പ്രപഞ്ചത്തിൽ വെളിപ്പെട്ട ജീവന്റെ തന്മാത്ര
ജീവന്റെ ഉൽപത്തി എവിടെ നിന്നാണ്, ആദ്യം ഉണ്ടായത് ഏതു തന്മാത്രയാണ് തുടങ്ങി നൂറുകണക്കിന് ഉത്തരമില്ലാചോദ്യങ്ങൾ ശാസ്ത്രജ്ഞരെ കുഴക്കിയിരുന്നു. അതിനുള്ള ഉത്തരം ഒരുകൂട്ടം അസ്ട്രോഫിസിക്സ് ശാസ്ത്രജ്ഞർ പ്രശസ്തമായ 'നേച്ചർ' എന്ന ശാസ്ത്രജേണലിൽ കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ചു.

ജീവജാലങ്ങളെല്ലാം പ്രധാനമായും കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ, നൈട്രജൻ എന്നീ ആറ്റങ്ങൾകൊണ്ടാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഇവ ഒന്നിനു പിന്നാലെ ഒന്നായി ഇഴുകിച്ചേർന്ന് ഉണ്ടാകുന്ന ജൈവതന്മാത്രകളാണ് ഡിഎൻഎ, ആർഎൻഎ, എൻസൈമുകൾ, ഹോർമോണുകൾ തുടങ്ങിയവ. ആറ്റങ്ങളിൽനിന്നു തന്മാത്ര ഉണ്ടാകുന്നത് ഇഷ്ടികകൾ നിരനിരയായി നിരത്തി ഒരു കെട്ടിടമുണ്ടാക്കുന്നതുപോലെ എന്നു ലളിതമായി പറയാം.
വിഷയത്തിലേക്കു മടങ്ങിവരാം, ജീവന് ആവശ്യമായ സങ്കീർണമായ കാർബൺ തന്മാത്രാ രസതന്ത്രം സൃഷ്ടിക്കുന്നതിൽ ഒരു പ്രധാന പങ്കുവഹിക്കുന്ന മീഥൈൽ കാറ്റയോൺ (CH3+) എന്ന തന്മാത്രയെയാണ് അസ്ട്രോഫിസിക്സ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. പുതുതായി രൂപംകൊള്ളുന്ന ഗ്രഹങ്ങളുടെ ചുറ്റുമുള്ള വാതകപടലം പ്രോട്ടോപ്ലാനറ്ററി ഡിസ്ക് എന്നാണ് അറിയപ്പെടുന്നത്. ഇത്തരമൊരു വാതകപടലത്തിൽനിന്നാണ് മീഥൈൽ കാറ്റയോണുകളുടെ (CH3+) സാന്നിധ്യം നാസയുടെ ജയിംസ് വെബ് ബഹിരാകാശ ടെലിസ്കോപ് ശേഖരിച്ച ഡേറ്റ ഉപയോഗിച്ച് കണ്ടെത്തിയത്.
ഈ ലളിത തന്മാത്ര, പ്രപഞ്ചത്തിലെ ഏറ്റവും സമൃദ്ധ മൂലകമായ ഹൈഡ്രജനുമായി പ്രതിപ്രവർത്തനം നടത്തി കൂടുതൽ സങ്കീർണമായ കാർബൺ അധിഷ്ഠിത തന്മാത്രകളുടെ വളർച്ചയ്ക്കു കാരണമാകുന്നു.
മീഥൈൽ കാറ്റയോൺ (CH3+) പോലെയുള്ള ഒരു കാർബൺ അയോണാകാം ജീവൻ ഉടലെടുത്തതിനു കാരണമെന്ന് എഴുപതുകളിലും എൺപതുകളിലും ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷേ, ഇപ്പോഴാണ് മീഥൈൽ കാറ്റയോണുകളുടെ (CH3+) സാന്നിധ്യം പ്രോട്ടോപ്ലാനറ്ററി ഡിസ്ക്കിൽ കണ്ടെത്തുന്നത്. ഇതു ജീവോൽപത്തി പഠനത്തിൽ ഒരു നാഴികക്കല്ലാണ്.
ആഴക്കടലിലെ അതിജീവനം
ടൈറ്റാനിക് കപ്പലിന്റെ തകർച്ച കാണാൻപോയ ‘ടൈറ്റൻ’ എന്ന സമുദ്രപേടകം കാനഡ തീരത്തുനിന്ന് ഏകദേശം 700 കിലോമീറ്റർ അകലെ വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ തകർന്ന് അതിലെ 5 യാത്രികർ കൊല്ലപ്പെട്ടതു ലോകശ്രദ്ധ നേടിയല്ലോ.
ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ അറ്റ്ലാന്റിക്കിൽ ഏകദേശം 4,000 മീറ്റർ താഴ്ചയിലാണുള്ളത്. സമുദ്രനിരപ്പിൽ, അന്തരീക്ഷമർദം ചതുരശ്ര ഇഞ്ചിന് 14.7 പൗണ്ട് (psi), അല്ലെങ്കിൽ 100 കിലോപാസ്കൽ ആണ്. നമ്മൾ വെള്ളത്തിൽ കൂടുതൽ ആഴത്തിൽ പോകുമ്പോൾ, ഈ മർദം ക്രമാതീതമായി വർധിക്കും. ഓരോ 10 മീറ്റർ താഴേക്കു പോകുമ്പോഴും അന്തരീക്ഷ മർദം ഓരോ യൂണിറ്റ് കൂടും.
ടൈറ്റാനിക് തകർന്ന സ്ഥലത്തെ ജലസമ്മർദം സമുദ്രനിരപ്പിലെ അന്തരീക്ഷ മർദത്തിന്റെ ഏകദേശം 400 മടങ്ങാണ്. മനുഷ്യനു പരമാവധി 100 മീറ്റർ താഴ്ച വരെയേ ജീവൻ നിലനിർത്താൻ പറ്റൂ. പെൻഗ്വിനുകൾക്ക് 500 മീറ്റർ താഴ്ച വരെയും കട്ടിയുള്ള പുറന്തോടുള്ള ചില തരം ആമകൾക്ക് 1300 മീറ്റർ താഴെ വരെയും അതിജീവനം സാധ്യമാണ്. എന്നാൽ, ചിലയിനം സ്രാവുകൾക്കും തിമിംഗലങ്ങൾക്കും 2000 മുതൽ 4000 മീറ്റർ വരെ താഴ്ചയിൽ ജീവിക്കാം. ‘സ്‌നെയിൽ ഫിഷ്’ എന്ന പ്രത്യേകതരം ജീവികൾക്ക് 8000 മീറ്റർ താഴ്ചയും പ്രശ്നമല്ല.
ജലോപരിതലത്തെക്കാൾ 1,000 മടങ്ങ് വലിയ സമ്മർദം ഉള്ള കടലാഴങ്ങളിൽ എല്ലുകൾ നുറുങ്ങാതെയും പ്രോട്ടീനുകൾ വിഘടിക്കാതെയും ഈ ജീവികൾ എങ്ങനെയാണ് കഴിയുന്നതെന്നുള്ളത് ശാസ്ത്രജ്ഞരെ വളരെക്കാലം കുഴക്കിയ ചോദ്യമാണ്. ഇതിനു ഭാഗികമായി ഉത്തരം കണ്ടെത്തിയത് ചൈനയിലെ സെന്റർ ഫോർ ഇക്കോളജിക്കൽ ആൻഡ് എൻവയൺമെന്റൽ സയൻസസ്, നോർത്ത് വെസ്റ്റേൺ പോളിടെക്നിക്കൽ യൂണിവേഴ്സിറ്റിയിലെ പ്രഫ. വാങ്ങിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞ സംഘമാണ്. ഇവരുടെ പഠനം 2019ൽ ‘നേച്ചർ ഇക്കോളജി ആൻഡ് എവല്യൂഷൻ’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു. പഠനത്തിന്റെ ഭാഗമായി ഇവർ സമുദ്രനിരപ്പിൽ നിന്ന് 23,000 അടി താഴെനിന്ന് സ്‌നെയിൽ ഫിഷ് വിഭാഗത്തിൽപ്പെട്ട ജീവികളുടെ സാംപിളുകൾ ശേഖരിച്ചു. ഇവയുടെ ജീനുകൾ, പ്രോട്ടീനുകൾ, ശരീരഘടന എന്നിവയും വിശകലനം ചെയ്തു.
ഇവയുടെ ശരീരം അസ്ഥികൾക്കു പകരം വലിയ തോതിൽ തരുണാസ്ഥി (എല്ലുകളെക്കാൾ കാഠിന്യംകുറഞ്ഞ കലകൾ) കൊണ്ടാണ് നിർമിച്ചിരിക്കുന്നതെന്നു ശാസ്ത്രജ്ഞർ കണ്ടെത്തി. ഇത് ഈ ജീവികളുടെ ശരീരം കൂടുതൽ കൂടുതൽ അയവുള്ളതാക്കുകയും ഉയർന്ന മർദത്തെ നേരിടാൻ കൂടുതൽ പ്രാപ്തമാക്കുകയും ചെയ്തു. കൂടാതെ, പ്രോട്ടീനുകളെ സ്ഥിരപ്പെടുത്താൻ ഉപയോഗിക്കുന്ന ട്രൈമെതൈലാമൈൻ എൻ-ഓക്സൈഡ് (ടിഎംഎഒ) എന്ന പദാർഥത്തിന്റെ ഉയർന്ന അളവും ഇവയുടെ ശരീരത്തിലുണ്ടായിരുന്നു. ധാരാളം ഗവേഷണങ്ങൾ ഈ മേഖലയിൽ പുരോഗമിക്കുന്നുണ്ട്, ഇവയുടെ പൂർണമായ ജൈവ രസതന്ത്രം അറിയാൻ കാത്തിരിക്കേണ്ടി വരും.
English Summary: Scientists Identify the Origin of Life, Science Column