സമ്പൂർണ രാഷ്ട്രമീമാംസയിലല്ല, ഫിസിക്സിലാണു ബിരുദാനന്തരബിരുദമെങ്കിലും ഇന്നലെ 72 വയസ്സു തികഞ്ഞ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന് തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കാൾ പരിചയസമ്പത്തുണ്ട്. 1977ലാണ് അദ്ദേഹം ആദ്യം എംഎൽഎയായത്. വാജ്പേയി മന്ത്രിസഭയിൽ അംഗമായിരുന്നതും പരിഗണിക്കുമ്പോൾ ദേശീയ രാഷ്ട്രീയത്തിൽ ബിജെപിയിലെ ഏറ്റവും സീനിയറാണ് രാജ്നാഥ്. വാജ്പേയിയുടെ കാലത്തുനിന്ന് ഇപ്പോൾ ബിജെപിയുടെ മുൻനിരയിൽ അവശേഷിക്കുന്നത് അദ്ദേഹമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏതാനും ദിവസം മുൻപ് രാജ്നാഥ് പറഞ്ഞു: ‘വിശ്വാസ്യതയുടെ കാര്യത്തിൽ ഇന്ത്യൻ രാഷ്ട്രീയം പ്രതിസന്ധി നേരിടുന്നു.’ ഏതെങ്കിലുമൊരു പാർട്ടിയുടെ പേരെടുത്തു പറഞ്ഞല്ല അദ്ദേഹം ആശങ്കാകുലനായത്. രാഷ്ട്രീയക്കാരാണ് പ്രശ്നത്തിന്റെ ഉത്തരവാദികളെന്നു വിശദീകരിച്ചപ്പോഴും ബിജെപിക്കാർ അതിലുൾപ്പെടുന്നില്ല എന്നൊരു അടിക്കുറിപ്പ് പരോക്ഷമായിപ്പോലും ചേർത്തതുമില്ല.

ADVERTISEMENT

∙ ‘വാക്കും പ്രവൃത്തിയും ഒത്തുപോകുന്നില്ല’

രാഷ്ട്രീയക്കാരുടെ വാക്കും പ്രവൃത്തിയും ഒത്തുപോകുന്നില്ല എന്നതാണ് രാഷ്ട്രീയത്തിന്റെ വിശ്വാസ്യത കെട്ടുപോകുന്നതിന് മന്ത്രി പറഞ്ഞ കാരണം. സഹകരണാധിഷ്ഠിത ഫെഡറലിസം പറയുകയും ഡബിൾ എൻജിൻ പ്രവർത്തിപ്പിക്കുകയും ചെയ്യുന്നത് ഉദാഹരണമായി നമുക്കു പറയാം. രാഷ്ട്രീയക്കാരെ വിശ്വസിക്കുകയല്ലാതെ ജനാധിപത്യവിശ്വാസികൾക്ക് നിലവിൽ മറ്റു മാർഗങ്ങളില്ല. വിശ്വസിക്കാൻ കൊള്ളാത്തവരെന്ന കള്ളിയിൽപെടാത്ത രാഷ്ട്രീയക്കാർ എന്നൊരു ന്യൂനപക്ഷമുണ്ടെന്നത് ആശ്വാസകരമായ വസ്തുതയാണ്.

അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് തങ്ങൾ ജോ ബൈഡനെ പിന്തുണച്ചതിനെക്കുറിച്ച് ശാസ്ത്രമാസിക ‘നേച്ചർ’ ഏറ്റുപറച്ചിലെന്നോണം അടുത്തകാലത്തു വ്യക്തമാക്കി: പിന്തുണകൊണ്ട് ബൈഡനു പ്രത്യേകിച്ചു ഗുണമൊന്നുമുണ്ടായില്ല; മാസികയുടെ വിശ്വാസ്യതയിൽ കോട്ടമുണ്ടായി; രാഷ്ട്രീയക്കാരെ പിന്തുണയ്ക്കുക ശാസ്ത്രമാസികയുടെ പണിയല്ലെന്നു വിലയിരുത്തപ്പെട്ടു.

സംഭവിച്ചത് അമേരിക്കയിലാണെങ്കിലും, മറ്റു പലതിനുമൊപ്പം രാഷ്ട്രീയക്കാരോടു പാലിക്കേണ്ട കയ്യകലം എന്നൊരു സന്ദേശംകൂടി ‘നേച്ചറി’ന്റെ അനുഭവത്തിലുണ്ട്. തങ്ങളുടെ സമരവേദിയിൽ രാഷ്ട്രീയക്കാർ വേണ്ടെന്നു തീരുമാനിച്ചപ്പോൾ ഉത്തരേന്ത്യയിലെ കർഷകർ അത്തരമൊരു അകലമാണു പാലിച്ചത്. രാഷ്ട്രീയക്കാരെ ഉൾപ്പെടുത്തിയാൽ സമരത്തിന്റെ സ്വഭാവവും പരിണാമവും ലക്ഷ്യവിരുദ്ധമാകുമെന്ന ആശങ്ക പ്രകടമായിരുന്നു. അതിലുള്ളതും വിശ്വാസ്യതയുടെതന്നെ പ്രശ്നമാണ്.

ADVERTISEMENT

∙ ‘പ്രായംചെന്ന കാരണങ്ങൾ’ ഒട്ടേറെ

അഴിമതി, ശിങ്കിടിതാൽപര്യങ്ങൾ സംരക്ഷിക്കൽ തുടങ്ങി രാഷ്ട്രീയക്കാരുടെ വിശ്വാസ്യത നഷ്ടപ്പെട്ടതിന് പ്രായംചെന്ന കാരണങ്ങൾ പലതുണ്ട്. പ്രത്യേകിച്ചൊരു രാഷ്ട്രീയ ആശയമില്ലാതെ രംഗത്തുവന്ന അരവിന്ദ് കേജ്‌രിവാളും മറ്റും അവ എടുത്തുപറഞ്ഞു. അന്നത് പ്രത്യക്ഷത്തിൽ കോൺഗ്രസിനെതിരെ മാത്രമുള്ള ശബ്ദമായിരുന്നു; ഇന്ത്യൻ രാഷ്ട്രീയവർഗം മൊത്തത്തിൽ ശരിയല്ലെന്നതായിരുന്നു അടിസ്ഥാന വാദം. കേജ്‌രിവാളിന്റെ പാർ‍ട്ടിയെ ജയിപ്പിക്കുമ്പോൾ ഡൽഹിയിലൂടെ രാജ്യത്തെ രാഷ്ട്രീയസംസ്കാരംതന്നെ മാറാൻ പോകുന്നുവെന്ന പ്രതീതിയും സൃഷ്ടിക്കപ്പെട്ടു. അതിന്റെ ബാക്കിയായിരുന്നു മോദിയുടെ നേതൃത്വത്തിൽ ബിജെപിയുടെ രണ്ടാം വരവ്.

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ വിശ്വാസത്തകർച്ചയെക്കുറിച്ച് (മോദി സർക്കാർ ചെയ്യുന്നതുപോലെ) കഴിഞ്ഞ ഒൻപതു വർഷത്തെ പ്രവണതകളെടുത്തു പരിശോധിക്കുമ്പോൾ ജനവിരുദ്ധതയുടെ പല കാരണങ്ങളാണ് എടുത്തുനിൽക്കുന്നത്. താൻ വിശ്വസിക്കുന്ന ആശയമെന്നു തിരഞ്ഞെടുപ്പുകാലത്ത് ജനത്തോടു പറഞ്ഞത് ഇരുമ്പുലക്കയല്ലെന്നു പിന്നീടു തെളിയിക്കുന്ന രാഷ്ട്രീയക്കാരുടെ എണ്ണം നിത്യേന വർധിക്കുന്നതും ജനാധിപത്യവിരുദ്ധ രീതികളിൽ രാഷ്ട്രീയക്കാരെയും പാർട്ടികളെയും ഇല്ലാതാക്കുന്നതുമാണ് അവയിൽ പ്രധാനം.

∙ വിജയം ഒരു കൂട്ടർക്ക്, അധികാരം മറ്റൊരു കൂട്ടർക്ക്!

ADVERTISEMENT

ഏറ്റവും പുതിയ കാര്യങ്ങളെടുത്താൽ, അജിത് പവാറും പട്നയിൽ പ്രതിപക്ഷവേദിയിൽ ഇരുന്നപ്പോൾ തനിക്കു ചിരിവന്നുവെന്ന് ബിജെപിയോടു ചേർന്നുനിന്ന് പരസ്യകുമ്പസാരം നടത്തിയ പ്രഫുൽ പട്ടേലും പ്രതിനിധാനം ചെയ്യുന്നത് ആശയക്കൂറില്ലാത്ത രാഷ്ട്രീയക്കാരെന്ന ഗണത്തെയാണ്. പ്രത്യയശാസ്ത്രമെന്ന കഠിനപദത്തിനു പകരമാണ് ഇവിടെ ആശയമെന്നു പ്രയോഗിക്കുന്നത്. നിതീഷ് കുമാറിനെതിരെ നേരത്തേ തേജസ്വി യാദവ് ആരോപിച്ചതും ഇപ്പോൾ അമിത് ഷാ ആരോപിക്കുന്നതും കൂറില്ലായ്മയാണ്.

പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. (Photo by DIBYANGSHU SARKAR / AFP)

അജിത് പവാർ എൻസിപിയെ പിളർത്തുന്നതിനു മുൻപായിരുന്നു രാജ്നാഥിന്റെ പ്രസ്താവന. പിളർപ്പിനു ശേഷമാണ് രാജ്നാഥ് ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രതിസന്ധിയെക്കുറിച്ചു പറഞ്ഞിരുന്നതെങ്കിലോ? ബിജെപിയുടെ കളിയെ രാജ്നാഥ് വിമർശിക്കുന്നു, പാർട്ടിയുടെ ശൈലിക്കെതിരെ ശബ്ദമുയരുന്നു എന്നൊക്കെ വ്യാഖ്യാനങ്ങൾ ഉണ്ടാകുമായിരുന്നു.

പാർട്ടികളെ പിളർത്തുന്നതും ദുർബലപ്പെടുത്തിയും പ്രലോഭിപ്പിച്ചും നേതാക്കളെ വശത്താക്കുന്നതും പുതിയ രീതിയല്ല. എന്നാൽ, ‘തിരഞ്ഞെടുപ്പിൽ മറ്റു പാർട്ടികൾ ജയിക്കും, ബിജെപി അധികാരം പിടിക്കും’ എന്നത് ഏതാനും വർഷം മാത്രം പഴക്കമുള്ള ചൊല്ലാണ്. കർണാടകയിൽ ഈയിടെ അതിനൊരു ഇടവേളയുണ്ടായെന്നതു ശരിയാണ്. കളി തുടരുമെന്ന സൂചനയാണു ബിജെപി നൽകുന്നത്. വേണമെങ്കിൽ പറയാം, രാഷ്ട്രീയ ആശയങ്ങളുടെ ബഹുസ്വരതയിലും അവർ വിശ്വസിക്കുന്നില്ലെന്ന്.

∙ തിരഞ്ഞെടുപ്പ് അവകാശം ചോദ്യംചെയ്യപ്പെട്ടാൽ?

ജനാധിപത്യത്തിൽ അഴിമതിക്കാരെയുൾപ്പെടെ പുറത്താക്കാനുള്ള ആരോഗ്യകരമായ രീതി തിരഞ്ഞെടുപ്പാണ്. ആ അവകാശംകൂടിയില്ലെങ്കിൽ ജനത്തിന് നിലവിലെ സമ്പ്രദായത്തോടുള്ള വിശ്വാസമില്ലായ്മ സമ്പൂർണമാകും. പ്രതിപക്ഷമില്ലാതെ എന്തു ജനാധിപത്യം?. എന്നാൽ, തിരഞ്ഞെടുപ്പല്ലാത്ത മാർഗങ്ങളിലൂടെ പാർട്ടികളെയും വ്യക്തികളെയും ഒതുക്കുക അല്ലെങ്കിൽ തങ്ങളുടേതാക്കുക എന്ന രീതി സ്ഥിരപ്പെടുത്തുകയാണ് ബിജെപി ചെയ്തിരിക്കുന്നത്. അന്വേഷണ ഏജൻസികളെ പ്രതിപക്ഷത്തേക്കു നിത്യേന അയച്ചുള്ള രാഷ്ട്രീയപ്രവർത്തനം ഒരു ഉദാഹരണം.

അന്വേഷകരെ ആകർഷിക്കുന്ന അസ്ഥികൂടങ്ങൾ നേതാക്കളുടെ അലമാരകളിലുണ്ടാകാം. ബിജെപിയിൽ ചേരുകയോ അവരോടു ചേർന്നുനിൽക്കുകയോ ചെയ്യാത്തവർക്ക് രാഷ്ട്രീയജീവിതം സാധ്യമല്ലെന്ന സന്ദേശത്തിന്റെ കൈമാറൽ സംഭവിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ അത്തരം തെറ്റുകളുടെ ആവർത്തനങ്ങൾക്കുള്ള സൂചനയാണുള്ളത്. കാരണം, പ്രതിപക്ഷ ഐക്യമെന്നു കേട്ടപ്പോഴേ ബിജെപിയെ ഭയം ബാധിച്ചിട്ടുണ്ട്. ഭയക്കണമെന്നു പറയാവുന്ന ഐക്യത്തിലേക്ക് പ്രതിപക്ഷം എത്താം, എത്താതിരിക്കാം. എന്തായാലും, ബിജെപി മുൻകരുതൽ നടപടികൾ ഊർജിതമാക്കും. ജനത്തെ സ്വാധീനിച്ചു മാത്രം 2024ൽ വിജയിക്കാമെന്ന ആത്മവിശ്വാസം ഇപ്പോൾ അവരിൽ പ്രകടമല്ല.

പുതിയ ശൈലിമൂലം ബിജെപിയെന്ന പ്രസ്ഥാനത്തിനു സംഭവിക്കുന്നതെന്താണ്? അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ്, പഞ്ചാബിലെ ബിജെപി അധ്യക്ഷൻ സുനിൽ ഝാക്കർ, ആന്ധ്രപ്രദേശ് ബിജെപി അധ്യക്ഷ ഡി.പുരന്ദേശ്വരി തുടങ്ങിയ മുൻ കോൺഗ്രസുകാരുൾ‍പ്പെടുന്നതാണ് ഉത്തരം. ബിജെപിയുടെ ആശയത്തിൽ‍ ആകൃഷ്ടരായെന്ന് ഇവരാരെങ്കിലും പറഞ്ഞതായി റിപ്പോർട്ടുകളില്ല. ഇങ്ങനെപോയാൽ മുൻ കോൺഗ്രസുകാരായിരിക്കുമോ ബിജെപിയിൽ കൂടുതലെന്ന് ആശങ്കപ്പെടുന്ന ആർഎസ്എസുകാരുണ്ട്. അവരുടെ നീരസം മിക്ക സംസ്ഥാനത്തും പ്രകടമാണ്. ഇന്ത്യൻ രാഷ്ട്രീയം നേരിടുന്ന പ്രതിസന്ധി ബിജെപിക്കു ബാധകമല്ലെന്ന് അടിയന്തരാവസ്ഥക്കാലത്തു രാഷ്ട്രീയം തുടങ്ങിയ രാജ്നാഥ് പറയാതിരുന്നതിന് ഇങ്ങനെയും ചില കാരണങ്ങളുണ്ടാകാം.

English Summary; Indian Politics is Facing a Crisis of Credibility: Rajnath Singh