മരിക്കാൻ വിടരുത്
ഏതാനും ദിവസങ്ങൾക്കകം ഇന്ത്യയ്ക്ക് 76 വയസ്സാവുകയാണ്. ഒരു ‘സ്വതന്ത്രപരമാധികാര രാഷ്ട്ര’മായിട്ടുള്ള ഇന്ത്യയുടെ ജനനം ചരിത്രത്തിലെ അപൂർവതയായിരുന്നു. വിഭജനത്തിന്റെയും വർഗീയകലാപങ്ങളുടെയും പലായനത്തിന്റെയും ആഴമേറിയ മുറിവുകളും നീറ്റലും പേറി നടക്കുന്ന ദശലക്ഷക്കണക്കിനു ജനങ്ങളായിരുന്നു യഥാർഥത്തിൽ, 1947ലെ ഇന്ത്യയുടെ ആത്മാവ്. അങ്ങനെയൊരു അനിശ്ചിതത്വത്തിൽനിന്നു സ്വാതന്ത്ര്യത്തിന്റെയും സാർവത്രിക വോട്ടവകാശത്തിന്റെയും ഭരണഘടനയുടെയും നീതിയുടെയും വിശാലമായ ലോകത്തേക്ക് ഇന്ത്യയെ കൈപിടിച്ചു നടത്തുമ്പോൾ നമ്മുടെ ദേശീയ നേതാക്കളുടെ കയ്യിൽ ഒരേയൊരു മൂലധനം മാത്രമാണുണ്ടായിരുന്നത്: ജാതിമതഭാഷാഭേദമന്യേ എല്ലാ ഇന്ത്യക്കാരിലുമുള്ള അപാരമായ വിശ്വാസം!

യൂറോപ്യൻ ജനതയെ ഒന്നിപ്പിച്ചുനിർത്തി ഒരു ദേശരാഷ്ട്രമാക്കുന്നതിലും എത്രയോ ഇരട്ടി ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു വൈവിധ്യങ്ങളുടെയും അസമത്വത്തിന്റെയും നാടായ ഇന്ത്യയ്ക്ക് അനന്യവും സ്വതന്ത്രവുമായ അസ്ഥിത്വം നൽകുന്നത്. ദാരിദ്ര്യവും നിരക്ഷരതയും കലാപത്തോളം എത്തുന്ന സാമൂഹികവിഭജനവും നിറഞ്ഞുനിന്ന ഒരു രാഷ്ട്രശരീരത്തെ ജീവനാളംപോലെ സംരക്ഷിക്കാൻ ലോകചരിത്രത്തിൽ വേറെ ഉദാഹരണങ്ങളോ പാഠങ്ങളോ ഇല്ലായിരുന്നു. ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം കിട്ടിയ പല രാജ്യങ്ങളിലും ഇന്നു ജനാധിപത്യം തകർന്നടിഞ്ഞുകഴിഞ്ഞു. എന്നിട്ടും, ഇന്ത്യ ജനാധിപത്യരാഷ്ട്രമായി 75 കൊല്ലം നിലനിന്നു എന്നതു സമാനതകളില്ലാത്ത പ്രതിഭാസമാണ്. ഇന്ത്യ എന്ന ആധുനിക മതനിരപേക്ഷ രാഷ്ട്രത്തെ ഇന്നാട്ടിലെ ഓരോരുത്തരുടെയും സ്വപ്നവും പ്രതീക്ഷയും ആശയവുമാക്കി രൂപപ്പെടുത്തിയെടുക്കാൻ നമ്മുടെ രാഷ്ട്രശിൽപികൾക്കു കഴിഞ്ഞതാണ് അതിനു കാരണം. ആ സ്വപ്നത്തിലേക്കുള്ള യാത്രയിൽ വിഭജനത്തിന്റെ വിദൂര ഓർമകൾ പോലും നമ്മൾ മറന്നു.
ഇന്ത്യയിൽ ജീവിക്കുന്ന ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയും പാഴ്സിയും ജൈനനും ജൂതനുമെല്ലാം ഒരേ പൈതൃകം പേറുന്ന തുല്യവ്യക്തികൾ ആണെന്ന ഉദാത്തമായ ജനാധിപത്യബോധത്തിനു മുകളിലാണ് അവർ രാഷ്ട്രനിർമാണം നടത്തിയത്. ‘നാനൂറു മില്യൻ വ്യത്യസ്ത മനുഷ്യരുടെ വിചാരവും ചിന്തയും വികാരവും’ ആയിട്ടാണ് നെഹ്റു ഇന്ത്യയെ നിർവചിച്ചത്. അല്ലാതെ, മത-സാമുദായിക സംഘടനകളുടെ ഒരു കോൺഫെഡറേഷൻ ആയിട്ടല്ല. ഭൂരിപക്ഷകേന്ദ്രീകൃതമല്ലാത്ത, ഏകാശിലാത്മകമല്ലാത്ത ഒരു ബഹുസ്വരഇന്ത്യ! വാസ്തവത്തിൽ, സമത്വത്തിലും മതനിരപേക്ഷതയിലും ആധുനികതയിലും ഊന്നിയ ഈ അനന്യമായ ഇന്ത്യൻ വ്യക്തിത്വമാണ് നമ്മുടെ ശക്തിയും സൗന്ദര്യവും അതിജീവനമന്ത്രവും.
എന്നാൽ, വൈവിധ്യങ്ങളുടെ ആഘോഷങ്ങളിൽനിന്ന് ഏകത്വത്തിന്റെ പട്ടാഭിഷേകത്തിലേക്കാണോ നമ്മുടെ യാത്രയെന്നു സംശയിക്കേണ്ട വിധത്തിലാണ് വർത്തമാനകാല ഇന്ത്യയിലെ സംഭവവികാസങ്ങൾ. ‘ഒരു ഭാഷ, ഒരു രാഷ്ട്രം, ഒരു സംസ്കാരം, ഒരു പാർട്ടി, ഒരു നിയമം, ഒരു നേതാവ്’ എന്ന അപകടകരവും അപക്വവുമായ മുദ്രാവാക്യത്തിന് അതിവേഗത്തിൽ പൊതുസമ്മതി ലഭിക്കുന്നു. അതോടൊപ്പം, അപരവൽക്കരണത്തിന്റെയും ഭൂരിപക്ഷവംശീയതയുടെയും ഉപോൽപന്നമായ ‘വെറുപ്പ്’ പ്ലേഗ് പോലെ അതിവേഗം പടർന്നുപിടിക്കുകയാണ്. നിറഞ്ഞു തുളുമ്പുന്ന ഈ വെറുപ്പാണ് മണിപ്പുരിലും ഹരിയാനയിലും നാടിന്റെ മറ്റു പല ഭാഗങ്ങളിലും വംശീയകലാപങ്ങളുണ്ടാക്കുന്നത്.
ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റ്തന്നെ വിഭജനപ്രത്യയശാസ്ത്രത്തിന് അനുസൃതമായ പൊതുബോധം ഉണ്ടാക്കാൻ പല മാർഗങ്ങളിലൂടെ ശ്രമിക്കുന്നു എന്നതാണ് നമ്മൾ ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. എന്നിട്ടും, നിശ്ശബ്ദതയുടെയും ഭയത്തിന്റെയും ‘രാഷ്ട്രീയസംസ്കാരം’ ശരാശരി ഇന്ത്യക്കാരന്റെ ജീവനകലയായി മാറിക്കഴിഞ്ഞു. നീതിയുടെയും നിയമവാഴ്ചയുടെയും മനുഷ്യാവകാശങ്ങളുടെയും മേലുള്ള അന്യായമായ കടന്നുകയറ്റങ്ങളെയൊക്കെ ചോദ്യം ചെയ്യാതെ നിസ്സംഗമായി നോക്കി നിൽക്കുന്നതു സ്വാഭാവികതയായി. നീതിബോധത്തിനും ബഹുസ്വരതയ്ക്കും മുകളിൽ ഉന്മാദത്തോളമെത്തുന്ന അതിതീവ്രദേശീയതയെയും ഹിംസാത്മകമായ നായകബിംബങ്ങളെയും പ്രതിഷ്ഠിക്കുമ്പോൾ അടർന്നുപോകുന്നത് നാം ഇതുവരെ കാത്തുസൂക്ഷിച്ച ജനാധിപത്യബോധത്തിന്റെയും ജനകീയസമരങ്ങളുടെയും ഉദാത്തമായ അടിത്തറയാണ്.
ഇന്ത്യൻ ജനാധിപത്യത്തിനു സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ അസാധാരണമായ രാസമാറ്റങ്ങൾ രാജ്യാന്തരതലത്തിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. ആഗോളതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഫ്രീഡം ഹൗസിന്റെ കഴിഞ്ഞ മൂന്നു റിപ്പോർട്ടുകളിലും ഇന്ത്യ പൂർണസ്വതന്ത്രരാജ്യങ്ങളുടെ പട്ടികയിൽനിന്നു ഭാഗികസ്വതന്ത്രരാജ്യങ്ങളുടെ പട്ടികയിലേക്കു തരംതാഴ്ത്തപ്പെട്ടിരിക്കുകയാണ്. ജനാധിപത്യപാതയിൽ നിന്നുള്ള ഇന്ത്യയുടെ ഈ വീഴ്ച ‘ജനാധിപത്യസംസ്കാരത്തിന്’ തന്നെ തകർച്ചയുണ്ടാക്കുന്ന ‘നിരാശാജനകമായ വഴിത്തിരിവ്’ എന്നാണു ഫ്രീഡം ഹൗസ് വിശേഷിപ്പിച്ചത്.
ഈ തകർച്ചയെ അതിജീവിക്കണമെങ്കിൽ ആളിക്കത്തുന്ന വർഗീയ രാഷ്ട്രീയത്തിനു മുകളിൽ വെള്ളം കോരിയൊഴിച്ചു തണുപ്പിക്കുകയും മതസൗഹാർദം ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുകയും ‘വെറുപ്പിന്റെ’ അപകടകരമായ പ്രത്യയശാസ്ത്രത്തെ അതിശക്തമായി എതിർക്കുകയും വേണം. ബഹുസ്വരത ആശയതലത്തിൽനിന്നു നിത്യജീവിതത്തിൽ സ്വാധീനം ചെലുത്തുന്ന ഘടകമായി മാറണമെങ്കിൽ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിനപ്പുറമുള്ള സംസ്കാരിക- രാഷ്ട്രീയ പ്രവർത്തനങ്ങൾ നിരന്തരമായി നടത്തേണ്ടതുണ്ട്. ഈ യുദ്ധത്തിൽ പ്രതിപക്ഷം തോറ്റുപോകുന്നത് അങ്ങനെയൊരു ‘ബദൽ ആഖ്യാനം’ കൃത്യമായി ഏറ്റെടുക്കാൻ അവർക്കു കഴിയാത്തതുകൊണ്ടാണ്.
യാഥാസ്ഥിതിക ചിന്തയുടെയും ബ്രിട്ടിഷ് രാജാധികാരത്തിന്റെയും വലിയ പ്രവാചകനായിരുന്ന എഡ്മണ്ട് ബർക്കും മനുഷ്യാവകാശങ്ങളുടെ അതിശക്തനായ വക്താവായിരുന്ന തോമസ് പെയ്നും തമ്മിൽ മനുഷ്യാവകാശങ്ങളെക്കുറിച്ചു നടത്തിയ പ്രശസ്തമായ സംവാദത്തിൽ, രാജാധികാരത്തെ അനുകൂലിച്ചു സംസാരിച്ച ബർക്കിനു മറുപടിയായി തോമസ് പെയ്ൻ പറയുന്ന പ്രശസ്തമായ വാചകമുണ്ട്. ‘കൊഴിഞ്ഞുപോകുന്ന തൂവലുകളെക്കുറിച്ചു വേദനിക്കുന്ന നമ്മൾ മരിച്ചുകൊണ്ടിരിക്കുന്ന പക്ഷിയെ മറന്നുപോകുന്നു’ (We pity the plumage, but forget the dying bird) എന്നായിരുന്നു അത്. സമകാലിക ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രസക്തമാണ് ആ വാക്കുകൾ. വർഗീയമായി വിഭജിക്കപ്പെട്ട സാമൂഹികഭൂമികയിൽ നിന്നുകൊണ്ട് എങ്ങനെയാണ് ബഹുസ്വരതയുടെയും മനുഷ്യാവകാശങ്ങളുടെയും ജനാധിപത്യസംവാദങ്ങളുടെയും ഇടം വീണ്ടെടുക്കേണ്ടത് എന്നു ഗൗരവകരമായി ചിന്തിക്കുകയാണു വേണ്ടത്.
അതിനുപകരം, നമ്മുടെ പ്രതിപക്ഷപാർട്ടികൾ ഇപ്പോഴും പരസ്പരം കുറ്റപ്പെടുത്തുന്നതിൽ അഭിരമിക്കുകയാണ്. ഒരുപക്ഷേ, അപകടം തിരിച്ചറിയുമ്പോഴേക്കും നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങൾക്കും ജനാധിപത്യസംസ്കാരത്തിനും ചരമഗീതം എഴുതേണ്ടിവന്നേക്കാം. ഇന്നു നമുക്കാവശ്യം മൂന്നു ഘടകങ്ങളിൽ ഊന്നിയ ജനകീയമായ ബദൽ ആഖ്യാനമാണ്: ഗാന്ധിജിയുടെ സംവേദനാത്മകവും ലളിതവുമായ ഭാഷ, നെഹ്റുവിന്റെ ആധുനികവും മതനിരപേക്ഷവും ശാസ്ത്രീയവുമായ രാഷ്ട്രഭാവന, അംബേദ്‌കർ മുന്നോട്ടുവച്ച ഭരണഘടനാ ധാർമികതയുടെയും മൈത്രിയുടെയും വിട്ടുവീഴ്ചയില്ലാത്ത പ്രയോഗവൽക്കരണം. ഈ മൂന്നു ഘടകങ്ങളിൽ ഊന്നിയ രാഷ്ട്രീയ-സാംസ്കാരികപ്രവർത്തനങ്ങളിലൂടെ വിശാലമായ ദേശഭാവനകളെയും ആധുനികരാഷ്ട്രബോധത്തെയും വീണ്ടെടുക്കാനാണ് നമ്മൾ ശ്രമിക്കേണ്ടത്.
English Summary : Prathivadham Column on India's Journey From Diversity to Monotony