ഉപതിരഞ്ഞെടുപ്പ് പ്രതീക്ഷിച്ചതാണെങ്കിലും ഇത്ര പെട്ടെന്ന് ഉണ്ടാവുമെന്ന് പുതുപ്പള്ളിയിലെ ജനം കരുതിയില്ല. കേരളം ഓണത്തിരക്കിൽ അമരുന്ന ദിവസങ്ങളിൽ ഇവിടെയുള്ള കവലകളിൽ, രണ്ടുപേർ കൂടിക്കാണുന്ന ഇടത്തെല്ലാം ചർച്ച തിരഞ്ഞെടുപ്പിനെ കുറിച്ചാണ്. വോട്ട് തേടിയുള്ള സ്ഥാനാർഥികളുടെ പ്രചാരണം പോലെയായിരുന്നു ഞങ്ങളുടെ ഈ യാത്രയും. വോട്ട് നൽകണമെന്ന് സ്ഥാനാർഥി ചോദിക്കുമ്പോൾ എന്തിനു വോട്ട് നൽകുന്നു എന്ന ചോദ്യത്തിൽ തുടങ്ങി പുതുപ്പള്ളിക്കാരുടെ മനസ്സറിയാനുള്ള യാത്ര. ചായപ്പീടികയിലെയും കവലകളിലെയും ആളുകളെ മാത്രം കേന്ദ്രീകരിക്കാതെ, പതിവുരീതികളിൽനിന്നു മാറി ഗ്രാമങ്ങളിലെ ഉൾവഴികളിൽ ഒറ്റയ്ക്കും, രണ്ടും മൂന്നും പേരുടെ കൂട്ടങ്ങളെ നേരിട്ടു കാണാനാണ് ശ്രമിച്ചത്. 53 വര്‍ഷം തങ്ങളുടെ ജനപ്രതിനിധിയായ ആൾ പാതിവഴിയിൽ ഓർമയായ വിടവ് നികത്താനുള്ള തിരഞ്ഞെടുപ്പ്, അവിടെ എന്തൊക്കെയാവും ചർച്ചയാവുന്നതെന്ന് നേരിട്ട് അറിയാൻ, കേൾക്കാൻ മണിക്കൂറുകളെടുത്തു. പുതുപ്പള്ളി മണ്ഡലത്തിലെ പ്രധാന ഭാഗങ്ങളിലൂടെ സഞ്ചരിച്ചാണ് ഒടുവിൽ ഈ യാത്ര അവസാനിച്ചത്.

ഉപതിരഞ്ഞെടുപ്പ് പ്രതീക്ഷിച്ചതാണെങ്കിലും ഇത്ര പെട്ടെന്ന് ഉണ്ടാവുമെന്ന് പുതുപ്പള്ളിയിലെ ജനം കരുതിയില്ല. കേരളം ഓണത്തിരക്കിൽ അമരുന്ന ദിവസങ്ങളിൽ ഇവിടെയുള്ള കവലകളിൽ, രണ്ടുപേർ കൂടിക്കാണുന്ന ഇടത്തെല്ലാം ചർച്ച തിരഞ്ഞെടുപ്പിനെ കുറിച്ചാണ്. വോട്ട് തേടിയുള്ള സ്ഥാനാർഥികളുടെ പ്രചാരണം പോലെയായിരുന്നു ഞങ്ങളുടെ ഈ യാത്രയും. വോട്ട് നൽകണമെന്ന് സ്ഥാനാർഥി ചോദിക്കുമ്പോൾ എന്തിനു വോട്ട് നൽകുന്നു എന്ന ചോദ്യത്തിൽ തുടങ്ങി പുതുപ്പള്ളിക്കാരുടെ മനസ്സറിയാനുള്ള യാത്ര. ചായപ്പീടികയിലെയും കവലകളിലെയും ആളുകളെ മാത്രം കേന്ദ്രീകരിക്കാതെ, പതിവുരീതികളിൽനിന്നു മാറി ഗ്രാമങ്ങളിലെ ഉൾവഴികളിൽ ഒറ്റയ്ക്കും, രണ്ടും മൂന്നും പേരുടെ കൂട്ടങ്ങളെ നേരിട്ടു കാണാനാണ് ശ്രമിച്ചത്. 53 വര്‍ഷം തങ്ങളുടെ ജനപ്രതിനിധിയായ ആൾ പാതിവഴിയിൽ ഓർമയായ വിടവ് നികത്താനുള്ള തിരഞ്ഞെടുപ്പ്, അവിടെ എന്തൊക്കെയാവും ചർച്ചയാവുന്നതെന്ന് നേരിട്ട് അറിയാൻ, കേൾക്കാൻ മണിക്കൂറുകളെടുത്തു. പുതുപ്പള്ളി മണ്ഡലത്തിലെ പ്രധാന ഭാഗങ്ങളിലൂടെ സഞ്ചരിച്ചാണ് ഒടുവിൽ ഈ യാത്ര അവസാനിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉപതിരഞ്ഞെടുപ്പ് പ്രതീക്ഷിച്ചതാണെങ്കിലും ഇത്ര പെട്ടെന്ന് ഉണ്ടാവുമെന്ന് പുതുപ്പള്ളിയിലെ ജനം കരുതിയില്ല. കേരളം ഓണത്തിരക്കിൽ അമരുന്ന ദിവസങ്ങളിൽ ഇവിടെയുള്ള കവലകളിൽ, രണ്ടുപേർ കൂടിക്കാണുന്ന ഇടത്തെല്ലാം ചർച്ച തിരഞ്ഞെടുപ്പിനെ കുറിച്ചാണ്. വോട്ട് തേടിയുള്ള സ്ഥാനാർഥികളുടെ പ്രചാരണം പോലെയായിരുന്നു ഞങ്ങളുടെ ഈ യാത്രയും. വോട്ട് നൽകണമെന്ന് സ്ഥാനാർഥി ചോദിക്കുമ്പോൾ എന്തിനു വോട്ട് നൽകുന്നു എന്ന ചോദ്യത്തിൽ തുടങ്ങി പുതുപ്പള്ളിക്കാരുടെ മനസ്സറിയാനുള്ള യാത്ര. ചായപ്പീടികയിലെയും കവലകളിലെയും ആളുകളെ മാത്രം കേന്ദ്രീകരിക്കാതെ, പതിവുരീതികളിൽനിന്നു മാറി ഗ്രാമങ്ങളിലെ ഉൾവഴികളിൽ ഒറ്റയ്ക്കും, രണ്ടും മൂന്നും പേരുടെ കൂട്ടങ്ങളെ നേരിട്ടു കാണാനാണ് ശ്രമിച്ചത്. 53 വര്‍ഷം തങ്ങളുടെ ജനപ്രതിനിധിയായ ആൾ പാതിവഴിയിൽ ഓർമയായ വിടവ് നികത്താനുള്ള തിരഞ്ഞെടുപ്പ്, അവിടെ എന്തൊക്കെയാവും ചർച്ചയാവുന്നതെന്ന് നേരിട്ട് അറിയാൻ, കേൾക്കാൻ മണിക്കൂറുകളെടുത്തു. പുതുപ്പള്ളി മണ്ഡലത്തിലെ പ്രധാന ഭാഗങ്ങളിലൂടെ സഞ്ചരിച്ചാണ് ഒടുവിൽ ഈ യാത്ര അവസാനിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉപതിരഞ്ഞെടുപ്പ് പ്രതീക്ഷിച്ചതാണെങ്കിലും ഇത്ര പെട്ടെന്ന് ഉണ്ടാവുമെന്ന് പുതുപ്പള്ളിയിലെ ജനം കരുതിയില്ല.  കേരളം ഓണത്തിരക്കിൽ അമരുന്ന ദിവസങ്ങളിൽ ഇവിടെയുള്ള കവലകളിൽ, രണ്ടുപേർ കൂടിക്കാണുന്ന ഇടത്തെല്ലാം ചർച്ച തിരഞ്ഞെടുപ്പിനെ കുറിച്ചാണ്. വോട്ട് തേടിയുള്ള സ്ഥാനാർഥികളുടെ പ്രചാരണം പോലെയായിരുന്നു ഞങ്ങളുടെ ഈ യാത്രയും. വോട്ട് നൽകണമെന്ന് സ്ഥാനാർഥി ചോദിക്കുമ്പോൾ എന്തിനു വോട്ട് നൽകുന്നു എന്ന ചോദ്യത്തിൽ തുടങ്ങി പുതുപ്പള്ളിക്കാരുടെ മനസ്സറിയാനുള്ള യാത്ര.

ചായപ്പീടികയിലെയും കവലകളിലെയും ആളുകളെ മാത്രം കേന്ദ്രീകരിക്കാതെ, പതിവുരീതികളിൽനിന്നു മാറി  ഗ്രാമങ്ങളിലെ ഉൾവഴികളിൽ ഒറ്റയ്ക്കും, രണ്ടും മൂന്നും പേരുടെ കൂട്ടങ്ങളെ നേരിട്ടു കാണാനാണ് ശ്രമിച്ചത്. 53 വര്‍ഷം തങ്ങളുടെ ജനപ്രതിനിധിയായ ആൾ പാതിവഴിയിൽ ഓർമയായ വിടവ് നികത്താനുള്ള തിരഞ്ഞെടുപ്പ്, അവിടെ എന്തൊക്കെയാവും ചർച്ചയാവുന്നതെന്ന് നേരിട്ട് അറിയാൻ, കേൾക്കാൻ മണിക്കൂറുകളെടുത്തു. പുതുപ്പള്ളി മണ്ഡലത്തിലെ പ്രധാന ഭാഗങ്ങളിലൂടെ സഞ്ചരിച്ചാണ് ഒടുവിൽ ഈ യാത്ര അവസാനിച്ചത്.

പള്ളിക്കത്തോട്ടിൽ വോട്ട് ചർച്ചയിൽ പങ്കെടുത്ത ടയറുകടയിലെ ജീവനക്കാരൻ. (ചിത്രം: മനോരമ)
ADVERTISEMENT

എത്ര മനോഹരമായിട്ടാണ് പുതുപ്പള്ളിക്കാർ രാഷ്ട്രീയം പറയുന്നത്. പച്ചയായ രാഷ്ട്രീയം മടിക്കാതെ പറഞ്ഞവർ. വിദഗ്ധമായി പൊതിഞ്ഞു സംസാരിച്ചവര്‍,  അതിൽ വിജയിച്ചവരും പാതിവഴിയിൽ മനസ്സിലെ രാഷ്ട്രീയം പുറത്തുവന്നവരും. പുതുപ്പള്ളിക്കാരെ കുറിച്ച് പറയുമ്പോൾ എതിരാളിയുടെ പേര് പറയുമ്പോഴും വിനയത്തോടെ സംസാരിക്കുന്നു എന്നതാണ് കാണാനായ ഒരു പ്രത്യേകത. ആദ്യമായി വോട്ട് രേഖപ്പെടുത്താൻ തയാറെടുത്തിരിക്കുന്ന യുവാവ് മുതൽ നടക്കാനാവാത്തതിനാൽ വോട്ട് ചെയ്യാൻ പോവാനാവില്ലല്ലോ എന്ന് പരിഭവപ്പെടുന്നവർ വരെ മനോരമ ഓൺലൈൻ പ്രീമിയവുമായി സംസാരിച്ചു. 

∙ വികസനം ചർച്ചയാക്കിയ വിദ്യാർഥികൾ

നാളത്തെ തലമുറ ഇന്ന് എങ്ങനെ ചിന്തിക്കുന്നു എന്നറിയണമല്ലോ? യാത്ര ആരംഭിച്ചത് പുതുപ്പള്ളിയിലെ കോളജിൽനിന്നുമായിരുന്നു. പാമ്പാടിയിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (ആർഐടി) മുന്നിൽ. അവിടെ എത്തുമ്പോൾ ഒരു സംഘം വിദ്യാർഥികൾ എസ്എഫ്ഐയുടെ കൊടിയും പിടിച്ചു നിൽക്കുകയാണ്. പ്രചാരണത്തിനുള്ള യാത്രയാണെന്ന് കരുതി അടുത്തെത്തിയപ്പോൾ അതല്ല വിഷയം. സ്വകാര്യ ബസുകളുടെ കൺസഷൻ വിഷയവുമായിട്ടാണ് പ്രതിഷേധം. അവിടെ എത്തിയ പൊലീസ് ഉദ്യോഗസ്ഥനോട് കാര്യങ്ങളെല്ലാം പറഞ്ഞ് തീർത്ത ശേഷമാണ് അവർ തിരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിച്ചത്. 

ചിത്രം∙ മനോരമ

വോട്ടവകാശം നേടിയ പത്തോളം വിദ്യാർഥികളുണ്ടെങ്കിലും അവരാരും പുതുപ്പള്ളി മണ്ഡലത്തിലുള്ളവരല്ല. രാജീവ് ഗാന്ധി വധിക്കപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ ഓർമയ്ക്കായി രാജ്യത്ത് ആദ്യമായി സ്ഥാപിക്കപ്പെട്ട കോളജിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു പഠിക്കാനെത്തിയവർ. വിദ്യാർഥികൾ ഊന്നൽ നൽകുന്നത് വികസനത്തിനാണെന്നു മനസ്സിലായി. 

ADVERTISEMENT

∙ സർക്കാരിനെ വിലയിരുത്തിയാൽ ആർക്കാകും നേട്ടം?

ഈ നാട്ടിൽ വികസനം കുറവാണെന്ന് മറ്റു ജില്ലകളിൽനിന്ന് പുതുപ്പള്ളിയിൽ പഠിക്കാനെത്തിയ വിദ്യാർഥികൾ പറഞ്ഞത് ശരിയാണോ? ആരോടാണ് ഇതൊന്നു ചോദിക്കാനാവുക? ആർഐടിയിൽനിന്നു മടങ്ങും വഴിയാണ് പാമ്പാടി എട്ടാം മൈൽ ഭാഗത്തെ ഓട്ടോ സ്റ്റാൻഡ് കണ്ടത്. നിരനിരയായി നിർത്തിയിട്ട പത്തോളം ഓട്ടോകൾ. പക്ഷേ ഡ്രൈവർമാരായി രണ്ടോ മൂന്നോ പേർ മാത്രം. അവരിൽ ജെയിംസും കുഞ്ഞുമോനും കാര്യമവതരിപ്പിച്ചപ്പോൾ തന്നെ വാചാലരായി. 

പാമ്പാടി എട്ടാം മൈൽ ഭാഗത്തെ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാർ. (ചിത്രം: മനോരമ)

ഉപതിരഞ്ഞെടുപ്പിൽ ജനവികാരം പ്രതിഫലിക്കും എന്ന വിശ്വാസക്കാരനാണ് ജെയിംസ്. ഉമ്മൻചാണ്ടി 53 വർഷമായി പുതുപ്പള്ളിയുടെ പ്രതിനിധിയാണ്. ഇതിൽ പല ആക്ഷേപം പലരും പറയുന്നെങ്കിലും ഇത്രയും നാൾ എംഎൽഎ ആയിരുന്നതിലും ഒരു പ്രത്യേകതയുണ്ടല്ലോ എന്നാണ് ജെയിംസ് ചോദിക്കുന്നത്. നല്ല രീതിയിൽ ചിന്തിക്കുന്നവർ ഇപ്പോഴത്തെ സർക്കാരിനെ വിലയിരുത്തും. 

ചാനൽ ചർച്ചകളിൽ പഠിച്ചെത്തി പറയുന്നതു പോലെയാണ് കൊച്ചുമോൻ സംസാരിക്കുന്നത്. സർക്കാരിന്റെ  പ്രവർത്തനത്തെ വിലയിരുത്തി മൂന്ന് വീഴ്ചകളാണ് അദ്ദേഹം വിശദീകരിക്കുന്നത്. ഒന്നാമതായി മൊത്തം അഴിമതി, രണ്ടാമത് വിലക്കയറ്റം, മൂന്നാമത് സ്വജനപക്ഷപാതം. അവസാനം പറഞ്ഞത് ഒന്നുകൂടി വിശദീകരിച്ച് സ്വന്തക്കാർക്ക് ജോലി നൽകിയ സംഭവങ്ങളും ചേർത്തു പറഞ്ഞു. വികസനത്തെ കുറിച്ചുള്ള ചോദ്യത്തിനും ഇവർക്ക് രണ്ടുപേര്‍ക്കും ഒരേ ഉത്തരം. ആവശ്യമുള്ളതെല്ലാം ഇവിടെയുണ്ട്. പിന്നെ റോഡിന് വീതികുറവാണ്. അതു മാത്രമാണ് പ്രശ്നം. 

ADVERTISEMENT

∙ ‘രാഷ്ട്രീയമല്ല പറയാനുള്ളത്; സ്കൂട്ടർ വന്നു പണി പോയി’ 

'വലതു' വശം ചേർന്ന് നിർത്തിയിട്ട ഓട്ടോ സ്റ്റാൻഡിൽനിന്നുമുള്ള യാത്ര പിന്നെയും ചെന്നു നിന്നത് മറ്റൊരു ഓട്ടോ സ്റ്റാൻഡിൽ. മനസ്സു തുറന്ന് സംസാരിക്കാൻ ഓട്ടോചേട്ടൻമാർ മടികാട്ടാത്തതാണ് വീണ്ടും അവിടേക്കു നടക്കാൻ പ്രേരിപ്പിച്ചത്. വെള്ളൂർ ഭാഗത്തെ ഓട്ടോസ്റ്റാൻഡിലും ഓട്ടോകളുടെ നീണ്ട നിര. മരത്തണലിൽ വിശ്രമിക്കുകയാണ് ഇവിടുത്തെ ചേട്ടൻമാർ. സംസാരിച്ച് തുടങ്ങിയപ്പോഴേ തിരഞ്ഞെടുപ്പൊന്നുമല്ല ചർച്ചാ വിഷയം. ഇങ്ങനെ പോയാൽ എങ്ങനെ ജീവിക്കും എന്നതാണ്  പങ്കുവച്ചത്. 

നാട്ടിൽ എല്ലാവർക്കും സ്കൂട്ടറായി. അതോടെ ഓട്ടോയുടെ ഓട്ടം കുറഞ്ഞുവെന്നാണ് പരാതി. ഭർത്താവ് ജോലിയും കഴിഞ്ഞു തിരിച്ച് ബസിറങ്ങുമ്പോൾ സ്കൂട്ടറിൽ ഭാര്യയെത്തും കൊണ്ടുപോവാൻ. ഭാര്യയാണ് ജോലിക്കു പോകുന്നതെങ്കിൽ ഭർത്താവ് വരും. സ്കൂട്ടർ വന്നു പണി പോയ അവസ്ഥയാണിപ്പോൾ. 40 രൂപയുടെ ഓട്ടം കിട്ടിയാൽ അതിൽ 25 രൂപയും ഡീസലിനും മറ്റു ചെലവുകൾക്കുമായി പോകും. വഴി മുഴുവൻ പോയിക്കിടക്കുകയാണ്. അപ്പോൾ അവിടെ ഒരു വികസന പ്രശ്നമില്ലേ...

വോട്ട് ചർച്ചയ്ക്കിടെ പച്ചക്കറികടയിൽ കണ്ടുമുട്ടിയ വോട്ടർ. (ചിത്രം: മനോരമ)

ജീവിത പ്രശ്നം തിരിഞ്ഞെടുപ്പ് ചർച്ചയെ വിഴുങ്ങുമെന്ന തോന്നലിൽ ഇടപെട്ടു. നികുതി കൂടുതൽ, എണ്ണവില കൂടുതൽ, സ്പെയർ പാർട്സ് വില കൂടുതൽ... കൂടുക കൂടുക അതുമാത്രമേ ഉള്ളൂ....  ഇങ്ങോട്ട് കിട്ടുന്നത് മാത്രം കുറവും. ജീവിക്കാൻ പറ്റാത്ത അവസ്ഥ. ജനത്തിന്റെ അവസാനമില്ലാത്ത പരാതിയും പരിഭവവും തുടരുകയാണ്. 

∙ ‘‘മൂന്നു ജോലി ചെയ്തിട്ടും ജീവിക്കാനാകുന്നില്ല’’ 

‘‘റബർ വെട്ടുന്നു, കറവപ്പശുവിനെ വളർത്തുന്നു, പിന്നെ ഓട്ടോ ഓടിക്കും. ഞാൻ മൂന്ന് ജോലികളാണ് ഒരു ദിവസം ചെയ്യുന്നത്. എന്നിട്ടും ജീവിക്കാൻ ബുദ്ധിമുട്ടാണ്.  കഷ്ടപ്പാട് മാത്രമാണ് ബാക്കി. ഒരു ദിവസം മുഴുവൻ ഓടിയാൽ ലഭിക്കുന്നത് 600 രൂപയാണ്. അതിന് ഒരു കിലോ മത്തിയും ഡീസൽ ചെലവും കഴിഞ്ഞാൽ പിന്നെ കാശൊന്നും കയ്യിൽ കാണില്ല. 600 രൂപതന്നെ കിട്ടാറില്ല. വീട്ടിൽ ബാക്കിയാർക്കും ജോലിയില്ല. പശുവിനെ വളർത്തിയാലും ജീവിക്കാനാവില്ല. തീറ്റ വിലയൊക്കെ വല്ലാതെ വർധിച്ചു. 

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനു വേണ്ടിയുള്ള ചുമരെഴുത്ത് (ചിത്രം: മനോരമ)

റബർ ടാപ്പിങ്ങിന് പാതിരാത്രി എഴുന്നേറ്റ് പോയി മണിക്കൂറുകൾ കഷ്ടപ്പെട്ടാലാണ് മുന്നൂറ് രൂപ ലഭിക്കുന്നത്. എല്ലാ മേഖലയും തകർന്നിരിക്കുകയാണ്. എന്തെങ്കിലും ആവശ്യം വന്നാൽ ബ്ലേഡുകാരിൽനിന്ന് വാങ്ങേണ്ടി വരും, അങ്ങനെ കടക്കാരനായി മാറും. ഓണം വരികയാണ്. എല്ലാവർക്കും വസ്ത്രങ്ങൾ വാങ്ങണമെങ്കിൽതന്നെ പതിനായിരം രൂപ വേണം. എവിടെനിന്ന് ഉണ്ടാക്കുവാനാണ് ഇതെല്ലാം’’. ഓട്ടോസ്റ്റാന്‍ഡിൽ കണ്ട പ്രായമേറിയ ഒരു ചേട്ടൻ മനസ്സു തുറന്നപ്പോൾ പിന്നെ തിരഞ്ഞെടുപ്പിനെ കുറിച്ചു ചോദിക്കാനേ തോന്നിയില്ല.   

∙ ട്വന്റി 20ക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നു?

വെള്ളൂരിലെ ഓട്ടോ ചേട്ടൻമാർക്ക് രാഷ്ട്രീയമില്ലേ എന്നു സംശയിച്ച് നിന്നപ്പോഴാണ് കൂട്ടത്തിൽനിന്ന് ഈ വാക്കുകൾ ഉയർന്നത്. ട്വന്റി20യൊക്കെ ഭരിക്കുന്ന പഞ്ചായത്തുകളിൽ പത്തും ഇരുപതും കോടിയാണ് ബാക്കികിടക്കുന്നത്. അതെങ്ങനെ സംഭവിക്കുന്നു? അതെന്താ ഇവിടെ സംഭവിക്കാത്തത്? ഇവിടെ ആനുകൂല്യമൊന്നും ലഭിക്കുന്നില്ല. ആരു ജയിച്ചാലും നമുക്കെന്താ? വോട്ട് ചെയ്യാൻ പോകണമോയെന്ന് ഇനിയും തീരുമാനിച്ചില്ല. വോട്ട് എന്നത് അവകാശമാണെന്ന് എല്ലാരും പറയും, ഇതുമാത്രമാണോ അവകാശം. ബാക്കി എന്തെല്ലാമുണ്ട്! ആരു നിന്നാലും നമുക്കു പ്രയോജനമില്ല, എങ്കിലും വോട്ടു ചെയ്യും. അതാർക്ക് വേണമെന്ന് ഇനിയും തീരുമാനിച്ചിട്ടില്ല. 

∙ പണ്ടത്തെ രാഷ്ട്രീയമല്ലല്ലോ ഇന്ന്!

ആൾക്കൂട്ടത്തെ ഒഴിവാക്കി ഗ്രാമങ്ങളിലൂടെയുള്ള യാത്ര. വഴിയിൽ ഒരു വീടിന് മുന്നിൽവച്ചാണ് ജോർജ് തോമസിനെ കണ്ടുമുട്ടിയത്. നടക്കാൻ വയ്യാത്തതിനാൽ വോട്ടിടാൻ പോകുന്നില്ല, കഴിഞ്ഞ തവണയും പോയില്ലെന്ന് പറഞ്ഞ അദ്ദേഹം  വലിയ താൽപര്യമൊന്നും സംസാരിച്ചു തുടങ്ങിയപ്പോൾ കാട്ടിയില്ല. പക്ഷേ പറയാനേറെയുണ്ടെന്ന് പിന്നീടുള്ള വാക്കുകളിൽനിന്നു മനസ്സിലായി. ‘‘പണ്ടത്തെ രാഷ്ട്രീയമല്ലോല്ലോ, ഇന്ന് വർഗീയതയായില്ലേ നാട്ടിൽ’’. പ്രായാധിക്യത്താൽ വോട്ട് ചെയ്യാൻ പോകുന്നില്ലെന്ന് പറഞ്ഞയാൾ എത്ര ആഴത്തിലാണ് സംസാരിക്കുന്നത്, രാഷ്ട്രീയ വിശകലനം നടത്തുന്നത്. 

∙ വെറുതെയാണോ ചായക്കടയിൽ പോകുന്നത്!

തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ചാനലുകളും പത്രങ്ങളും ചായത്തട്ടിലെ ചർച്ചകൾ നൽകുന്നത് പതിവാണ്. കാരണം അവിടെ വിവിധ രാഷ്ട്രീയ പാർട്ടിയിലുള്ളവർ എത്താറുണ്ട്, ചൂടു ചായയ്ക്കൊപ്പം ചർച്ച നടത്താറുമുണ്ട്. ഈ പതിവ് റിപ്പോർട്ടിങ്ങ് മാറ്റിപ്പിടിക്കണമെന്ന് വിചാരിച്ചാണ് പുതുപ്പള്ളിയിലേക്ക് യാത്രയായതെങ്കിലും അത് പരാജയപ്പെട്ടു.

ചായ കുടിക്കാനായി ആറാം മൈലിലുള്ള ചായത്തട്ടിലേക്ക് എത്തിയപ്പോള്‍ അവിടെ കൊണ്ടു പിടിച്ച ചർച്ച നടക്കുകയാണ്. ചായയും പരിപ്പുവടയും തീരും വരെ മിണ്ടാതെ നിന്നുവെങ്കിലും ഈ 'സുവർണാവസരം' വെറുതെ കളയേണ്ടെന്ന് ഒടുവിൽ തീരുമാനിക്കുകയായിരുന്നു. 

∙ ‘‘തുടർഭരണം അതൊരിക്കലും ആർക്കും നൽകരുത്’’

പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പിലും സർക്കാരിനെ വിലയിരുത്തുന്നവർ ഏറെയാണ്. ചായത്തട്ടിൽ പരിചയപ്പെട്ട ജോയിയും കൂട്ടുകാരും തങ്ങളുടെ രാഷ്ട്രീയ നിരീക്ഷണം തുടർ ഭരണവുമായി ചേർത്തുവച്ചാണ് പറഞ്ഞത്. ‘‘ഒരു പാർട്ടിക്കും തുടർഭരണം ഒരിക്കലും നൽകരുത്. 5 വർഷം വീതം മാറ്റി ജയിപ്പിച്ച് വിടണം. അപ്പോൾ അഴിമതി കുറയും’’. 

∙ ‘‘അദ്ദേഹമില്ലാത്ത ആദ്യ തിരഞ്ഞെടുപ്പാ... ജെയ്ക്കിനെ മറക്കാനും പറ്റില്ല’’

പുതുപ്പള്ളി മണ്ഡലത്തിലെ പെരുമാനൂർ കുളം ബസ്റ്റാൻഡിൽ വച്ചാണ് അനിയൻ എന്ന വ്യക്തിയെ പരിചയപ്പെട്ടത്. സംസാരിച്ച് തുടങ്ങിയപ്പോൾതന്നെ പക്ഷം പിടിക്കാത്തയാളാണെന്ന് മനസ്സിലായി. ‘‘ചാണ്ടി ഉമ്മന് പ്രതീക്ഷയ്ക്ക് വക പറയാം, പക്ഷേ ജെയ്ക്കിനെ മറക്കാനും പറ്റില്ല. 

ഇക്കുറി ഉമ്മൻചാണ്ടിയുടെ വിയോഗം, അതുകൂടി വോട്ടിൽ പ്രതിഫലിക്കും. അദ്ദേഹമില്ലാത്ത ആദ്യ തിരഞ്ഞെടുപ്പാ... ആ ബുദ്ധിമുട്ട് എല്ലാവർക്കും കാണും. ആ ഒരു ബഹുമാനം അതാവും ചാണ്ടി ഉമ്മന് ലഭിക്കുക. എന്നിരുന്നാലും ജെയ്ക്കിനെ തള്ളിക്കളയാനും പറ്റില്ല.  ഇത്രയുമായപ്പോള്‍ അടുത്തേക്ക്, സ്വൽപം മദ്യപിച്ച് ഒരാളെത്തി പറഞ്ഞു. ‘‘നമ്മൾ ജയിക്കുന്ന ആളിന് മാത്രമല്ല വോട്ടു ചെയ്യുന്നത്... ഞങ്ങൾക്ക്  ഇഷ്ടമുള്ളയാളിന് വോട്ട് ചെയ്യും’’– അദ്ദേഹം തുറന്നടിച്ചു. 

∙ ബസ് പോണേൽ പോട്ടെ, എന്തിന് സഹതാപ തരംഗം? 

പെരുമാനൂർ കുളം ബസ്റ്റാൻഡിൽനിന്ന് മുന്നോട്ട് ഒരു കിലോമീറ്ററോളം പോയപ്പോഴാണ് രണ്ട് വീട്ടമ്മമാർ ബസ് കാത്തു നിൽക്കുന്നത് കണ്ടത്. ‘‘പ്രചാരണം കാര്യമായി നടക്കുന്നുണ്ട്. രണ്ട് സ്ഥാനാര്‍ഥികളുടെ ആളുകളും കാണാനെത്തി. ബിജെപി സജീവമായിട്ടില്ല. മൂന്ന് പേരും യുവാക്കളായത് നന്നായി, അതാണ് സന്തോഷം. അഭിപ്രായങ്ങൾ മറയില്ലാതെ പറയുന്നതിനിടയിൽ ബസ് വന്നു. അത് പോണേൽ പോകട്ടേ, പറയാനുള്ളത് പറഞ്ഞിട്ടെ ബാക്കി എന്തുകാര്യവും എന്ന നിലപാടായിരുന്നു സുനി എന്ന വീട്ടമ്മയ്ക്ക്. 

ബസ് കാത്തുനിൽക്കുന്ന വീട്ടമ്മമാർ. (ചിത്രം: മനോരമ)

∙ ‘‘തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കുന്നതാണ് നല്ലത്’’

ഇപ്പോഴത്തെ തിരക്കേറിയ സമയം തിരഞ്ഞെടുപ്പിന് ഒട്ടും അനുയോജ്യമല്ലെന്നാണ് മണ‍ർകാടുകാരനായ സാം കാലായി പറഞ്ഞത്. കൂരോപ്പട കണ്ട അമ്മച്ചിയും അപ്പച്ചനും പറഞ്ഞതിങ്ങനെ: ‘‘നമ്മള് ചെല്ലും വോട്ട് ചെയ്യും പോരും, അല്ലാതെ പാർട്ടിയൊന്നും ഇല്ല. രണ്ടു പേരും പ്രിയപ്പെട്ടവരാണ്, ഒരു വോട്ടേയുള്ളു’’. തിരഞ്ഞെടുപ്പിനെ കുറിച്ച് ചോദിച്ചപ്പോഴേ മനസ്സ് മണിച്ചിത്രത്താഴിട്ട് പൂട്ടി അന്നാമ്മ തയാറായി. സർക്കാരിനെ കുറിച്ചുള്ള ചോദ്യങ്ങൾക്കും കൃത്യമായ മറുപടിയുണ്ട്. ‘‘സർക്കാരിനെ വിലയിരുത്താനൊന്നും പോകുന്നില്ല. വീട്ടുജോലി ചെയ്താണ് കഴിയുന്നത്.  മകൻ ജോലി ചെയ്യും സാധനങ്ങൾ വാങ്ങി വരും. അതുകൊണ്ടു സാധനങ്ങളുടെ വില വർധനയൊന്നും അറിയുന്നില്ല’’. 

മണർകാട് പള്ളിക്ക് സമീപത്തെ മരച്ചുവട്ടിൽ രാഷ്ട്രീയ ചർച്ചയിൽ ഏർപ്പെട്ടിരിക്കുന്നവർ. (ചിത്രം: മനോരമ)

തുടർന്ന് തൊട്ടടുത്തുള്ള സുതൻ എന്നു പേര് പറഞ്ഞയാളുമായി സംസാരിച്ചു. ‘‘പ്രചാരണം കണ്ടിട്ട് ഒന്നും തോന്നുന്നില്ല, എന്റെ വോട്ട് പാർട്ടിക്കാണ്. വോട്ടു ചെയ്തു തുടങ്ങിയപ്പോൾതന്നെ അങ്ങനെയാണ്. സഹതാപം സ്വാധീനിക്കുമെന്ന് എനിക്കൊരു ആശങ്കയുമില്ല. മരണവും തിരഞ്ഞെടുപ്പും അതു രണ്ടും രണ്ടാണ്. സർക്കാരിനെ വിലയിരുത്തുന്നതും നല്ലതാണ്’’. ഇതായിരുന്നു സുതന്റെ മറുപടി. 

എന്നാൽ വികസനത്തെ കുറിച്ച് സംസാരിച്ചപ്പോൾ സുതനൊപ്പം അന്നാമ്മയും സംസാരിച്ചു. ‘‘വോട്ട് ചെയ്യണമെന്നു പറഞ്ഞു വരുന്നവരെ പിന്നെ കാണില്ല. പെൻഷനും അതുപോലത്തന്നെ നാലു മാസത്തെ തരാനുണ്ട്. ഇപ്പോൾ രണ്ട് മാസത്തെ നൽകുന്നേയുളളൂ. മരുന്നൊക്കെ വാങ്ങാനുള്ളതാണ്. അത് എല്ലാ മാസവും കിട്ടിയിരുന്നെങ്കില്‍ നന്നായേനെ, മകനെ ആശ്രയിക്കേണ്ടല്ലോ...’’. അന്നാമ്മ പറഞ്ഞു.

കൂരോപ്പടയിൽ വോട്ട് ചർച്ചയിൽ പങ്കെടുത്ത സുതൻ. (ചിത്രം: മനോരമ)

∙ രാഷ്ട്രീയ ചർച്ചയിൽ ചായത്തട്ടിനെ തോൽപ്പിച്ച മീൻതട്ട്

പള്ളിക്കത്തോടിലേക്ക് പോകുന്ന വഴിയാണ് കൂരോപ്പടയിലെ മീൻതട്ടിലെ ആൾക്കൂട്ടം ശ്രദ്ധയിൽപ്പെട്ടത്. ചെന്നപാടെ ഇവിടുത്തെ മീൻകച്ചവടത്തിനെതിരെ വാർത്ത കൊടുക്കാൻ വന്നതാണോ എന്ന ചോദ്യം. ഉദ്ദേശം വ്യക്തമാക്കിയപ്പോൾ ബാലകൃഷ്ണൻ, ഷോബിൻ, ജോയി, രാജു, ഷിബു തുടങ്ങിയവരെല്ലാം ആവേശത്തിലായി. ‘‘ആരു ജയിക്കുമെന്ന് എണ്ണിക്കഴിയുമ്പോഴേ അറിയൂ... രാജു തുടങ്ങി വച്ചു. 

കൂരോപ്പടയ്ക്ക് സമീപത്തെ മീൻ തട്ടിലെ രാഷ്ട്രീയ ചർച്ച. (ചിത്രം: മനോരമ)

∙ പള്ളിക്കത്തോടിന്റെ ഒഴുക്ക് എങ്ങോട്ടാവും? 

പള്ളിക്കത്തോട്ടിൽ രണ്ട് പേരെയാണ് കണ്ടത്. രണ്ടുപേരും യുവാക്കൾ ചെങ്ങളം സ്വദേശികൾ. ടയർ കടയിൽ ജോലിക്കിടയിലാണ് സംസാരം. ഇരുവരും ഇടതു പ്രവർത്തകരാണ്. സഹതാപം ഏശില്ല, വികസനമാവും ചർച്ചയാവുന്നതെന്ന് ഇരുവരും ഒറ്റ വാക്കില്‍ പറഞ്ഞു. 

∙ പാമ്പാടി ടൗണിൽ അവർ രണ്ടുപേർ, ബാബുവും സാബുവും

പാമ്പാടി ടൗണിലെത്തിയപ്പോൾ നേരം സന്ധ്യയായി. പാമ്പാടിയുടെ തിരക്ക് കണ്ട് നിൽക്കുന്ന രണ്ടു പേർ ബാബുവും സാബുവും. ബാബുവാണ് സംസാരിച്ച് തുടങ്ങിയത്. ഒരു രാഷ്ട്രീയ നേതാവിന്റെ പ്രസംഗം പോലെ ഒഴുക്കോടെയാണ് വാക്കുകള്‍. ‘‘യുവാക്കളെതന്നെ പുതുപ്പള്ളിക്ക് കിട്ടി. ആര് ജയിച്ചാലും അത് യുവാവാണ്. ഉമ്മൻചാണ്ടി തനി രാഷ്ട്രീയക്കാരനല്ലായിരുന്നു. എല്ലാവരെയും പരിഗണിക്കുമായിരുന്നു. അതിന്റെ ഒരു ഫലം മകന് ലഭിക്കുമെന്നാണ് കരുതുന്നത്. 

പാമ്പാടി ടൗണിൽ കണ്ടുമുട്ടിയ ബാബുവും സാബുവും. (ചിത്രം: മനോരമ)

ഇത്രയും പറഞ്ഞതിനു ശേഷം ബാബു പറഞ്ഞു, എനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും കൂറില്ല, വിരോധവും ഇല്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. ഇതൊക്കെ ശരിയാണെന്ന മട്ടിൽ തലയാട്ടി കൂടെ സാബുവും. 

∙ 20 വയസ്സിൽ ആദ്യ വോട്ട്, ഒടുവിൽ കന്നിവോട്ടുകാരനെ കണ്ടെത്തി 

വാകത്താനത്ത് ചെന്നപ്പോഴാണ് ഒരു കന്നിവോട്ടുകാരനെ കണ്ടത്. 20 വയസ്സുളള വിദ്യാർഥി. ആദ്യത്തെ വോട്ടാണ്. പാർട്ടി, അങ്ങനെയൊന്നും ഇല്ല. ‘‘ആർക്ക് വോട്ട് നൽകണമെന്ന് തീരുമാനിച്ചിട്ടുണ്ട്’’. ആത്മവിശ്വാസത്തോടെയാണ് ആദ്യ വോട്ടുകാരൻ പറയുന്നത്. പെട്ടെന്നാണല്ലോ  ഉപതിരഞ്ഞെടുപ്പ് വന്നതെന്ന ചോദ്യത്തിന്, അത് തിരഞ്ഞെടുപ്പ് കമ്മിഷനല്ലേ തീരുമാനിക്കുന്നത് എന്ന എടുത്തടിച്ച ഉത്തരം. അത് ശരിയാണല്ലോ!

വാകത്താനത്ത് കണ്ടുമുട്ടിയ കന്നി വോട്ടറും കൂട്ടുകാരനും. (ചിത്രം: മനോരമ)

എങ്കിൽ പിന്നെ ഇതും കൂടി ചോദിക്കാമെന്ന മട്ടിൽ നിങ്ങളുടെ പ്രായത്തിലുള്ളവരൊക്കെ നാട് വിട്ട് പോവുകയാണല്ലോ? പക്ഷേ അതിനുള്ള ഉത്തരം ഞെട്ടിക്കുന്നതായിരുന്നു. ‘‘ഇന്നത്തെ സാഹചര്യം അങ്ങനെയാണ്. ഉദാഹരണത്തിന് എന്റെ ഈ ബൈക്കിൽ ഒരു സ്റ്റിക്കറടിച്ചാൽ പോലും കുറ്റമാണ്’’. ഇതൊക്കെയാവും യുവാക്കൾ നാടുവിടാൻ കാരണം. ഒരു സ്റ്റിക്കറിന്റെ പവറേ... 

∙ പുതുപ്പള്ളിയിൽ വോട്ടില്ലാത്ത പ്രവാസിക്കും പറയാനുണ്ട് 

കന്നിവോട്ടുകാരന്റെ നാടുവിടാനുള്ള കാരണം കേട്ടാണ് തൊട്ടടുത്തു നിന്ന ജേക്കബ് എന്ന് പേരുപറഞ്ഞ പ്രവാസി സംസാരിച്ചു തുടങ്ങിയത്. ‘‘കേരളത്തിൽ ജീവിച്ചിട്ട് സന്തോഷമില്ല. അതാണ് നാടുവിടുന്നതെന്നാണ് അദ്ദേഹം പറയുന്നത്. കുടുംബത്തോടെ വിദേശത്തായിരുന്നു. കോവിഡ് സമയത്ത് തിരികെ എത്തി, ഇനിയും പോകണമെന്നാണു ആഗ്രഹം’’.

പ്രവാസിയായ സാബു. (ചിത്രം:മനോരമ)

തന്റേടവും, പണവും ഉള്ളവർക്ക് മാത്രമേ ഇവിടെ ജീവിക്കാനാവൂ എന്നാണ് ജേക്കബിന്റെ അവകാശവാദം. അതിനിടെ ആർട്ടിസ്റ്റ് സാബുവിനെ കണ്ടു: ‘‘നേരത്തേ തിരഞ്ഞെടുപ്പു സമയത്ത് നിറയെ ജോലി ലഭിക്കുമായിരുന്നു, ഇപ്പോൾ ഫ്ലെക്സ് വന്നതോടെ ജോലിയെല്ലാം നഷ്ടമായി’’.  

∙ ഉത്സവലഹരിയിലാണ് ഇപ്പോൾ പുതുപ്പള്ളി

പുതുപ്പള്ളി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പു ചോദ്യങ്ങളുമായി പുതുപ്പള്ളി ടൗണിലെത്തിയത് അവസാനമാണ്. ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു. പള്ളിയുടെ മുൻപിലെ റോഡിൽ വ‌ച്ചാണ് മധു എന്നയാളെ പരിചയപ്പെട്ടത്. സ്വകാര്യ കമ്പനിയിലാണ് ജോലി. ‘‘ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി ചാണ്ടി ഉമ്മനെ പ്രതീക്ഷിച്ചിരുന്നു, ഇപ്പോൾ ജെയ്‌ക് കൂടി വന്നപ്പോൾ അത് ഒന്നൂടെ ചൂടുപിടിച്ചു. ഉമ്മൻചാണ്ടിയുടെ മരണമുണ്ടാക്കിയ സഹതാപം നിർണായകമാവും. എന്ന അഭിപ്രായക്കാരനാണ് മധു.

വോട്ട് ചർച്ചയിൽ പങ്കെടുത്ത ആർടിസ്റ്റ് സാബു. (ചിത്രം: മനോരമ)

ഉമ്മൻചാണ്ടിക്കെതിരെ സ്ഥിരമായി യുവാക്കളെയായിരുന്നു സിപിഎം നിർത്തിയിരുന്നത്. ഇപ്പോള്‍ മണ്ഡ‍ലത്തിലെ എല്ലാ സ്ഥാനാർഥിക്കളും യുവാക്കളായി. മത്സരം കടുപ്പമേറിയതാവും’’. പുതുപ്പള്ളി ടൗണിൽ വച്ചാണ് വീണ്ടും ഒരു മധുവിനെ കൂടി കണ്ടുമുട്ടിയത്. 30 വർഷമായി അടിയുറച്ച ഇടതു പ്രവർത്തകനാണെന്നും ബ്രാഞ്ച് കമ്മിറ്റി അംഗമാണെന്നും പരിചയപ്പെട്ടപ്പോഴേ പറഞ്ഞു.

‘‘കടുത്ത മത്സരമാണ് ഇപ്പോൾ, കേരളത്തിന്റെ വിവിധ ഇടങ്ങളിൽനിന്നുമാണ് ആളുകൾ എത്തുന്നത്. തിരഞ്ഞെടുപ്പ് കുറച്ച് കൂടി നീണ്ടിരുന്നെങ്കിൽ നന്നായിരുന്നു. ഇപ്പോഴത്തെ തിരക്ക് മാറിയിട്ട് മതിയായിരുന്നു. ഒരു ഉത്സവലഹരിയിലാണ് പുതുപ്പള്ളി ഇപ്പോൾ’’. സംഘാടകന്റെ തിരക്ക് മധുവിന്റെ വാക്കുകളിൽ വ്യക്തം. 

പുതുപ്പള്ളി കവലയിൽ കണ്ടുമുട്ടിയ മധു. (ചിത്രം: മനോരമ)

മധു പറഞ്ഞത് ശരിയാണ് പുതുപ്പള്ളി ഉത്സവലഹരിയിലാണ്. കേരളത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള വാഹനങ്ങളാണ് പുതുപ്പള്ളിയിലൂടെ ഇപ്പോൾ നിറഞ്ഞോടുന്നത്. എംഎൽഎ, എംപി ബോർഡുകൾ വച്ച വാഹനങ്ങളും മാധ്യമ വാഹനങ്ങളും ഇവിടേക്ക് എത്തിക്കൊണ്ടേയിരിക്കുന്നു. എല്ലാ വാഹനങ്ങളും ഓടിച്ചു കയറുന്നത് ജനമനസ്സിലേക്കാണ്.

എന്താണ് പുതുപ്പള്ളിക്കാരുടെ മനസ്സിലുള്ളത്? അവർ ആരെ ജയിപ്പിക്കും? ചോദ്യത്തിന്റെ ഉത്തരം തേടി ഇനിയുമോടാനേറെയുണ്ട്, സെപ്റ്റംബർ എട്ടിനു വോട്ടുപെട്ടി തുറക്കും വരെ.

English Summary: What is in Puthuppally Voters' Mind? A Travel Through the Constituency