മാൾഡീനിക്കാലം കഴിഞ്ഞു, പുതിയ തന്ത്രവും ഊർജവുമായി ‘ചുവന്ന ചെകുത്താന്മാർ’, ഉടച്ചുവാർത്ത് എസി മിലാൻ
ഏറ്റവും വിലയേറിയ ഇറ്റാലിയൻ താരം സാന്ദ്രോ ടൊണാലി ആണോ? ഏകദേശം 635.5 കോടി രൂപയ്ക്കാണ് (ഏഴു കോടി യൂറോ) എസി മിലാനിൽനിന്ന് ന്യൂകാസിൽ യുണൈറ്റഡ് ഈ 23 വയസ്സുകാരനെ വാങ്ങിയത് എന്ന റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ വിലയേറിയ താരം ടൊണാലി തന്നെ. അതല്ല, മിലാൻ ടൊണാലിയെ വിറ്റൊഴിവാക്കുകയായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. ഇതിലെ ശ്രദ്ധേയമായ കാര്യം മറ്റൊന്നാണ്, ടൊണാലി വഴി ലഭിച്ച 635.5 കോടി രൂപകൊണ്ട് മിലാൻ വാങ്ങിയത് 8 താരങ്ങളെയാണ്. ഇനിയും രണ്ടോ മൂന്നോ താരങ്ങൾക്കൂടി മിലാൻ കൂടാരം കയറാനും സാധ്യതയുണ്ട്. ആരാധകരെ സംബന്ധിച്ച് ഒരുപാട് ആശങ്കകളാണ് എസി മിലാൻ മുന്നോട്ടു വയ്ക്കുന്നത്.
ഏറ്റവും വിലയേറിയ ഇറ്റാലിയൻ താരം സാന്ദ്രോ ടൊണാലി ആണോ? ഏകദേശം 635.5 കോടി രൂപയ്ക്കാണ് (ഏഴു കോടി യൂറോ) എസി മിലാനിൽനിന്ന് ന്യൂകാസിൽ യുണൈറ്റഡ് ഈ 23 വയസ്സുകാരനെ വാങ്ങിയത് എന്ന റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ വിലയേറിയ താരം ടൊണാലി തന്നെ. അതല്ല, മിലാൻ ടൊണാലിയെ വിറ്റൊഴിവാക്കുകയായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. ഇതിലെ ശ്രദ്ധേയമായ കാര്യം മറ്റൊന്നാണ്, ടൊണാലി വഴി ലഭിച്ച 635.5 കോടി രൂപകൊണ്ട് മിലാൻ വാങ്ങിയത് 8 താരങ്ങളെയാണ്. ഇനിയും രണ്ടോ മൂന്നോ താരങ്ങൾക്കൂടി മിലാൻ കൂടാരം കയറാനും സാധ്യതയുണ്ട്. ആരാധകരെ സംബന്ധിച്ച് ഒരുപാട് ആശങ്കകളാണ് എസി മിലാൻ മുന്നോട്ടു വയ്ക്കുന്നത്.
ഏറ്റവും വിലയേറിയ ഇറ്റാലിയൻ താരം സാന്ദ്രോ ടൊണാലി ആണോ? ഏകദേശം 635.5 കോടി രൂപയ്ക്കാണ് (ഏഴു കോടി യൂറോ) എസി മിലാനിൽനിന്ന് ന്യൂകാസിൽ യുണൈറ്റഡ് ഈ 23 വയസ്സുകാരനെ വാങ്ങിയത് എന്ന റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ വിലയേറിയ താരം ടൊണാലി തന്നെ. അതല്ല, മിലാൻ ടൊണാലിയെ വിറ്റൊഴിവാക്കുകയായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. ഇതിലെ ശ്രദ്ധേയമായ കാര്യം മറ്റൊന്നാണ്, ടൊണാലി വഴി ലഭിച്ച 635.5 കോടി രൂപകൊണ്ട് മിലാൻ വാങ്ങിയത് 8 താരങ്ങളെയാണ്. ഇനിയും രണ്ടോ മൂന്നോ താരങ്ങൾക്കൂടി മിലാൻ കൂടാരം കയറാനും സാധ്യതയുണ്ട്. ആരാധകരെ സംബന്ധിച്ച് ഒരുപാട് ആശങ്കകളാണ് എസി മിലാൻ മുന്നോട്ടു വയ്ക്കുന്നത്.
ഏറ്റവും വിലയേറിയ ഇറ്റാലിയൻ താരം സാന്ദ്രോ ടൊണാലി ആണോ? ഏകദേശം 635.5 കോടി രൂപയ്ക്കാണ് (ഏഴു കോടി യൂറോ) എസി മിലാനിൽനിന്ന് ന്യൂകാസിൽ യുണൈറ്റഡ് ഈ 23 വയസ്സുകാരനെ വാങ്ങിയത് എന്ന റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ വിലയേറിയ താരം ടൊണാലി തന്നെ. അതല്ല, മിലാൻ ടൊണാലിയെ വിറ്റൊഴിവാക്കുകയായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. ഇതിലെ ശ്രദ്ധേയമായ കാര്യം മറ്റൊന്നാണ്, ടൊണാലി വഴി ലഭിച്ച 635.5 കോടി രൂപകൊണ്ട് മിലാൻ വാങ്ങിയത് 8 താരങ്ങളെയാണ്.
ഇനിയും രണ്ടോ മൂന്നോ താരങ്ങൾക്കൂടി മിലാൻ കൂടാരം കയറാനും സാധ്യതയുണ്ട്. ആരാധകരെ സംബന്ധിച്ച് ഒരുപാട് ആശങ്കകളാണ് എസി മിലാൻ മുന്നോട്ടു വയ്ക്കുന്നത്. എസി മിലാൻ കളിത്തട്ടിലെ ഏറ്റവും ആഘോഷിക്കപ്പെട്ട കുടുംബത്തിലെ കാരണവർ, പാവ്ലോ മാൾഡീനി ക്ലബ്ബിന്റെ പടിയിറങ്ങിക്കഴിഞ്ഞു. പുതിയ ഉടമകളായ റെഡ് ബേർഡ് കാപിറ്റൽസ് ക്ലബ്ബിനെ അടിമുടി ഉടച്ചുവാർത്ത് മുന്നോട്ടു പോകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്– എസി മിലാൻ അതിന്റെ പ്രതാപകാലം വീണ്ടെടുക്കുമെന്ന് ഉറപ്പിച്ചു തന്നെയാണോ?
∙ ടൊണാലിയെ പറഞ്ഞുവിട്ടു?
ക്ലബ്ബിന്റെ ഭാവി ക്യാപ്റ്റനായും ഇറ്റാലിയൻ മുഖമായും കണ്ടിരുന്ന മധ്യനിരയിലെ യുവതാരം ടൊണാലിയെ കൈവിട്ടത് മിലാൻ ആരാധകരെ നന്നായി ചൊടിപ്പിച്ചിട്ടുണ്ട്. ക്ലബ്ബിൽനിന്ന് മാൾഡീനി പുറത്തായതിനു പിന്നാലെയായിരുന്നു ടൊണാലിയുടെ ‘വിൽപന’ എന്നതുകൂടി കൂട്ടിവായിച്ചാൽ ക്ലബ്ബിൽ വൻ അഴിച്ചുപണികൾ ലക്ഷ്യമിട്ടു തന്നെയായിരുന്നു പുതിയ ഉടമകളുടെ നടപടികൾ എന്നതുറപ്പാണ്. ടെക്നിക്കൽ ഡയറക്ടർ സ്ഥാനത്തു നിന്ന് മാൾഡീനി പടിയിറങ്ങിയതു കൂടാതെ യുവാക്കളുടെ കൂട്ടത്തെ ചാംപ്യന്മാരാക്കാൻ നിർണായക പങ്കുവഹിച്ച സ്ലാറ്റൻ ഇബ്രാഹിമോവിച്ച് വിരമിക്കുകയും ചെയ്തു. സ്പോർട്ടിങ് ഡയറക്ടർ ഫ്രെഡറിക് മസാറയും ഈ സീസണിൽ ടീമിനൊപ്പമില്ല.
റിപ്പോർട്ടുകൾ പറയുന്നത് ടൊണാലിക്ക് മിലാനിൽ നിന്നു പോകാൻ താൽപര്യമില്ലായിരുന്നു എന്നാണ്. കരിയറിലുടനീളം റോസനേരിക്കായി കളിച്ച് വിരമിക്കാൻ ആഗ്രഹിച്ച താരമാണ് ടൊണാലി. ക്ലബ് മാറ്റത്തിനു താൽപര്യമില്ലെന്ന് അറിയിച്ച ടൊണാലിയോട് ക്ലബ്ബിന്റെ പെരുമാറ്റം മോശമായിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു. ട്രാൻസ്ഫറിന് ഒരുങ്ങാത്തപക്ഷം കരാർ തീരുന്ന മുറയ്ക്ക് പുതുക്കില്ലെന്ന് ക്ലബ് അറിയിക്കുകയായിരുന്നെന്നാണ് പുറത്തുവരുന്ന വിവരം. ക്ലബ്ബിന്റെ തീരുമാനം അറിഞ്ഞ് താരം പൊട്ടിക്കരഞ്ഞെന്നും റിപ്പോർട്ടുകൾ പറയുന്നു.
ചുരുക്കിപ്പറഞ്ഞാൽ റെഡ് ബേർഡ് കാപിറ്റൽസ് തങ്ങളുടെ മുദ്ര ക്ലബ്ബിൽ പതിപ്പിച്ചുകഴിഞ്ഞു. ഈ നീക്കത്തെ ആശങ്കയോടെ കാണുന്ന ഒരു കൂട്ടം ആളുകൾ ക്ലബ്ബിനുള്ളിലും ഫുട്ബോൾ ലോകത്തുമുണ്ട്. മാൾഡീനിയെ പറഞ്ഞുവിട്ടതിനെതിരെ മുൻ താരങ്ങളും പരിശീലകരും അടക്കം പ്രതികരിച്ചത് ഉടമകൾ കാര്യമാക്കിയിട്ടില്ലെന്നാണ് പിന്നീട് വന്ന പല നീക്കങ്ങളും സൂചിപ്പിക്കുന്നത്.
∙ വലെൻസിയയിൽനിന്ന് മൂസ? വിലാറയലിൽനിന്ന് ചുക്‌വെയ്സി
എന്തിനാണ് ടൊണാലിയെ ഇത്ര കൂടിയ തുകയ്ക്ക് വിട്ടുകൊടുത്തത് എന്ന ചോദ്യത്തോട് ക്ലബ് ഉടമകൾ പറയുന്നത് മറ്റു ചില പേരുകൾ ചൂണ്ടിക്കാട്ടിയാണ്. നൈജീരിയൻ താരവും സ്പാനിഷ് ക്ലബ് വിലാറയലിന്റെ കളിക്കാരനുമായ സാമുവൽ ചുക്‌വെയ്സി ആണ് ആ ഉത്തരങ്ങളിലൊന്ന്. ഡ്രിബ്‍ളിങ്ങും വേഗവും കരുത്തും പന്ത് വലയിലെത്തിക്കാനുള്ള കൃത്യതയും ഒത്തുചേർന്ന ചുക്‌വെയ്സിയെ ഏകദേശം 181.5 കോടി രൂപയ്ക്കാണ് (2 കോടി യൂറോ) മിലാൻ സ്വന്തം പാളയത്തിലെത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ.
യുഎസ് ദേശീയ ടീമംഗവും വലൻസിയ സിഎഫ് താരവുമായ യൂനസ് മൂസയെ മിലാനിൽ എത്തിക്കാനുള്ള ശ്രമങ്ങളും അവസാന ഘട്ടത്തിലാണ്. എല്ലാക്കാര്യങ്ങളും ചർച്ചയിലൂടെ ഉറപ്പിച്ചു കഴിഞ്ഞെന്നും ഇനി കരാറിൽ ഒപ്പുവച്ചാൽ മാത്രം മതിയെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. 163.5 കോടി രൂപയ്ക്കായിരുന്നു (1.8 കോടി യൂറോ) കരാർ. 20 വയസ്സുകാരനായ ഈ മിഡ്ഫീൽഡർ കൂടി എത്തുന്നതോടെ കരുത്തുറ്റ നിരയെത്തന്നെ കളത്തിലിറക്കാമെന്ന ആത്മവിശ്വാസത്തിലാണ് ക്ലബ് ഉടമകൾ.
∙ പുതുമുഖങ്ങൾ, പുതിയ ഊർജം
സ്വിസ് താരം നോആ ഒകാഫോറിനെ (1.4 കോടി യൂറോ), അമേരിക്കൻ ഫുട്ബോളറും ചെൽസ താരവുമായ ക്രിസ്റ്റ്യൻ പുലിസിക് (2 കോടി യൂറോ), ഡച്ച് താരം തിജ്ജാനി റീജൻഡേഴ്സ് (2 കോടി യൂറോ), ഇംഗ്ലിഷ് താരം റൂബൻ ലോഫസ്–ചീക് (1.5 കോടി യൂറോ) എന്നിവർ നേരത്തേ തന്നെ മിലാൻ ക്യാംപിൽ എത്തിയിരുന്നു. ഇറ്റാലിയൻ താരം മാർക്കോ സ്പോർട്ടീലോയേയും അർജന്റീനയുടെ ഭാവി വാഗ്ദാനം 18 വയസ്സുകാരൻ ലൂകാ റൊമേരോയേയും ടീമിലെത്തിക്കാൻ കാശൊന്നും കൊടുക്കേണ്ടിയും വന്നില്ല.
കോച്ച് സ്റ്റെഫാനോ പിയോലിയുടെ ആവനാഴിയിൽ പ്രതിഭകൾക്കായി ഇനിയും ഇടം ബാക്കിയുണ്ടെന്ന റിപ്പോർട്ടാണ് മറ്റൊന്ന്. അർജന്റീനയുടെ 19–കാരൻ അലെജോ വെലിസ് ആണ് മിലാൻ കണ്ണുവച്ചിട്ടുള്ള താരങ്ങളിലൊന്ന്. അതുപോലെ, മിലാൻ ഒരു കൈമാറ്റത്തിനു ശ്രമിച്ചതും പിയോലി മുടക്കി. തങ്ങളുടെ ബ്രസീലിയൻ താരം ജൂനിയർ മെസിയായെ നൽകി പകരം ഇറ്റാലിയൻ ക്ലബായ ടൊറിനോയുടെ ഐവറികോസ്റ്റ് താരം വിൽഫ്രഡ് സിംഗോയെ സ്വന്തമാക്കാനുള്ള ചർച്ചകൾ പിയോലി ഇടപെട്ട് തടയുകയായിരുന്നു. ബ്രസീലിയൻ താരത്തെ കൂടി ഉൾപ്പെടുത്തിയുള്ളതാണ് തന്റെ മുന്നോട്ടുള്ള പദ്ധതികൾ എന്നാണ് പിയോലി ഇതിനു കാരണമായി പറഞ്ഞത് എന്ന് റിപ്പോർട്ടുകൾ പറയുന്നു.
∙ ഒടുവിൽ മാൾഡീനി പുറത്ത്
മിലാൻ പൊളിച്ചുപണിയാനുള്ള പുതിയ ഉടമകളുടെ നീക്കങ്ങളും മാൾഡീനിയുമായി ചേർന്നു പോകാതിരുന്നതാണ് അദ്ദേഹം ക്ലബ് വിടാനുള്ള കാരണങ്ങളിലൊന്നായി പറയുന്നത്. അതുപോലെ കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ മാൾഡീനി ടീമിലെത്തിച്ച താരങ്ങളുടെ മോശം പ്രകടനവും അദ്ദേഹത്തിന്റെ പുറത്താകലിന് പങ്കുവഹിച്ചിട്ടുണ്ട്.
വലിയ പ്രതീക്ഷകളോടെ എത്തിച്ച ബൽജിയത്തിന്റെ അറ്റാക്കിങ് മിഡ്ഫീൽഡർ ചാൾസ് ഡി കെറ്റെലേര സീസണിൽ ഒരുവട്ടം പോലും വല കുലുക്കിയില്ല. ആകെ സമ്പാദ്യം ഒരു അസിസ്റ്റ് മാത്രം. സ്ട്രൈക്കർ ദിവോക് ഒറിഗിയും നിരാശപ്പെടുത്തി. ഇരുവരുടെയും പ്രകടനങ്ങൾ സീസൺ അവസാനഭാഗങ്ങളിൽ അൽപം മെച്ചപ്പെട്ടെങ്കിലും ഉടമകൾ തൃപ്തരായിരുന്നില്ല. യുവെന്റസിൽനിന്നു റോമയിലേക്ക് പോയ പൗളോ ഡിബാലയെ എത്തിക്കാൻ മാൾഡീനി ശ്രമിക്കാതിരുന്നതിലും ക്ലബ് നേതൃത്വത്തിനു കല്ലുകടിയുണ്ടായിരുന്നു. മിലാൻ വളർത്തിയെടുക്കുന്ന രീതിക്ക് ചേർന്ന താരമല്ല ഡിബാല എന്നതായിരുന്നു അന്ന് കാരണമായി പറഞ്ഞിരുന്നത്.
∙ ഒരു കാലഘട്ടം വിറപ്പിച്ച സംഘം
ഒരു കാലത്ത് ഇറ്റലിയിലെ മാത്രമല്ല ക്ലബ് ഫുട്ബോൾ ലോകത്തെ തന്നെ അജയ്യരുടെ സംഘമായിരുന്നു എസി മിലാൻ. റയൽ മഡ്രിഡ് കഴിഞ്ഞാൽ ചാംപ്യൻസ് ലീഗിലെ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ ക്ലബ്ബാണ് എസി മിലാൻ. കിരീട പട്ടികയിൽ റയൽ (13) ഒന്നാമത് നിൽക്കുമ്പോൾ രണ്ടാം സ്ഥാനത്ത് 7 വട്ടം ജേതാക്കളായ എസി മിലാൻ. 4 വട്ടം റണ്ണർ അപ്പ് സ്ഥാനവും നേടി.
എന്നാൽ 2012 മുതൽ മിലാനിലെ ‘ചുവന്ന ചെകുത്താന്മാ’ർക്ക് കഷ്ടകാലമായിരുന്നു. സാമ്പത്തിക ഞെരുക്കങ്ങളും പ്രധാന കളിക്കാരുടെ കൊഴിഞ്ഞുപോക്കും ടീമിനെ മുൻനിരയിൽ നിന്നു വലിച്ചു താഴെയിട്ടു. സാമ്പത്തിക സ്ഥിതി മോശമായതോടെ കുറഞ്ഞ കാലത്തിനിടെ മൂന്നു പേരുടെ കൈകളിലൂടെ ക്ലബ്ബിന്റെ ഉടമസ്ഥാവകാശം കടന്നുപോയി. അതിൽ ഒടുവിലെ പേരുകാരാണ് അമേരിക്കൻ ഭീമൻമാരായ റെഡ്ബേർഡ്.
∙ ക്ലബ്ബിനെ കരകയറ്റാൻ ഓടിനടന്നു
റെഡ്ബേർഡിന് മുൻപ് എലിയട്ട് മാനേജ്മെന്റിനു കീഴിലാണ് ഇറ്റലിയുടെ ചുവന്ന ചെകുത്താന്മാർ വീണ്ടും ചുവടുറപ്പിച്ചു തുടങ്ങിയത്. മാൾഡീനി, ലിയനാർഡോ, മസാറ എന്നിവർ ഈ മുന്നേറ്റത്തിൽ വലിയൊരു പങ്കുവഹിച്ചു. സാന്ദ്രോ ടൊണാലി, തിയോ ഹെർണാണ്ടസ്, റാഫോൽ ലിയോ, ഇസ്മായൽ ബെന്നാക്കർ, ഫികയോ ടൊമോറി എന്നിങ്ങനെ മികച്ച ഒരുപിടി യുവതാരങ്ങളെ ടീമിലെത്തിച്ചു. തിയോ, ടൊണാലി എന്നിലരുടെ ട്രാൻസ്ഫർ കൈമാറ്റത്തിന് കാരണമായത് മാൾഡീനിയുടെ ഇടപെടലുകളായിരുന്നു. ഇവർക്ക് കാരണവരായി ഇബ്രാഹിമോവിച്ച് കൂടി എത്തിയതോടെ മിലാൻ പഴയപ്രതാപത്തിലേക്ക് ചുവടു വയ്ക്കുന്ന കാഴ്ചകളാണ് കണ്ടത്.
ചാംപ്യൻസ് ലീഗ് പ്രവേശനം, തൊട്ടടുത്ത സീസണിൽ സ്കുഡെറ്റോ, കഴിഞ്ഞ സീസണിൽ ലീഗിൽ പിന്നാക്കം പോയെങ്കിലും ചാംപ്യൻസ് ലീഗ് സെമി വരെ എത്തിയ പ്രകടനം, ജിയാൻല്യുജി ഡോണാരുമ്മ ടീം വിട്ടപ്പോൾ മൈക്ക് മഗ്ന്യയൻ എന്ന താരത്തെ തുച്ഛമായ തുകയ്ക്ക് ടീമിലെത്തിച്ചതും ഈ സംഘമാണ്. പ്രതിരോധത്തിൽ പകരക്കാരായും യുവതാരങ്ങളായും വന്നവർ ക്ലബ്ബിനായി തകർത്തു കളിക്കുന്ന കാഴ്ചയും ശ്രദ്ധേയമായിരുന്നു. ഈ മികവാണ് ഡയറക്ടർമാരെ ആരാധകർക്ക് പ്രിയപ്പെട്ടവരാക്കിയത്.
∙ ഫ്രീ ട്രാൻസ്ഫർ അബദ്ധങ്ങൾ
എന്നാൽ ജിയാൻല്യുജി ഡോണാരുമ്മ, ഫ്രാങ്ക് കെസി എന്നീ വൻ വിപണി മൂല്യമുള്ള താരങ്ങളെ കരാർ തീർന്ന മുറയ്ക്ക് സൗജന്യമായി ടീം വിടാൻ അനുവദിക്കേണ്ടി വന്നത് മാൾഡീനിക്കും മസാറയ്ക്കും തിരിച്ചടിയായിരുന്നു. എസി മിലാൻ യൂത്ത് ടീമിലൂടെ കളിപഠിച്ച് പ്രശസ്തനായ താരമാണ് ഡോണാരുമ്മ. ചെറുപ്രായത്തിൽ ടീമിലെത്തി താരമായി വളർന്ന കെസി, ക്യാപ്റ്റൻ അലസ്സിയോ റമന്യോളി എന്നിവർ ക്ലബ് വിട്ടപ്പോൾ ഒരുരൂപ പോലും ട്രാൻസ്ഫർ ഇനത്തിൽ ലഭിക്കാത്തത് നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നും ആരോപണമുണ്ടായി.
പിന്നീട് റാഫേൽ ലിയോയുടെ കരാർ ഒപ്പുവയ്ക്കൽ നീണ്ടുപോയതും ആരാധകരുടെ ചങ്കിടിപ്പുകൂട്ടി. ഒടുവിൽ ലിയോ മിലാനിൽ തുടരാൻ തീരുമാനിച്ചത് മാൾഡീനിയുമായുള്ള ചർച്ചയ്ക്ക് പിന്നാലെയായിരുന്നു. ഇതിനു പിന്നാലെയാണ് മാൾഡീനി ക്ലബ് വിട്ടത്. കഴിഞ്ഞ സീസണിൽ ഒളിവർ ജിറൂഡ്, വിരമിച്ച ഇബ്രാഹിമോവിച്ച് എന്നിവർക്ക് പറ്റിയ പകരക്കാരെ എത്തിക്കാൻ കഴിയാത്തതും മാൾഡീനിക്കും കൂട്ടർക്കും കൂടുതൽ തിരിച്ചടിയായി.
∙ മാൾഡീനിക്ക് പകരം മണിബോൾ
പരമ്പരാഗതമായ സ്കൗട്ടിങ് (താരങ്ങളെ കണ്ടെത്തൽ) രീതി മാറ്റിമറിക്കുന്നതാണ് ഉടമകളായ റെഡ് ബേർഡ് കാപിറ്റൽസിന്റെ തീരുമാനം. ഇതിന്റെ ഒരു ഘട്ടമായി മാൾഡീനിയുടെ പുറത്താക്കലിനെ കാണാം. പരസ്പര സമ്മതത്തോടെ വേർപിരിഞ്ഞു എന്നാണ് ഔദ്യോഗിക ഭാഷ്യമെങ്കിലും മാൾഡീനിയുടെ രീതികൾക്ക് ക്ലബ്ബിൽ ഭാവിയില്ല എന്നതാണ് ഇതിലേക്ക് നയിച്ചത്. ഗാരി കാർഡിനാൾ എന്ന ഉടമയുടെ ആശയങ്ങളാണ് മണിബോൾ എന്ന സംവിധാനത്തിലേക്ക് ക്ലബ്ബിനെ എത്തിച്ചത്.
ബേസ്ബോളിൽ പരീക്ഷിച്ചു വിജയിച്ച രീതിയാണ് മണിബോൾ. ഓക്ക്‌ലാൻഡ് അത്‌ലറ്റിക്സ് ക്ലബ് ജനറൽ മാനേജർ ബില്ലി ബീൻ കൊണ്ടുവന്ന കംപ്യൂട്ടർ അടിസ്ഥാനമാക്കിയുള്ള സ്കൗട്ടിങ് രീതിയാണിത്. താരതമ്യേന ചെലവു കുറവാണെന്നതാണ് ഇതിന്റെ മെച്ചം. അത്ര പ്രശസ്തരല്ലാത്ത താരങ്ങളുടെ കളിക്കണക്കുകൾ ഉപയോഗിച്ച് ഭാവിയിലേക്ക് മുതൽക്കൂട്ടായേക്കാവുന്ന താരങ്ങളെ കണ്ടെത്തും. ഇത്തരം യുവതാരങ്ങളെ ചെറിയ വിലയ്ക്ക് വാങ്ങാം. ദീർഘകാലത്തേക്ക് ക്ലബ് പ്രവർത്തനത്തിന് മണിബോൾ മാതൃക സ്ഥാപിക്കാനും റെഡ്ബേർഡ് ലക്ഷ്യമിടുന്നു. ഈ രീതി ശക്തമായ യൂത്ത് അക്കാദമി കെട്ടിപ്പടുക്കുന്നതിനും യുവകളിക്കാരുടെ വികസനത്തിനും മുൻഗണന നൽകുന്നുണ്ട്.
∙ ആശങ്കകൾ ഒട്ടേറെ
എന്നാൽ ക്ലബ് മുന്നേറുന്നതിനൊപ്പം കളിക്കാരുടെ മികവിന്റെ അളവുകോലുകൾ കൂട്ടാനും വൻതാരങ്ങളിൽ നിന്ന് ക്ലബ്ബിന് ചേർന്നവരെ കണ്ടെത്താൻ ഈ രീതിക്ക് കഴിയുമോ എന്നതും ചോദ്യമായി തുടരുന്നു. കണക്കുകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തുന്നവരുടെ പ്രതിഭ എങ്ങനെ അളക്കുമെന്നും മുൻനിര ലീഗുകളിൽ മികച്ച പ്രകടനം നടത്താൻ കഴിയുമോ എന്നതുമാണ് ഈ രീതിയെ എതിർക്കുന്നവരുടെ ചോദ്യം.
ഇക്കഴിഞ്ഞ താരവിപണി ഒഴിച്ചാൽ മികച്ച താരങ്ങളെ താരമമ്യേന കുറഞ്ഞ തുകയ്ക്ക് എത്തിച്ചത് ക്ലബ്ബിന്റെ മിടുക്കല്ലെന്നും മാൾഡീനി പോലൊരു ഇതിഹാസതാരത്തിനോടുള്ള ബഹുമാനമാണെന്നും വാദമുണ്ട്. മാൾഡീനി ക്ലബ് വിട്ട വാർത്ത പുറത്തുവന്നതിനു പിന്നാലെ മിലാൻ താരങ്ങൾ നടത്തിയ പ്രതികരണങ്ങളും പാളയത്തിൽപട എന്ന സൂചനയാണ് നൽകിയത്. പിന്നീട് സ്ഥിതിഗതികൾ ശാന്തമായെങ്കിലും ഗോൾകീപ്പർ മൈക് മൈഗ്ന്ന്യാൻ, ലെഫ്റ്റ് ബാക്ക് തിയോ ഹെർണാണ്ടെസ് എന്നിവർ മികച്ച ഓഫർ ലഭിച്ചാൽ ക്ലബ് വിട്ടേക്കുമെന്ന് ഇടയ്ക്ക് സൂചനയുണ്ടായിരുന്നു. മാൾഡീനി പുറത്താകും മുൻപ് കരാർ ദീർഘിപ്പിച്ച റാഫേൽ ലിയോയും ക്ലബ് നീക്കത്തിൽ സന്തുഷ്ടരല്ല.
English Summary: AC Milan Football Club is Returning Under the Leadership of RedBird Capital