ഇന്ത്യക്കാർ കൂട്ടത്തോടെ നാടുവിടുന്നതെന്തിന്? ലോകത്തിന് വേണം നമ്മളെ; രാജ്യങ്ങൾ കീഴടക്കുന്ന വിജയഗാഥ
അഫ്ഗാനിസ്ഥാനിൽ താലിബാൻ വീണ്ടും അധികാരമേറ്റ നാളുകളിൽ അമേരിക്കൻ വിമാനങ്ങളിൽ കയറിപ്പറ്റാൻ കാബൂൾ വിമാനത്താവളത്തിൽ കൂട്ടപ്പൊരിച്ചിലായിരുന്നു. വിമാനത്തിന്റെ ചിറകിലും വീലുകൾക്കടിയിലും വരെ പലരും കയറിപ്പറ്റി. സകുടുംബം നാടുവിടാനുള്ള തത്രപ്പാടിൽ അവർ അഫ്ഗാനിലെ എല്ലാം ഉപേക്ഷിക്കുകയായിരുന്നു. കഷ്ടം! എന്തൊരു ഭീകരാവസ്ഥ എന്നു നമ്മൾ വിചാരിച്ചു. ഒരു താലിബാൻ നേതാവിനോട് ഇന്ത്യൻ പത്രപ്രവർത്തകൻ ഇക്കാര്യം ചോദിച്ചു. എന്തുകൊണ്ട് സ്വന്തം നാട് ഉപേക്ഷിച്ച് അഫ്ഗാനികൾ അമേരിക്കയിലേക്ക് കുടിയേറുന്നു? മറുപടിയിൽ ഉത്തരം മുട്ടിപ്പോയി! ഡൽഹി വിമാനത്താവളത്തിൽ അമേരിക്കൻ വിമാനങ്ങൾ കൊണ്ടു നിർത്തി ആർക്കും കയറാമെന്നു വന്നാൽ ഇന്ത്യാക്കാരിൽ പാതിയും കേറാൻ ഇടിക്കില്ലേ!!!?
അഫ്ഗാനിസ്ഥാനിൽ താലിബാൻ വീണ്ടും അധികാരമേറ്റ നാളുകളിൽ അമേരിക്കൻ വിമാനങ്ങളിൽ കയറിപ്പറ്റാൻ കാബൂൾ വിമാനത്താവളത്തിൽ കൂട്ടപ്പൊരിച്ചിലായിരുന്നു. വിമാനത്തിന്റെ ചിറകിലും വീലുകൾക്കടിയിലും വരെ പലരും കയറിപ്പറ്റി. സകുടുംബം നാടുവിടാനുള്ള തത്രപ്പാടിൽ അവർ അഫ്ഗാനിലെ എല്ലാം ഉപേക്ഷിക്കുകയായിരുന്നു. കഷ്ടം! എന്തൊരു ഭീകരാവസ്ഥ എന്നു നമ്മൾ വിചാരിച്ചു. ഒരു താലിബാൻ നേതാവിനോട് ഇന്ത്യൻ പത്രപ്രവർത്തകൻ ഇക്കാര്യം ചോദിച്ചു. എന്തുകൊണ്ട് സ്വന്തം നാട് ഉപേക്ഷിച്ച് അഫ്ഗാനികൾ അമേരിക്കയിലേക്ക് കുടിയേറുന്നു? മറുപടിയിൽ ഉത്തരം മുട്ടിപ്പോയി! ഡൽഹി വിമാനത്താവളത്തിൽ അമേരിക്കൻ വിമാനങ്ങൾ കൊണ്ടു നിർത്തി ആർക്കും കയറാമെന്നു വന്നാൽ ഇന്ത്യാക്കാരിൽ പാതിയും കേറാൻ ഇടിക്കില്ലേ!!!?
അഫ്ഗാനിസ്ഥാനിൽ താലിബാൻ വീണ്ടും അധികാരമേറ്റ നാളുകളിൽ അമേരിക്കൻ വിമാനങ്ങളിൽ കയറിപ്പറ്റാൻ കാബൂൾ വിമാനത്താവളത്തിൽ കൂട്ടപ്പൊരിച്ചിലായിരുന്നു. വിമാനത്തിന്റെ ചിറകിലും വീലുകൾക്കടിയിലും വരെ പലരും കയറിപ്പറ്റി. സകുടുംബം നാടുവിടാനുള്ള തത്രപ്പാടിൽ അവർ അഫ്ഗാനിലെ എല്ലാം ഉപേക്ഷിക്കുകയായിരുന്നു. കഷ്ടം! എന്തൊരു ഭീകരാവസ്ഥ എന്നു നമ്മൾ വിചാരിച്ചു. ഒരു താലിബാൻ നേതാവിനോട് ഇന്ത്യൻ പത്രപ്രവർത്തകൻ ഇക്കാര്യം ചോദിച്ചു. എന്തുകൊണ്ട് സ്വന്തം നാട് ഉപേക്ഷിച്ച് അഫ്ഗാനികൾ അമേരിക്കയിലേക്ക് കുടിയേറുന്നു? മറുപടിയിൽ ഉത്തരം മുട്ടിപ്പോയി! ഡൽഹി വിമാനത്താവളത്തിൽ അമേരിക്കൻ വിമാനങ്ങൾ കൊണ്ടു നിർത്തി ആർക്കും കയറാമെന്നു വന്നാൽ ഇന്ത്യാക്കാരിൽ പാതിയും കേറാൻ ഇടിക്കില്ലേ!!!?
അഫ്ഗാനിസ്ഥാനിൽ താലിബാൻ വീണ്ടും അധികാരമേറ്റ നാളുകളിൽ അമേരിക്കൻ വിമാനങ്ങളിൽ കയറിപ്പറ്റാൻ കാബൂൾ വിമാനത്താവളത്തിൽ കൂട്ടപ്പൊരിച്ചിലായിരുന്നു. വിമാനത്തിന്റെ ചിറകിലും വീലുകൾക്കടിയിലും വരെ പലരും കയറിപ്പറ്റി. സകുടുംബം നാടുവിടാനുള്ള തത്രപ്പാടിൽ അവർ അഫ്ഗാനിലെ എല്ലാം ഉപേക്ഷിക്കുകയായിരുന്നു. കഷ്ടം! എന്തൊരു ഭീകരാവസ്ഥ എന്നു നമ്മൾ വിചാരിച്ചു. ഒരു താലിബാൻ നേതാവിനോട് ഇന്ത്യൻ പത്രപ്രവർത്തകൻ ഇക്കാര്യം ചോദിച്ചു. എന്തുകൊണ്ട് സ്വന്തം നാട് ഉപേക്ഷിച്ച് അഫ്ഗാനികൾ അമേരിക്കയിലേക്ക് കുടിയേറുന്നു?
മറുപടിയിൽ ഉത്തരം മുട്ടിപ്പോയി! ഡൽഹി വിമാനത്താവളത്തിൽ അമേരിക്കൻ വിമാനങ്ങൾ കൊണ്ടു നിർത്തി ആർക്കും കയറാമെന്നു വന്നാൽ ഇന്ത്യാക്കാരിൽ പാതിയും കേറാൻ ഇടിക്കില്ലേ!!!?
സത്യമല്ലേ? അമേരിക്കയിൽ കുടിയേറാൻ ഇങ്ങനെയൊരു അവസരം വന്നാൽ ആരെങ്കിലും വിട്ടുകളയുമോ? മലയാളികളായിരിക്കും മുന്നിൽ! പക്ഷേ മലയാളികളാണ് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് മറുനാട്ടുകാരായി മാറുന്നവരിൽ മുന്നാലെന്നു വിചാരിക്കരുത്. തെലുങ്കനും തമിഴനും ഗുജറാത്തിയുമൊന്നും മോശമില്ല. ഗുജറാത്തികളാണ് ഇന്ത്യ വിട്ടുപോകുന്നതിൽ നമ്പർ വൺ. എന്തുകൊണ്ട് ഇന്ത്യാക്കാർ ഇന്ത്യ വിടുന്നു? എന്തുകൊണ്ട് നമ്മുടെ കുട്ടികളും കുടിയേറ്റം ലാക്കാക്കി കേരളം വിട്ട് വിദൂരദേശങ്ങളിൽ പഠനത്തിനെന്ന പേരിൽ പോകുന്നു? മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും കരിയറിൽ ഉയരാനുള്ള അവസരവുമാണ് പ്രധാനകാരണം. ജാതിയും മതവുമൊന്നുമില്ലാതെ, സദാചാര വിലക്കുകളില്ലാതെ സ്വതന്ത്രമായി ജീവിക്കാനും വേണ്ടിയാണ് ഈ നാടുവിടൽ.
ലോകമാകെ കുടിയേറിയിട്ടുള്ള ഇന്ത്യാക്കാർ എത്രയുണ്ട്? യുഎൻ കണക്കനുസരിച്ച് 1.8 കോടി പേരുണ്ട്. ഇന്ത്യൻ ഡയസ്പോറ! ഇതിൽ ഗൾഫുകാർ വരില്ല, കാരണം അവർ ഇന്ത്യൻ പൗരൻമാരായി തുടരുന്നു. അവർക്ക് അവിടെ പൗരത്വം കിട്ടുന്നുമില്ല. എല്ലാ രാജ്യങ്ങളിൽ നിന്നുമായി ലോകമാകെ 28 കോടി പ്രവാസികളാണുള്ളത്. അതിൽ 1.8 കോടിയുമായി ഇന്ത്യാക്കാർ മുന്നിൽ. രണ്ടാം സ്ഥാനം മെക്സിക്കോക്കാർ – 1.1 കോടി, മൂന്നാം സ്ഥാനം ചൈനക്കാർക്കാണ് – ഒരു കോടി.
പ്രവാസികൾ; അവർ ഇന്ത്യൻ പൗരത്വം വേണ്ടെന്നു വച്ചവരാണ്. മറ്റൊരു രാജ്യത്തിന്റെ പൗരനായാൽ ഇന്ത്യൻ പൗരത്വം നഷ്ടപ്പെടും. പിഐഒ ആകാം, പേഴ്സൻ ഓഫ് ഇന്ത്യൻ ഒറിജിൻ. എന്തുകൊണ്ടാണ് അവരുടെ എണ്ണം അടുത്തകാലത്ത് ക്രമാതീതമായി വർധിക്കുന്നത്?
∙ കുടിയേറ്റം എന്ന ആദിമ ചോദന
ഓരോ മനുഷ്യനിലും കുടിയേറാനുള്ള ജന്മവാസന ഉണ്ടെന്നതാണു സത്യം. അങ്ങനെ ചങ്ങാടമുണ്ടാക്കി പുഴകളും കടലുകളും കടന്ന് മനുഷ്യൻ അന്യദേശങ്ങളിലേക്ക് പോയിട്ടുണ്ട്. നാട്ടിൽ യാതൊരു പ്രശ്നവുമില്ലെങ്കിലും നാടുവിടും. ബേസിക് ഇൻസ്റ്റിംഗ്റ്റ്! ആദിമ ചോദന. അങ്ങനെ കുടിയേറിയ പാരമ്പര്യം ഉള്ളതുകൊണ്ടാണ് മനുഷ്യൻ ഹിമാലയ കൊടുമുടിയിലും അന്റാർട്ടിക്കയിലും ദുർഗമമായ ആഫ്രിക്കൻ വനാന്തരങ്ങളിലും ഒരു കുന്തവുമില്ലെന്നു തോന്നുന്ന അലാസ്ക പോലുള്ള മഞ്ഞുമൂടിയ ഇടങ്ങളിലും ആഴക്കടലിന്റെ അങ്ങേക്കരയിലുള്ള ഒറ്റപ്പെട്ട ദ്വീപുകളിലുമെല്ലാം ചെന്നെത്തിയത്.
അത്തരം കുടിയേറ്റവും പലനാടുകളിലെ സ്ത്രീപുരുഷൻമാരുടെ സംഗമവും അതിലുണ്ടാകുന്ന സന്തതികളും മനുഷ്യവർഗത്തിന് ജനിതക വൈവിധ്യം നൽകി. അതിജീവനത്തിന് അതു ശക്തി നൽകി. ഏതു സാഹചര്യവും അതിജീവിച്ച്, മണ്ണിനോടും മലമ്പനിയോടും മല്ലിട്ട് മനുഷ്യന്റെ സംഖ്യ ഇന്ന് 800 കോടിയായി പെരുകിയിരിക്കുന്നു. മറ്റൊരു സസ്തനിക്കും എത്താൻ കഴിയാത്ത പ്രജനന വിജയം! ഭൂമിയിലെ ഏറ്റവും വിജയിച്ച ജീവിവർഗമായി മനുഷ്യൻ പരിണമിച്ചത് ഈ കുടിയേറ്റ വാഞ്‌ച കാരണമാണ്.
∙ നൂറ്റാണ്ടുകൾക്കു മുമ്പേ പ്രവാസം
ഇന്തോനേഷ്യയുടെ ഭാഗമായ ബാലിയിൽ അസൽ ഇന്ത്യൻ ആചാരങ്ങളാണ്. കംബോഡിയയിലെ അങ്കൂർവാറ്റ് ക്ഷേത്ര സമുച്ചയം ലോകത്തെ തന്നെ ഏറ്റവും വലുത്. വിയറ്റ്നാമിൽ ഇന്ത്യൻ കുടിയേറ്റവും അവിടെയൊരു ഇന്ത്യൻ രാജവംശവും ശിവന്റേയും ഗണപതിയുടേയും ക്ഷേത്രങ്ങളും ഇന്നുമുണ്ട്.
പത്തൊമ്പതാം നൂറ്റാണ്ടിനു മുമ്പും കുടിയേറ്റമുണ്ട്. പക്ഷേ ഔദ്യോഗികമായി, സംഘടിതമായി അതാരംഭിച്ചത് പത്തൊമ്പതാം നൂറ്റാണ്ടിലാണ്. ബ്രിട്ടിഷ് അധിനിവേശ കാലത്ത്.1834 മുതൽ ഇന്ത്യാക്കാരെ ബ്രിട്ടിഷ് സാമ്രാജ്യത്തത്തിന്റെ ജോലികൾക്കായി അന്യനാടുകളിലേക്ക് കയറ്റി അയച്ചു തുടങ്ങി. അവിടെ ചെന്നാൽ മികച്ച ജോലി കിട്ടും, ശമ്പളം കിട്ടും എന്നൊക്കെ വിശ്വസിപ്പിച്ച് കൊണ്ടുപോവുകയായിരുന്നു. അടിമവേലയ്ക്കാണ് തങ്ങളെ കൊണ്ടു പോകുന്നതെന്ന് കപ്പലിൽ കയറിയ സാധാരണ ഗ്രാമീണർ അവരുടെ ദൈന്യമായ ദരിദ്രാവസ്ഥയിൽ ഓർത്തില്ല.
ഫിജി ദ്വീപുകളിലേക്ക് നൂറുകണക്കിനു പഞ്ചാബികളെയാണു കൊണ്ടുപോയത്. നല്ല തണ്ടും തടിയുമുള്ള സ്ത്രീപുരുഷൻമാർ. ഗയാന, മൗറീഷ്യസ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലേക്കും കൊണ്ടു പോയി. കരിമ്പിൻ തോട്ടങ്ങളിൽ പണിയെടുക്കാനായിരുന്നു ഇന്ത്യയിൽ ആ പണി പഠിച്ചവരെ കൊണ്ടു പോയിരുന്നത്. കരിമ്പിൽ നിന്നു പഞ്ചസാരയുണ്ടാക്കി അതുവച്ച് മധുരിക്കുന്ന വിഭവങ്ങൾ യൂറോപ്പിലും മറ്റും പ്രചരിച്ചു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. കരിമ്പ്–പഞ്ചസാര ബിസിനസുകാർ അക്കാലത്ത് കോടീശ്വരൻമാരായിരുന്നു. കരിമ്പിൻ തോട്ടവും അടിമവേലക്കാരും വലിയ ബംഗ്ളാവും അക്കാലത്തെ ധനികരുടെ അടയാളങ്ങളായിരുന്നു.
∙ ഇന്നത്തെ സ്ഥിതി
ലോകമാകെ വിവിധ രാജ്യങ്ങളിൽ കുടിയേറിയ ഇന്ത്യാക്കാർ ഇന്ന് അവിടങ്ങളിൽ നേതൃനിരകളിലാണ്. യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസും ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകും ഉദാഹരണങ്ങൾ. ഗയാന പ്രസിഡന്റ് ഇർഫാൻ അലി, ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗ വരെ നീളുന്നവർ. 15 രാജ്യങ്ങളിലായി 200ലേറെ ഇന്ത്യൻ വംശജർ നേതൃതലങ്ങളിലുണ്ട് എന്നാണ് കണക്ക്.
ഒരു ചെറിയ ലിസ്റ്റ് നോക്കുക – ലീന നായർ (ഷാനെൽ), നീൽ മോഹൻ (യൂട്യൂബ്), ജയശ്രീ ഉള്ളാൽ (അരിസ്റ്റ), സോണിയ സിൻഗൽ (ഓൾഡ് നേവി).. സകലർക്കും അറിയാവുന്ന സത്യ നാദെല്ല (മൈക്രോസോഫ്റ്റ്), ഷന്തനു നാരായൺ (അഡോബി), സുന്ദർ പിച്ചൈ (ആൽഫബെറ്റ്), അരവിന്ദ് കൃഷ്ണ (ഐബിഎം), ലക്ഷ്മൺ നരസിംഹൻ (സ്റ്റാർബക്ക്സ്), രേഷ്മ കേവൽ രമണി (വെർട്ടെക്സ് ഫാർമ), കെവിൻ ലോബോ (സ്ട്രൈക്കർ), വസന്ത് നരസിംഹൻ (നോവാർട്ടിസ്)....
ഇംഗ്ളീഷ് സ്വാധീനവും ഇന്ത്യയിലെ ഇടത്തരം കുടുംബങ്ങളിലെ സംസ്ക്കാരവും സഹാനുഭൂതിയും, സാങ്കേതികകാര്യങ്ങളിലെ സാമർഥ്യവും, കഠിനാധ്വാനം ചെയ്യാനുള്ള കഴിവും സന്നദ്ധതയും, മൽസരവും തിരിച്ചടികളും അതിജീവിക്കാനുള്ള കഴിവും... ഇവയൊക്കെ അന്യരാജ്യങ്ങളിൽ ഇന്ത്യാക്കാരുടെ വിജയത്തിനു കാരണങ്ങളായി പറയുന്നു.
∙ ഫാസ്റ്റ് ട്രാക്കിലായ കുടിയേറ്റം
ഇന്ത്യ വിട്ട ഇന്ത്യാക്കാർ 2011നു ശേഷം 16 ലക്ഷമാണ്. 2022ൽ മാത്രം 2,25,620 പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു. ധനികരാണ് ഇന്ത്യ വിടുന്നതിൽ വലിയൊരു ഭാഗം. ആകെ ധനികരിൽ 2% ഇന്ത്യ വിട്ടുപോയത്രെ. വിദേശ രാജ്യങ്ങളിലെ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും കുട്ടികളുടെ വിദ്യാഭ്യാസവുമെല്ലാം കാരണങ്ങളാണ്.
വിദ്യാഭ്യാസ വകുപ്പിന്റെ കണക്കനുസരിച്ച് 7.7 ലക്ഷം ഇന്ത്യൻ വിദ്യാർഥികൾ വിദേശത്ത് പഠിക്കാൻ പോയി. അവരിൽ വളരെ കുറച്ചു പേർ മാത്രമേ പഠിത്തം കഴിഞ്ഞ് കുടിയേറാതെ തിരികെ വരാൻ ഉദ്ദേശിക്കുന്നുള്ളു. ഇവിടെ വന്നാലും ജോലി കിട്ടാൻ പ്രയാസം. 90% പേരും കുടിയേറുമെന്നർഥം.
മികച്ച കരിയർ, ജീവിത സാഹചര്യങ്ങൾ മാത്രമല്ല സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ, കാലാവസ്ഥ, കുട്ടികൾക്ക് ഭാവിയിലെ അവസരങ്ങൾ, സാമൂഹിക സുരക്ഷ, ചികിൽസാ സൗകര്യം തുടങ്ങിയവയ്ക്കൊപ്പം വിദേശ പാസ്പോർട്ടിന്റെ ശക്തിയും പ്രധാന കാരണമാണ്. ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് 21 രാജ്യങ്ങളിൽ വീസ ഇല്ലാതെ പോകാം. 128 രാജ്യങ്ങളിലേക്ക് വീസ വേണം. ഏതെങ്കിലും യൂറോപ്യൻ രാജ്യത്തിന്റെ പാസ്പോർട്ട് ഉണ്ടെങ്കിൽ അതു മതി മറ്റെല്ലാ രാജ്യങ്ങളിലും വീസ ഇല്ലാതെ പോകാൻ.
∙ സാങ്കേതികവിദ്യയിലെ മാറ്റം അനുകൂലം
ഓസ്ട്രേലിയയിൽ ഇരിക്കുന്നയാൾ ഇങ്ങ് കോഴിക്കോട്ടുള്ള തന്റെ വീടുംപരിസരവും നിരീക്ഷിക്കുന്നു. ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. വീടിനകവും പുറവും കാണാം മൊബൈലിൽ നോക്കിയാൽ. പ്രായമായവരെ ശുശ്രൂഷിക്കാൻ ആളെ വച്ചിട്ടുണ്ടെങ്കിൽ അവർ ജോലി ചെയ്യുന്നുണ്ടോ, ഹോംനഴ്സിന്റെ പെരുമാറ്റം നല്ല രീതിയിലാണോ എന്നൊക്കെ നിരീക്ഷിക്കാം.
ബിസിനസ് നടത്താനും ഐഒടി, ഇന്റർനെറ്റ്, എഐ സാങ്കേതികവിദ്യകൾക്ക് കഴിയും. ഇവിടെ തന്നെ ശാരീരികമായി ഉണ്ടായിരിക്കണം എന്നു നിർബന്ധമില്ല. എന്നാൽ പിന്നെ സുഖകരമായ കാലാവസ്ഥയുള്ള അന്യദേശത്തേക്ക് താമസം മാറ്റുകതന്നെ. ഈ ചിന്താഗതി വ്യാപകമായിരിക്കുന്നു. ദുബായിലോ ലണ്ടനിലോ യുഎസിലോ ഇരുന്നുകൊണ്ട് നാട്ടിലെ ബിസിനസുകൾ നിയന്ത്രിക്കുന്ന അനേകം പേരുണ്ട്.
∙വിദേശരാജ്യങ്ങളും അനുകൂലം
ഇന്ത്യാക്കാർ മര്യാദക്കാരും നിയമം അനുസരിക്കുന്നവരും കഠിനാധ്വാനികളുമാണെന്നു മനസിലാക്കി അനുകൂല കുടിയേറ്റ നയങ്ങൾ പല രാജ്യങ്ങളും കൊണ്ടുവന്നിട്ടുമുണ്ട്. കാനഡ, ജർമ്മനി, ഓസ്ട്രേലിയ, ന്യൂസിലൻഡ്, യുഎസ് തുടങ്ങിയ രാജ്യങ്ങൾ ഉദാഹരണം. അവർക്കും പ്രയോജനമുണ്ട്. ഐടി ബിസിനസിൽ ടെക്കികൾക്ക് ഓൺസൈറ്റിൽ പോയി ജോലി ചെയ്യാനാണ് അമേരിക്ക എച്ച് വൺ ബി വീസ നൽകുന്നത്. കുടുംബാംഗങ്ങളേയും കൊണ്ടു പോകാം. അമേരിക്കയിൽ നിന്നുള്ള എച്ച് 1ബി വീസക്കാരെ കാനഡയും സ്വാഗതം ചെയ്യുന്നു.
കാനഡ എക്സ്പ്രസ് എൻട്രി എന്ന പേരിൽ ശാസ്ത്ര സാങ്കേതിക വിഷയങ്ങളിൽ വൈദഗ്ധ്യമുള്ളവർക്ക് വേഗം വീസ നൽകുന്നു. സ്റ്റെം അഥവാ സയൻസ്, ടെക്നോളജി, എൻജിനീയറിംഗ്, മാത്‌സ്. അവർക്ക് ക്ഷാമമുള്ള ജോലികൾക്ക് ആളെ വേണം. ഇന്ത്യാക്കാരണെങ്കിൽ ബെസ്റ്റ്. നഴ്സിംഗ്, പാരാമെഡിക്കൽ, ഫിസിയോതെറപ്പി, ഫാർമസി മേഖലകളിലേക്ക് മലയാളികൾ കൂട്ടത്തോടെ പോകുന്നത് അങ്ങനെയാണ്.
കാനഡയിലെ തൊഴിലാളികൾ ഭൂരിപക്ഷവും കുടിയേറ്റക്കാരാണ്. അമേരിക്കയിലെ ചെറുകിട തൊഴിലാളികൾ മെക്സിക്കോക്കാരും. സായിപ്പിന് കുടിയേറ്റക്കാരുണ്ടെങ്കിലേ നഴ്സും ഡ്രൈവറും പ്ളമ്മറും ഇലക്ട്രീഷ്യനും ഗാർഡനറും കെയർ ഗിവറും (ഹോം നഴ്സ്) മറ്റുമുള്ളൂ.
∙ വിവിധ രാജ്യങ്ങളിലെ എണ്ണം
അമേരിക്കയിൽ എത്ര ഇന്ത്യാക്കാരുണ്ട്? 27 ലക്ഷം. ബ്രിട്ടനിൽ 8.35 ലക്ഷം, കാനഡയിൽ 7.2 ലക്ഷം, ഓസ്ട്രേലിയയിൽ 5.7 ലക്ഷം.
പൗരൻമാരാകുന്നില്ലെങ്കിലും ഗൾഫ് രാജ്യങ്ങളിലെ കണക്കുമുണ്ട്. യുഎഇയിൽ 35 ലക്ഷം ഇന്ത്യാക്കാർ. സൗദിയിൽ 25 ലക്ഷം. ഇതിന്റെ 35%–40% മലയാളികളാണെന്നും ഓർക്കുക.
മറ്റ് ഏഷ്യൻ രാജ്യങ്ങളിലും ആഫ്രിക്കയിലും കരീബിയനിലുമൊക്കെ ഇന്ത്യാക്കാരുണ്ട്, മലയാളികളുമുണ്ട്. (രാജ്യക്കാരുടെ കണക്ക് മാത്രമേ ലഭിക്കൂ, അവരിൽ വിവിധ സംസ്ഥാനക്കാരുടെ കണക്ക് ലഭ്യമല്ല. മലയാളികൾ ഏത് ഗൾഫ് രാജ്യത്തിലും 35–40% പേർ വരുമെന്നാണ് എംബസികളിലെ ഊഹക്കണക്ക്. അവരും മലയാളി, തമിഴൻ, തെലുങ്കൻ എന്നിങ്ങനെ കണക്ക് വേർതിരിച്ച് സൂക്ഷിക്കാറില്ല. പാസ്പോർട്ടിൽ അത് രേഖപ്പെടുത്താറുമില്ലല്ലോ).
∙ എന്തുകൊണ്ട് ഇന്ത്യൻ വിജയം?
ഇന്ത്യാക്കാർക്ക് ഇംഗ്ളീഷ് അറിയാമെന്നതാണ് പ്രധാന വിജയം. ഏതു നാട്ടിലും ചെന്ന് അവിടുത്തെ ലോക്കൽ ഭാഷ പഠിക്കും. ആഫ്രിക്കൻ സ്വാഹിലി ആയാലും സ്പാനിഷ് ആയാലും ഫ്രഞ്ച് ആയാലും... ചൈനക്കാർ പിന്നിലാവുന്നത് ഈ വിഷയത്തിലാണ്. എത്ര ശ്രമിച്ചാലും വേറേ ഭാഷ അവർക്ക് വഴങ്ങില്ല. തപ്പിപ്പിടിച്ച് പറയാമെന്നു മാത്രം.
ബുദ്ധിയുണ്ട്, രണ്ടാംതലമുറക്കാരായ കുട്ടികൾ മിടുക്കരായി പഠിച്ച് സർവകലാശാലകളിലെത്തും, നിയമം അനുസരിക്കുന്നവർ, ഭീകരതയോ, മയക്കുമരുന്ന് പ്രശ്നമോ ഗുണ്ടായിസമോ മറ്റ് നാടുകളിൽ നിന്നുള്ള പ്രവാസികളെ അപേക്ഷിച്ച് ഇന്ത്യാക്കാർക്കു കുറവാണ്.
മാത്രമല്ല പലപ്പോഴും ഐഐടി പോലുള്ള പ്രീമിയം സ്ഥാപനങ്ങളിൽ പഠിച്ച് ഇറങ്ങുന്ന മികച്ചവരാണ് വിദേശ സർവകലാശാലകളിലേക്ക് ആദ്യം പോയിട്ട് പിന്നെ അവിടെ ജോലിയുമായി കുടിയേറുന്നത്. ഐഐടികളിൽ പഠിച്ചു പാസാവുന്ന 36% പേർ കുടിയേറുന്നവരാണ്. മിക്കവാറും പേർ യുഎസിലേക്കാണ് പോക്ക്.
കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്ന രാജ്യങ്ങൾക്ക് ബുദ്ധിയും യോഗ്യതയും ഉള്ളവരെയാണ് വേണ്ടത്. അവരുടെ ശാസ്ത്ര, സാങ്കേതിക പുരോഗതിക്ക് ഇവർ സംഭാവന ചെയ്യുന്നു. അത് ഇന്ത്യാക്കാരിലാണ് ഏറ്റവും കൂടുതലുള്ളത്.
അമേരിക്കയിലെ ഇന്ത്യാക്കാരുടെ കുട്ടികളിൽ 80% പേരും സ്കൂൾ കഴിഞ്ഞ് ഉന്നതപഠനത്തിന് സർവകലാശാലകളിലെത്തും. ചൈനാക്കാരിൽ 50% പേരേ അവിടെ എത്തുന്നുള്ളു. അമേരിക്കയുടെ ആകെ ജനസംഖ്യ എടുത്താൽ പോലും വെറും 30% കുട്ടികൾ മാത്രമേ സർവകലാശാലയിൽ ഡിഗ്രി, പിജി ലവലിൽ എത്തുന്നുള്ളു. ബാക്കിയുള്ളവർ സ്കൂൾ പഠനത്തോടെ അവസാനിപ്പിച്ച് ഏതെങ്കിലും പണിക്കു പോകും.
രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ ശേഷമാണ് ആദ്യം പ്രവാസ തിരക്ക് തുടങ്ങിയത്. പഞ്ചാബികളും ഗുജറാത്തികളും മുന്നിൽ നിന്നു. യുദ്ധം കഴിഞ്ഞ് കടുത്ത തൊഴിലാളി ക്ഷാമം നേരിട്ട ബ്രിട്ടന് ആളെ വേണമായിരുന്നു.
∙ പ്രവാസികളെക്കൊണ്ട് നാടിനുള്ള ഗുണം.
സോഫ്റ്റ് പവർ എന്നൊന്നുണ്ട്. മിലിട്ടറി പവറും സാമ്പത്തിക ശക്തിയുമൊന്നുമല്ല. നമ്മുടെ സിനികൾ, പാട്ടുകൾ, ഭക്ഷണം, സംസ്ക്കാരം എല്ലാം വിദേശികളെ ആകർഷിക്കുന്നത് സോഫ്റ്റ് പവറാണ്. നമ്മുടെ യുവതലമുറയ്ക്ക് അമേരിക്കയോട് ആകർഷണം അവരുടെ സാമ്പത്തിക ശേഷിയും മിലിട്ടറി ശേഷിയും കണ്ടിട്ടല്ല. ഹോളിവുഡ് സിനിമ, പോപ് സംഗീതം, ജീൻസ്, സർവകലാശാലകൾ... ഇതെല്ലാമാണ്.
അതുപോലെ പ്രവാസികൾ ഇന്ത്യയുടെ സോഫ്റ്റ് പവറിന്റെ ഭാഗമാകുന്നു. ഓരോ പ്രവാസിയും ഇന്ത്യയ്ക്ക് ആ രാജ്യത്തെ അംബാസഡറാണ്. അവരുടെ പെരുമാറ്റവും സംഭാവനകളും ഇന്ത്യയോട് മതിപ്പ് ജനിപ്പിക്കുന്നു. അവർ ഇന്ത്യയ്ക്ക് സഹായം ചെയ്യുന്നു. രാഷ്ട്രീയ കേന്ദ്രങ്ങളിൽ സ്വാധീനം ചെലുത്തുന്നു.
അവർ പിന്നീട് പ്രവാസം മതിയാക്കി സാങ്കേതികജ്ഞാനവും അനുഭവപരചയവുമായി ഇന്ത്യയിൽ തിരിച്ചെത്തി സംഭാവന ചെയ്യുന്നതും സാധാരണമാണ്. അമേരിക്കയിൽ നിന്നു തിരികെ വന്ന സതീഷ് ധവാനാണ് വിക്രം സാരാഭായിക്കു ശേഷം ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തെ മുന്നോട്ട് നയിച്ചത്. ഐഎംഎഫ് ഉദ്യോഗസ്ഥനും ഷിക്കാഗോ സർവകലാശാല പ്രഫസറുമായ രഘുറാം രാജൻ റിസർവ് ബാങ്ക് ഗവർണറായി വന്നത് വേറൊരു ഉദാഹരണം.
അമേരിക്കയിൽ ഏറ്റവും ഉന്നതതലങ്ങളിൽ ഇന്ത്യാക്കാരാണ്. വൻ ബഹുരാഷ്ട്ര കമ്പനികളിൽ 25 എണ്ണത്തിന്റെ മേധാവികൾ ഇന്ത്യാക്കാർ. ചൈനീസ് മേധാവികൾ വിരളം.
∙പാശ്ചാത്യ നാട്ടിൽ ഇന്ത്യാക്കാർ ഇനിയും ഉയരും
അമേരിക്കയിൽ ചൈനക്കാരുടെ ചാരപ്പണിക്കുള്ള ബലൂൺ വെടിവച്ചിട്ടത് അടുത്തിടെയാണ്. ക്യൂബയിൽ ചൈനീസ് സൈബർ ചാര കേന്ദ്രം കണ്ടെത്തുകയും ചെയ്തു. വുഹാനിലെ വൈറസ് മഹാമാരി വിതച്ചതും ചൈനാക്കാരോട് വെറുപ്പിന് ഇടയാക്കി. പക്ഷേ ഇന്ത്യാക്കാരോട് സ്നേഹം മാത്രം. ചൈനാക്കാരെ പിന്തള്ളുന്ന എല്ലാ ഗ്യാപ്പിലും ഇന്ത്യാക്കാർ ഇനി അനായാസം കയറിപ്പറ്റും.
മിക്ക രാജ്യങ്ങളിലും ഇന്ത്യൻ വംശജരായ വോട്ടർമാരുടെ എണ്ണം കൂടി. തിരഞ്ഞെടുപ്പുകളിൽ ഇന്ത്യാക്കാരുടെ പിറകേയാണ് അവിടത്തെ രാഷ്ട്രീയക്കാർ. വെറുതെയാണോ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇത്ര ഗംഭീരമായ വരവേൽപ്പ് യുഎസിൽ ലഭിച്ചത്!
അതാണ് പ്രവാസി പവർ!
English Summary: Why the Indian Diaspora is Much More Successful When Compared to Other Countries