കേരളത്തിലെ പല കലാലയങ്ങളിലും പ്രമുഖമായ ഒട്ടേറെ എൻജിനീയറിങ് കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അഞ്ചു വർഷം മുൻപ് ഉണ്ടായിരുന്നത്ര തിരക്ക് ഇന്നില്ല എന്നറിയുന്നു. അഡ്മിഷനു വേണ്ടി പല വഴിയും ഓടുന്ന കുട്ടികളെയും ആശങ്ക കവിയുന്ന കണ്ണുകൾ ഉള്ള അവരുടെ വീട്ടുകാരെയും ഇപ്പോൾ ക്യാംപസുകളുടെ കവാടങ്ങളിലും വരാന്തകളിലും മുൻപത്തെപ്പോലെ കാണാനില്ല. നമ്മുടെ കലാലയങ്ങൾ പതുക്കെ ആളൊഴിയുകയാണോ?

കേരളത്തിലെ പല കലാലയങ്ങളിലും പ്രമുഖമായ ഒട്ടേറെ എൻജിനീയറിങ് കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അഞ്ചു വർഷം മുൻപ് ഉണ്ടായിരുന്നത്ര തിരക്ക് ഇന്നില്ല എന്നറിയുന്നു. അഡ്മിഷനു വേണ്ടി പല വഴിയും ഓടുന്ന കുട്ടികളെയും ആശങ്ക കവിയുന്ന കണ്ണുകൾ ഉള്ള അവരുടെ വീട്ടുകാരെയും ഇപ്പോൾ ക്യാംപസുകളുടെ കവാടങ്ങളിലും വരാന്തകളിലും മുൻപത്തെപ്പോലെ കാണാനില്ല. നമ്മുടെ കലാലയങ്ങൾ പതുക്കെ ആളൊഴിയുകയാണോ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ പല കലാലയങ്ങളിലും പ്രമുഖമായ ഒട്ടേറെ എൻജിനീയറിങ് കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അഞ്ചു വർഷം മുൻപ് ഉണ്ടായിരുന്നത്ര തിരക്ക് ഇന്നില്ല എന്നറിയുന്നു. അഡ്മിഷനു വേണ്ടി പല വഴിയും ഓടുന്ന കുട്ടികളെയും ആശങ്ക കവിയുന്ന കണ്ണുകൾ ഉള്ള അവരുടെ വീട്ടുകാരെയും ഇപ്പോൾ ക്യാംപസുകളുടെ കവാടങ്ങളിലും വരാന്തകളിലും മുൻപത്തെപ്പോലെ കാണാനില്ല. നമ്മുടെ കലാലയങ്ങൾ പതുക്കെ ആളൊഴിയുകയാണോ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ പല കലാലയങ്ങളിലും പ്രമുഖമായ ഒട്ടേറെ എൻജിനീയറിങ് കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അഞ്ചു വർഷം മുൻപ് ഉണ്ടായിരുന്നത്ര തിരക്ക് ഇന്നില്ല. അഡ്മിഷനു വേണ്ടി പല വഴിയും ഓടുന്ന കുട്ടികളെയും ആശങ്ക കവിയുന്ന കണ്ണുകൾ ഉള്ള അവരുടെ വീട്ടുകാരെയും ഇപ്പോൾ ക്യാംപസുകളുടെ കവാടങ്ങളിലും വരാന്തകളിലും മുൻപത്തെപ്പോലെ കാണാനില്ല. നമ്മുടെ കലാലയങ്ങൾ പതുക്കെ ആളൊഴിയുകയാണോ? പല സെൽഫ് ഫിനാൻസിങ് കോളജുകളും അടച്ചുപൂട്ടിക്കഴിഞ്ഞു. പലതും കുട്ടികളെ കിട്ടാനായി നെട്ടോട്ടമോടുന്നു. റഗുലർ കോളജുകളിൽ സീറ്റ്‌ ഇഷ്ടം പോലെ ബാക്കി കിടക്കുന്നു. നമ്മൾ എങ്ങോട്ടാണ് ഈ പോകുന്നത്?

കുട്ടികൾ നാട്ടിലെ കലാലയങ്ങളെ ഒഴിവാക്കുന്ന പ്രവണത ഓരോ വർഷവും ഏറി വരുന്നു എന്നത് വാസ്തവമാണ്. കേരളത്തിലെ ഉപരിപഠനം നിലവാരമില്ലാത്ത ഒന്നാണെന്ന തോന്നലാണ് മിക്കവരിലും. അതിനാൽ അവർ പ്ലസ് ടു കഴിഞ്ഞാൽ കേരളത്തിന്‌ പുറത്തുള്ള വലിയ ക്യാംപസുകളിലേക്ക് ചേക്കേറുകയോ ബാങ്ക് വായ്പ എടുത്തിട്ടായാലും വിദേശ രാജ്യങ്ങളിലേക്ക് സ്റ്റുഡന്റ് വീസയിൽ കയറിപ്പോവുകയോ ചെയ്യുന്നു. അവിടെ അവർക്ക് നിലവാരമുള്ള ജീവിതാവസ്ഥകളും നല്ല വരുമാനമുള്ള പാർട്ട്‌ ടൈം ജോലികളും കിട്ടുന്നു. അവർ അവിടെത്തന്നെ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നു. പലരും അത് നേടുകയും നാട്ടിൽ ബാക്കിയുള്ള വീട്ടുകാരെ ഒക്കെയും പതുക്കെ ഒപ്പം കൂട്ടുകയും ചെയ്യുന്നു. ഒരുതരം ‘മാസ് ട്രാൻസിഷൻ പീരീഡ്’ ഇത് നിർമിക്കുന്നു. ഇതിന്റെ ഗൗരവം നമ്മൾ തിരിച്ചറിയാൻ പോകുന്നേയുള്ളു എന്നു പറയാം. 

(Representative image by Seiya Tabuchi/istockphoto)
ADVERTISEMENT

∙ എന്താണ് നമ്മുടെ കലാലയങ്ങളുടെ പ്രശ്നം?

നാട് അത്രയൊന്നും സാധ്യതകൾ ഇല്ലാത്ത ഒരു ഇടമാണെന്ന് കരുതുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്നു. കേരളത്തെ സംബന്ധിച്ച വലിയ പ്രതിസന്ധി ഇവിടത്തെ ഏറ്റവും കുറഞ്ഞ ജോലി സാധ്യതയാണ്. ഉള്ള അവസരങ്ങൾ തന്നെ ഓരോ വർഷവും ഇല്ലാതാവുന്നു. വ്യവസായ യൂണിറ്റുകൾ, സ്റ്റാർട്ടപ്പുകൾ ഒക്കെയും പലവിധ കുരുക്കുകളിൽപ്പെട്ട് അടഞ്ഞു പോകുന്നു. അതിന് ആക്കം കൂട്ടുന്ന രാഷ്ട്രീയ കാലാവസ്ഥയും കേരളത്തിൽ ജീവിത മുന്നേറ്റം ഇനിയങ്ങോട്ട് ബുദ്ധിമുട്ടിലാണ് എന്ന തോന്നൽ പുതുതലമുറയിൽ വ്യാപകമായി നിറയ്ക്കുന്നു. കുട്ടികളുടെ ആശങ്കകൾക്ക് അടിത്തറ ഉണ്ടെന്ന് നമ്മൾ അനുഭവത്തിൽ നിന്ന് തലകുനിച്ച് സമ്മതിക്കേണ്ടിയും വരുന്നു.

എന്താണ് നമ്മുടെ കലാലയങ്ങളുടെ പ്രശ്നം? വാസ്തവത്തിൽ കലാലയങ്ങളിൽ അല്ല ഈ പ്രതിസന്ധിയുടെ തുടക്കം. മറിച്ച് പ്ലസ് ടു വരെയുള്ള നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ ചില വലിയ പാളിച്ചകൾ ആണ് ഈ നിലയിലേക്ക് കാര്യങ്ങൾ എത്തിച്ചത്. പത്താം ക്ലാസ് കഴിഞ്ഞുവരുന്ന നമ്മുടെ കുട്ടികൾ മലയാളം, ഇംഗ്ലീഷ്, ഹിന്ദി – ഈ മൂന്നു ഭാഷകൾ നന്നായി പഠിച്ചു വരുന്നവർ ആകണമല്ലോ. എന്നാൽ കുട്ടികളെ നല്ല രീതിയിൽ ഒരു ഭാഷയും നമ്മുടെ വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്നില്ല എന്നതാണ് സത്യം. ഒരു ഭാഷ നമ്മൾ പഠിക്കുന്നു എന്നു പറഞ്ഞാൽ ആ ഭാഷയിൽ നന്നായി സംസാരിക്കാൻ പഠിക്കുക എന്നതാണ് പ്രധാനം. ‘എനിക്ക് ഇംഗ്ലിഷ് നന്നായി അറിയാം, പക്ഷേ, ഇംഗ്ലിഷിൽ സംസാരിക്കാൻ പ്രയാസമാണ്' എന്ന് പറയുന്നവരാണ് ഇവിടെ കൂടുതലും.

Representative Image: Deepak Sethi/istockphotos

കുട്ടികളെ ഭാഷ പഠിപ്പിക്കുന്നതിൽ പ്രൈമറി തലത്തിലും മുതിർന്ന ക്ലാസ്സുകളിലും ഗുരുതരമായ അനാസ്ഥ നമ്മൾ കഴിഞ്ഞ കുറേ വർഷങ്ങളായി കൊണ്ടുനടക്കുന്നു. ഇതോടെ സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് ഇറങ്ങുന്ന കുട്ടികളിലെ കമ്മ്യൂണിക്കേറ്റീവ് സ്കിൽ പൂജ്യമാണ്. ചിലപ്പോൾ അതിലും താഴെയും. ഇവർ നമ്മുടെ കോളജുകളിൽ ചേർന്നാലാകട്ടെ, അവിടെയും ഈ നിലവാരത്തകർച്ച തുടരുന്നു. ഭാഷാപ്രവീണ്യം ഉള്ള അധ്യാപകരും നമുക്ക് കുറഞ്ഞു വരുന്നു. സിലബസുകളിൽ നിന്നു ഭാഷാപഠനം ചിന്താരഹിതമായി ഒഴിവാക്കപ്പെടുന്നു.

ADVERTISEMENT

പേരിനു മാത്രമായി ആ പ്രധാനപ്പെട്ട പ്രോസസ്സ് ചുരുങ്ങി വരുന്നു. ശാസ്ത്രമോ എൻജിനീയറിങ് പോലുള്ള ഏത് മേഖലയിലും തിളങ്ങാൻ നമുക്ക് മികച്ച ഭാഷ വേണ്ടിവരും. ലോകഭാഷ എന്ന നിലയിൽ ഇംഗ്ലിഷ് ആണ് കുട്ടികൾ മലയാളം കഴിഞ്ഞാൽ വിദഗ്ധരായി തീരേണ്ട ഭാഷ. അതിനു പകരം തിയററ്റിക്കൽ ആയി ടെക്നോളജി മാത്രം പഠിച്ച് പുറത്തുവരുന്ന കേരളത്തിലെ കുട്ടികൾ ജോലിക്കായുള്ള മത്സരപരീക്ഷകളിലും അഭിമുഖങ്ങളിലും ഏറെ പിന്നിൽ ആവുന്നു. ഇപ്പോഴും കേരളത്തിൽ നിന്നു സിവിൽ സർവീസ് കിട്ടുന്നവരുടെ എണ്ണം വളരെ കുറവാണെന്ന കാര്യം ഇതിനോട് ചേർത്തുവെക്കാം.

(Representative image by lakshmiprasad S/istockphoto)

∙ എല്ലാവരും ജയിച്ചു പോകണോ?

നമ്മുടെ സ്കൂളുകളിൽ ഇപ്പോൾ നടപ്പാക്കുന്ന ‘ഓൾ പാസ് സിസ്റ്റം’ എത്ര മണ്ടത്തരം നിറഞ്ഞതാണെന്ന് ഈ രംഗത്തെ വിദഗ്ധർ തന്നെ നിരന്തരം ചൂണ്ടിക്കാട്ടാറുണ്ട്. ഒന്നും പഠിക്കാതെയും പ്ലസ് ടു വരെ ഇവിടെ ഏതൊരു വിദ്യാർഥിക്കും എത്താൻ കഴിയുന്നു. ജയിക്കാൻ വേണ്ടതായ 30 മാർക്കിൽ ഇരുപതും ഇന്റേണൽ‌ അല്ലെങ്കിൽ സി.ഇ (Continuous Evaluation) എന്ന പേരിൽ സൗജന്യമായി തന്നെ കുട്ടികൾക്ക് നൽകുന്നു. ഇതിന്റെ ഫലമായി റിസൾട്ട്‌ 99-100% ആയി ഉയരുന്നു. സർക്കാരിന്റെ നേട്ടമാണ് ഈ ഉന്നത വിജയം എന്ന് യാതൊരു ചളിപ്പുമില്ലാതെ പ്രഖ്യാപിക്കപ്പെടുന്നു. നിലവാരത്തിൽ പിന്നാക്കം പോകുന്ന കുട്ടികൾ ഉയർന്ന ക്ലാസിലേയ്ക്ക് കയറിപ്പോകുന്നത് ഒരുവിധത്തിലും അവർക്ക് ഗുണം ചെയ്യില്ല എന്നത് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന തത്വം ആണ്.

കുട്ടികൾ നാട് വിടുന്നത് മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ സ്വപ്നം കണ്ടുകൊണ്ടാണ്. ഇവിടെ, ഇപ്പോഴത്തെ സാഹചര്യത്തിൽ അവർക്ക് അവർ ആഗ്രഹിക്കുന്ന പോലെ വളരുവാനോ ഒരു നല്ല പ്രഫഷനൽ ജീവിതം നിർമിച്ചെടുക്കുവാനോ പറ്റിയ യാതൊരുവിധ അന്തരീക്ഷവും ഇല്ല.

ഇത് തിരിച്ചറിഞ്ഞ് വേണ്ടതായ മാറ്റങ്ങൾ നമ്മൾ ആദ്യം വരുത്തുക. ഇംഗ്ലിഷ് മീഡിയം ബോർഡ്‌ വച്ച നമ്മുടെ സ്കൂളുകളിൽ ആദ്യം ഇംഗ്ലിഷിൽ പ്രാവീണ്യമുള്ള, ആ വിഷയത്തിൽ നല്ല നിലയിൽ പഠനം പൂർത്തിയാക്കിയ, നന്നായി ഇംഗ്ലിഷ് സംസാരിക്കുന്ന അധ്യാപകരെക്കൊണ്ട് മാത്രം ഇംഗ്ലിഷ് ഭാഷാ ക്ലാസുകൾ എടുപ്പിക്കുക. സ്കൂൾ ക്ലാസ്സുകളിൽ പലപ്പോഴും ഇംഗ്ലിഷ് പഠിപ്പിക്കുന്നത് മറ്റു സബ്ജെക്ടുകളിലെ അധ്യാപകർ ആണ്. അവർക്ക് പോലും ഇംഗ്ലിഷ് സംസാരിക്കാൻ പ്രയാസമാണ്. ഇതൊക്കെക്കൊണ്ടാണ് നമ്മുടെ വിദ്യാർഥികൾക്ക് ഈ 2023ലും ഇംഗ്ലിഷ് കീറാമുട്ടിയായി മാറുന്നത്.

ADVERTISEMENT

പ്ലസ് ടു, ഡിഗ്രി ഒക്കെ കഴിഞ്ഞവർ പോലും വീണ്ടും വലിയ തുക മുടക്കി ഇംഗ്ലിഷ് ഭാഷ പഠിക്കാനായി നാട്ടിൽ ഓടിനടപ്പാണിന്ന്! ഇന്നു നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ പൊട്ടിമുളയ്ക്കുന്നത് ഇംഗ്ലിഷ് ഭാഷ പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ ആണ്. IELTS ജയിക്കാൻ ഇത്തരം സ്ഥാപനങ്ങളെ ആശ്രയിക്കാതെ നമ്മുടെ കുട്ടികൾക്ക് കഴിയുന്നില്ല. എംഎ ഇംഗ്ലിഷ് ഉയർന്ന മാർക്കിൽ ജയിച്ച പല കുട്ടികൾക്കും ഇംഗ്ലിഷ് സംസാരിക്കാൻ വേണ്ടി സ്പോക്കൺ ഇംഗ്ലിഷ് ക്ലാസ്സ്‌ എടുത്തിട്ടുള്ള ഒരു അധ്യാപകൻ ആണ് ഞാൻ. ആയതിനാൽ ഈ വിഷയം എത്ര പ്രധാനമാണെന്ന് സ്വയം അറിഞ്ഞിട്ടുള്ളതുമാണ്.

(Representative image by lakshmiprasad S/istockphoto)

കലാലയങ്ങൾ നിലവാരം മെച്ചപ്പെടുത്തുമ്പോൾ ഭാഷയ്ക്ക് പ്രാധാന്യം കൊടുക്കുക. ക്യാംപസ്സിനുള്ളിൽ ഇംഗ്ലിഷ് മാത്രം സംസാരിക്കാൻ കുട്ടികളെ പ്രേരിപ്പിക്കുക. നിരന്തരം ഉപയോഗിക്കുന്നതിലൂടെ മാത്രമേ ഏതൊരു ഭാഷയും നമുക്ക് വഴങ്ങുകയുള്ളു. കേരളത്തിന്‌ പുറത്ത് പോകുന്ന കുട്ടികൾ അതിവേഗം ഇംഗ്ലിഷിൽ പ്രവീണ്യം നേടുന്നത് കാണാം. അവർക്ക് ഭാഷ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ അവിടെ കിട്ടുന്നു. മറ്റു കുട്ടികളുമായി ഇംഗ്ലിഷിൽ തന്നെ സംസാരിക്കാൻ അവർ നിർബന്ധിക്കപ്പെടുന്നു. പഠനത്തിൽ ശരാശരി ആയിരുന്ന എന്റെ ഒരു വിദ്യാർഥി ബെംഗളൂരുവിൽ പോയി ബിരുദ പഠനം പൂർത്തിയാക്കി, ബിഎഡും കഴിഞ്ഞ് മിടുക്കനായ അധ്യാപകനായാണ് തിരികെ വന്നത്.

കുട്ടികൾ നാട് വിടാൻ കാരണം ഇവിടത്തെ ഇംഗ്ലിഷ് വിദ്യാഭ്യാസത്തിന്റെ കുറവാണെന്ന് പറഞ്ഞുവയ്ക്കുകയല്ല! അത് അനേകം കാരണങ്ങളിൽ, അധികം ആരും ചർച്ചയ്ക്ക് വയ്ക്കാത്ത ഒരു പ്രശ്നം ആണെന്നു മാത്രം. കുട്ടികൾ നാട് വിടുന്നത് മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾ സ്വപ്നം കണ്ടുകൊണ്ടാണ്. ഇവിടെ, ഇപ്പോഴത്തെ സാഹചര്യത്തിൽ അവർക്ക് അവർ ആഗ്രഹിക്കുന്ന പോലെ വളരുവാനോ ഒരു നല്ല പ്രഫഷനൽ ജീവിതം നിർമിച്ചെടുക്കുവാനോ പറ്റിയ യാതൊരുവിധ അന്തരീക്ഷവും ഇല്ല എന്ന് ദു:ഖത്തോടെ നമ്മൾ സമ്മതിക്കേണ്ടി വരുന്നു. മറ്റ് ഒട്ടേറെ സാമൂഹികപ്രശ്നങ്ങളും അവരെ അരക്ഷിതരാക്കുന്നു. മാറേണ്ടത് നമ്മുടെ പൊതു രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ആണ്. അവ ഏതുകാലത്ത് നാടിന്റെ വികസനം സംശുദ്ധമായി സ്വപ്നം കാണുന്നുവോ അന്നേ നമ്മൾ കരകയറൂ.

 

English Summary: To Improve Kerala's Higher Education, Need To Solve Issues At The Elementary Level