അതിർത്തികൾ തുറന്നിട്ട് 3 രാജ്യങ്ങൾ; കാത്തിരിപ്പ് തുടങ്ങിയിട്ട് 21 വർഷം; എന്നു പൂർത്തിയാകും സ്വപ്ന പാത
ഹാൻ രാജവംശം ചൈന ഭരിക്കുന്ന കാലത്ത് (206 ബിസി – 220 എഡി) ആണ് ചൈന പടിഞ്ഞാറേക്കുള്ള തങ്ങളുടെ സ്വാധീനം വർധിപ്പിച്ചു തുടങ്ങുന്നത്. അഫ്ഗാനിസ്ഥാൻ മുതൽ ഉസ്ബക്കിസ്ഥാൻ വരെ നീളുന്ന സെൻട്രൽ ഏഷ്യൻ രാജ്യങ്ങളെയും ഇന്ത്യ, പാക്കിസ്ഥാൻ തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങളെയുമെല്ലാം കൂട്ടിയിണക്കിയുള്ള ‘സിൽക് റൂട്ട്’ ആരംഭിക്കുന്നത് അന്നാണ്. ഏഷ്യയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന, 6500 കിലോ മീറ്ററോളം ദൈർഘ്യമുള്ള സിൽക് റൂട്ടിന്റെ പ്രാധാന്യം അതിന്റെ മൂർധന്യത്തിലെത്തിയത് എഡി 900 കാലഘട്ടത്തിലാണ്. എന്നാൽ അധികം വൈകാതെതന്നെ ഈ പാതയുടെ നല്ലകാലം അസ്തമിക്കുകയും ചെയ്തു.
ഹാൻ രാജവംശം ചൈന ഭരിക്കുന്ന കാലത്ത് (206 ബിസി – 220 എഡി) ആണ് ചൈന പടിഞ്ഞാറേക്കുള്ള തങ്ങളുടെ സ്വാധീനം വർധിപ്പിച്ചു തുടങ്ങുന്നത്. അഫ്ഗാനിസ്ഥാൻ മുതൽ ഉസ്ബക്കിസ്ഥാൻ വരെ നീളുന്ന സെൻട്രൽ ഏഷ്യൻ രാജ്യങ്ങളെയും ഇന്ത്യ, പാക്കിസ്ഥാൻ തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങളെയുമെല്ലാം കൂട്ടിയിണക്കിയുള്ള ‘സിൽക് റൂട്ട്’ ആരംഭിക്കുന്നത് അന്നാണ്. ഏഷ്യയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന, 6500 കിലോ മീറ്ററോളം ദൈർഘ്യമുള്ള സിൽക് റൂട്ടിന്റെ പ്രാധാന്യം അതിന്റെ മൂർധന്യത്തിലെത്തിയത് എഡി 900 കാലഘട്ടത്തിലാണ്. എന്നാൽ അധികം വൈകാതെതന്നെ ഈ പാതയുടെ നല്ലകാലം അസ്തമിക്കുകയും ചെയ്തു.
ഹാൻ രാജവംശം ചൈന ഭരിക്കുന്ന കാലത്ത് (206 ബിസി – 220 എഡി) ആണ് ചൈന പടിഞ്ഞാറേക്കുള്ള തങ്ങളുടെ സ്വാധീനം വർധിപ്പിച്ചു തുടങ്ങുന്നത്. അഫ്ഗാനിസ്ഥാൻ മുതൽ ഉസ്ബക്കിസ്ഥാൻ വരെ നീളുന്ന സെൻട്രൽ ഏഷ്യൻ രാജ്യങ്ങളെയും ഇന്ത്യ, പാക്കിസ്ഥാൻ തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങളെയുമെല്ലാം കൂട്ടിയിണക്കിയുള്ള ‘സിൽക് റൂട്ട്’ ആരംഭിക്കുന്നത് അന്നാണ്. ഏഷ്യയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന, 6500 കിലോ മീറ്ററോളം ദൈർഘ്യമുള്ള സിൽക് റൂട്ടിന്റെ പ്രാധാന്യം അതിന്റെ മൂർധന്യത്തിലെത്തിയത് എഡി 900 കാലഘട്ടത്തിലാണ്. എന്നാൽ അധികം വൈകാതെതന്നെ ഈ പാതയുടെ നല്ലകാലം അസ്തമിക്കുകയും ചെയ്തു.
ഹാൻ രാജവംശം ചൈന ഭരിക്കുന്ന കാലത്ത് (206 ബിസി – 220 എഡി) ആണ് ചൈന പടിഞ്ഞാറേക്കുള്ള തങ്ങളുടെ സ്വാധീനം വർധിപ്പിച്ചു തുടങ്ങുന്നത്. അഫ്ഗാനിസ്ഥാൻ മുതൽ ഉസ്ബക്കിസ്ഥാൻ വരെ നീളുന്ന സെൻട്രൽ ഏഷ്യൻ രാജ്യങ്ങളെയും ഇന്ത്യ, പാക്കിസ്ഥാൻ തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങളെയുമെല്ലാം കൂട്ടിയിണക്കിയുള്ള ‘സിൽക് റൂട്ട്’ ആരംഭിക്കുന്നത് അന്നാണ്.
ഏഷ്യയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന, 6500 കിലോ മീറ്ററോളം ദൈർഘ്യമുള്ള സിൽക് റൂട്ടിന്റെ പ്രാധാന്യം അതിന്റെ മൂർധന്യത്തിലെത്തിയത് എഡി 900 കാലഘട്ടത്തിലാണ്. എന്നാൽ അധികം വൈകാതെതന്നെ ഈ പാതയുടെ നല്ലകാലം അസ്തമിക്കുകയും ചെയ്തു.
ഇന്ന് ചൈന വിഭാവനം ചെയ്യുന്ന ‘പുതിയ സിൽക് റൂട്ട്’ ആണ് – ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് (ബിആർഐ). സെൻട്രൽ ഏഷ്യ മുതൽ യൂറോപ്പ് വരെയും അവിടെ നിന്ന് ലാറ്റിനമേരിക്കയിലേക്കും ആഫ്രിക്കയിലേക്കുമൊക്കെ കരമാർഗം ബന്ധിപ്പിക്കുന്ന വിശാലമായ റോഡ് നെറ്റ്‌വർക്.
കഴിഞ്ഞ ദിവസം നടന്ന ഷാങ്ഹായി കോർപറേഷൻ ഓർഗനൈസേഷൻ (എസ്‍സിഒ) സമ്മേളനത്തിൽ ഇന്ത്യ ബിആർഐ പദ്ധതിയോട് തങ്ങൾക്കുള്ള എതിർപ്പ് അറിയിച്ചു. എന്നാൽ പങ്കെടുത്ത മറ്റു രാജ്യങ്ങൾ പദ്ധതിയെ അനുകൂലിച്ചു. 6 സാമ്പത്തിക ഇടനാഴികളാണ് ഈ പദ്ധതി കൊണ്ട് ചൈന ഉദ്ദേശിക്കുന്നത്.
അതിനിടെയാണ് ഇന്ത്യ – മ്യാൻമാർ – തായ്ലൻഡ് ത്രിരാഷ്ട്ര ദേശീയപാതയുടെ 70 ശതമാനം നിർമാണം പൂർത്തിയായതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ആസിയാൻ കരാർ സംബന്ധിച്ചുള്ള ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കുമ്പോഴും ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയ്ക്ക് വിവിധ രീതിയിൽ ഉണർവ് നൽകുന്ന ഒന്നായിരിക്കും ഈ ഹൈവേ പദ്ധതി എന്നാണ് അഭിപ്രായമുയർന്നിട്ടുള്ളത്.
എന്തുെകാണ്ടാണ് ഇത്തരത്തിൽ അതിർത്തികൾ താണ്ടി റോഡ് ശൃംഖലകളും മറ്റും നിർമിക്കാൻ രാജ്യങ്ങൾ താത്പര്യപ്പെടുന്നത്? പരസ്പരം അതിർത്തികൾ തുറന്നുകൊടുക്കാനും രാജ്യങ്ങൾ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾ കൂടുതൽ ശക്തമാകാനും ഇത്തരം നടപടികൾ ഉപകരിക്കുമോ? എന്താണ് ഇന്ത്യ – മ്യാൻമാർ – തായ്ലൻഡ് ത്രിരാഷ്ട്ര ഹൈവേ?
∙ കൊൽക്കത്ത മുതൽ ബാങ്കോക്ക് വരെ ഡ്രൈവ് ചെയ്യാമോ?
2800 കിലോ മീറ്ററാണ് കൊൽക്കത്തയിൽ നിന്ന് തായ്‍ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്ക് വരെയുള്ള ദൂരം. ഇതിനിടെ മ്യാൻമാർ എന്ന മറ്റൊരു രാജ്യം കൂടി കടക്കണം. ഇന്ത്യൻ ഭൂവിഭാഗങ്ങൾ ഒഴിച്ചാൽ മണിപ്പൂരിന്റെ മ്യാൻമാർ അതിർത്തി ഗ്രാമമായ മൊറേയിൽ നിന്ന് ബാങ്കോക്ക് വരെയുള്ള 1800 കിലോ മീറ്ററോളമാണ് ബാക്കിയുള്ളത്. ഈ പാതയിൽ ഇപ്പോൾ സഞ്ചാരം സാധ്യമാണ്.
ഏഷ്യൻ ഹൈവെയുടെ (എഎച്ച്1) ഭാഗമായാണ് ഇവിടം കണക്കുകൂട്ടിയിട്ടുള്ളത്. എന്നാൽ, പലഭാഗങ്ങളിലേയും യാത്ര ദുർഘടമാണ് എന്ന സാഹചര്യത്തിലാണ് 3 രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ഹൈവേ എന്ന ആശയം 2002ൽ എ.ബി.വാജ്പേയി സർക്കാരിന്റെ കാലത്ത് ഉണ്ടാകുന്നത്. തുടർന്ന് വൈകാതെ തന്നെ മൊറേ മുതൽ മ്യാൻമാറിലെ കലേവ വരെയുള്ള 160 കിലോ മീറ്റർ ഇന്ത്യ – മ്യാൻമാർ ഫ്രണ്ട്ഷിപ് റോഡ് എന്ന പേരിൽ നിർമിച്ചു.
പിന്നീടുള്ള വർഷങ്ങളിൽ പലതരത്തിലുള്ള കരാറുകൾ ഉണ്ടായെങ്കിലും പദ്ധതികളൊന്നും കാര്യമായി മുന്നോട്ടു പോയില്ല. അതിന്റെ ബാക്കിയുള്ള ഭാഗത്തിന്റെ നിർമാണമാണ് ഇപ്പോൾ നടന്നുവരുന്നത്. ഇത് 70 ശതമാനം പൂർത്തിയായെന്നാണ് ഗഡ്കരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. അതായത്, ഇപ്പോൾ ലഭ്യമായിട്ടുള്ള റിപ്പോർട്ടുകൾ പ്രകാരം 2027ൽ ഈ ഹൈവേ യാഥാർഥ്യമാകും.
32 രാജ്യങ്ങളിലൂടെ കടന്നുപോകുന്ന 1,41,000 കിലോ മീറ്റർ വരുന്ന ട്രാൻസ് നാഷനൽ ഏഷ്യൻ ഹൈവയുടെ ഭാഗമായാണ് ഇന്ത്യ – മ്യാൻമാർ – തായ്ലൻഡ് ത്രിരാഷ്ട്ര ഹൈവെയും വിഭാവനം ചെയ്തിട്ടുള്ളത്. കൊൽക്കത്ത – ബാങ്കോക്ക് ഹൈവേ എന്നാണ് ഇത് അറിയപ്പെടുക. കൊൽക്കത്ത, സിലിഗുരി, അസമിലെ ഗുവാഹത്തി, ദിമാപുർ, നാഗാലാൻഡിലെ കൊഹിമ, മണിപ്പൂരിലെ മൊറേ എന്നിവ കടന്നാണ് മ്യാൻമാറിലേക്ക് പ്രവേശിക്കുന്നത്.
തമു ആണ് മ്യാൻമാർ അതിർത്തിയിലെ പ്രധാന സ്ഥലങ്ങളിലൊന്ന്. അവിടെ നിന്ന് കലേവ, മാണ്ടാലേ എന്നിവ കടന്ന്, തായ്‍ലൻഡിലെ മായ് സോത്, സുഖോതായ് എന്നിവ കടന്നാണ് ബാങ്കോക്കിലെത്തുക. ഭാവിയിൽ ഈ പാത കംബോഡിയ, വിയറ്റ്നാം വഴി ലാവോസിലേക്ക് നീട്ടാം എന്നാണ് ഇന്ത്യ വ്യക്തമാക്കിയിട്ടുള്ളത്.
∙ ആസിയാൻ വ്യാപാര കരാർ; ലാഭമോ നഷ്ടമോ?
ഇൻഡോ – പസഫിക് മേഖലയിലെ ഏറ്റവും പ്രധാന കേന്ദ്രങ്ങളിലൊന്നിലാണ് ആസിയാൻ രാജ്യങ്ങൾ സ്ഥിതി ചെയ്യുന്നത്. ഇന്തോനേഷ്യ, തായ്‍ലൻഡ്, വിയറ്റ്നാം, ലാവോസ്, ബ്രൂണെ, ഫിലിപ്പീൻസ്, സിംഗപ്പൂർ, കംബോഡിയ, മലേഷ്യ, മ്യാൻമാർ തുടങ്ങിയവയാണ് ആസിയാൻ രാജ്യങ്ങൾ എന്ന് അറിയപ്പെടുന്നത്. 1992ൽ അന്നത്തെ പ്രധാനമന്ത്രി പി.വി.നരസിംഹ റാവു തുടക്കം കുറിച്ച ‘ലുക് – ഈസ്റ്റ് പോളിസി’യാണ് ആസിയാൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ നിർണായകമായത്.
ഇന്ന് ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ആസിയാൻ. 2009ൽ ആണ് ആസിയാൻ രാജ്യങ്ങളുമായുള്ള വ്യാപാര കരാറിൽ ഇന്ത്യ ഏർപ്പെടുന്നത്. അതിന്റെ വിവാദങ്ങളാകട്ടെ ഇതുവരെ അവസാനിച്ചിട്ടുമില്ല. ഇന്ത്യൻ കാർഷിക ഉത്പന്നങ്ങളുടെ വിലത്തകർച്ചയ്ക്ക് ഒരു പ്രധാന കാരണം ആസിയാൻ കരാർ ആണെന്നാണ് ഇതിനെ എതിർക്കുന്നവർ പറയുന്നത്. എന്നാൽ, കരാറുമായി മുന്നോട്ടു പോകുന്ന നയമാണ് ഇത് ഒപ്പുവച്ച യുപിഎ സർക്കാരും പിന്നീട് വന്ന എൻഡിഎ സർക്കാരും സ്വീകരിച്ചിട്ടുള്ളത്.
2010–11 സാമ്പത്തിക വർഷം ഇന്ത്യയുടെ ഉഭയകക്ഷി വ്യാപാരം 57 ബില്യൺ ഡോളറിന്റേതായിരുന്നെങ്കിൽ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നശേഷമുള്ള വ്യാപാരം 131 ബില്യൻ ഡോളറായി വർധിച്ചു (2022–23 സാമ്പത്തിക വർഷം). സിംഗപ്പൂരുമായുള്ള 30 ബില്യൻ ഡോളറിന്റെ വ്യാപാരമാണ് ഇക്കാര്യത്തിൽ മുന്നിൽ നിൽക്കുന്നത്. ഇതിലാകട്ടെ, ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയേക്കാൾ ഇറക്കുമതിയാണ് കൂടുതൽ.
അതേ സമയം, ആസിയാൻ കരാറിനുശേഷം ഇന്ത്യയുടെ കയറ്റുമതിയിലും ഇറക്കുമതിയിലും വർധന ഉണ്ടായിട്ടുണ്ട്. 2010 –11ൽ ഇറക്കുമതി 25.63 ബില്യൺ (1 ബില്യൻ = 100 കോടി) ഡോളറിന്റേതു മാത്രമായിരുന്നെങ്കിൽ 2022–23ൽ ഇത് 43.51 ബില്യൺ ഡോളറിന്റേതായി വർധിച്ചു.
ഇതേ കാലയളവിലെ ഇറക്കുമതിയിലുണ്ടായ വർധന, 30.61 ബില്യൺ ഡോളറിന്റേതിൽ നിന്ന് 87.59 ബില്യൺ ഡോളറിന്റേതിലേക്കാണ്. ഇതോടെ വലിയ തോതിലുള്ള വ്യാപാര കമ്മിയാണ് ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇക്കാര്യത്തിൽ ഇന്ത്യ പലവട്ടം ആസിയാൻ രാജ്യങ്ങളുമായി ചർച്ചയും നടത്തിയിട്ടുണ്ട്.
കൊൽക്കത്ത – ബാങ്കോക്ക് ത്രിരാഷ്ട്ര ഹൈവേയും തുടർന്ന് മറ്റു രാജ്യങ്ങളിലേക്ക് ഇത് വികസിപ്പിക്കുകയും ചെയ്താൽ ഗതാഗതം, വ്യാപാരം, ടൂറിസം മേഖലകൾക്ക് വലിയ സാധ്യതയുള്ളതായാണ് കരുതപ്പെടുന്നത്. ആസിയാൻ രാജ്യങ്ങളിലേക്ക് കരമാർഗമുള്ള ഇന്ത്യയുടെ പ്രവേശനവും കൂടിയാണ് മൊറേ വഴിയുള്ളത്. ഈ ദേശീയപാത വരുന്നതു വഴി 70 ബില്യൻ ഡോളറിന്റെ വർധന ജിഡിപിയിൽ ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്. 2 കോടി തൊഴിലുകൾ സൃഷ്ടിക്കപ്പെടുമെന്നും കണക്കാക്കപ്പെടുന്നു.
∙ 4 ഘട്ടങ്ങൾ, 4 വർഷം
നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് പദ്ധതിയുടെ സാങ്കേതിക നിർവഹണ ഏജൻസിയും പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടന്റും. 4 വിഭാഗങ്ങളായിട്ടാണ് ത്രിരാഷ്ട്ര ഹൈവേ വരുന്നത്. ഇതിന്റെ ആദ്യഭാഗം 2001ലെ ഇന്ത്യ – മ്യാൻമാർ ഫ്രണ്ട്ഷിപ് പ്രോജക്ടിന്റെ ഭാഗമായി നിർമിച്ച മണിപ്പൂരിലെ മൊറേ മുതൽ മ്യാൻമാറിലെ കലേവ വരെയുള്ള പാതയാണ്. ഈ ഭാഗത്തെ റോഡുകളുടെ വീതി കൂട്ടുന്ന ചുമതലയും ഇന്ത്യയ്ക്കായിരുന്നു.
പിന്നീട് 2009ൽ ഈ പാതയുടെ നടത്തിപ്പു ചുമതല മ്യാൻമാറിന് കൈമാറി. രണ്ടാം ലോകമഹായുദ്ധക്കാലത്ത് നിർമിച്ച 73 പാലങ്ങൾ ഈ മേഖലയിലുണ്ട്. ഇത് മ്യാൻമാറായിരുന്നു പുതുക്കിപ്പണിയേണ്ടത്. എന്നാൽ, സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പദ്ധതിയുമായി മുന്നോട്ടു പോകാൻ മ്യാൻമാറിന് കഴിഞ്ഞില്ല. തുടർന്ന് 2017ൽ ഇന്ത്യയാണ് ഈ പാലങ്ങൾ പുതുക്കിപ്പണിതത്. ഈ ഭാഗവും ഇപ്പോൾ സഞ്ചാരയോഗ്യമാണ്.
രണ്ടാമത്തെ ഭാഗം കലേവ മുതൽ മ്യാൻമാറിലെ യാഗ്വി വരെയുള്ള 120 കിലോ മീറ്ററാണ്. ഏറെ ബുദ്ധിമുട്ടേറിയ ഭാഗമാണിത്. 2016ൽ ഈ ഭാഗം വികസിപ്പിക്കാനായി ഇന്ത്യയും മ്യാൻമാറും കരാറിൽ ഏർപ്പെട്ടിരുന്നു. തുടർന്ന് ഇതിന്റെ ഭാഗമായി എൻഎച്ച്എ 150 ദശലക്ഷം ഡോളറിന്റെ കരാർ പുൻജ് ലോയ്‍ഡ്, വരാഹാ ഇൻഫ്ര ലിമിറ്റഡ് എന്നിവരുടെ സംയുക്ത കമ്പനിയെ ഏൽപ്പിച്ചു.
2021ൽ പണികൾ പൂർത്തിയാക്കണം എന്നായിരുന്നു 2018ൽ നൽകിയ നിർദേശം. എന്നാൽ കോവിഡും മ്യാൻമാറിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥയും കനത്ത മഴയുമെല്ലാം മൂലം നിർമാണം പലപ്പോഴും തടസ്സപ്പെട്ടു. ഇരുഭാഗത്തേക്കുമുള്ള രണ്ടുവരി പാതയാണ് ഇവിടെ ഒരുക്കുന്നത്. ഇന്ത്യയാണ് ഈ ഭാഗത്തിന്റെയും നിർമാണ ചെലവ് വഹിക്കുക. ഇപ്പോഴും നിർമാണം പൂർത്തിയാക്കാനുള്ളത് ഈ ഭാഗമാണ്.
മ്യാൻമാറിലെ മ്യാവഡി– തായ്‍ലൻഡിലെ കവരീക് ആണ് മൂന്നാമത്തെ മേഖല. ദക്ഷിണേഷ്യൻ രാജ്യങ്ങളായ മ്യാൻമാർ, തായ്‍ലൻഡ്, ലാവോസ്, കംബോഡിയ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന എൻഎച്ച് 8ന്റെ ഭാഗമാണിത്. മ്യാൻമാർ – തായ്‍ലൻഡ് ഫ്രണ്ട്ഷിപ് ബ്രിഡ്ജ് ഈ മേഖലയിലാണ്. 2015ൽ ഇത് തുറന്നു കൊടുത്തു. തായൻലൻഡ് സർക്കാരിനാണ് ഈ പ്രദേശത്തെ പാതയുടെ ഉത്തരവാദിത്തം.
നാലാമത്തെ ഭാഗമായ ഇൻ ദിയു – തന്റോൺ മേഖല മ്യാൻമാറിലെ എൻഎച്ച്–8ന്റെ ഭാഗമാണ്. മ്യാൻമാർ, തായ്‍ലൻഡ് സർക്കാരുകൾ സംയുക്തമായാണ് ഇവിടെ പ്രവർത്തനം. 2021 മുതൽ ഈ പാത ഗതാഗതത്തിനായി തുറന്നുകൊടുത്തിരുന്നു.
∙ റെയിൽവേയും വരുമോ? സഞ്ചാരികളുടെ സ്വർഗം
മ്യാൻമാറിന്റെ തലസ്ഥാനമായ നയിപ്യുഡോയിലേക്ക് 2015 മുതൽ വിവിധ ഗതാഗത, പരീക്ഷണ ഓട്ടങ്ങൾ സർക്കാരുകൾ േചർന്ന് നടത്തുന്നുണ്ട്. ഇംഫാലിൽ നിന്ന് മണ്ടലെയ് വഴി നയിപ്പിഡോയിലേക്ക് ഇപ്പോഴും ധാരാളം സഞ്ചാരികൾ യാത്ര ചെയ്യുന്നു. കൊൽക്കത്ത വഴി ബാങ്കോക്കിലെത്തുന്ന ഒരു ടൂറിസ്റ്റിന്റെ യാത്രയ്ക്ക് 12 മുതൽ 14 ദിവസം വരെ കണക്കാക്കാറുണ്ട്. മ്യാൻമാറിലെയും തായ്‍ലൻഡിലെയും ഉൾനാടൻ ഭാഗങ്ങളിൽകൂടി കടന്നുപോകുന്ന ഈ പാത യാത്രികരുടെ സ്വപ്നയാത്രയായി വിശേഷിപ്പിക്കുന്നു.
ഈ ത്രിരാഷ്ട്ര ഹൈവെ പോകുന്നതിന് സമാന്തരമായി ഒരു റെയിൽപ്പാതയെക്കുറിച്ചും ഇന്ത്യ ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തിൽ 2018ൽ ഒരു പ്രാഥമിക സർവെയും നടത്തിയിരുന്നു. അതുപോലെ മ്യാൻമാറിലെ ദാവെയ് ആഴക്കടൽ തുറമുഖവും ചെന്നൈ തുറമുഖവും തമ്മിൽ ബന്ധിപ്പിക്കാനുള്ള ആലോചനകളും നേരത്തെ നടന്നിരുന്നു.
ഏതാണ്ട് ഒരു കോടിയോളം ഇന്ത്യൻ സഞ്ചാരികൾ 2016ൽ തായ്‍ലൻഡ‍് സന്ദർശിച്ചിട്ടുണ്ട് എന്നാണ് കണക്ക്. അതുപോലെ ‘മാര്യേജ് ഡെസ്റ്റിനേഷൻ’ എന്ന നിലയിലും ഇന്ത്യയിൽ നിന്ന് തായ്‍ലൻഡിന് പ്രാധാന്യമുണ്ട്. 2016ൽ മാത്രം 300 വിവാഹങ്ങൾ ഇത്തരത്തിൽ നടന്നിട്ടുണ്ട്. നവംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയത്ത് 3 രാജ്യങ്ങളിലും പൊതുവെ ചൂട് കുറഞ്ഞ കാലാവസ്ഥയാകും. അതുകൊണ്ടു തന്നെ ഈ സമയമാണ് യാത്രയ്ക്ക് ഉചിതം.
∙ മറന്ന പാത, പാരമ്പര്യം, സംസ്കാരം
ഇന്ത്യയും ബർമയും തമ്മിൽ 19–ാം നൂറ്റാണ്ടു മുതൽ കാത്തുസൂക്ഷിക്കുന്ന മികച്ച ബന്ധങ്ങൾ വ്യക്തമാക്കുന്ന വിശദമായ ഒട്ടേറെ രേഖകൾ ലഭ്യമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഭൂമിശാസ്ത്രപരമായും ചരിത്രപരമായും സാമ്പത്തികപരമായും സാംസ്കാരികപരമായും ഏറെ പ്രധാനപ്പെട്ട രാജ്യം കൂടിയാണ് ബർമ എന്ന ഇന്നത്തെ മ്യാൻമർ.
നേതാജി സുഭാഷ് ചന്ദ്രബോസ് തന്റെ ഇന്ത്യൻ നാഷണൽ ആർമി (ഐഎൻഎ) പ്രവർത്തകരോടായി നടത്തിയ 1944–ലെ, ‘നിങ്ങളെനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം’ എന്ന പ്രശസ്തമായ പ്രസംഗം ബർമയിൽ വച്ചായിരുന്നു. ഐഎൻഎയുടെ ബ്രിട്ടിഷ് വിരുദ്ധ പോരാട്ടത്തിന്റെ വലിയ കേന്ദ്രങ്ങളിലൊന്നായിരുന്നു ബർമ. ഐഎൻഎയുടെ ഝാൻസി റാണി റെജിമെന്റിനെ നയിച്ച മലയാളിയായ ക്യാപ്റ്റൻ ലക്ഷ്മിയെ രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടിഷുകാർ തുറുങ്കിലടച്ചതും ബർമയിലാണ്. മലയാളികളുടെ ചരിത്രത്തിലും മ്യാൻമാറിന് വിശേഷമായ സ്ഥാനമുണ്ട്.
തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള ഇന്ത്യയുടെ പടിവാതിലാണ് മണിപ്പൂരിലെ മൊറേ അടക്കമുള്ള പ്രദേശങ്ങൾ. ഇപ്പോൾ ഉണ്ടായിട്ടുള്ള കലാപം അടക്കമുള്ള പ്രശ്നങ്ങൾ അവസാനിക്കുകയും സമാധാനം ഉണ്ടാവുകയും ചെയ്യുന്നതോടെ ഈ മേഖലയിൽ വലിയ തോതിൽ വികസന പ്രവർത്തനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അടുത്ത 4 വർഷത്തിനുള്ളിൽ ത്രിരാഷ്ട്ര ഹൈവേ ഉദ്ഘാടനം ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ഈ പാതയുടെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താനും സമാധാനപരമായ അന്തരീക്ഷം പ്രധാനമാണ്. ചൈനയുടെ ബിആർഐ പദ്ധതിയിൽ ഒരു സാമ്പത്തിക ഇടനാഴി തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങളിലേക്കാണ് എന്നതും ഈ അവസരത്തിൽ ശ്രദ്ധിക്കേണ്ടതാണ്.
English Summary: What is India–Myanmar–Thailand Trilateral Highway- Explained