വായുവിൽനിന്നു കാർബൺ ഡയോക്സൈഡും മണ്ണിൽനിന്നു വെള്ളവും വലിച്ചെടുത്തു പച്ചില എന്ന മഹാരാസശാലയിൽ പകൽ വെളിച്ചത്തിന്റെ കാർമികത്വത്തിൽ ആഹാരമുണ്ടാക്കുന്ന ജീവിവർഗമാണു സസ്യങ്ങൾ. സസ്യലോകത്ത് 3,74,000 ഇനങ്ങളുണ്ട്. ആഹാരത്തിന്റെയും ഓക്സിജന്റെയും ഉറവിടവും കലവറയുമാണവ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സസ്യജാലങ്ങളിൽ ഒരു കെ‍ാച്ചു ന്യൂനപക്ഷം, ആയിരത്തിൽ രണ്ടെണ്ണം, അൽപം മൃഗീയസ്വഭാവം കാട്ടി അപഥസഞ്ചാരം നടത്തുന്നു. ചാൾസ് ഡാർവിൻ ഇക്കൂട്ടരെ സസൂക്ഷ്മം പഠിച്ചിട്ടുണ്ട്. ഈ പ്രാണിഭോജികളിൽ പ്രമാണി പിച്ചർ ചെടിയാണ്. നെപെന്തേസിയ കുടുംബാംഗമായ  ഇതിനെ കേരളത്തിലെ വീടുകളിലും കാണാം. 

ADVERTISEMENT

മിക്ക കീടഭോജികളും സ്ഥിരം ഇരപിടിയരാണ്. കൂർത്ത പല്ലുകളുള്ള, മൃഗങ്ങളുടെ വായ്ക്കു തുല്യമായ സംവിധാനമാണു ചില ചെടികൾക്കുള്ളത്. കീടങ്ങളെ കൊല്ലാൻ ദഹനരസം നിറഞ്ഞ കെ‍ാലയറയാണ് വേറെ ചിലർക്കുള്ളത്. മൂന്നാമതെ‍ാരു വർഗം, ഒട്ടിപ്പിടിക്കുന്ന ഒരു തരം പശയുണ്ടാക്കി ഇരയെ പിടികൂടുന്നു. 

മറ്റൊരു തരം ഇരപിടിയൻ സസ്യത്തെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. ജർമനിയിലെ ഹാനോവറിലുള്ള  ലൈബ്നീസ് സർവകലാശാലയിലെ ട്രോഡ് വിങ്കൽമാൻ എന്ന ബൊട്ടാണിസ്റ്റ് വർസ്ബർഗിലെ തോട്ടത്തിൽ ട്രൈഫോഫിലം പെൽടാറ്റം എന്നു പേരുള്ള ഒരു വള്ളിച്ചെടി നട്ടു വളർത്തി പഠനം നടത്തി. 

വ്യത്യസ്ത അളവുകളിൽ എൻപികെ (നൈട്രജൻ–ഫോസ്ഫറസ്–പെ‍ാട്ടാസ്യം) മിശ്രിതവളം ചേർത്തു മണ്ണു നിറച്ച പ്ലാസ്റ്റിക് ചട്ടികളിലാണ് ചെടി വളർത്തിയത്. ആഴ്ചയിൽ ഒരു ദിവസം എന്ന കണക്കിൽ കീടഭോജനത്തിന്റെ ലക്ഷണങ്ങൾ പരിശോധിച്ചു. അദ്ഭുതകരമായിരുന്നു ഫലം. ഫോസ്ഫറസിന്റെ അളവു കുറയുമ്പോൾ ചെടി പ്രാണിഭോജിയുടെ അവതാരമെടുക്കുന്നു. വേണ്ടത്ര ഫോസ്ഫറസ് കിട്ടുമ്പോൾ സാധാരണ ചെടികളെപ്പോലെയാവുന്നു.

ഫോസ്ഫറസ് ഇല്ലാത്ത മണ്ണിൽ വളരുമ്പോൾ ചുവന്ന പെ‍ാട്ടുള്ള ഇലകൾ മുളയ്ക്കുന്നു. ഇവയിൽ കെ‍ാഴുത്ത്, ഒട്ടിപ്പിടിക്കുന്ന ഒരു തരം പശ സ്രവിക്കുന്ന ഗ്രന്ഥികളുണ്ട്. കീടങ്ങൾ ഇതിൽ കുടുങ്ങി ചാകുന്നു. വേണ്ടത്ര ഫോസ്ഫറസുള്ള നല്ല മണ്ണിൽ വളരുന്ന ഈ വള്ളിച്ചെടിയുടെ ബന്ധുക്കൾക്ക് ഇരപിടിയൻ ശീലമില്ല.  ഐവറി കോസ്റ്റ്, ൈലബീരിയ, സിയറ ലിയോൺ എന്നീ രാജ്യങ്ങളുടെ കടൽത്തീരത്തുള്ള കാടുപിടിച്ച മലഞ്ചെരിവാണ് ഈ വിസ്മയ വള്ളികളുടെ ഈറ്റില്ലം. 

ADVERTISEMENT

∙ ഹോമി ഭാഭാ പ്രവചിച്ച സൂര്യൻ

68 കെ‍ാല്ലം മുൻപു ജനീവയിൽ ചേർന്ന ആറ്റം ഫോർ പീസ് സമ്മേളനത്തിൽ പ്രശസ്ത ആണവ ശാസ്ത്രജ്ഞൻ ഹോമി ജഹാംഗീർ ഭാഭ ഇങ്ങനെ പ്രവചിച്ചു: ‘വരും രണ്ടു ദശകങ്ങളിൽ ഫ്യൂഷൻ ഊർജം നിയന്ത്രിത രൂപത്തിൽ അവതരിക്കും. (രണ്ടു ചെറിയ അണു കേന്ദ്രങ്ങൾ കൂടി ചേർന്ന് വലിയ അണുകേന്ദ്രമുണ്ടാകുന്ന പ്രക്രിയയാണിത്. സൂര്യനിലും മറ്റു നക്ഷത്രങ്ങളിലും ഊർജമുണ്ടാകുന്നത് ഇങ്ങനെയാണ്). ഭാഭയുടെ പ്രവചനം കേട്ടു ശാസ്ത്രലോകം കോൾമയിർ കെ‍ാണ്ടു. 

ഫ്രാൻസിലെ സാൻപോൾ ലെ ദുറോൻസിലുള്ള ഈസ്റ്റർ പദ്ധതി സമുച്ചയം.

1958ലെ തുടർസമ്മേളനമായപ്പോഴേക്കും ആവേശം കെട്ടടങ്ങി. ഫ്യൂഷൻ ബോംബിന്റെ പിതാമഹനായ എഡ്വേഡ് ടെല്ലർ ഇങ്ങനെ വ്യാഖ്യാനിച്ചു: നൂറു കെ‍ാല്ലം മുൻപ് ആകാശവിമാനം എവിടെയായിരുന്നുവോ അവിടെയാണു നിയന്ത്രിത ഫ്യൂഷൻ നിലകെ‍ാള്ളുന്നത്. നിയന്ത്രണത്തിന്റെ നൂലാമാലകൾ അദ്ദേഹം ഉയർത്തിക്കാട്ടി. 

മൂന്നു ദശകം താണ്ടിയപ്പോൾ വലിയ അക്ഷരങ്ങളിൽ മറ്റെ‍ാരു തലക്കെട്ടു വന്നു– കോൾഡ് ഫ്യൂഷൻ (സാധാരണ ഊഷ്മാവിലും മർദത്തിലും സാധ്യമാവുന്ന അണുസംയോജനം). രണ്ടു രസതന്ത്രജ്ഞന്മാർ ചെണ്ടകെ‍ാട്ടി അരങ്ങു തകർത്തു; തങ്ങൾ വൈദ്യുതികെ‍ാണ്ട് വെള്ളത്തെ വിഘടിച്ചപ്പോൾ അമിതമായ ഊഷ്മാവ് ഉണ്ടാകുന്നു എന്നവർ പ്രസ്താവിച്ചു. കാള പെറ്റെന്നു കേട്ടപ്പോൾ കയറെടുക്കാൻ ഓടിയതുപോലെ ഒരു മലയാളി സുഹൃദ് ശാസ്ത്രജ്ഞനടക്കം ഒട്ടേറെപ്പേർ ആ മേഖലയിലേക്കു ചേക്കേറി. പിന്നീട്, അതും കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. 

ADVERTISEMENT

എൺപതുകളുടെ മധ്യത്തിൽ മിഹയിൽ ഗൊർബച്ചോവും റൊണാൾഡ് റെയ്ഗനും ഹസ്തദാനം നടത്തി ഫ്യൂഷൻ കരാറിൽ ഒപ്പുവച്ചു. 2006ൽ, അഞ്ചേകാൽ ലക്ഷം കോടി രൂപയുടെ മുതൽമുടക്കിൽ ജോലി തുടങ്ങി. 2016ൽ ഫ്യൂഷൻ റിയാക്ടർ യാഥാർഥ്യമാക്കാനായിരുന്നു മോഹം. ഈറ്റർ ഇന്റർനാഷനൽ തെർമോന്യൂക്ലിയർ എക്സ്പെരിമെന്റൽ റിയാക്ടർ എന്നാണു പദ്ധതിയുടെ പേര്. 

പത്തു ലക്ഷം ഘടകങ്ങളും ഒരു കോടി സാങ്കേതിക കൂട്ടുകളും ചേർന്ന ഈറ്റർ ലോകത്തിലെ ഏറ്റവും സങ്കീർണമായ പടുകൂറ്റൻ എൻജിനീയറിങ് സംവിധാനമാണ്. ഇന്ത്യയടക്കം 35 രാജ്യങ്ങളുടെ കൂട്ടായ്മയുണ്ട് ഈ പദ്ധതിക്ക്. 

ഇന്ത്യയുടെ മുഖ്യ സംഭാവന ക്രയോസ്റ്റാറ്റ് ആണ്. 16,000 ക്യുബിക് മീറ്റർ വലുപ്പമുള്ളതും, ശുദ്ധശൂന്യത പിടിച്ചു നിർത്തുന്നതും അതിശൈത്യാവസ്ഥയിലുള്ളതുമായ സ്റ്റെയിൻലെസ് സ്റ്റീൽ ചേംബർ ഇന്നേവരെ ആരും ഉണ്ടാക്കിയിട്ടില്ല. എൽ ആൻഡ് ടി നിർമാണം പൂർത്തിയാക്കി നാലു ഭാഗങ്ങളായി കടൽമാർഗം കയറ്റി അയച്ചു.

16000 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിക്കു കടമ്പകൾ ഏറെ കടക്കേണ്ടതുണ്ട്. കാർബൺ തീരെ തീണ്ടാത്തതും, സൂര്യനെപ്പോലെ സുസ്ഥിരവുമായ ഊർജസ്രോതസ്സിന്റെ ഉദയം കാണാൻ കാത്തിരിക്കുകയാണു ശാസ്ത്രലോകം. 2025ൽ യാഥാർഥ്യമാകുമെന്നാണു പ്രഖ്യാപനം.

English Summary: Plants That Eat Insects When There is Less Fertilizer