‘മൊസാദ് അറിയാഞ്ഞതല്ല’; ഇസ്രയേലിൽ ‘കാണാതായ’ കർഷകൻ നൽകി, മൂന്നിരട്ടി കാശുണ്ടാക്കുന്ന വിദ്യ!
ബിജു കുര്യൻ, ഈ പേര് ഓർമയുണ്ടോ? കൃഷി പഠിക്കാൻ കേരള സർക്കാർ ഇസ്രയേലിലേക്ക് അയച്ച 27 അംഗ സംഘത്തിലെ കർഷകൻ. കേരളത്തിലേക്ക് മടങ്ങുന്നതിന്റെ തലേദിവസം സംഘത്തിൽനിന്ന് ‘അപ്രത്യക്ഷനായ’ കണ്ണൂർ ഇരിട്ടി സ്വദേശി. കഴിഞ്ഞ ഒരു വർഷം കേരളം ചർച്ച ചെയ്ത കർഷകരിൽ ഒരാൾ തീർച്ചയായും ബിജു കുര്യനാവും. ബിജുവിന്റെ തിരോധാനത്തോടെ, തുടക്കം മുതൽ വിവാദങ്ങളിൽ മുങ്ങിയ കേരള കൃഷി വകുപ്പിന്റെ ഇസ്രയേൽ പഠന പദ്ധതി കൂടുതൽ വാർത്താ പ്രാധാന്യവും നേടി. ബിജു കുര്യനെന്ന കർഷകൻ ഇസ്രയേലിൽനിന്ന് മടങ്ങി വന്നിട്ട് എന്ത് മാറ്റമായിരിക്കും അദ്ദേഹത്തിന്റെ കൃഷിയിൽ വരുത്തിയത്? ഇസ്രയേലിൽ വച്ചുണ്ടായ സംഭവങ്ങളില്‍ ഇതുവരെ പറയാത്ത എന്തെങ്കിലും അദ്ദേഹത്തിന് പറയാനുണ്ടാവുമോ? നാട്ടിൽ പ്രചരിച്ചതു പോലെ ഇസ്രയേൽ ചാര സംഘടനയായ മൊസാദാണോ ബിജുവിനെ കണ്ടെത്തിയത്? കേരളത്തിന്റെ കർഷക ദിനമായ ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) അന്നത്തെ സംഭവങ്ങൾ മനോരമ ഓൺലൈൻ പ്രീമിയവുമായി പങ്കുവയ്ക്കുകയാണ് ബിജു കുര്യൻ.
ബിജു കുര്യൻ, ഈ പേര് ഓർമയുണ്ടോ? കൃഷി പഠിക്കാൻ കേരള സർക്കാർ ഇസ്രയേലിലേക്ക് അയച്ച 27 അംഗ സംഘത്തിലെ കർഷകൻ. കേരളത്തിലേക്ക് മടങ്ങുന്നതിന്റെ തലേദിവസം സംഘത്തിൽനിന്ന് ‘അപ്രത്യക്ഷനായ’ കണ്ണൂർ ഇരിട്ടി സ്വദേശി. കഴിഞ്ഞ ഒരു വർഷം കേരളം ചർച്ച ചെയ്ത കർഷകരിൽ ഒരാൾ തീർച്ചയായും ബിജു കുര്യനാവും. ബിജുവിന്റെ തിരോധാനത്തോടെ, തുടക്കം മുതൽ വിവാദങ്ങളിൽ മുങ്ങിയ കേരള കൃഷി വകുപ്പിന്റെ ഇസ്രയേൽ പഠന പദ്ധതി കൂടുതൽ വാർത്താ പ്രാധാന്യവും നേടി. ബിജു കുര്യനെന്ന കർഷകൻ ഇസ്രയേലിൽനിന്ന് മടങ്ങി വന്നിട്ട് എന്ത് മാറ്റമായിരിക്കും അദ്ദേഹത്തിന്റെ കൃഷിയിൽ വരുത്തിയത്? ഇസ്രയേലിൽ വച്ചുണ്ടായ സംഭവങ്ങളില്‍ ഇതുവരെ പറയാത്ത എന്തെങ്കിലും അദ്ദേഹത്തിന് പറയാനുണ്ടാവുമോ? നാട്ടിൽ പ്രചരിച്ചതു പോലെ ഇസ്രയേൽ ചാര സംഘടനയായ മൊസാദാണോ ബിജുവിനെ കണ്ടെത്തിയത്? കേരളത്തിന്റെ കർഷക ദിനമായ ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) അന്നത്തെ സംഭവങ്ങൾ മനോരമ ഓൺലൈൻ പ്രീമിയവുമായി പങ്കുവയ്ക്കുകയാണ് ബിജു കുര്യൻ.
ബിജു കുര്യൻ, ഈ പേര് ഓർമയുണ്ടോ? കൃഷി പഠിക്കാൻ കേരള സർക്കാർ ഇസ്രയേലിലേക്ക് അയച്ച 27 അംഗ സംഘത്തിലെ കർഷകൻ. കേരളത്തിലേക്ക് മടങ്ങുന്നതിന്റെ തലേദിവസം സംഘത്തിൽനിന്ന് ‘അപ്രത്യക്ഷനായ’ കണ്ണൂർ ഇരിട്ടി സ്വദേശി. കഴിഞ്ഞ ഒരു വർഷം കേരളം ചർച്ച ചെയ്ത കർഷകരിൽ ഒരാൾ തീർച്ചയായും ബിജു കുര്യനാവും. ബിജുവിന്റെ തിരോധാനത്തോടെ, തുടക്കം മുതൽ വിവാദങ്ങളിൽ മുങ്ങിയ കേരള കൃഷി വകുപ്പിന്റെ ഇസ്രയേൽ പഠന പദ്ധതി കൂടുതൽ വാർത്താ പ്രാധാന്യവും നേടി. ബിജു കുര്യനെന്ന കർഷകൻ ഇസ്രയേലിൽനിന്ന് മടങ്ങി വന്നിട്ട് എന്ത് മാറ്റമായിരിക്കും അദ്ദേഹത്തിന്റെ കൃഷിയിൽ വരുത്തിയത്? ഇസ്രയേലിൽ വച്ചുണ്ടായ സംഭവങ്ങളില്‍ ഇതുവരെ പറയാത്ത എന്തെങ്കിലും അദ്ദേഹത്തിന് പറയാനുണ്ടാവുമോ? നാട്ടിൽ പ്രചരിച്ചതു പോലെ ഇസ്രയേൽ ചാര സംഘടനയായ മൊസാദാണോ ബിജുവിനെ കണ്ടെത്തിയത്? കേരളത്തിന്റെ കർഷക ദിനമായ ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) അന്നത്തെ സംഭവങ്ങൾ മനോരമ ഓൺലൈൻ പ്രീമിയവുമായി പങ്കുവയ്ക്കുകയാണ് ബിജു കുര്യൻ.
ബിജു കുര്യൻ, ഈ പേര് ഓർമയുണ്ടോ? കൃഷി പഠിക്കാൻ കേരള സർക്കാർ ഇസ്രയേലിലേക്ക് അയച്ച 27 അംഗ സംഘത്തിലെ കർഷകൻ. കേരളത്തിലേക്ക് മടങ്ങുന്നതിന്റെ തലേദിവസം സംഘത്തിൽനിന്ന് ‘അപ്രത്യക്ഷനായ’ കണ്ണൂർ ഇരിട്ടി സ്വദേശി. കഴിഞ്ഞ ഒരു വർഷം കേരളം ചർച്ച ചെയ്ത കർഷകരിൽ ഒരാൾ തീർച്ചയായും ബിജു കുര്യനാവും. ബിജുവിന്റെ തിരോധാനത്തോടെ, തുടക്കം മുതൽ വിവാദങ്ങളിൽ മുങ്ങിയ കേരള കൃഷി വകുപ്പിന്റെ ഇസ്രയേൽ പഠന പദ്ധതി കൂടുതൽ വാർത്താ പ്രാധാന്യവും നേടി.
ബിജു കുര്യനെന്ന കർഷകൻ ഇസ്രയേലിൽനിന്ന് മടങ്ങി വന്നിട്ട് എന്ത് മാറ്റമായിരിക്കും അദ്ദേഹത്തിന്റെ കൃഷിയിൽ വരുത്തിയത്? ഇസ്രയേലിൽ വച്ചുണ്ടായ സംഭവങ്ങളില്‍ ഇതുവരെ പറയാത്ത എന്തെങ്കിലും അദ്ദേഹത്തിന് പറയാനുണ്ടാവുമോ? നാട്ടിൽ പ്രചരിച്ചതു പോലെ ഇസ്രയേൽ ചാര സംഘടനയായ മൊസാദാണോ ബിജുവിനെ കണ്ടെത്തിയത്? കേരളത്തിന്റെ കർഷക ദിനമായ ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) അന്നത്തെ സംഭവങ്ങൾ മനോരമ ഓൺലൈൻ പ്രീമിയവുമായി പങ്കുവയ്ക്കുകയാണ് ബിജു കുര്യൻ.
∙ ശരിക്കും കർഷകൻ, പ്രചരിച്ചതെല്ലാം കളവ്
ഇസ്രയേലിൽ കാണാതായതോടെ ഒരാഴ്ചയാണ് ബിജു കുര്യൻ കേരളത്തിലെ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നത്. ഇസ്രയേലിലേക്ക് കടക്കാൻ കർഷകനായി ചമഞ്ഞു എന്നുവരെ ആരോപണം ഉയർന്നു. എന്നാൽ ഇതെല്ലാം തെറ്റാണെന്ന് തന്റെ കൃഷിയിലൂടെ തെളിയിക്കുകയാണ് ബിജു. സ്വന്തമായി 2.5 ഏക്കറോളം സ്ഥലത്താണ് കൃഷി ചെയ്യുന്നത്. വീടു നിൽക്കുന്നിടത്ത് 33 സെന്റ് സ്ഥലമേയുള്ളൂ. ബാക്കി 2 ഏക്കർ സ്ഥലം 5 കിലോമീറ്റർ ദൂരത്താണ്. ഈ സ്ഥലത്തെപ്പറ്റി അറിയാത്തവരാണ് തെറ്റായ പ്രചാരണം നടത്തിയതെന്നു പറയുന്നു ബിജു. കൃഷി കൂടാതെ എൽഐസി ഏജന്റ് കൂടിയാണ് ബിജു.
∙ കർണാടകയിൽ കൃഷി ഇറക്കിയത് 30 ഏക്കറിൽ
വര്‍ഷങ്ങൾക്ക് മുന്‍പു വരെ കർണാടകയിൽ 30 ഏക്കറിൽ ബിജു കൃഷി നടത്തിയിരുന്നു. കപ്പ, ഇഞ്ചി, ചേന എന്നിവയാണ് കൃഷി ചെയ്തത്. മൂന്ന് പേർ ചേർന്നാണ് സ്ഥലം പാട്ടത്തിനെടുത്തത്. കേരളം വിട്ട് എന്തിനാവും ബിജു കർണാടക തിരഞ്ഞെടുത്തത്? അവിടെ കൃഷി ആദായകരമാണ്. കാരണം ചെലവ് വളരെ കുറവാണെന്നതുതന്നെ. രാസവളമിട്ട് നശിക്കാത്ത മണ്ണിൽ കൂടുതൽ വിളവും ലഭിക്കും. ഒപ്പം, എത്ര പേർ കൃഷിക്കെത്തിയാലും പ്രോത്സാഹിപ്പിക്കുന്ന ഉദ്യോഗസ്ഥരും. കേരളത്തിലുള്ളതിന്റെ മൂന്നിരട്ടി കൃഷിസ്ഥലം കർണാടകയിലുണ്ട്. കൃഷി ചെയ്ത ഉൽപന്നങ്ങൾ അവിടെത്തന്നെ വിൽക്കാനും എളുപ്പമാണ്.
∙ എന്നിട്ടും കൃഷി മതിയാക്കി നാട്ടിലേക്ക് മടങ്ങി
കർണാടകയിലെ കപ്പകൃഷിയിൽ ഒരിക്കൽ ബിജുവിന് തിരിച്ചടിയുണ്ടായി. കിലോയ്ക്ക് വെറും 5 രൂപയ്ക്ക് വിൽക്കേണ്ടി വന്നു. ഇങ്ങനെയുള്ള നഷ്ടം ഒഴിവാക്കാൻ ഇസ്രയേൽ ചെയ്യുന്ന വിദ്യ മനസ്സിലാക്കിയത് അവിടെ എത്തിയപ്പോഴാണ്. 15 വർഷം മുൻപ് കർണാടകയിൽ മികച്ച രീതിയിൽ കൃഷി ചെയ്ത ബിജു വർഷങ്ങൾക്കു ശേഷം അത് മതിയാക്കി തിരികെ എത്തി. നാട്ടിലെ റബർ ടാപ്പിങ്ങ് ആരംഭിച്ചതോടെയായിരുന്നു അത്.
ഇപ്പോൾ എല്ലാ ജോലിയും സ്വന്തമായിട്ടാണു ചെയ്യുന്നത്. തേങ്ങ ഇടാൻ മാത്രമാണ് പുറത്തുനിന്ന് ആളിനെ വിളിക്കേണ്ടി വരുന്നത്. ബാക്കിയെല്ലാം സ്വന്തമായി ചെയ്യും. കൂലിക്ക് ആളിനെ വിളിക്കാൻ ഇന്നത്തെ കാലത്ത് കഴിയുകയില്ല. കൂലി നൽകണമെങ്കിൽ പറമ്പിന്റെ ഒരു ഭാഗം അതിനായി വിൽക്കേണ്ടി വരും. വാഴ, തെങ്ങ്, റബർ. പിന്നെ ഇടകൃഷിയായി ചീരയുൾപ്പടെയുള്ള പച്ചക്കറികളുമുണ്ട്.
∙ ഇസ്രയേൽ യാത്ര, എല്ലാം ഒരാഴ്ചകൊണ്ട് ശരിയായി
കൃഷിയെ കുറിച്ച് പഠിക്കുന്നതിനായി കൃഷി വകുപ്പ് കേരളത്തിൽനിന്ന് കർഷകരെ ഇസ്രയേലിലേക്ക് കൊണ്ടുപോകുന്നു. ബിജു ഇതറിഞ്ഞത് ഓൺലൈനിലൂടെയാണ്. തുടർന്ന് അപേക്ഷയും ഓൺലൈനിലൂടെ നൽകി. ഇക്കാര്യത്തിന് നാട്ടിലെ കൃഷി ഓഫിസുമായി ബന്ധപ്പെട്ടിരുന്നില്ല. 2023 ഫെബ്രുവരി 5ന് തിരുവനന്തപുരത്തുനിന്നുമാണ് യാത്രയ്ക്ക് തിരഞ്ഞെടുത്തുവെന്ന അറിയിപ്പ് വന്നത്. ഫെബ്രുവരി 11നാണ് യാത്ര പുറപ്പെട്ടത്. അതായത്, ഒരാഴ്ചയാണ് യാത്രയ്ക്കായി തയാറെടുക്കാൻ ലഭിച്ചത്. ആദ്യം മന്ത്രിയുൾപ്പെടെയുള്ള സംഘമാണ് യാത്രയ്ക്കു തയാറായത്. എന്നാൽ പിന്നീട് അവർ പോകുന്നില്ലെന്ന് തീരുമാനിച്ചതോടെ കുറച്ച് കര്‍ഷകർക്കുകൂടി അവസരം ലഭിച്ചു. കേരളത്തിൽനിന്നു പോയവരിൽ ചിലർക്ക് സൗജന്യയാത്രയായിരുന്നു. എന്നാൽ ബിജുവിന് 55,800 രൂപ യാത്രയ്ക്കായി നൽകേണ്ടി വന്നു.
∙ അവിടെ കണ്ടത് മനസ്സിൽനിന്നു മായാത്ത കാഴ്ചകൾ
ഇസ്രയേലില്‍ ചെന്ന് ബോധ്യപ്പെട്ട പ്രധാന കാര്യം, കാലാവസ്ഥയുടെ പ്രത്യേകതകൊണ്ട് ക്ഷീണമോ വിശപ്പോ ഒന്നും തോന്നില്ലെന്നതാണ്. വെയിലത്ത് നടന്നാലും വിയർക്കില്ല. പിന്നെ പഴത്തോട്ടങ്ങളിലെല്ലാം എത്തിയപ്പോൾ ഓറഞ്ചടക്കമുള്ള ഫലങ്ങൾ ഇഷ്ടം പോലെ ലഭിച്ചിരുന്നു. ജീവിക്കാൻ സുഖമുള്ള നാടാണ് എന്നാണു തോന്നിയത്. ഇസ്രയേലിലെ മരുഭൂമിയിൽ ഞങ്ങൾ കണ്ട കാഴ്ചകൾ, അത് ഇവിടെ നടപ്പിലാക്കിയാൽ ലോകത്തിന് വേണ്ടതെല്ലാം കേരളത്തിന് ഉൽപാദിപ്പിക്കാനാവും എന്നു തോന്നിപ്പോയി.
അവിടെ കണ്ട ഒരു പ്രത്യേകത, ഒരു സ്ഥലത്ത് ഒരു വിള രണ്ട് തവണയേ കൃഷി ചെയ്യൂ. അതായത് ഇപ്പോൾ തക്കാളിക്കൃഷി ചെയ്യുന്ന സ്ഥലത്ത് രണ്ടു തവണ കൃഷി കഴിഞ്ഞാൽ പിന്നെ അവിടെ ഉരുളക്കിഴങ്ങോ കാരറ്റോ ആകും കൃഷി ചെയ്യുക. നാലു വർഷം ഒരിടത്ത് കൃഷി ചെയ്താൽ പിന്നെ രണ്ടു വർഷം ആ മണ്ണ് അവർ വെറുതെ ഇടും. അത് അവിടുത്തെ നിയമമാണെന്നാണു കരുതുന്നത്. ഇസ്രയേലിൽ രാസവളം കുറച്ചു മാത്രമാണ് ഉപയോഗിക്കുന്നതെന്നും ബിജു പറയുന്നു. കീടനാശിനികളുടെ ഉപയോഗം കുറച്ചുള്ള കൃഷിയാണ് അവിടെ. കൃഷി പൂർണമായും സർക്കാർ നിയന്ത്രണത്തിലാണ്. ആവശ്യമുള്ള വിത്തുകൾ, വളം എല്ലാം സർക്കാർ നൽകും. കൃത്യമായ ഇടവേളകളിൽ വിദഗ്ധർ പരിശോധനയ്ക്കും എത്തും.
ഏതു വിള, എത്ര സ്ഥലത്ത് കൃഷി ചെയ്യുന്നു എന്ന കൃത്യമായ വിവരം ഇസ്രയേല്‍ സർക്കാരിന്റെ കൈയിലുണ്ടാകും. ഉദാഹരണത്തിന്, തക്കാളിയുടെ കാര്യമെടുത്താൽ ആ രാജ്യത്തിന് എത്ര ആവശ്യമുണ്ട്, അത്രയും കൃഷിയുണ്ടോ എന്നതെല്ലാം സർക്കാരിനറിയാം. അതുകൊണ്ടുതന്നെ മാന്യമായ ലാഭം കൃഷിയിലൂടെ ലഭിക്കുന്നു. കർണാടകയിൽ കപ്പക്കൃഷി ചെയ്തപ്പോൾ ഉണ്ടായ ബിജുവിനുണ്ടായ ദുരനുഭവം ഇതിനൊപ്പം ചേർത്തുവയ്ക്കാനാവുന്നത്.
ആദ്യ തവണ മികച്ച ലാഭമുണ്ടായി. തുടർന്ന് രണ്ടാമതും കപ്പക്കൃഷി ചെയ്തു. എന്നാൽ അപ്പോൾ കിലോയ്ക്ക് വെറും അഞ്ചു രൂപയ്ക്കു വിൽക്കേണ്ടി വന്നു. വില കൂടിയപ്പോള്‍ എല്ലാ കർഷകരും കപ്പയിലേക്ക് തിരിഞ്ഞു, ഉൽപാദനം കൂടി. ഇതാണ് വിലക്കുറവിന് കാരണമായത്. എന്നാൽ ഈ അവസ്ഥ ഇസ്രയേലിൽ സംഭവിക്കില്ല. നമ്മുടെ നാട്ടിൽ ഇഞ്ചിക്കൃഷിയിലും ഇതാണു സംഭവിക്കുന്നത്. ഒരു സീസണിൽ വില കത്തിക്കയറും, അടുത്ത വര്‍ഷം വില കുത്തനെ താഴും.
∙ സഹായിച്ചത് മലയാളികൾ; ഇസ്രയേലിൽ എന്താണ് ശരിക്കും സംഭവിച്ചത്?
തിരിച്ച് മറ്റു കർഷകരോടൊപ്പം മടങ്ങാനാണ് ആദ്യമേ തീരുമാനിച്ചത്. എന്നാൽ അവിടെ ചെന്നപ്പോൾ പുണ്യസ്ഥലങ്ങൾ കാണണം എന്ന ആഗ്രഹമുണ്ടായി. കർഷക സംഘം മടങ്ങി. രണ്ടു ദിവസം കഴിഞ്ഞപ്പോൾത്തന്നെ തിരികെ വരാനുള്ള ശ്രമം ആരംഭിച്ചിരുന്നു. അന്നു പ്രചരിച്ചതു പോലെ ഞാൻ ഹോട്ടലിൽനിന്ന‌് പാസ്പോർട്ടുമായി മുങ്ങിയതല്ല, എവിടെ പോകുമ്പോഴും പാസ്പോർട്ടുമായി നടക്കണമെന്നുള്ളതുകൊണ്ടാണ് എടുത്തത്. അവിടെ വച്ച് പരിചയപ്പെട്ട രണ്ട് മലയാളികളുണ്ടായിരുന്നു. അവരാണ് എന്നെ കാണാതായതിനെ കുറിച്ച് നാട്ടിൽ വന്ന വാർത്ത കാണിച്ചത്. അവരോടൊപ്പമാണ് ഞാൻ താമസിച്ചിരുന്നത്. അവരുടെ നമ്പരിൽനിന്നുമാണ് നാട്ടിലേക്ക് വിളിച്ചത്. ഈ സമയത്ത് എന്നെ കുറിച്ച് വന്ന വാർത്തകളിൽ 90 ശതമാനവും വ്യാജവാർത്തകളായിരുന്നു.
∙ ‘മൊസാദ് അറിയാത്തതാവില്ല, അതിന്റെ ആവശ്യമില്ലായിരുന്നു’
‘‘ഒരു പൊലീസ് ഉദ്യോഗസ്ഥൻ പോലും എന്ന തേടിയെത്തില്ല കാരണം ഇസ്രയേലിൽ അവിടുത്തെ നിയമങ്ങൾ പാലിച്ചുകൊണ്ട് എന്തും ചെയ്യാനാകും. അവിടെ വന്നിറങ്ങിയതു മുതൽ പോകുന്നതു വരെ ഒരാൾ എന്തു ചെയ്യുന്നു എന്നത് അറിയാനുള്ള സംവിധാനങ്ങൾ അവിടെയുണ്ട്. മൊസാദ് ബിജുവിനെ അറസ്റ്റ് ചെയ്തു എന്നുവരെ ഇവിടെ വാർത്ത വന്നിരുന്നു. പക്ഷേ, ഇവിടെ പ്രചരിച്ചതു പോലെ എന്നെ ഇസ്രയേൽ പൊലീസ് പിടികൂടിയിരുന്നില്ല, മൊസാദിനെ കണ്ടതുപോലുമില്ല. മൊസാദ് അറിയാത്തതല്ല. ശരിക്കും അതിന്റെ ആവശ്യമില്ലായിരുന്നു. 2023 മേയ് 7 വരെ ഇസ്രയേലിൽ കഴിയാനുള്ള രേഖകൾ എന്റെ കൈവശം ഉണ്ടായിരുന്നു. അവിടെ ഈ സംഭവം അറിഞ്ഞിട്ടു പോലുമില്ല..
∙ മന്ത്രി ക്ഷമിച്ചു, ഒരു നടപടിയും ഉണ്ടായില്ല
കേരളത്തിൽനിന്നു പോയ കർഷക സംഘം എത്തി ഒരാഴ്ച കഴിഞ്ഞാണ് ബിജു തിരികെ എത്തിയത്. അന്ന് സർക്കാർ തന്നെ പ്രയാസപ്പെടുത്തുമെന്നു കരുതുന്നില്ലെന്നാണ് മാധ്യമങ്ങളോട് ബിജു പറഞ്ഞത്. ബിജുവിന്റെ ആഗ്രഹം പോലെ കേരള സർക്കാർ ബിജുവിനെ ബുദ്ധിമുട്ടിച്ചില്ല. തിരികെ നാട്ടിലെത്തി രണ്ടു മാസം കഴിഞ്ഞ ശേഷം സ്റ്റേഷനിൽനിന്ന് ഒരു റിപ്പോർട്ട് എഴുതി വാങ്ങിയിരുന്നു. ഇന്ത്യൻ എംബസിയിൽനിന്ന് തിരക്കിയത് പ്രകാരമായിരുന്നു ഇത് എന്നാണ് മനസ്സിലാക്കുന്നത്. അതല്ലാതെ ഇസ്രയേൽ അധികാരികള്‍ തന്നെ തിരക്കിയതേ ഇല്ല.
∙ ഇസ്രയേൽ രീതികൾ പരീക്ഷിച്ചില്ല, പകരം നൽകി മികച്ച ആശയം
യാത്ര പോയ പലരുമായും ഇപ്പോഴും ബന്ധമുണ്ട്. അന്നുണ്ടാക്കിയ വാട്സാപ് ഗ്രൂപ്പ് ഇപ്പോഴും സജീവമാണ്. അതിൽ സർക്കാർ ഉദ്യോഗസ്ഥരുമുണ്ട്. പോയി വന്നതിനു ശേഷം പ്രാദേശിക തലത്തിൽ യോഗങ്ങളെല്ലാമുണ്ടായിരുന്നു. ഏറെ കോലാഹലമുണ്ടാക്കിയ ഇസ്രയേൽ യാത്രയിൽ പഠിച്ച കാര്യങ്ങളൊന്നും കേരളത്തിൽ നടപ്പിലാക്കാൻ കഴിയുന്നതല്ലെന്ന അഭിപ്രായമാണ് ബിജു പങ്കുവച്ചത്. അവിടെ എല്ലാം യന്ത്രവത്കൃതമാണ്, ഇവിടെ അത് നടപ്പിലാക്കാൻ ബുദ്ധിമുട്ടാണ്. അഞ്ചേക്കറിൽ താഴെ മാത്രം കൃഷി ചെയ്യുന്ന കർഷകർക്കൊന്നും ഇതൊന്നും നടപ്പിലാക്കാൻ കഴിയുകയില്ല. അത്രയും ചെലവ് വഹിക്കേണ്ടിവരും.
അവിടെ വളമിടുന്നത്, നനയ്ക്കുന്നത് ഇതെല്ലാം മൊബൈലിലൂടെ ആപ് വഴിയാണ് നിയന്ത്രിക്കുന്നത്. ഈ സംവിധാനം ഒരുക്കുന്നതിന് വലിയ ചെലവ് വേണ്ടിവരും. നമ്മുടെ നാട്ടിൽ ഈ ചെലവ് ആര് വഹിക്കും! ഇസ്രയേലിൽനിന്ന് തിരികെ വന്നതിനു ശേഷം കൃഷിഭവനിൽനിന്ന് വിളിച്ചിരുന്നു. അവിടെ കണ്ട രീതികളിൽ എന്തെങ്കിലും പരീക്ഷിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന് അവർ ചോദിച്ചു. എന്നാൽ സ്വന്തമായി പരീക്ഷിച്ച ആശയമാണ് ബിജു നൽകിയത്. റബറിൽനിന്ന് മൂന്നിരട്ടി ആദായം കിട്ടുന്ന, സ്വന്തമായി പരീക്ഷിച്ച് ബോധ്യപ്പെട്ട വിദ്യയായിരുന്നു അത്.
∙ റബറിനൊപ്പം കുരുമുളക്, നേടാം മൂന്നിരട്ടി വരുമാനം
റബർ സ്വന്തമായി ടാപ്പ് ചെയ്ത് പാലെടുക്കുന്നതുകൊണ്ടാണ് ഇന്നു പലർക്കും ഈ കൃഷി ആദായമാകുന്നത്. റബർ മരം വെട്ടി പാലെടുക്കുന്നത് അഞ്ചടി ഉയരത്തിൽ മാത്രമാണ്. ഇതിനും മുകളിലേക്ക് താങ്ങു നൽകി കുരുമുളക് പടർത്തിയാൽ കർഷകർക്ക് അതൊരു അധിക വരുമാനമായിരിക്കും. ഇതായിരുന്നു ബിജുവിന്റെ ആശയം. വെട്ടുന്നതിനൊപ്പം റബറിൽ കുരുമുളകിന്റെ ആദായവും ലഭിക്കും. ഒരു മരത്തിൽനിന്ന് കുറഞ്ഞത് ഒരു കിലോ കുരുമുളക് ലഭിച്ചാൽ പോലും 200 മരമുള്ളയാൾക്ക് രണ്ട് ക്വിന്റൽ കുരുമുളക് ഉൽപാദിപ്പിക്കാനാകും. ഈ ആശയം ബിജു സ്വന്തമായി പരീക്ഷിച്ചതാണ്.
ആദ്യം മൂന്ന് മരങ്ങളിലായിരുന്നു പരീക്ഷണം. ആ മരങ്ങൾ ടാപ്പ് ചെയ്യാതെ ഒഴിച്ചിട്ടായിരുന്നു മുളകു വള്ളികൾ പടർത്തിയത്. ഓരോ മരത്തിൽനിന്നും 2.5 കിലോ വീതം കുരുമുളക് ലഭിച്ചു. ടാപ്പ് ചെയ്യുന്ന ഒരു മരത്തിൽനിന്നുള്ള റബർ വിറ്റാൽ വർഷം 500 രൂപ ലഭിക്കില്ല. പക്ഷേ അതിൽനിന്നു ലഭിച്ച കുരുമുളക് വിറ്റാൽ ഏകദേശം മൂന്നിരട്ടിയോളം ലഭിക്കും. എന്നാൽ കർഷകർ റബർ വയ്ക്കുന്നത് കുരുമുളക് പടർത്താനല്ലല്ലോ? അതിനാലാണ് ടാപ്പിങ്ങിനൊപ്പം കുരുമുളകും എങ്ങനെ ആദായകരമായി വളർത്താം എന്ന് ആലോചിച്ചത്.
മൂന്ന് മരങ്ങളിൽ തുടങ്ങിയ ഈ പരീക്ഷണം നിലവിൽ 25 മരങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. പോരായ്മകൾ കണ്ട് പരിഹരിച്ച് അടുത്ത വർഷം 100 റബർ മരങ്ങളിലേക്ക് ഈ രീതിയിൽ കുരുമുളക് വള്ളികൾ പടർത്താനാണ് തീരുമാനം. പന്നിയൂർ–2 ആണ് ഇതിന് പറ്റിയ ഇനം. നേരിട്ട് സൂര്യപ്രകാശം അടിക്കാതെ മുകളിൽ തണലുണ്ടെങ്കിലും വളരുന്ന ഇനമാണിത്. ഒരിടത്ത് വിവിധ വിളകൾ എന്ന തന്റെ ഈ ആശയം ഇസ്രയേലിൽ കാണാനാവില്ലെന്നും ബിജു പറയുന്നു.
അവിടെ ഒരിടത്ത് ഒരിനം കൃഷി ചെയ്യുകയും അതിൽനിന്നു മികച്ച വിളവുണ്ടാക്കുകയുമാണ് ചെയ്യുന്നത്. അവിടുത്തെ തക്കാളിക്കൃഷി എടുത്താൽ ഇത് മനസ്സിലാകും. ഇവിടുത്തെ പോലെയല്ല, പന്ത്രണ്ട് അടിയോളം ഉയരത്തിൽ മുകളിലേക്കു പടർന്ന് വളരുന്ന ചെടികളാണ് നടുന്നത്. ഒരു ചെടിയില്‍ത്തന്നെ 8 കിലോയോളം കാണും തക്കാളികൾ. എന്നാൽ നമ്മുടെ നാട്ടിലെ വിത്തുപയോഗിച്ച് ഇത് നടപ്പിലാക്കാനാകുമോ എന്നു സംശയമാണ്. കുറ്റിച്ചെടിയായി 3–4 അടിവരെ വളരുന്നതാണ് ഇവിടെയുള്ള തക്കാളിച്ചെടി.
∙ കൃഷി ജോലിയല്ല, അതൊരു സംസ്കാരമാണ്
ഇപ്പോൾ കൃഷി ലാഭകരമാണോ എന്ന് ചോദിച്ചാൽ, അത് ഒരു ജോലിയായി കാണുന്നതുകൊണ്ടാണ് അങ്ങനെ തോന്നുന്നതെന്ന് ബിജു പറയും. ശരിക്കും കൃഷി ഒരു സംസ്കാരമാണ്. കൃഷിക്ക് വേണ്ട സഹായങ്ങളും പ്രോത്സാഹനങ്ങളും ലഭിക്കുന്നില്ലെങ്കിൽ നാം ഒരു സംസ്കാരത്തെ നശിപ്പിക്കുകയാണെന്ന് പറയേണ്ടി വരും. നമ്മുടേത് ഒരു കാർഷിക രാജ്യമാണെന്ന് എല്ലാവർക്കും അറിയാം. 70 ശതമാനം ആളുകളും കർഷകരാണ്. അതിന്റേതായ പരിഗണന ലഭിച്ചില്ലെങ്കിൽ കൃഷി ഇവിടെ ക്രമേണ നശിക്കും. ഇപ്പോഴത്തെ തലമുറ, അവരിൽ എത്ര പേർ കൃഷി ചെയ്യുന്നുണ്ട്? മാസം 12,000–15,000 രൂപയ്ക്ക് ജോലി ചെയ്യുന്ന എത്രയോ കുട്ടികൾ ഉണ്ട്. എന്നിട്ടും അവർക്ക് കൃഷിയിൽ താൽപര്യമില്ലല്ലോ.
∙ ദാഹവും ക്ഷീണവും ഇല്ലാത്ത നാട്, ഇനി കുടുംബത്തോടെ പോകണം
ഇസ്രയേലിൽ വീണ്ടും പോകണം എന്നാണ് ബിജുവിന്റെ ആഗ്രഹം. ഇനി പോകുമ്പോള്‍ കാഴ്ച കാണാൻ കുടുംബത്തെയും കൊണ്ടു പോകണം. താൻ തിരികെ എത്താൻ വൈകിയപ്പോൾ കുട്ടികൾ ഏറെ പ്രയാസപ്പെട്ടു. ഒരാഴ്ച അവർ സ്കൂളിൽ പോലും പോയില്ലെന്നും ബിജു പറയുന്നു. 48 വയസ്സുള്ള ബിജു പുലർച്ചെ രണ്ടിന് എഴുന്നേറ്റാണ് കൃഷിപ്പണികൾക്കായി തയാറെടുക്കുന്നത്. മൂന്നോടെ ടാപ്പിങ് തുടങ്ങും. പത്തരയോടെ റബറിന്റെ ജോലികളെല്ലാം തീർക്കും. പിന്നെ മറ്റു ജോലികളിലേക്ക് കടക്കും. ഇങ്ങനെയെല്ലാമായിട്ടും വിമർശിക്കാനുള്ളവർക്ക് വിമർശിക്കാം, പക്ഷേ അവർക്കു മറുപടി നൽകാനുള്ള സമയം തനിക്കില്ലെന്നും ബിജു പറഞ്ഞു നിർത്തുന്നു.
English Summary: Interview with Malayali Farmer Biju Kurian Who Went Missing in Israel