യുഎസ് ഗവൺമെന്റിന്റെ അത്യുന്നത തലങ്ങളിൽ പ്രസിഡന്റ്‌തന്നെ അംഗീകാരം നൽകുന്ന ഒരു ലിസ്റ്റുണ്ട്– കിൽ ലിസ്റ്റ്. യുഎസിന്റെ സുരക്ഷിതത്വത്തിന് ഭീഷണിയാണെന്നു കരുതുന്നവരുടെ പേരുകളാണ് ആ ലിസ്റ്റിൽ. അവരെ ഓരോരുത്തരെയായി വകവരുത്തുന്നു. വേൾഡ് ട്രേഡ് സെന്റർ തകർത്തതിനു പിന്നിലെ സൂത്രധാരൻ ഒസാമ ബിൻ ലാദനെ കൊന്ന് കടലിൽ തള്ളിയതു പോലെ. കൊലപാതകം ചിലപ്പോൾ ഡ്രോണിൽനിന്ന് എയ്തുവിടുന്ന മിസൈൽ വഴിയാകാം, ഘാതകർ നേരിട്ട് ചെയ്യുന്നതാകാം. വെടിവയ്ക്കുക, വിഷം കലർത്തിയ ഇൻജക്‌ഷൻ കൊടുക്കുക, മയക്കുമരുന്ന് ഓവർഡോസ് നൽകുക, കെട്ടിടത്തിനു മുകളിൽനിന്നു തള്ളിയിടുക, തെളിവില്ലാതെ ശ്വാസം മുട്ടിച്ചോ കഴുത്തൊടിച്ചോ കൊല്ലുക.... ഫ്രെഡറിക് ഫോർസിത്തിന്റെ നോവൽ ‘കിൽ ലിസ്റ്റ്’ ഈ രഹസ്യം വെളിപ്പെടുത്തുന്നുണ്ട്. ബ്രിട്ടിഷ് ചാരസംഘടനയായ എംഐ5 ൽ ജോലി ചെയ്തിരുന്ന ഫോർസിത്ത് ഇത്തരം രഹസ്യങ്ങളാണ് നോവലുകൾക്കു പശ്ചാത്തലമാക്കുന്നത്.

യുഎസ് ഗവൺമെന്റിന്റെ അത്യുന്നത തലങ്ങളിൽ പ്രസിഡന്റ്‌തന്നെ അംഗീകാരം നൽകുന്ന ഒരു ലിസ്റ്റുണ്ട്– കിൽ ലിസ്റ്റ്. യുഎസിന്റെ സുരക്ഷിതത്വത്തിന് ഭീഷണിയാണെന്നു കരുതുന്നവരുടെ പേരുകളാണ് ആ ലിസ്റ്റിൽ. അവരെ ഓരോരുത്തരെയായി വകവരുത്തുന്നു. വേൾഡ് ട്രേഡ് സെന്റർ തകർത്തതിനു പിന്നിലെ സൂത്രധാരൻ ഒസാമ ബിൻ ലാദനെ കൊന്ന് കടലിൽ തള്ളിയതു പോലെ. കൊലപാതകം ചിലപ്പോൾ ഡ്രോണിൽനിന്ന് എയ്തുവിടുന്ന മിസൈൽ വഴിയാകാം, ഘാതകർ നേരിട്ട് ചെയ്യുന്നതാകാം. വെടിവയ്ക്കുക, വിഷം കലർത്തിയ ഇൻജക്‌ഷൻ കൊടുക്കുക, മയക്കുമരുന്ന് ഓവർഡോസ് നൽകുക, കെട്ടിടത്തിനു മുകളിൽനിന്നു തള്ളിയിടുക, തെളിവില്ലാതെ ശ്വാസം മുട്ടിച്ചോ കഴുത്തൊടിച്ചോ കൊല്ലുക.... ഫ്രെഡറിക് ഫോർസിത്തിന്റെ നോവൽ ‘കിൽ ലിസ്റ്റ്’ ഈ രഹസ്യം വെളിപ്പെടുത്തുന്നുണ്ട്. ബ്രിട്ടിഷ് ചാരസംഘടനയായ എംഐ5 ൽ ജോലി ചെയ്തിരുന്ന ഫോർസിത്ത് ഇത്തരം രഹസ്യങ്ങളാണ് നോവലുകൾക്കു പശ്ചാത്തലമാക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎസ് ഗവൺമെന്റിന്റെ അത്യുന്നത തലങ്ങളിൽ പ്രസിഡന്റ്‌തന്നെ അംഗീകാരം നൽകുന്ന ഒരു ലിസ്റ്റുണ്ട്– കിൽ ലിസ്റ്റ്. യുഎസിന്റെ സുരക്ഷിതത്വത്തിന് ഭീഷണിയാണെന്നു കരുതുന്നവരുടെ പേരുകളാണ് ആ ലിസ്റ്റിൽ. അവരെ ഓരോരുത്തരെയായി വകവരുത്തുന്നു. വേൾഡ് ട്രേഡ് സെന്റർ തകർത്തതിനു പിന്നിലെ സൂത്രധാരൻ ഒസാമ ബിൻ ലാദനെ കൊന്ന് കടലിൽ തള്ളിയതു പോലെ. കൊലപാതകം ചിലപ്പോൾ ഡ്രോണിൽനിന്ന് എയ്തുവിടുന്ന മിസൈൽ വഴിയാകാം, ഘാതകർ നേരിട്ട് ചെയ്യുന്നതാകാം. വെടിവയ്ക്കുക, വിഷം കലർത്തിയ ഇൻജക്‌ഷൻ കൊടുക്കുക, മയക്കുമരുന്ന് ഓവർഡോസ് നൽകുക, കെട്ടിടത്തിനു മുകളിൽനിന്നു തള്ളിയിടുക, തെളിവില്ലാതെ ശ്വാസം മുട്ടിച്ചോ കഴുത്തൊടിച്ചോ കൊല്ലുക.... ഫ്രെഡറിക് ഫോർസിത്തിന്റെ നോവൽ ‘കിൽ ലിസ്റ്റ്’ ഈ രഹസ്യം വെളിപ്പെടുത്തുന്നുണ്ട്. ബ്രിട്ടിഷ് ചാരസംഘടനയായ എംഐ5 ൽ ജോലി ചെയ്തിരുന്ന ഫോർസിത്ത് ഇത്തരം രഹസ്യങ്ങളാണ് നോവലുകൾക്കു പശ്ചാത്തലമാക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎസ് ഗവൺമെന്റിന്റെ അത്യുന്നത തലങ്ങളിൽ പ്രസിഡന്റ്‌തന്നെ അംഗീകാരം നൽകുന്ന ഒരു ലിസ്റ്റുണ്ട്– കിൽ ലിസ്റ്റ്. യുഎസിന്റെ സുരക്ഷിതത്വത്തിന് ഭീഷണിയാണെന്നു കരുതുന്നവരുടെ പേരുകളാണ് ആ ലിസ്റ്റിൽ. അവരെ ഓരോരുത്തരെയായി വകവരുത്തുന്നു. വേൾഡ് ട്രേഡ് സെന്റർ തകർത്തതിനു പിന്നിലെ സൂത്രധാരൻ ഒസാമ ബിൻ ലാദനെ കൊന്ന് കടലിൽ തള്ളിയതു പോലെ.

കൊലപാതകം ചിലപ്പോൾ ഡ്രോണിൽനിന്ന് എയ്തുവിടുന്ന മിസൈൽ വഴിയാകാം, ഘാതകർ നേരിട്ട് ചെയ്യുന്നതാകാം. വെടിവയ്ക്കുക, വിഷം കലർത്തിയ ഇൻജക്‌ഷൻ കൊടുക്കുക, മയക്കുമരുന്ന് ഓവർഡോസ് നൽകുക, കെട്ടിടത്തിനു മുകളിൽനിന്നു തള്ളിയിടുക, തെളിവില്ലാതെ ശ്വാസം മുട്ടിച്ചോ കഴുത്തൊടിച്ചോ കൊല്ലുക.... ഫ്രെഡറിക് ഫോർസിത്തിന്റെ നോവൽ ‘കിൽ ലിസ്റ്റ്’ ഈ രഹസ്യം വെളിപ്പെടുത്തുന്നുണ്ട്. ബ്രിട്ടിഷ് ചാരസംഘടനയായ എംഐ5 ൽ ജോലി ചെയ്തിരുന്ന ഫോർസിത്ത് ഇത്തരം രഹസ്യങ്ങളാണ് നോവലുകൾക്കു പശ്ചാത്തലമാക്കുന്നത്.

ADVERTISEMENT

∙ ലക്ഷ്യം ഖലിസ്ഥാൻ ഭീകരർ

യുഎസും ബ്രിട്ടനും എന്തു ചെയ്യുന്നു എന്നതല്ല നമ്മുടെ വിഷയം. ഇന്ത്യയും ഇതൊക്കെ ചെയ്തു തുടങ്ങിയിരിക്കുന്നു. രാജ്യത്തിന്റെ ശത്രുക്കളെ അന്യരാജ്യങ്ങളിൽ വച്ച് വകവരുത്തുന്നു. സ്വാഭാവികമാണെന്നു തോന്നുംവിധമാണ് ചിലപ്പോൾ. സ്വന്തം സംഘടനയിലെതന്നെ എതിരാളികൾ വധിച്ചതാണെന്നു തോന്നാം. കശ്മീർ ഭീകരരെ ഇങ്ങനെ വധിച്ചിരുന്നു. ഖലിസ്ഥാൻ ഭീകരരെയാണ് ഒന്നൊന്നായി ഇപ്പോൾ വകവരുത്തുന്നത്.

ഫ്രെഡറിക് ഫോർസിത്തിന്റെ നോവൽ ‘കിൽ ലിസ്റ്റ്’. (Image by Amazon/Manorama Online Creative)

ഈ ലിസ്റ്റ് നോക്കുക– ഖലിസ്ഥാൻ കമാൻഡോ ഫോഴ്സ് ചീഫ് പരംജിത് സിങ് പഞ്ച്‌വാർ ലഹോറിൽ കഴിഞ്ഞ മേയ് 7ന് വെടിയേറ്റു മരിച്ചു. യുകെയിൽ ഇന്ത്യയുടെ പതാക താഴെയിറക്കി ഖലിസ്ഥാൻ പതാക ഉയർത്താൻ ശ്രമിച്ച അവതാർ സിങ് ഖണ്ഡ ലണ്ടൻ ആശുപത്രിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് ചീഫ് ഹർദീപ് നിജ്ജാർ കാനഡയിലെ സറിയിൽ ഗുരുദ്വാരയ്ക്കു മുന്നിൽ വെടിയേറ്റു മരിച്ചത് ജൂൺ 20ന്. ഭീകരനെന്നു പ്രഖ്യാപിച്ച് എൻഐഎ തലയ്ക്കു 10 ലക്ഷം വിലയിട്ടിരുന്ന ഹർദീപ്, ഒരു മാസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഖലിസ്ഥാനിയാണ്.

കശ്മീർ ഭീകരരിൽ നാലു പേർ അജ്ഞാതരുടെ വെടിയേറ്റ് പാക്കിസ്ഥാനിൽ മരിച്ചിരുന്നു. 2023 ഫെബ്രുവരിയിൽ ഹിസ്ബുൽ ഭീകരൻ പാക്കിസ്ഥാനിൽ വെടിയേറ്റ് കാലപുരി പൂകി. 1999ൽ ഐസി 814 ഇന്ത്യൻ എയർലൈൻസ് വിമാനം ഹൈജാക്ക് ചെയ്ത ഭീകരരിലൊരാൾ കറാച്ചിയിൽ വെടിയേറ്റു മരിച്ചത് 2022 മാർച്ചിലാണ്. ഇക്കൊല്ലംതന്നെ ജനുവരിയിൽ രണ്ടു പാക്ക് ഐഎസ്ഐ ഏജന്റുമാർ പഞ്ചാബിൽ വെടിയേറ്റു മരിച്ചു.

ഹർദീപ് നിജ്ജാർ, പരംജിത് സിങ് പഞ്ച്‌വാർ. (Image courtesy kusu_Ebabil/Twitter)
ADVERTISEMENT

ഈ കൊലകളിലൊന്നും ആരാണ് ഘാതകരെന്ന് ആർക്കും അറിയില്ല. പ്രതികളെ ഇതുവരെ പിടികൂടിയിട്ടുമില്ല. അതിനർഥം ഒന്നേയുള്ളു– പ്രഫഷനൽ പരിശീലനം കിട്ടിയവരാണ് കൊല നടത്തിയത്. കൃത്യം നടത്തിയാലുടൻ രക്ഷപ്പെടാൻ സർവ സന്നാഹങ്ങളും ഉള്ളവർ. ‘ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻതന്നെ’യെന്നാണ് സംസാരം. ചിലരെങ്കിലും വിരൽ ചൂണ്ടുന്നത് ഇന്ത്യയുടെ വിദേശ ചാര ഏജൻസിയായ ആർ ആൻഡ് എ ഡബ്ല്യുവിനു (റോ- Research and Analysis Wing) നേരെയും.

∙ പഴയൊരു വധശ്രമക്കഥ

മൻമോഹൻ സിങ്ങിന്റെ ഭരണകാലം. 2008ലെ മുംബൈ ആക്രമണവും അതിൽ പാക്ക് കൊലയാളി അജ്മൽ കസബിനെ പിടികൂടി പാക്കിസ്ഥാന്റെ പങ്ക് വ്യക്തമായി തെളിഞ്ഞിട്ടും ഇന്ത്യ തിരിച്ചടിക്കാതിരുന്ന സമയം. സർവ സന്നാഹങ്ങളുമായി സൈന്യം അതിർത്തിയിൽ തയാറായിരുന്നു. പാർലമെന്റ് ആക്രമിച്ചിട്ടു പോലും നമ്മൾ തിരിച്ചൊന്നും ചെയ്തില്ല. എന്തുകൊണ്ട് ഇന്ത്യ തിരിച്ചടിക്കുന്നില്ല എന്ന് ഇസ്രയേൽ പോലുള്ള രാജ്യങ്ങളിലെ സുരക്ഷാ വിദഗ്ധർ പോലും അദ്ഭുതത്തോടെ ചോദിച്ചിരുന്നു.

ഗാസയിൽ ഹമാസിനെതിരെ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിനു സമാനമായി ഇന്ത്യയ്ക്കും ചെയ്യാമായിരുന്നില്ലേ എന്ന് അന്ന് വിദേശകാര്യ മന്ത്രിയായിരുന്ന പ്രണാബ് മുഖർജിയോട് മാധ്യമ പ്രവർത്തകരുടെ ചോദ്യമുണ്ടായി. എന്നാൽ ഇന്ത്യയിലേയും ഇസ്രയേലിലെയും ‌വ്യത്യസ്ത സാഹചര്യങ്ങളാണെന്നും അത്തരമൊരു ആക്രമണത്തിന് ഇന്ത്യ തയാറല്ലെന്നുമായിരുന്നു മറുപടി. പക്ഷേ ഇന്ത്യയുടെ മനസ്സിൽ മറ്റൊരു പദ്ധതിയുണ്ടായിരുന്നു അക്കാലത്ത്. രാജ്യത്തിന്റെ നിതാന്ത്ര ശത്രു ദാവൂദ് ഇബ്രാഹിമിനെ വധിക്കാനായിരുന്നു അത്.

ദാവൂദ് ഇബ്രാഹിം
ADVERTISEMENT

പാക്ക് സംരക്ഷണയിൽ കഴിയുന്ന ദാവൂദിന്റെ ദിനചര്യ മാസങ്ങളോളം ഇന്ത്യൻ ചാരസംഘടന നിരീക്ഷിച്ചു. കറാച്ചിയിലെ വീട്ടിൽനിന്ന് ചില ദിവസങ്ങളിൽ കാറിൽ ഡ്രൈവറുമായി പ്രത്യേക റൂട്ടിലൂടെ യാത്രയുണ്ടെന്നു കണ്ടെത്തി. അങ്ങനെ ഓപറേഷൻ പ്ലാൻ റെഡിയായി. ഘാതകർ പല വഴിയിലൂടെ പാക്കിസ്ഥാനിലെത്തി. അവർക്ക് സുരക്ഷിതമായ താമസസൗകര്യം പല സ്ഥലത്തായി നൽകി. വാഹനം എത്തിച്ചു. ആയുധം കൈമാറി. ഒടുവിൽ ആ ദിനം വന്നെത്തി. വഴിയിൽ അധികം ആളുംഅനക്കവുമില്ലാത്ത സ്ഥലത്ത് ഘാതകർ സംഗമിച്ചു. ദാവൂദിന്റെ കാർ വരണം, ബൈക്കുകൊണ്ട് വഴിമുടക്കണം, വെടിയുതിർക്കണം. എന്നിട്ട് നാലു വഴിക്ക് രക്ഷപെടണം. എല്ലാ സന്നാഹവും തയാർ. പക്ഷേ അപ്പോഴേക്കും അത്യുന്നതങ്ങളിൽനിന്നു വിളിയെത്തി. വേണ്ട, പാക്കിസ്ഥാനുമായി ബന്ധം വഷളാവും. എവിടെനിന്നാണ് വിളി വന്നതെന്ന് ഊഹിക്കാമല്ലോ. ആ ഓപറേഷൻ അങ്ങനെ ചീറ്റിപ്പോയി.

∙ ഇസ്രയേലിന്റെ ‘ഓപറേഷൻ പ്ലാസ്മ സ്ക്രീൻ’

ഹമാസ് നേതാവ് മഹ്മൂദ് അൽ മബൗഹിനെ ദുബായിൽ വച്ച് കൊലപ്പെടുത്തിയത് ഇസ്രയേലി ഏജന്റുമാരാണ്. ഇസ്രയേലി സൈനികരെ തട്ടിക്കൊണ്ടു പോയി വധിച്ചതിന്റെ പ്രതികാരമായിരുന്നു കൊല. 2010 ജനുവരി 19നാണ് കൊല നടന്നത്. മബൗഹ് ദുബായിൽ എത്തുന്നുണ്ടെന്ന് നേരത്തേ ഇസ്രയേലി വിദേശ ചാരസംഘടനയായ മൊസാദിനു വിവരം കിട്ടിയിരുന്നു. ഹമാസ് നേതാക്കൾ ഇടയ്ക്കിടെ ഉല്ലാസത്തിനായി ദുബായ് സന്ദർശിക്കാറുമുണ്ട്.

അന്നു വെളുപ്പിനു മുതൽ ഇസ്രയേലി ഏജന്റുമാർ ദുബായ് വിമാനത്താവളത്തിൽ പല രാജ്യക്കാരായി അഭിനയിച്ച് കള്ള പാസ്പോർട്ടും വ്യാജ ഐഡന്റിറ്റികളുമായി പറന്നിറങ്ങിയിരുന്നു. 11 പേരുണ്ടായിരുന്നു കൊലയാളി സംഘത്തിൽ. ജർമൻ, ബ്രിട്ടിഷ് പൗരന്മാരായി അഭിനയിച്ച് ആദ്യം എത്തിയത് മൈക്കേൽ ബോഡെൻഹൈമറും ജയിംസ് ക്ളാർക്കുമാണ്. രണ്ടും കള്ളപ്പേരുകൾ. ബ്രിട്ടനിൽനിന്ന് ഇസ്രയേലിലേക്കു കുടിയേറിയ രണ്ടു പേരുടെ ഐഡന്റിറ്റി മോഷ്ടിച്ചാണ് അവരെത്തിയത്.

മബൗഹിന്റെ കൊലപാതകം നടക്കുന്നതിനു മുന്നോടിയായി ദുബായിലെ ഹോട്ടലിൽ ചെക്ക്–ഇൻ ചെയ്യുന്ന വനിത. കൊലപാതകത്തിൽ ഇവർക്കും പങ്കുണ്ടെന്നാണ് സംശയിക്കുന്നത് (Image by Media Office of Dubai Government)

പാതിര കഴിഞ്ഞ നേരത്താണ് അവരുടെ വരവ്. അര മണിക്കൂർ കഴിഞ്ഞ് സംഘത്തിലെ ഏക വനിതയായ ഗെയ്‌ൽ ഫോളിയാർഡും കെവിൻ ഡെവറോണുമെത്തി. ഐറിഷ് പാസ്പോർട്ടായിരുന്നു രണ്ടു പേർക്കും. പാരിസിൽനിന്നാണ് അവർ പറന്നു വന്നത്. രണ്ടു പേരും വെവ്വേറെ ടാക്സികളിൽ ഹോട്ടലിലേക്കു പോയി. പിടിക്കപ്പെടാതിരിക്കാനുള്ള തന്ത്രങ്ങൾ ശ്രദ്ധിക്കുക. ദുബായിൽ അവർ ഉണ്ടായിരുന്ന 19 മണിക്കൂർ നേരം നേരിട്ട് ക്യാഷ് കൊടുത്തുള്ള ഇടപാടുകൾ മാത്രം നടത്തി. ക്രെഡിറ്റ് കാർഡ് ഉപയോഗമില്ല. കൂടെക്കൂടെ രൂപമാറ്റം വരുത്തി. അതിന് വിഗ് മാറ്റി, സൺഗ്ലാസ് മാറ്റി, വേഷം മാറി... അതിനിടെ രാജ്യാന്തര കോളുകൾ മാത്രം നടത്തി. കോഡ് രൂപത്തിലുള്ള സന്ദേശങ്ങൾ പ്രത്യേക മാർഗങ്ങളിലൂടെ കൈമാറി. ഓസ്ട്രിയയിലായിരുന്നു അവരുടെ ഓപറേഷൻ നിയന്ത്രിക്കുന്ന കമാൻഡ് സെന്റർ.

ഹമാസ് കമാൻഡർ മബൗഹ് അന്നു വൈകിട്ട് 3.15ന് ആണ് ലാൻഡ് ചെയ്തത്. അപ്പോഴേക്കും ഈ ഘാതക സംഘത്തിന്റെ തലവൻ പീറ്റർ എൽവിങ്ങർ എന്ന പേരുകാരനും എത്തിയിരുന്നു. ഫ്രഞ്ച് പാസ്പോർട്ടിലാണു വന്നത്. മറ്റ് സംഘാംഗങ്ങൾ ബ്രിട്ടിഷ് പാസ്പോർട്ട് ഉപയോഗിച്ചു– പോൾ കീലി, സ്റ്റീഫൻ ഹോഡ്സ്, മെവിൻ മൈൽഡൈനർ, ജോനാഥൻ ഗ്രഹാം, ജയിംസ് ക്ളാർക്ക്, മൈക്കേൽ ബാർനി.

ഹമാസ് നേതാവായിരുന്ന മഹ്മൂദ് അൽ മബൗഹ്.

മബൗഫ് ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യുമ്പോൾ ഘാതക സംഘത്തിൽപ്പെട്ട രണ്ടു പേർ ടെന്നിസ് കളിക്കാരുടെ വേഷത്തിൽ അടുത്തു നിൽപ്പുണ്ടായിരുന്നു. എയർപോർട്ടിൽ ഇമിഗ്രേഷൻ കഴിഞ്ഞ് ഇറങ്ങിയതു മുതൽ സംഘാംഗങ്ങൾ പ‍ിന്നാലെ കൂടി. മുറി കാണിച്ചുകൊടുക്കാൻ സ്റ്റാഫ് എലിവേറ്ററിൽ കയറിയപ്പോൾ ഇവരും കൂടെക്കയറി. മുറിയുടെ നമ്പർ അറിയുക ലക്ഷ്യം. മിനിട്ടുകൾക്കകം എൽവിങ്ങർ ഹോട്ടൽ അൽ ബുസ്റ്റാൻ റൊട്ടാനയുടെ റിസപ്ഷനിൽ വിളിച്ച് 237–ാം നമ്പർ മുറി ബുക്ക് ചെയ്തു. മബൗഹിന്റെ മുറിയുടെ നേരേ എതിരെ.

മബൗഹ് പുറത്തു നടക്കാൻ പോയി രാത്രി എട്ടരയോടെ തിരിച്ചെത്തി. നാലു ഘാതകർ മുറിയിൽ കയറി ഒളിച്ചിരിക്കുകയായിരുന്നു. ശ്വാസംമുട്ടിച്ചാണ് മബൗഹിനെ കൊലപ്പെടുത്തിയത്. എങ്ങനെ കയറി? ഹോട്ടൽ മുറികളിലേക്ക് എൻട്രി കാർഡ് നൽകുന്ന കമ്പനിയിൽനിന്ന് മാസ്റ്റർ കാർഡ് കൈക്കലാക്കിയിരുന്നു. കൊല നടന്നത് രാത്രി 8.50ന്. തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിക്കും മുൻപ് മയക്കുമരുന്ന് കുത്തിവച്ചുവെന്നും ദുബായ് പൊലീസ് പറയുന്നുണ്ട്.

മബൗഹിന്റെ കൊലപാതകം ആസ്പദമാക്കി ഒരുക്കിയ ‘കിഡോൺ’ സിനിമയിലെ ഒരു രംഗം.

കൃത്യം നടന്നയുടൻ സകലരും എയർപോർട്ടിലെത്തി. വിവിധ സ്ഥലങ്ങളിലേക്കുള്ള വിമാനങ്ങളിൽ കയറി സ്ഥലം വിട്ടു. ആകെ ദുബായിൽ ചെലവഴിച്ചത് 19 മണിക്കൂർ! പിറ്റേന്ന് നേരം വെളുത്ത് കൊലയുടെ വിവരം ലോകമാകെ അറിയുമ്പോഴേക്കും ഘാതകരെല്ലാം സുരക്ഷിതരായി അവരവരുടെ താവളങ്ങളിൽ തിരിച്ചെത്തിയിരുന്നു. ഓപറേഷൻ പ്ലാസ്മ സ്ക്രീൻ എന്നായിരുന്നു ആ ഓപറേഷന്റെ പേര്. മൊസാദിന്റെ ഈ ഓപറേഷനെക്കുറിച്ച് ഒരു സിനിമ ഇറങ്ങിയിട്ടുണ്ട്– കിഡോൺ.

∙ ഇതാണ് മോഡസ് ഓപ്പറാൻഡി

ഇതിലെ തന്ത്രങ്ങൾ ശ്രദ്ധിക്കുക. അന്യരാജ്യത്തു പോയി കൊല നടത്താൻ കാര്യമായ തയാറെടുപ്പ് വേണം. വധിക്കേണ്ടയാളുടെ ശീലങ്ങൾ നിരീക്ഷിക്കണം. എവിടെ താമസിക്കുന്നു, നടക്കാൻ പോകാറുണ്ടോ, കാമുകിയെ കാണാൻ പോകാറുണ്ടോ, വനിതാ സുഹൃത്തുക്കളോ കോൾ ഗേൾസോ മുറിയിൽ വരാറുണ്ടോ, എപ്പോഴൊക്കെ, എവിടേക്കൊക്കെ പുറത്തു പോകും.... അങ്ങനെ പലതും. അതനുസരിച്ചാണ് ഓപറേഷൻ പ്ലാൻ ചെയ്യുന്നത്. കൊല്ലാനുള്ള ആയുധം അത് തോക്കോ, കത്തിയോ ഘാതകർ കൊണ്ടുവരാറില്ല. അത് സ്ഥലത്ത് എത്തിയ ശേഷം അവർക്ക് കൈമാറുകയാണ്. സഞ്ചരിക്കാനുള്ള വണ്ടിയും താമസ സൗകര്യവുമെല്ലാം ഒരുക്കാൻ വേറേ ആളു കാണും.

(Representative Image by Arman Novic/ shutterstock)

പല രാജ്യങ്ങളിൽനിന്ന് കള്ള പാസ്പോർട്ടിൽ പറന്നെത്തി കാര്യം നടത്തി അപ്പോൾതന്നെ സ്ഥലം വിടുകയാണു രീതി. പൊലീസ് അന്വേഷണം തുടങ്ങും മുൻപേ നാടുവിടണം. ഇല്ലെങ്കിൽ വിമാനത്താവളങ്ങളിലും മറ്റും പരിശോധനയുണ്ടാവും. ഒരാളെ കിട്ടിയാൽതന്നെ രഹസ്യം പുറത്താവും. അതിനാൽ വൻ ചെലവും മനസ്സിരുത്തിയുള്ള പ്രവർത്തനങ്ങളും മാസങ്ങളുടെ ആസൂത്രണവും സൂക്ഷ്മതയും ക്ഷമയും വേണ്ടതാണ് ഇത്തരം ഓപറേഷനുകൾ. യാതൊരു തെളിവും അവശേഷിപ്പിക്കാതെയാണ് ആസൂത്രണം. അതിനെയാണ് ചാരപ്പണിയുടെ ട്രേഡ് ക്രാഫ്റ്റ് എന്നു പറയുന്നത്.

∙ ഇന്ത്യയ്ക്കും ദംഷ്ട്ര മുളച്ചു?

രാജ്യത്തിന്റെ ശത്രുക്കളെ വകവരുത്താനുള്ള ചങ്കൂറ്റത്തിന്റെ ദംഷ്ട്രകൾ ഇന്ത്യയ്ക്ക് ഇല്ലായിരുന്നു. ഇപ്പോൾ അവ മുളച്ചതു പോലെയാണ്. ആർ ആൻഡ് എ ഡബ്ല്യു (റോ) അതിനുള്ള കഴിവു നേടിയിരിക്കുന്നു. കശ്മീരിലേയും പഞ്ചാബിലേയും ഭീകരവാദക്കാർ ഒന്നൊന്നായി ഇല്ലാതാകുന്നത് അതിനു തെളിവാണെന്നും മേഖലയിലെ വിദഗ്ധർ പറയുന്നു. 6 മാസത്തിനിടെ 4 ഭീകരരെയാണു വകവരുത്തിയത്.

ഓസ്ട്രേലിയയിലെ സിഡ്നിയിലെ സ്വാമിനാരായൺ ക്ഷേത്രം താറുമാറാക്കുകയും ക്ഷേത്രത്തിലെ ചുവരുകളിൽ സ്പ്രേ പെയിന്റ് ഉപയോഗിച്ച് ഇന്ത്യയ്ക്കെതിരെ പലതും എഴുതുകയും ചെയ്തിരുന്നു. ഓസ്ട്രേലിയയിലെ 5 ക്ഷേത്രങ്ങൾ ഇങ്ങനെ ആക്രമിക്കപ്പെട്ടു. ഇന്ത്യയുടെ ഒട്ടേറെ ഹൈക്കമ്മിഷൻ മന്ദിരങ്ങൾ ആക്രമിക്കുകയും ഖലിസ്ഥാൻ പതാക ഉയർത്താൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. കാനഡയിൽ ഇന്ത്യൻ ഹൈക്കമ്മിഷന്റെ മുന്നിൽ വച്ച് ഇന്ത്യൻ പത്രപ്രവർത്തകരെ ആക്രമിച്ചു. ലണ്ടനിൽ ഇന്ത്യയുടെ ദേശീയ പതാക വലിച്ചു താഴ്ത്തി ഖലിസ്ഥാൻ പതാക ഉയർത്താൻ ശ്രമിച്ചു.

ഖലിസ്ഥാൻ കമാൻഡോ ഫോഴ്സ് ചീഫ് പരംജിത്‌ സിങ് പഞ്ച്‌വാർ ലഹോറിലെ സൺഫ്ലവർ സൊസൈറ്റിയിൽ മേയ് ആറിന് പ്രഭാത നടത്തത്തിന് ഇറങ്ങിയപ്പോഴാണ് ബൈക്കിലെത്തിയ രണ്ടു തോക്ക് ധാരികൾ വെടിവച്ചത്. രക്തത്തിൽ കുളിച്ച് ഖലിസ്ഥാൻ ഭീകരൻ വീണപ്പോൾ ഘാതകർ കടന്നു കളഞ്ഞു. അവരെ കിട്ടിയിട്ടില്ല. ആരെന്നും അറിയില്ല. പഞ്ചാബിലെ ഖലിസ്ഥാൻവാദി അമൃത്‍പാൽ സിങ്ങിനെ അറസ്റ്റ് ചെയ്ത് അസമിലെ ജയിലിൽ അടച്ചിരിക്കുകയാണ്. അമൃത്പാൽ സിങ്ങിന്റെ ഹാൻഡ്‌ലർ ആയിരുന്നു ലണ്ടനിലെ അവ്താർ സിങ് ഖണ്ഡ. കാൻസർ ബാധിച്ച് ലണ്ടനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണം കാൻസർ മൂലമല്ല. വിഷം അകത്തു ചെന്നാണെന്നാണു ബന്ധുക്കൾ ആരോപിക്കുന്നത്.

ഹാപ്പി പിഎച്ച്ഡി എന്നു വട്ടപ്പേരുള്ള ഖലിസ്ഥാൻ നേതാവ് ഹർമീത് സിങ് ലഹോറിലെ ഗുരുദ്വാരയ്ക്കടുത്ത് വെടിയേറ്റു മരിച്ചത് 2023 ജനുവരിയിൽ. ഖലിസ്ഥാനി ഭീകരരുടെ പരിശീലകൻ ആയിരുന്നു ഇയാളെന്നാണ് റിപ്പോർട്ടുകൾ. നാർകോ ഭീകരതയിൽ വിദഗ്ധനായിരുന്നു. മയക്കുമരുന്ന് ഒളിച്ചു കടത്തി അതിൽനിന്നു കിട്ടുന്ന പണം ഭീകരത പടർത്താൻ ഉപയോഗിക്കുക എന്നതായിരുന്നു രീതി. കാനഡയിലെ ഗുരുദ്വാരയ്ക്കു മുന്നിൽ പാർക്കിങ് കേന്ദ്രത്തിൽ വച്ച് ‘അജ്ഞാതരു’ടെ വെടിയേറ്റു മരിക്കാനായിരുന്നു ഖലിസ്ഥാനി ടൈഗർ ഫോഴ്സ് ചീഫ് ഹർദീപ് സിങ് നിജ്ജാറിന്റെ വിധി. ആ കൊലയുടെ പിറ്റേന്ന് ഇന്ത്യയുടെ പുതിയ ‘റോ’ മേധാവിക്ക് നിയമനമായി– രവി സിൻഹ.

റോയുടെ ഓപ്പറേഷൻസ് വിഭാഗം മേധാവിയായിരുന്നു സിൻഹ അതുവരെ. 1988ലെ ഐപിഎസ് ബാച്ചിൽപ്പെട്ട രവി സിൻഹ ഛത്തീസ്ഗഡ് കേഡറുകാരനാണ്. റോ സെക്രട്ടറി സുമന്ത് കുമാർ ഗോയലിൽനിന്നാണ് അദ്ദേഹം സ്ഥാനമേറ്റത്. ഗോയൽ 4 വർഷം റോ മേധാവിയായി വൻ മാറ്റങ്ങൾക്കു തുടക്കമിട്ടിരുന്നു. അതുവരെ ഓപറേഷൻസ് വിഭാഗത്തെ (ഓപ്സിന്റ്) നയിച്ച രവി സിൻഹ അടുത്ത റോ മേധാവിയാവുമ്പോൾ ഊഹിക്കാം, പ്രതീക്ഷിക്കാം, ഇന്ത്യയുടെ ഇന്റലിജൻസ് കരുത്ത്. ഇതോടെ കാനഡ, യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങളിലെ ഒട്ടേറെ ഖലിസ്ഥാനി ഭീകര നേതാക്കൾ ഒളിവിലായി. അടുത്ത ഊഴം ആരുടേതെന്ന് അറിയില്ലല്ലോ. നിജ്ജാറിന്റെ അടുത്ത സഹഭീകരനായ ഗുർപത്‌വന്ത് സിങ് പന്നുണും ഉണ്ട് ഇങ്ങനെ അണ്ടർഗ്രൗണ്ടിൽ പോയവരിൽ.

English Summary: The Practice of Eliminating Traitors and Terrorists Begins in India As Well