ഇമ്രാനെ വീണ്ടും ‘ഹീറോ’യാക്കി പ്രതിപക്ഷം; 'പ്രതികാരം' ചെയ്യാൻ പാക്ക് ജനത? ആരെ തുണയ്ക്കും?
തിരഞ്ഞെടുപ്പിന് തയാറാണെന്ന പാക്കിസ്ഥാന്‍ സർക്കാരിന്റെ തീരുമാനം ലോകം ഉറ്റുനോക്കുകയാണ്. ഇന്ത്യയ്ക്കൊപ്പം സ്വാതന്ത്ര്യം നേടിയെങ്കിലും ഇതുവരെയും പാക്കിസ്ഥാനിൽ ഒരു സർക്കാരിന് കാലാവധി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. സിന്ധിലും ബലൂചിസ്ഥാനിലുമുള്ള പ്രൊവിൻഷ്യൽ അസംബ്ലികളുടെ കാലാവധി ഓഗസ്റ്റ് 12 ന് അവസാനിക്കുകയാണ്. അതോടൊപ്പം പാക്ക് നേതാക്കളുടെ നെഞ്ചിടിപ്പും ഉയരുന്നു. അടുത്ത പൊതു തിരഞ്ഞെടുപ്പാണു വരാൻ പോകുന്നത്. അസംബ്ലികളുടെ കാലാവധി കഴിഞ്ഞാൽ 60 ദിവസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. അതേസമയം, രാഷ്ട്രീയ–സാമൂഹിക–സാമ്പത്തിക അസ്ഥിരതകളിലൂടെ കടന്നു പോകുന്ന രാജ്യത്തെ ജനം തിരഞ്ഞെടുപ്പിൽ എന്തായിരിക്കും വിധിയെഴുതുക? തിരഞ്ഞെടുപ്പിനു തയാറാണെന്ന് സർക്കാർ പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനു പിന്നാലെ ഒക്ടോബർ 11 ന് മുൻപായി തിരഞ്ഞെടുപ്പ് നടത്തുമെന്ന ഇലക്‌ഷൻ കമ്മിഷന്റെ പ്രഖ്യാപനവും വന്നു. പാക്കിസ്ഥാന്റെ ഭരണഘടനയനുസരിച്ച് തിരഞ്ഞെടുപ്പിന് മുൻപുള്ള സമയത്തെ ഭരണത്തിന്റെ മേൽനോട്ടം ‘കെയർടേക്കർ’ക്കാണ്.

അവിശ്വാസ പ്രമേയത്തിലൂടെ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പുറത്തായതിനു പിന്നാലെ സംഭവബഹുലമാണു കഴിഞ്ഞ ഒരു വർഷത്തിലേറെയായി പാക്കിസ്ഥാൻ രാഷ്ട്രീയം. ഇമ്രാൻ ഖാനെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ടു നടത്തിയ ആസാദി മാർച്ചിൽ പാക്കിസ്ഥാൻ നിന്നു കത്തി. ഇസ്‌ലാമാബാദ് ഹൈക്കോടതിയിൽനിന്നു വിധി വന്നതിനു പിന്നാലെയായിരുന്നു അറസ്റ്റ്. എന്നാൽ പ്രതിഷേധം കനത്തതിനു പിന്നാലെ ജാമ്യം. അസാധാരണ സംഭവവികാസങ്ങൾ വേറെയുമുണ്ടായി. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സുപ്രീം കോടതി വിലക്ക് ഏർപ്പെടുത്തിയ നവാസ് ഷെരീഫിന് വിലക്ക് മറികടക്കാനുള്ള പ്രത്യേക നിയമം സർക്കാർ പാസാക്കി. ഇതെല്ലാം ജനം കാണുന്നുണ്ടെന്ന കാര്യം നേതാക്കൾക്കും വ്യക്തം. അതിനാൽത്തന്നെ തിരഞ്ഞെടുപ്പിൽ അവർ ആർക്കൊപ്പം നിൽക്കുമെന്ന ചോദ്യം നേതാക്കന്മാരുടെ ഉറക്കം കെടുത്തുകയാണ്? പൊതുജനത്തിന്റെ പിന്തുണ ഇമ്രാനെ തുണയ്ക്കുമോ?
∙ അയോഗ്യത മറികടക്കാൻ ബിൽ; സർവം കുടുംബമയം
പ്രധാനമായും മൂന്നു പാർട്ടികളാണ് പാക്കിസ്ഥാന്റെ രാഷ്ട്രീയം നിർണയിക്കുന്നത്. പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് – നവാസ് (പിഎംഎൽ –എൻ) ആണ് ഇതിലൊന്ന്. മുൻ പ്രധാന മന്ത്രി നവാസ് ഷെരീഫ് ആയിരുന്നു നേതാവ്. എന്നാൽ അഴിമതിക്കേസിനെ തുടർന്ന് സുപ്രീം കോടതി അദ്ദേഹത്തെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് അയോഗ്യനാക്കി. 2019 മുതൽ ചികിത്സാർഥം ലണ്ടനിലാണ് നവാസ് ഷെരീഫ്. നവാസിന്റെ സഹോദരനും പ്രധാനമന്ത്രിയുമായ ഷഹബാസ് ഷെരീഫാണ് ഇപ്പോൾ പാർട്ടിയെ നയിക്കുന്നത്. പാർട്ടിയുടെ ജനറൽ കൗൺസിൽ ജൂൺ 17 ന് യോഗം ചേർന്ന് ഷഹബാസിനെ വീണ്ടും പാർട്ടി പ്രസിഡന്റായി തിരഞ്ഞെടുക്കുകയായിരുന്നു.
ഈ യോഗത്തിൽതന്നെ ഷഹബാസ് തന്റെ ജ്യേഷ്ഠനോടുള്ള വിധേയത്വം പ്രഖ്യാപിക്കാനും മറന്നില്ല. ലണ്ടനിൽനിന്ന് തിരിച്ചെത്താനും തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി നാലാം തവണയും പ്രധാനമന്ത്രിയാകാനും അദ്ദേഹം നവാസിനോട് അഭ്യർഥിച്ചു. പറഞ്ഞതു വെറുതെയല്ല, പിറ്റേദിവസം തന്നെ സെനറ്റിൽ ഒരു ബിൽ പാസായി. അയോഗ്യരാക്കുന്ന പാർലമെന്റ് അംഗങ്ങൾക്ക് തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുന്നത് തടയുന്ന ബിൽ ആണ് സെനറ്റ് പാസാക്കിയത്. അഴിമതിക്കേസിൽ 2017 ൽ സുപ്രീം കോടതി ഏഴു വർഷം തടവിനു ശിക്ഷിച്ച നവാസ് ഷെരീഫിന് ജീവിതാന്ത്യം വരെ മത്സര വിലക്കും സുപ്രീം കോടതി ഏർപ്പെടുത്തിയിരുന്നു. ഇതു മറികടക്കാനാണ് പുതിയ നിയമ നിർമാണം എന്നാണ് ആക്ഷേപം. നവാസിന്റെ മകൾ മറിയം നവാസാണ് പാർട്ടിയുടെ സീനിയർ വൈസ് പ്രസിഡന്റും ചീഫ് ഓർഗനൈസറും.
∙ അധികാരം മുതൽ അവിശ്വാസ പ്രമേയം വരെ
ക്രിക്കറ്റ് ഇതിഹാസം ഇമ്രാൻഖാൻ 1996 ൽ സ്ഥാപിച്ചതാണ് പാക്കിസ്ഥാനിലെ മറ്റൊരു പ്രധാന പാർട്ടിയായ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ). തുടക്കത്തിൽ പാക് രാഷ്ട്രീയത്തിൽ കാര്യമായ ചലനം ഉണ്ടാക്കിയില്ലെങ്കിലും ചെറുപ്പക്കാരെ ആകർഷിക്കുന്നതിൽ ഇമ്രാൻ വിജയിച്ചു. അനീതിക്കും അഴിമതിക്കുമെതിരെയുള്ള പോരാട്ടം എന്ന മുദ്രാവാക്യവുമായി വേരുറപ്പിച്ച ഇമ്രാൻ ഖാന് പട്ടാളത്തിന്റെ പ്രീതി നേടാനും കഴിഞ്ഞു. അങ്ങനെ 2018 ലെ തിരഞ്ഞെടുപ്പിൽ അധികാരത്തിലേറി. പ്രധാനമന്ത്രിയുമായി. എന്നാൽ പിന്നീട് പട്ടാളവുമായി ചില അസ്വാരസ്യങ്ങൾ ഉണ്ടായത് സർക്കാരിന് വിനയായി. 2020 ൽ പ്രതിപക്ഷ കക്ഷികളെല്ലാം ചേർന്ന് ഇമ്രാൻ ഖാന്റെ പാർട്ടിക്കെതിരെ പാക്കിസ്ഥാൻ ഡമോക്രാറ്റിക് മൂവ്മെന്റ് (പിഡിഎം) എന്ന പേരിൽ മുന്നണി രൂപീകരിച്ചു.
പ്രതിപക്ഷ പാർട്ടികൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ കഴിഞ്ഞ വർഷം ഇമ്രാൻ ഖാൻ അധികാരത്തിൽനിന്ന് പുറത്തായി. പാക്കിസ്ഥാന്റെ ചരിത്രത്തിൽ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താകുന്ന ആദ്യ പ്രധാനമന്ത്രി കൂടിയാണ് ഇമ്രാൻ. അന്ന്, 342 അംഗങ്ങളുള്ള ദേശീയ സമിതിയിൽ 174 പേർ ഇമ്രാനെതിരെ വോട്ട് ചെയ്തു. പക്ഷേ ഇമ്രാൻ ഖാൻ പുറത്തായതിനു പിന്നാലെ നടന്ന ‘ആസാദി മാർച്ചിൽ’ പാകിസ്ഥാന്‍ പ്രക്ഷുബ്ധമായി. മെട്രോ സ്റ്റേഷനുകൾക്ക് ഉൾപ്പെടെ അക്രമകാരികൾ തീയിട്ടു. 2023 മേയിൽ പാക്കിസ്ഥാൻ ഹൈക്കോടതിയിൽനിന്ന് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തതോടെ പ്രക്ഷോഭം വീണ്ടും രൂക്ഷമാവുകയായിരുന്നു. ഇമ്രാനു ജാമ്യം ലഭിച്ചതോടെയാണ് അക്രമം ആറിത്തണുത്തത്.
∙ ബിലാവൽ ഭൂട്ടോയുടെ പാർട്ടി
പാക്കിസ്ഥാനിലെ മൂന്നാമത്തെ പ്രധാന പാർട്ടിയാണ് സുൾഫിക്കർ അലി ഭൂട്ടോ സ്ഥാപിച്ച പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി). 1967 ൽ പ്രസിഡന്റ് മുഹമ്മദ് ആയൂബ് ഖാനെതിരെയുള്ള ജനവികാരമാണ് പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ രൂപീകരണത്തിലേക്കു നയിക്കപ്പെട്ടത്. പാർട്ടി രൂപീകരിക്കപ്പെട്ട ശേഷം അഞ്ച് തവണ പിപിപി പാക്കിസ്ഥാനിൽ അധികാരത്തിലെത്തി. നാലു തവണ പ്രതിപക്ഷത്തെ മുൻനിരയിലുണ്ടായിരുന്നു. 2007 ൽ ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ടതിനു ശേഷം പാർട്ടിയുടെ നേതൃത്വം മകൻ ബിലാവൽ ഭൂട്ടോ സർദാരിക്കാണ്. 34 വയസ്സ് മാത്രം പ്രായമുള്ള ബിലാവൽ നിലവിലുള്ള സർക്കാരിൽ വിദേശകാര്യ മന്ത്രിയാണ്.
∙ യുഎഇയിൽ യോഗം
തിരഞ്ഞെടുപ്പിന് ഒരുങ്ങിയതായുള്ള സർക്കാർ പ്രഖ്യാപനത്തിനു മുന്നോടിയായി, പാക്കിസ്ഥാൻ മുസ്‌ലിം ലീഗ്– നവാസ്, പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി എന്നിവയുടെ ഉന്നത അംഗങ്ങൾ യുഎഇയിൽ യോഗം ചേർന്നതായാണ് റിപ്പോർട്ടുകൾ. തിരഞ്ഞെടുപ്പിൽ ഒരു മുന്നണിയായി മൽസരിക്കാനുള്ള ചർച്ചകളായിരുന്നു നടന്നത്. വിജയിച്ചാൽ അധികാരം പങ്കിടൽ സംബന്ധിച്ചുള്ള ധാരണയുണ്ടാക്കുകയായിരുന്നു പ്രധാനം. എന്നാൽ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് പിപിപിയുടെ ഭാഗത്തുനിന്നു പിന്നീടു വന്ന ചില പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. ഇമ്രാൻഖാന്റെ പിടിഐയും പാകിസ്ഥാൻ ഡമോക്രാറ്റിക് മൂവ്മെന്റും നേർക്കുനേർ ഏറ്റുമുട്ടാനാണ് സാധ്യത.
ഇമ്രാൻഖാന്റെ പാർട്ടിക്കെതിരായ വോട്ടുകൾ വിഘടിച്ചു പോകുന്നത് ദോഷം ചെയ്യുമെന്ന അഭിപ്രായത്തിലാണ് ഷഹബാസും ബിലാവലും. തിരഞ്ഞെടുപ്പ് സന്നദ്ധത അറിയിച്ചുകൊണ്ടു രാഷ്ട്രത്തോടു നടത്തിയ പ്രസംഗത്തിൽ അദ്ദേഹം ബിലാവൽ ഭൂട്ടോയെയും കരസേനാ മേധാവി ജനറൽ സയ്യിദ് അസിം മുനീറിനെയും പ്രത്യേകം പ്രശംസിച്ചതു ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വിദ്യാഭ്യാസ സ്കോളർഷിപ്പുകളും മറ്റ് ഒട്ടേറെ ആനുകൂല്യങ്ങളും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
∙ മേയ് 9– കറുത്ത ദിനം
സമീപകാലത്തെ പാക്ക് രാഷ്ട്രീയം നിരീക്ഷിച്ചവരെല്ലാം സമാധാനപരമായ ഒരു തിരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്ന് ആശങ്കപ്പെട്ടിരുന്നു. ഇമ്രാൻ ഖാന്റെ അറസ്റ്റും തുടർന്നുള്ള അക്രമങ്ങളുമാണ്, രാഷ്ട്രം വീണ്ടും പട്ടാളത്തിന്റെ നിയന്ത്രണത്തിലേക്ക് പോകുമോ എന്നു സംശയിക്കാൻ കാരണം. ഇമ്രാന്റെ അറസ്റ്റിനെ തുടർന്ന് കലാപം ഉണ്ടായ മേയ് ഒൻപതിനെ ‘കറുത്ത ദിനം’ എന്നാണ് പ്രധാന മന്ത്രി വിശേഷിപ്പിച്ചത്. അറസ്റ്റിനെ തുടർന്ന് ആളുകൾ, അതിൽത്തന്നെ ഏറെയും യുവാക്കൾ, അക്രമവുമായി തെരുവിൽ ഇറങ്ങുകയായിരുന്നു. ഇമ്രാന്റെ ആഹ്വാന പ്രകാരമാണ് യുവാക്കൾ തെരുവിലിറങ്ങിയതെന്ന് സർക്കാർ ആരോപിക്കുന്നു. തെരുവിലെ അക്രമങ്ങൾ പാക്കിസ്ഥാനിലെ സൈനിക കന്റോൺമെന്റുകൾക്കു നേരേയും നീണ്ടു എന്നത് മുൻകാലങ്ങളിൽ ചിന്തിക്കാൻ കൂടി കഴിയാത്ത കാര്യമായിരുന്നു. പക്ഷേ സൈന്യം ഇത്തവണ കാര്യമായി പ്രകോപിതമായില്ല.
രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടേണ്ട എന്ന നയമാണ് ഇപ്പോൾ പാക് സൈന്യം സ്വീകരിച്ചിരിക്കുന്നത്. മുൻ കാലങ്ങളിലും ഇത്തരം സമീപനം പ്രഖ്യാപിച്ചിരുന്നെങ്കിലും കാര്യത്തോടടുക്കുമ്പോൾ സൈന്യം തനിനിറം കാട്ടിയിരുന്നു. എന്നാൽ കഴിഞ്ഞ ഒരു വർഷമായി വാക്കു പാലിക്കുന്ന നടപടികളാണ് സൈന്യത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു. ഇതിനൊരു മാറ്റം വരുമോ എന്ന ഭീതിയുമുണ്ട്. കാരണം മേയ് ഒൻപതിലെ കലാപകാരികൾക്കെതിരെ പാക്കിസ്ഥാൻ ആർമി ആക്ട് പ്രകാരം നടപടിയെടുക്കണമെന്ന്, ജൂൺ 12 ന് ദേശീയ അസംബ്ലി പ്രമേയം പാസാക്കി. മേയ് ഒൻപതിലെ കലാപകാരികൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇമ്രാൻ ഖാന്റെ പാർട്ടിയിലെ ആയിരക്കണക്കിനു പ്രവർത്തകരാണ്. സൈനിക കന്റോൺമെന്റുകൾക്കു നേരെയുള്ള ആക്രമണമാണ് ഇത്തരത്തിലൊരു പ്രമേയത്തിനു ന്യായമായി സർക്കാർ പറയുന്നത്. പ്രമേയം നടപ്പായാൽ ആയിരക്കണക്കിനു പേർ സൈനിക കോടതിയുടെ വിചാരണ നേരിടേണ്ടി വരും.
രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യം അപകടത്തിലായാലും വേണ്ടില്ല, ഇമ്രാൻ ഖാന്റെ രാഷ്ട്രീയ പാർട്ടിയെ ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് ഇത്തരമൊരു പ്രമേയത്തിനു പിന്നിൽ. ഇമ്രാൻ ഖാനെയും അദ്ദേഹത്തിന്റെ രാഷ്ട്രീയ പാർട്ടിയെയും ക്ഷീണിപ്പിക്കാനുള്ള എല്ലാ നടപടികളും ഷഹബാസ് സർക്കാർ സ്വീകരിക്കുന്നുണ്ട്. ഇമ്രാന് എതിരെ എടുത്തിട്ടുള്ള എണ്ണമറ്റ കേസുകൾതന്നെ ഉദാഹരണം. തന്നെ ഭരണത്തിൽനിന്നു താഴെ ഇറക്കിയത് സൈന്യത്തിന്റെ പിന്തുണയോടെയാണെന്നുള്ള ഇമ്രാന്റെ ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിൽ സൈന്യത്തിന്റെ നിലപാടാണ് ഇനി അറിയാനുള്ളത്. അതായത് രാഷ്ട്രീയത്തിൽ ഇടപെടില്ല എന്ന നിലപാടിൽ പ്രത്യക്ഷമായൊരു മാറ്റം ഉണ്ടോകുമോ എന്ന് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നു.
∙ വിജയ സാധ്യത ആർക്ക്?
ഇമ്രാന്റെ പാർട്ടിയോടു പുതുതലമുറയ്ക്കുള്ള ആവേശമാണ് പാക്കിസ്ഥാനിലെ യാഥാസ്ഥിതിക പാർട്ടികളെ ഭയപ്പെടുത്തുന്നത്. ഷെരീഫിന്റെയും ഭൂട്ടോയുടെയും കുടുംബ രാഷ്ട്രീയമായിരുന്നു പാക്കിസ്ഥാനിൽ. ആ കളിക്കളത്തിലേക്കിറങ്ങിയ ഇമ്രാൻ അവകാശങ്ങളെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ നിറച്ചു. സമൂഹത്തിൽ ശബ്ദം ഉയർത്താൻ അവരെ പ്രേരിപ്പിച്ചു. ഷെരീഫിന്റെയും ഭൂട്ടോയുടെയും പാർട്ടികളിൽനിന്നുള്ള ഒട്ടേറെ പേർ ഇമ്രാൻ പക്ഷത്തേക്കു കൂറു മാറി. പരമ്പരാഗത കുടുംബവാഴ്ചാ രാഷ്ട്രീയത്തിന്റെ നിലനിൽപ്പിനു വരെ ഇമ്രാന്റെ പാർട്ടി ഭീഷണിയായി. എന്നിരുന്നാൽത്തന്നെയും, ഇമ്രാൻ ഖാനെ അഞ്ചു വർഷം പൂർത്തിയാക്കാൻ അനുവദിച്ചിരുന്നെങ്കിൽ അദ്ദേഹം സ്വാഭാവികമായും പരാജയപ്പെടുമെന്നാണു നിരീക്ഷകർ പറയുന്നത്.
ഇമ്രാൻ യുവജനങ്ങൾക്ക് ആവേശം പകർന്നെങ്കിലും ഒരു പ്രധാനമന്ത്രി എന്ന നിലയിൽ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനോ വികസനത്തിലേക്കു നയിക്കാനോ അദ്ദേഹത്തിന് കാര്യമായി കഴിഞ്ഞില്ല എന്നതാണു കാരണം. ഇതു ജനങ്ങളിൽ അപ്രീതി ഉണ്ടാക്കി. എന്നാൽ ഇമ്രാനെതിരെ അവിശ്വാസം കൊണ്ടുവന്നതിനു ശേഷം അധികാരത്തിലേറിയ മുന്നണി സർക്കാരിനും അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞില്ല. എന്നു മാത്രമല്ല ഇമ്രാനെ അറസ്റ്റ് ചെയ്തതിലൂടെ വീണ്ടും അദ്ദേഹത്തെ ജനപ്രിയനാക്കി മാറ്റുകയാണ് എതിർസംഘം ചെയ്തത്. ജനം ഇമ്രാന്റെ ഭരണ പരാജയങ്ങൾ മറക്കുകയും അദ്ദേഹം വീണ്ടും ഹീറോയായി മാറുകയും ചെയ്തു. പൊതുതിരഞ്ഞെടുപ്പിൽ അതു വോട്ടാക്കി മാറ്റാനാണ് ഇമ്രാന്റെ ശ്രമം. എന്നാൽ മറുവശത്ത് എല്ലാ കക്ഷികളും ഒന്നിച്ചു നിന്ന് ഇമ്രാൻ വിരുദ്ധ വോട്ടുകളെല്ലാം ഒരു പെട്ടിയിലാക്കാൻ ശ്രമിക്കുമ്പോൾ പാക്കിസ്ഥാൻ ആർക്കൊപ്പം നിൽക്കുമെന്ന് കണ്ടറിയണം.
English Summary: Pakistan to Conduct National Election in October: Who Will Win?