ഒടുവിൽ മൈക്ക് പോലും കൂവിപ്പോയി
മദ്യം ഉള്ളിലെത്തിയാൽ സാധാരണക്കാരനും മൈക്ക് മുന്നിലെത്തിയാൽ രാഷ്ട്രീയക്കാരനും കൺട്രോളു പോകുന്നത് പുതിയ കാര്യമൊന്നുമല്ലെങ്കിലും രാഷ്ട്രീയക്കാരൻ മുന്നിലെത്തിയാൽ മൈക്കിനു നിയന്ത്രണം വിടുന്നതു പതിവല്ല. കെപിസിസിയുടെ ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ പ്രസംഗിക്കാൻ പിണറായി വിജയൻ മുന്നിലെത്തിയതോടെ കൂവിപ്പോയ മൈക്ക് ചരിത്രത്തിൽ ഇടംപിടിച്ചത് ഇതുകൊണ്ടാണ്. യോഗത്തിൽ മുഖ്യപ്രസംഗകനായി തന്നെ ക്ഷണിച്ചതുപോലൊരു കുരുക്ക് പിണറായി പ്രതീക്ഷിച്ചതല്ല. തീരുമാനിച്ചത് ആരായാലും പിണറായിക്കു ഗുണമുണ്ടാകാൻ ചെയ്തതല്ലെന്നു വ്യക്തം.
മദ്യം ഉള്ളിലെത്തിയാൽ സാധാരണക്കാരനും മൈക്ക് മുന്നിലെത്തിയാൽ രാഷ്ട്രീയക്കാരനും കൺട്രോളു പോകുന്നത് പുതിയ കാര്യമൊന്നുമല്ലെങ്കിലും രാഷ്ട്രീയക്കാരൻ മുന്നിലെത്തിയാൽ മൈക്കിനു നിയന്ത്രണം വിടുന്നതു പതിവല്ല. കെപിസിസിയുടെ ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ പ്രസംഗിക്കാൻ പിണറായി വിജയൻ മുന്നിലെത്തിയതോടെ കൂവിപ്പോയ മൈക്ക് ചരിത്രത്തിൽ ഇടംപിടിച്ചത് ഇതുകൊണ്ടാണ്. യോഗത്തിൽ മുഖ്യപ്രസംഗകനായി തന്നെ ക്ഷണിച്ചതുപോലൊരു കുരുക്ക് പിണറായി പ്രതീക്ഷിച്ചതല്ല. തീരുമാനിച്ചത് ആരായാലും പിണറായിക്കു ഗുണമുണ്ടാകാൻ ചെയ്തതല്ലെന്നു വ്യക്തം.
മദ്യം ഉള്ളിലെത്തിയാൽ സാധാരണക്കാരനും മൈക്ക് മുന്നിലെത്തിയാൽ രാഷ്ട്രീയക്കാരനും കൺട്രോളു പോകുന്നത് പുതിയ കാര്യമൊന്നുമല്ലെങ്കിലും രാഷ്ട്രീയക്കാരൻ മുന്നിലെത്തിയാൽ മൈക്കിനു നിയന്ത്രണം വിടുന്നതു പതിവല്ല. കെപിസിസിയുടെ ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ പ്രസംഗിക്കാൻ പിണറായി വിജയൻ മുന്നിലെത്തിയതോടെ കൂവിപ്പോയ മൈക്ക് ചരിത്രത്തിൽ ഇടംപിടിച്ചത് ഇതുകൊണ്ടാണ്. യോഗത്തിൽ മുഖ്യപ്രസംഗകനായി തന്നെ ക്ഷണിച്ചതുപോലൊരു കുരുക്ക് പിണറായി പ്രതീക്ഷിച്ചതല്ല. തീരുമാനിച്ചത് ആരായാലും പിണറായിക്കു ഗുണമുണ്ടാകാൻ ചെയ്തതല്ലെന്നു വ്യക്തം.
മദ്യം ഉള്ളിലെത്തിയാൽ സാധാരണക്കാരനും മൈക്ക് മുന്നിലെത്തിയാൽ രാഷ്ട്രീയക്കാരനും കൺട്രോളു പോകുന്നത് പുതിയ കാര്യമൊന്നുമല്ലെങ്കിലും രാഷ്ട്രീയക്കാരൻ മുന്നിലെത്തിയാൽ മൈക്കിനു നിയന്ത്രണം വിടുന്നതു പതിവല്ല. കെപിസിസിയുടെ ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ പ്രസംഗിക്കാൻ പിണറായി വിജയൻ മുന്നിലെത്തിയതോടെ കൂവിപ്പോയ മൈക്ക് ചരിത്രത്തിൽ ഇടംപിടിച്ചത് ഇതുകൊണ്ടാണ്.
യോഗത്തിൽ മുഖ്യപ്രസംഗകനായി തന്നെ ക്ഷണിച്ചതുപോലൊരു കുരുക്ക് പിണറായി പ്രതീക്ഷിച്ചതല്ല. തീരുമാനിച്ചത് ആരായാലും പിണറായിക്കു ഗുണമുണ്ടാകാൻ ചെയ്തതല്ലെന്നു വ്യക്തം. വരുന്നില്ല എന്നെങ്ങാനും പിണറായി പറഞ്ഞിരുന്നെങ്കിൽ എന്തായിരുന്നേനെ പുകിലെന്ന് ഓർക്കണം. മുൻകാലത്ത് ഉമ്മൻ ചാണ്ടിയെപ്പറ്റി പറഞ്ഞതൊന്നും അത്ര നല്ല കാര്യങ്ങളല്ല. നല്ലതല്ലാത്തതൊന്നും ഇനി പറയാനും വയ്യ. കടിച്ച പാമ്പിനെക്കൊണ്ടു വിഷം ഇറക്കിക്കാൻ കെണി വച്ചതാണെന്നു വ്യക്തം. ഇതു പിടികിട്ടാത്ത ചില കോൺഗ്രസുകാരാണ് ആദ്യം മുറുമുറുത്തത്.
ഉമ്മൻ ചാണ്ടിയെ ജീവനോടെ കൊത്തിക്കീറിയവർ പലരും നല്ലവാക്കുകൾ കോരിമറിക്കുന്നതു കേട്ടപ്പോൾ കൂവണമെന്ന് ഉള്ളുകൊണ്ടു കരുതിപ്പോയവർ ഹാളിൽ ഒട്ടേറെയുണ്ടായിരുന്നെങ്കിലും, സുജനമര്യാദകൊണ്ട് വാ തുറക്കാഞ്ഞതാണെന്നു സംശയിക്കണം. ‘ഉള്ളതു പറഞ്ഞാൽ ഉറിയും ചിരിക്കും’ എന്ന നാട്ടുനടപ്പ് എല്ലാവരും മറന്നതുകണ്ട് മൈക്കിന്റെ രക്തം തിളച്ചതും കൂവിപ്പോയതുമാകാൻ വഴിയില്ലാതില്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആത്മാക്കളെപ്പോലെ വരുന്ന കാലമാണ്. യന്ത്രങ്ങൾക്കുപോലും മനസ്സു നോവും. അതൊന്നുമല്ലെന്ന് ഉറപ്പുവരുത്താനല്ല പൊലീസ് കേസെടുത്തതും പിടിച്ചെടുത്തതും എന്ന് ആരു കണ്ടു?
മൈക്കിന്റെ കാര്യത്തിലെ ഗുലുമാലുണ്ടോ അവിടെ തീരുന്നു? നിയമസഭയിൽ കാര്യങ്ങൾ കൈവിട്ടു പോകുമ്പോൾ മൈക്ക് ഓഫാക്കാൻ ചുമതലപ്പെട്ട സ്പീക്കർക്കുതന്നെ മൈക്കു കണ്ടപ്പോൾ നിയന്ത്രണം പോയി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പഠിപ്പിക്കുന്ന ആവേശത്തിൽ പുഷ്പകവിമാനവും ഗണപതിശിരസ്സുമെല്ലാം കയറിക്കൂടി. സ്പീക്കർക്കെതിരെ കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനിലും കേസ് കൊടുക്കാനാണ് വിശ്വഹിന്ദു പരിഷത്തിന്റെ തീരുമാനംപോലും. ഒറ്റ പ്രസംഗംകൊണ്ട് ഇത്രയധികം കേസുണ്ടാക്കാൻ രാഹുൽ ഗാന്ധിക്കേ കഴിയൂ എന്നാണ് ഇതുവരെ കരുതിയിരുന്നത്. ഷംസീർ രാഹുലിനെ തോൽപിക്കുന്ന മട്ടാണ്.
∙ വിപ്ലവാത്മക പരീക്ഷണങ്ങൾ
കള്ളിനും അതിന്റെ ഗുണഭോക്താക്കൾക്കും മദ്യമുതലാളിമാർക്കും ഗുണം കിട്ടുന്ന ചില നല്ലകാര്യങ്ങൾ മദ്യനയത്തിൽ കൊണ്ടുവരാൻ തീരുമാനിച്ചതിനെച്ചൊല്ലിയാണ് ചില ഗുലുമാലെല്ലാം. ‘കള്ള് മികച്ച പോഷകാഹാരമാണ്’ എന്ന് ഇ.പി.ജയരാജൻ പറഞ്ഞതു പുതിയ കാര്യമാണെന്നു തെറ്റിദ്ധരിച്ചാണ് ആളുകൾ വാളെടുക്കുന്നതും. വാസ്തവത്തിൽ പാർട്ടിയുടെ നിലപാട് പണ്ടേ ഇതാണെന്നറിയാത്ത പാവങ്ങളാണവർ. രാവന്തിയോളം പണിയെടുക്കുന്നവനു വൈകുന്നേരം കുറച്ച് ‘എനർജി’ കിട്ടാൻ ഇത് അത്യാവശ്യമാണെന്ന് വി.എസ്.അച്യുതാനന്ദൻ പണ്ടേ പറഞ്ഞിട്ടുണ്ട്. സംഗതി ശാസ്ത്രീയമായിക്കൂടി അപഗ്രഥിച്ചപ്പോൾ ‘കൊച്ചുകുട്ടികൾക്കു പോലും കൊടുക്കാവുന്നതാണ്’ എന്നു ജയരാജൻ കണ്ടെത്തി എന്നേയുള്ളൂ. മുലപ്പാലിനൊപ്പം നിർബന്ധമാക്കേണ്ടതാണെന്നു കൂടി തോന്നിയതാണ്. പുറത്തു പറഞ്ഞില്ലെന്നേയുള്ളൂ. സ്വന്തമായി ആയുർവേദ റിസോർട്ട് തുടങ്ങിയ കാലം തൊട്ട് മൂപ്പർക്ക് ഇത്തരം കാര്യങ്ങളിൽ നല്ല പിടിപാടാണ്.
പരിപ്പുവടയും കട്ടൻചായയും പോലുള്ള ചരിത്രപരമായ മണ്ടത്തരങ്ങളിൽനിന്നു പാർട്ടി പുറത്തുകടന്നതുപോലെതന്നെ പുരോഗമനപരമായ തീരുമാനമാണ് കള്ളിന്റെയും ഷാപ്പിന്റെയും പ്രാകൃതരൂപം മാറ്റുന്നതും. അമേരിക്കയിലും ലണ്ടനിലുമൊക്കെ പുതുതലമുറ സഖാക്കളുടെ യോഗത്തിനു പതിവായി പോവുകയും സ്യൂട്ടും കോട്ടും ശീലമാകുകയും ചെയ്യുന്നതൊക്കെ ഇപ്പോൾ മുന്തിയ സഖാക്കൾക്കു മാത്രമുള്ള അവകാശങ്ങളാണെങ്കിലും നാളെ അണികളിലേക്കും വ്യാപിച്ചു കൂടായ്കയില്ല. സാദാ കള്ളുഷാപ്പിൽ പോകാൻവേണ്ടി മുണ്ടുടുക്കാനൊന്നും സമയം കിട്ടണമെന്നില്ല. അതുകൊണ്ട് കള്ളിനെ നക്ഷത്രമിടീച്ച് ബാറിലേക്കും റിസോർട്ടിലേക്കും എടുപ്പിച്ചു എന്നേയുള്ളൂ. തുറന്നസമീപനമായ ‘ ഗ്ലാസ്‍നസ്ത്’ ചില്ലുഗ്ലാസിൽ പരീക്ഷിക്കുന്നതിൽ വിപ്ലവമില്ലെന്നാരു പറയും?
നക്ഷത്ര ഹോട്ടൽ, റിസോർട്ട് നടത്തിപ്പുകാർക്കു തങ്ങളുടെ അധീനതയിലുള്ള തെങ്ങു ചെത്തി കള്ള് വിൽക്കാൻ സ്വാതന്ത്ര്യം കിട്ടുമെന്നൊക്കെ കേട്ടു പരമ്പരാഗത ചെത്ത് തങ്ങളുടെ കുത്തകയാണെന്നു കരുതിയ സിപിഐക്കാരും എഐടിയുസിയും നേതാവ് കെ.പി.രാജേന്ദ്രനുമൊക്കെ നെഞ്ചത്തു കൈവച്ചു നിൽപാണ്. ശല്യക്കാരായ കുടികിടപ്പുകാരെ ഒഴിവാക്കാൻ കമ്യൂണിസ്റ്റ് പറമ്പിന്റെ ഇടത്തേ ഓരത്ത് അതിർത്തി നിശ്ചയിച്ചു ജന്മി ഒരു വേലി കൂടുതലായി കെട്ടിയെന്നേയുള്ളൂ.
∙ വായിലെ വെള്ളിക്കരണ്ടി, മനസ്സിലെ ദാരിദ്ര്യം
കാശുള്ള വീട്ടിലെ സന്തതി എന്നു തന്നെയാണോ ‘വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവൻ’ എന്ന ചൊല്ലിനു ചേരുന്ന അർഥമെന്നു സംശയം. കരണ്ടിയും കടിച്ചുപിടിച്ചേ ജനിക്കൂ എന്നു കട്ടായം പിടിക്കുന്നവൻ ദുർവാശിക്കാരനാവാനേ തരമുള്ളൂ. സുഖപ്രസവം എളുപ്പവുമല്ല. സിസേറിയൻ തന്നെ വേണ്ടിവരും.
ആനയും ആഡംബരവുമുള്ള കീഴൂട്ടു കുടുംബത്തിൽ ആർ.ബാലകൃഷ്ണപിള്ളയുടെ മകനായി ജനിച്ച പത്തനാപുരം എംഎൽഎ ഗണേഷ്കുമാറിനെപ്പറ്റി പറയുമ്പോഴെല്ലാം വെള്ളിക്കരണ്ടി പ്രയോഗം വിടാതെ ചേർക്കുന്നത് കാശിലും വാശിയിലും രണ്ടും ചേരുമെന്നതു കൊണ്ടാവണം. വകുപ്പു ഗതാഗതമെങ്കിൽ ഇടതുമുന്നണിയിൽ മന്ത്രിസ്ഥാനം ഏറ്റെടുക്കില്ലെന്നാണ് ഗണേശൻ കഴിഞ്ഞദിവസം പാർട്ടിയോഗത്തിൽ എടുത്ത വാശിയത്രേ. പക്ഷേ, മന്ത്രിയാക്കുന്ന കാര്യം ഇടതുമുന്നണിയോ സിപിഎമ്മോ തനിക്കായി മാറിത്തരുമെന്നു ഗണേശൻ മാത്രം കരുതുന്ന ആന്റണി രാജു പോലുമോ അറിഞ്ഞിട്ടില്ലെന്നും കേൾക്കുന്നു. ഉണ്ടിരിക്കുമ്പോൾ ഒരു വിളി വന്നെന്നു തോന്നിയതു മാത്രമാവുമോ? ആർക്കറിയാം.
ഉമ്മൻ ചാണ്ടിയെ ബഹുമാനിച്ച് യുഡിഎഫിലേക്ക് ഒരു വഴി തുറക്കാൻ ഗണേശൻ ഒരു ശ്രമം നടത്തുന്നതായും കേൾക്കുന്നുണ്ട്. എല്ലാ ചീത്തവഴികളും അടഞ്ഞാൽ നിവൃത്തിയില്ലാതെ ചിലർ നല്ലവഴിക്കു പോകാറുണ്ടെങ്കിലും ഗണേശനെ അക്കൂട്ടത്തിൽ കോൺഗ്രസ് പെടുത്തുമോ എന്നു സംശയം. ഉമ്മൻ ചാണ്ടിയെ വാഴ്ത്താൻ ഗണേശനുള്ള അർഹതയെപ്പറ്റി കൊച്ചുകുഞ്ഞുങ്ങൾക്കു പോലും തിട്ടമുണ്ട്.
∙ സ്റ്റോപ് പ്രസ്
നിയമസഭയിലെ വിഡിയോ ദൃശ്യങ്ങൾ അവഹേളിക്കുന്ന വിവരണത്തോടെ സമൂഹമാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും പ്രചരിപ്പിക്കുന്നത് തടഞ്ഞു.
വിവരണം ഇല്ലാതെതന്നെ ജനത്തിനു കാര്യം മനസ്സിലാകാനുള്ളതേയുള്ളൂ.
English Summary: In the landscape of Political Controversies in Kerala, the latest are the Microphone and Liquor Policy