറ്റൊരു കഥ ഇന്നത്തെ യുവാക്കൾക്കു പറഞ്ഞു കൊടുക്കാൻ മുതിർന്ന തലമുറയും കാത്തുവച്ചിട്ടുണ്ട്. പുതുതലമുറയ്ക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത കാലത്തെ കഥ. അതാണ് 1975ലെ അടിയന്തരാവസ്ഥ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2019–20 കാലം, കോവിഡ് ഭീതിയെ തുടർന്ന് ലോകത്തെ മിക്ക രാജ്യങ്ങളും ലോക്‌ഡൗൺ പ്രഖ്യാപിച്ചു. ഇന്ത്യയിലും മാസങ്ങൾ നീണ്ട ലോക്‌ഡൗൺ ഏർപ്പെടുത്തിയിരുന്നു. ഇന്ത്യയിലും അപ്രതീക്ഷിതമായിട്ടായിരുന്നു രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌ഡൗൺ പ്രഖ്യാപനം. പിന്നീടുള്ള ദിവസങ്ങളിൽ ഒഴിഞ്ഞ നിരത്തുകളും, പൊലീസ് സംവിധാനങ്ങളെ ഉപയോഗിച്ച് ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുമായിരുന്നു നമ്മെ കാത്തിരുന്നത്. 

 

കോവിഡിനെത്തുടർന്നുള്ള ട്രിപ്പിൾ ലോക്‌ഡൗൺ നാളുകളിലൊന്നിലെ കാഴ്ച. (ചിത്രം: മനോരമ)
ADVERTISEMENT

പുതിയ തലമുറയ്ക്ക് ലോക്‌ഡൗൺ ഒരു പുതിയ അനുഭവമായിരുന്നു. ഒരുപക്ഷേ വരുന്ന തലമുറയ്ക്ക്, അവർ അദ്ഭുതത്തോടെ കേട്ടിരിക്കുന്ന, വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള ഒരു കഥയാവും കോവിഡ് കാലത്തെ അടച്ചുപൂട്ടൽ. ഇതിന് സമാനമായ മറ്റൊരു കഥ ഇന്നത്തെ യുവാക്കൾക്കു പറഞ്ഞു കൊടുക്കാൻ മുതിർന്ന തലമുറയും കാത്തുവച്ചിട്ടുണ്ട്. പുതുതലമുറയ്ക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത കാലത്തെ കഥ. അതാണ് 1975ലെ അടിയന്തരാവസ്ഥ.

 

2020ലെ ലോക്‌ഡൗൺ ലോകം ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത, മരുന്നില്ലാത്ത ഒരു മഹാമാരിയെ പിടിച്ചുകെട്ടാനായിരുന്നെങ്കിൽ 1975ലെ അടിയന്താരാവസ്ഥ ഒരു സർക്കാരിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി മാത്രമായിരുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന അഹങ്കാരം പേറുന്ന ഇന്ത്യയിലെ പൗരസ്വാതന്ത്ര്യത്തെ കയ്യാമം വച്ചു തടവിലാക്കിയ ദിനങ്ങളായിരുന്നു അത്. ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായമായി മാറിയ അടിയന്തരാവസ്ഥയുടെ നാൽപ്പത്തിയെട്ടാം വാർഷികമാണ് കടന്നു പോയത്. 

ഒ.വി.വിജയൻ (ഫയൽ ചിത്രം: മനോരമ)

 

ഇന്ത്യ ഒരാധുനിക രാഷ്ട്രമായിത്തീരുകയെന്നതാണ് ഇവിടെ പ്രശ്നം. ആധുനികതയിലൂടെ മാത്രമേ, യന്ത്രത്തിലൂടെ മാത്രമേ, യന്ത്രത്തിന്റെ നിയന്ത്രിതവും ആസൂത്രിതവും മാനവികവുമായ പ്രയോഗംകൊണ്ടു മാത്രമേ ഇവിടത്തെ ജനങ്ങളുടെ ദുരിതങ്ങൾ അവസാനിക്കുകയുള്ളൂ.

ADVERTISEMENT

∙  ഒ.വി.വിജയൻ നേരിട്ട അടിയന്തരാവസ്ഥ

 

1975 ജൂൺ 25നായിരുന്നു അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 643 ദിവസം നീണ്ടുനിന്നു ആ കറുത്ത ദിനങ്ങൾ. 21 മാസത്തിനുശേഷം 1977 മാർച്ച് 21ന് അടിയന്തരാവസ്ഥ പിൻവലിക്കുമ്പോഴേക്കും ഇന്ത്യയുടെ ചരിത്രം മറ്റൊന്നായി മാറിയിരുന്നു. എതിർ ശബ്ദങ്ങളെ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും അടിച്ചൊതുക്കിയും നിശ്ശബ്ദമാക്കാൻ ഭരണകൂടം തുനിഞ്ഞിറങ്ങിയപ്പോൾ സാഹിത്യകാരൻമാരും കലാകാരൻമാരും പ്രതിഷേധങ്ങൾ സമൂഹത്തെ അറിയിക്കാൻ തുനിഞ്ഞിറങ്ങി. ടിവിയും ചാനലുകളും കളം നിറയാത്ത അക്കാലത്ത് കടലാസിലെ നിയന്ത്രണങ്ങൾ മറികടന്നെത്തിയ കറുത്ത അക്ഷരങ്ങളും വരകളും പൗരന്മാരുടെ അവകാശങ്ങൾക്കായി, തൂലിക പടവാളാക്കി സമൂഹത്തെ നയിച്ചു. അതിൽ രാജ്യമെന്നും ഓർക്കുന്ന പേരാണ് മലയാളിയായ ഒ.വി.വിജയന്റേത്. 

ഇന്ദിര ഗാന്ധി (File Photo by AFP)

 

ADVERTISEMENT

അടിയന്തരാവസ്ഥയെ സവിശേഷമായ രീതിയിൽ വിലയിരുത്തിയവരിൽ പ്രധാന വ്യക്തികളിലൊരാളായിരുന്നു പത്രപ്രവർത്തകനും നോവലിസ്റ്റുമായിരുന്ന ഒ.വി.വിജയൻ. ജൂലൈ രണ്ടിന് അദ്ദേഹത്തിന്റെ ജന്മദിനമാണ്. ഡൽഹിയിൽ കഴിഞ്ഞിരുന്ന കാലത്ത് തന്റെ മുന്നിലൂടെ നടമാടിയ രാഷ്ട്രീയ അശ്ലീലതയെ അദ്ദേഹം തന്റെ പംക്തികളിലൂടെ തുറന്നുകാട്ടി. മലയാള പത്രപ്രവർത്തനചരിത്രത്തിൽ അതു വേറിട്ട അധ്യായങ്ങളായി ഇന്നും നിലനിൽക്കുന്നു. രാഷ്ട്രീയപംക്തികളുടെ ആയുസ്സ് ആഴ്ചയ്ക്കപ്പുറം നീങ്ങാത്ത ഇക്കാലത്തും, വിജയൻ രചിച്ച അക്കാലത്തെ ലേഖനങ്ങളിൽ പലതും ഇന്നും രാഷ്ട്രീയചരിത്രകാരന്മാർക്കും ചരിത്രവിദ്യാർഥികൾക്കും പാഠമായി അവശേഷിക്കുന്നു. 

ജവാഹർ ലാൽ നെഹ്റുവും ഇന്ദിര ഗാന്ധിയും. 1961ലെ ചിത്രം (Photo by STAFF / INTERCONTINENTALE / AFP)

 

ഇന്ത്യയുടെ അപകടകരമായ ഭാവികളിൽ പലതും മുൻകൂട്ടി കണ്ട ഒ.വി.വിജയന്റെ ജന്മദിനവും കടന്നുവരുന്നത് അടിയന്തരാവസ്ഥയോടൊപ്പമാണ്–ജൂലൈ രണ്ട്. ആകസ്മികതകളുടേതായ ഈ അവസരത്തിൽ അടിയന്തരാവസ്ഥയെ ആഴത്തിൽ വിലയിരുത്തുകയും, ഇന്ത്യൻ ജനാധിപത്യത്തിനു നേരിട്ടേക്കാവുന്ന അപകടങ്ങളെ മുൻകൂട്ടി കാണുകയും ചെയ്ത ഒ.വി.വിജയന്റെ ലേഖനങ്ങളെ മുൻനിർത്തി ചരിത്രത്തിലൂടെ ഒരു പുനർവായന;

 

∙ നശിപ്പിക്കപ്പെട്ട പാരമ്പര്യം

നെഹ്റുവിന്റെ കാലത്ത് പറഞ്ഞുകേട്ടിട്ടുണ്ട്, ഇന്ത്യയുടെ ഏതു മൂലയും നെഹ്റുവിന്റെ നിയോജകമണ്ഡലമായിരുന്നുവെന്ന്. നെഹ്റുവിന്റെ ബദ്ധശത്രുക്കൾപോലും അദ്ദേഹം തോറ്റുകാണണമെന്ന് ആശിച്ചിരുന്നില്ല.

 

അടിയന്തരാവസ്ഥയുടെ കെടുതികൾ നേരിട്ടനുഭവിച്ച ഒ.വി.വിജയൻ നിരവധി ലേഖനങ്ങളിലൂടെയും കാർട്ടൂണുകളിലൂടെയും, എണ്ണ, പരീക്ഷ, അരിമ്പാറ തുടങ്ങിയ കഥകളിലൂടെയും അവ പച്ചയായി വരച്ചുകാട്ടിയിട്ടുമുണ്ട്. രൂക്ഷമായ ഭാഷയിൽ ഇന്ദിരാഗാന്ധി ഉൾപ്പടെയുള്ളവരെ വിമർശിച്ച അദ്ദേഹം ദൈന്യതയോടെ അടിയന്തരാവസ്ഥയുടെ കെടുതികൾ അനുഭവിച്ചവരുടെ വേദനകൾ പങ്കുവച്ചു. അടിയന്തരാവസ്ഥക്കുശേഷം 1979 ജൂണിൽ ‘ഇന്ദ്രപ്രസ്ഥം’ എന്ന കോളത്തിൽ ‘ഒരു പാരമ്പര്യത്തെ നശിപ്പിച്ചവർ’ എന്ന തലക്കെട്ടിൽ അദ്ദേഹം ഇങ്ങനെയെഴുതി; 

 

ഒ.വി.വിജയൻ (ഫയൽ ചിത്രം: മനോരമ)

‘അടിയന്തരാവസ്ഥയുടെ കെടുതികളിൽനിന്ന് ഇനിയും മോചനം നേടാത്ത അസംഖ്യം മനുഷ്യരുണ്ട് ഈ പ്രദേശത്ത്. ഇന്ദിരയുടെ ഗതികേട് അവരെ തൃപ്തിപ്പെടുത്തുന്നുവെങ്കിൽ നമുക്കവരെപ്പഴിച്ചുകൂടാ. നെഹ്റുവിന്റെ കാലത്ത് പറഞ്ഞുകേട്ടിട്ടുണ്ട്, ഇന്ത്യയുടെ ഏതു മൂലയും നെഹ്റുവിന്റെ നിയോജകമണ്ഡലമായിരുന്നുവെന്ന്. നെഹ്റുവിന്റെ ബദ്ധശത്രുക്കൾപോലും അദ്ദേഹം തോറ്റുകാണണമെന്ന് ആശിച്ചിരുന്നില്ല. ജനാധിപത്യത്തിന് ഇങ്ങനെ കുറേ തറവാടിത്തങ്ങളുണ്ട്. ഈ തറവാടിത്തങ്ങളെയാണ് ഇന്ദിര എന്നന്നേക്കുമായി നശിപ്പിച്ചത്. സഹിഷ്ണുതകളുടേതായ ഒരു രാഷ്ട്രീയ പരിസരത്തെ അവർ നശിപ്പിച്ചു’.

 

രാഷ്ട്രീയ വിശകലനത്തിനപ്പുറം രാജ്യത്തിന്റെ അപകടകരമായ നീക്കങ്ങളെക്കുറിച്ചു മുന്നറിയിപ്പു നൽകാനും വിജയനു സാധിച്ചു. അതാവണം ആ ലേഖനങ്ങൾ ഇന്നും കാലാതീതമായി വായനക്കാരുടെ മുന്നിൽ നിറയാനും കാരണം. അടിയന്തരാവസ്ഥയെക്കുറിച്ച് വിജയന്റെ മറ്റൊരു നിരീക്ഷണം ഇങ്ങനെ; 

‘പ്രാകൃതങ്ങളായ നിരവധി രാഷ്ട്രീയ രൂപങ്ങളുടെ ഉയർച്ചയ്ക്ക് ഇവിടെ വഴിവച്ചത് അടിയന്തരാവസ്ഥയായിരുന്നു. നെഹ്റുവിന്റെ രാഷ്ട്രീയപൈതൃകം അവസാനിപ്പിച്ചത് ഇന്ദിരയായിരുന്നു. നാം നേരിടുന്നത് ജനാധിപത്യപ്രക്രിയയുടെ അവസാനമാണോ? ഭാവിയിെലങ്ങാനും ഈ നാട്ടിൽ ഒരു പട്ടാളഭരണമുണ്ടാവുകയാണെങ്കിൽ, അതിനുത്തരവാദിയായി ചരിത്രം കണക്കാക്കുക ജനാധിപത്യത്തിന്റെ സാധുത നശിപ്പിച്ച ഇന്ദിര ഗാന്ധിയെയായിരിക്കും.’ 

 

∙ അന്നു നൽകിയ ആ മുന്നറിയിപ്പ്

 

‘നമ്മുടെ ഹൈന്ദവത’ എന്ന തലക്കെട്ടിൽ 1980 ജനുവരിയിലെഴുതിയ മറ്റൊരു ലേഖനത്തിലാവട്ടെ അദ്ദേഹം ഇന്ത്യയുടെ ഹൈന്ദവവൽക്കരണത്തിനെതിരെ കൃത്യമായ മുന്നറിയിപ്പു നൽകുന്നുമുണ്ട്. ‘അഖണ്ഡഭാരതമെന്ന ഹൈന്ദവസങ്കൽപത്തിനു വേണ്ടിയാണ് ആർഎസ്എസ് നിലകൊള്ളുന്നതെങ്കിൽ, ഖമനയിയുടെ ഇറാനിലെന്നപോലെ, ഇവിടെയും സംഘർഷവും ഹിംസയും സൃഷ്ടിക്കാനേ അവർക്കു കഴിയൂ. കോൺഗ്രസും ഇന്ദിരയും മുസ്‌ലിംകളെ സ്വന്തം രാഷ്ട്രീയ സ്വാർഥത്തിനുവേണ്ടി ദുരുപയോഗപ്പെടുത്തുന്നു എന്ന കാരണത്താൽ സമരാത്മകമായ ഹൈന്ദവത സാധുവായിത്തീരുന്നില്ല.’

 

ഇന്ത്യ ഒരാധുനിക രാഷ്ട്രമായിത്തീരണമെന്നും അതിനു ഹൈന്ദവവൽക്കരണം സഹായകരമാവില്ലെന്നുമായിരുന്നു ഒ.വി.വിജയന്റെ കാഴ്ചപ്പാട്. അതു വിശദീകരിച്ചത് ഇങ്ങനെയായിരുന്നു: ‘നമ്മുടെ സംസ്കാരത്തിന്റെ ചരിത്രത്തിലേക്കും അതിന്റെ പ്രതിസന്ധിയിലേക്കും നാമിവിടെ തിരിഞ്ഞുനോക്കിയേ പറ്റൂ. ഹൈന്ദവസംസ്കൃതിയെക്കുറിച്ച് ആണയിടുന്നവർ ഒരാധുനിക ഭരണകൂടത്തെ എത്രകണ്ട് ഹൈന്ദവീകരിക്കാൻ പറ്റുമെന്ന് സ്വയം ചോദിച്ചുനോക്കുന്നതു നന്നായിരിക്കും. ക്രൈസ്തവ വിശ്വാസങ്ങൾ ശാസ്ത്രനിഗമനങ്ങൾക്കു കീഴടങ്ങി, സ്റ്റേറ്റിനെ അതിന്റെ പാട്ടിനു വിടുകയാലാണ് ക്രിസ്തുമതത്തിനും പശ്ചാത്യരാഷ്ട്രങ്ങൾക്കും ആധുനികകാലഘട്ടത്തിലേക്ക് അനായാസം നീങ്ങാൻ കഴിഞ്ഞത്. ആ പാട്ടിനു വിടാതിരിക്കലാണ് ഇന്നും നാം ഇറാനിലും പാക്കിസ്ഥാനിലും കാണുന്ന ദുരന്തനാടകം. നാടകത്തിന്റെ സംസ്കൃതപരിഭാഷകൊണ്ട് തൃപ്തിപ്പെടാമെങ്കിൽ ബാലാ സാഹെബ് ദേവരസിനെ (ആർഎസ്എസ് തലവൻ) പിൻപറ്റിയാൽ മതി’.

 

‘ഇന്ത്യ ഒരാധുനിക രാഷ്ട്രമായിത്തീരുകയെന്നതാണ് ഇവിടെ പ്രശ്നം. ആധുനികതയിലൂടെ മാത്രമേ, യന്ത്രത്തിലൂടെ മാത്രമേ, യന്ത്രത്തിന്റെ നിയന്ത്രിതവും ആസൂത്രിതവും മാനവികവുമായ പ്രയോഗംകൊണ്ടു മാത്രമേ ഇവിടത്തെ ജനങ്ങളുടെ ദുരിതങ്ങൾ അവസാനിക്കുകയുള്ളൂ. ആകാശം മാത്രം മേൽപ്പുരയായ, പുല്ലും ചവറും തിന്നു ജീവിക്കുന്ന, കോടിക്കണക്കിനു മനുഷ്യർ നമ്മുടെ നാട്ടിലുണ്ട്. അവരെ ഉദ്ധരിക്കാൻ, പടിഞ്ഞാറൻ മുതലാളിത്തത്തിന്റേതിൽനിന്ന് വിഭിന്നമായ ഒരു യന്ത്രമുറ നമുക്കു പ്രയോഗിക്കേണ്ടി വന്നേക്കും. അവിടെയാണ് ഗാന്ധിയുടെയും മാവോവിന്റെയും ഷൂമാക്കറുടെയുമൊക്കെ പ്രസക്തി. അതെന്തായാലും ആ ചുമതലയിൽനിന്ന് പിന്തിരിയുക നമുക്കു സാധ്യമല്ല.

 

∙ ഇന്ത്യ നിരവധി പരിണാമ തലങ്ങളുള്ള ഉപഭൂഖണ്ഡം

 

ഹൈന്ദവതയെക്കുറിച്ചും വിജയന് കൃത്യമായ ബോധ്യമുണ്ടായിരുന്നു. അതു വിശകലനം ചെയ്ത അദ്ദേഹം രാഷ്ട്രീയത്തിൽനിന്ന് അതു വേറിട്ടുനിൽക്കേണ്ടതിന്റെ ആവശ്യകതയും സൂചിപ്പിച്ചു; നമ്മുടെ ഹൈന്ദവത നമ്മുടെ കർമസിദ്ധികളുടെ അടിത്തട്ടിൽ കിടക്കുന്ന ഒരു സാംസ്കാരിക സൂക്ഷ്മശരീരം എന്ന നിലയ്ക്കു മാത്രമേ പ്രസക്തമാവുന്നുള്ളൂ. അതിനു രാഷ്ട്രീയമായും വടിത്തല്ലായുമൊക്കെ രൂപം കൊടുത്താൽ ‍ഇവിടെയുണ്ടാവുക ഹൈന്ദവന്മാരായ ഖമനയിമാരും സിയാമാരും മാത്രമായിരിക്കും. 

 

ഇന്ത്യ ആര്യാവർത്തമല്ല, നിരവധി പരിണാമതലങ്ങളുള്ള ഒരു ഉപഭൂഖണ്ഡമാണ്. ഹിന്ദുമതം ഒരു മതവുമല്ല. ശൈവവൈഷ്ണവ തന്ത്രാദി ശാഖോപശാഖകളുള്ള ഒരു സാംസ്കാരിക സ്ഥിതിവിശേഷമാണ്. പോരെങ്കിൽ അതിനകത്തെ ഗോത്രങ്ങളും ജാതികളും അതിനെ പിന്നെയും സങ്കീർണമാക്കുന്നു. അതുകൊണ്ട് ഖൊമേനി മാതൃകയിൽ ഒരു ഹൈന്ദവ ഫണ്ടമെന്റലിസം സംവിധാനം ചെയ്യാൻ മുതിരുന്നത് മഹാവിപത്തുകൾക്ക് വഴിവയ്ക്കും. മുളവടികൾ മാറ്റിവച്ച്, ആധുനിക രാഷ്ട്രീയസങ്കേതങ്ങളുമായി സ്വയംസേവകൻ പ്രതികരിക്കുന്നതു നന്നായിരിക്കും. അപ്പോൾ മാത്രമേ അവന്റെ അച്ചടക്കവും ത്യാഗസന്നദ്ധതയും അർഥവത്താവുകയുള്ളൂ’. സമകാലീന ഇന്ത്യയിൽ അടിയന്തരാവസ്ഥയുടെ ഓർമകളും ഒ.വി.വിജയന്റെ വിലയിരുത്തലുകളും എത്രമാത്രം പ്രസക്തമാണെന്ന് അനുഭവങ്ങൾ പഠിപ്പിക്കുന്നു. 

 

അടിയന്താരവസ്ഥയുടെ 48ാം വാർഷികം രാജ്യം ഓർക്കുമ്പോൾ ആ ‘ഇരുണ്ട ദിനങ്ങൾ’ നമ്മുടെ ചരിത്രത്തിലെ മറക്കാനാകാത്ത ഏടായി എന്നും നിലനിൽക്കുമെന്നും ഭരണഘടനയുടെ മൂല്യങ്ങൾക്ക് എതിരാണ് അതെന്നുമായിരുന്നു പ്രധാനമന്ത്രി മോദി അനുമസ്മരിച്ചത്. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 102-ാം പതിപ്പിലായിരുന്നു മോദിയുടെ വാക്കുകൾ. ജനാധിപത്യത്തെ പിന്തുണയ്‌ക്കുന്നവരെ പീഡിപ്പിച്ച കാലഘട്ടമായിരുന്നു അത്. അടിയന്തരാവസ്ഥയെക്കുറിച്ച് യുവാക്കൾ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

ജനാധിപത്യ മൂല്യങ്ങളെ നിയന്ത്രിക്കാനും തങ്ങൾക്കെതിരെയുള്ള വിമർശനങ്ങളുടെ മുനയൊടിക്കാനും പൊലീസ് സംവിധാനങ്ങളെ വരെ ദുരുപയോഗം ചെയ്യുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. അതിന്റെ ഭാഗമായി മാധ്യമപ്രവർത്തകരെ ഉൾപ്പടെ കള്ളക്കേസുകളെടുത്ത് ഭീഷണിപ്പെടുത്താന്‍ ഭരണകൂടങ്ങൾ ശ്രമിക്കുന്നു. അതിക്രൂരമായ അടിയന്തരാവസ്ഥക്കാലത്തു പോലും സർക്കാരിനെതിരെ പ്രതികരിക്കാൻ, പേനകൊണ്ട് പോരാടാൻ ഒ.വി.വിജയനെ പോലെ നിരവധി പേർ രംഗത്തു വന്നതും ഈ അവസരത്തിൽ ഓർക്കാം.

 

English Summary: 48 Years of Emergency and the Still Relevant Words of Writer O V Vijayan