ബംഗ്ലദേശിലെ ഭരണമാറ്റത്തിന്റെയും തുടർന്നു പൊട്ടിപ്പുറപ്പെട്ട ഇന്ത്യാവിരുദ്ധ വികാരങ്ങളുടെയും പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കുറെനാളായി വല്ലാതെ വഷളാകുന്ന സ്ഥിതിയായിരുന്നു. അതിന് ഒരുപരിധിവരെ പരിഹാരം കാണാൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയുടെ ധാക്ക സന്ദർശനത്തിനു സാധിച്ചെന്നാണു നിഗമനം. ഭരണമാറ്റത്തെത്തുടർന്ന്, നാലുമാസമായി ബംഗ്ലദേശ് ഭരണകൂടവുമായി ഉന്നതതലത്തിൽ ഒരു സമ്പർക്കവും നടത്താതിരുന്നതു പ്രശ്നങ്ങൾ കൂടുതൽ വഷളാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു മിശ്രിയുടെ സന്ദർശനം. ബന്ധത്തിൽ കൂടുതൽ വിള്ളലുണ്ടാകുന്നതു തടയണമെന്ന ബംഗ്ലദേശ് ഭരണകൂടത്തിന്റെ താൽപര്യം മിശ്രിയെ സ്വീകരിക്കാൻ ധാക്ക തയാറായതിൽനിന്നു വ്യക്തം. ചർച്ചകളിൽ ഇരുവിഭാഗവും തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കി. ന്യൂനപക്ഷങ്ങൾക്കെതിരെ നടന്ന അക്രമം സംബന്ധിച്ച് ഇന്ത്യയിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ അതിശയോക്തിപരമാണെന്ന നിലപാടിലാണ് ബംഗ്ലദേശെന്നാണ് അറിയുന്നത്. പ്രത്യേകിച്ച്, ആൾക്കൂട്ടക്കൊലപാതകവും സ്ത്രീപീഡനവും സംബന്ധിച്ചുള്ളവ. അതേസമയം, ആരാധനാലയങ്ങൾക്കും വ്യാപാരസ്ഥാപനങ്ങൾക്കുമെതിരെ വ്യാപകമായി അക്രമം നടന്നെന്ന കാര്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബംഗ്ലദേശിലെ ഭരണമാറ്റത്തിന്റെയും തുടർന്നു പൊട്ടിപ്പുറപ്പെട്ട ഇന്ത്യാവിരുദ്ധ വികാരങ്ങളുടെയും പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കുറേനാളായി വല്ലാതെ വഷളാകുന്ന സ്ഥിതിയായിരുന്നു. അതിന് ഒരുപരിധിവരെ പരിഹാരം കാണാൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയുടെ ധാക്ക സന്ദർശനത്തിനു സാധിച്ചെന്നാണു നിഗമനം. ഭരണമാറ്റത്തെത്തുടർന്ന്, നാലുമാസമായി ബംഗ്ലദേശ് ഭരണകൂടവുമായി ഉന്നതതലത്തിൽ ഒരു സമ്പർക്കവും നടത്താതിരുന്നതു പ്രശ്നങ്ങൾ കൂടുതൽ വഷളാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു മിശ്രിയുടെ സന്ദർശനം. ബന്ധത്തിൽ കൂടുതൽ വിള്ളലുണ്ടാകുന്നതു തടയണമെന്ന ബംഗ്ലദേശ് ഭരണകൂടത്തിന്റെ താൽപര്യം മിശ്രിയെ സ്വീകരിക്കാൻ ധാക്ക തയാറായതിൽനിന്നു വ്യക്തം.

ചർച്ചകളിൽ ഇരുവിഭാഗവും തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കി. ന്യൂനപക്ഷങ്ങൾക്കെതിരെ നടന്ന അക്രമം സംബന്ധിച്ച് ഇന്ത്യയിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ അതിശയോക്തിപരമാണെന്ന നിലപാടിലാണ് ബംഗ്ലദേശെന്നാണ് അറിയുന്നത്. പ്രത്യേകിച്ച്, ആൾക്കൂട്ടക്കൊലപാതകവും സ്ത്രീപീഡനവും സംബന്ധിച്ചുള്ളവ. അതേസമയം, ആരാധനാലയങ്ങൾക്കും വ്യാപാരസ്ഥാപനങ്ങൾക്കുമെതിരെ വ്യാപകമായി അക്രമം നടന്നെന്ന കാര്യം സമ്മതിച്ചതായും പറയപ്പെടുന്നു. അവയിൽ നല്ലൊരുപങ്കു സംഭവങ്ങളും വ്യക്തിപരമായ വഴക്കുകളുടെ തുടർച്ചയാണത്രേ.

വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി (വലത്) ബംഗ്ലദേശ് വിദേശകാര്യ സെക്രട്ടറി മുഹമ്മദ് ജാസിമുദ്ദിനുമായി ധാക്കയിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ (Photo by Bangladesh's Ministry of Foreign Affairs / AFP)
ADVERTISEMENT

ഏതായാലും, അക്രമികൾക്കെതിരെ ഭരണകൂടം സ്വീകരിച്ച നടപടികളെക്കുറിച്ച് മിശ്രി മടങ്ങിയതിനു തൊട്ടുപിന്നാലെ ബംഗ്ലദേശ് അധികൃതർ പ്രസ്താവന പുറപ്പെടുവിച്ചതു നല്ല സൂചനയായി കണക്കാക്കുന്നു. ന്യൂനപക്ഷങ്ങൾക്കെതിരെ 88 അക്രമസംഭവങ്ങൾ നടന്നിട്ടുണ്ടെന്നും 70 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പുതിയ ഭരണാധികാരി മുഹമ്മദ് യൂനുസിന്റെ മാധ്യമ സെക്രട്ടറി ഷഫിക്കുൽ ആലം മാധ്യമങ്ങളെ അറിയിച്ചു. 2024 ഓഗസ്റ്റ് ആദ്യം നടന്ന അധികാരമാറ്റത്തെത്തുടർന്നു ചുമതലയേറ്റ പുതിയ ഭരണകൂടവുമായി ഔദ്യോഗികതലത്തിൽ ബന്ധപ്പെടാതിരുന്നത് ബംഗ്ലദേശിലെ ഇന്ത്യാവിരുദ്ധർ മുതലെടുത്തെന്നാണ് ഇന്ത്യയിലെ ഇപ്പോഴത്തെ വിലയിരുത്തൽ. രാജ്യദ്രോഹക്കുറ്റം ചുമത്തി ഹിന്ദുസന്യാസിയെ അറസ്റ്റ് ചെയ്തതും ന്യൂനപക്ഷങ്ങൾക്കെതിരെ നടന്ന അതിക്രമങ്ങൾ തടയാതിരുന്നതും പുതിയ ഭരണകൂടത്തിന്റെ ഇന്ത്യാവിരുദ്ധത വ്യക്തമാക്കി. അറസ്റ്റിനെതിരെ ഇന്ത്യ പ്രതികരിച്ചത് ബംഗ്ലദേശിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുന്നതിനു തുല്യമായി പുതിയ ഭരണകൂടം വ്യാഖ്യാനിക്കുകയും ചെയ്തു.

ബംഗ്ലദേശിലെ ഇന്ത്യാവിരുദ്ധത പാക്കിസ്ഥാൻ മുതലെടുക്കുമെന്നത് ഇന്ത്യ പ്രതീക്ഷിച്ചിരുന്നതാണ്. എന്നാൽ, പാക്കിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ബംഗ്ലദേശിന്റെ ഭാഗത്തുനിന്നാണ് കൂടുതൽ താൽപര്യമുണ്ടായത്. 

∙ നിയമങ്ങൾ പൊളിച്ചെഴുതി; പാക്കിസ്ഥാന് കൈകൊടുത്ത്

ADVERTISEMENT

ഇന്ത്യ അകന്നുനിന്ന കാലത്ത് അവസരം മുതലാക്കി ബംഗ്ലദേശുമായി പാക്കിസ്ഥാൻ അടുത്തത് ഇന്ത്യയുടെ കണക്കുകൂട്ടലുകളെ തെറ്റിച്ചു. പാക്കിസ്ഥാൻ പൗരർക്കു ബംഗ്ലദേശ് വീസ ലഭിക്കാൻ ബംഗ്ല ആഭ്യന്തരസുരക്ഷാവകുപ്പിനു കീഴിലുള്ള സെക്യൂരിറ്റി സർവീസസ് ഡിവിഷന്റെ അനുമതി വേണമെന്ന നിയമം ഷെയ്ഖ് ഹസീനയുടെ കാലത്തു നടപ്പാക്കിയിരുന്നു. പാക്ക് ഐഎസ്ഐ ഏജന്റുമാർ ബംഗ്ലദേശിലെത്തി ഇന്ത്യയുടെ വടക്കുകിഴക്കൻ പ്രദേശങ്ങളിലെ വിഘടനസംഘങ്ങൾക്കു സഹായം നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ അഭ്യർഥന മാനിച്ച് ഹസീന ഭരണകൂടം ഈ നിയമം കൊണ്ടുവന്നത്. എന്നാൽ, യൂനുസ് ഭരണകൂടം അധികാരത്തിലെത്തി ഏതാനും ആഴ്ചകൾക്കുള്ളിൽ നിയമം റദ്ദാക്കിയതോടെ പാക്കിസ്ഥാനികൾ വൻതോതിൽ ബംഗ്ലദേശിലെത്തുന്നതായി അറിവായിട്ടുണ്ട്. ഒപ്പം, ഹസീന ഭരണകൂടം 2018ൽ നിർത്തലാക്കിയ പാക്കിസ്ഥാൻ– ബംഗ്ലദേശ് വിമാനസർവീസ് യൂനുസ് ഭരണകൂടം പുനരാരംഭിക്കുകയും ചെയ്തു.

പാക്ക്– ബംഗ്ലാ വാണിജ്യബന്ധങ്ങളും നാലുമാസത്തിനിടെ വലിയതോതിൽ വളർന്നു. പാക്ക് തുറമുഖങ്ങളിൽനിന്നു പുറപ്പെടുന്ന കപ്പലുകൾക്ക് ഏതെങ്കിലും ബംഗ്ലാ തുറമുഖത്തു നേരിട്ടു പ്രവേശിക്കാൻ അനുമതിയുണ്ടായിരുന്നില്ല. ഇരുരാജ്യങ്ങളും തമ്മിൽ ചെറിയതോതിലുള്ള സമുദ്രവാണിജ്യം മറ്റൊരു രാജ്യത്തിന്റെ സഹായത്താലാണ് ഫലത്തിൽ നടന്നിരുന്നത്. ഇതിനും മാറ്റമുണ്ടായി. കറാച്ചിയിൽനിന്നു പുറപ്പെട്ട ചരക്കുകപ്പൽ വർഷങ്ങൾക്കുശേഷം ആദ്യമായി കഴിഞ്ഞമാസം ചിറ്റഗോങ്ങിലെത്തി.

ബംഗ്ലദേശിലെ ഇന്ത്യാവിരുദ്ധത പാക്കിസ്ഥാൻ മുതലെടുക്കുമെന്നത് ഇന്ത്യ പ്രതീക്ഷിച്ചിരുന്നതാണ്. എന്നാൽ, പാക്കിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ബംഗ്ലദേശിന്റെ ഭാഗത്തുനിന്നാണ് കൂടുതൽ താൽപര്യമുണ്ടായത്. വ്യോമ– സമുദ്രബന്ധങ്ങൾ പുനരാരംഭിക്കാൻ പാക്ക് അധികൃതരെക്കാൾ താൽപര്യം കാട്ടിയതു ബംഗ്ലദേശ് വിദേശകാര്യ വകുപ്പായിരുന്നു. പാക്കിസ്ഥാനിലെ ഹൈദരാബാദ് സന്ദർശിച്ച ബംഗ്ലദേശ് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥർ അവിടത്തെ ചേംബർ ഓഫ് കൊമേഴ്സുമായി ബന്ധപ്പെട്ട്, ജനുവരിയിൽ ധാക്കയിൽ നടക്കുന്ന വാർഷിക വാണിജ്യ പ്രദർശനത്തിൽ പങ്കെടുക്കാൻ പാക്ക് ബിസിനസ് ഗ്രൂപ്പുകളെ നേരിട്ടു ക്ഷണിച്ചിട്ടുണ്ട്.

ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും ബംഗ്ലദേശ് വിദേശകാര്യ സെക്രട്ടറി മുഹമ്മദ് ജാസിമുദ്ദിനുമായി ധാക്കയിൽ നടന്ന യോഗത്തിൽ നിന്ന്. (Photo by Bangladesh's Ministry of Foreign Affairs / AFP)
ADVERTISEMENT

ഇതിനിടെ, ഇന്ത്യയുമായുള്ള ബംഗ്ലദേശിന്റെ കച്ചവടബന്ധങ്ങളും ഉലഞ്ഞു. ഇരുരാജ്യങ്ങളും പരസ്പരം വീസ നൽകുന്നതു വെട്ടിക്കുറച്ചതാണ് പ്രധാനപ്രശ്നം. സ്ഥിരമായി ഇറക്കുമതി ചെയ്തിരുന്ന ഏതാനും സാധനങ്ങൾക്ക് ഇന്ത്യയിൽ വിലകൂടിയതും സ്ഥിതി മോശമാക്കി; പ്രധാനമായും ഉരുളക്കിഴങ്ങിനും ഉള്ളിക്കും. ഇവയ്ക്കു രണ്ടിനും ഇന്ത്യയെയാണ് ബംഗ്ലദേശ് പ്രധാനമായും ആശ്രയിച്ചിരുന്നത്. ഇന്ത്യൻ വിപണിയിൽ ഇവ രണ്ടിന്റെയും വില കുത്തനെ ഉയർ‍ന്നതു പാക്കിസ്ഥാനിൽനിന്നും ചൈനയിൽ നിന്നും ഇവ വാങ്ങാൻ ബംഗ്ലദേശിനെ പ്രേരിപ്പിച്ചു.

പാക്കിസ്ഥാനുമായി ചെറിയതോതിലെങ്കിലും സൈനികബന്ധങ്ങളും അവർ ആരംഭിച്ചിട്ടുണ്ട്. യൂനുസ് അധികാരത്തിലെത്തി ഒരു മാസത്തിനുള്ളിൽ സൈന്യത്തിനുവേണ്ടി 40,000 റൗണ്ട് ലഘു ആയുധങ്ങളുടെ വെടിക്കോപ്പും 2000 റൗണ്ട് ടാങ്ക് ഷെല്ലുകളും 40 ടൺ സ്ഫോടകവസ്തുക്കളും പാക്ക് വെടിക്കോപ്പ് ഫാക്ടറികളിൽനിന്നു വാങ്ങാൻ കരാറുണ്ടാക്കി. മിശ്രിയുടെ സന്ദർശനം നിലവിലെ സാഹചര്യത്തിൽ കാര്യമായ മാറ്റമുണ്ടാക്കുമെന്നു കരുതുന്നില്ല. എങ്കിലും, ബന്ധങ്ങൾ കൂടുതൽ വഷളാവുന്നതു തടയാനാകുമെന്നാണു പ്രതീക്ഷ. സ്ഥാനഭ്രഷ്ടയായ പ്രധാനമന്ത്രി ഹസീനയ്ക്ക് ഇന്ത്യ അഭയം നൽകിയതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തി. ഹസീനയുടെ ചില പ്രസ്താവനകൾ ബംഗ്ലദേശ് അധികൃതരെ കൂടുതൽ പ്രകോപിപ്പിക്കുകയും ചെയ്തു. എന്നാൽ, ഇതു സംബന്ധിച്ച് ഇന്ത്യൻ വിദേശകാര്യവകുപ്പ് മൗനം പാലിക്കുകയാണ്.

English Summary:

Navigating Challenges: Foreign Secretary's Visit Highlights Bangladesh-India Tensions