‘‘ഞങ്ങൾക്ക് ചെല്ലാനം മോഡൽ ടെട്രാപോഡ് ഭിത്തി വേണം’’– കനത്ത മഴയിൽ കടൽ വീട്ടിലേക്ക് ഇരച്ചു കയറിയപ്പോൾ രക്ഷ തേടി തെരുവിലേക്കിറങ്ങിയ ഒരു കൂട്ടം മനുഷ്യർ പറഞ്ഞ വാക്കുകളാണിത്. വൈപ്പിൻ വെളിയത്താംപറമ്പ് കടപ്പുറം നിവാസികളാണ് കഴിഞ്ഞ ദിവസം വൈപ്പിനിലെ സംസ്ഥാനപാതതന്നെ ഉപരോധിച്ച് രംഗത്തെത്തിയത്. മഴക്കാലമായാൽ ജീവിതം ദുരിതമയമാണ് ഇവർക്ക്. വർഷങ്ങളായി അനുഭവിക്കുന്ന ഈ ദുരിതത്തിൽനിന്ന് രക്ഷ വേണം. ടെട്രാപോഡ് എന്ന ആശയം അവർ മുന്നോട്ടു വയ്ക്കാനും കാരണമുണ്ട്. വെളിയത്താംപറമ്പിൽനിന്ന് കിലോമീറ്ററുകൾ മാറി, കൊച്ചിയിൽത്തന്നെയുള്ള ചെല്ലാനത്ത് ടെട്രാപോഡുകളുടെ വിജയകരമായ വിന്യാസം അവർ കണ്ടതാണ്.

‘‘ഞങ്ങൾക്ക് ചെല്ലാനം മോഡൽ ടെട്രാപോഡ് ഭിത്തി വേണം’’– കനത്ത മഴയിൽ കടൽ വീട്ടിലേക്ക് ഇരച്ചു കയറിയപ്പോൾ രക്ഷ തേടി തെരുവിലേക്കിറങ്ങിയ ഒരു കൂട്ടം മനുഷ്യർ പറഞ്ഞ വാക്കുകളാണിത്. വൈപ്പിൻ വെളിയത്താംപറമ്പ് കടപ്പുറം നിവാസികളാണ് കഴിഞ്ഞ ദിവസം വൈപ്പിനിലെ സംസ്ഥാനപാതതന്നെ ഉപരോധിച്ച് രംഗത്തെത്തിയത്. മഴക്കാലമായാൽ ജീവിതം ദുരിതമയമാണ് ഇവർക്ക്. വർഷങ്ങളായി അനുഭവിക്കുന്ന ഈ ദുരിതത്തിൽനിന്ന് രക്ഷ വേണം. ടെട്രാപോഡ് എന്ന ആശയം അവർ മുന്നോട്ടു വയ്ക്കാനും കാരണമുണ്ട്. വെളിയത്താംപറമ്പിൽനിന്ന് കിലോമീറ്ററുകൾ മാറി, കൊച്ചിയിൽത്തന്നെയുള്ള ചെല്ലാനത്ത് ടെട്രാപോഡുകളുടെ വിജയകരമായ വിന്യാസം അവർ കണ്ടതാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ഞങ്ങൾക്ക് ചെല്ലാനം മോഡൽ ടെട്രാപോഡ് ഭിത്തി വേണം’’– കനത്ത മഴയിൽ കടൽ വീട്ടിലേക്ക് ഇരച്ചു കയറിയപ്പോൾ രക്ഷ തേടി തെരുവിലേക്കിറങ്ങിയ ഒരു കൂട്ടം മനുഷ്യർ പറഞ്ഞ വാക്കുകളാണിത്. വൈപ്പിൻ വെളിയത്താംപറമ്പ് കടപ്പുറം നിവാസികളാണ് കഴിഞ്ഞ ദിവസം വൈപ്പിനിലെ സംസ്ഥാനപാതതന്നെ ഉപരോധിച്ച് രംഗത്തെത്തിയത്. മഴക്കാലമായാൽ ജീവിതം ദുരിതമയമാണ് ഇവർക്ക്. വർഷങ്ങളായി അനുഭവിക്കുന്ന ഈ ദുരിതത്തിൽനിന്ന് രക്ഷ വേണം. ടെട്രാപോഡ് എന്ന ആശയം അവർ മുന്നോട്ടു വയ്ക്കാനും കാരണമുണ്ട്. വെളിയത്താംപറമ്പിൽനിന്ന് കിലോമീറ്ററുകൾ മാറി, കൊച്ചിയിൽത്തന്നെയുള്ള ചെല്ലാനത്ത് ടെട്രാപോഡുകളുടെ വിജയകരമായ വിന്യാസം അവർ കണ്ടതാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ഞങ്ങൾക്ക് ചെല്ലാനം മോഡൽ ടെട്രാപോഡ് ഭിത്തി വേണം’’– കനത്ത മഴയിൽ കടൽ വീട്ടിലേക്ക് ഇരച്ചു കയറിയപ്പോൾ രക്ഷ തേടി തെരുവിലേക്കിറങ്ങിയ ഒരു കൂട്ടം മനുഷ്യർ പറഞ്ഞ വാക്കുകളാണിത്. വൈപ്പിൻ വെളിയത്താംപറമ്പ് കടപ്പുറം നിവാസികളാണ് കഴിഞ്ഞ ദിവസം വൈപ്പിനിലെ സംസ്ഥാനപാതതന്നെ ഉപരോധിച്ച് രംഗത്തെത്തിയത്. മഴക്കാലമായാൽ ജീവിതം ദുരിതമയമാണ് ഇവർക്ക്. വർഷങ്ങളായി അനുഭവിക്കുന്ന ഈ ദുരിതത്തിൽനിന്ന് രക്ഷ വേണം. 

 

ടെട്രാപോഡുകൾ (ചിത്രം ∙ മനോരമ)
ADVERTISEMENT

ടെട്രാപോഡ് എന്ന ആശയം അവർ മുന്നോട്ടു വയ്ക്കാനും കാരണമുണ്ട്. വെളിയത്താംപറമ്പിൽനിന്ന് കിലോമീറ്ററുകൾ മാറി, കൊച്ചിയിൽത്തന്നെയുള്ള ചെല്ലാനത്ത് ടെട്രാപോഡുകളുടെ വിജയകരമായ വിന്യാസം അവർ കണ്ടതാണ്. ഓഖിയും മഴക്കാലത്തെ കടൽക്ഷോഭങ്ങളുമെല്ലാം തകർത്തെറിഞ്ഞിരുന്ന ചെല്ലാനം തീരപ്രദേശം ഇപ്പോൾ ടെട്രാപോഡ് കടൽഭിത്തിയുടെ സംരക്ഷണത്തിലാണ്. കടൽ കലി തുള്ളുമ്പോൾ അവർക്കിപ്പോൾ ഭയമില്ല. സംരക്ഷണത്തിന്റെ കരുത്തുറ്റ കൈകൾ അവരുടെ തീരത്തെ ചേർത്തു പിടിച്ചിട്ടുണ്ട്. 

 

ചെല്ലാനത്താണെങ്കിൽ ടെട്രാപോഡുകൾക്കൊപ്പം നീണ്ട നടപ്പാതയും സജ്ജമാക്കിയിട്ടുണ്ട്. മഴയൊഴിഞ്ഞ സായാഹ്നങ്ങളിൽ അസ്തമയം കണ്ടു കടൽക്കാറ്റേറ്റ് ഈ നടപ്പാതയിലൂടെ നടക്കാൻ ആരുമൊന്നു കൊതിക്കും. മുൻ വർഷങ്ങളിൽ കടൽ തൂത്തുവാരിയ മേഖലകളിൽ കഴിഞ്ഞ കാലവർഷത്തിലും ഇത്തവണയും കടൽ കയറാതിരുന്നതോടെ, പദ്ധതി വിജയമായതിന്റെ സന്തോഷത്തിലാണു നാട്ടുകാരും അധികൃതരും. എന്താണ് ഈ ടെട്രാപോഡുകൾ? ഇത്തരം സംരക്ഷണ ഭിത്തികൾ ശരിക്കും തീരത്തെ സംരക്ഷിക്കുന്നുണ്ടോ? കടലാക്രമണത്തിന് ഇതൊരു നിരന്തര പരിഹാരമാണോ? വിശദമായി പരിശോധിക്കാം.

‘വെയ്‌ക്ക് അപ് സിദ്’ എന്ന സിനിമയിലെ ക്ലൈമാക്‌സ് രംഗം. മുംബൈ മറൈൻ ഡ്രൈവിലായിരുന്നു ചിത്രീകരണം. ഫ്രെയിമിൽ ടെട്രാപോഡുകളും കാണാം (Photo courtesy Dharma Productions)

 

ADVERTISEMENT

∙ ബോളിവുഡും ടെട്രാപോഡും

 

നാലു വശത്തേക്കും നീണ്ട കാലുകളോടെ ടെട്രാഹെഡ്രൽ ആകൃതിയിൽ നിർമിക്കുന്ന ശിൽപഭംഗിയുള്ള കോൺക്രീറ്റ് രൂപമാണ് ടെട്രാപോഡ്. 1950ൽ ഫ്രാൻസിലാണു ഇതാദ്യമായി വികസിപ്പിച്ചെടുത്തത്. മൊറോക്കോയിലെ തെർമൽ പവർ സ്റ്റേഷനെ കടൽക്ഷോഭത്തിൽനിന്നു പ്രതിരോധിക്കുന്നതിനാണ് ആദ്യം ടെട്രാപോഡുകൾ ഉപയോഗിച്ചത്. ഇതു വിജയം കണ്ടതോടെ ലോകമെമ്പാടും കടൽത്തീരം സംരക്ഷിക്കാൻ ഇവ ഉപയോഗിച്ചു തുടങ്ങി. പാറകളുടെ ലഭ്യത കുറഞ്ഞതോടെയാണ് ടെട്രാപോഡിനെ ആശ്രയിക്കാൻ തുടങ്ങിയത്. പുലിമുട്ട്, ഗ്രോവിൻ എന്നിവയുടെ നിർമാണത്തിനും ടെട്രാപോഡ് ഉപയോഗിക്കുന്നു.

 

ADVERTISEMENT

മലയാളികൾക്ക് ടെട്രാപോഡുകളെ കൃത്യമായി ‘കണക്ട്’ ചെയ്യാൻ സാധിക്കുന്ന ഒരിടമുണ്ട്. മുംബൈയിലെ മറൈൻ ഡ്രൈവാണത്. 1990കളിൽത്തന്നെ അവിടെ ടെട്രാപോഡുകൾ വന്നിരുന്നു. കനത്ത കടൽത്തിരമാലയിൽനിന്ന് മറൈൻ ഡ്രൈവിനെ ഇന്നും സംരക്ഷിച്ചു നിർത്തുന്നതും ആ ടെട്രാപോഡുകളാണ്. ബോളിവുഡ് ചിത്രങ്ങളിലെ സ്ഥിരം കാഴ്ചകളിലൊന്നാണ് മറൈൻ ഡ്രൈവും ഈ ടെട്രാപോഡുകളും. മലയാള സിനിമ മുംബൈയിൽ ചിത്രീകരിക്കുമ്പോഴും മറൈൻ ഡ്രൈവും അതോടൊപ്പം ടെട്രാപോഡുകളും ഫ്രെയിമിലെത്താറുണ്ട്. 

ചെല്ലാനത്തുനിന്നുള്ള കടലാക്രമണ ദൃശ്യം. ടെട്രാപോഡ് ഭിത്തി വരുന്നതിനു മുന്നോടിയായുള്ള, 2019ലെ, ചിത്രം (PTI Photo)

 

ചെല്ലാനം ഫിഷിങ് ഹാർബറിനു സമീപത്തെ ടെട്രാപോഡ് ഭിത്തി. നിർമാണം പുരോഗമിക്കുന്ന നടപ്പാതയും കാണാം. ചിത്രം: ഇ.വി. ശ്രീകുമാർ∙ മനോരമ.

∙ സംരക്ഷണം എത്ര കാലം?

 

ടെട്രാപോഡ്കൊണ്ടുള്ള കടൽഭിത്തി നിര്‍മാണം ചെലവേറിയ പ്രക്രിയയാണ്. ചെല്ലാനത്തുതന്നെ 1.20 ലക്ഷം ടെട്രാപോഡുകളാണ് ഉപയോഗിക്കുന്നത്. 350 കോടിയാണ് പദ്ധതിക്കു വകയിരുത്തിയിരിക്കുന്നത്. കടൽതീരത്തിന്റെ സ്വഭാവം അനുസരിച്ച് ഏത് ആകൃതിയിലും വലുപ്പത്തിലുമുള്ള ടെട്രാപോഡുകൾ വേണമെന്നു തീരുമാനിക്കാം. തിരമാലയുടെ സ്വഭാവം, കടലിന്റെ അടിത്തട്ടിന്റെ സ്വഭാവം, ഒഴുക്ക് എന്നിവ പരിശോധിച്ചാണ് ഏതുതരം ടെട്രാപോഡ് വേണമെന്ന് തീരുമാനിക്കുന്നത്. ചെല്ലാനത്ത് അടിയന്തര ആവശ്യമെന്ന നിലയ്ക്കാണ് ടെട്രാപോഡ് ഭിത്ത് പണിയുന്നത്. നേരത്തേ കരിങ്കല്ലും മറ്റുമുപയോഗിച്ചുള്ള കടൽഭിത്തി നിർമാണത്തേക്കാൾ ഇരട്ടി ചെലവാണ് ടെട്രാപോഡ്കൊണ്ടുള്ള കടൽഭിത്തി നിർമാണത്തിന്.

 

കെട്ടിട നിർമാണത്തിന് സിമന്റും മണലും എത്ര വേണമെന്നതിന് ഒരു അടിസ്ഥാന അളവുണ്ട്. അതുപോലെ ടെട്രാപോഡ് മോൾഡുകൾക്കും ഉണ്ട് അളവ്. ടെട്രാപോഡിന്റെ കാഠിന്യം എത്ര വേണമെന്നതിനേക്കാൾ, അതു സ്ഥാപിക്കുന്ന പ്രദേശത്തിന്റെ ഘടനയാണ് പ്രധാനമായും അറിഞ്ഞിരിക്കേണ്ടത്. ഇതായിരിക്കും ടെട്രാപോഡ് എത്രകാലം വരെ നിലനിൽക്കും എന്ന കാര്യവും നിശ്ചയിക്കുന്നത്. കുറച്ചുകാലം കഴിയുമ്പോൾ അടിത്തട്ടിൽ ആഴം കൂടും. കടൽഭിത്തിക്ക് ഇരുത്തം വന്നേക്കാം. ഇതുമൂലം വെള്ളം കടൽഭിത്തിക്കു മുകളിലെത്താൻ സാധ്യതയുണ്ട്. അഞ്ച് വർഷം കഴിഞ്ഞാൽ ചെല്ലാനവും ഈ സ്ഥിതിയിലേക്ക് എത്താം. പ്രദേശത്ത് മണലിന്റെ ലഭ്യത കൂടുതലാണെങ്കിൽ കുറച്ചുകാലം കൂടി കടൽഭിത്തി നിലകൊള്ളുമെന്നു മാത്രം.

 

∙ ഇതാണ് വിജയിച്ച ‘ചെല്ലാനം മാതൃക’

വിഴിഞ്ഞം ഹാർബറിൽ മീൻ വള്ളങ്ങളും പ്രതീക്ഷിച്ചിരിക്കുന്ന മത്സ്യ തൊഴിലാളി വനിതകള്‍. ഫയൽ ചിത്രം: ആർ.എസ്.ഗോപൻ ∙ മനോരമ

 

ചെല്ലാനം ഹാർബർ മുതൽ പുത്തൻതോട് കടപ്പുറം വരെയുള്ള 7.32 കിലോമീറ്റർ പ്രദേശത്താണു കടൽഭിത്തി നിർമിച്ചിരിക്കുന്നത്. പുലിമുട്ടുകളുടെ നിർമാണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ചെന്നൈ ആസ്ഥാനമായ നാഷനൽ സെന്റർ ഫോർ കോസ്റ്റൽ റിസർച് നടത്തിയ പഠനത്തിന്റെയും തയാറാക്കിയ രൂപരേഖയുടെയും അടിസ്ഥാനത്തിലാണു ഭിത്തി നിർമാണം. ഹാർബർ മുതൽ ബസാർ വരെയുള്ള 2.97 കിലോമീറ്റർ തീരത്ത് 2 ടൺ ഭാരമുള്ള ടെട്രാപോഡുകളാണു നിരത്തിയത്. ബസാർ മുതൽ പുത്തൻതോട് വരെയുള്ള 3.69 കിലോമീറ്റർ ഭാഗത്ത് 3.5 ടൺ ഭാരമുള്ള ടെട്രാപോഡുകളും സ്ഥാപിച്ചു.

 

2022 ജനുവരിയിലാണ് ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ നേതൃത്വത്തിൽ കടൽഭിത്തി നിർമാണം ആരംഭിച്ചത്. ചന്തിരൂരുള്ള ഊരാളുങ്കലിന്റെ പ്ലാന്റിൽനിന്ന് കോൺക്രീറ്റ് മിശ്രിതം ചെല്ലാനത്തെ തീരത്തെത്തിച്ചാണു ടെട്രാപോഡുകൾ നിർമിച്ചത്. ടെട്രാപോഡിന്റെ ആകൃതിയിലുള്ള ഇരുമ്പു കൂടുകളിലേക്കു മിശ്രിതം നിറയ്ക്കും. കോൺക്രീറ്റ് ഉറച്ച ശേഷം ഇവ പുറത്തെടുത്തു ബലപരിശോധന നടത്തിയ ശേഷമാണു കടൽഭിത്തി ഒരുക്കുന്നത്. 

തീരത്തു രണ്ടര മീറ്റർ ഉയരത്തിൽ കരിങ്കല്ലുകൾ ഉപയോഗിച്ച് അടിത്തറ പാകിയതിനു ശേഷം അതിനുമീതെയാണ് ടെട്രാപോഡുകൾ സ്ഥാപിക്കുന്നത്. ഒരേസമയം 200 തൊഴിലാളികളാണ് ഇതിനു വേണ്ടി പ്രവർത്തിക്കുന്നത്. 8.15 ലക്ഷം മെട്രിക് ടൺ കരിങ്കല്ലുകളും ചെല്ലാനത്തു സംരക്ഷണം ഒരുക്കാൻ ഉപയോഗിക്കുന്നുണ്ട്. പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാവുന്നതേയുള്ളൂ. ഇനിയുമുണ്ട് സംരക്ഷണം തീർക്കാനുള്ള തീരമേറെ. 

 

∙ മറയുമോ മണൽ?

 

പുലിമുട്ടുകൾ ഒരെണ്ണം ആയിട്ടല്ല, കളങ്ങളായാണു നിർമിക്കുന്നത്. ഹാർബറിനു വേണ്ടിയാണ് നിർമാണമെങ്കിൽ ഒന്ന് അല്ലെങ്കിൽ രണ്ട് പുലിമുട്ടുകൾ വേണം. ഇത്തരം പുലിമുട്ടുകളെ ‘ഹാർബർ ബ്രേക്ക് വാട്ടറുകൾ’ എന്നാണ് പൊതുവെ വിളിക്കുന്നത്. ഇവയ്ക്ക് നീളം കൂടുതലാണ്. അതേസമയം, തീര സംരക്ഷണത്തിനായി ഉപയോഗിക്കുന്ന പുലിമുട്ടുകളെ ‘ഗ്രോവിൻ’ എന്നാണു പറയുക. തീരത്തിന്റെ ഘടന അനുസരിച്ചായിരിക്കും അതിന്റെ നീളം നിശ്ചയിക്കുക. ഗ്രോവിനു വേണ്ടി നിശ്ചയിച്ചിട്ടുള്ള കളങ്ങളിൽ മണൽതീരം ഉണ്ടാകണം. എങ്കിൽ മാത്രമേ അതിന്റെ പ്രവർത്തനം സുഗമമാകൂ. മണലിന്റെ ലഭ്യത കുറഞ്ഞ സ്ഥലമാണെങ്കില്‍ അവിടം പരിപോഷിപ്പിക്കേണ്ടതുണ്ട്. അതിനു സാധ്യത വളരെ കുറവാണ്.

 

കായൽ അല്ലെങ്കിൽ നദി കടലുമായി ചേരുന്ന സ്ഥലമാണ് പൊഴി. ഈ ഭാഗങ്ങളിൽ സാധാരണയായി ഹാർബർ പണിയാറുണ്ട്. മുനമ്പം, കായംകുളം എന്നിവ ഉദാഹരണം. ഈ ഭാഗത്ത് ഒഴുക്ക് മൂന്നു തരത്തിലാണ്. തെക്കു വടക്ക് അല്ലെങ്കിൽ കടലിലോട്ടും കരയിലോട്ടും ഒഴുകാം. ഇതിൽ പലതും മണലിന്റെ സ്വാഭാവികമായ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു. അങ്ങനെ വരുമ്പോൾ ഒരു ഭാഗത്ത് മണലിന്റെ ലഭ്യത കുറയും. 

 

ടെട്രാപോഡ് പോലുള്ള മനുഷ്യനിർമിത വസ്തുക്കൾകൊണ്ട് തിരമാലകളെ പ്രതിരോധിക്കാൻ ശ്രമിക്കുമ്പോൾ അവയുടെ ഊർജ വ്യാപനം കുറവായിരിക്കും. ഇതോടെ തീരത്തിന്റെ ആഴം കൂടും, മണൽ നിലനിൽക്കാതാവും. അതേസമയം, സാധാരണ കടൽഭിത്തിയാണെങ്കിൽ തിരമാലകളുടെ ഊർജവ്യാപനം കൂടുതലായിരിക്കും. അതായത് ആക്രമണം ശക്തമാകും. രണ്ടിൽ ഏതാണെങ്കിലും ആണെങ്കിലും ടെട്രാപോഡ്കൊണ്ട് നിർമിക്കുന്ന പുലിമുട്ടോ ഗ്രോവിനോ അവസാനിക്കുന്നിടത്ത് അഗ്രഭാഗത്ത് ശോഷണം സംഭവിക്കും. 

 

∙ മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടി?

 

തീരപ്രദേശത്തു പൊതുവെ നാലു തരത്തിലുള്ള ആളുകളാണ് ജീവിക്കുന്നത്. മത്സ്യബന്ധനത്തെ ആശ്രയിച്ച് ജീവിക്കുന്നവർ, മറ്റു തൊഴിൽ ചെയ്ത് ജീവിക്കുന്നവർ, മറ്റു സ്ഥലത്തുനിന്ന് വന്നവർ, കുറച്ചുദിവസം താമസിക്കാനായി എത്തുന്ന ബിസിനസുകാരും ടൂറിസ്റ്റുകളും. ഇവരുടെയെല്ലാം ആവശ്യങ്ങൾ വ്യത്യസ്തമാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് തീരം എന്നത് അവരുടെ ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമാണ്. അവരുടെ തൊഴിലിടവും മക്കളുടെ കളിസ്ഥലവും ആണ്. തീരത്തോടു ചേർന്നുള്ള മത്സ്യബന്ധനവും ചിലർ നടത്താറുണ്ട്. കടൽഭിത്തിയുടെ വരവോടെ ഇത്തരക്കാർ പ്രതിസന്ധിയിലാകും. 

 

മത്സ്യത്തൊഴിലാളികളല്ലാത്ത, മറ്റു വിഭാഗക്കാരെ സംബന്ധിച്ചിടത്തോളം കര സംരക്ഷിക്കുക എന്നതാണ് അവരുടെ പ്രധാന ആവശ്യം. ഇത്തരം നിർമാണങ്ങളെല്ലാം തീരത്തിന്റെ സ്വാഭാവികതയെ ഇല്ലാതാക്കുകയാണ്. ഇതിലൂടെ തീരസംരക്ഷണമല്ല, കരയുടെ സംരക്ഷണമാണ് നടക്കുന്നത്. മണൽതീരമാണ് കരയുടെ യഥാർഥ സംരക്ഷകർ. മണ്ണൊലിപ്പ് തടയാൻ പാറ കൊണ്ടും ടെട്രാപോഡ് കൊണ്ടും ഉണ്ടാക്കുന്ന കടൽഭിത്തികൾ, സത്യത്തിൽ അടിത്തട്ടിലെ മണ്ണൊലിപ്പ് കൂട്ടുകയാണ് ചെയ്യുന്നതെന്നും വിദഗ്ധർ പറയുന്നു.

 

വിവരങ്ങൾക്കു കടപ്പാട്: ഡോ.കെ.വി.തോമസ് (നാഷനല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സസ് നാച്ചുറല്‍ റിസോഴ്‌സസ് ആൻഡ് എന്‍വയോണ്മെന്റല്‍ മാനേജ്‌മെന്റ് മുന്‍ മേധാവി)

English Summary: Does the Chellanam Model Tetrapod Wall Help Kerala to Prevent Sea wave attacks?