'You will go viral now. You wait and see'– ടൂപ് ലോൺ എന്ന വായ്പ ആപ്പ് വഴി ലോണെടുത്ത് കുരുക്കിലായ വ്യക്തിക്ക് വാട്സാപ്പിൽ ലഭിച്ച ഭീഷണി സന്ദേശമാണിത്. ആപ്പിൽ റജിസ്റ്റർ ചെയ്തപ്പോൾ നൽകിയ സെൽഫി ചിത്രം മോർഫ് ചെയ്തതും സന്ദേശത്തിനൊപ്പമുണ്ടായിരുന്നു. നഗ്നചിത്രം എല്ലായിടത്തും പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഇതൊരാളുടെ മാത്രം കഥയല്ല, ഈടില്ലാതെയും ക്രെഡിറ്റ് സ്കോർ നോക്കാതെയും വായ്പ തരുമെന്ന് കേട്ട് തട്ടിപ്പ് ഡിജിറ്റൽ വായ്പയെടുക്കാൻ പോകുന്ന മിക്കവരുടെയും അവസ്ഥയിതാണ്. പലരും അപമാനഭാരത്താൽ പുറത്തുപറയാറില്ല. തട്ടിപ്പുകാരുടെ ഡിമാൻഡിനു വഴങ്ങി വലിയ തുകകൾ തിരിച്ചടയ്ക്കും. തിരിച്ചടച്ചാലും തീരുന്നതല്ല ഈ ബാധ്യതയെന്നാണ് അടുത്തകാലത്ത് ഈ തട്ടിപ്പിനിരയായ വ്യക്തികൾ 'മനോരമ'യോടു പറയുന്നത്. ഡിജിറ്റൽ ലോൺ ആപ്പുകള്‍ വിരിക്കുന്ന ഈ തട്ടിപ്പ് വലയിൽപ്പെടാതെ എങ്ങനെ രക്ഷപ്പെടാം?

'You will go viral now. You wait and see'– ടൂപ് ലോൺ എന്ന വായ്പ ആപ്പ് വഴി ലോണെടുത്ത് കുരുക്കിലായ വ്യക്തിക്ക് വാട്സാപ്പിൽ ലഭിച്ച ഭീഷണി സന്ദേശമാണിത്. ആപ്പിൽ റജിസ്റ്റർ ചെയ്തപ്പോൾ നൽകിയ സെൽഫി ചിത്രം മോർഫ് ചെയ്തതും സന്ദേശത്തിനൊപ്പമുണ്ടായിരുന്നു. നഗ്നചിത്രം എല്ലായിടത്തും പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഇതൊരാളുടെ മാത്രം കഥയല്ല, ഈടില്ലാതെയും ക്രെഡിറ്റ് സ്കോർ നോക്കാതെയും വായ്പ തരുമെന്ന് കേട്ട് തട്ടിപ്പ് ഡിജിറ്റൽ വായ്പയെടുക്കാൻ പോകുന്ന മിക്കവരുടെയും അവസ്ഥയിതാണ്. പലരും അപമാനഭാരത്താൽ പുറത്തുപറയാറില്ല. തട്ടിപ്പുകാരുടെ ഡിമാൻഡിനു വഴങ്ങി വലിയ തുകകൾ തിരിച്ചടയ്ക്കും. തിരിച്ചടച്ചാലും തീരുന്നതല്ല ഈ ബാധ്യതയെന്നാണ് അടുത്തകാലത്ത് ഈ തട്ടിപ്പിനിരയായ വ്യക്തികൾ 'മനോരമ'യോടു പറയുന്നത്. ഡിജിറ്റൽ ലോൺ ആപ്പുകള്‍ വിരിക്കുന്ന ഈ തട്ടിപ്പ് വലയിൽപ്പെടാതെ എങ്ങനെ രക്ഷപ്പെടാം?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'You will go viral now. You wait and see'– ടൂപ് ലോൺ എന്ന വായ്പ ആപ്പ് വഴി ലോണെടുത്ത് കുരുക്കിലായ വ്യക്തിക്ക് വാട്സാപ്പിൽ ലഭിച്ച ഭീഷണി സന്ദേശമാണിത്. ആപ്പിൽ റജിസ്റ്റർ ചെയ്തപ്പോൾ നൽകിയ സെൽഫി ചിത്രം മോർഫ് ചെയ്തതും സന്ദേശത്തിനൊപ്പമുണ്ടായിരുന്നു. നഗ്നചിത്രം എല്ലായിടത്തും പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഇതൊരാളുടെ മാത്രം കഥയല്ല, ഈടില്ലാതെയും ക്രെഡിറ്റ് സ്കോർ നോക്കാതെയും വായ്പ തരുമെന്ന് കേട്ട് തട്ടിപ്പ് ഡിജിറ്റൽ വായ്പയെടുക്കാൻ പോകുന്ന മിക്കവരുടെയും അവസ്ഥയിതാണ്. പലരും അപമാനഭാരത്താൽ പുറത്തുപറയാറില്ല. തട്ടിപ്പുകാരുടെ ഡിമാൻഡിനു വഴങ്ങി വലിയ തുകകൾ തിരിച്ചടയ്ക്കും. തിരിച്ചടച്ചാലും തീരുന്നതല്ല ഈ ബാധ്യതയെന്നാണ് അടുത്തകാലത്ത് ഈ തട്ടിപ്പിനിരയായ വ്യക്തികൾ 'മനോരമ'യോടു പറയുന്നത്. ഡിജിറ്റൽ ലോൺ ആപ്പുകള്‍ വിരിക്കുന്ന ഈ തട്ടിപ്പ് വലയിൽപ്പെടാതെ എങ്ങനെ രക്ഷപ്പെടാം?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'You will go viral now. You wait and see'– ടൂപ് ലോൺ എന്ന വായ്പ ആപ്പ് വഴി ലോണെടുത്ത് കുരുക്കിലായ വ്യക്തിക്ക് വാട്സാപ്പിൽ ലഭിച്ച ഭീഷണി സന്ദേശമാണിത്. ആപ്പിൽ റജിസ്റ്റർ ചെയ്തപ്പോൾ നൽകിയ സെൽഫി ചിത്രം മോർഫ് ചെയ്തതും സന്ദേശത്തിനൊപ്പമുണ്ടായിരുന്നു. നഗ്നചിത്രം എല്ലായിടത്തും പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഇതൊരാളുടെ മാത്രം കഥയല്ല, ഈടില്ലാതെയും ക്രെഡിറ്റ് സ്കോർ നോക്കാതെയും വായ്പ തരുമെന്ന് കേട്ട് തട്ടിപ്പ് ഡിജിറ്റൽ വായ്പയെടുക്കാൻ പോകുന്ന മിക്കവരുടെയും അവസ്ഥയിതാണ്. പലരും അപമാനഭാരത്താൽ പുറത്തുപറയാറില്ല. തട്ടിപ്പുകാരുടെ ഡിമാൻഡിനു വഴങ്ങി വലിയ തുകകൾ തിരിച്ചടയ്ക്കും. തിരിച്ചടച്ചാലും തീരുന്നതല്ല ഈ ബാധ്യതയെന്നാണ് അടുത്തകാലത്ത് ഈ തട്ടിപ്പിനിരയായ വ്യക്തികൾ 'മനോരമ'യോടു പറയുന്നത്. ഡിജിറ്റൽ ലോൺ ആപ്പുകള്‍ വിരിക്കുന്ന ഈ തട്ടിപ്പ് വലയിൽപ്പെടാതെ എങ്ങനെ രക്ഷപ്പെടാം? തട്ടിപ്പിന് ഇരയായാൽ എന്താണ് ചെയ്യേണ്ടത്? എങ്ങനെയൊക്കെയാണ് ഈ തട്ടിപ്പിന്റെ വഴികൾ? വിശദമായി വായിക്കാം... 

∙ തുടക്കം കൗതുകം, ഒടുക്കം ഊരാക്കുടുക്ക്

ADVERTISEMENT

വെറുമൊരു കൗതുകത്തിനു മാത്രം വ്യാജവായ്പ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നവർ പോലും എത്തിപ്പെടുന്നത് തട്ടിപ്പിന്റെ ഊരാക്കുടുക്കിലാണ്. ഒരു തവണ വായ്പയെടുത്തിട്ട് തിരിച്ചടച്ചാലും നമ്മൾ ആവശ്യപ്പെടാതെ തന്നെ തന്നെ വലിയ തുകകൾ വീണ്ടുമെത്തിക്കൊണ്ടിരിക്കും. പലരും കടുത്ത മാനസികസമ്മർദത്തിലും വിഷാദത്തിലുമാണ്. തട്ടിപ്പ് അക്കൗണ്ടുകളിൽ നിന്ന് വായ്പ എത്തുന്നു എന്ന കാരണത്താൽ ഇരകളിൽ ചിലരുടെ അക്കൗണ്ടുകളും യുപിഐ ഐഡികളും മരവിപ്പിക്കപ്പെട്ട സംഭവങ്ങളുമുണ്ടായിട്ടുണ്ട്.

വ്യാജ വായ്പാ ആപ്പുകളിൽ നിന്നുള്ള വായ്പ തിരിച്ചടയ്ക്കാത്തതിനെത്തുടർന്ന് ഇരകളായ വ്യക്തികൾക്ക് ലഭിക്കുന്ന ബ്ലാക‍്മെയിൽ മെസേജുകളിൽ ചിലത്. വെർച്വൽ നമ്പറുകളിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന വാട്സാപ് നമ്പറുകളാണ് ഇവർ ഉപയോഗിക്കുന്നത്.

യഥാർഥ സ്ഥാപനങ്ങളുടെ പേര് അനധികൃതമായി ഉപയോഗിച്ച് യാതൊരു നിയമവും പാലിക്കാതെ പ്രവർത്തിക്കുന്നവയാണ് തട്ടിപ്പ് വായ്പ ആപ്പുകൾ. അൻപതോളം വ്യാജ വായ്പ ആപ്പുകളാണ് കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിൽ ആപ്പിൾ ആപ് സ്റ്റോറിന്റെ ടോപ് ലിസ്റ്റിൽ ഇടംപിടിച്ചതെന്ന് രാജസ്ഥാൻ സ്വദേശിയും ഫിൻടെക് വിദഗ്ധനുമായ ബാബുലാൽ പുനിയയുടെ ഗവേഷണത്തിൽ കണ്ടെത്തി. ഗൂഗിൾ പ്ലേ സ്റ്റോറിലാകട്ടെ ഏറ്റവുമധികം ഉപയോക്താക്കളുള്ള 200 ആപ്പുകളിൽ ഇരുപതിലേറെ വ്യാജ വായ്പ ആപ്പുകളാണ്.

∙ വായ്പാ കെണിയിൽ അകപ്പെടുന്നതിങ്ങനെ

1) ഇൻസ്റ്റഗ്രാമിലെ 'പരസ്യ'ക്കെണി

ADVERTISEMENT

ഇൻസ്റ്റഗ്രാമിലെ പരസ്യങ്ങളിലൂടെയാണ് തട്ടിപ്പ് ആപ്പുകളിൽ എത്തിപ്പെട്ടതെന്ന് ഇരകളായ നാലു പേർ 'മനോരമ'യോടു വെളിപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ ഡിജിറ്റൽ വായ്പയെക്കുറിച്ച് ഗൂഗിളിൽ സേർച് ചെയ്തതിനു പിന്നാലെയാണ് ഇവരുടെ ഇൻസ്റ്റയിൽ പരസ്യം വരുന്നത്. തട്ടിപ്പ് ആപ്പുകൾ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് ഹിറ്റാകുന്നതിനു പിന്നിലെ തന്ത്രവും ഈ പരസ്യങ്ങളാണ്. ചെങ്ങന്നൂരുള്ള കണ്ണാട്ട് ഫിൻഗോൾഡ് ഫിനാൻസിന്റെ പേരിൽ ഇറങ്ങിയ 'സൺ കാഷ്' എന്ന വ്യാജ ആപ് പുറത്തുവന്ന് ഒരാഴ്ചയ്ക്കുള്ളിൽ ആപ്പിൾ ആപ് സ്റ്റോറിലെ ഫിനാൻസ് വിഭാഗത്തിൽ 14–ാം സ്ഥാനത്തെത്തി.

വ്യാജ വായ്പാ ആപ്പിൽ തവണ മുടങ്ങിയ 2 വായ്പകളുടെ വിവരങ്ങൾ ആപ്പിൽ മണി ബസ്, സ്പൈഡർമാൻ എന്നീ പേരുകളിൽ നൽകിയിരിക്കുന്നു.

2) ആധാർ മുതൽ സെൽഫി വരെ

പരസ്യത്തിൽ ക്ലിക്ക് ചെയ്ത് ആപ് ഇൻസ്റ്റാൾ ചെയ്താൽ പിന്നീട് റജിസ്ട്രേഷൻ നടപടിക്രമങ്ങളാണ്. ആധാർ, പാൻ, സെൽഫി, ബാങ്ക് അക്കൗണ്ട് എന്നിവ നൽകിയാലുടൻ ഏകദേശം 2,000 രൂപ വീതമുള്ള രണ്ടു വായ്പകൾ അക്കൗണ്ടിലെത്തും. ആപ്പിനുള്ളിൽ സ്പൈഡർമാൻ, അയൺമാൻ, മണി ബസ് തുടങ്ങിയ പേരുകളിലാണ് ഈ വായ്പ അനുവദിക്കുന്നത്. അപേക്ഷിക്കുക പോലും വേണ്ടെന്നോർക്കണം. ജാമ്യത്തിനായി രണ്ടു പേരുടെ ഫോൺ നമ്പറും നൽകണം. പണം തിരിച്ചുകിട്ടിയില്ലെങ്കിൽ ആദ്യഭീഷണി ഇവരുടെ ഫോണിലേക്കാണ്. ഇതിനു പുറമേ ഫോണിലെ നമ്പറുകളും മുഴുവനായി ചോർത്തും. കോണ്ടാക്ട് ലിസ്റ്റ് തന്റെ പക്കലുണ്ടെന്ന ഭീഷണി വകവയ്ക്കാതിരുന്ന ഒരു ഇരയ്ക്ക് ഇതിന്റെ സ്ക്രീൻഷോട്ടാണ് തട്ടിപ്പുകാരൻ അയച്ചുകൊടുത്തത്. ഇരയുടെ ഫോണിൽ 1,020 കോണ്ടാക്ടുകളാണുണ്ടായിരുന്നത്. തട്ടിപ്പുകാരന്റെ സ്ക്രീൻഷോട്ടിലും ഇതേ സംഖ്യ തന്നെയുണ്ടായിരുന്നു!

കോണ്ടാക്റ്റ് ലിസ്റ്റ് പക്കലുണ്ടെന്ന ഭീഷണി വകവയ്ക്കാതിരുന്ന ഒരു ഇരയ്ക്ക് കോണ്ടാക്റ്റുകളുടെ സ്ക്രീൻഷോട്ട് തട്ടിപ്പുകാരൻ അയച്ചുകൊടുത്തപ്പോൾ. ഇരയുടെ ഫോണിൽ 1,020 കോണ്ടാക്റ്റുകളാണുണ്ടായിരുന്നത്. തട്ടിപ്പുകാരന്റെ സ്ക്രീൻഷോട്ടിലും ഇതേ സംഖ്യതന്നെയുണ്ടായിരുന്നു.

3) 'അസർ ട്രേഡേഴ്സ്' വക വായ്പ

ADVERTISEMENT

വായ്പയെന്ന പേരിൽ അക്കൗണ്ടിലേക്ക് തുകയെത്തുന്നത് അസർ ട്രേഡേഴ്സ്, ജൻപഥ് ഇലക്ട്രോണിക്സ്, കെ.കെ.ആനിമൽ ട്രേഡിങ് തുടങ്ങിയ കടലാസ് കമ്പനികളുടെ പേരിലുള്ള വ്യാജ കറന്റ് അക്കൗണ്ടുകളിൽ നിന്നാണ്. ഓരോ തവണയും ഓരോ അക്കൗണ്ടിൽ നിന്നായിരിക്കും പണമെത്തുക. തട്ടിപ്പിൽ നിന്നുള്ള പണം ഇടക്കാലത്തേക്ക് സൂക്ഷിക്കാനുള്ള വ്യാജ 'മ്യൂൾ' അക്കൗണ്ടുകൾ മാത്രമാണിവ. ഇവയുടെ ഉടമയെത്തേടിച്ചെന്നാൽ നിഷ്കളങ്കരായ സാധാരണക്കാരായിരിക്കും പിടിയിലാവുക. സൈബർ തട്ടിപ്പിലൂടെ സമ്പാദിച്ച പണമാണ് ഇത്തരത്തിൽ സാധാരണക്കാർക്ക് കൊള്ളപ്പലിശയ്ക്കു നൽകുന്നത്. ഇക്കാരണത്താലാകണം, ഇരയായ ഒരു വ്യക്തിയുടെ ഗൂഗിൾ പേയിലേക്ക് പണം അയയ്ക്കുന്ന സുഹൃത്തുക്കൾക്ക്– 'This transaction may be risky. For your safety, it cant be completed at this time.' എന്ന അറിയിപ്പ് വന്നിരുന്നു.

വ്യാജ ആപ്പിൽ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിനെത്തുടർന്ന് വ്യക്തികൾക്ക് ലഭിക്കുന്ന സന്ദേശങ്ങളിലൊന്ന്

4) 7 ദിവസം, ഇരട്ടിപ്പലിശ

2,000 രൂപയുടെ ഒരു വായ്പ 7 ദിവസത്തിനുള്ളിൽ 4,500 രൂപയായി തിരിച്ചടയ്ക്കണമെന്നാണ് വ്യവസ്ഥ. ചുരുക്കത്തിൽ 2 വായ്പയായി 4,000 രൂപയാണ് കിട്ടിയതെങ്കിൽ തിരിച്ചടയ്ക്കേണ്ടത് 9,000 രൂപ! അഞ്ചു ദിവസം കഴിയുമ്പോൾ തന്നെ അജ്ഞാത വെർച്വൽ നമ്പറുകളിൽ നിന്ന് പണം തിരിച്ചടയ്ക്കാൻ പറഞ്ഞ് ഭീഷണി കോളുകളെത്തും. ബ്ലോക് ചെയ്താൽ അടുത്ത നമ്പറിൽ നിന്നാകും വിളി. വെർച്വൽ നമ്പറുകളായതിനാൽ തന്നെ ഇവയുടെ ഉടമകളെ കണ്ടെത്തുന്നതും ദുഷ്കരമാണ്. ഏഴു ദിവസത്തിനകം അടച്ചില്ലെങ്കിൽ പിന്നീടുള്ള ഓരോ ദിവസത്തിനും 500 രൂപയാണ് പലിശ.

5) 10 മിനിറ്റിൽ അടുത്ത വായ്പ

പണം തിരിച്ചടയ്ക്കേണ്ടത് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേരിലുള്ള യുപിഐ വിലാസങ്ങളിലേക്കാണ്. ആപ്പിൽ പേയ്മെന്റ് സൗകര്യങ്ങളൊന്നുമില്ല. അടച്ചശേഷം റെഫറൻസ് നമ്പർ ആപ്പിൽ നൽകണം. ഇനി സഹികെട്ട് 9,000 രൂപ അടച്ചുവെന്നു കരുതുക. ചോദിക്കുകയും പറയുകയും ചെയ്യാതെ തന്നെ 10 മിനിറ്റിനകം 3,740 രൂപയുടെ അടുത്ത 2 വായ്പകൾ അക്കൗണ്ടിലെത്തും.

വായ്പ തിരിച്ചടയ്ക്കാത്തവർക്ക് വിവിധ വെർച്വൽ നമ്പറുകളിൽ നിന്നെത്തുന്ന ഭീഷണി കോളുകൾ

6) നഗ്നചിത്രം, ഭീഷണി

അടുത്ത ഏഴു ദിവസത്തിനകം തിരിച്ചടയ്ക്കേണ്ടത് ഏകദേശം 13,600 രൂപയാണെന്നോർക്കണം. അടച്ചില്ലെങ്കിൽ സെൽഫി ചിത്രം മോർഫ് ചെയ്ത് അശ്ലീല അടിക്കുറിപ്പും ചേർത്ത് ഇരയ്ക്ക് അയയ്ക്കും. മറ്റുള്ളവർക്ക് ഇത് അയച്ചുകൊടുക്കുമെന്നായിരിക്കും ഭീഷണി. വകവച്ചില്ലെങ്കിൽ ജാമ്യക്കാരായി നിൽക്കുന്ന ഉറ്റവരുടെ ഫോണിലേക്കായിരിക്കും ഇത് ആദ്യമെത്തുക. തുടർന്ന് കോണ്ടാക്ട് ലിസ്റ്റിലുള്ളവർക്കും. അപമാനഭീതി ഭയന്ന് തിരിച്ചടച്ചാൽ വീണ്ടും തുകകൾ എത്തിക്കൊണ്ടേയിരിക്കും. എത്ര തുകയടച്ചാലും നിങ്ങളുടെ ബാധ്യത വർധിച്ചുകൊണ്ടേയിരിക്കുമെന്നു ചുരുക്കം.

∙ കേരളത്തിലെ സ്ഥാപനങ്ങളും തട്ടിപ്പുകാരുടെ ലക്ഷ്യം

ബജാജ് ഫിനാൻസ്, കണ്ണാട്ട് ഫിൻഗോൾഡ് തുടങ്ങിയ പേരുകേട്ട സ്ഥാപനങ്ങളുടെ പേര് ഉപയോഗിച്ചുള്ള തട്ടിപ്പ് ആപ്പുകൾ കണ്ടെത്തി ദിവസങ്ങൾക്കുള്ളിലാണ് തൃശൂരുള്ള മറ്റൊരു ധനകാര്യസ്ഥാപനത്തിന്റെ പേരും ഇത്തരത്തിൽ ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമായത്. തൃശൂർ പൂവത്തൂരിലുള്ള ‘ലെൻഡിങ് ട്രീ ഹയർ പർച്ചേസ് ആൻഡ് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റ‍ഡ്’ എന്ന ധനകാര്യസ്ഥാപനത്തിന്റെ പേരിൽ ‘ലെൻ‍ഡിങ് ട്രീ’ എന്ന ഐഒഎസ് ആപ് പ്രവർത്തിച്ചിരുന്നു. ഇത് ഫിനാൻസ് വിഭാഗത്തിൽ 177–ാമതായിരുന്നു. പൂവത്തൂരിലുള്ള ഈ സ്ഥാപനത്തിന്റെ അധികൃതരെ വിളിച്ചപ്പോൾ, അവർക്ക് ഇത്തരമൊരു ആപ്പിനെക്കുറിച്ച് അറിയുക പോലുമില്ലായിരുന്നു. തട്ടിപ്പുകാർക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് ലെൻഡിങ് ട്രീ.

തൃശൂർ പൂവത്തൂരിലുള്ള ലെൻഡിങ് ട്രീ എന്ന ധനകാര്യസ്ഥാപനത്തിന്റെ പേരുപയോഗിച്ച് തട്ടിപ്പുകാർ സൃഷ്ടിച്ച വ്യാജ ആപ്.

ഡിജിറ്റൽ വായ്പ നൽകുന്ന ആപ്പുകൾ അതിന്റെ പങ്കാളിയായ ധനകാര്യസ്ഥാപനത്തിന്റെ പേരുപയോഗിക്കണമെന്നത് ആർബിഐ ചട്ടമാണ്. ഈ വ്യവസ്ഥ മറികടക്കാനാണ് സൽപ്പേരുള്ള സ്ഥാപനങ്ങളുടെ പേര് തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. എന്തെങ്കിലും പ്രശ്നമുണ്ടായാലോ, വായ്പയെടുത്തവർ പരാതിയുമായി എത്തുന്നത്, ഇതുമായി ഒരു ബന്ധവുമില്ലാത്ത ധനകാര്യസ്ഥാപനങ്ങളിലേക്കാകും. കണ്ണാട്ട് ഫിനാൻസിന്റെ ഓഫിസിലേക്ക് കഴിഞ്ഞ ദിവസങ്ങളിൽ വായ്പ പാസാക്കണമെന്നു പറഞ്ഞ് കുറേപ്പേർ വിളിച്ചിരുന്നുവത്രേ. പിന്നീടാണ് വ്യാജ ആപ്പിന്റെ കാര്യം സ്ഥാപനമറിയുന്നത്. സൈബർ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് കണ്ണാട്ട് ഫിനാൻസ്.

എയ്സ്മണി (ഇന്ത്യ) ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന ടൂപ് ലോൺ (Toop Loan) ആൻഡ്രോയ്ഡ് ആപ്പിനെക്കുറിച്ച് വ്യാപക പരാതികളാണുയർന്നത്. കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന ഫിൻടെക് സ്ഥാപനമായ എയ്സ്മണിയുടെ ഭാഗമാണിതെന്ന് തെറ്റിദ്ധരിച്ചവരും ഏറെയാണ്. ഈ ആപ് വ്യാജമാണെന്ന് എയ്സ്മണി സ്ഥാപകൻ ജിമ്മിൻ ജെയിംസ് 'മനോരമ'യോടു പറഞ്ഞു. എയ്സ്മണി (ഇന്ത്യ) ലിമിറ്റഡ് എന്ന ഡൽഹിയിലെ സ്ഥാപനത്തെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ അവരുടെ വെബ്സൈറ്റിലെ അറിയിപ്പ് ഇങ്ങനെ–'This has come to our notice that some of fraudsters/digital lenders are using our name and claiming that they are associated with us and are approaching the public for unlawful gains and other fraudulent motives. For the sake of awareness and security, Acemoney(India) Limited strongly advises the public at large to exercise utmost caution while involving in any dealings with such scrupulous and fraudulent websites, mobile applications, Facebook pages, WhatsApp accounts and any other online/ social media account(s).'

∙ ബ്ലാക്മെയിലിൽ പതറരുത്

തട്ടിപ്പിലകപ്പെട്ടാൽ ബ്ലാക്മെയിൽ ഭീഷണിയിൽ പതറരുത്. തട്ടിപ്പുകാരുടെ ഡിമാൻഡുകൾക്ക് വഴങ്ങരുത്. സമൂഹമാധ്യമങ്ങൾ വഴിയും മറ്റും ഉറ്റവരോട് കാര്യം തുറന്നുപറയുക. തട്ടിപ്പ് വായ്പകൾ സിബിൽ സ്കോറിനെ ബാധിക്കില്ല. cybercrime.gov.in വഴി പരാതിയും നൽകുക. അംഗീകൃത ഡിജിറ്റൽ വായ്പാ ആപ്പുകൾ അവരുമായി സഹകരിക്കുന്ന ധനകാര്യസ്ഥാപനത്തിന്റെ പേര് നൽകണമെന്നാണ് ആർബിഐ ചട്ടം. എന്നാൽ ആപ്പിനൊപ്പമുള്ള പേര് വ്യാജമാകാനിടയുള്ളതിനാൽ ധനകാര്യസ്ഥാപനത്തിന്റെ വെബ്സൈറ്റ് പരിശോധിക്കുകയോ അവരെ നേരിട്ട് വിളിച്ചന്വേഷിക്കുകയോ ചെയ്യണം. ഗൂഗിളിലടക്കം ആപ്പിന്റെ പേര് തിരഞ്ഞും ആധികാരികത പരിശോധിക്കണം.

∙ ആപ്പുകൾ റിപ്പോർട്ട് ചെയ്യാൻ

∙ ഗൂഗിൾ പ്ലേ സ്റ്റോർ: bit.ly/gplayreport എന്ന ലിങ്കിൽ പോയി Application package name എന്നതിനു താഴെ ആപ് ലിങ്കിലെ '=id' കഴിഞ്ഞുള്ള ഭാഗം ചേർക്കുക. Reason for flagging  എന്നതിനു താഴെ Unlawful activities തിരഞ്ഞെടുത്ത് വിശദാംശങ്ങളും നൽകുക.

∙ ആപ്പിൾ ആപ് സ്റ്റോർ: പ്രശ്നമുള്ള ആപ്പിന്റെ ചുവടെ 'Report a problem' തിരഞ്ഞെടുക്കുക. അടുത്ത പേജിൽ 'Report a scam or fraud' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

തട്ടിപ്പ് ആപ്പുകളുടെ പരസ്യങ്ങൾ ചൈനയില്‍ നിന്നാണെന്നു വ്യക്തമാക്കുന്ന ഗൂഗിൾ ആഡ് ട്രാൻസ്പെരൻസി റിപ്പോർട്ട്.

∙ ‘പരസ്യ’മായി ചൈനയിൽ നിന്ന്

വ്യാജ വായ്പ ആപ്പുകളുടെ ഓൺലൈൻ പരസ്യങ്ങളിൽ ഏറെയും ഉത്‌ഭവിക്കുന്നത് ചൈന, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്ന്. ഗൂഗിളിൽ പരസ്യം നൽകിയ സ്ഥാപനങ്ങളുടെ വിവരങ്ങൾ സുതാര്യതയ്ക്കായി പ്രസിദ്ധീകരിക്കുന്ന ആഡ് ട്രാൻസ്പെരൻസി പോർട്ടലിലാണ് വിവരങ്ങളുള്ളത്. തട്ടിപ്പ് ആപ്പുകളുടെ ചൈനീസ് ബന്ധം ശരിവയ്ക്കുന്നതാണിത്. ബ്ലൂവിഷൻ ഇന്ററാക്ടീവ് ലിമിറ്റഡ്, പപ്പായ ഗ്രൂപ്പ് ലിമിറ്റഡ്, ഹെ പെൻങ്ഫൈ തുടങ്ങിയ സ്ഥാപനങ്ങളാണ് ഗൂഗിളിൽ ഇത്തരം ആപ്പുകൾക്ക് വൻതുക മുടക്കി പരസ്യം നൽകിയിരിക്കുന്നത്. 'ഇൻസ്റ്റന്റ് ലോൺ' എന്ന് പ്ലേ സ്റ്റോറിൽ തിരഞ്ഞാൽ ഏറ്റവും മുകളിൽ കാണിക്കുന്നത് പരസ്യം നൽകിയ ആപ്പുകളായിരിക്കും.

ഇത്തരത്തിൽ ദൃശ്യമാകുന്ന എഐ ക്രെഡിറ്റ്, ഫ്യൂച്ചർ റുപ്പീ, ക്രെഡിറ്റ് വോലറ്റ്,എൻജോയ് റുപ്പീ, ഹാൻഡികാഷ് തുടങ്ങിയ തട്ടിപ്പ് ആപ്പുകളുടെ പരസ്യക്കാർ ചൈനയിൽ നിന്നുള്ള ഈ കമ്പനികളാണെന്ന് ഫിൻടെക് വിദഗ്ധനായ ബാബുലാൽ പുനിയ പറഞ്ഞു.

ആപ്പിൾ ആപ് സ്റ്റോറിലുണ്ടായിരുന്ന വ്യാജ വായ്പാ ആപ്പുകൾ

മൂന്നു സ്ഥാപനങ്ങളും ചൈന, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്നാണെങ്കിലും ഇവ ഇന്ത്യയിൽ മാത്രമാണ് പരസ്യം നൽകിയിരിക്കുന്നത്. ഇതിൽ ബ്ലൂവിഷൻ ഇന്ററാക്ടീവ് ലിമിറ്റഡ് തന്നെ മൂന്നു ലക്ഷത്തിലേറെ പരസ്യങ്ങൾ നൽകിയിട്ടുണ്ട്. വിവിധ വായ്പാ ആപ്പുകൾ, തട്ടിപ്പ് ഗെയിമുകൾ അടക്കമുള്ളവയുടെ പരസ്യങ്ങളാണ് ഏറെയും. പൈസയ്ക്ക് ആവശ്യമുള്ളവർ പലപ്പോഴും ഓൺലൈൻ വായ്പയുമായി ബന്ധപ്പെട്ട കീവേർഡുകൾ ഗൂഗിളിൽ സെർച്ച് ചെയ്യാറുണ്ട്. ഇതിനു പിന്നാലെയാണ് ഇവരുടെ സമൂഹമാധ്യമാ പേജുകളിലടക്കം ഇവയുടെ പരസ്യം വരുന്നത്.

∙ ഗൂഗിളിന്റെ ചട്ടം തഥൈവ!

60 ദിവസത്തിൽ കുറവ് തിരിച്ചടവ് കാലാവധിയുള്ള വായ്പാ ആപ്പുകൾ അനുവദിക്കില്ലെന്നാണ് ഗൂഗിൾ പറയുന്നത്. ഗൂഗിൾ പ്ലേ സ്റ്റോർ നയത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഈ ചട്ടം കർശനമായി നടപ്പാക്കുന്നുണ്ടെങ്കിൽ എങ്ങനെയാണ് ഏഴു ദിവസം തിരിച്ചടവ് കാലാവധിയുള്ള വായ്പാ ആപ്പുകൾ പ്ലേ സ്റ്റോറിൽ ഹിറ്റായി ഓടുന്നതെന്ന ചോദ്യം ബാക്കിയാണ്. ആപ്പുകൾക്ക് കോൺടാക്റ്റ് ലിസ്റ്റ്, ഗാലറി, സ്റ്റോറേജ് തുടങ്ങിയവയുടെ പെർമിഷനുകൾ നൽകില്ലെന്നും വ്യവസ്ഥയുണ്ട്. ഇതും പാലിക്കപ്പെട്ടില്ല.

 

English Summary : How to Protect Yourself From Fraud Digital Loan Apps - Explained