എച്ച്ഡിഎഫ്സി ബാങ്കിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യുട്ടീവുമായ ശശിധർ ജഗദീശൻ ഇക്കഴിഞ്ഞ ജൂലൈ ഒന്നിന് എല്ലാം ജീവനക്കാർക്കുമായി ഒരു കത്തെഴുതി. ഓരോ വർഷവും 1500 പുതിയ ബ്രാഞ്ചുകൾ വീതം തുറക്കുമെന്നായിരുന്നു അതിലെ ഒരു കാര്യം. ഡിജിറ്റൽ ബാങ്കിങ് മേഖലയിൽ കൂടുതൽ നിക്ഷേപം നടത്താനും കമ്പനി തീരുമാനിച്ചതായി അദ്ദേഹം എഴുതി.

എച്ച്ഡിഎഫ്സി ബാങ്കിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യുട്ടീവുമായ ശശിധർ ജഗദീശൻ ഇക്കഴിഞ്ഞ ജൂലൈ ഒന്നിന് എല്ലാം ജീവനക്കാർക്കുമായി ഒരു കത്തെഴുതി. ഓരോ വർഷവും 1500 പുതിയ ബ്രാഞ്ചുകൾ വീതം തുറക്കുമെന്നായിരുന്നു അതിലെ ഒരു കാര്യം. ഡിജിറ്റൽ ബാങ്കിങ് മേഖലയിൽ കൂടുതൽ നിക്ഷേപം നടത്താനും കമ്പനി തീരുമാനിച്ചതായി അദ്ദേഹം എഴുതി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എച്ച്ഡിഎഫ്സി ബാങ്കിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യുട്ടീവുമായ ശശിധർ ജഗദീശൻ ഇക്കഴിഞ്ഞ ജൂലൈ ഒന്നിന് എല്ലാം ജീവനക്കാർക്കുമായി ഒരു കത്തെഴുതി. ഓരോ വർഷവും 1500 പുതിയ ബ്രാഞ്ചുകൾ വീതം തുറക്കുമെന്നായിരുന്നു അതിലെ ഒരു കാര്യം. ഡിജിറ്റൽ ബാങ്കിങ് മേഖലയിൽ കൂടുതൽ നിക്ഷേപം നടത്താനും കമ്പനി തീരുമാനിച്ചതായി അദ്ദേഹം എഴുതി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എച്ച്ഡിഎഫ്സി ബാങ്കിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യുട്ടീവുമായ ശശിധർ ജഗദീശൻ ഇക്കഴിഞ്ഞ ജൂലൈ ഒന്നിന് എല്ലാ ജീവനക്കാർക്കുമായി ഒരു കത്തെഴുതി. ഓരോ വർഷവും 1500 പുതിയ ബ്രാഞ്ചുകൾ വീതം തുറക്കുമെന്നായിരുന്നു അതിലെ ഒരു കാര്യം. ഡിജിറ്റൽ ബാങ്കിങ് മേഖലയിൽ കൂടുതൽ നിക്ഷേപം നടത്താനും കമ്പനി തീരുമാനിച്ചതായി അദ്ദേഹം എഴുതി. ബാങ്കിങ് മേഖലയിലെ ഒരു ടെക്നോളജി കമ്പനിയായിത്തന്നെ എച്ച്ഡിഎഫ്സി മാറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. എച്ച്ഡിഎഫ്സിയുടെ ലാഭം ഇരട്ടിയാക്കുന്നതിനെപ്പറ്റിയും അദ്ദേഹം വാചാലനായി.

എംഡിയുടെ കത്തിൽ പക്ഷേ എച്ച്ഡിഎഫ്സി ബാങ്ക് ജീവനക്കാർക്ക് കാര്യമായ അമ്പരപ്പൊന്നുമുണ്ടായിരുന്നില്ല. കാരണം അതിലും വലിയ അമ്പരപ്പിക്കുന്ന സംഭവമാണ് അവർക്കു മുന്നിൽ നടന്നത്. എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡും മാതൃസ്ഥാപനമായ എച്ച്ഡിഎഫ്സി ഹൗസിങ് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷനും ലയിച്ചിരിക്കുകയാണ്. അതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ നാലാമത്തെ ബാങ്കായി എച്ച്ഡിഎഫ്സി മാറിയിരിക്കുന്നു! ഒരൊറ്റ രാപ്പകലിനപ്പുറം സംഭവിച്ച അദ്ഭുതം.

ADVERTISEMENT

ഇനി മുതൽ എച്ച്ഡിഎഫ‍്സി ബാങ്കിന്റെ കീഴിലായിരിക്കും മാതൃകമ്പനിയായ എച്ച്ഡിഎഫ‍്സി. പൊതുവിൽ എച്ച്ഡിഎഫ‍്സി ഇരട്ടകൾ എന്നറിയപ്പെടുന്ന ഇവർ കുറച്ചു കാലമായി വാർത്തകളിലും നിക്ഷേപകരുടെ ഇടയിലും വലിയ ചർച്ചയാണ്. 1990കളിൽതന്നെ ഓഹരി വിപണിയിൽ സജീവമായ ഇവരുടെ ഓഹരികൾക്ക് ഇന്നും വിപണിയിൽ ഡിമാൻഡേറെയാണ്. 1970കളിൽ തുടങ്ങിയ എച്ച്ഡിഎഫ‍്സി, ഇനി മുതല്‍ എച്ച്ഡിഎഫ‍്സി ബാങ്ക് എന്ന ഒറ്റ ബ്രാൻഡായി മാറുമ്പോൾ നമ്മളറിയാത്ത കുറേയേറെ കഥകളുണ്ട്. അതിലേക്ക്...

എങ്ങനെ തുടങ്ങി? ഇപ്പോൾ എവിടെയെത്തി?

എച്ച്.ടി.പരേഖ് ചെയർമാനായി 1977 ഒക്ടോബർ 17നാണ് ഹൗസിങ് ഡവലപ്മെന്റ് ആൻഡ് ഫിനാൻസ് കോർപറേഷൻ എന്നറിയപ്പെടുന്ന എച്ച്ഡിഎഫ‌്സി പ്രവർത്തനമാരംഭിക്കുന്നത്. ഐസിഐസിഐ ബാങ്കിൽ ഉന്നത സ്ഥാനമാനങ്ങൾ വഹിച്ച ശേഷം എച്ച്ഡിഎഫ‍്സിയുടെ ചെയർമാനായി വന്ന പരേഖിന് ബാങ്കിങ് സ്ഥാപനം എങ്ങനെയാവണം എന്നതിനെ കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. 1978ൽ 10 കോടിയുടെ ഓഹരി പൊതുജനങ്ങൾക്ക് വിൽപന നടത്തിയാണ് കമ്പനി പ്രവർത്തന മൂലധനം കണ്ടെത്തിയത്. 

ആ വർഷംതന്നെ മുംബൈക്കാരനായ ഡി.ബി.റെമഡിയോസിന് ആദ്യത്തെ ഹോംലോൺ‌ നൽകി പ്രവർത്തനത്തിനു തുടക്കം കുറിച്ചു. 1980ൽ റിസർവ് ബാങ്കിന്റെ അനുമതിയും കമ്പനിക്കു ലഭിച്ചു. 1984 ആയപ്പോഴേക്കും കമ്പനിയുടെ വാർഷിക വായ്പ 100 കോടി രൂപ കവിഞ്ഞു. 1998ൽ ലോകത്തെ മികച്ച 250 കമ്പനി മാനേജർമ്മാരുടെ സർവെയിൽ ഇന്ത്യയിലെ ഏറ്റവും മികച്ച കമ്പനിയായി എച്ച്ഡിഎഫ‌്സി തിരഞ്ഞെടുക്കപ്പെട്ടു. അപ്പോഴേക്കും ദുബായിലും ബംഗ്ലദേശിലും ശ്രീലങ്കയിലും കമ്പനി വേരുറപ്പിച്ചു കഴിഞ്ഞിരുന്നു. 

ദീപക് പരേഖ് (Photo by SEBASTIAN D'SOUZA / AFP)
ADVERTISEMENT

ഇതോടൊപ്പം യുഎസ്, യുകെ പോലുള്ള വിദേശ രാജ്യങ്ങളില്‍ വിവിധ പദ്ധതികളും പ്രമുഖ കമ്പനികളുമായി ചേര്‍ന്ന് നടത്തി. 2006 ആയപ്പോഴേക്കും ഭവനവായ്പകൾ മാത്രം ഒരു ലക്ഷം കോടി രൂപയിലേക്കെത്തി. ആ വർഷം തന്നെ ചെയർമാനായ ദീപക് പരേഖിന് രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു. നിലവിൽ ഇന്ത്യയിൽ മാത്രം 651 ബ്രാഞ്ചുകളും ദുബായ്, ലണ്ടൻ, സിംഗപ്പൂർ എന്നിവിടങ്ങളിലായി മൂന്നു പ്രധാന ഓഫിസ് കെട്ടിടങ്ങളും കമ്പനിക്കുണ്ട്. 

വായ്‌പകൾക്ക് ഡിമാൻഡ്, ഒപ്പം സ്വന്തമായൊരു ബാങ്കും

കൃത്യമായ വായ്പാസംവിധാനവും സുരക്ഷയും വിശ്വാസ്യതയും എച്ച്ഡിഎഫ‍്സിയുടെ മുഖമുദ്രയായതോടെ വായ്പകൾക്ക് ആവശ്യക്കാരേറി. ഒടുക്കം പ്രൈവറ്റ് ബാങ്കിന് 1994ൽ റിസർവ് ബാങ്കിന്റെ അനുമതി. 1995ൽ ലൈസൻസ് ലഭിച്ചതോടെ എച്ച്ഡിഎഫ‍്സി ബാങ്കിന് തുടക്കമായി. മുംബൈയിലെ ചർച്ച്ഗേറ്റിലുള്ള രാമോൺ ഹൗസിൽ ആദ്യത്തെ ഓഫിസ്. മുംബൈയിലെതന്നെ വർളിയിൽ കോർപറേറ്റ് ഓഫിസും. ആദ്യത്തെ ബ്രാഞ്ചിനും ഇതോടൊപ്പം തുടക്കമായി. 

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (Photo by Indranil MUKHERJEE / AFP)

95ലെ ഐപിഒ താരം

ADVERTISEMENT

1995 മാർച്ചിലാണ് എച്ച്ഡിഎഫ‍്സി ബാങ്ക് ഓഹരി വിപണിയിലേക്കെത്തുന്നത്. ആദ്യത്തെ പ്രാഥമിക ഓഹരി വിൽപനയ്ക്കായി (ഐപിഒ) അഞ്ചു കോടി ഓഹരികളാണ് ഉണ്ടായിരുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരികൾ‌ വിപണിയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു. പിന്നാലെ ഓഹരികൾ 55 ശതമാനം അധികം സബ്സ്ക്രൈബ് ചെയ്യപ്പെട്ടു. രണ്ടു മാസം കൊണ്ടു ബാങ്ക് ഓഹരി തുടക്കത്തിലെ പ്രീമിയത്തേക്കാൾ 300% മുകളിലെത്തി. 

ഐപിഒയ്ക്ക് ശേഷം 1995 മേയ് ഒന്നിനാണ് ബോംബെ സ്റ്റോക്ക് എക്സ്‍ചേഞ്ചില്‍ ഓഹരി ലിസ്റ്റ് ചെയ്യപ്പെടുന്നത്. അന്ന് എച്ച്ഡിഎഫ‍്സി ബാങ്കിന്റെ ഒരു ഓഹരിയുടെ വില 39.95 രൂപ. ആ വർഷം നവംബറിൽതന്നെ നാഷനൽ സ്റ്റോക്ക് എക്സ‍്ചേഞ്ചിലും ഓഹരി ലിസ്റ്റ് ചെയ്തു. 1996ൽ 1000 കോടി കടമ്പ പിന്നിട്ടതോടെ ആദ്യത്തെ ഡിവിഡന്റ് പ്രഖ്യാപനവും ഉണ്ടായി. കയ്യിലുള്ള ഓഹരിക്ക് ആനുപാതികമായി 8% ആയിരുന്നു ലാഭവിഹിതമായി നൽകിയത്. 

ആദ്യത്തെ ‘വേറിട്ട’ ലയനം

1999ൽ ടൈംസ് ബാങ്ക് എച്ച്ഡിഎഫ‍്സി ബാങ്കിൽ ലയിച്ചു. ബാങ്കിങ് മേഖലയിലെ വേറിട്ടൊരു ലയനമായിരുന്നു ഇത്. കാരണം ഓഹരികൾ പരസ്പരം പങ്കുവച്ചുകൊണ്ട് ഒരു സ്ഥാപനം മറ്റൊരു സ്ഥാപനത്തെ ഏറ്റെടുക്കുക എന്നതായിരുന്നു അത്. കോർപറേറ്റ് മേഖലയിൽ സ്വാപ് ഡീൽ എന്നാണ് ഇതു പൊതുവെ അറിയപ്പെടുന്നത്. ടൈംസ് ഗ്രൂപ്പിന്റെ ഓഹരിക്ക് ബദലായി എച്ച്ഡിഎഫ‍്സിയുടെ ഷെയറുകൾ നൽകിയാണ് സ്ഥാപനത്തെ ഏറ്റെടുത്തത്. 

representative image (Photo Credit : vetkit/istockphoto)

ഡിജിറ്റലിലേക്ക്

1999ൽ എച്ച്ഡിഎഫ‍്സി ബാങ്ക് ബാങ്കിങ് സംവിധാനം ഓൺലൈനാക്കി. റിയൽ ടൈം നെറ്റ്‌ബാങ്കിങ് തന്നെ. പ്രവര്‍ത്തനമാരംഭിച്ച് വെറും 15 ദിവസത്തിനുള്ളിൽ 1000 ഉപഭോക്താക്കൾ അന്ന് നെറ്റ്‌ബാങ്കിങ് സേവനത്തിനായി റജിസ്റ്റർ ചെയ്തു. ഒരുപക്ഷേ രാജ്യത്തെ ആദ്യത്തെ ഓൺലൈൻ ബാങ്കിങ് ഉപഭോക്താക്കൾ എന്ന അവകാശവാദം ഇവർക്കായിരിക്കാം. ഇവിടം കൊണ്ടവസാനിച്ചില്ല ബാങ്കിങ്ങിലെ പുതുമ. 

1999ല്‍ തന്നെ ഇന്ത്യയിലെ ആദ്യത്തെ ഇന്റർനാഷനൽ ഡെബിറ്റ് കാർഡ് എച്ച്ഡിഎഫ‍്സി ബാങ്ക് അവതരിപ്പിച്ചു. വിസ ഇന്റർനാഷനലുമായി സഹകരിച്ചായിരുന്നു ഇത്. തൊട്ടടുത്ത വർഷം എസ്എംഎസ് ഉപയോഗിച്ച് ബാങ്കിങ് എന്ന ആശയം പ്രാവർത്തികമാക്കി. അതെ, ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ ബാങ്കിങ് സംവിധാനത്തിന്റെ തുടക്കവും എച്ച്ഡിഎഫ‍്സിയിലൂടെയായിരുന്നു. 

മുംബൈയിലെ എച്ച്ഡിഎഫ്സി ബാങ്ക് ശാഖ (Photo by INDRANIL MUKHERJEE / AFP)

സ്റ്റോക്ക് വില 225 രൂപയിലേക്കെത്തുന്നു

അമേരിക്കൻ ഡെപ്പോസിറ്ററി ഷെയേർസിൽ (ADS–യുഎസ് ഡെപ്പോസിറ്ററി ബാങ്കിന്റെ കീഴിൽ യുഎസിലെ നിക്ഷേപകർക്ക് വിദേശ വിപണിയിലെ ഓഹരികൾ വാങ്ങാനായി ലിസ്റ്റ് ചെയ്യുന്ന സംവിധാനം) 172.5 ദശലക്ഷം ഡോളറിന്റെ ഐപിഒ എത്തിയതോടെ ഓഹരി വിദേശവിപണിയിലും ലിസ്റ്റ് ചെയ്യപ്പെട്ടു. വർഷം 2001 ജൂലൈ 20: ന്യൂയോർക്ക് സ്റ്റോക് എക്സ്ചേഞ്ചിൽ 13.83 ഡോളറിന് ലിസ്റ്റ് ചെയ്യപ്പെട്ടതോടെ ഇന്ത്യൻ വിപണിയില്‍ ഓഹരി വില അന്നേ ദിവസം 225 രൂപയിൽ ക്ലോസ് ചെയ്തു. നിക്ഷേപകരുടെ ലാഭം അപ്പോഴേക്കും പതിന്മടങ്ങായി കഴിഞ്ഞിരുന്നു. 

2022 ഏപ്രിൽ 4

2022 ഏപ്രിൽ നാലിനാണ് തികച്ചും അപ്രതീക്ഷിതമായ ആ പ്രഖ്യാപനമുണ്ടായത്. മാർക്കറ്റിൽ വിപണി മൂല്യത്തില്‍ ഏറെ മുന്നിലുള്ള രണ്ട് വമ്പന്മാർ ഒരുമിക്കുന്നു. എച്ച്ഡിഎഫ‍്സിയും എച്ച്ഡിഎഫ‍്സി ബാങ്കും. മാതൃകമ്പനിയായ എച്ച്ഡിഎഫ‍്സി പൂർണ്ണമായും എച്ച്ഡിഎഫ‍്സി ബാങ്കിലേക്ക് ലയിക്കുകയാണെന്ന വാർത്ത പുറത്തുവന്നു. ആ ഒറ്റ ദിവസം വിപണിയാരംഭിച്ച് ഒരു മണിക്കൂർ പിന്നിട്ടപ്പോഴേക്കും എച്ച്ഡിഎഫ‍്സി ഓഹരി 15 ശതമാനവും എച്ച്ഡിഎഫ‍്സി ബാങ്ക് ഓഹരി 14 ശതമാനത്തിനടുത്തും മുന്നേറി. 

മുംബൈയിൽ എച്ച്ഡിഎഫ്സിയുടെ പുതിയ കോർപ്പറേറ്റ് ഓഫീസ് ഉദ്ഘാടനം 2001ൽ അന്നത്തെ കേന്ദ്ര ധനകാര്യ മന്ത്രി യശ്വന്ത് സിൻഹ നിർവഹിക്കുന്നു. എച്ച്ഡിഎഫ്സി ചെയർമാൻ ദീപക് പരേഖ് സമീപം (File Photo by AFP)

ലയനംകൊണ്ട് നിക്ഷേപകർ നേടിയത്

ഇന്ത്യൻ സാമ്പത്തിക മേഖലയിലെ ഏറ്റവും വലിയ ലയനത്തിനായിരുന്നു ജൂലൈ ഒന്നിനു രാജ്യം സാക്ഷ്യം വഹിച്ചത്. എച്ച്ഡിഎഫ‍്സിയുടെ നിക്ഷേപകർക്ക് മാത്രം ഇതുകൊണ്ടുണ്ടായ ലാഭം ഏകദേശം ഒരു ലക്ഷം കോടിയുടേതായിരുന്നു. അന്നേ ദിവസം വരെ കാര്യമായ ചലനമില്ലാതെ കിടന്ന ഓഹരി ഒറ്റ ദിവസം കൊണ്ട് 15 ശതമാനം മുന്നേറി. നിക്ഷേപകരുടെ കൈവശമുള്ള എച്ച്ഡിഎഫ‍്സിയുടെ 25 ഓഹരികൾക്ക് പകരമായി ലഭിക്കുക എച്ച്ഡിഎഫ‍്സി ബാങ്കിന്റെ 42  ഓഹരിയായിരുന്നു. ഗ്രൂപ്പിന്റെ കീഴിലുള്ള നാലു കമ്പനികളിലും നിക്ഷേപമെത്തി. എച്ച്ഡിഎഫ‍്സി ലൈഫ്, എച്ച്ഡിഎഫ‍്സി എഎംസി കമ്പനികളുടെ ഓഹരികളും നിക്ഷേപകർ വാരിക്കൂട്ടി. തൊട്ടു മുന്നത്തെ ദിവസത്തെ വ്യാപാരത്തെ അപേക്ഷിച്ച് വിപണിയിൽ നാലു കമ്പനികളിലെ നിക്ഷേപം മാത്രം 1,13,196 കോടി രൂപയായിരുന്നു. 

നിക്ഷേപം എന്തു ചെയ്യണം?

ലയനം നടന്നതോടെ ഇനി എച്ച്ഡിഎഫ‍്സി ബാങ്ക് മാത്രമേ നിലവിലുണ്ടാകുകയുള്ളൂ. അതുകൊണ്ടുതന്നെ എച്ച്ഡിഎഫ‍്സിയിൽ സ്ഥിരനിക്ഷേപമുണ്ടെങ്കിൽ അത് പിൻവലിക്കുകയോ പുതുക്കി വയ്ക്കുകയോ ചെയ്യാം. നിലവിൽ ഒരു വർഷം മുതൽ 10 വർഷം വരെയുള്ള  നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.56% മുതൽ 7.21% വരെയാണ്. 7 ദിവസം മുതൽ 10 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ 3% മുതൽ 7.25% വരെയാണ് ബാങ്ക് നൽകുന്നത്. ക്രെഡിറ്റ് ഗാരന്റി കോർപ്പറേഷനു കീഴിൽ പരമാവധി 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷയും നിക്ഷേപത്തിനു ലഭിക്കുന്നു. രണ്ടു ഗ്രൂപ്പുകളിലായി നിക്ഷേപം നടത്തിയ മ്യൂച്ചൽ ഫണ്ട് ബ്രോക്കർമാർക്ക് സെബിയുടെ നിർദേശപ്രകാരം ആകെ കൈവശം വയ്ക്കാവുന്ന ഓഹരികൾ 10 ശതമാനമാക്കി ചുരുക്കേണ്ടിയും വരും. 

എച്ച്ഡിഎഫ്സി ബാങ്ക് ലോഗോ (Photo by INDRANIL MUKHERJEE / AFP)

∙ ലോകത്തിലെതന്നെ നാലാമത് 

ലയനത്തോടെ 14.7 ലക്ഷം കോടി ക്ലബിലേക്കാണ് എച്ച്ഡിഎഫ‍്സി ബാങ്ക് കടന്നുകയറിയിരിക്കുന്നത്. രാജ്യത്തെ 13 പൊതുമേഖലാ ബാങ്കുകളുടെ ആകെ മൂല്യം അപ്പോഴും 9.77 ലക്ഷം കോടി മാത്രമാണ്. ലോകത്തെ ഏറ്റവും മൂല്യവത്തായ സ്ഥാപനങ്ങളിൽ 61‍–ാം സ്ഥാനം. ബാങ്കുകളെടുത്താൽ ലോകത്തുതന്നെ നാലാം സ്ഥാനത്ത്. ജെപി മോർഗൻ ആണ് ഒന്നാം സ്ഥാനത്ത് (40500 കോടി ഡോളർ). രണ്ടാം സ്ഥാനത്ത് ബാങ്ക് ഓഫ് അമേരിക്കയും (22300 കോടി ഡോളർ) മൂന്നാം സ്ഥാനത്ത് കമേഴ്സ്യൽ ബാങ്ക് ഓഫ് ചൈനയുമാണ് (22300 കോടി ഡോളർ). ആഗോള ബാങ്കിങ് ഭീമന്മാരായ എച്ച്എസ്ബിസി ഹോൾഡിങ്സ്, ബാങ്ക് ഓഫ് ചൈന, മോർഗൻ ആൻഡ് സ്റ്റാൻലി, റോയൽ ബാങ്ക് ഓഫ് കാനഡ എന്നിവയ്ക്കു മുന്നിലേക്കാണ് ലയനത്തോടെ എച്ച്ഡിഎഫ‍്സി ഇടിച്ചുകയറിയത്.

∙  52 ആഴ്ചയിലെ നേട്ടത്തിനടുത്ത് എച്ച്‍ഡിഎഫ‍്സി ഓഹരികൾ

കഴിഞ്ഞ ഒരു മാസമായി നിഫ്റ്റി 2.73% മുന്നേറിയപ്പോൾ എച്ച്ഡിഎഫ‍്സി ബാങ്ക് ഓഹരികൾ വിപണിയിൽ 4.26% നേട്ടമുണ്ടാക്കി. ജൂൺ 29ന് വ്യാപാരം അവസാനിപ്പിച്ചപ്പോൾ എച്ച്ഡിഎഫ്‍സി ബാങ്കിന്റെ ഓഹരി വില 1701.4 രൂപയായിരുന്നു. 52 ആഴ്ചയിലെ താഴ്ന്ന 1330.05 രൂപയിൽനിന്ന് ഓഹരി ഇതുവരെ 28.23% ഉയർന്നു. സ്ഥിരമായി ലാഭമെടുപ്പു നടത്തുന്ന കമ്പനി കഴിഞ്ഞ വർഷങ്ങളിൽ തുടർച്ചയായി നേട്ടം തുടരുകയാണ്. കഴിഞ്ഞ 5 വർഷമായി കമ്പനി 61.34% റിട്ടേൺ നിക്ഷേപകർക്ക് നൽകി കഴിഞ്ഞു. മൂന്നു വർഷത്തെ നേട്ടം 59.58 ശതമാനവും കഴിഞ്ഞ ഒരു വർഷത്തെ ലാഭം 26.18 ശതമാനവുമാണ്. നിലവില്‍ നിക്ഷേപകരുടെ പ്രിയപ്പെട്ട സ്റ്റോക്കിന് വിവിധ ബ്രോക്കറേജുകള്‍ 1950 രൂപ വരെ ടാർജറ്റ് ആയി നിർദേശിക്കുന്നുണ്ട്.

 

English Summary: HDFC Bank and HDFC Merger: What it Means and How it Helps the Shareholders?