കേന്ദ്ര നേതൃത്വങ്ങളുമായി ബന്ധപ്പെട്ട രാഷ്ട്രീയ തിരനാടകങ്ങൾകണ്ടു പകച്ചു നിൽക്കുകയാണ് കേരളത്തിലെ രണ്ട് എൽഡിഎഫ് ഘടകകക്ഷികൾ. ജനതാദളിന്റെയും (എസ്) എൻസിപിയുടെയും നേതാക്കളും പ്രവർത്തകരും അനുഭവിക്കുന്ന ആശയക്കുഴപ്പം ചെറുതല്ല. മുന്നണിയിലെ രണ്ടു ഘടകകക്ഷികളുടെ ബിജെപിബന്ധം എൽഡിഎഫിനെയും കുറച്ചൊന്നുമല്ല അലോസരപ്പെടുത്തുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടു പാർട്ടികളിലെ സംഭവങ്ങൾക്കും സമാനതയുമുണ്ട്. ജനതാദൾ (എസ്) ദേശീയ അധ്യക്ഷനായ എച്ച്.ഡി.ദേവെഗൗഡ നിഷ്പക്ഷത നടിക്കാൻ ശ്രമിക്കുമ്പോൾ മകൻ എച്ച്.ഡി.കുമാരസ്വാമി ബിജെപിയുമായി പൂർണ സഹകരണത്തിലാണ്. എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ പ്രതിപക്ഷ ഐക്യത്തിനു മുന്നിൽത്തന്നെ താനുണ്ടെന്ന് ആവർത്തിക്കുന്നു. പക്ഷേ, പാർട്ടിയെ പിളർത്തി ബിജെപി സഖ്യത്തിന്റെ ഉപ മുഖ്യമന്ത്രിയായിക്കഴിഞ്ഞു അനന്തരവൻ അജിത് പവാർ. മകന്റെയും അനന്തരവന്റെയും വഴിയേ ഗൗഡയും പവാറും നീങ്ങിയാൽ കേരളത്തിലെ രണ്ടു പാ‍ർട്ടികളും വെള്ളത്തിലാകും. രണ്ടു പുതിയ പാർട്ടികളുടെ രൂപീകരണം ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപു കേരളം കാണേണ്ടിവരും.

പ്രധാനമന്ത്രി നരേന്ദ്ര മോദി ശരദ് പവാറുമായി സൗഹൃദം പങ്കിടുന്നു. ചിത്രം: Screen Grab From Video. ANI/X Plat Form (Twitter)
ADVERTISEMENT

∙ കേന്ദ്രം വെട്ടിലാക്കുമോ ?

അജിത് പവാറിനെ എന്നും സംശയദൃഷ്ടിയോടെയാണ് എൻസിപി കേരളഘടകം കണ്ടിരുന്നത്. എന്നാൽ, ശരദ് പവാറും മകൾ സുപ്രിയ സുളെയും പ്രതിപക്ഷസഖ്യം വിട്ടുള്ള കളിക്കു തുനിയില്ലെന്നാണു കണക്കുകൂട്ടൽ. പക്ഷേ, പവാറിനെ എപ്പോഴും ഫോണിൽ ലഭിക്കാവുന്ന ദീർഘകാല സൗഹൃദമുള്ള സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോയ്ക്കും പഴയതുപോലെ അതിനു സാധിക്കുന്നുണ്ടോ എന്ന സംശയം കേരള നേതാക്കൾ പങ്കുവയ്ക്കുന്നു. ‘ചാക്കോ അങ്കിൾ’ എന്നു അഭിസംബോധന ചെയ്യുന്ന സുപ്രിയയും അൽപം അകലം പാലിക്കുന്നോ എന്ന ശങ്കയും ഇല്ലാതില്ല. പവാറും മോദിയും കഴിഞ്ഞദിവസം വേദി പങ്കിടുകകൂടി ചെയ്തതോടെ ഉത്കണ്ഠ ഇരട്ടിച്ചു. വളരെ നേരത്തേ നിശ്ചയിച്ച പരിപാടിയാണെന്നും രാഷ്ട്രീയമാനം കാണേണ്ടെന്നുമാണ് കേരള നേതൃത്വത്തെ പവാർ അറിയിച്ചത്. 

ADVERTISEMENT

രാഷ്ട്രീയമായി അകന്നെങ്കിലും പവാർ കുടുംബത്തിനുള്ളിലെ ബന്ധങ്ങൾ ദ‍ൃഢമാണെന്നാണ് കേരള എൻസിപിയുടെ വിലയിരുത്തൽ. സുപ്രിയയ്ക്കു കേന്ദ്ര കാബിനറ്റ് പദവി അടക്കമുള്ള വാഗ്ദാനങ്ങളുണ്ടെന്ന ശ്രുതി ശക്തം. പവാർ എൻഡിഎ ചേരിയിലേക്കു കൂറു മാറാതിരുന്നേക്കാമെങ്കിലും ഒരുഘട്ടം കഴിഞ്ഞ് അദ്ദേഹം നിശ്ശബ്ദത പാലിച്ചാലോ? പിൻവാങ്ങി നിന്നാലോ? ആ ആശങ്ക നേതാക്കൾക്കുണ്ട്. അജിത്തിന്റെ നേതൃത്വത്തിലുള്ള പാർട്ടിയെ ഔദ്യോഗിക വിഭാഗമായി തിരഞ്ഞെടുപ്പു കമ്മിഷൻ പ്രഖ്യാപിക്കുകകൂടി ചെയ്താൽ സംസ്ഥാന നേതൃത്വം വൻ പ്രതിസന്ധിയിലാകും.

എ.കെ.ശശീന്ദ്രൻ : ഫോട്ടോ റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

ഒരു പാർട്ടിയോടും സഖ്യമില്ലെന്നും ഭാവിയിൽ അതിനു സാധ്യതയില്ലെന്ന അർഥം അതിനു വേണ്ടെന്നുമുള്ള ദേവെഗൗഡയുടെ വാക്കുകൾ നൽകുന്ന അപകടഭീഷണിക്കു കീഴിലാണ് ദൾ(എസ്) കേരള ഘടകം. ബിജെപിയുമായുള്ള ലോക്സഭാ തിരഞ്ഞെടുപ്പു സീറ്റ് വിഭജന വിലപേശലാണ് അണിയറയിൽ നടക്കുന്നതെന്ന കണക്കുകൂട്ടലിൽ തന്നെയാണ് അവർ. എന്നാൽ, തിരഞ്ഞെടുപ്പുകളം തെളിയുന്നതോടെ മാത്രമേ സഖ്യവും രൂപപ്പെടാനിടയുള്ളൂ എന്നതുകൊണ്ടുതന്നെ തിരക്കിട്ട നീക്കങ്ങൾ ഇവിടെ വേണ്ടെന്നാണു തീരുമാനം. ആ അനിശ്ചിതത്വം ഉള്ളതുകൊണ്ടുതന്നെ ആർജെഡിയുമായുള്ള ലയനകാര്യത്തിൽ ലോക്താന്ത്രിക് ജനതാദളും (എൽജെഡി) മെല്ലെപ്പോക്കിലാണ്. കേന്ദ്രനേതൃത്വത്തിന്റെ രാഷ്ട്രീയഭാരങ്ങൾ ഇല്ലാത്ത സംസ്ഥാന സോഷ്യലിസ്റ്റ് പാർട്ടി രൂപീകരണം എന്ന ആശയത്തിലേക്കു ദളും എൽജെഡിയും വന്നേക്കാം. 

ADVERTISEMENT

രണ്ടാം ഊഴത്തിൽ തർക്കം

ദളിലും എൻസിപിയിലും മറ്റൊരു ആഭ്യന്തരപ്രശ്നംകൂടി ഉരുണ്ടുകൂടിയിട്ടുണ്ട്. എൽഡിഎഫ് സർക്കാർ രണ്ടരവർഷം തികയ്ക്കുന്ന നവംബറിൽ പാർട്ടികളുടെ നിലവിലെ മന്ത്രിമാർ മാറി രണ്ടാമത്തെ എംഎൽഎ മന്ത്രിയാകുമോ എന്നതാണത്.   നീറിനിൽക്കുന്ന ആ പ്രശ്നം എൻസിപിയിൽ പലതരത്തിൽ പുറത്തു വന്നുകഴിഞ്ഞു. രണ്ടരവർഷം കഴിയുമ്പോൾ തനിക്കു മന്ത്രിസ്ഥാനം നൽകാമെന്ന ധാരണ പ്രഫുൽ പട്ടേലിന്റെ നേതൃത്വത്തിൽ എടുത്തിട്ടുണ്ടെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് തോമസ് കെ.തോമസ് എംഎൽഎ. മന്ത്രിസഭാ രൂപീകരണ വേളയിൽ കോൺഗ്രസ് വിട്ട് എൻസിപി നേതൃത്വത്തിന്റെ ഭാഗമാകുക മാത്രം ചെയ്ത ചാക്കോ ആ വാദം അതേപടി അംഗീകരിക്കുന്നില്ല. എൻസിപിയിൽ സ്വന്തംപക്ഷം ഉള്ളപ്പോൾതന്നെ, ചാക്കോയ്ക്കൊപ്പം ബുദ്ധിപൂർവം നിൽക്കുകയാണ് എ.കെ.ശശീന്ദ്രൻ. 

മുഖ്യമന്ത്രി പിണറായി വിജയൻ ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

എന്നാൽ, മന്ത്രിസ്ഥാനത്തിനു ചാക്കോ തടസ്സം നിൽക്കുമെന്നു തോന്നിയതോടെ തോമസ് കെ.തോമസിന് അദ്ദേഹം ബദ്ധശത്രുവുമായി. പാർട്ടി നേതൃയോഗങ്ങളിൽ ചാക്കോയ്ക്കെതിരെ പലതവണ സംസാരിച്ചു. ഒത്തുതീർപ്പിന് ശരദ് പവാർ വിളിച്ച യോഗത്തിലും അദ്ദേഹം വിട്ടുകൊടുത്തില്ല. സ്വന്തം ആലപ്പുഴയുടെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്കു തന്റെ നോമിനിയെ വെട്ടി ചാക്കോ പക തീർത്തതോടെ ജനറൽ ബോഡി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയ തോമസ് കെ.തോമസ്, കോഴിക്കോട്ടു ചേർന്ന നേതൃയോഗം ബഹിഷ്കരിക്കുകയും ചെയ്തു. മന്ത്രിസ്ഥാനം എന്ന തന്റെ ജീവിതാഭിലാഷം യാഥാർഥ്യമാക്കാൻ ചാക്കോയും ശശീന്ദ്രനും സമ്മതിക്കില്ലെന്ന അമർഷത്തിലാണ് അദ്ദേഹം. അനുരഞ്ജന ചർച്ചകൾക്ക് തോമസിനെ  വിളിക്കാൻ ആളുകൾ മടിക്കുന്നു. എല്ലാ ഫോൺ കോളുകളും അദ്ദേഹം റിക്കോർഡ് ചെയ്യുന്നുണ്ടെന്ന ആക്ഷേപമാണ് കാരണം. 

തോമസ് കെ.തോമസിനെപ്പോലെ നിർബന്ധം പിടിക്കാൻ ദൾ സംസ്ഥാന പ്രസിഡന്റ് കൂടിയായ മാത്യു ടി.തോമസിനു പരിപാടിയില്ല. എന്നാൽ, ഒന്നാം പിണറായി സർക്കാരിന്റെ വേളയിൽ കൃഷ്ണൻകുട്ടിക്കായി താൻ മാറിക്കൊടുത്തതു കൊണ്ടുതന്നെ തിരിച്ചും ആ മര്യാദ അദ്ദേഹം പ്രതീക്ഷിക്കുന്നു. മന്ത്രിപദം പങ്കിടുന്നതു സംബന്ധിച്ചു രഹസ്യധാരണ രൂപപ്പെടുത്തിയതും നേതാക്കളെ അതിലേക്ക് എത്തിച്ചതും ഇരുപാർട്ടികളുടെയും ദേശീയ നേതൃത്വമായിരുന്നു. പിളർന്നും ഉലഞ്ഞും ബിജെപി ബന്ധത്തിൽപെട്ടും നിൽക്കുന്ന ആ കേന്ദ്ര നേതൃത്വത്തിലെ ആരോട്, എന്തു ചോദിച്ചിട്ട് ഇനി കാര്യം എന്ന ദൗർഭാഗ്യം ദളും എൻസിപിയും ഒരുപോലെ നേരിടുന്നു.

English Summary: Changes in Maharashtra NCP Politics and Their Effects on the Kerala Unit of the NCP and LDF